Crime
-
ചികിത്സയ്ക്കെത്തിയ രോഗിയുമായി പ്രണയവിവാഹം; പിന്നാലെ ഗാര്‍ഹിക പീഡനം; സൈക്കോളജിസ്റ്റ് ജീവനൊടുക്കി
ഹൈദരാബാദ്: ചികിത്സയ്ക്കെത്തിയ യുവാവിനെ പ്രണയിച്ച് വിവാഹം കഴിച്ച 33 കാരി മാനസിക പീഡനത്തെ തുടര്‍ന്ന് ജീവനൊടുക്കി. ഹൈദരാബാദിലെ ബെഞ്ചാര ഹില്‍സിലാണ് സംഭവം നടന്നത്. ബെഞ്ചാര ഹില്‍സിലെ മാനസികാരോഗ്യ കേന്ദ്രത്തില്‍ ജോലി ചെയ്തിരുന്ന ഡോ. രഞ്ജിതയാണ് മരിച്ചത്. സോഫ്റ്റ്വെയര്‍ എന്‍ജിനീയറായ രോഹിത്ത് ആശുപത്രിയില്‍ ചികിത്സയ്ക്കായി എത്തിയിരുന്നു. രഞ്ജിതയുടെ ചികിത്സയില്‍ രോഹിതിന് നല്ല മാറ്റവും ഉണ്ടായി. പിന്നാലെ രോഹിതും രഞ്ജിതയും പ്രണത്തിലായി. ഇരുവരുടെയും കുടുംബാംഗങ്ങളുടെ സമ്മതത്തോടെ ഇവര്‍ വിവാഹിതരായി. പക്ഷേ വിവാഹം കഴിഞ്ഞതിന് പിന്നാലെ രഞ്ജിത ജോലിക്ക് പോകുന്നത് രോഹിത്ത് വിലക്കി. കിട്ടുന്ന ശമ്പളത്തിന് രഞ്ജിത ധൂര്‍ത്തടിക്കുകയാണെന്നായിരുന്നു കുറ്റപ്പെടുത്തല്‍. തുടര്‍ന്ന് ഹൈദരാബാദിലെ തന്നെ പ്രശസ്തമായ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ ചൈല്‍ഡ് സൈക്കോളജിസ്റ്റായി രഞ്ജിത ജോലിയില്‍ പ്രവേശിച്ചു. ഇതും രോഹിത്തിന് ഇഷ്ടമായിരുന്നില്ല. ഇതോടെ ഇയാള്‍ ഭാര്യയെ ശാരീരികമായി ഉപദ്രവിക്കാന്‍ തുടങ്ങിയെന്ന് രഞ്ജിതയുടെ മാതാപിതാക്കള്‍ പറയുന്നു. രോഹിത്തും കുടുംബംവും യുവതിയോട് പണം ആവശ്യപ്പെടുകയും കൊടുക്കാതിരുന്നാല്‍ മര്‍ദിക്കുകയും ചെയ്തിരുന്നതായാണ് ആരോപണം. രോഹിത്തിന്റെ മാതാപിതാക്കളും സഹോദരനും ഉപദ്രവിക്കാന്‍ തുടങ്ങിയതോടെ രഞ്ജിത കടുത്ത…
Read More » -
‘അമ്മാവന്‍’ അന്നേ ഉഡായിപ്പ്; പതിനേഴാം വയസ്സില്‍ ബന്ധുക്കളെ കൊല്ലാന്‍ ഭക്ഷണത്തില്‍ വിഷം ചേര്‍ത്തു; അന്‍പതാം വയസ്സില്‍ വിവാഹം…
