Breaking NewsCrimeLead NewsNEWS

ഭാര്യയ്ക്ക് അവിഹിതമെന്ന് സംശയം, അരുംകൊല വിവാഹം കഴിഞ്ഞ് മൂന്നാം മാസം; ദൃക്‌സാക്ഷിയായി ആദ്യ വിവാഹത്തിലെ മകള്‍

ബെംഗളൂരു: പട്ടാപ്പകല്‍ ഭാര്യയെ ബസ് സ്റ്റാന്‍ഡില്‍ വച്ച് കുത്തിക്കൊന്ന് ഭര്‍ത്താവ്. ബെംഗളൂരു നഗരത്തിലെ ക്യാബ് ഡ്രൈവര്‍ ലോഹിതാശ്വ (35) ആണ് ഭാര്യ രേഖയെ (28) കൊലപ്പെടുത്തിയത്. മൂന്നു മാസം മുന്‍പായിരുന്നു ഇവരുടെ വിവാഹം. രേഖയുടെ ആദ്യ വിവാഹത്തിലെ പന്ത്രണ്ടു വയസ്സുകാരിയായ മകളുടെ കണ്‍മുന്നില്‍ വച്ചായിരുന്നു അരുംകൊല. രേഖയുടെ നെഞ്ചിലും വയറ്റിലും നിരവധി തവണ കുത്തേറ്റതായി പൊലീസ് പറഞ്ഞു. രേഖ സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. സ്ഥലത്തുണ്ടായിരുന്നവര്‍ ലോഹിതാശ്വയെ തടഞ്ഞുവയ്ക്കാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ കത്തി കാട്ടി ഭീഷണിപ്പെടുത്തിയ ശേഷം ഓടി രക്ഷപ്പെട്ടു.

ആദ്യവിവാഹത്തിലെ രേഖയുടെ രണ്ടാമത്തെ മകള്‍ അവരുടെ മാതാപിതാക്കള്‍ക്കൊപ്പമാണ് താമസം. കോള്‍ സെന്ററില്‍ ജീവനക്കാരിയായിരുന്നു രേഖ. സുഹൃത്തുക്കളായിരുന്ന ലോഹിതാശ്വയും രേഖയും ഒന്നര വര്‍ഷത്തെ പ്രണയത്തിനു ശേഷമാണ് വിവാഹം കഴിച്ചത്. എന്നാല്‍ വിവാഹം കഴിഞ്ഞതു മുതല്‍ ഇരുവരും തമ്മില്‍ വഴക്കു പതിവായിരുന്നു. രേഖയ്ക്ക് മറ്റൊരു ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിനു കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

Signature-ad

വാക്കേറ്റത്തിനു ശേഷം പിണങ്ങി മകളോടൊപ്പം ബസ് സ്റ്റാന്‍ഡിലേക്ക് പോകുമ്പോഴാണ് ലോഹിതാശ്വ പിന്തുടര്‍ന്നെത്തി രേഖയെ കൊലപ്പെടുത്തിയത്. ലോഹിതാശ്വയ്ക്കു വേണ്ടിയുള്ള തിരച്ചില്‍ പൊലീസ് ഊര്‍ജിതമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: