Crime

  • കത്തി വാങ്ങി വന്നു, ബാര്‍ ജീവനക്കാരനെ കാത്തിരുന്നത് മണിക്കൂറുകള്‍; ഞെട്ടിച്ച് പുതുക്കാട് ബാറിലെ ‘ടച്ചിങ്‌സ്’ കൊലപാതകം

    തൃശൂര്‍: പുതുക്കാട് ബാര്‍ ജീവനക്കാരനെ കുത്തിക്കൊന്ന സംഭവത്തില്‍ പ്രതി ബാറിനു സമീപം കത്തിയുമായി കാത്തിരുന്നത് മണിക്കൂറുകളോളം. രാത്രി ഭക്ഷണം കഴിച്ച് അകത്തുകടന്ന് ഗേറ്റടച്ച ഹേമചന്ദ്രന്റെ പിറകെയെത്തിയ പ്രതി സിജോ ‘ബാറിലെ ജീവനക്കാരനാണോ’ എന്നു മാത്രമേ ചോദിച്ചുള്ളൂ. ‘അതെ’യെന്ന് പറഞ്ഞയുടന്‍ പ്രതി കൈയില്‍ കരുതിയ കത്തിയെടുത്ത് ഹേമചന്ദ്രനെ ആക്രമിക്കുകയായിരുന്നു. കഴുത്തില്‍ കുത്തേറ്റ ഹേമചന്ദ്രന്‍ ബാറിനകത്തേക്കോടി സഹപ്രവര്‍ത്തകരെ വിവരമറിയിച്ചു. എട്ടു തവണ ടച്ചിങ്‌സ് ചോദിച്ചു, പിന്നാലെ വാക്കുതര്‍ക്കം; തൃശൂരില്‍ ബാര്‍ ജീവനക്കാരനെ കുത്തിക്കൊന്നു നേരത്തേ മദ്യപിക്കാനെത്തിയ സിജോ എട്ടു തവണ ടച്ചിങ്‌സ് വാങ്ങിയിരുന്നു. മദ്യത്തോടൊപ്പം സൗജന്യമായി നല്‍കുന്ന ടച്ചിങ്‌സ് ഒന്‍പതാം തവണയും ആവശ്യപ്പെട്ടപ്പോള്‍ നിരസിച്ചതാണ് പ്രകോപനത്തിനിടയാക്കിയത്. തൃശ്ശൂരിലെത്തിയ സിജോ ബാറില്‍ മദ്യപിച്ച ശേഷം കത്തിയും വാങ്ങിയാണ് പുതുക്കാട്ടേക്ക് മടങ്ങിയത്. പിന്നെ മണിക്കൂറുകളോളം ബാറിന്റെ സമീപത്തും ദേശീയപാതയോരത്തുമായി ജീവനക്കാര്‍ ബാറിനു പുറത്തിറങ്ങുന്നത് നിരീക്ഷിച്ച് നിന്നു. ഹേമചന്ദ്രനെ കുത്തിയ ശേഷം കത്തി സമീപത്തെ കുറ്റിക്കാട്ടിലേക്ക് വലിച്ചെറിഞ്ഞ സിജോ വീട്ടിലെത്തി ഉറങ്ങി. ഇതിനിടെ സിസിടിവി ക്യാമറാദൃശ്യങ്ങളില്‍നിന്ന് പ്രതിയെ തിരിച്ചറിഞ്ഞ…

    Read More »
  • അമ്മയെ അടിച്ചയാളെ 10 വര്‍ഷത്തിനുശേഷം തേടി കണ്ടെത്തി, കൊലപ്പെടുത്തി മകന്റെ പ്രതികാരം; വിജയാഘോഷത്തിന് പാര്‍ട്ടി നടത്തി കുടുങ്ങി

    ലഖ്നൗ: അമ്മയെ അടിച്ച ആളെ 10 വര്‍ഷത്തിന് ശേഷം അന്വേഷിച്ചു കണ്ടെത്തി കൊലപ്പെടുത്തി മകന്റെ പ്രതികാരം. ഉത്തര്‍പ്രദേശിലെ ലഖ്നൗവിലാണ് സിനിമാ കഥയെ വെല്ലുന്ന സംഭവം. സോനു കശ്യപ് എന്ന യുവാവാണ് അമ്മയെ അടിക്കുകയും അപമാനിക്കുകയും ചെയ്ത മനോജിനെ കൊലപ്പെടുത്തിയത്. വ്യക്തമായി ആസൂത്രണം ചെയ്ത കൊലപാതകത്തില്‍ സുഹൃത്തുക്കളുടെ സഹായവും സോനുവിന് ലഭിച്ചിരുന്നു. പാര്‍ട്ടി നടത്താമെന്ന് വാഗ്ദാനം ചെയ്താണ് ഇയാള്‍ സുഹൃത്തുക്കളെ കൂടെ കൂട്ടിയത്. ഒരു തര്‍ക്കത്തെ തുടര്‍ന്ന് 10 വര്‍ഷം മുമ്പ് സോനുവിന്റെ അമ്മയെ അടിച്ച മനോജ് പിന്നീട് പ്രദേശം വിട്ടുപോവുകയായിരുന്നു. എന്നാല്‍ തന്റെ അമ്മ നേരിട്ട അപമാനം സോനുവിന്റെ മനസ്സില്‍ കെടാതെ കിടന്നു. അയാള്‍ മനോജിനെ കണ്ടെത്താനായി അന്വേഷിച്ചുകൊണ്ടേയിരുന്നു. ഒടുവില്‍ മൂന്ന് മാസം മുമ്പ് മുന്‍ഷി പുലിയ ഏരിയയില്‍ സോനു, മനോജിനെ കണ്ടെത്തി. ഇളനീര്‍ വില്‍പ്പനക്കാരനായിരുന്നു മനോജ്. അയാളുടെ ദിനചര്യ വിശദമായി പഠിച്ച സോനു കൊലപാതകത്തിനുള്ള പദ്ധതി തയ്യാറാക്കി. സഹായത്തിനായി സുഹൃത്തുക്കളെയും ചട്ടം കെട്ടി. മേയ് 22ന് മനോജ് കടയടച്ച് പോകുമ്പോള്‍…

    Read More »
  • വിവാഹ ദിവസം മദ്യപിച്ചെത്തി, പിന്‍മാറിയാല്‍ കിണറ്റില്‍ ചാടുമെന്ന് അമ്മയുടെ ഭീഷണി; സതീഷിനെതിരേ അതുല്യയുടെ പിതാവ്

    കൊല്ലം: ബാറില്‍ കയറി മദ്യപിച്ചതിനുശേഷമാണ് സതീഷ് ശങ്കര്‍ സ്വന്തം വിവാഹത്തിന് എത്തിയതെന്ന് അതുല്യയുടെ പിതാവ് എസ് രാജശേഖരന്‍ പിള്ള. ഷാര്‍ജ റോളയിലെ ഫ്ളാറ്റില്‍ അതുല്യയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് സതീഷിനെതിരെ ചവറ തെക്കുംഭാഗം പൊലീസ് കൊലപാതകക്കുറ്റം ചുമത്തി കേസെടുത്തിരുന്നു. തേവലക്കര കോയിവിള സ്വദേശി ടി അതുല്യയെ ഇഷ്ടമാണെന്നും വിവാഹം കഴിക്കണമെന്നും ശാസ്താംകോട്ട മനക്കര സ്വദേശി സതീഷ് ശങ്കര്‍ ആവശ്യപ്പെടുകയായിരുന്നുവെന്നാണ് പിതാവ് എ സ് രാജശേഖരന്‍ പിള്ള മാധ്യമങ്ങളോട് പറഞ്ഞത്. അന്ന് അതുല്യയ്ക്ക് 17 വയസായിരുന്നു. അതുല്യയെ ഇഷ്ടമാണെന്ന് ബന്ധുക്കളോട് പറയുകയും സതീഷിന്റെ അമ്മ വന്ന് വിവാഹം ആലോചിക്കുകയുമായിരുന്നു. നിശ്ചയം കഴിഞ്ഞപ്പോള്‍ സതീഷിന്റെ സ്വഭാവത്തിലെ പ്രശ്നം മനസ്സിലായി. വിവാഹത്തിന് മദ്യപിച്ചാണ് വന്നത്. വിവാഹ പാര്‍ട്ടിയുടെ വാഹനം വരാന്‍ വൈകി. സതീഷിന്റെ മുഖം കണ്ടപ്പോള്‍ മദ്യപിച്ചെന്ന് മനസ്സിലായി. വിവാഹത്തില്‍നിന്ന് പിന്‍മാറിയാല്‍ കിണറ്റില്‍ ചാടി മരിക്കുമെന്ന് സതീഷിന്റെ അമ്മ പറഞ്ഞുവെന്നുമാണ് അതുല്യയുടെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞത്. അതുല്യയുടെ പിതാവിന്റെ ആരോപണം അടിസ്ഥാന രഹിതമാണെന്ന്…

    Read More »
  • ജാമ്യത്തിലിറങ്ങിയ ലഹരിക്കേസ് പ്രതിക്ക് പൊളപ്പന്‍ സ്വീകരണം, പടക്കം പൊട്ടിച്ചും പാട്ടുവച്ചും ആഘോഷം; 45 പേര്‍ അറസ്റ്റില്‍

    മുംബയ്: ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ലഹരിക്കേസ് പ്രതിക്ക് ഊഷ്മള സ്വീകരണം. നാര്‍ക്കോട്ടിക് ഡ്രഗ്‌സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ് (എന്‍ഡിപിഎസ്) ആക്ട് പ്രകാരം അറസ്റ്റിലായ കമ്രാന്‍ മുഹമ്മദ് ഖാനാണ് ഗംഭീര വരവേല്‍പ് ലഭിച്ചത്. ജൂലായ് പതിനാറിന് മുംബയിലായിരുന്നു സംഭവം. കമ്രാന്‍ മുഹമ്മദിനെ പടക്കം പൊട്ടിച്ചും, ഉച്ചഭാഷിണിയില്‍ പാട്ട് വച്ചും, മുദ്രാവാക്യങ്ങള്‍ വിളിച്ചുമൊക്കെയാണ് ചിലര്‍ സ്വീകരിച്ചത്. പൊതുജനങ്ങള്‍ക്ക് ശല്യമാകുന്ന രീതിയില്‍ വരവേല്‍പ്പൊരുക്കിയ നാല്‍പ്പത്തിയഞ്ചു പേര്‍ പൊലീസിന്റെ പിടിയിലായി. കഴിഞ്ഞ ബുധനാഴ്ച രാത്രിയോടെയാണ് കമ്രാന്‍ മുഹമ്മദ് ഖാന്‍ താനെ സെന്‍ട്രല്‍ ജയിലില്‍ നിന്ന് മോചിതനായത്. ഇയാളുടെ കൂട്ടാളികളെല്ലാം ജയിലിന് പുറത്ത് ഒത്തുകൂടി. കുറേ കാറുകളും ഇങ്ങോട്ടെത്തിച്ചിരുന്നു. കാറുകള്‍ നിരനിരയായി മീരാ റോഡിലെ നയനഗറിലേക്ക് പോയി. അവിടെ ഒരു ഹോട്ടലിന് സമീപം എല്ലാവരും ഒത്തുകൂടി പടക്കം പൊട്ടിക്കുകയും മുദ്രാവാക്യം വിളിക്കുകയുമായിരുന്നു. ഉച്ചത്തില്‍ പാട്ടുവച്ചതോടെ സമീപവാസികള്‍ക്ക് അസ്വസ്ഥതയുണ്ടായി. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. സുഹൃത്തുക്കള്‍ പടക്കം പൊട്ടിക്കുമ്പോള്‍ പ്രതി പ്രിയപ്പെട്ടവരെ കെട്ടിപ്പിടിക്കുന്നതാണ് വീഡിയോയിലുള്ളത്. ദൃശ്യങ്ങള്‍ വളരെപ്പെട്ടന്നുതന്നെ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി…

    Read More »
  • വാട്‌സാപ്പില്‍ സന്ദേശം, സ്റ്റാറ്റസ്: മഞ്ചേരയില്‍ യുവ ഡോക്ടറെ താമസസ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തി

    മലപ്പുറം: മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റിഹാബിലിറ്റേഷന്‍ (പിഎംആര്‍) വിഭാഗത്തിലെ സീനിയര്‍ റസിഡന്റും വളാഞ്ചേരി നടുക്കാവില്‍ ഡോ.സാലിഖ് മുഹമ്മദിന്റെ ഭാര്യയുമായ സി.കെ.ഫര്‍സീനയെ (35) താമസസ്ഥലത്തു മരിച്ചനിലയില്‍ കണ്ടെത്തി. ഇന്നലെ വൈകിട്ട് അഞ്ചോടെയാണു മഞ്ചേരി വയപ്പാറപ്പടിയിലെ ഫ്‌ലാറ്റിലെ കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടത്. കണ്ണൂര്‍ സ്വദേശിയായ വനിതാ ഡോക്ടര്‍ അബുദാബിയില്‍ മരിച്ചനിലയില്‍ വൈകിട്ട് നാലോടെ സഹപാഠികളുടെ വാട്‌സാപ് ഗ്രൂപ്പില്‍ ജീവിതം അവസാനിപ്പിക്കുന്നതു സംബന്ധിച്ച സന്ദേശം അയയ്ക്കുകയും സ്റ്റേറ്റസ് ആയി വയ്ക്കുകയും ചെയ്തു. ഇന്നലെ ഉച്ചവരെ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നതായും വിഷാദരോഗത്തിന് ചികിത്സ തേടിയിരുന്നതായും സഹപ്രവര്‍ത്തകര്‍ പറഞ്ഞു.

    Read More »
  • വിവാഹം കഴിഞ്ഞ് രണ്ടാംനാള്‍ വയറുവേദന, 17-കാരി മരിച്ചു; പോക്സോ കേസില്‍ 31 കാരനായ ഭര്‍ത്താവ് അറസ്റ്റില്‍

    കോയമ്പത്തൂര്‍: വിവാഹം കഴിഞ്ഞ് രണ്ടാംനാള്‍ ഈറോഡ് പുഞ്ചൈപുളിയമ്പട്ടി സ്വദേശിയായ 17-കാരി മരിച്ചു. സംഭവത്തില്‍ ഭര്‍ത്താവിനെ പോക്സോ കേസില്‍ അറസ്റ്റ് ചെയ്തു. ബന്ധുവും ഭവാനിസാഗര്‍ സ്വദേശിയുമായ ശക്തിവേലിനെയാണ് (31) അറസ്റ്റ് ചെയ്തത്. എട്ടാംക്ലാസില്‍ പഠനംനിര്‍ത്തിയ പെണ്‍കുട്ടി കൃഷിപ്പണിക്ക് പോവുകയായിരുന്നു. 15-നാണ് പെണ്‍കുട്ടിയും ശക്തിവേലും തമ്മിലുള്ള വിവാഹം നടന്നത്. 16-ന് പെണ്‍കുട്ടിക്ക് വയറുവേദനയുണ്ടായപ്പോള്‍ ഭര്‍ത്തൃവീട്ടുകാര്‍ ഗുളിക നല്‍കിയെന്ന് പറയുന്നു. ഇതോടെ പെട്ടെന്ന് രക്തസ്രാവം ഉണ്ടാവുകയും പെണ്‍കുട്ടിയെ സത്യമംഗലത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കയും ചെയ്തു. സ്ഥിതി ഗുരുതരമായതോടെ കോയമ്പത്തൂര്‍ മെഡിക്കല്‍കോളേജിലേക്ക് മാറ്റിയെങ്കിലും 17-ന് മരിച്ചു. തുടര്‍ന്ന്, പെണ്‍കുട്ടിയുടെ അമ്മ ശക്തിവേലിനെതിരേ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിലാണ് 17-ാം വയസ്സിലാണ് വിവാഹം നടത്തിയതെന്ന് കണ്ടെത്തിയത്. ശക്തിവേലിനെ പോക്സോ വകുപ്പു പ്രകാരം അറസ്റ്റുചെയ്ത് സത്യമംഗലം ജയിലിലടച്ചു.

    Read More »
  • ധര്‍മസ്ഥലയില്‍ വാഹനാപകടത്തില്‍ ഇടുക്കി സ്വദേശി മരിച്ചു; ദുരൂഹത ആരോപിച്ച് മകന്‍, പരാതി നല്‍കിയതോടെ ഭീഷണി

    ബെംഗളൂരു: ധര്‍മസ്ഥലയിലെ മലയാളിയുടെ മരണത്തിലും ദുരൂഹതയെന്ന് പരാതി. ഇടുക്കി സ്വദേശി ബല്‍ത്തങ്ങാടി കറമ്പാറു സവനാലു ഡാര്‍ബെ ഹൗസില്‍ കെ.ജെ.ജോയി 2018ല്‍ വാഹനം ഇടിച്ചു മരിച്ച സംഭവം കൊലപാതകമെന്ന് ആരോപിച്ച് മകന്‍ തളിപ്പറമ്പ് പുളിമ്പറമ്പിലെ കക്കാട്ടുവീട്ടില്‍ അനീഷ് തളിപ്പറമ്പ് പൊലീസില്‍ പരാതി നല്‍കി. ധര്‍മസ്ഥലയിലെ ദുരൂഹ മരണങ്ങള്‍ക്കു സമാനമാണ് പിതാവിന്റെ മരണമെന്ന് പരാതിയില്‍ പറയുന്നു. ധര്‍മസ്ഥലയിലെ പ്രമുഖന്റെ നിര്‍ദേശപ്രകാരം ഇരുചക്ര വാഹനത്തില്‍ സഞ്ചരിക്കുമ്പോള്‍ വാഹനം ഇടിച്ച് കൊലപ്പെടുത്തിയെന്നാണ് പരാതി. അനീഷ് ധര്‍മസ്ഥലയിലെത്തി പരാതി നല്‍കിയതോടെ ഭീഷണി ശക്തമായി. ഒടുവില്‍ അവിടെനിന്ന് രക്ഷപ്പെട്ട് നാട്ടില്‍ എത്തിയെന്നും അനീഷ് പറഞ്ഞു. അതേസമയം, ധര്‍മസ്ഥലയില്‍ നൂറിലധികം പേരുടെ മൃതദേഹങ്ങള്‍ മറവു ചെയ്‌തെന്ന കേസിലെ എസ്‌ഐടി അന്വേഷണത്തെ ക്ഷേത്ര ട്രസ്റ്റ് സ്വാഗതം ചെയ്തു. ആരോപണങ്ങളില്‍ ഇതാദ്യമായാണു ട്രസ്റ്റ് പ്രതികരിക്കുന്നത്. സ്ത്രീകളുടെയും കുട്ടികളുടെയും മൃതദേഹങ്ങള്‍ വനമേഖലയില്‍ കുഴിച്ചുമൂടിയെന്ന, ക്ഷേത്രത്തിലെ മുന്‍ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലില്‍ സ്വതന്ത്രവും സുതാര്യവും നീതിപൂര്‍വകവുമായ അന്വേഷണം വേണമെന്നു ട്രസ്റ്റ് വക്താവ് കെ.പാര്‍ശ്വനാഥ് ജെയിന്‍ ആവശ്യപ്പെട്ടു. അതിനിടെ,…

    Read More »
  • അതുല്യയുടെ മരണം: സതീഷിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു; സ്വകാര്യ കമ്പനി രേഖാമൂലം അറിയിച്ചു; നാട്ടിലെത്തിക്കാന്‍ ശ്രമം തുടരുന്നു; അതുല്യയെ വിവാഹം കഴിച്ചത് പൊതു ചടങ്ങില്‍ കണ്ട് ഇഷ്ടപ്പെട്ടശേഷമെന്നും വെളിപ്പെടുത്തല്‍

    ദുബായ്:  ഷാര്‍ജയിലെ ഫ്ലാറ്റില്‍ ജീവനൊടുക്കിയ കൊല്ലം സ്വദേശി അതുല്യയുടെ മരണത്തില്‍ ഭര്‍ത്താവ് സതീഷിനെതിരെ നടപടി. സതീഷിനെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടതായി ദുബായിലെ സ്വകാര്യ കമ്പനി രേഖാമൂലം അറിയിച്ചു. ഒരു വര്‍ഷം മുന്‍പാണ് സതീഷ് ഇവിടെ സൈറ്റ് എന്‍ജിനീയറായി ജോലിയില്‍ പ്രവേശിച്ചത്. ഭാര്യയെ സതീഷ് നിരന്തരം ഉപദ്രവിക്കുകയും ഗാര്‍ഹിക പീഡനത്തിന് വിധേയമാക്കുകയും ചെയ്തുവെന്നും മരണം സതീഷിന്‍റെ ഉപദ്രവം സഹിക്കവയ്യാതെയാണെന്നും ചൂണ്ടിക്കാട്ടി അതുല്യയുടെ ബന്ധുക്കള്‍ കമ്പനിക്ക് പരാതി നല്‍കിയിരുന്നു. ഷാര്‍ജയിലുള്ള സതീഷിനെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയോടെയാണ് ഷാര്‍ജയിലെ ഫ്ലാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ അതുല്യയെ കണ്ടെത്തിയത്. കെട്ടിട നിര്‍മാണ കമ്പനിയില്‍ എന്‍ജിനീയറായ ഭര്‍ത്താവ് സതീഷുമായി വഴക്കിട്ട ശേഷമായിരുന്നു മരിച്ചതെന്നാണ് ബന്ധുക്കള്‍ പറയുന്നത്. സതീഷ് കടുത്ത മദ്യപാനിയായിരുന്നുവെന്നും അതുല്യയെ ദേഹോപദ്രവം ഏല്‍പ്പിച്ചിരുന്നുവെന്നും കുടുംബവും സുഹൃത്തുക്കളും പറയുന്നു. മദ്യപിച്ചാണ് സതീഷ് താലികെട്ടാന്‍ എത്തിയതെന്ന് അതുല്യയുടെ അച്ഛന്‍ വെളിപ്പെടുത്തി. തങ്ങളുടെ വീട്ടിലെ കിണറ്റില്‍ ചാടി മരിക്കുമെന്ന് സതീഷിന്‍റെ അമ്മ ഭീഷണിപ്പെടുത്തിയത് കൊണ്ടാണ് വിവാഹം നടത്തിയതെന്നും ബാറില്‍…

    Read More »
  • അതുല്യയുടെ വീട്ടുകാരെ തല്ലാന്‍ ഗുണ്ടകളുമായി എത്തി, വെളുപ്പിന് മതില്‍ ചാടി; ജോലി സ്ഥലത്തും മദ്യപിച്ച് പ്രശ്നങ്ങള്‍ പതിവ്; ‘സൈക്കോ’ സതീഷ് നാട്ടിലും തലവേദന

    കൊല്ലം: ഷാര്‍ജയില്‍ അതുല്യയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആരോപണ വിധേയനായ ഭര്‍ത്താവ് സതീഷ് ശങ്കര്‍ നാട്ടിലും പ്രശ്നക്കാരനായിരുന്നുവെന്ന് അയല്‍വാസികള്‍. പുലര്‍ച്ചെ അതുല്യയുടെ വീട്ടുകാരെ തല്ലാന്‍ ഗുണ്ടകളുമായി എത്തി. ജോലി സ്ഥലത്തും സതീഷ് മദ്യപിച്ച് നിരന്തരം പ്രശ്നമുണ്ടാക്കാറുണ്ടെന്നും ഒപ്പം ജോലി ചെയ്തയാള്‍ മാധ്യമങ്ങളോട് പറഞ്ഞു. അതുല്യയോട് മാത്രമല്ല, അതുല്യയുടെ അച്ഛനോടും അമ്മയോടുമുള്ള സതീഷിന്റെ പെരുമാറ്റവും ക്രൂരമായിരുന്നുവെന്നും നാട്ടുകാര്‍ പറയുന്നു. സതീഷിന്റെ വീട്ടുകാരുമായും അകലം പാലിച്ചു. പലപ്പോഴും സതീഷിന്റെ പെരുമാറ്റം മാനസിക പ്രശ്നം ഉള്ളയാളെ പോലെയായിരുന്നുവെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. ‘പെണ്‍കുട്ടി പിണങ്ങി വീട്ടില്‍ കഴിയുന്ന സമയത്ത്, വെളുപ്പാന്‍ കാലത്ത് മൂന്ന് മണിക്ക് ഇവിടെ വന്നു. പെണ്‍കുട്ടിയെയും മാതാപിതാക്കളെയും ഉപദ്രവിക്കാന്‍ വന്ന സമയത്ത്, ഞാന്‍ ഇവിടെ നിന്ന് എഴുന്നേറ്റ് ചെന്നപ്പോള്‍ സതീഷും കൂട്ടുകാരും മതില്‍ ചാടുന്ന സന്ദര്‍ഭമാണ് കാണുന്നത്. ഇത് കണ്ട ഉടന്‍ തന്നെ ഞാന്‍ സ്റ്റോപ്പ് ചെയ്യിച്ചു. വെളുപ്പാന്‍ കാലത്ത് മതില്‍ ചാടി വരുന്നതിന്റെ അര്‍ഥം എന്താണ് എന്ന് ഞാന്‍ ചോദിച്ചു. നി…

    Read More »
  • ആലുവ ലോഡ്ജിലെ അരുംകൊല, യുവതിയെ കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപ്പെടുത്തി; സുഹൃത്തുക്കള്‍ക്ക് വീഡിയോ കോള്‍ ചെയ്ത് കാണിച്ച് പ്രതി

    എറണാകുളം: ആലുവ നഗരത്തിലെ ലോഡ്ജില്‍ യുവതിയെ കൊലപ്പെട്ട നിലയില്‍ കണ്ടെത്തി. സുഹൃത്ത് കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപ്പെടുത്തി എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കൊല്ലം കുണ്ടറ സ്വദേശി അഖിലയാണ് കൊല്ലപ്പെട്ടത്. സുഹൃത്തായ നേര്യമംഗലം സ്വദേശി ബിനുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആലുവ നഗരത്തില്‍ തോട്ടുംങ്കല്‍ ലോഡ്ജില്‍ അര്‍ധരാത്രിയോടെയാണ് സംഭവം. ഇരുവരും ഇടയ്ക്ക് ഇവിടെവന്ന് താമസിക്കാറുണ്ടെന്ന് ലോഡ്ജ് ജീവനക്കാര്‍ പറയുന്നു. ഇന്നലെ ആദ്യം യുവാവാണ് എത്തിയത്. കുറച്ച് സമയത്തിന് ശേഷമാണ് യുവതി ലോഡ്ജില്‍ എത്തിയത്. മുറിയില്‍ വെച്ച് ഇരുവരും തമ്മില്‍ വഴക്കുണ്ടാകുകയും യുവതിയെ കൊലപ്പെടുത്തുകയുമായിരുന്നു എന്ന് പൊലീസ് പറയുന്നു. തന്നെ വിവാഹം കഴിക്കണമെന്ന യുവതിയുടെ ആവശ്യവുമായി ബന്ധപ്പെട്ടാണ് വഴക്ക് ഉണ്ടായതെന്നാണ് യുവാവ് പറയുന്നത്. ഇതിന് ശേഷം യുവാവ് തന്റെ സുഹൃത്തുക്കളെ വിഡിയോ കോള്‍ വിളിച്ച് മൃതദേഹം കാണിച്ചു കൊടുക്കുകയായിരുന്നു. ഈ സുഹൃത്തുക്കളാണ് സംഭവം പൊലീസിനെ വിളിച്ച് അറിയിച്ചത്. പൊലീസെത്തി യുവാവിനെ കസ്റ്റഡിയില്‍ എടുത്തു.  

    Read More »
Back to top button
error: