Crime
-
വ്യാപാരിയുടെ മരണം കൊലപാതകം; ഭാര്യയും ഒന്‍പതാംക്ലാസുകാരിയായ മകളും രണ്ട് ആണ്‍കുട്ടികളും അറസ്റ്റില്‍
ഗുവാഹാട്ടി: അസം ദിബ്രുഘട്ടിലെ വ്യാപാരിയുടെ മരണം കൊലപാതകമെന്ന് പോലീസ്. സംഭവത്തില്‍ ഭാര്യയെയും ഒന്‍പതാംക്ലാസ് വിദ്യാര്‍ഥിനിയായ മകളെയും രണ്ട് ആണ്‍കുട്ടികളെയും അറസ്റ്റ് ചെയ്തു. അസമിലെ ജാമിറ സ്വദേശി ഉത്തരം ഗൊഗോയി(38)യുടെ മരണമാണ് അന്വേഷണത്തില്‍ കൊലപാതകമാണെന്ന് തെളിഞ്ഞത്. ഉത്തം ഗൊഗോയിയുടെ ഭാര്യ ബോബി സോനോവാല്‍ ഗൊഗോയിയെയും മകളെയും രണ്ട് ആണ്‍കുട്ടികളെയുമാണ് സംഭവത്തില്‍ പോലീസ് പിടികൂടിയത്. പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയതായും മകള്‍ കുറ്റംസമ്മതിച്ചതായും ദിബ്രുഘട്ട് പോലീസ് സൂപ്രണ്ട് രാകേഷ് റെഡ്ഡിയും മാധ്യമങ്ങളോട് സ്ഥിരീകരിച്ചു. അതേസമയം, കൊലപാതകത്തിന്റെ യഥാര്‍ഥകാരണം എന്താണെന്ന് പോലീസ് വ്യക്തമാക്കിയിട്ടില്ല. സംഭവം ആസൂത്രിതമായ കൊലപാതകമാണെന്നും ഗൊഗോയിയെ കൊലപ്പെടുത്താനായി ഭാര്യയും മകളും നേരത്തേതന്നെ പദ്ധതിയിട്ടിരുന്നതായും പോലീസ് പറഞ്ഞു. ഇക്കഴിഞ്ഞ 25-നാണ് ഉത്തം ഗൊഗോയിയെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. പക്ഷാഘാതം കാരണം മരണം സംഭവിച്ചെന്നായിരുന്നു ഭാര്യയും മകളും ബന്ധുക്കളെ അറിയിച്ചിരുന്നത്. എന്നാല്‍, വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഉത്തമിന്റെ സഹോദരന് മൃതദേഹം കണ്ടപ്പോള്‍ത്തന്നെ ചില സംശയങ്ങളുണ്ടായി. ഉത്തമിന്റെ ചെവി മുറിഞ്ഞനിലയിലായിരുന്നു. സമീപത്തായി ഒരു കുട തുറന്നുവെച്ച നിലയിലും ഉണ്ടായിരുന്നു. ഇതേക്കുറിച്ച്…
Read More » -
ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയുടെ ആത്മഹത്യ: 3 അധ്യാപകര്‍ക്കെതിരെ കേസെടുത്ത് പൊലീസ്; മുന്‍ പ്രിസന്‍സിപ്പല്‍ അടക്കം പ്രതികള്‍
പാലക്കാട്: ശ്രീകൃഷ്ണപുരം സെന്റ് ഡോമിനിക് സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ 3 അധ്യാപകര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. മുന്‍ പ്രിന്‍സിപ്പല്‍ ജോയ്‌സി, അധ്യാപകരായ സ്റ്റെല്ലാ ബാബു, അര്‍ച്ചന എന്നിവര്‍ക്കെതിരെയാണ് കേസ്. ജുവനൈല്‍ ജസ്റ്റിസ് നിയമത്തിലെ 75-ാം വകുപ്പുപ്രകാരം കോടതിയുടെ അനുമതിയോടെയാണ് കേസെടുത്തത്. ജൂണ്‍ 23നാണ് കുട്ടി ആത്മഹത്യ ചെയ്തത്. മാര്‍ക്ക് കുറഞ്ഞപ്പോള്‍ കുട്ടിയെ ക്ലാസ് മാറ്റിയിരുത്തിയെന്നും ഇതിന്റെ മനോവിഷമത്തിലാണ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തതെന്നാണ് രക്ഷിതാക്കളുടെ പരാതി. വൈകിട്ട് സ്‌കൂള്‍ വിട്ടെത്തിയ പതിനാലുകാരി രാത്രിയോടെയാണ് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പിന്നാലെയാണ് കുടുംബം സ്‌കൂളിനെതിരെ ആരോപണവുമായി രംഗത്തെത്തിയത്. പരാതിയെ തുടര്‍ന്ന് നടന്ന വ്യാപക പ്രതിഷേധത്തിന് പിന്നാലെ പ്രിന്‍സിപ്പല്‍ ഉള്‍പ്പെടെ മൂന്നു ജീവനക്കാരെ സ്‌കൂള്‍ മാനേജ്മെന്റ് പുറത്താക്കിയിരുന്നു.
Read More » -
ചികിത്സിക്കാന്‍ പണമില്ല, എച്ച്‌ഐവി ബാധിച്ച പിഞ്ചുകുഞ്ഞിനെ ശ്വാസം മുട്ടിച്ചു കൊന്നു; അമ്മ അറസ്റ്റില്‍
മുംബൈ: ചികിത്സിക്കാന്‍ പണമില്ലെന്ന കാരണം ചൂണ്ടിക്കാട്ടി എച്ച്‌ഐവി പോസിറ്റീവായ 6 മാസം പ്രായമുള്ള കുഞ്ഞിനെ അമ്മ കൊലപ്പെടുത്തി. മുംബൈയിലെ ഗോവണ്ടിയിലാണ് സംഭവം. കഴിഞ്ഞ വ്യാഴാഴ്ചയാണ് 43 വയസ്സുകാരി ആറു മാസം പ്രായമുള്ള മകനെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയത്. അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. കുഞ്ഞിനെ ചികിത്സിക്കാനും, പാല്‍ വാങ്ങി നല്‍കാന്‍ പോലും തന്റെ കയ്യില്‍ പണമില്ലെന്നും, അതിനാലാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്നുമാണ് അമ്മ പൊലീസിനോട് പറഞ്ഞത്. കുട്ടിയെ കൊലപ്പെടുത്തിയ ശേഷം ജോലിക്കുപോയ യുവതി, മറ്റൊരു സ്ത്രീയുമായി വഴക്കിടുകയും കത്തിയെടുത്ത് ആക്രമിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് അമ്മ കുട്ടിയെ കൊലപ്പെടുത്തിയ കാര്യം വെളിപ്പെടുത്തിയത്. വീട്ടിലെത്തി പരിശോധിച്ച പൊലീസ്, കുട്ടിയെ തൊട്ടിലില്‍ മരിച്ചനിലയില്‍ കണ്ടെത്തി. തുടര്‍ന്ന് അമ്മയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. രണ്ടു തവണ വിവാഹിതയായ സ്ത്രീ ബന്ധം വേര്‍പിരിയുകയും ചെയ്തിരുന്നു. കുട്ടിയുടെ അമ്മയും എച്ച്‌ഐവി ബാധിതയാണ്.
Read More » -
ഭര്‍ത്താവിനെ ജാമ്യത്തിലെടുക്കാന്‍ സഹായിക്കാമെന്നു വാഗ്ദാനം; യുവതിയെ സംഘം ചേര്‍ന്ന് പീഡിപ്പിച്ചു, 6 പേര്‍ അറസ്റ്റില്‍
മലപ്പുറം: ജയിലിലുള്ള ഭര്‍ത്താവിനെ ജാമ്യത്തിലെടുക്കാന്‍ സഹായിക്കാമെന്നു വാഗ്ദാനം ചെയ്തു യുവതിയെ സംഘം ചേര്‍ന്നു പീഡിപ്പിച്ച സംഭവത്തില്‍ ആറു പേര്‍ അറസ്റ്റില്‍. മഞ്ചേരി സ്വദേശിയായ യുവതിയെ പെരിന്തല്‍മണ്ണയിലെ ലോഡ്ജിലെത്തിച്ചു പീഡിപ്പിച്ചെന്നാണു പരാതി. പീഡനത്തിന് ഒത്താശ ചെയ്ത ദമ്പതികളും ലോഡ്ജ് നടത്തിപ്പുകാരനും അടക്കമുള്ളവരാണ് അറസ്റ്റിലായത്. ജൂലൈ 27ന് ആയിരുന്നു സംഭവം. ലോഡ്ജ് നടത്തിപ്പുകാരന്‍ മണ്ണാര്‍ക്കാട് അരിയൂര്‍ ആര്യമ്പാവ് കൊളര്‍മുണ്ട വീട്ടില്‍ രാമചന്ദ്രന്‍ (63), തിരൂര്‍ വെങ്ങാലൂര്‍ കുറ്റൂര്‍ അത്തന്‍പറമ്പില്‍ റെയ്ഹാന്‍ (45), കൊപ്പം വിളയൂര്‍ സ്വദേശി കണിയറക്കാവ് താമസിക്കുന്ന മുണ്ടുക്കാട്ടില്‍ സുലൈമാന്‍ (47), കുന്നക്കാവ് പുറയത്ത് സൈനുല്‍ ആബിദീന്‍ (41), പയ്യനാട് തോരന്‍ വീട്ടില്‍ ജസീല (27), ഇവരുടെ ഭര്‍ത്താവ് പള്ളിക്കല്‍ ബസാര്‍ ചോലക്കല്‍ കൂറായി വീട്ടില്‍ സനൂഫ് (36) എന്നിവരെയാണു പെരിന്തല്‍മണ്ണ ഡിവൈഎസ്പി എ.പ്രേംജിത്ത്, സിഐ സുമേഷ് സുധാകരന്‍, എസ്‌ഐ എന്നിവരടങ്ങിയ സംഘം അറസ്റ്റ് ചെയ്തത്. പൊലീസ് പറയുന്നത്: രാമചന്ദ്രനും ജസീലയും സനൂഫും ഗൂഢാലോചന നടത്തി യുവതിയെ പെരിന്തല്‍മണ്ണയിലെ ലോഡ്ജിലെത്തിച്ചു. ഇവിടെവച്ചു രാമചന്ദ്രനും…
Read More » -
ഇന്ത്യന്‍ സൈന്യം വധിച്ച പഹല്‍ഗാം തീവ്രവാദികളുടെ ചിത്രങ്ങള്‍ പുറത്ത്; തിരിച്ചറിഞ്ഞത് മൊബൈല്‍ ഫോണില്‍നിന്ന്; മൂന്നു പേരും പാകിസ്താനികള്‍; ഉപയോഗിച്ചത് ലോംഗ് റേഞ്ച് വയര്‍ലെസ് സംവിധാനങ്ങള്‍; ട്രാക്ക് ചെയ്തത് തദ്ദേശീയ സാങ്കേതിക വിദ്യ ഉപയോഗിച്ച്
ന്യൂഡല്‍ഹി: പഹല്‍ഗാം ആക്രമണത്തിനു പിന്നാലെ ഇന്ത്യ നടത്തിയ ‘ഓപ്പറേഷന്‍ മഹാദേവി’ല്‍ കൊല്ലപ്പെട്ട മൂന്നു തീവ്രവാദികളുടെ ചിത്രങ്ങള്‍ ലഭിച്ചത് വിനോദ സഞ്ചാര കേന്ദ്രത്തില്‍നിന്നു പിടിച്ചെടുത്ത മൊബൈല്‍ ഫോണില്‍നിന്ന്. ഈ ചിത്രങ്ങള്‍ ദൃക്‌സാക്ഷികള്‍ സാക്ഷ്യപ്പെടുത്തിയതിനു പിന്നാലെയാണു കാട്ടിനുള്ളില്‍ ഒളിച്ചിരുന്ന മൂന്നുപേരെ സുരക്ഷാ സേന കണ്ടെത്തി കൊലപ്പെടുത്തിയതെന്നും റിപ്പോര്‍ട്ട്. ജൂലൈ 28നു നടത്തിയ ഓപ്പറേഷന്‍ മഹാദേവിലൂടെയാണു മൂന്നുപേരെയും കണ്ടെത്തിയത്. ഫോണില്‍നിന്നു ലഷ്‌കറെ തോയ്ബ തീവ്രവാദികളായ സുലെമാന്‍ എന്ന ഫൈസല്‍ ജാട്ട്, ഹംസ അഫ്ഗാനി, സിബ്രാന്‍ എന്നിവരുടെ നിരവധി ചിത്രങ്ങള്‍ ലഭിച്ചെന്നും മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. ബൈസരന്‍ പുല്‍മേട്ടില്‍ ആക്രമണത്തിനു ദൃക്‌സാക്ഷികളായവരെ ഈ ചിത്രങ്ങള്‍ കാട്ടിക്കൊടുത്തതിനുശേഷമാണ് ഇവര്‍ ഒളിച്ചിരുന്ന ഡാച്ചിഗാം വനത്തിലേക്കു കടന്നത്. ശ്രീനഗറില്‍നിന്ന് 20 കിലോമീറ്റര്‍ അകലെയാണ് ഈ സ്ഥലം. ലോംഗ് റേഞ്ച് (ലോറ) വയര്‍ലെസ് മൊഡ്യൂള്‍ ആണ് ആശയവിനിമയത്തിനായി ഇവര്‍ ഉപയോഗിച്ചിരുന്നത്. ഈ സിഗ്നല്‍ പിടിച്ചെടുത്താണ് ഇവരുടെ ഒളിയിടം സുരക്ഷാ സേന കണ്ടെത്തിയത്. ഈ ഉപകരണം ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. മൂന്നുപേരെ വെടിവച്ചു കൊന്ന…
Read More » -
ജെയ്‌നമ്മ, സിന്ധു, ഐഷ… അമ്മാവന്‍ എന്ന് വിളിപ്പേര്, കാണാതായ സ്ത്രീകളെക്കുറിച്ചും അന്വേഷണം; സെബാസ്റ്റ്യന്‍ സീരിയല്‍ കില്ലര്‍?
ആലപ്പുഴ: ചേര്‍ത്തല ജെയ്നമ്മ കൊലക്കേസില്‍ അറസ്റ്റിലായ സെബാസ്റ്റ്യന്‍ നിരവധി സ്ത്രീകളെ വകവരുത്തിയതായി സംശയം. അഞ്ച് വര്‍ഷം മുമ്പ് കാണാതായ ചേര്‍ത്തല തെക്ക് പഞ്ചായത്ത് 13ാം വാര്‍ഡ് വള്ളാക്കുന്നത്ത് വെളി സിന്ധു (ബിന്ദു 43) അടക്കം 16 വര്‍ഷത്തിനിടെ കാണാതായ സ്ത്രീകളുടെ വിവരങ്ങള്‍ പരിശോധിക്കും. അസ്ഥികൂടം കണ്ടെത്തിയ സെബാസ്റ്റ്യന്റെ പള്ളിപ്പുറത്തെ വീട്ടില്‍ വീണ്ടും പരിശോധന നടത്തും. ജെയ്‌നമ്മക്കു പുറമെ കടക്കരപ്പള്ളി സ്വദേശിനി ബിന്ദുപത്മനാഭന്‍, ചേര്‍ത്തല ശാസ്താങ്കല്‍ സ്വദേശി ഐഷ എന്നിവരുടെ കേസുകളും സജീവമായതിനു പിന്നാലെയാണ് സിന്ധു അടക്കമുള്ളവരുടെ തിരോധാനവും പരിഗണിക്കുന്നത്. ജെയ്‌നമ്മയെ കാണാതായ സംഭവത്തില്‍ പള്ളിപ്പുറം ചൊങ്ങുംതറയില്‍ സെബാസ്റ്റ്യന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ കത്തിക്കരിഞ്ഞ ശരീരാവശിഷ്ടങ്ങള്‍ ലഭിച്ചിരുന്നു. കാണാതായ മൂന്നു സ്ത്രീകള്‍ക്കും സെബാസ്റ്റ്യനുമായി ബന്ധമുണ്ടായിരുന്നെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് സിന്ധുവിനെ കാണാതായ സംഭവത്തിലും വീണ്ടും അന്വേഷണ സാദ്ധ്യത തെളിഞ്ഞത്. അര്‍ത്തുങ്കല്‍ പൊലീസ് നാലുവര്‍ഷം അന്വേഷിച്ചു അവസാനിപ്പിച്ച കേസ് ജില്ലാ പൊലീസ് മേധാവി എം.പി. മോഹനചന്ദ്രന്റെ നിര്‍ദ്ദേശത്തില്‍ വീണ്ടും പരിശോധിച്ചു. 2020…
Read More » -
ഗുണ്ടയായ ഭര്‍ത്താവിനെ കൊന്ന് അഴുക്കുചാലില്‍ തള്ളി; 34 കാരിയും കാമുകനായ 28 കാരനും ഒരു വര്‍ഷത്തിന് ശേഷം പിടിയില്‍
ന്യൂഡല്‍ഹി: ഭര്‍ത്താവിനെ കൊലപ്പെടുത്തി മൃതദേഹം അഴുക്കുചാലില്‍ തള്ളിയ സംഭവത്തില്‍ യുവതിയെയും കാമുകനെയും പൊലീസ് പിടികൂടി. ഹരിയാനയിലെ സോനിപത്തില്‍ ആണ് സംഭവം. ആലിപുര്‍ സ്വദേശിനിയായ സോണിയ (34), കാമുകന്‍ സോനിപത് സ്വദേശിയായ രോഹിത് (28) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കേസിലെ മറ്റൊരു പ്രതിയായ വിജയ് ഒളിവിലാണെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കൊല്ലപ്പെട്ട പ്രീതം പ്രകാശ് (42) ആലിപുരിലെ കുപ്രസിദ്ധ ഗുണ്ടയായിരുന്നെന്നും ഇയാളുടെ മോശം പെരുമാറ്റവും കുറ്റകൃത്യങ്ങളും കാരണമാണ് കൊലപാതകം നടത്തിയതെന്നുമാണ് റിപ്പോര്‍ട്ട്. കൊല്ലപ്പെട്ട പ്രീതം പ്രകാശിനെതിരെ ആയുധ നിയമം, ലഹരിമരുന്ന് കൈവശം വയ്ക്കല്‍ എന്നിവയുള്‍പ്പെടെ പത്തിലധികം കേസുകള്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. 2024 ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം. സോണിയയും രോഹിതും തമ്മില്‍ വിവാഹേതര ബന്ധമുണ്ടായിരുന്നു. ഇതിനെച്ചൊല്ലി പ്രീതമും സോണിയയും തമ്മില്‍ സ്ഥിരമായി വഴക്കുണ്ടായിരുന്നു. അതിനിടെ പ്രീതമിനെ കൊലപ്പെടുത്താന്‍ ഇരുവരും പദ്ധതിയിട്ടു. ഇതിനായി 50,000 രൂപ വിജയ് എന്നയാള്‍ക്ക് നല്‍കി. രാത്രി ടെറസില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന പ്രീതമിനെ വിജയ് കൊലപ്പെടുത്തിയ ശേഷം മൃതദേഹം…
Read More » -
രണ്ടുമാസം മുമ്പേ തയാറെടുപ്പ്; സിസിടിവി കേടുവരുത്തി; സാമ്പത്തിക തര്‍ക്കവും മറ്റു സൗഹൃദങ്ങളെ ചോദ്യം ചെയ്തതും കൊലയിലേക്ക് നയിച്ചെന്നു മൊഴി; വിഷം കഴിച്ച അന്‍സിലിന്റെ ശ്വാസകോശമടക്കം വെന്തെരിഞ്ഞു; അദീന കാക്കനാട് വനിതാ ജയിലില്‍
കോതമംഗലം: കോതമംഗലത്ത് പെണ്‍സുഹൃത്ത് വിഷം നല്‍കിയ അന്‍സിലിന്റെ ശ്വാസകോശത്തിനടക്കം പൊള്ളലേറ്റുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. കരളും വൃക്കയുമടക്കമുള്ള ആന്തരികാവയവങ്ങള്‍ തകരാറിലായി. ഇതാണ് മരണകാരണമെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. പ്രതി കൃത്യമായ ആസൂത്രണത്തോടെയാണ് കൃത്യം നടപ്പാക്കിയത്. അന്‍സിലിനെ വീട്ടിലേക്ക് വിളിച്ചുവരുത്തുംമുന്‍പ് അദീന വീട്ടിലെ സിസിടിവിയടക്കം കേടുവരുത്തി. തെളിവ് നശിപ്പിക്കുകയായിരുന്നു ലക്ഷ്യം രണ്ടുമാസം മുന്‍പേ തയ്യാറെടുപ്പുകള്‍ തുടങ്ങിയെന്നാണ് അദീന പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി. തുടര്‍ച്ചയായ ചോദ്യംചെയ്യലിനൊടുവിലാണ് സാമ്പത്തിക തര്‍ക്കമാണ് കൊലപാതകത്തിന് പിന്നിലെന്ന് അദീന സമ്മതിച്ചത്. അന്‍സില്‍ മര്‍ദിച്ചെന്നുകാട്ടി നേരത്തെ അദീന പൊലീസില്‍ പരാതി നല്‍കിയിരുന്നു. പിന്നീട് അന്‍സില്‍ പണം വാഗ്ദാനം ചെയ്തതിന് ശേഷമാണ് കേസില്‍ നിന്നും പിന്മാറിയത്. എന്നാല്‍ വാഗ്ദാനം ചെയ്ത പണം അന്‍സില്‍ നല്‍കിയില്ല. ഇതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലയില്‍ കലാശിച്ചത്. കളനാശിനി നല്‍കി അന്‍സിലിനെ കൊല്ലാനുള്ള കാരണമെന്തെന്ന് ആദ്യഘട്ടത്തില്‍ വെളിപ്പെടുത്താന്‍ അദീന തയ്യാറായിരുന്നില്ല. മറ്റ് സൗഹൃദങ്ങളെ ചൊല്ലി അന്‍സില്‍ വഴക്കിട്ടുവെന്നും ഇതിന് പിന്നാലെയാണ് കളനാശിനി നല്‍കി അന്‍സിലിനെ കൊലപ്പെടുത്തിയത് എന്നുമായിരുന്നു പ്രാഥമിക വിവരം. കൃത്യം നടത്താന്‍…
Read More » -
അദീനയ്ക്ക് ജയിലിലുള്ള മറ്റൊരാളുമായി ബന്ധം; പുറത്തിറങ്ങുമ്പോള്‍ അന്‍സില്‍ ‘ശല്യം’; ഒഴിവാക്കാന്‍ വിളിച്ചു വരുത്തി വിഷം കൊടുത്തു; ‘അവള്‍ ചതിച്ചെന്ന്’ ആംബുലന്‍സില്‍ വച്ച് പറഞ്ഞെന്നും ബന്ധുക്കള്‍; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
കോതമംഗലം: കോതമംഗലത്ത് പെണ്‍സുഹൃത്ത് യുവാവിനെ വിഷം നല്‍കി കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നു. പ്രതി അദീന അന്‍സിലിനെ കൂടാതെ മറ്റൊരാളുമായി അടുപ്പത്തിലായി. ഇയാള്‍ നിലവില്‍ ഒരു കേസില്‍പെട്ട് ജയിലിലാണ്. ഉടന്‍ തന്നെ ഇയാള്‍ പുറത്തിറങ്ങും. അതിനിടെ അന്‍സില്‍ ഈ ബന്ധത്തിന് തടസമാകാതിരിക്കാനാണ് കൊലയെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. അന്‍സിലാകാട്ടെ വിവാഹിതനുമാണ്. ഒറ്റപ്പെട്ട സ്ഥലത്തുള്ള വീട്ടില്‍ തനിച്ചാണ് അദീനയുടെ താമസം. അന്‍സില്‍ പതിവായി ഇവിടേയ്ക്ക് എത്താറുണ്ടായിരുന്നുവെന്നാണ് വിവരം. ഇക്കഴിഞ്ഞ 29-ാം തീയതി അദീന അന്‍സിലിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി. ഇവിടെവച്ചാണ് പ്രതി കൃത്യം നടപ്പാക്കിയത്. 29ാം തീയതി അദീനയ്‌ക്കൊപ്പം ചെലവഴിച്ച് പിറ്റേദിവസമാണ് അന്‍സില്‍ തിരികെ പോയത്. ആദീനയുടെ വീട്ടില്‍ നിന്നിറങ്ങിയപ്പോള്‍ മുതല്‍ അന്‍സിലിന് ശാരീരിക ബുദ്ധിമുട്ടുകളുണ്ടായി. പെട്ടെന്നു തന്നെ ഇക്കാര്യം വീട്ടിലും പൊലീസിലും വിളിച്ചറിയിച്ചു. ബന്ധുവും പൊലീസും എത്തിയാണ് അന്‍സിലിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. ആംബുലന്‍സില്‍ വച്ച് ‘അവള്‍ എന്നെ ചതിച്ചു’ എന്ന് അന്‍സില്‍ പറഞ്ഞതായി ബന്ധുക്കള്‍ അവകാശപ്പെടുന്നു. 500 മില്ലി ലിറ്റര്‍ വിഷം…
Read More » -
പൊട്ടിക്കരച്ചില്‍, ശിക്ഷ പരമാവധി കുറയ്ക്കണം: കോടതിയോട് അപേക്ഷിച്ച് പ്രജ്വല്‍ രേവണ്ണ; ഇരയായ സ്ത്രീയെ വീണ്ടും ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തത് ഗുരുതര കുറ്റമെന്നു കോടതി; മുന്‍ പ്രധാനമന്ത്രി ദേവഗൗഡയുടെ കൊച്ചുമകന് ഇനി അഴിയെണ്ണാം
ബെംഗളൂരു: ബലാത്സംഗ കേസില്‍ ജീവപര്യന്തം തടവിന് വിധിക്കപ്പെട്ട ജെഡിഎസ് മുന്‍ എംപി പ്രജ്വല്‍ രേവണ്ണ കോടതിയില്‍ പൊട്ടിക്കരഞ്ഞു. പ്രജ്വലിന്റെ പിതാവ് എച്ച്.ഡി. രേവണ്ണയും കോടതിയില്‍ എത്തിയിരുന്നു. ശിക്ഷാവിധിക്ക് മുന്‍പേ പരമാവധി കുറവ് ശിക്ഷ മാത്രം തരണമെന്നാണ് കോടതിയോട് പ്രജ്വല്‍ അപേക്ഷിച്ചത്. പരാതിക്കാരിയെ പ്രോസിക്യൂഷന്‍ നിര്‍ബന്ധിച്ചു ഹാജരാക്കിയതാണെന്നും അന്തിമ വാദത്തിനിടെ പ്രജ്വല്‍ കോടതിയില്‍ പറഞ്ഞു. വിധിക്കു മുന്‍പേ എന്തെങ്കിലും പറയാനുണ്ടോ എന്ന് ചോദിച്ചപ്പോഴായിരുന്നു പ്രജ്വലിന്റെ ഈ മറുപടി. ബലാത്സംഗ കേസില്‍ പ്രജ്വല്‍ രേവണ്ണയ്ക്ക് ജീവപര്യന്തം തടവാണ് കോടതി വിധിച്ചത്. 47കാരിയെ ബലാത്സംഗം ചെയ്‌തെന്ന കേസിലാണ് ശിക്ഷാവിധി. 5 ലക്ഷം രൂപ പിഴയൊടുക്കാനും കോടതി വിധിച്ചിട്ടുണ്ട്. ജനപ്രതിനിധികള്‍ക്കായുള്ള പ്രത്യേക കോടതിയുടേതാണ് വിധി. മുന്‍ പ്രധാനമന്ത്രി ദേവഗൗഡയുടെ കൊച്ചുമകനാണ് പ്രജ്വല്‍ രേവണ്ണ. ഇരയായ സ്ത്രീയെ വീണ്ടും ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തത് അതീവ ഗുരുതരമായ കുറ്റം എന്നും കോടതി ചൂണ്ടിക്കാട്ടി. കേസില്‍ ഫോറന്‍സിക് തെളിവുകളാണ് നിര്‍ണായകമായത്. ഇരയായ സ്ത്രീയുടെ വസ്ത്രത്തില്‍ നിന്ന് പ്രജ്വലിന്റെ ഡിഎന്‍എ സാമ്പിളുകള്‍ ലഭിച്ചിരുന്നു.…
Read More »