ആലപ്പുഴ: മൂന്നു സ്ത്രീകളുടെ തിരോധാനക്കേസില്‍ ആരോപണവിധേയനായ പള്ളിപ്പുറം ചൊങ്ങുംതറ സി.എം. സെബാസ്റ്റ്യന്‍ (അമ്മാവന്‍) 17ാം വയസ്സില്‍ ബന്ധുക്കള്‍ക്കു ഭക്ഷണത്തില്‍ വിഷം കലര്‍ത്തി നല്‍കി വധിക്കാന്‍ ശ്രമിച്ചിരുന്നതായി അന്വേഷണ സംഘത്തിനു വിവരം ലഭിച്ചു. കടക്കരപ്പള്ളി സ്വദേശി ബിന്ദു പത്മനാഭന്‍ (52), വാരനാട് സ്വദേശി റിട്ട.ഗവ ഉദ്യോഗസ്ഥ ഐഷ (57) ഏറ്റുമാനൂര്‍ അതിരമ്പുഴ കോട്ടമുറി കാക്കനാട്ടുകാലായില്‍ ജെയ്‌നമ്മ (ജെയ്ന്‍ മാത്യു 54) എന്നിവരുടെ തിരോധാനവുമായി ബന്ധപ്പെട്ടാണ് സെബാസ്റ്റ്യനെ അറസ്റ്റ് ചെയ്തത്. സ്വത്തിനും സ്വര്‍ണത്തിനുമായി സ്ത്രീകളെ കൊലപ്പെടുത്തിയെന്നാണ് പൊലീസ് സംശയിക്കുന്നത്. കുടുംബ ഓഹരി വീതം വച്ചതുമായി ബന്ധപ്പെട്ട് സെബാസ്റ്റ്യന്റെ കുടുംബവും പിതൃസഹോദരന്റെ കുടുംബവുമായി തര്‍ക്കമുണ്ടായിരുന്നു. ഇതിലുള്ള വിരോധത്തിലാണ് സെബാസ്റ്റ്യന്‍ പിതൃസഹോദരന്റെ വീട്ടിലെത്തി ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയത്. ഭക്ഷണം കഴിച്ച മൂന്നു പേര്‍ അവശനിലയില്‍ ആശുപത്രിയിലായെന്നു സെബാസ്റ്റ്യന്റെ അയല്‍വാസികള്‍ പറയുന്നു. അന്ന് ഇതു സംബന്ധിച്ചു പൊലീസില്‍ പരാതിയൊന്നും നല്‍കിയിരുന്നില്ല. എന്നാല്‍ സെബാസ്റ്റ്യന്റെ ഒരു ബന്ധു കഴിഞ്ഞ ദിവസം ഈ സംഭവുമായി ബന്ധപ്പെട്ടു പൊലീസിനു മൊഴി നല്‍കിയിട്ടുണ്ട്. സൗമ്യനെന്നു…
Read More » -
ഉദുമല്‍പേട്ടയില്‍ എസ്ഐയെ വെട്ടികൊലപ്പെടുത്തിയ കേസ്; പ്രതിയെ വെടിവെച്ച് കൊന്നു, മരിച്ചത് എം.എല്‍.എയുടെ ജീവനക്കാരന്‍
ചെന്നൈ: തമിഴ്നാട് ഉദുമല്‍പേട്ടയില്‍ എസ്ഐയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയെ പൊലീസ് വെടിവെച്ച് കൊന്നു. പ്രതി മണികണ്ഠനെയാണ് പൊലീസ് ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയത്. പ്രതിയുമായി തെളിവെടുപ്പ് നടത്തുന്നതിനിടെയായിരുന്നു ഏറ്റുമുട്ടല്‍ ഉണ്ടായത്. തെളിവെടുപ്പിനായി എത്തിച്ചപ്പോള്‍ എസ്ഐയെ ആക്രമിച്ച ശേഷം പ്രതിയായ മണികണ്ഠന്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ വെടിവെക്കുകയായിരുന്നു എന്നാണ് പൊലീസിന്റെ വിശദീകരണം. പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥന്‍ ചികിത്സയിലാണ്. കഴിഞ്ഞ ദിവസമാണ് ഗുഡിമംഗലം പൊലീസ് സ്റ്റേഷനിലെ എസ്ഐ ഷണ്‍മുഖസുന്ദരം കൊല്ലപ്പെടുന്നത്. മടത്തുക്കുളം എംഎല്‍എ മഹേന്ദ്രന്റെ തോട്ടത്തിലെ ജീവനക്കാരാണ് കൊലപാതകം നടത്തിയത്. അണ്ണാഡിഎംകെ എംഎല്‍എ മഹേന്ദ്രന്റെ എസ്റ്റേറ്റിലെ ജീവനക്കാരായ മൂര്‍ത്തി, മക്കളായ മണികണ്ഠന്‍, തങ്കപ്പാണ്ടി എന്നിവരാണ് കൊലപാതകം നടത്തിയത്. മൂര്‍ത്തിയും മകനായ തങ്കപ്പാണ്ടിയും തര്‍ക്കമുണ്ടായിരുന്നു. ഈ തര്‍ക്കത്തിനിടെ മൂര്‍ത്തിക്ക് പരിക്കേല്‍ക്കുകയും തുടര്‍ന്ന് പ്രശ്‌നപരിഹാരത്തിനായാണ് പട്രോള്‍ ഡ്യൂട്ടിയിലായിരുന്ന എസ്‌ഐ ഷണ്‍മുഖവും കോണ്‍സ്റ്റബിള്‍ അഴകുരാജയും തോട്ടത്തിലെത്തിയത്. പൊലീസ് സംഘം തോട്ടത്തിലെത്തുമ്പോള്‍ അച്ഛനും മകനും മദ്യപിച്ച നിലയിലായിരുന്നു. മൂര്‍ത്തിയെ ആശുപത്രിയിലെത്തിക്കാനും തര്‍ക്കം പരിഹരിക്കാനും ശ്രമിക്കുന്നതിനിടയിലാണ് എസ്‌ഐക്ക് പരിക്കേറ്റത്. അറസ്റ്റ് തടയുന്നതിനായി മണികണ്ഠന്‍ ആക്രമിക്കുകയായിരുന്നു.…
Read More » -
തുടര്‍ക്കഥയാകുന്ന തട്ടിപ്പ്; അതിഥിത്തൊഴിലാളികളെ ജോലിക്ക് വിളിച്ചു; ആളൊഴിഞ്ഞപറമ്പില്‍ ഇറക്കിവിട്ടു, അഴിച്ചുവെച്ച വസ്ത്രമടക്കം കവര്‍ന്നു
കോഴിക്കോട്: അതിഥിത്തൊഴിലാളികളെ ജോലിക്ക് വിളിച്ചുവരുത്തി കബളിപ്പിച്ച് വസ്ത്രവും പണവും പേഴ്സും മൊബൈല്‍ഫോണും കവര്‍ന്നു. പശ്ചിമബംഗാള്‍ സ്വദേശികളായ റജാവുല്‍ അലിയുടെയും സുഹൃത്ത് അബ്ദുല്‍കരീം മോണ്ടാലുവിന്റെയും ഫോണും 11,500 രൂപയുമാണ് കവര്‍ന്നത്. നല്ലളം പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നത്. കാടുവെട്ടാനുണ്ടെന്നുപറഞ്ഞ് കാറിലെത്തിയ സംഘം അതിഥിത്തൊഴിലാളികളെ കൂട്ടിക്കൊണ്ടുവന്ന് ആളൊഴിഞ്ഞപറമ്പില്‍ ജോലിക്കായി ഇറക്കിവിടുകയും പ്രദേശത്തെ കാടുവെട്ടാന്‍ നിര്‍ദേശിക്കുകയുമായിരുന്നു. എന്നാല്‍, ഇവര്‍ ജോലിയിലേര്‍പ്പെട്ട തക്കംനോക്കി ഇവരുടെ പണവും മൊബൈല്‍ഫോണും ഇവരെ ജോലിക്കുകൊണ്ടുവന്ന സംഘം മോഷ്ടിക്കുകയായിരുന്നു. നല്ലളം പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് വിചിത്രമായ ഈ മോഷണം നടന്നത്. നല്ലളം പോലീസ് കേസെടുത്തിട്ടുണ്ട്. നല്ലളം ഇന്‍സ്പെക്ടര്‍ സുമിത്കുമാറും ഫറോക്ക് അസി.കമ്മിഷണര്‍ എ.എം. സിദ്ദിഖിന്റെ നേതൃത്വത്തിലുള്ള സ്‌ക്വാഡും ചേര്‍ന്ന് അന്വേഷണം തുടങ്ങി. പന്തീരാങ്കാവ് സ്റ്റേഷനില്‍ കഴിഞ്ഞവര്‍ഷം സമാനസംഭവമുണ്ടായതായി പോലീസ് പറഞ്ഞു. ഇതേ രീതിയില്‍ കബളിപ്പിക്കപ്പെട്ട സംഭവമുണ്ടായിട്ടുണ്ടെന്നും എന്നാല്‍, ഇതരസംസ്ഥാനക്കാരായതുകൊണ്ട് പരാതിപറയാത്തതാണെന്നും പോലീസിന് വിവരംലഭിച്ചിട്ടുണ്ട്. സിസി ടിവി കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം നടത്തുന്നുണ്ട്.
Read More » -
രാത്രിയില്‍ ഉറങ്ങാന്‍ കിടന്നത് ഒരുമിച്ച് ; കടം കയറിയ അച്ഛന്‍ മൂന്ന് പെണ്‍മക്കളുടെയും തല അറുത്തുമാറ്റി, സ്വയം കഴുത്തില്‍ കുത്തിയിറക്കി ആത്മഹത്യ ചെയ്തു ; മറ്റൊരു മുറിയില്‍ ഉറങ്ങിയ ഭാര്യയും മകനും രക്ഷപ്പെട്ടു
നാമക്കല്‍: കടംകയറി യുവാവ് തന്റെ മൂന്ന് പെണ്‍മക്കളുടെ തലവെട്ടിമാറ്റി കൊലപ്പെടുത്തിയ ശേഷം കഴുത്തില്‍ കത്തി കുത്തിയിറക്കി ആത്മഹത്യ ചെയ്തു. തമിഴ്‌നാട്ടിലെ നാമക്കല്‍ ജില്ലയിലെ വെപ്പഗൗണ്ടന്‍പുത്തൂര്‍ ഗ്രാമത്തില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സംഭവം. 36 വയസ്സുള്ള എം ഗോവിന്ദരാജ് തന്റെ 10, 7, 6 വയസ്സുള്ള മൂന്ന് പെണ്‍മക്കളെ കഴുത്തറുത്ത് കൊന്ന ശേഷം കഴുത്തറുത്ത് ആത്മഹത്യ ചെയ്തു. സ്വന്തമായി ഒരു കുഴല്‍ക്കിണര്‍ സ്ഥാപനം ആരംഭിക്കുന്നതിനും പുതിയൊരു വീട് പണിയുന്നതിനുമായി അദ്ദേഹം 20 ലക്ഷം രൂപ വായ്പ എടുക്കുകയും ചെയ്തിരുന്നതായി ഒരു പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. തിങ്കളാഴ്ച ഗോവിന്ദരാജ് തന്റെ മൂന്ന് പെണ്‍മക്കളായ പ്രതീക്ഷശ്രീ, ഋതികശ്രീ, ദേവശ്രീ എന്നിവരുടെ തലകള്‍ അറുത്തുമാറ്റുകയായിരുന്നു. രാത്രി നാലുപേരും ഒരുമിച്ചായിരുന്നു ഉറങ്ങാന്‍ കിടന്നത്. ഭാര്യ ഭാരതിയും (26) ഒരു വയസ്സുള്ള മകന്‍ അഗ്‌നിശ്വരനും മറ്റൊരു മുറിയിലായിരുന്നു. പുലര്‍ച്ചെ മൂന്ന് മണിയോടെ, കുട്ടികളുടെ കരച്ചില്‍ കേട്ട് അയല്‍ക്കാര്‍ ഓടിയെത്തിയപ്പോള്‍ തലകള്‍ മുറിച്ചുമാറ്റിയ നിലയില്‍ പെണ്‍മക്കളെ മരിച്ച നിലയില്‍ കണ്ടെത്തി. ഭര്‍ത്താവിന്റെ മൃതദേഹം…
Read More » -
അന്‍സിലിനെ കൊലപ്പെടുത്താന്‍ വിഷം കലക്കിയത് എനര്‍ജി ഡ്രിങ്കില്‍; കുപ്പികള്‍ കണ്ടെടുത്തു; സംശയത്തിന്റെ പേരില്‍ അന്‍സില്‍ ഉപദ്രവിച്ചെന്നു മൊഴി; പലപ്പോഴായി മൂന്നുലക്ഷം കൈപ്പറ്റി; പിന്‍മാറാന്‍ ശ്രമിച്ചപ്പോള്‍ അന്‍സില്‍ തയാറായില്ലെന്നും വെളിപ്പെടുത്തല്‍
കോതമംഗലം: കോതമംഗലത്തെ അന്‍സിലിനെ കൊലപ്പെടുത്താന്‍ പെണ്‍സുഹൃത്ത് അദീന കളനാശിനി കലക്കി നല്‍കിയത് എനര്‍ജി ഡ്രിങ്കില്‍. അദീനയുടെ വീട്ടില്‍ നിന്നും എനര്‍ജി ഡ്രിങ്കിന്റെ കാലി കാനുകള്‍ കണ്ടെടുത്തു. കൃത്യം നടന്ന ദിവസം അന്‍സിലിനെ വീട്ടിലേക്ക് വരുത്താന്‍ നിരന്തരം അദീന ഫോണ്‍ വിളിച്ചിരുന്നു. വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമായ അന്‍സിലിന് ഏറെ നാളായി അദീനയുമായി ബന്ധമുണ്ടായിരുന്നു. അദീനയെ സംശയിച്ചു തുടങ്ങിയതോടെ അന്‍സില്‍ ഉപദ്രവമാരംഭിച്ചു. അദീനയുടെ പരാതിയില്‍ കേസായതോടെ പണം വാഗ്ദാനം ചെയ്ത് ഒതുക്കാനും അന്‍സില്‍ ശ്രമിച്ചു. കോടതിയില്‍ അദീന മൊഴിമാറ്റിയതോടെ കേസ് റദ്ദായെങ്കിലും അന്‍സില്‍ പണം നല്‍കിയില്ല. പലപ്പോഴായി മൂന്നുലക്ഷം രൂപ അദീനയില്‍ നിന്നും കൈപ്പറ്റുകയും ചെയ്തു. ഉപദ്രവം വര്‍ധിച്ചതോടെ ബന്ധത്തില്‍ നിന്ന് പിന്മാറാന്‍ അദീന ശ്രമിച്ചെങ്കിലും അന്‍സില്‍ തയാറായില്ല. ഇതോടെയാണ് അന്‍സിലിനെ എന്നെന്നേക്കുമായി ഒഴിവാക്കാന്‍ അദീന തീരുമാനമെടുത്തത്. പാരക്വിറ്റ് എന്ന കളനാശിനി ഗൂഗിള്‍ പേ വഴി പണം നല്‍കിയാണ് അദീന മേടിച്ചത്. ജൂലൈ 29ന് പലതവണ അന്‍സിലിനെ വിളിച്ചു. ഫോണ്‍ എടുക്കാന്‍ തയാറാകാതിരുന്ന…
Read More » -
പൂച്ചയെ കൊന്ന് തല വേര്‍പെടുത്തി; ജാക്കി ലിവര്‍ കൊണ്ട് അടിച്ചു പരത്തി ദൃശ്യങ്ങള്‍ പോസ്റ്റ് ചെയ്തു; യുവാവിനെതിരെ കേസെടുത്ത് പൊലീസ്
പാലക്കാട്: പൂച്ചയെ കൊന്ന് കഷണങ്ങളാക്കി ദൃശ്യങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത സംഭവത്തില്‍ യുവാവിനെതിരെ കേസെടുത്ത് പൊലീസ്. പാലക്കാട് ചെറുപ്പുളശ്ശേരി മടത്തിപറമ്പ് സ്വദേശി ഷജീറിനെതിരെയാണ് പൊലീസ് കേസെടുത്തത്. മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ വകുപ്പു ചുമത്തിയാണ് കേസ്. ലോറി ഡ്രൈവറായ ഷജീര്‍, ഒരു പൂച്ചയ്ക്ക് ആദ്യം ഭക്ഷണം നല്‍കുകയും പിന്നീട് അതിനെ കൊന്ന് തലയും അവയവങ്ങളും വേര്‍തിരിച്ച് ഇറച്ചി ജാക്കി ലിവര്‍ കൊണ്ട് അടിച്ചു പരത്തി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. ദുഃഖകരമായ പശ്ചാത്തല സംഗീതം ഉള്‍പ്പെടെ വെച്ചാണ് ദൃശ്യങ്ങള്‍ പോസ്റ്റ് ചെയ്തത്. ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ യുവാവിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. മൃഗസ്നേഹിയായ ജിനീഷിന്റെ പരാതിയിലാണ് നിലവില്‍ ഷജീറിനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.
Read More » -
സെന്‍ട്രല്‍ ആംഡ് പൊലീസ് പരീക്ഷയ്ക്ക് വയര്‍ലെസ് സെറ്റ് ഒളിപ്പിച്ചു കടത്തി; സിആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍
കൊച്ചി: യുപിഎസ്സിയുടെ സെന്‍ട്രല്‍ ആംഡ് പൊലീസ് സര്‍വീസ് പരീക്ഷയ്ക്ക് വയര്‍ലെസ് സെറ്റ് ഒളിപ്പിച്ചുകടത്തിയ സിആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. ഛത്തീസ്ഗഡ് സിആര്‍പിഎഫ് സബ് ഇന്‍സ്‌പെക്ടറായ ബിഹാര്‍ സ്വദേശിയാണ് പിടിയിലായത്. മറ്റൊരു വയര്‍ലെസ് സെറ്റുമായി സമീപത്തുള്ള ഹോട്ടല്‍ മുറിയില്‍ നിന്ന് ഇയാളുടെ രണ്ട് സുഹൃത്തുക്കളെ കൂടി അറസ്റ്റ് ചെയ്തു. എറണാകുളം സെന്‍ട്രല്‍ പൊലീസാണ് ഇവരെ പിടികൂടിയത്. കഴിഞ്ഞ ഞായറാഴ്ച എറണാകുളം എസ്ആര്‍വി സ്‌കൂളില്‍ സിആര്‍പിഎഫ് അസിസ്റ്റന്റ് കമാന്‍ഡന്റ് തസ്തികയിലേക്കുള്ള പരീക്ഷയിലാണ് ക്രമക്കേടിന് ശ്രമം നടന്നത്. സ്‌കൂളിന്റെ പ്രധാനകവാടത്തില്‍ സ്ഥാപിച്ചിരുന്ന മെറ്റല്‍ ഡിറ്റക്ടര്‍ സംവിധാനം മറികടന്നാണ് ഇയാള്‍ ജാക്കറ്റും ഉപകരണങ്ങളുമായി സ്‌കൂള്‍ വളപ്പില്‍ എത്തിയത്. പരീക്ഷയ്ക്കു മുമ്പുള്ള ദേഹപരിശോധനയില്‍ പിടിക്കപ്പെടാതിരിക്കാന്‍ ജാക്കറ്റ് സ്‌കൂള്‍ വളപ്പില്‍ ഒളിപ്പിച്ചു. ദേഹപരിശോധനയ്ക്കു ശേഷം ജാക്കറ്റ് ധരിച്ച് പരീക്ഷാഹാളില്‍ കടന്നു. ജാക്കറ്റിനുള്ളിലാണ് വയര്‍ലെസ് സെറ്റും ട്രാന്‍സ്മിറ്ററും ഒളിപ്പിച്ചത്. ഇയാളുടെ ജാക്കറ്റില്‍ ഒളിപ്പിച്ചിരുന്ന പഴയ ചോദ്യപേപ്പര്‍ അബദ്ധത്തില്‍ നിലത്ത് വീഴുന്നതുകണ്ട് ഇന്‍വിജിലേറ്റര്‍ക്ക് സംശയം തോന്നിയതാണ് കള്ളി പൊളിയാന്‍ കാരണം. ഇന്‍വിജിലേറ്ററുടെ നിര്‍ദേശപ്രകാരം സുരക്ഷാ…
Read More » -
ചക്കിക്കൊത്തൊരു ചങ്കരന്‍! മയക്കുമരുന്ന് കേസ് പ്രതിയുടെ രക്ഷപ്പെടല്‍; ഭാര്യ പൊലീസ് സ്റ്റേഷന് മുന്നില്‍ വണ്ടിയുമായി കാത്തുനിന്നു; ഭര്‍ത്താവ് ചാടിക്കയറി സ്ഥലം കാലിയാക്കി
കൊല്ലം: മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട കേസില്‍ കരുതല്‍ തടങ്കലിലാക്കാന്‍ പോലീസ് കസ്റ്റഡിയിലെടുത്ത പ്രതി സ്റ്റേഷനില്‍നിന്ന് രക്ഷപ്പെട്ടു. കിളികൊല്ലൂര്‍ കല്ലുംതാഴം വയലില്‍ പുത്തന്‍വീട്ടില്‍ അജു മണ്‍സൂര്‍ (26) ആണ് സ്റ്റേഷനില്‍നിന്ന് രക്ഷപ്പെട്ടത്. കിളികൊല്ലൂര്‍ പോലീസ് സ്റ്റേഷനില്‍ ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. സ്റ്റേഷനു മുന്നില്‍ സ്‌കൂട്ടറില്‍ കാത്തുനിന്ന ഭാര്യയോടൊപ്പമാണ് പ്രതി രക്ഷപ്പെട്ടത്. മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട കേസില്‍ തുടര്‍ച്ചയായി ഉള്‍പ്പെട്ട പ്രതിയാണ് അജു. പ്രതിയെ പ്രിവന്‍ഷന്‍ ഓഫ് ഇല്ലിസിറ്റ് ട്രാഫിക് ഇന്‍ എന്‍ഡിപിഎസ് (പിറ്റ് എന്‍ഡിപിഎസ്) നിയമപ്രകാരം കരുതല്‍ തടങ്കലിലാക്കുന്നതിനായി പോലീസ് കസ്റ്റഡിയെടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. പിറ്റിന്റെ ഫോമുകളില്‍ പ്രതിയെക്കൊണ്ട് ഒപ്പിടീപ്പിച്ചുകൊണ്ട് ഇരിക്കുന്നതിനിടെ പോലീസിനെ വെട്ടിച്ച് സ്റ്റേഷനില്‍നിന്ന് ഇറങ്ങിയോടുകയായിരുന്നു. സ്റ്റേഷന് മുന്‍വശത്തെ റോഡില്‍ സ്‌കൂട്ടറില്‍ കാത്തുനിന്ന ഭാര്യ ബിന്‍ഷയോടൊപ്പം പ്രതി രക്ഷപ്പെട്ടെന്ന് പോലീസ് പറഞ്ഞു. ഇന്നലെ രാത്രി മുഴുവന്‍ പൊലീസ് നഗരത്തിലാകെ പരിശോധന നടത്തിയിട്ടും അജുവിനേയും ബിന്‍ഷയേയും കണ്ടെത്താനായില്ല. കിളികൊല്ലൂര്‍ പൊലീസിന്റെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ച സംഭവിച്ചതായി ആരോപണം ഉയരുന്നുണ്ട്. പ്രതി രക്ഷപ്പെടുന്ന…
Read More » -
കാടുമൂടിയ വീട്, കുളങ്ങളില്‍ മാംസം തിന്നുന്ന മീനുകള്‍; ഞൊടിയിടയില്‍ സൗഹൃദം സ്ഥാപിക്കുന്ന ‘അമ്മാവന്റെ’ അക്കൗണ്ടില്‍ കോടികള്‍; സെബാസ്റ്റ്യന്‍ എന്ന ‘മിസ്റ്റര്‍ മിസ്റ്ററി’
ആലപ്പുഴ: മൂന്നു സ്ത്രീകളെ കാണാതായ കേസുകളില്‍ ആരോപണവിധേയനായ പള്ളിപ്പുറം ചൊങ്ങുംതറ സി.എം. സെബാസ്റ്റ്യന്റെ (65) ജീവിതവും വീടുമെല്ലാം അടിമുടി ദുരൂഹത നിറഞ്ഞത്. ബ്രോക്കര്‍ ജോലിയും സ്ഥിരം യാത്രകളും ലോഡ്ജുകളില്‍ താമസവും പതിവാക്കിയ ആളാണ് സെബാസ്റ്റ്യന്‍. ദിവസങ്ങള്‍ കൂടുമ്പോഴാണ് വീട്ടിലെത്താറുള്ളത്. വീടിനോടു ചേര്‍ന്ന രണ്ടരയേക്കര്‍ സ്ഥലത്ത് ഇയാള്‍ കൃഷി ചെയ്തിരുന്നില്ല. വനം പോലെ കാടുകയറിയ സ്ഥലത്തിനു നടുക്കുള്ള വീടും എന്നും ദുരൂഹതകള്‍ നിറഞ്ഞതാണ്. കുളങ്ങളില്‍ മാംസം തിന്നുന്ന പിരാന, ആഫ്രിക്കന്‍ മുഷി തുടങ്ങിയ മീനുകളെ ഇയാള്‍ വളര്‍ത്തിയിരുന്നു. ആളുകളുമായി സൗഹൃദം സ്ഥാപിക്കുന്നതില്‍ വിരുതനായ ഇയാള്‍ നാട്ടുകാര്‍ക്കിടയില്‍ ‘അമ്മാവന്‍’ എന്നാണ് അറിയപ്പെട്ടത്. അതേസമയം, സെബാസ്റ്റ്യന്റെ സാമ്പത്തിക ഇടപാടുകളെ പറ്റിയും ക്രൈം ബ്രാഞ്ച് പരിശോധിക്കുന്നുണ്ട്. രണ്ടു വര്‍ഷത്തിനിടെ ജില്ലയുടെ വടക്കന്‍ മേഖലയിലെ ഒരു സഹകരണ ബാങ്കിലെ സ്വന്തം അക്കൗണ്ടില്‍ നിന്ന് 1.25 കോടി രൂപയും മറ്റൊരു സഹകരണ ബാങ്കിലെ അക്കൗണ്ടില്‍ നിന്ന് 40 ലക്ഷം രൂപയും സെബാസ്റ്റ്യന്‍ പിന്‍വലിച്ചിരുന്നു. ഈ പണത്തിന്റെ ഉറവിടം, പിന്‍വലിച്ചത് എന്തിനു…
Read More »