Crime
-
അമ്മയും കാമുകനും ചേര്‍ന്ന് അച്ഛനെ ശ്വാസം മുട്ടിച്ചു കൊന്നു പൂജാമുറിയില്‍ കുഴിച്ചിട്ടു ; അഞ്ചുവര്‍ഷം പിടിച്ചുനിന്ന മകള്‍ നിരന്തരം പോലീസ് സ്‌റ്റേഷനില്‍ ചെന്നു പറഞ്ഞ് കേസെടുപ്പിച്ചു ; ഇപ്പോള്‍ പിതാവിന് നീതി
ബംഗലുരു: കര്‍ണാടകത്തില്‍ നടന്ന ഞെട്ടിക്കുന്ന സംഭവങ്ങളില്‍ ഒന്നില്‍ പിതാവിനെ കൊന്നു വീടിന്റെ പൂജാമുറിയില്‍ കുഴിച്ചുമൂടിയ അമ്മയ്ക്കും കാമുകനും ഒടുവില്‍ ജീവപര്യന്തം തടവുശിക്ഷ. കര്‍ണാടകയിലെ ദാവണഗെരെയിലുള്ള ഹൊന്നാളി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നടന്ന സംഭവത്തില്‍ അഞ്ചുവര്‍ഷത്തിന് ശേഷം 19 കാരിയായ മകള്‍ നടത്തിയ നിരന്തര ശ്രമമാണ് പിതാവിന് നീതി നേടിക്കൊടുത്തത്. ഇവരുടെ ശാന്തമായ വീട്ടില്‍ ഒരു കുറ്റകൃത്യം നടന്നതായി ആരും സംശയിച്ചിരുന്നില്ല. എന്നാ ല്‍ ഒരു കൗമാരക്കാരിയുടെ അചഞ്ചലമായ സ്ഥിരോത്സാഹം ഒടുവില്‍ പോലീസിനെ പൂജാമു റിയില്‍ നിന്നും ശാരീരികാവശിഷ്ടങ്ങളുടെ ഞെട്ടിക്കുന്ന ഒരു കണ്ടെത്തലിലേക്ക് നയിക്കുക യായിരുന്നു. 2015 ആഗസ്റ്റില്‍, 19 വയസ്സുള്ള ഉഷ, കര്‍ണാടകയിലെ ദാവണഗെ രെയിലുള്ള ഹൊന്നാളി പോലീസ് സ്റ്റേഷനില്‍ ഒരു ഞെട്ടിപ്പിക്കുന്ന അവകാശവാ ദവുമായി എത്തി. തന്റെ അമ്മ ഗംഗമ്മ തന്റെ അച്ഛന്‍ ലക്ഷ്മണനെ കൊന്ന് മൃതദേഹം വീടിനുള്ളില്‍ ഒളിപ്പിച്ചു എന്നായിരുന്നു അവരുടെ വാദം. തുടക്കത്തില്‍, ഉദ്യോഗസ്ഥര്‍ അവരുടെ വാദം തമാശയെന്ന് പറഞ്ഞ് തള്ളിക്കളഞ്ഞു. പക്ഷേ പെണ്‍കുട്ടിയുടെ ആവര്‍ത്തിച്ചുള്ള സന്ദര്‍ശനങ്ങള്‍…
Read More » -
നെഞ്ചില്‍ കാമുകിയുടെ പേര് പച്ചകുത്തി, ഭാര്യ പിണങ്ങിപ്പോയി; പകയില്‍ കൊലപാതകം
കൊല്ലം: അഞ്ചാലുംമൂട്ടില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്ന സംഭവത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. കാസര്‍കോട് സ്വദേശിയായ രേവതിയെയാണ് (39) കൊല്ലം കല്ലുവാതുക്കല്‍ സ്വദേശിയായ ജിനു (35) കൊലപ്പെടുത്തിയത്. ജിനു മറ്റൊരു സ്ത്രീയുമായി പ്രണയബന്ധത്തിലായത് ഭാര്യ അറിയുകയും പ്രശ്നങ്ങളുണ്ടാവുകയും ചെയ്തിരുന്നു. ക്രൂര മര്‍ദ്ദനത്തെ തുടര്‍ന്ന് രേവതി മക്കളെയും കൂട്ടി ജിനുവിന്റെ അടുത്ത് നിന്ന് മാറി താമസിക്കുകയായിരുന്നു. എന്നാല്‍ ജിനുവിന്റെ കാമുകി അപ്രതീക്ഷിതമായി വിദേശത്ത് പോകാന്‍ തീരുമാനിച്ചതോടെയാണ് ജിനുവിന്റെ സമനില തെറ്റിയത്. ഭാര്യ പിണങ്ങിപ്പോയതിന് പിന്നാലെ കാമുകി കൂടി പോകാനൊരുങ്ങിയതോടെ ഇയാള്‍ ജീവനൊടുക്കാന്‍ ശ്രമിച്ചിരുന്നു. കുറച്ച് ദിവസം പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇയാള്‍. ആശുപത്രിയില്‍ കിടക്കവേ ഭാര്യയെ കാണണമെന്ന് വാശി പിടിച്ചതോടെ രേവതി കുട്ടികളുമായി ആശുപത്രിയിലെത്തി ജിനുവിനെ കണ്ടിരുന്നു. ആശുപത്രിയില്‍ കിടന്ന ജിനുവിന്റെ നെഞ്ചില്‍ കാമുകിയുടെ പേര് പച്ച കുത്തിയിരുന്നു. ഇത് കാണാനിടയായതോടെ രേവതി ദേഷ്യപ്പെട്ട് അവിടെ നിന്ന് മക്കളെയും കൊണ്ട് ഇറങ്ങിപ്പോയി. ഒന്നര മാസം മുമ്പാണ് ജിനു കുമരഞ്ചിറയിലെ ഒരു മെമന്റോ…
Read More » -
സ്ത്രീകളെ വശീകരിക്കാന്‍ ‘അമ്മാവന്‍’ മിടുക്കന്‍; 2.15 ഏക്കറില്‍ സെബാസ്റ്റ്യന്‍ കുഴിച്ചുമൂടിയത് എത്രപേരെ? അടിമുടി ദുരൂഹതകളുമായി പള്ളിപ്പുറത്തെ ചെങ്ങുംതറ വീട്
ആലപ്പുഴ: കര്‍ണാടകത്തിലെ ധര്‍മസ്ഥലയില്‍ നൂറിലധികം പേരെ കൊന്ന് കുഴിച്ചിട്ടതായുള്ള വെളിപ്പെടുത്തലും തുടര്‍ന്നുള്ള പരിശോധനകളും പുരോഗമിക്കുന്നതിനിടെ, സമാനമായ വാര്‍ത്തകളാണ് ഇപ്പോള്‍ ആലപ്പുഴയില്‍നിന്നും വരുന്നത്. 2006-നും 2025-നുമിടയില്‍ ചേര്‍ത്തലയില്‍ നിന്ന് കാണാതായ മധ്യവയസ്‌കരായ നാല് സ്ത്രീകളില്‍ മൂന്നുപേരുടെ തിരോധാനം വിരല്‍ചൂണ്ടുന്നത് സെബാസ്റ്റ്യന്‍ (68) എന്നയാളിലേയ്ക്കാണ്. സെബാസ്റ്റ്യനെ പള്ളിപ്പുറത്തെ ചെങ്ങുംതറ വീട്ടുവളപ്പിലെത്തിച്ച് തിങ്കളാഴ്ച തെളിവെടുപ്പ് നടത്തി. വീട്ടുവളപ്പില്‍നിന്നും വീട്ടുപറമ്പിലെ കുളങ്ങളില്‍നിന്നും തെളിവുകളും അസ്ഥിഭാഗങ്ങളും ലഭിച്ചതായാണ് ഏറ്റവും ഒടുവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്. സ്റ്റേറ്റ് ക്രൈം ബ്രാഞ്ച് കോട്ടയം യൂണിറ്റാണ് പരിശോധന നടത്തുന്നത്. ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തില്‍ സെബാസ്റ്റ്യന്‍ പറഞ്ഞയിടങ്ങളിലും കെഡാവര്‍ നായകള്‍ നല്‍കുന്ന സൂചനകളനുസരിച്ചുമാണ് പരിശോധന. നിലവില്‍ ജെയ്‌നമ്മയുടെ കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാത്രമാണ് സെബാസ്റ്റ്യന്‍ അന്വേഷണ സംഘത്തോട് സമ്മതിച്ചിരിക്കുന്നതെങ്കിലും മറ്റു ചില കേസുകളിലേയ്ക്കുകൂടി വെളിച്ചംവീശുന്നതാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്ന തെളിവുകള്‍ എന്നാണ് സൂചന. ചേര്‍ത്തല സ്വദേശികളായ ബിന്ദു പത്മനാഭന്‍, ഐഷ, കോട്ടയം അതിരമ്പുഴ സ്വദേശി ജെയ്‌നമ്മ എന്നിവരെ സെബാസ്റ്റ്യന്‍ കൊലപ്പെടുത്തി എന്ന സംശയം ബലപ്പെടുകയാണ്. തെളിവുകള്‍ ബാക്കിവെക്കാതെ…
Read More » -
മയക്കുമരുന്നിന് അടിമയായ ക്രിമിനലിനെ പ്രണയിച്ച് എതിര്‍പ്പ് മറികടന്ന് സ്വന്തമാക്കി ; നന്നാകാന്‍ ഉപദേശിച്ചപ്പോള്‍ തല്ലും ചവിട്ടും ; സഹികെട്ട ഭാര്യ ഒടുവില്‍ ഭര്‍ത്താവിനെ കാമുകനൊപ്പം ചേര്‍ന്ന് കൊലപ്പെടുത്തി
ന്യൂഡല്‍ഹി: മയക്കുമരിന്ന് അടിമയായ കുറ്റവാളിയായ ഭര്‍ത്താവിനെ ഉപദേശിച്ച് നേരെയാക്കാന്‍ നോക്കിയിട്ടും നടക്കാതെ വന്നതോടെ ഭാര്യ കാമുകനെ കൊലപ്പെടുത്തി മൃതദേഹം മറ്റൊരു സംസ്ഥാനത്ത് കൊണ്ടുപോയി കനാലില്‍ തട്ടി. ഒരു മകനും രണ്ടു പെണ്‍മക്കളുമുള്ള സ്ത്രീ അറസ്റ്റിലായി. ഭര്‍ത്താവിനെ കൊണ്ടു വലഞ്ഞ സ്ത്രീ ഇതിനകം മറ്റൊരു ബന്ധം തുടങ്ങുകയും ആ കാമുകനുമായി ചേര്‍ന്നായിരുന്നു കൊലപാതകം നടത്തിയതും. ഭര്‍ത്താവിനെ ഇല്ലാതാക്കി കാമുകനുമായി മറ്റൊരിടത്ത് പോയി ജീവിക്കാനായിരുന്നു പദ്ധതി. മയക്കുമരുന്ന്, ആയുധക്കച്ചവടവും, പെണ്‍വാണിഭവും തട്ടിക്കൊണ്ടുപോകലും കവര്‍ച്ചയുമൊക്കെ ചെയ്ത് ദീര്‍ഘകാലമായി ക്രിമിനല്‍ പശ്ചാത്തലമുള്ള പ്രീതമാണ് കൊല്ലപ്പെട്ടത്. ഇയാളുടെ ഭാര്യ സോണിയയാണ് അറസ്റ്റിലായത്. ഡല്‍ഹിലെ അലിപൂരിലായിരുന്നു ഇവര്‍ കുടുംബമായി കഴിഞ്ഞിരുന്നത്. ഡല്‍ഹി പോലീസിലെ ക്രൈംബ്രാഞ്ചിന്റെ നോട്ടപ്പുള്ളി കൂടിയായിരുന്നു പ്രീതം. ക്രിമിനലായ പ്രീതവുമായി പതിനാറ് വയസ്സുള്ളപ്പോള്‍ സോണിയ പ്രണയത്തിലായിരുന്നു. തുടര്‍ന്ന് വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് വിവാഹവും കഴിച്ചിരുന്നു. എന്നാല്‍ ഭര്‍ത്താവിനെ ക്രിമിനല്‍ ബാക്ക്ഗ്രൗണ്ടില്‍ നിന്നും മാറ്റാന്‍ ശ്രമിച്ചിട്ടും സോണിയയ്ക്ക് കഴിഞ്ഞില്ല. ഇവര്‍ തമ്മില്‍ ഇക്കാര്യത്തില്‍ വഴക്കും പതിവായിരുന്നു. ഇതിനിടയിലാണ് സോണിയ കാബ്…
Read More » -
ഒരു പെണ്ണിന് ഇങ്ങിനെയൊക്കെ ചെയ്യാനാകുമോ? അയല്‍ക്കാരനുമായുള്ള അവിഹിതബന്ധം മകള്‍ കണ്ടുപിടിച്ചു ; ഭര്‍ത്താവിനെ കൊന്നു, കുറ്റം കാമുകന്റെ തലയില്‍ കെട്ടിവെയ്ക്കാന്‍ നോക്കി
ഗുരുഗ്രാം : ഭര്‍ത്താവിനെ വാടകക്കൊലയാളികളെ വെച്ച് കൊലപ്പെടുത്തി കൊലക്കുറ്റം കാമുകന്റെ തലയില്‍ കെട്ടിവെയ്ക്കാന്‍ നോക്കിയ സ്ത്രീ ഒടുവില്‍ ഗുരുഗ്രാമില്‍ അറസ്റ്റി ലായി. ഒരുപക്ഷേ ഇന്ത്യയെ തന്നെ ഞെട്ടിക്കുന്ന സംഭവത്തില്‍ 35 കാരി സോണിദേ വിയും കാമുകനും ഉള്‍പ്പെടെ കൊല്ലാനും മതദേഹം ഒളിപ്പിക്കാന്‍ സഹായിച്ചവരുമായി അഞ്ചുപേ രാണ് അറസ്റ്റിലായത്. കാമുകന്റെ സഹായത്തോടെയാണ് ഭര്‍ത്താവിനെ കൊലപ്പെടുത്തി യതെങ്കിലും ഒടുവില്‍ കാമുകന്‍ തന്നെ ബലാത്സംഗം ചെയ്‌തെന്നും ഭര്‍ത്താവിനെ കൊല്ലുമെന്ന് നേരത്തേ ഭീഷണിപ്പെടുത്തിയിരുന്നതായും പോലീസിന് മൊഴി നല്‍കി. അയല്‍ക്കാരനുമായുള്ള മാതാവിന്റെ വഴിവിട്ട ബന്ധത്തിന്റെ വീഡിയോ മകള്‍ കാണുകയും അത് പിതാവിനോട് പറഞ്ഞുകൊടുക്കുകയും ചെയ്തതോടെയാണ് ഭര്‍ത്താവ് 37 കാരനായ വിക്രത്തെ കൊലപ്പെടുത്താന്‍ സോണിദേവി തീരുമാനിച്ചത്. പിന്നാലെ കാമുകന്‍ രവീന്ദ്രയും കൂട്ടാളികളും ചേര്‍ന്ന് ജൂലൈ 26 ന്, ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോള്‍ വിക്രമിനെ കാറിലേക്ക് വലിച്ചുകയറ്റി കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മുഹമ്മദ്പൂര്‍ ജാര്‍സ ഗ്രാമത്തിന് സമീപം കുഴിച്ചിട്ടു. ഈ സംഭവത്തിന് ശേഷം ജൂലൈ 28 ന് സോണി…
Read More » -
സെബാസ്റ്റിയന്‍ നമ്മള്‍ കരുതിയ ആളല്ല! വീണ്ടും അസ്ഥി കഷ്ണങ്ങള്‍, വീട്ടില്‍ രക്തക്കറ; പരിശോധനയില്‍ കൊന്ത കണ്ടെത്തി
ആലപ്പുഴ: ചേര്‍ത്തല സ്വദേശികളായ ബിന്ദു പത്മനാഭന്‍, ഐഷ, കോട്ടയം അതിരമ്പുഴ സ്വദേശി ജെയ്‌നമ്മ എന്നിവരുടെ തിരോധാനക്കേസുകളില്‍ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. പ്രതിയെന്ന് സംശയിക്കുന്ന വസ്ത്ര വ്യാപാരി സെബാസ്റ്റ്യനെ ആലപ്പുഴ പള്ളിപ്പുറത്തെ വീട്ടുവളപ്പിലെത്തിച്ച് തെളിവെടുപ്പ് നടത്തുകയാണ്. പരിശോധനയില്‍ വീടിനുള്ളില്‍ നിന്ന് രക്തക്കറ കണ്ടെത്തി. 6 അസ്ഥികഷ്ണങ്ങളും പരിശോധനയില്‍ കണ്ടെത്തി. ഇതു രണ്ടും ആരുടേതാണ് എന്ന ചോദ്യത്തിനാണ് പൊലീസ് ഇനി ഉത്തരം കണ്ടത്തേണ്ടത്. കൂടുതല്‍ അസ്ഥി കഷ്ണങ്ങള്‍ കണ്ടെത്തിയതോടെ ഇയാള്‍ സീരിയല്‍ കില്ലറാണോ എന്ന തരത്തിലുള്ള സംശയമാണ് പൊലീസിന്. സ്റ്റേറ്റ് ക്രൈം ബ്രാഞ്ച് കോട്ടയം യൂണിറ്റാണു പരിശോധന നടത്തുന്നത്. സ്ഥലത്തേക്കു മറ്റാരെയും പ്രവേശിപ്പിക്കുന്നില്ല. വീടിനു സമീപത്തെ മരത്തില്‍ നിന്ന് കൊന്ത കണ്ടെത്തി. കൂടാതെ പരിശോധനയില്‍ ലേഡീസ് ബാഗും വസ്ത്രവും കണ്ടെടുത്തിട്ടുണ്ട്. വീടിനു പിന്നിലെ കുളത്തിലും പൊലീസ് പരിശോധന നടത്തുന്നുണ്ട്. കുളം വറ്റിക്കാനുള്ള ശ്രമം തുടരുകയാണ്. സെബാസ്റ്റ്യനെ വീടിനുള്ളില്‍ വച്ച് ചോദ്യം ചെയ്തിരുന്നു. അയാള്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് കുഴിയെടുത്തു പരിശോധിക്കുന്നത്. കഴിഞ്ഞാഴ്ച നടത്തിയ പരിശോധനയിലും വീടിനു…
Read More » -
സഹോദരിയെയല്ല, കാമുകിയെ പീഡിപ്പിച്ചതിന്! തുടക്കം ഊട്ടിയില്‍… ആലപ്പുഴയിലെ കത്തിക്കുത്തിന്റെ കഥയിങ്ങനെ
ആലപ്പുഴ: പട്ടാപ്പകല്‍ നാട്ടുകാര്‍ നോക്കിനില്‍ക്കെ നഗരത്തിലെ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനു മുന്നില്‍ യുവാവിനെ കുത്തിപ്പരുക്കേല്‍പിച്ചത് ദീര്‍ഘകാലത്തെ ആസൂത്രണത്തിനു ശേഷമെന്ന് പൊലീസ്. കുത്തേറ്റ കണ്ണൂര്‍ സ്വദേശി റിയാസ് പ്രതികളിലൊരാളായ തിരുവനന്തപുരം പറമുകള്‍ ശിവാലയം സിബിയുടെ കാമുകിയായ പത്തൊന്‍പതുകാരിയെ ഊട്ടിയില്‍ വച്ച് പീഡിപ്പിച്ചതിലുള്ള പ്രതികാരമാണ് കത്തിക്കുത്തില്‍ കലാശിച്ചതെന്നാണ് പൊലീസിനു പ്രതികള്‍ നല്‍കിയ മൊഴി. ഈ യുവതിയുടെ പേരില്‍ വ്യാജ സമൂഹ മാധ്യമ അക്കൗണ്ടുണ്ടാക്കി റിയാസുമായി സൗഹൃദം സ്ഥാപിച്ച് ആലപ്പുഴയിലേക്കു വിളിച്ചുവരുത്തി ആക്രമിക്കുകയായിരുന്നു. ഊട്ടിയില്‍ വിദ്യാര്‍ഥിയായ യുവതിയുടെ മാല അവിടെ വച്ചു നഷ്ടപ്പെട്ടു. റിയാസ് ഊട്ടിയില്‍ കാറില്‍ സഞ്ചരിക്കുമ്പോള്‍ പെണ്‍കുട്ടി എന്തോ തിരയുന്നത് കണ്ട് വിവരം അന്വേഷിച്ചു. മാല നഷ്ടമായതാണെന്ന് അറിഞ്ഞപ്പോള്‍, തനിക്ക് ഒരു മാല കിട്ടിയിട്ടുണ്ടെന്നും ഒരു കടയില്‍ ഏല്‍പിച്ചുവെന്നും അവിടെ നിന്ന് വാങ്ങിത്തരാം എന്നും പറഞ്ഞ് പെണ്‍കുട്ടിയെ കാറില്‍ കയറ്റി കൊണ്ടുപോയി ലഹരി വസ്തു നല്‍കി പീഡിപ്പിച്ചു. ഇക്കാര്യം പെണ്‍കുട്ടി സിബിയോട് പറഞ്ഞു. അന്നുമുതല്‍ സിബി റിയാസിനെ തേടി നടക്കുകയായിരുന്നു. കണ്ണൂരില്‍ പല…
Read More » -
ഇതോ അതീവ സുരക്ഷാ മേഖല? ഡല്‍ഹി ചാണക്യപുരിയില്‍ രാവിലെ നടക്കാനിറങ്ങിയ വനിതാ എംപിയുടെ സ്വര്‍ണമാല പൊട്ടിച്ചു; കഴുത്തിന് പരിക്കേറ്റു, ചുരിദാര്‍ വലിച്ചുകീറി; അമിത് ഷായ്ക്ക് കത്തയച്ച് കോണ്‍ഗ്രസ് എംപി
ന്യൂഡല്‍ഹി: അതീവ സുരക്ഷാ മേഖലയായ രാജ്യതലസ്ഥാനത്തെ ചാണക്യപുരിയില്‍ വനിതാ എം.പിയുടെ സ്വര്‍ണ്ണമാല കവര്‍ന്നു. തമിഴ്‌നാട്ടിലെ മയിലാടുതുറൈയില്‍നിന്നുള്ള കോണ്‍ഗ്രസ് എംപി സുധ രാമകൃഷ്ണന്റെ മാലയാണ് പൊട്ടിച്ചത്. സുധ നിലവില്‍ താമസിക്കുന്ന തമിഴ്നാട് ഭവന് സമീപമാണ് സംഭവം. പുലര്‍ച്ചെ പുറത്തിറങ്ങിയ സുധയുടെ കഴുത്തില്‍നിന്ന് മോഷ്ടാവ് മാല പിടിച്ചുപറിക്കുകയായിരുന്നു. ഒട്ടേറെ വിദേശ എംബസികളും വിഐപി വസതികളുമുള്ള ഡല്‍ഹിയിലെ ഏറ്റവും സുരക്ഷിതമായ മേഖലയായിട്ടും അക്രമിക്ക് സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടാന്‍ കഴിഞ്ഞു. ഡല്‍ഹി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതിയെ തിരിച്ചറിയുന്നതിനായി പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണ്. കുറ്റവാളിയെ കണ്ടെത്താന്‍ ഒന്നിലധികം സംഘങ്ങളെയും രൂപീകരിച്ചിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് സുധ കത്തെഴുതി. ചാണക്യപുരിയിലെ പോളണ്ട് എംബസിക്ക് സമീപത്തുവെച്ച് രാവിലെ തന്റെ സ്വര്‍ണ്ണമാല കവര്‍ന്നെന്നും സംഭവത്തില്‍ തനിക്ക് പരിക്കേറ്റെന്നും കത്തില്‍ അവര്‍ വ്യക്തമാക്കി. മാല പിടിച്ചുപറിച്ചപ്പോള്‍ കഴുത്തിനു പരുക്കേറ്റതായും ചുരിദാര്‍ കീറുകയും ചെയ്തതായി അവര്‍ കത്തില്‍ പറയുന്നു.
Read More » -
ഇന്നത്തെ തെളിവെടുപ്പ് നിര്‍ണായകം; ബിന്ദു, ഐഷ, സിന്ധു, ജൈനമ്മ… 16 വര്‍ഷത്തിനിടെ കാണാതായ സ്ത്രീകളെ സംബന്ധിച്ച ദുരൂഹത നീക്കാന്‍ പൊലീസ്
ആലപ്പുഴ: ചേര്‍ത്തല മേഖലയില്‍ കാണാതായ സ്ത്രീകളുടെ തിരോധാനത്തില്‍ ദുരൂഹത നീക്കാന്‍ പൊലീസ്. അസ്ഥികൂട അവശിഷ്ടങ്ങള്‍ കണ്ടെത്തിയ ചേര്‍ത്തല പള്ളിപ്പുറത്തെ വീട്ടില്‍ പ്രതി സെബാസ്റ്റ്യനുമായി ഇന്ന് അന്വേഷണസംഘം തെളിവെടുപ്പ് നടത്തും. കോട്ടയം ഏറ്റുമാനൂര്‍ സ്വദേശി ജൈനമ്മ തിരോധാനക്കേസ് അന്വേഷിക്കുന്ന കോട്ടയം ക്രൈംബ്രാഞ്ച് അന്വേഷണസംഘവും ബിന്ദു പത്മനാഭന്‍ തിരോധാനക്കേസ് അന്വേഷിക്കുന്ന ആലപ്പുഴ ക്രൈംബ്രാഞ്ച് സംഘവും ഇവിടെ പരിശോധന നടത്തും. ചേര്‍ത്തലയില്‍ കാണാതായ സ്ത്രീകളെ സെബാസ്റ്റ്യന്‍ അപായപ്പെടുത്തിയോ എന്നതാണ് സംശയം. 16 വര്‍ഷത്തിനിടെ കാണാതായ സ്ത്രീകളുടെ കേസുകള്‍ വീണ്ടും പരിശോധിക്കുകയാണ് പൊലീസ്. 2006 ല്‍ കാണാതായ ബിന്ദു പത്മനാഭന്‍, 2012 ല്‍ കാണാതായ ഐഷ, 2020 ല്‍ കാണാതായ സിന്ധു, 2024 ഡിസംബറില്‍ കാണാതായ ജൈനമ്മ. ഈ നാല് സ്ത്രീകള്‍ക്കും പിന്നീട് എന്തു സംഭവിച്ചു എന്ന ചോദ്യത്തിന് ഇപ്പോഴും വ്യക്തമായ ഉത്തരമില്ല. സെബാസ്റ്റ്യന്റെ പള്ളിപ്പുറത്തെ വീട്ടില്‍ നിന്ന് അസ്ഥികൂട അവശിഷ്ടങ്ങള്‍ ലഭിച്ചതോടെ ജൈനമ്മയുടെ കേസ് കൊലപാതകമെന്ന തരത്തിലാണ് അന്വേഷണം മുന്നോട്ട് പോകുന്നത്. കൂടുതല്‍ മൃതദേഹ അവശിഷ്ടങ്ങളോ,…
Read More » -
ഭാര്യയെയും മക്കളെയും കാണുന്നത് കുറ്റമാണോ? യുവാവിനെ ലിവ് ഇന്‍ പങ്കാളി കുത്തിക്കൊന്നു; ആ ഏഴു ലക്ഷം എവിടെപ്പോയി?
ചണ്ഡീഗഡ്: ഭാര്യയെയും കുട്ടികളെയും കണ്ടതിനെച്ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ പങ്കാളിയെ കുത്തിക്കൊലപ്പെടുത്തി യുവതി. 42 വയസ്സുകാരനായ ഹരീഷാണ് ഗുരുഗ്രാമില്‍ കൊല്ലപ്പെട്ടത്. ഹരീഷിന്റെ ലിവ് ഇന്‍ പങ്കാളിയും അശോക് വിഹാര്‍ സ്വദേശിയുമായ യഷ്മീത് കൗറിനെ (27) അറസ്റ്റ് ചെയ്തു. ഗുരുതരമായി പരുക്കേറ്റ ഹരീഷ് ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഹരിഷും യഷ്മീതും ഒരു വര്‍ഷത്തിലേറെയായി ഒരുമിച്ചു താമസിക്കുകയായിരുന്നു. ഹരീഷ്, ഭാര്യയെയും മക്കളെയും കാണാന്‍പോകുന്നതിനെച്ചൊല്ലി യഷ്മീത് വഴക്കിടുക പതിവായിരുന്നു. ഹരീഷിനെ കുത്താന്‍ ഉപയോഗിച്ച കത്തി കണ്ടെടുത്തു. അതേസമയം, കുത്തേല്‍ക്കുന്നതിനു തലേദിവസം ഹരീഷ് തന്നെ കാണാനെത്തിയിരുന്നെന്നും ഏഴുലക്ഷം രൂപ വാങ്ങി മടങ്ങിപ്പോയെന്നും ഹരീഷിന്റെ ബന്ധുവായ ഭരത് പറഞ്ഞു. വിജയ് എന്നയാളാണ് ഹരീഷിനെ കാറിലെത്തി കൂട്ടിക്കൊണ്ടുപോയത്. തൊട്ടടുത്ത ദിവസം രാവിലെ ഏഴുമണിയോടെ യഷ്മീത് തന്നെ വിളിക്കുകയും ഹരീഷ് മരിച്ചതായി അറിയിക്കുകയും ചെയ്തെന്നും ഭരത് പറഞ്ഞു.
Read More »