CrimeNEWS

ചേര്‍ത്തലയില്‍ സ്‌കൂട്ടര്‍ തടഞ്ഞുനിര്‍ത്തി യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ച് കത്തിച്ചു; ഗുരുതര പൊള്ളല്‍

ആലപ്പുഴ: ഭാര്യയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്താന്‍ ഭര്‍ത്താവിന്റെ ശ്രമം. ചേര്‍ത്തല താലൂക്ക് ആശുപത്രിക്കു സമീപത്തു വച്ചാണ് സംഭവം. ഗുരുതരമായി പൊള്ളലേറ്റ കടക്കരപ്പള്ളി വലിയവീട്ടില്‍ ആരതിയെ (32) ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പരുക്ക് ഗുരുതരമായതിനാല്‍ അവിടെനിന്ന് ആലപ്പുഴ മെഡിക്കല്‍ കോളജിലേക്കു മാറ്റി. ഭര്‍ത്താവ് ശ്യാംജിത്തിനും പൊള്ളലേറ്റിട്ടുണ്ട്.

Signature-ad

ചേര്‍ത്തലയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലിക്കെത്തിയപ്പോഴാണ് ആരതിയെ ഭര്‍ത്താവ് ശ്യാംജിത്ത് ആക്രമിച്ചത്. സ്‌കൂട്ടറിലെത്തിയ ആരതിയെ വഴിയില്‍വച്ച് തടഞ്ഞുനിര്‍ത്തി പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. കുടുംബവഴക്കാണ് സംഭവത്തിനു പിന്നിലെന്നാണ് പൊലീസിന്റെ നിഗമനം.

Back to top button
error: