Crime

  • കാണാതായ കുഞ്ഞിനായി മുക്കുംമൂലയും അരിച്ചുപെറുക്കി പൊലീസ്; ഒന്‍പതു മണിക്കൂര്‍ പിന്നിട്ടിട്ടും ഒരു തുമ്പുമില്ല

    തിരുവനന്തപുരം: പേട്ടയില്‍നിന്ന് ബൈക്കിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയ ഹൈദരാബാദ് സ്വദേശികളുടെ കുട്ടിക്കായി തിരച്ചില്‍ ശക്തമാക്കി പൊലീസ്. അഞ്ചു സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം നടക്കുന്നത്. കുട്ടിയെ കാണാതായി ഒന്‍പത് മണിക്കൂര്‍ പിന്നിട്ടിട്ടും ഒരു സൂചനയും ഇതുവരെ ലഭിച്ചിട്ടില്ല. സിറ്റി പൊലീസ് കമ്മിഷണര്‍ സി.എച്ച് നാഗരാജുവിന്റെ നേതൃത്വത്തിലാണു തിരിച്ചല്‍ പുരോഗമിക്കുന്നത്. തിരുവനന്തപുരം ജില്ലയില്‍ ഷാഡോ സംഘത്തെ വിന്യസിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം ജില്ലകളിലായാണു പരിശോധന നടക്കുന്നത്. കന്യാകുമാരി പൊലീസിന്റെ സഹായവും തേടിയിട്ടുണ്ട്. പരിസരങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങളെല്ലാം പൊലീസ് പരിശോധിക്കുന്നുണ്ട്. കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ചതെന്നു സംശയിക്കുന്ന മഞ്ഞനിറത്തിലുള്ള ആക്ടിവ സ്‌കൂട്ടര്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. എന്തെങ്കിലും സംശയമോ സൂചനയോ ലഭിക്കുന്ന പൊതുജനങ്ങളുടെ സഹായവും പൊലീസ് തേടിയിട്ടുണ്ട്. വിവരങ്ങള്‍ അറിയിക്കാനായി പേട്ട പൊലീസ് നമ്പറുകള്‍ പുറത്തുവിട്ടു. വിവരങ്ങള്‍ ലഭിക്കുന്നവര്‍ 9497947107, 9497960113, 9497980015, 9497996988 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. ഇന്നു പുലര്‍ച്ചെ ഒരു മണിക്കാണ് പേട്ടയില്‍നിന്നു കുട്ടിയെ തട്ടിക്കൊണ്ടുപോയത്. ഹൈദരാബാദ് സ്വദേശികളായ അമര്‍ദീപ്-റബീനദേവി ദമ്പതികളുടെ മകള്‍ മേരിയെയാണ്…

    Read More »
  • എക്‌സാലോജികിന്റെ കൂടുതല്‍ ഇടപാടുകള്‍ അന്വേഷിക്കുന്നു; 8 സ്ഥാപനങ്ങളില്‍നിന്നുകൂടി വന്‍ തുക വാങ്ങിയെന്ന് ആരോപണം

    തിരുവനന്തപുരം/ബംഗളൂരു: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയുടെ കമ്പനിയായ എക്‌സാലോജിക് സൊല്യൂഷന്‍സ് ആരംഭകാലം മുതല്‍ നടത്തിയ മുഴുവന്‍ ഇടപാടുകളും കേന്ദ്ര ഏജന്‍സിയായ എസ്എഫ്‌ഐഒ അന്വേഷിക്കുന്നു. കരിമണല്‍ കമ്പനിയായ സിഎംആര്‍എല്‍ കൂടാതെ വീണയുടെ കമ്പനിയുമായി ഇടപാടുകള്‍ നടത്തിയ മറ്റ് 8 സ്ഥാപനങ്ങളുടെ വിവരങ്ങള്‍ കൂടി പരാതിക്കാരനായ ഷോണ്‍ ജോര്‍ജ് എസ്എഫ്‌ഐഒക്കു കൈമാറി. ഈ സ്ഥാപനങ്ങളില്‍നിന്നും ചെയ്യാത്ത സേവനത്തിനു വന്‍ തുകകള്‍ കൈപ്പറ്റിയെന്നാണ് ആരോപണം. എക്‌സാലോജിക് വിവിധ സന്നദ്ധസംഘടനകളില്‍നിന്നും സ്ഥാപനങ്ങളില്‍നിന്നും മാസംതോറും പണം കൈപ്പറ്റിയിരിക്കുന്നതായി ബാങ്ക് രേഖകളില്‍ കാണുന്നുവെന്നും പണം തന്നവരുടെ പേര്, തുക, കമ്പനിക്ക് അവരുമായുള്ള ബന്ധം എന്നീ വിവരങ്ങള്‍ ലഭിക്കേണ്ടതുണ്ടെന്നും കര്‍ണാടക ഹൈക്കോടതിക്കു നല്‍കിയ രേഖകളില്‍ എസ്എഫ്‌ഐഒ ചൂണ്ടിക്കാട്ടിയിരുന്നു. സിഎംഎല്‍എല്‍ ഉടമ ശശിധരന്‍ കര്‍ത്താ എംഡിയായിട്ടുള്ള എംപവര്‍ ഇന്ത്യ ക്യാപിറ്റല്‍ ഇന്‍വെസ്റ്റ്‌മെന്റ്‌സില്‍നിന്ന് എക്‌സാലോജിക് 2015-19 ല്‍ 77.6 ലക്ഷം രൂപ ഈടു കൂടാതെ വായ്പയെടുത്തതിലെ ദുരൂഹതകളും ഈ രേഖകളിലുണ്ട്. 2016-17 ല്‍ നല്‍കിയ 37.36 ലക്ഷം രൂപയില്‍ 25 ലക്ഷമേ എക്‌സാലോജിക്കിന്റെ…

    Read More »
  • പരീക്ഷാഹാളില്‍നിന്ന് മൊബൈല്‍ പിടിച്ചു; വിദ്യാര്‍ഥി കോളേജ് കെട്ടിടത്തില്‍നിന്ന് ചാടിമരിച്ചു

    മംഗളൂരു: പരീക്ഷ എഴുതുന്നതിനിടെ മൊബൈല്‍ഫോണ്‍ ഉപയോഗിച്ചത് അധ്യാപകന്‍ ചോദ്യംചെയ്തതിനെ തുടര്‍ന്ന് വിദ്യാര്‍ഥി കോളേജ് കെട്ടിടത്തില്‍നിന്ന് ചാടി മരിച്ചു. കഴിഞ്ഞ ദിവസം മണിപ്പാല്‍ എം.സി.എച്ച്.പി. കോളേജിലാണ് സംഭവം. മൂന്നാം വര്‍ഷ ബിരുദവിദ്യാര്‍ഥിയും ബിഹാര്‍ സ്വദേശിയുമായ സത്യം സുമന്‍ (20) ആണ് മരിച്ചത്. വാര്‍ഷിക പരീക്ഷ എഴുതുന്നതിനിടെ സുമന്‍ മൊബൈല്‍ഫോണ്‍ ഉപയോഗിച്ചത് ശ്രദ്ധയില്‍ പെട്ട അധ്യാപകന്‍ ഫോണ്‍ പിടിച്ചെടുക്കുകയും പരീക്ഷാഹാളില്‍നിന്ന് പുറത്താക്കുകയും ചെയ്തു. തുടര്‍ന്ന് സുമന്‍ കോളേജ് കെട്ടിടത്തിന്റെ ആറാം നിലയില്‍നിന്ന് ചാടുകയായിരുന്നു.  

    Read More »
  • എം.വി.ഡി. ഉദ്യോഗസ്ഥന്‍ ലോറി ഡ്രൈവറുടെ ചെകിട്ടത്തടിച്ചു; കര്‍ണപുടത്തിനു ക്ഷതം

    തൃശൂര്‍: അമിതഭാരം കയറ്റിയതിനു പിടിക്കപ്പെട്ട ലോറിയുമായി കടന്നുകളയാന്‍ ശ്രമിച്ച ഡ്രൈവറെ മോട്ടര്‍ വാഹന ഉദ്യോഗസ്ഥന്‍ ചെകിട്ടത്തടിച്ചെന്നു പരാതി. കര്‍ണപുടത്തിനു ക്ഷതമേറ്റ നിലയില്‍ നെല്ലായി കയ്പഞ്ചേരി ഷിബില്‍ ഷിന്നിയെ (25) തൃശൂര്‍ അശ്വിനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുതുക്കാട് പൊലീസ് സ്റ്റേഷനില്‍ ഷിബില്‍ പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍, ലോറിയുമായി രക്ഷപ്പെട്ട ഷിബിലിനെ തടഞ്ഞുനിര്‍ത്തിയപ്പോള്‍ തന്നെ ആക്രമിച്ചു തള്ളിവീഴ്ത്തിയെന്നും കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്നുംകാട്ടി തൃശൂര്‍ ആര്‍ടിഒ എന്‍ഫോഴ്‌സ്‌മെന്റ് എഎംവിഐ പയസ് ഗിറ്റ് പൊലീസിനു പരാതി നല്‍കി. 14നു രാത്രി 11.30നു ജിയോളജി, പൊലീസ്, മോട്ടര്‍ വാഹന വകുപ്പുകള്‍ ചേര്‍ന്നു നടത്തിയ സ്‌പെഷല്‍ ഡ്രൈവിനിടെ പാലിയേക്കരയിലാണു സംഭവം. നടന്നത്. നെടുമ്പാശ്ശേരിക്കു കരിങ്കല്ലുമായി പോയിരുന്ന ലോറിയില്‍ കൂടുതല്‍ ഭാരം കയറ്റിയിട്ടുണ്ടെന്നു കണ്ടതോടെ മോട്ടര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ തടഞ്ഞു. ഭാരം പരിശോധിക്കാന്‍ പുതുക്കാട്ടെ വേയിങ് ബ്രിജിലേക്കു ലോറി എത്തിക്കാന്‍ നിര്‍ദേശിച്ചു. എന്നാല്‍, ഷിബില്‍ വാഹനം ഓടിച്ചു പോകുകയായിരുന്നു. ഈ ലോറി ഉദ്യോഗസ്ഥര്‍ പുതുക്കാട് കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിനു സമീപം തടഞ്ഞു. ഈ…

    Read More »
  • 100 കോടിയുടെ ജി ആന്‍ഡ് ജി ഫിനാന്‍സ് തട്ടിപ്പ്; പ്രതികളുടെ ചിത്രംസഹിതം പത്രപരസ്യം നല്‍കി പൊലീസ്

    പത്തനംതിട്ട: ജി ആന്‍ഡ് ജി ഫിനാന്‍സ് തട്ടിപ്പ് കേസില്‍ നാടുവിട്ട പ്രതികളുടെ ചിത്രം സഹിതം പൊലീസ് പത്രപരസ്യം നല്‍കി. പ്രതികളായ ഗോപാല കൃഷ്ണന്‍ നായര്‍, ഭാര്യ സിന്ധു, മകന്‍ ഗോവിന്ദ്, മരുമകള്‍ ലക്ഷ്മി ലേഖാ കുമാര്‍ എന്നിവരെ കുറിച്ച് വിവരം ലഭിക്കുന്നവര്‍ അറിയിക്കണമെന്നാണ് പരസ്യത്തിലെ നിര്‍ദേശം. 100 കോടിയിലധികം രൂപയുടെ തട്ടിപ്പ് നടത്തിയ പ്രതികള്‍ മൂന്നാഴ്ച മുന്‍പാണ് നാടുവിട്ടത്. എണ്‍പതില്‍ അധികം കേസുകളാണ് ജി ആന്‍ഡ് ജി ഫിനാന്‍സ് ഉടമകള്‍ക്കെതിരെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നിക്ഷേപം ചോദിച്ചെത്തിയ പലര്‍ക്കും പണം ലഭിക്കാത്ത ആയതോടെയാണ് പ്രശ്നങ്ങള്‍ തുടങ്ങുന്നത്. ആദ്യം മൊബൈല്‍ ഫോണില്‍ ഉടമകളെ ലഭിക്കാതായി. പിന്നാലെ ഉടമകളായ നാലുപേരും ഒളിവില്‍ പോവുകയായിരുന്നു. പുല്ലാട് ആസ്ഥാനമാക്കി വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചുവന്ന ധനകാര്യസ്ഥാപനമാണ് ഒരുവര്‍ഷം മുന്‍പ് ജി. ആന്‍ഡ് ജി എന്ന പേരിലേക്ക് മാറി വന്‍ തുക നിക്ഷേപം സ്വീകരിച്ചു തുടങ്ങിയത്.  

    Read More »
  • ആംബുലന്‍സില്‍ വിവിധ ജില്ലകളിലേക്ക് കഞ്ചാവ് കടത്ത്; രണ്ട് പേര്‍ പിടിയില്‍

    കൊല്ലം: പത്തനാപുരത്ത് ആംബുലന്‍സില്‍ കഞ്ചാവ് കടത്തിയ സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. കറവൂര്‍ സ്വദേശി വിഷ്ണു, പുനലൂര്‍ സ്വദേശി നസീര്‍ എന്നിവരാണ് പിടിയിലായത്. ആംബുലന്‍സില്‍ പുനലൂരിലേക്ക് കഞ്ചാവ് കടത്തുന്നതിനിടെയാണ് ഡാന്‍സാഫ് സംഘവും പത്തനാപുരം പോലീസും ചേര്‍ന്ന് ഇവരെ പിടികൂടിയത്. ഇവരുടെ പക്കല്‍ നിന്നും നാല് കിലോ കഞ്ചാവ് പൊലീസ് പിടിച്ചെടുത്തു. പൊലീസിന് രഹസ്യവിവരം കിട്ടിയതിനെ തുടര്‍ന്നായിരുന്നു പരിശോധന. ഒരാഴ്ചയായി ഇവരെ നിരീക്ഷിച്ചു വരികയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് കഞ്ചാവ് കടത്തല്‍ നടത്താനാണ് സംഘം ഈ മാര്‍ഗം തെരഞ്ഞെടുത്തത് എന്നാണ് പൊലീസിന് ലഭിച്ച വിവരം. പുനലൂര്‍ താലൂക്ക് ആശുപത്രിക്ക് സമീപം സര്‍വീസ് നടത്തുന്ന ആംബുലന്‍സ് ആണ് കസ്റ്റഡിയിലെടുത്തത്.  

    Read More »
  • പട്ടാപ്പകല്‍ കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം; തടയാനെത്തിയ വയോധികനെ ആക്രമിച്ചു, പ്രതി പിടിയില്‍

    തിരുവനന്തപുരം: കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം കവര്‍ന്ന കള്ളന്‍ പിടിയിലായി. കോവളം-വാഴമുട്ടം ബൈപ്പാസിലെ തുപ്പനത്ത് കാവിലെ ക്ഷേത്രത്തിന്റെ കാണിക്കവഞ്ചിയാണ് പട്ടാപ്പകല്‍ കുത്തിത്തുറന്ന് പണം മോഷ്ടിച്ചത്. പ്രതി കമലേശ്വരം സ്വദേശി ഉണ്ണി എന്ന അഭിഷേകിനെ (24) പോലീസ് അറസ്റ്റ് ചെയ്തു. കാണിക്കവഞ്ചിയിലെ പണവുമായി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ സമീപത്തുണ്ടായിരുന്ന വയോധികന്‍ അഭിഷേകിനെ തടയാന്‍ ശ്രമിച്ചു. എന്നാല്‍, വയോധികനെ അഭിഷേക് കാലില്‍ പിടിച്ച് തള്ളിയിട്ടു. തുടര്‍ന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ബഹളം കേട്ട് അപ്പോഴേക്കും ആളുകള്‍ ഓടിയെത്തി. ഓടിക്കൂടിയ നാട്ടുകാര്‍ കള്ളനെ കീഴ്‌പ്പെടുത്തിയ ശേഷം വിവരം തിരുവല്ലം പോലീസിനെ അറിയിച്ചു. പോലീസ് എന്നിവരെത്തിയാണ് കള്ളനെ കസ്റ്റഡിയിലെടുത്തത്. പ്രതി അഭിഷേക് അടുത്തിടെ ജയിലില്‍നിന്ന് പുറത്തിറങ്ങിയതാണെന്ന് പോലീസ് അറിയിച്ചു.

    Read More »
  • 14 കാരന്‍ വിദ്യാര്‍ഥിയുടെ വീട്ടില്‍ ഒളിച്ചുകയറി മന്മഥലീല പതിവാക്കി; സ്‌കൂള്‍ അദ്ധ്യാപികയ്ക്ക് 50 വര്‍ഷം തടവ്

    ന്യൂയോര്‍ക്ക്: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയുമായി നിരവധി തവണ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട അദ്ധ്യാപികയെ 50 വര്‍ഷം തടവിന് ശിക്ഷിച്ചു. ഹെന്റിക്കോയിലെ ഹംഗറി ക്രീക്ക് മിഡില്‍ സ്‌കൂള്‍ അദ്ധ്യാപികയായിരുന്ന മേഗന്‍ പോളിന്‍ ജോര്‍ദാനെ (25) ആണ് കോടതി ശിക്ഷിച്ചത്. ഇവര്‍ നേരത്തെ കുറ്റം സമ്മതിച്ചിരുന്നു. ഇവര്‍ക്കെതിരെ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയെ ദുരുപയോഗം ചെയ്തു, അവകാശങ്ങള്‍ ലംഘിച്ചു, അപക്വമായി പെരുമാറി തുടങ്ങിയ കുറ്റങ്ങളാണ് തെളിഞ്ഞത്. 2022-202- വര്‍ഷത്തിലായിരുന്നു കേസിനാസ്പദമായ സംഭവം. വിദ്യാര്‍ത്ഥിയുടെ വീട്ടിലേക്ക് നിരവധി തവണ ഒളിഞ്ഞുകയറിയാണ് 14 കാരനുമായി മേഗന്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത്. വിവാഹിതയായ ഇവര്‍ വിദ്യാര്‍ത്ഥിയെ ചൂഷണം ചെയ്യുന്നതിനെ കുറിച്ച് 2023 ജൂണില്‍ പൊലീസിന് രഹസ്യ വിവരം ലഭിച്ചു. ഇതിനെക്കുറിച്ച് നടത്തിയ അന്വേഷണത്തിലാണ് അദ്ധ്യാപിക അറസ്റ്റിലായത്. വിദ്യാര്‍ത്ഥിയുടെ വീട്ടിലെ പുതപ്പില്‍ നിന്ന് അദ്ധ്യാപികയുടെ ഡി.എന്‍.എ തെളിവായി പൊലീസിന് ലഭിച്ചിരുന്നു.  

    Read More »
  • 26 ലക്ഷത്തിന്റെ സ്വര്‍ണക്കവര്‍ച്ച നുണ; ബാഗ് ഒളിപ്പിച്ചത് ബാങ്ക് മാനേജര്‍ തന്നെ

    എറണാകുളം: മുഖത്ത് കുരുമുളകു പൊടി വിതറി സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ മാനേജരില്‍ നിന്ന് 26 ലക്ഷം രൂപയുടെ സ്വര്‍ണം കവര്‍ന്നു എന്ന പരാതി വ്യാജം. മുളകുപൊടി വിതറി ആക്രമണം നടത്തി എന്നത് സ്വര്‍ണം കവരാനുള്ള നുണക്കഥയായിരുന്നു എന്നും സ്വര്‍ണവും ബാഗും ഒളിപ്പിച്ചത് ധനകാര്യ സ്ഥാപനത്തിന്റെ മാനേജരായ തൃക്ക ഗുരുവായൂര്‍ കിഴക്കേതില്‍ രാഹുല്‍ രഘുനാഥ് (28) തന്നെ ആയിരുന്നുവെന്നും പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. മോഷണം നടന്നുവെന്നു പറയുന്ന സ്ഥലത്തിനു സമീപത്തെ ഒഴിഞ്ഞ പറമ്പില്‍ നിന്ന് ഒളിപ്പിച്ച നിലയില്‍ സ്വര്‍ണം അടങ്ങിയ ബാഗ് പൊലീസ് കണ്ടെടുത്തു. മൂവാറ്റുപുഴ വാഴപ്പള്ളിയില്‍ പ്രവര്‍ത്തിക്കുന്ന സെക്യൂര്‍ നിധി പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപനത്തിന്റെ മാനേജരായ രാഹുല്‍ രഘുനാഥിനെ വ്യാഴാഴ്ച തൃക്ക ക്ഷേത്രത്തിനു സമീപം സ്‌കൂട്ടറില്‍ എത്തിയ രണ്ടംഗ സംഘം ആക്രമിച്ച് 26 ലക്ഷം രൂപയോളം വിലവരുന്ന 630 ഗ്രാം സ്വര്‍ണം കവര്‍ന്നു എന്നായിരുന്നു പരാതി. തുടര്‍ന്നു പൊലീസ് നടത്തിയ അന്വേഷണത്തിലാണു ആക്രമണവും മോഷണവും സ്വര്‍ണം കവരാന്‍ രാഹുല്‍ തന്നെ സൃഷ്ടിച്ച…

    Read More »
  • കഞ്ചാവ് വലിക്കുന്നത് ചോദ്യം ചെയ്തു; വീട് അടിച്ച് തകര്‍ത്ത് അക്രമികള്‍

    തിരുവനന്തപുരം: പെരുമാതുറയില്‍ കഞ്ചാവ് മാഫിയ വീട് അടിച്ച് തകര്‍ത്തു. അക്രമികള്‍ വീട്ടുകാരെയും ആക്രമിച്ചു. വീട്ടുകാര്‍ കഠിനംകുളം പൊലീസില്‍ പരാതി നല്‍കി. പുതുക്കുറിച്ചി സ്വദേശി നദീറയുടെ വീടാണ് അടിച്ചുതകര്‍ത്തത്. കഞ്ചാവ് വലിക്കുന്നത് ചോദ്യം ചെയ്തതാണ് അക്രമത്തിന് കാരണമെന്ന് വീട്ടുകാര്‍ പറയുന്നു. സമീപവാസികളായ ഷിബിന്‍, നിബിന്‍, കൈഫ് എന്നിവരാണ് വീട് ആക്രമിച്ചത്. ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെ ആളില്ലാത്ത സമയത്ത് വീട്ടിന്റെ മതില്‍ ചാടി കടന്നായിരുന്നു ആക്രമണം. ബഹളം കേട്ട് ഓടിയെത്തിയ നദീറയെ ഇവര്‍ ചീത്തവിളിക്കുകയും ആക്രമിക്കുകയും ചെയ്തു. സംഭവത്തെ തുടര്‍ന്ന് വീട്ടുകാര്‍ കഠിനംകുളം പൊലീസില്‍ പരാതി നല്‍കി. പരാതി നല്‍കിയതറിഞ്ഞ സംഘം രാത്രി 8 മണിയോടെ വീട്ടിലെത്തി ജനലുകളും കസേരകളും അടിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. നിരവധി കേസുകള്‍ പ്രതികളാണ് അക്രമികളെന്ന് പൊലീസ് പറഞ്ഞു.  

    Read More »
Back to top button
error: