Crime

  • അമ്മാവനെ വെട്ടിക്കൊന്ന പ്രതി ഇന്റര്‍നെറ്റിന് അടിമ; ഫോണ്‍ വാങ്ങി വച്ചത് പ്രതികാരമായി

    ഇടുക്കി: മറയൂരിയില്‍ റിട്ട. എസ്ഐയെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ സഹോദരീ പുത്രന്‍ അരുണ്‍ ഇന്റര്‍നെറ്റിന് അടിമയെന്ന് പൊലീസ്. ഇന്നലെ വൈകീട്ട് മറയൂര്‍ സര്‍ക്കാര്‍ ഹൈസ്‌കൂളിന് സമീപത്തുവെച്ചായിരുന്നു കൊലപാതകം. തമിഴ്നാട് പൊലീസില്‍ സബ് ഇന്‍സ്‌പെക്ടറായി വിരമിച്ച മറയൂര്‍ സ്വദേശി പി.ലക്ഷ്മണന്‍(60) ആണ് കൊല്ലപ്പെട്ടത്. ആശുപത്രിയില്‍ എത്തിക്കും മുമ്പേ ലക്ഷ്മണന്‍ മരിക്കുകയായിരുന്നു. പിടിച്ചുവാങ്ങിയ മൊബൈല്‍ തിരികെ നല്‍കാത്തതിന് അമ്മാവനായ ലക്ഷ്മണനെ അരുണ്‍ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഇന്റര്‍നെറ്റ് ഉപയോഗത്തിന് അടിമയായിരുന്നു അരുണ്‍. മറ്റു കുടുംബ പ്രശ്നങ്ങളും കൊലപാതകത്തിന് കാരണമായെന്ന് പൊലീസ് പറയുന്നു സംഭവത്തിനു ശേഷം ഒളിവില്‍ പോയ അരുണിനെ പൊലീസ് പിടികൂടുകയായിരുന്നു. ലക്ഷ്മണിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. പ്രതിയെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.    

    Read More »
  • ശില്‍പ  യുവാവിന് അയച്ച സന്ദേശം നിർണായക തെളിവായി; ഷൊര്‍ണ്ണൂരില്‍ ശില്‍പയെ കുടുക്കിയത് ആ മെസേജ്

    ഷൊർണൂർ: ആശുപത്രിയില്‍ മരിച്ച നിലയില്‍ എത്തിച്ച, 11 മാസം പ്രായമുള്ള ശിഖന്യ എന്ന പെണ്‍കുഞ്ഞിനെ കൊലപ്പെടുത്തിയതാണെന്നു പൊലീസ് സ്ഥിരീകരിച്ചത് വാട്‌സാപ്പ് സന്ദേശത്തില്‍. സംഭവത്തിൽ കുഞ്ഞിന്റെ അമ്മ കോട്ടയം കാഞ്ഞിരം കണിയംപത്തില്‍ ശില്‍പയെ (29) പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിനു ശേഷം, വാടകയ്‌ക്കെടുത്ത കാറില്‍ മൃതദേഹവുമായി, മുൻപ് ഒപ്പം താമസിച്ചിരുന്ന യുവാവിനെ തേടി ഷൊർണൂരിലെത്തുകയായിരുന്നു ശില്‍പ. കുഞ്ഞിനെ കൊലപ്പെടുത്തി എന്ന നിലയില്‍ ശില്‍പ അന്നു പുലർച്ചെ യുവാവിന് അയച്ച സന്ദേശമാണ് കേസിൽ നിർണായക തെളിവായത്. ശനിയാഴ്ച പുലർച്ചെ മാവേലിക്കരയിലെ വാടകവീട്ടില്‍ വച്ചാണു കൊലപ്പെടുത്തിയത്. കുഞ്ഞിന്റെ ശരീരത്തില്‍ വലിയ മുറിവുകളില്ലെങ്കിലും ശ്വാസംമുട്ടിയാണു മരിച്ചതെന്ന് ആന്തരാവയവ പരിശോധനയിലും പോസ്റ്റ്‌മോർട്ടത്തിലും കണ്ടെത്തിയിരുന്നു. യുവാവു ജോലിചെയ്യുന്ന ഷൊർണൂരിലെ തിയറ്ററില്‍ ശനിയാഴ്ച രാവിലെ ഒൻപതരയോടെ എത്തിയ ശില്‍പ കുഞ്ഞിനെ നിലത്തു വച്ചു ബഹളമുണ്ടാക്കിയിരുന്നു. പൊലീസിനെ അറിയിച്ചപ്പോള്‍ ആശുപത്രിയിലെത്തിക്കാൻ നിർദ്ദേശിച്ചു. എന്നാല്‍, കുഞ്ഞ് മണിക്കൂറുകള്‍ക്കു മുൻപേ മരിച്ചുവെന്ന് കണ്ടെത്തി. യുവതി ഇടയ്ക്കിടെ മൊഴി മാറ്റിയതും പൊലീസിനെ ആശയക്കുഴപ്പത്തിലാക്കി. കുഞ്ഞിനെ കൊലപ്പെടുത്തിയെന്ന് ഇടയ്ക്കു…

    Read More »
  • ചേര്‍ത്തലയില്‍ സ്‌കൂട്ടര്‍ തടഞ്ഞുനിര്‍ത്തി യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ച് കത്തിച്ചു; ഗുരുതര പൊള്ളല്‍

    ആലപ്പുഴ: ഭാര്യയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്താന്‍ ഭര്‍ത്താവിന്റെ ശ്രമം. ചേര്‍ത്തല താലൂക്ക് ആശുപത്രിക്കു സമീപത്തു വച്ചാണ് സംഭവം. ഗുരുതരമായി പൊള്ളലേറ്റ കടക്കരപ്പള്ളി വലിയവീട്ടില്‍ ആരതിയെ (32) ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമായതിനാല്‍ അവിടെനിന്ന് ആലപ്പുഴ മെഡിക്കല്‍ കോളജിലേക്കു മാറ്റി. ഭര്‍ത്താവ് ശ്യാംജിത്തിനും പൊള്ളലേറ്റിട്ടുണ്ട്. ചേര്‍ത്തലയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലിക്കെത്തിയപ്പോഴാണ് ആരതിയെ ഭര്‍ത്താവ് ശ്യാംജിത്ത് ആക്രമിച്ചത്. സ്‌കൂട്ടറിലെത്തിയ ആരതിയെ വഴിയില്‍വച്ച് തടഞ്ഞുനിര്‍ത്തി പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. കുടുംബവഴക്കാണ് സംഭവത്തിനു പിന്നിലെന്നാണ് പൊലീസിന്റെ നിഗമനം.

    Read More »
  • എട്ടു വയസുകാരനെ കത്തി കൊണ്ട് കുത്തി, വിഗ്രഹം കൊണ്ട് തലയ്ക്കടിച്ചു; ‘സൈക്കോപാത്ത്’ കൊലപാതകം, അന്വേഷണം

    കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ എട്ടുവയസുകാരനെ അതിക്രൂരമായി കൊലപ്പെടുത്തി. നാലാം ക്ലാസുകാരനെ കത്തി ഉപയോഗിച്ച് കുത്തിയ ശേഷം ഇരുമ്പ് വടി കൊണ്ട് തലയ്ക്കടിച്ചു. തുടര്‍ന്ന് കല്ല് കൊണ്ടുള്ള വിഗ്രഹം ഉപയോഗിച്ച് കുട്ടിയെ ആക്രമിച്ചതായി പൊലീസ് പറയുന്നു. കൊലയ്ക്ക് പിന്നില്‍ സൈക്കോപാത്ത് ആകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പൊലീസ് അന്വേഷണം ആരംഭിച്ചു. ഹൂഗ്ലി ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. വെള്ളിയാഴ്ച വൈകീട്ട് വീട്ടിലെ മുറിയില്‍ ഇരുന്ന് പഠിക്കുന്ന സമയത്താണ് സ്നേഹാങ്ഷൂ ശര്‍മ്മയെ ആക്രമിച്ചത്. സംഭവത്തില്‍ പൂള്‍ കാര്‍ ഡ്രൈവറെ അടക്കം ചോദ്യം ചെയ്തു. സ്‌കൂളിലേക്ക് സ്ഥിരമായി പോകുന്ന കാറിന്റെ ഡ്രൈവറെയാണ് ചോദ്യം ചെയ്തത്. കഴിഞ്ഞയാഴ്ച പൂള്‍ കാറില്‍ യാത്ര ചെയ്യുമ്പോള്‍ മകന് മര്‍ദ്ദമേറ്റതായി അച്ഛന്‍ പറയുന്നു. കൊലപാതകത്തിന് പിന്നില്‍ വ്യക്തിപരമായ കാരണങ്ങള്‍ ആകാമെന്നാണ് പൊലീസ് പറയുന്നത്. വീട്ടില്‍ കുട്ടി ഒറ്റയ്ക്ക് ആയിരുന്ന സമയത്താണ് ആക്രമണം ഉണ്ടായത്. സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന അച്ഛന്‍ വീട്ടിലേക്ക് വരുന്ന സമയത്താണ് കൊലപാതകം നടന്നത്. അമ്മ തൊട്ടടുത്തുള്ള…

    Read More »
  • ബലാത്സംഗത്തിനിരയായ യുവതിയുടെ മൊഴി രേഖപ്പെടുത്തുന്നതിനിടെ ലൈംഗികാതിക്രമം; ത്രിപുര ജഡ്ജിക്കെതിരെ അന്വേഷണത്തിന് ഉത്തരവ്

    അഗര്‍ത്തല: ബലാത്സംഗത്തിനിരയായ യുവതിയുടെ മൊഴി രേഖപ്പെടുത്തുന്നതിനിടെ ജഡ്ജി അതിജീവിതയെ ലൈംഗികമായി ദുരുപയോഗം ചെയ്തതായി പരാതി. ചേംബറില്‍ വച്ച് മജിസ്‌ട്രേറ്റ് പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. ത്രിപുര ജഡ്ജിക്കെതിരായ ലൈംഗികാരോപണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടുണ്ട്. ധലായ് ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് ജഡ്ജി ഗൗതം സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതി ആരോപണത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി മുതിര്‍ന്ന അഭിഭാഷകന്‍ ഞായറാഴ്ച പറഞ്ഞു. ബലാത്സംഗവുമായി ബന്ധപ്പെട്ട് തന്റെ മൊഴി രേഖപ്പെടുത്താന്‍ ഫെബ്രുവരി 16ന് കമാല്‍പൂര്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന്റെ ചേംബറില്‍ പോയപ്പോഴാണ് ലൈംഗികാതിക്രമത്തിന് ഇരയായതെന്ന് യുവതി ആരോപിച്ചു. അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് ജഡ്ജി കമാല്‍പൂരിനെതിരെയാണ് പരാതി. ”ഫെബ്രുവരി 16-ന് എന്റെ മൊഴി രേഖപ്പെടുത്താന്‍ ഞാന്‍ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന്റെ ചേംബറില്‍ പോയി. ഞാന്‍ സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ ജഡ്ജി എന്നെ മോശമായി സ്പര്‍ശിച്ചു. ഞാന്‍ ചേംബറില്‍ നിന്നും പുറത്തേക്കിറങ്ങി സംഭവത്തെക്കുറിച്ച് അഭിഭാഷകരെയും എന്റെ ഭര്‍ത്താവിനെയും അറിയിച്ചു” യുവതി പറയുന്നു. സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവ് കമാല്‍പൂര്‍ ബാര്‍ അസോസിയേഷനില്‍…

    Read More »
  • മുണ്ടക്കയത്ത് കിടപ്പുമുറിയില്‍ തീപടര്‍ന്ന് വയോധിക മരിച്ചു

    കോട്ടയം: കിടപ്പുമുറിയില്‍ തീപടര്‍ന്ന് വയോധിക മരിച്ചു. വേലനിലം കന്യന്‍കാട്ട് സരോജിനി മാധവനാണ് (80) മരിച്ചത്. തിങ്കളാഴ്ച വെളുപ്പിന് ഒന്നോടെ മുറിക്കുള്ളില്‍ നിന്ന് തീയും പുകയും ഉയരുന്നത് കണ്ടാണ് വീട്ടുകാര്‍ ഉണര്‍ന്നത്. വിവരമറിഞ്ഞ് എത്തിയ അയല്‍വാസികളും വീട്ടുകാരും ചേര്‍ന്ന് മുറിക്കുള്ളിലെ തീ അണച്ചെങ്കിലും സരോജിനിയെ രക്ഷിക്കാനായില്ല. മുറിക്കുള്ളില്‍ പ്രവര്‍ത്തിച്ചിരുന്ന ഫാനില്‍നിന്ന് ഷോര്‍ട്ട് സര്‍ക്യൂട്ട്മൂലം തീപടര്‍ന്നതാണെന്നാണ് പ്രാഥമിക നിഗമനം. മുണ്ടക്കയം പോലീസ് പ്രാഥമിക നടപടികള്‍ സ്വീകരിച്ചു.

    Read More »
  • അശ്ലീലക്കുറിപ്പോടെ നൃത്ത വീഡിയോ പോസ്റ്റ് ചെയ്തു; യുവാവിനെതിരെ പരാതിയുമായി വനിതാ കൊറിയോഗ്രഫര്‍

    മുംബൈ: സമൂഹമാധ്യമത്തില്‍ അശ്ലീലക്കുറിപ്പോടെ തന്റെ നൃത്തവീഡിയോ പോസ്റ്റ് ചെയ്ത യുവാവിനെതിരെ പൊലീസിനെ സമീപിച്ച് വനിതാ കൊറിയോഗ്രഫര്‍. മുംബൈ സ്വദേശിനിയായ ശ്രുതി പരിജയാണ് ഇതു സംബന്ധിച്ച് പ്രതീക് ആര്യന്‍ എന്നയാള്‍ക്കെതിരെ മുംബൈ പൊലീസില്‍ പരാതി നല്‍കിയത്. തന്റെ അനുവാദമില്ലാതെയാണ് വീഡിയോ പോസ്റ്റ് ചെയ്തതെന്നും ഇതു നീക്കണമെന്ന് പലതവണ ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്നും സമൂഹമാധ്യമത്തില്‍ പങ്കുവച്ച പരാതിയില്‍ ശ്രുതി പറയുന്നു. വേശ്യാലയവുമായി ബന്ധപ്പെട്ട് ഉപയോഗിക്കുന്ന വാക്ക് പ്രയോഗിച്ച് തന്നെ അപകീര്‍ത്തിപ്പെടുത്തിയെന്നും പരാതിയിലുണ്ട്. ഒരു കോളജ് ഫെസ്റ്റില്‍ ശ്രുതി പരിജ നൃത്തം ചെയ്യുന്ന വിഡിയോ പ്രതീക് ആര്യന്‍ ഈ മാസം 13നു സമൂഹമാധ്യമത്തില്‍ പങ്കുവച്ചതോടെയാണ് വിവാദങ്ങളുടെ തുടക്കം. ”ഇന്ത്യന്‍ സ്‌കൂളുകളും കോളജുകളും പരമ്പരാഗതവും പ്രാദേശികവുമായ സംസ്‌കാരത്തെ അടിസ്ഥാനമാക്കിയുള്ള സാംസ്‌കാരിക പരിപാടികള്‍ സംഘടിപ്പിക്കുന്നതിനു പേരുകേട്ടതാണെന്നും എന്നാല്‍ ഇപ്പോള്‍ അത് ഒരു ‘കോത’ (വേശ്യാലയങ്ങള്‍ക്ക് ഉപയോഗിക്കുന്ന പുരാതനപദം) ആയി മാറിയിരിക്കുന്നു.” എന്ന കുറിപ്പോടെയാണ് പ്രതീക് വിഡിയോ പങ്കുവച്ചത്. സാംസ്‌കാരിക പരിപാടികളുടെ പേരില്‍ ഐറ്റം ഗാനങ്ങള്‍ക്ക് ശരീരം അനക്കുകയാണെന്നും വിദ്യാഭ്യാസ സമ്പ്രദായത്തിനൊപ്പം…

    Read More »
  • ടിപി വധക്കേസ് പ്രതികളുടെ ശിക്ഷ ശരിവച്ചു; രണ്ടുപേരെ വെറുതെവിട്ടത് റദ്ദാക്കി

    കൊച്ചി: ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ വിചാരണക്കോടതി വിധി ചോദ്യം ചെയ്തുകൊണ്ടു, ശിക്ഷിക്കപ്പെട്ട പ്രതികള്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി തള്ളി. പ്രതികളായിരുന്ന കെകെ കൃഷ്ണനെയും ജ്യോതി ബാബുവിനെയും വെറുതെവിട്ടത് ജസ്റ്റിസ് ജയശങ്കരന്‍ നമ്പ്യാരുടെ നേതൃത്വത്തിലുള്ള ബെഞ്ച് റദ്ദാക്കി. സിപിഎം ഒഞ്ചിയം ഏരിയ കമ്മിറ്റി അംഗമാണ് കെകെ കൃഷ്ണന്‍. കുന്നോത്ത് ലോക്കല്‍ കമ്മിറ്റി അംഗമാണ് ജ്യോതി ബാബു. ഇരുവരും 26ന് കോടതിയില്‍ ഹാജരാവണം. ഇവരുടെ ശിക്ഷ അന്നു പ്രഖ്യാപിച്ചേക്കും. ശിക്ഷിക്കപ്പെട്ട മറ്റു പ്രതികള്‍ക്കു പരാമവധി ശിക്ഷ നല്‍കണമെന്ന പ്രോസിക്യൂഷന്‍ അപ്പീലിലും കോടതി അന്നു വിധി പറയും. സിപിഎം കോഴിക്കോട് മുന്‍ ജില്ലാ സെക്രട്ടറി പി മോഹനനെ വെറുതെവിട്ടത് ഹൈക്കോടതി ശരിവച്ചു. അന്തരിച്ച പികെ കുഞ്ഞനന്തനെ ശിക്ഷിച്ചതും ശരിവച്ചു. ശിക്ഷാവിധി ചോദ്യം ചെയ്ത് പ്രതികളും, കേസില്‍ പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരും നല്‍കിയ ഹര്‍ജികളാണ് കോടതി പരിഗണിച്ചത്. സിപിഎം നേതാവ് പി മോഹനന്‍ ഉള്‍പ്പെടെയുള്ളവരെ വിട്ടയച്ചതിനെതിരെ ടിപി ചന്ദ്രശേഖരന്റെ ഭാര്യ കെ കെ…

    Read More »
  • ‘എന്തുവന്നാലും ഞങ്ങളുടെ മൃതദേഹം മകളെ കാണിക്കരുത്’; കൊല്ലത്ത് ദമ്പതികള്‍ ജീവനൊടുക്കിയത് കുറിപ്പെഴുതി വച്ച ശേഷം

    കൊല്ലം: മകള്‍ ആണ്‍സുഹൃത്തിനൊപ്പം പോയതില്‍ മനംനൊന്ത് കൊല്ലത്ത് അച്ഛനും അമ്മയും ജീവനൊടുക്കിയത് ആത്മഹത്യ കുറിപ്പെഴുതി വച്ച ശേഷം. പാവുമ്പ കാളിയംചന്ത സ്വദേശി ഉണ്ണികൃഷ്ണപിള്ളയും ഭാര്യ ബിന്ദുവുമാണ് മരിച്ചത്. എന്തുവന്നാലും തങ്ങളുടെ മൃതദേഹം മകളെ കാണിക്കുക പോലും ചെയ്യരുതെന്ന് ആത്മഹത്യ കുറിപ്പില്‍ എഴുതി വെച്ചാണ് ഇരുവരും ജീവനൊടുക്കിയതെന്ന് പൊലീസ് പറയുന്നു. പാവുമ്പ കാളിയംചന്തയിലാണ് സംഭവം. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇരുവരും ആത്മഹത്യക്ക് ശ്രമിച്ചത്. ബിന്ദു അന്ന് തന്നെ മരിച്ചു. ഉണ്ണികൃഷ്ണപിള്ള ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസമാണ് മരിച്ചത്. ഏക മകള്‍ ആണ്‍ സുഹൃത്തിനൊപ്പം പോയതില്‍ മനം നൊന്ത് ഇരുവരും അമിതമായി ഉറക്കഗുളിക കഴിക്കുകയായിരുന്നു. വിവരമറിഞ്ഞെത്തിയ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ആത്മഹത്യ കുറിപ്പ് കണ്ടെത്തിയത്. മകള്‍ പോയ മനോവിഷമത്തിലാണ് ജീവനൊടുക്കുന്നതെന്നും ആത്മഹത്യാ കുറിപ്പില്‍ എഴുതി വച്ചിട്ടുള്ളതായും പൊലീസ് പറയുന്നു. വ്യോമസേനയില്‍ ഉദ്യോഗസ്ഥനായ ഉണ്ണികൃഷ്ണപിള്ള അവധിക്ക് നാട്ടിലെത്തിയതായിരുന്നു. തിരികെ പോകാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് മകള്‍ ആണ്‍ സുഹൃത്തിനൊപ്പം പോകുന്നതും ഇതില്‍ മനം നൊന്ത് ഉണ്ണികൃഷ്ണപിള്ളയും ഭാര്യയും ജീവനൊടുക്കുന്നതും.  

    Read More »
  • രണ്ടു വര്‍ഷം മുമ്പ് സഹോദരിയെ ശല്യം ചെയ്തതിന്റെ പക; പട്ടാപ്പകല്‍ പ്ലസ്ടുക്കാരനെ കോളജ്കുമാരന്‍ വെട്ടിക്കൊന്നു

    ചെന്നൈ: കോയമ്പത്തൂരില്‍ പതിനേഴു വയസ്സുള്ള പ്ലസ്ടു വിദ്യാര്‍ഥിയെ കോളജ് വിദ്യാര്‍ഥിയായ യുവാവ് പട്ടാപ്പകല്‍ നടുറോഡില്‍ വെട്ടിക്കൊന്നു. ചിന്നപ്പംപെട്ടി സ്വദേശിയായ പ്രണവാണ് മരിച്ചത്. രണ്ടു വര്‍ഷം മുന്‍പ് സഹോദരിയെ ശല്യം ചെയ്തതിലുള്ള വൈരാഗ്യവും പകയുമാണ് കൊലപാതകത്തിനു കാരണമെന്നു പൊലീസ് വ്യക്തമാക്കി. സംഭവത്തിനു പിന്നാലെ പ്രതിയായ പേരറശന്‍ (19) സമീപത്തെ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. സമീപത്തെ സിസിടിവിയില്‍ പതിഞ്ഞ സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ഉന്നതവിദ്യാഭ്യാസത്തിന് അപേക്ഷ നല്‍കുന്നതിനായി പോകാന്‍ സുഹൃത്തുക്കള്‍ക്കൊപ്പം ബസ് കാത്തിരിക്കുമ്പോഴാണ് പ്രണവിനെ വെട്ടിക്കൊന്നത്. കോയമ്പത്തൂരിലെ ഒണ്ടിപുത്തൂര്‍ ബസ് സ്റ്റാന്‍ഡിലാണ് ദാരുണ സംഭവം. ബൈക്കിലെത്തിയ പേരറശനും സുഹൃത്തുമാണ് ആക്രമണം നടത്തിയത്. പ്രണവിന്റെ കണ്ണില്‍ മുളകുപൊടിയെറിഞ്ഞശേഷം നിലത്തിട്ട് മാരകമായി വെട്ടുകയായിരുന്നു. കഴുത്തിന് ഉള്‍പ്പെടെ ഗുരുതര പരുക്കേറ്റ പ്രണവ് പിന്നീട് മരണത്തിനു കീഴടങ്ങി. സിംഗനല്ലൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് പ്രതി സ്റ്റേഷനിലെത്തി കീഴടങ്ങിയത്. പ്രണവിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ഇഎസ്‌ഐ സര്‍ക്കാര്‍ ആശുപത്രിയിലേക്കു മാറ്റി. രണ്ടു വര്‍ഷം മുന്‍പ് പത്താം ക്ലാസില്‍ പഠിക്കുന്ന സമയത്ത് പേരറശന്റെ…

    Read More »
Back to top button
error: