Crime
-
ഇന്‍സ്റ്റഗ്രാം പ്രണയം, ഒന്നിച്ച് താമസം; എഎസ്‌ഐയായ കാമുകിയെ കൊന്ന് അതേ സ്റ്റേഷനില്‍ കീഴടങ്ങി സൈനികന്‍
അഹമദാബാദ്: പൊലീസ് ഉദ്യോഗസ്ഥയായ കാമുകിയെ കൊലപ്പെടുത്തിയ ശേഷം പൊലീസില്‍ കീഴടങ്ങി സിആര്‍പിഎഫ് കോണ്‍സ്റ്റബിള്‍. ഗുജറാത്തിലെ കച്ച് ജില്ലയിലാണ് സംഭവം. കച്ചിലെ അഞ്ജര്‍ പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐ ആയ അരുണാബെന്‍ ജാദവ് (25) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇവരുടെ ലിവ് ഇന്‍ പങ്കാളിയായ സിആര്‍പിഎഫ് കോണ്‍സ്റ്റബിള്‍ ദിലീപ് ഡാങ്ചിയ അരുണാബെന്‍ ജോലി ചെയ്തിരുന്ന അതേ പൊലീസ് സ്റ്റേഷനില്‍ എത്തി കീഴടങ്ങുകയായിരുന്നു. വെള്ളിയാഴ്ച രാത്രി അഞ്ജറിലെ വീട്ടില്‍ വച്ച് അരുണാബെന്നും ദിലീപും തമ്മില്‍ വഴക്കുണ്ടായതായാണ് പൊലീസ് പറയുന്നത്. സംസാരത്തിനിടയില്‍ ദിലീപിന്റെ അമ്മയെക്കുറിച്ച് അരുണ മോശം പരാമര്‍ശം നടത്തിയെന്നും തര്‍ക്കം രൂക്ഷമായതോടെ ദിലീപ് ദേഷ്യത്തില്‍ അരുണബെന്നിനെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയെന്നുമാണ് റിപ്പോര്‍ട്ട്. മണിപ്പുരില്‍ ജോലി ചെയ്തിരുന്ന ദിലീപും അരുണയും തമ്മില്‍ ദീര്‍ഘനാളായി പരിചയത്തിലായിരുന്നെന്നും വിവാഹിതരാകാന്‍ തീരുമാനിച്ചിരുന്നതായും പൊലീസ് അറിയിച്ചു. ഇന്‍സ്റ്റഗ്രാം വഴിയാണ് ഇവര്‍ പരിചയത്തിലായത്. തുടര്‍ന്ന് ഒരുമിച്ച് താമസിക്കുകയായിരുന്നെന്നും പൊലീസ് പറയുന്നു.
Read More » -
രാമപുരത്ത് സ്വര്‍ണക്കടയില്‍ കയറി ഉടമയെ പെട്രോളൊഴിച്ച് തീകൊളുത്തി; പിന്നില്‍ സാമ്പത്തിക തര്‍ക്കം, പ്രതി പോലീസില്‍ കീഴടങ്ങി
കോട്ടയം: സ്വര്‍ണക്കടയുടമയെ കടയ്ക്കുള്ളില്‍ കയറി പെട്രോള്‍ ഒഴിച്ച് തീകൊളുത്തി. കോട്ടയം രാമപുരത്താണ് സംഭവം. ആക്രമണത്തിന് പിന്നാലെ പ്രതി പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ശനിയാഴ്ച രാവിലെ പത്തേമുക്കാലോടെയാണ് സംഭവം. കണ്ണനാട്ട് എന്ന സ്വര്‍ണക്കടയുടെ ഉടമയായ കണ്ണനാട്ട് അശോകന് (54) നേര്‍ക്കാണ് ആക്രമണമുണ്ടായത്. രാമപുരം ഇളംതുരുത്തിയില്‍ വീട്ടില്‍ തുളസീദാസ് (54)ആണ് കടയിലെത്തി, കയ്യില്‍ കരുതിയിരുന്ന പെട്രോള്‍ അശോകന്റെ ദേഹത്തൊഴിച്ച് തീകൊളുത്തിയത്. പൊള്ളലേറ്റ അശോകനെ ആദ്യം സമീപത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജിലേക്കും മാറ്റി. തുളസീദാസും അശോകനും തമ്മില്‍ കുറച്ചുകാലമായി സാമ്പത്തികമായ ഇടപാടുകളിലെ തര്‍ക്കം നിലനില്‍ക്കുന്നുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ രാമപുരം സ്റ്റേഷനില്‍ തന്നെ പരാതികളും കേസുകളും ഉണ്ടായിട്ടുണ്ട്.
Read More » -
രണ്ടുലക്ഷം ശമ്പളം; എന്നും 3000 രൂപയുടെ മദ്യം; സ്ത്രീധനമായി കൊടുത്തത് 48 പവനും ബൈക്കും; വിവാഹം കഴിഞ്ഞതു മുതല്‍ പീഡനം; ഡിവോഴ്‌സിന്റെ വക്കില്‍ എത്തിയപ്പോള്‍ മാപ്പു പറഞ്ഞു കാലുപിടിച്ചു; അതുല്യയുടെ മരണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
കൊച്ചി: ഷാര്‍ജയിലെ ഫ്‌ളാറ്റില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പതിനേഴാം വയസിലായിരുന്നു സതീഷുമായുള്ള അതുല്യയുടെ വിവാഹം ഉറപ്പിച്ചത്. കല്യാണം കഴിഞ്ഞതു മുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. സതീഷ് അതുല്യയെ മര്‍ദിക്കുന്നതും പതിവായിരുന്നു. മൂന്ന് മാസം മുന്‍പാണ് അതുല്യ നാട്ടില്‍ നിന്ന് ഷാര്‍ജയിലേക്ക് പോയത്. 19 ആം വയസിലായിരുന്നു സതീഷ് അതുല്യയെ കല്യാണം കഴിച്ചത്. 48 പവന്‍ സ്വര്‍ണവും ബൈക്കും സ്ത്രീധനമായി നല്‍കിയെന്നും അതില്‍ തൃപ്തിയില്ലാതെയായിരുന്നു ആദ്യം പീഡനമെന്നും അതുല്യയുടെ അച്ഛന്‍ പറഞ്ഞു. കല്യാണം കഴിഞ്ഞയുടന്‍തന്നെ പീഡനം തുടങ്ങി, വേര്‍പാടിന്റെ വക്കിലെത്തിയപ്പോള്‍ അവന്‍ മാപ്പ് പറഞ്ഞ് കാലുപിടിച്ചു, വീണ്ടും ഒരുമിച്ചു, അതുല്യയുടെ പിതാവ് പറഞ്ഞു. അതേ സമയം അതുല്യ ഭര്‍ത്താവില്‍ നിന്ന് നേരിട്ടത് ക്രൂര പീഡനമാണെന്ന് തെളിയിക്കുന്ന വിഡിയോകള്‍ പുറത്തുവന്നിരുന്നു. ഇതില്‍ സതീഷ് കസേര ഉയര്‍ത്തി അതുല്യയെ ആക്രമിക്കുന്ന ദൃശ്യങ്ങളുണ്ടായിരുന്നു. ശരീരത്തിലേറ്റ ചതവുകളുടേയും മുറിവുകളുടേയും പാടുകള്‍ അതുല്യ തന്നെ പകര്‍ത്തിയിരുന്നു. ഇതും പുറത്തുവന്നിട്ടുണ്ട്. ALSO READ ചൈനയുടെ ഉപരോധം; ഇന്ത്യന്‍…
Read More » -
അതുല്യയുടെ ഭര്‍ത്താവ് സൈക്കോ; മരണത്തിനു തൊട്ടുമുമ്പുള്ള ചിത്രങ്ങളും ക്രൂരമായി ആക്രമിക്കുന്നതിന്റെ വീഡിയോകളും പുറത്ത്; ശരീരത്തില്‍ മര്‍ദനമേറ്റ പാടുകള്‍; ദൃശ്യങ്ങളില്‍ ഉച്ചത്തില്‍ നിലവിളിക്കുന്നതിന്റെ ശബ്ദവും; പരാതിയുമായി മാതാപിതാക്കള്‍
കൊല്ലം: മലയാളി യുവതിയെ ഷാര്‍ജയിലെ ഫ്‌ലാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഞെട്ടിക്കുന്ന വിഡിയോകളും ചിത്രങ്ങളും പുറത്ത്. കൊല്ലം ചവറ കോയിവിളയില്‍ അതുല്യ സതീഷ് (30) ആണ് ഷാര്‍ജ റോളയിലെ ഫ്‌ലാറ്റില്‍ മരിച്ചത്. ദുബായിലെ കെട്ടിടനിര്‍മാണ കമ്പനിയില്‍ എന്‍ജിനീയറായ ഭര്‍ത്താവ് സതീഷ് അതുല്യയെ ക്രൂരമായി ആക്രമിച്ചിരുന്നുവെന്ന് വ്യക്തമാക്കുന്നതാണ് പുറത്ത് വന്ന വിഡിയോകള്‍. മരണത്തിന് തൊട്ട് മുന്‍പുള്ള ദിവസം ചില ചിത്രങ്ങളും വിഡിയോകളും അടുത്ത ബന്ധുവിന് അതുല്യ അയച്ചു നല്‍കിയിരുന്നു. ആ വീട്ടില്‍ അതുല്യ അനുഭവിച്ചിരുന്ന മാനസിക, ശാരീരിക പീഡനം വ്യക്തമാക്കുന്ന വിഡിയോകളാണ് പുറത്ത് വന്നിരിക്കുന്നത്. അതുല്യയുടെ ശരീരത്തില്‍ മര്‍ദനമേറ്റ നിരവധി പാടുകള്‍ കാണാം. വിഡിയോകളില്‍ അതുല്യ ഉച്ചത്തില്‍ നിലവിളിക്കുന്ന ശബ്ദവും കേള്‍ക്കാം. സൈക്കോയെപ്പോലെയാണ് വിഡിയോകളില്‍ ഭര്‍ത്താവ് പെരുമാറുന്നത്. ആക്രമണ സമയത്ത് പരസ്പര ബന്ധമില്ലാത്ത എന്തൊക്കെയോ കാര്യങ്ങള്‍ പറയുന്നുമുണ്ട്. മകളുടെ മരണത്തിന് പിന്നാലെ, ചവറ തെക്കുംഭാഗം പൊലീസില്‍ പരാതിയുമായി മാതാപിതാക്കള്‍ എത്തിയിട്ടുണ്ട്. അതുല്യയുടെ ഭര്‍ത്താവ് സതീഷ് സ്ഥിരം മദ്യപിക്കുന്നയാളാണെന്നും, മദ്യപിച്ചാല്‍ അതുല്യയെ ദേഹോപദ്രവം…
Read More » -
കൊല്ലം സ്വദേശിയായ മലയാളി യുവതി ദുബായിലെ ഫ്‌ളാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍; എന്‍ജിനീയറായ ഭര്‍ത്താവുമായി വഴക്കിട്ടശേഷം മരണമെന്ന് ബന്ധുക്കള്‍; പുതിയ കമ്പനിയില്‍ ജോലിയില്‍ പ്രവേശിക്കാനിരിക്കേ ജീവനൊടുക്കി
കൊല്ലം സ്വദേശിനിയായ മലയാളി യുവതിയെ ഷാർജയിലെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം ചവറ കോയിവിളയിൽ അതുല്യ സതീഷ് (30) ആണ് ഷാർജ റോളയിലെ ഫ്ലാറ്റിൽ മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം നടന്നതെന്നും, ദുബായിലെ കെട്ടിടനിർമാണ കമ്പനിയിൽ എൻജിനീയറായ ഭർത്താവ് സതീഷുമായി വഴക്കിട്ട ശേഷമാണ് മരണം സംഭവിച്ചതെന്നും ബന്ധുക്കൾ പറയുന്നു. സതീഷ് സ്ഥിരം മദ്യപിക്കുന്നയാളാണെന്നും, മദ്യപിച്ചാൽ അതുല്യയെ ദേഹോപദ്രവം ഏൽപ്പിക്കാറുണ്ടെന്നും പറഞ്ഞിരുന്നതായി ബന്ധുക്കൾ ആരോപിക്കുന്നു. ദമ്പതികളുടെ ഏക മകൾ ആരാധിക (10) അതുല്യയുടെ മാതാപിതാക്കളോടൊപ്പം നാട്ടിൽ സ്കൂളിൽ പഠിക്കുകയാണ്. ഷാർജ ഫോറൻസിക് വിഭാഗത്തിലുള്ള മൃതദേഹം നിയമപരമായ നടപടികൾ പൂർത്തിയാക്കിയ ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്നാണ് വിവരം. ശനിയാഴ്ച പുതിയ കമ്പനിയില്‍ ജോലിയില്‍ പ്രവേശിക്കാനിരിക്കെയാണ് കൊല്ലം സ്വദേശിനി അതുല്യ ശേഖരനെ ഷാർജയിലെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ചവറ കോയിവിളയിൽ സ്വദേശിയായ അതുല്യയും ദുബായിലെ കെട്ടിടനിർമാണ കമ്പനിയിൽ എൻജിനീയറായ ഭർത്താവ് സതീഷുമായി വഴക്കിട്ട ശേഷമാണ് മരണം സംഭവിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം. ശനിയാഴ്ച പുലർച്ചെയായിരുന്നു ഷാർജ…
Read More » -
കൊല്ലത്ത് കടയുടമയെയും ജീവനക്കാരിയെയും ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി; അലി മലപ്പുറം സ്വദേശി; യുവതി രണ്ടു മക്കളുടെ മാതാവ്
കൊല്ലം: ആയൂരില്‍ ടെക്സ്റ്റൈല്‍സ് ഉടമയെയും ജീവനക്കാരിയെയും ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം സ്വദേശി അലി, പള്ളിക്കല്‍ സ്വദേശിനി ദിവ്യമോള്‍ എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടി സ്വീകരിച്ചു. ആയൂരിലുള്ള ലാവിഷ് എന്ന ടെക്സ്റ്റൈല്‍സ് ഒരു വര്‍ഷംമുന്‍പായിരുന്നു തുടങ്ങിയത്. കടയിലെ മാനേജരാണ് ദിവ്യാമോള്‍. അലിയും ദിവ്യയും തമ്മില്‍ വളരെ അടുപ്പത്തിലായിരുന്നു എന്ന് മറ്റ് ജീവനക്കാര്‍ പറയുന്നു. ഇന്നലെ ജോലി കഴിഞ്ഞ് ദിവ്യമോള്‍ വീട്ടില്‍ ചെന്നിരുന്നില്ല. ഇവര്‍ ഒന്നിച്ചാണ് ബെംഗളൂരുവിലും കോയമ്പത്തൂരിലും പോയി വസ്ത്രങ്ങള്‍ വാങ്ങിയിരുന്നത്. ഇന്നലെ വീട്ടില്‍ എത്താത്തപ്പോള്‍ ഷോപ്പിലേക്ക് വസ്ത്രങ്ങള്‍ വാങ്ങാന്‍ പോയിരുന്നതായാണ് വീട്ടുകാര്‍ കരുതിയത്. ഇന്ന് രാവിലെ ഷോപ്പിലെത്തിയ മറ്റ് ജീവനകാര്‍ ഷോപ്പ് അടച്ചിരുന്നതിനെ തുടര്‍ന്ന് പരിശോധന നടത്തുമ്പോഴാണ് അകത്ത് രണ്ടുപേര്‍ തൂങ്ങിനില്‍ക്കുന്ന നിലയില്‍ കാണുന്നത്. ഒരു വര്‍ഷം മുമ്പാണ് ലാവിഷ് എന്ന പേരില്‍ ആയൂരില്‍ ഈ തുണിക്കട ആരംഭിക്കുന്നത്. ചടയമംഗലത്തും ഇവര്‍ക്ക് മറ്റൊരു സ്ഥാപനം പ്രവര്‍ത്തിക്കുന്നുണ്ട്. ദിവ്യമോള്‍ ഇവിടെയും ജീവനക്കാരിയായിരുന്നു. പുതിയ…
Read More » -
പ്രണയം നടിച്ച് മുറിയിലെത്തിച്ച് പീഡനം, യുവതിയുടെ നഗ്നവീഡിയോ പകര്‍ത്തി ഭീഷണി; ബസ് ജീവനക്കാരന്‍ പിടിയില്‍
കോഴിക്കോട്: മലപ്പുറം സ്വദേശിനിയായ യുവതിയെ ബലാത്സംഗംചെയ്ത സംഭവത്തില്‍ പ്രതിപിടിയില്‍. മാറാട് അരക്കിണര്‍ ആലപ്പാട്ട് വീട്ടില്‍ ശബരീനാഥിനെ (24) മെഡിക്കല്‍ കോളേജ് പോലീസ് അറസ്റ്റ് ചെയ്തു. ബസ് ജീവനക്കാരനായ പ്രതി മലപ്പുറം സ്വദേശിനിയായ യുവതിയോട് പ്രണയം നടിച്ച് ഏപ്രില്‍ മൂന്നിന് മെഡിക്കല്‍ കോളേജിനടുത്തുള്ള കെട്ടിടത്തിലെ മുറിയില്‍ കൊണ്ടുവന്ന് നിര്‍ബന്ധിത ലൈംഗിക പീഡനത്തിന് വിധേയമാക്കുകയും യുവതിയുടെ നഗ്‌ന വീഡിയോ മൊബൈല്‍ ഫോണില്‍ റെക്കോര്‍ഡ് ചെയ്യുകയുമായിരുന്നു. പിന്നീട് യുവതിയുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി വീണ്ടും യുവതിയെ മെഡിക്കല്‍ കോളേജിനടുത്തുള്ള കെട്ടിടത്തിലെ മുറിയില്‍ കൊണ്ടുപോയി പലതവണ ബലാത്സംഗം ചെയ്യുകയായിരുന്നു. യുവതിയുടെ പരാതിയില്‍ മെഡിക്കല്‍ കോളേജ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുന്നതിനിടെയാണ് വാഴയൂര്‍വെച്ച് പ്രതി പിടിയിലാകുന്നത്. മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷന്‍ എസ്‌ഐമാരായ അരുണ്‍, സന്തോഷ്, എസ്സിപിഒ വിഷ്ലാല്‍, സിപിഒ ജിതിന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Read More » -
സ്‌കൂട്ടര്‍ മോഷ്ടിച്ചു കടത്തി; മോഷണമുതല്‍ ആണെന്ന് അറിഞ്ഞു തന്നെ വാങ്ങി; ഓമല്ലൂരില്‍ സ്‌കൂട്ടര്‍ മോഷ്ടാവും തൊണ്ടി മുതല്‍ വാങ്ങിയ ആളും അറസ്റ്റില്‍
പത്തനംതിട്ട: ഓമല്ലൂര്‍ അഞ്ജലി ഓഡിറ്റോറിയത്തില്‍ പാര്‍ക്ക് ചെയ്തിരുന്ന സ്‌കൂട്ടര്‍ മോഷ്ടിച്ചു കൊണ്ടുപോയ കേസില്‍ രണ്ടുപേരെ പത്തനംതിട്ട പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ കാര്‍ത്തികപ്പള്ളി ചിങ്ങോലി ചേപ്പാട് കാഞ്ഞാര്‍ ദുര്‍ഗ്ഗാദേവി ക്ഷേത്രത്തിന് സമീപം വളയിക്കകത്ത് വീട്ടില്‍ നിന്നും ഓമല്ലൂര്‍ ആറ്റരികം തയ്യില്‍ പുത്തന്‍ വീട്ടില്‍ വാടകയ്ക്ക് താമസം വിഷ്ണു (33), ആറ്റരികം പടിഞ്ഞാറേ കടുംപള്ളില്‍ വീട്ടില്‍ ശശിക്കുട്ടന്‍ (64) എന്നിവരാണ് പിടിയിലായത്. വിഷ്ണു മോഷ്ടിച്ച് കടത്തിയ സ്‌കൂട്ടര്‍ ശശികുട്ടന് കൈമാറുകയായിരുന്നു. മോഷണ മുതലാണ് എന്ന് അറിഞ്ഞു കൊണ്ടാണ് ഇയാള്‍ വിഷ്ണുവില്‍ നിന്നും സ്‌കൂട്ടര്‍ വാങ്ങിയത് എന്ന് അന്വേഷണത്തില്‍ വെളിവായി. 13 ന് വൈകിട്ട് 6. 30 നാണ് ഓമല്ലൂര്‍ പുത്തന്‍പീടിക പാറപ്പാട്ട് തെക്കേ മുറിയില്‍ ലിജോയുടെ സ്‌കൂട്ടര്‍ വിഷ്ണു മോഷ്ടിച്ചു കടത്തിക്കൊണ്ടുപോയത്. 16 ന് സ്റ്റേഷനിലെത്തി ലിജോ പരാതി നല്‍കിയത് പ്രകാരം പത്തനംതിട്ട പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. സ്ഥലത്തെ സിസിടിവി ക്യാമറകള്‍ പരിശോധിക്കുകയും വര്‍ക് ഷോപ്പുകള്‍ കേന്ദ്രീകരിച്ച് വ്യാപകമായ അന്വേഷണം നടത്തുകയും…
Read More » -
മകളുമായുള്ള സൗഹൃദം ചോദ്യംചെയ്ത് തര്‍ക്കം; ഇടുക്കിയില്‍ സ്‌കൂള്‍ പരിസരത്ത് പെപ്പര്‍ സ്പ്രേ പ്രയോഗം, വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍
ഇടുക്കി: ബൈസണ്‍വാലിയില്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ പെപ്പര്‍ സ്പ്രേ ആക്രമണം. ഇടുക്കി ബൈസണ്‍വാലി ഗവ സ്‌കൂളിന് സമീപത്താണ് സംഭവം. സഹപാഠിയായ കുട്ടിയാണ് പെപ്പര്‍ സ്പ്രേ പ്രയോഗിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ബസില്‍ വന്നിറങ്ങിയ വിദ്യാര്‍ഥിയോടെ മറ്റൊരു വിദ്യാര്‍ഥിയുടെ രക്ഷിതാക്കള്‍ സംസാരിക്കുന്നതിനിടെയാണ് സംഭവം. മകളുമായുള്ള സൗഹൃദം ചോദ്യം ചെയ്യാനെത്തിയതായിരുന്നു വിദ്യാര്‍ഥിനിയുടെ രക്ഷിതാക്കള്‍. ഇതിനിടെയാണ് പെപ്പര്‍ സ്പ്രേ ഉപയോഗിക്കപ്പെട്ടത്. തിരക്കിനിടെ മറ്റ് വിദ്യാര്‍ത്ഥികളുടെ മുഖത്തും സ്പ്രേ പതിക്കുകയായിരുന്നു. സ്പ്രേയുടെ ഉപയോഗത്തെ തുടര്‍ത്ത് വിദ്യാര്‍ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഛര്‍ദിയും തലകറക്കവും അനുഭവപ്പെട്ട വിദ്യാര്‍ത്ഥികളെ അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എട്ടു പേരാണ് ചികിത്സ തേടിയത്. രാജാക്കാട് പൊലീസ് അന്വേഷണം ആരംഭിച്ചു
Read More » -
അന്തേവാസിയായ പെണ്‍കുട്ടി ഗര്‍ഭിണിയായത് മറച്ചുവെക്കാന്‍ വിവാഹം കഴിപ്പിച്ചു; അനാഥാലയ നടത്തിപ്പുകാരിയുടെ മകനെതിരെ പോക്‌സോ കേസ്
പത്തനംതിട്ട: സ്വകാര്യ അനാഥാലയവുമായി ബന്ധപ്പെട്ട പോക്‌സോ കേസില്‍ നടത്തിപ്പുകാരിയുടെ മകനെ പ്രതിചേര്‍ത്ത് പൊലീസ്. പ്രായപൂര്‍ത്തിയാകും മുന്‍പ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്നത് മറച്ച് വെച്ച് വിവാഹം നടത്തിയ കേസിലാണ് നടപടി. അതേസമയം മറ്റൊരു കേസില്‍ അനാഥാലയം നടത്തിപ്പുകാരിക്കെതിരെ നേരത്തെ പൊലീസ് കേസെടുത്തിരുന്നു. അനാഥാലയ നടത്തിപ്പുകാരിയുടെ മകന്‍ അന്തേവാസിയായ പെണ്‍കുട്ടിയെ കഴിഞ്ഞ ഒക്ടോബറിലാണ് വിവാഹം കഴിച്ചത്. കഴിഞ്ഞ മാസം രണ്ടാം തീയതി കുട്ടി പ്രസവിച്ചു. പെണ്‍കുട്ടി ഗര്‍ഭിണിയായത് പ്രായപൂര്‍ത്തിയാകും മുന്‍പാണെന്നും, അത് മറച്ചുവയ്ക്കാന്‍ സ്ഥാപന നടത്തിപ്പുകാരി വളരെ വേഗം വിവാഹം നടത്തിയതാണെന്നും പരാതി ഉയര്‍ന്നു. രേഖാമൂലം കിട്ടിയ പരാതി സിഡബ്ല്യൂസി പൊലീസിന് കൈമാറുകയായിരുന്നു. പ്രസവം കൈകാര്യം ചെയ്ത ഡോക്ടറുടെ മൊഴി ഉള്‍പ്പെടെ രേഖപ്പെടുത്തിയ ശേഷമാണ് അടൂര്‍ പൊലീസ് പോക്‌സോ കേസെടുത്തത്. അന്തേവാസിയായിരുന്ന കാലത്ത് പെണ്‍കുട്ടി ഗര്‍ഭിണിയായെന്ന പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. പെണ്‍കുട്ടി ഗര്‍ഭിണിയായത് മറച്ചുവെക്കാന്‍ മകനെക്കൊണ്ട് വിവാഹം കഴിപ്പിച്ചു എന്നാണ് ആരോപണം. അതേസമയം അനാഥാലയം നടത്തിപ്പുകാരിക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. അന്തേവാസിയായ മറ്റൊരു പെണ്‍കുട്ടിയെ തല്ലി എന്ന പരാതിയിലാണ്…
Read More »