Crime
-
വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു; ബ്യൂട്ടീഷന്റെ പരാതിയില്‍ നടനെതിരെ കേസ്
ബംഗളൂരു: വിവാഹ വാഗ്ദാനംചെയ്ത് പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ നടനെതിരെ പൊലീസ് കേസെടുത്തു. കന്നഡ, തമിഴ് സിനിമാ താരം സന്തോഷിനെതിരെ മേക്കപ്പ് ആര്‍ട്ടിസ്റ്റായ 27 വയസ്സുകാരിയാണ് പരാതി നല്‍കിയത്. 2019-ലാണ് സന്തോഷും യുവതിയും പരിചയപ്പെടുന്നത്. ഈ സമയത്ത് ബസവേശ്വര്‍നഗറിലെ സലോണില്‍ ബ്യൂട്ടീഷനായി ജോലി ചെയ്തുവരികയായിരുന്നു പരാതിക്കാരി. സിനിമയില്‍ നായികയായി അവസരം നല്‍കാമെന്നു വാഗ്ദാനം ചെയ്താണു സന്തോഷ് യുവതിയുമായി അടുത്തത്. തുടര്‍ന്നു വിവാഹ വാഗ്ദാനം ചെയ്ത് നഗരത്തിലെ ലോഡ്ജുകളില്‍ പീഡിപ്പിച്ചു. ഇതിന്റെ ദൃശ്യങ്ങളും ഇയാള്‍ രഹസ്യമായി പകര്‍ത്തി. മൂന്ന് വര്‍ഷത്തിന് ശേഷവും തനിക്ക് സിനിമയില്‍ വേഷങ്ങള്‍ ലഭിക്കാത്തതിനാലും സന്തോഷിന്റെ വാഗ്ദാനങ്ങള്‍ കളവാണെന്നും മനസിലാക്കിയ യുവതി ഇയാളില്‍ നിന്ന് അകന്നു. ഇതില്‍ പ്രകോപിതനായ സന്തോഷ് തന്നെ മര്‍ദിച്ചതായും സ്വകാര്യ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതിയുടെ പരാതിയിലുണ്ട്. ഇക്കഴിഞ്ഞ ഫെബ്രുവരി 14ന് സന്തോഷ് പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ചുകയറി ആക്രമിക്കുകയും ചെയ്തു. പിന്നാലെ ഫെബ്രുവരി 15ന് പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കി. കഴിഞ്ഞ വര്‍ഷം ജൂണില്‍ യുവതി സന്തോഷിനെതിരെ…
Read More » -
ടിപി കേസില്‍ സിപിഎമ്മിന് വീണ്ടും പ്രഹരം; മോഹനന്‍ രക്ഷപ്പെട്ടത് ഏക ആശ്വാസം
കോഴിക്കോട്: ടി.പി.ചന്ദ്രശേഖരന്‍ വധക്കേസില്‍ കോഴിക്കോട് പ്രത്യേക അഡീഷനല്‍ സെഷന്‍സ് കോടതിയുടെ വിധിക്കെതിരെ 12 പ്രതികള്‍ സമര്‍പ്പിച്ച അപ്പീല്‍ ഹൈക്കോടതി തള്ളിയതു സിപിഎമ്മിനു കനത്ത തിരിച്ചടിയായി. കേസ് നടത്തിപ്പിനു പ്രതികള്‍ക്കു സര്‍വസഹായവും നല്‍കുകയും കൊലപാതകത്തില്‍ പങ്കില്ലെന്ന് ആണയിടുകയും ചെയ്ത സിപിഎം ഇരട്ടത്താപ്പിനു വീണ്ടുമേറ്റ പ്രഹരമാണു വിധി. 12 പ്രതികളും കുറ്റക്കാരാണെന്ന വിചാരണക്കോടതി വിധി ഹൈക്കോടതി ശരിവച്ചെന്നു മാത്രമല്ല, 10 ാം പ്രതിയായിരുന്ന കെ.കെ. കൃഷ്ണന്‍, 12 ാം പ്രതിയായിരുന്ന ജ്യോതി ബാബു എന്നിവരെ വിട്ടയച്ചതു റദ്ദാക്കുകയും ചെയ്തു. സിപിഎം ഒഞ്ചിയം ഏരിയ കമ്മിറ്റിയംഗമായിരുന്നു കെ.കെ.കൃഷ്ണന്‍. കുന്നോത്തുപറമ്പ് ലോക്കല്‍ കമ്മിറ്റിയംഗമായിരുന്നു ജ്യോതിബാബു. പാര്‍ട്ടി ജില്ലാ സെക്രട്ടറി പി.മോഹനനെ വിചാരണക്കോടതി വെറുതേ വിട്ടതു ശരിവച്ചതു മാത്രമാണ് സിപിഎമ്മിന് ആശ്വാസം പകരുന്ന ഭാഗം. രാഷ്ട്രീയ കാരണങ്ങളാലാണു ചന്ദ്രശേഖരന്‍ കൊല ചെയ്യപ്പെട്ടതെന്നും കൊലയാളിസംഘം രാഷ്ട്രീയ ശത്രുക്കളുടെ ഉപകരണങ്ങളായി പ്രവര്‍ത്തിക്കുകയായിരുന്നുവെന്നും വിലയിരുത്തിയ വിചാരണക്കോടതിയുടെ വിധി അംഗീകരിച്ചതോടെ സിപിഎം വര്‍ഷങ്ങളായി പ്രചരിപ്പിച്ച വാദത്തിന്റെ മുനയാണ് ഒടിയുന്നത്. ഇന്നലെ ഹൈക്കോടതിവിധിക്കുശേഷവും സിപിഎം സംസ്ഥാന…
Read More » -
ചേര്‍ത്തല ഗുണ്ടാസംഗമത്തില്‍ അന്വേഷണം തുടങ്ങി; നേതാവിനെ സംരക്ഷിച്ച് സി.പി.എമ്മും ഡി.വൈ.എഫ്.ഐയും
ആലപ്പുഴ: പോലീസിനെയും സി.പി.എം. നേതൃത്വത്തെയും ഞെട്ടിച്ച് കൊലക്കേസ് പ്രതിയടക്കമുള്ള ഗുണ്ടകള്‍ ചേര്‍ത്തലയില്‍ സംഗമിച്ച സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി. സംഗമത്തിനു ചുക്കാന്‍ പിടിച്ച ഡി.വൈ.എഫ്.ഐ. ചേര്‍ത്തല ബ്ലോക്ക് കമ്മിറ്റിയംഗമുള്‍പ്പെടെ നാലു പേരെ ചേര്‍ത്തല പോലീസ് സ്റ്റേഷനിലേക്കു വിളിച്ചു വരുത്തി മൊഴിയെടുത്തു. സംഗമത്തില്‍ കൊലപാതക കേസുകളിലടക്കം ഉള്‍പ്പെട്ട 20- ഓളം പേര്‍ പങ്കെടുത്തിരുന്നതായാണു വിവരം. പലരും ഫോണ്‍ ഓഫ് ചെയ്ത് ഒളിവിലാണെന്നാണു പോലീസ് നല്‍കുന്ന വിവരം. ക്രമസമാധാനത്തിനു ഭീഷണിയാകുന്ന സംഗമമായിരുന്നില്ലെന്നാണു പോലീസിന്റെ പ്രാഥമിക വിലയിരുത്തല്‍. എന്നാല്‍, ഇത്രയുംപേര്‍ ഒരിടത്ത് ഒത്തുകൂടിയതിലെ പൊരുത്തക്കേടുകള്‍ അന്വേഷിക്കുന്നുണ്ട്. കൂടുതല്‍ പേരെ ചോദ്യംചെയ്ത് യുക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് പോലീസ് കേന്ദ്രങ്ങള്‍ പറഞ്ഞു. എന്നാല്‍, സംഗമത്തിനു നേതൃത്വം നല്‍കിയ ഡി.വൈ.എഫ്.ഐ. നേതാവിനെ സംരക്ഷിക്കുന്ന നിലപാടാണു സി.പി.എമ്മും ഡി.വൈ.എഫ്.ഐ.യും സ്വീകരിക്കുന്നത്.ഇയാള്‍ക്കു സംരക്ഷണമൊരുക്കി പാര്‍ട്ടിയിലെയും ഡി.വൈ.എഫ്.ഐ.യിലെയും വലിയൊരുവിഭാഗം രംഗത്തു വന്നിട്ടുണ്ട്. ഡി.വൈ.എഫ്.ഐ. നേതാവ് കൂടെപഠിച്ചിരുന്ന ഒരാളെ മാത്രമാണ് ഉത്സവത്തിനു വിളിച്ചിരുന്നതെന്നും മറ്റുള്ളവര്‍ ഇയാള്‍ക്കൊപ്പമാണെത്തിയതെന്നുമാണു പാര്‍ട്ടിയുടെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയതത്രേ. പലരും കുടുംബത്തോടൊപ്പമെത്തിയതിനാല്‍ വിലക്കാനാകാത്ത…
Read More » -
രണ്ടുവയസുകാരിയെ കൊണ്ടുവന്ന് കിടത്തിയതാണെന്ന് സൂചന; കണ്ടെത്തിയത് രാവിലെ മുതല്‍ അരിച്ചുപെറുക്കിയ സ്ഥലത്തുനിന്ന്
തിരുവനന്തപുരം: റെയില്‍വേ ട്രാക്കിനടുത്ത് ആറടിയിലധികം താഴ്ചയുള്ള ഓടയില്‍ നിന്നാണ് നാടുമുഴുവന്‍ കാത്തിരുന്ന രണ്ടു വയസ്സുകാരിയെ കണ്ടെത്തിയത്. 19 മണിക്കൂറിനു ശേഷം കുഞ്ഞിനെ തിരിച്ചുകിട്ടിയതിന്റെ ആശ്വാസവാര്‍ത്ത വന്നെങ്കിലും കുട്ടിയുടെ തിരോധാനത്തില്‍ ദുരൂഹത നിലനില്‍ക്കുന്നു. കുട്ടി കിടന്നുറങ്ങിയ സ്ഥലത്തു നിന്ന് 500 മീറ്ററിലധികം മാത്രം ദൂരെയുള്ള സ്ഥലത്തു നിന്നാണു കണ്ടെത്തുന്നത്. രാവിലെ മുതല്‍ പൊലീസും നാട്ടുകാരും അരിച്ചുപെറുക്കി പരിശോധിച്ച സ്ഥലത്താണ് കുട്ടിയെ കണ്ടെത്തിയതെന്നതും ദുരൂഹതയുടെ ആഴം കൂട്ടുന്നു. പകല്‍ മുഴുവന്‍ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്ന് തുമ്പൊന്നും പൊലീസിന് ലഭിച്ചിരുന്നില്ല. കുഞ്ഞിനെ കാണാതായെന്നു സംശയിക്കുന്ന സമയത്ത് ഈ പ്രദേശത്തു കൂടി കടന്നുപോയ മൊബൈല്‍ ഫോണുകളുടെ 3000 സിംകാര്‍ഡുകളാണ് ലൊക്കേറ്റ് ചെയ്തത്. അത് ഓരോന്നും പരിശോധിക്കുന്ന നടപടികള്‍ ഉച്ചയോടെ തുടങ്ങിയെങ്കിലും അതില്‍നിന്ന് ഒന്നും ലഭിച്ചിട്ടില്ല. രണ്ടു ദിവസമെടുക്കും ഇതു പൂര്‍ത്തിയാകാന്‍. ഉച്ചകഴിഞ്ഞ് ഡ്രോണ്‍ ഉപയോഗിച്ച് ഈ പ്രദേശത്തെ പൊന്തക്കാടുകളും കുഴികളുമൊക്കെ കണ്ടെത്തുന്ന നടപടി തുടങ്ങി. രാവിലെ മുതല്‍ പരിശോധിച്ച സംഘത്തെ മാറ്റി തിരച്ചിലിന് പുതിയ…
Read More » -
അമ്മാവനെ വെട്ടിക്കൊന്ന പ്രതി ഇന്റര്‍നെറ്റിന് അടിമ; ഫോണ്‍ വാങ്ങി വച്ചത് പ്രതികാരമായി
ഇടുക്കി: മറയൂരിയില്‍ റിട്ട. എസ്ഐയെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ സഹോദരീ പുത്രന്‍ അരുണ്‍ ഇന്റര്‍നെറ്റിന് അടിമയെന്ന് പൊലീസ്. ഇന്നലെ വൈകീട്ട് മറയൂര്‍ സര്‍ക്കാര്‍ ഹൈസ്‌കൂളിന് സമീപത്തുവെച്ചായിരുന്നു കൊലപാതകം. തമിഴ്നാട് പൊലീസില്‍ സബ് ഇന്‍സ്‌പെക്ടറായി വിരമിച്ച മറയൂര്‍ സ്വദേശി പി.ലക്ഷ്മണന്‍(60) ആണ് കൊല്ലപ്പെട്ടത്. ആശുപത്രിയില്‍ എത്തിക്കും മുമ്പേ ലക്ഷ്മണന്‍ മരിക്കുകയായിരുന്നു. പിടിച്ചുവാങ്ങിയ മൊബൈല്‍ തിരികെ നല്‍കാത്തതിന് അമ്മാവനായ ലക്ഷ്മണനെ അരുണ്‍ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഇന്റര്‍നെറ്റ് ഉപയോഗത്തിന് അടിമയായിരുന്നു അരുണ്‍. മറ്റു കുടുംബ പ്രശ്നങ്ങളും കൊലപാതകത്തിന് കാരണമായെന്ന് പൊലീസ് പറയുന്നു സംഭവത്തിനു ശേഷം ഒളിവില്‍ പോയ അരുണിനെ പൊലീസ് പിടികൂടുകയായിരുന്നു. ലക്ഷ്മണിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. പ്രതിയെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.
Read More » -
ശില്‍പ യുവാവിന് അയച്ച സന്ദേശം നിർണായക തെളിവായി; ഷൊര്‍ണ്ണൂരില്‍ ശില്‍പയെ കുടുക്കിയത് ആ മെസേജ്
ഷൊർണൂർ: ആശുപത്രിയില്‍ മരിച്ച നിലയില്‍ എത്തിച്ച, 11 മാസം പ്രായമുള്ള ശിഖന്യ എന്ന പെണ്‍കുഞ്ഞിനെ കൊലപ്പെടുത്തിയതാണെന്നു പൊലീസ് സ്ഥിരീകരിച്ചത് വാട്‌സാപ്പ് സന്ദേശത്തില്‍. സംഭവത്തിൽ കുഞ്ഞിന്റെ അമ്മ കോട്ടയം കാഞ്ഞിരം കണിയംപത്തില്‍ ശില്‍പയെ (29) പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിനു ശേഷം, വാടകയ്‌ക്കെടുത്ത കാറില്‍ മൃതദേഹവുമായി, മുൻപ് ഒപ്പം താമസിച്ചിരുന്ന യുവാവിനെ തേടി ഷൊർണൂരിലെത്തുകയായിരുന്നു ശില്‍പ. കുഞ്ഞിനെ കൊലപ്പെടുത്തി എന്ന നിലയില്‍ ശില്‍പ അന്നു പുലർച്ചെ യുവാവിന് അയച്ച സന്ദേശമാണ് കേസിൽ നിർണായക തെളിവായത്. ശനിയാഴ്ച പുലർച്ചെ മാവേലിക്കരയിലെ വാടകവീട്ടില്‍ വച്ചാണു കൊലപ്പെടുത്തിയത്. കുഞ്ഞിന്റെ ശരീരത്തില്‍ വലിയ മുറിവുകളില്ലെങ്കിലും ശ്വാസംമുട്ടിയാണു മരിച്ചതെന്ന് ആന്തരാവയവ പരിശോധനയിലും പോസ്റ്റ്‌മോർട്ടത്തിലും കണ്ടെത്തിയിരുന്നു. യുവാവു ജോലിചെയ്യുന്ന ഷൊർണൂരിലെ തിയറ്ററില്‍ ശനിയാഴ്ച രാവിലെ ഒൻപതരയോടെ എത്തിയ ശില്‍പ കുഞ്ഞിനെ നിലത്തു വച്ചു ബഹളമുണ്ടാക്കിയിരുന്നു. പൊലീസിനെ അറിയിച്ചപ്പോള്‍ ആശുപത്രിയിലെത്തിക്കാൻ നിർദ്ദേശിച്ചു. എന്നാല്‍, കുഞ്ഞ് മണിക്കൂറുകള്‍ക്കു മുൻപേ മരിച്ചുവെന്ന് കണ്ടെത്തി. യുവതി ഇടയ്ക്കിടെ മൊഴി മാറ്റിയതും പൊലീസിനെ ആശയക്കുഴപ്പത്തിലാക്കി. കുഞ്ഞിനെ കൊലപ്പെടുത്തിയെന്ന് ഇടയ്ക്കു…
Read More » -
ചേര്‍ത്തലയില്‍ സ്‌കൂട്ടര്‍ തടഞ്ഞുനിര്‍ത്തി യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ച് കത്തിച്ചു; ഗുരുതര പൊള്ളല്‍
ആലപ്പുഴ: ഭാര്യയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്താന്‍ ഭര്‍ത്താവിന്റെ ശ്രമം. ചേര്‍ത്തല താലൂക്ക് ആശുപത്രിക്കു സമീപത്തു വച്ചാണ് സംഭവം. ഗുരുതരമായി പൊള്ളലേറ്റ കടക്കരപ്പള്ളി വലിയവീട്ടില്‍ ആരതിയെ (32) ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമായതിനാല്‍ അവിടെനിന്ന് ആലപ്പുഴ മെഡിക്കല്‍ കോളജിലേക്കു മാറ്റി. ഭര്‍ത്താവ് ശ്യാംജിത്തിനും പൊള്ളലേറ്റിട്ടുണ്ട്. ചേര്‍ത്തലയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലിക്കെത്തിയപ്പോഴാണ് ആരതിയെ ഭര്‍ത്താവ് ശ്യാംജിത്ത് ആക്രമിച്ചത്. സ്‌കൂട്ടറിലെത്തിയ ആരതിയെ വഴിയില്‍വച്ച് തടഞ്ഞുനിര്‍ത്തി പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. കുടുംബവഴക്കാണ് സംഭവത്തിനു പിന്നിലെന്നാണ് പൊലീസിന്റെ നിഗമനം.
Read More » -
എട്ടു വയസുകാരനെ കത്തി കൊണ്ട് കുത്തി, വിഗ്രഹം കൊണ്ട് തലയ്ക്കടിച്ചു; ‘സൈക്കോപാത്ത്’ കൊലപാതകം, അന്വേഷണം
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ എട്ടുവയസുകാരനെ അതിക്രൂരമായി കൊലപ്പെടുത്തി. നാലാം ക്ലാസുകാരനെ കത്തി ഉപയോഗിച്ച് കുത്തിയ ശേഷം ഇരുമ്പ് വടി കൊണ്ട് തലയ്ക്കടിച്ചു. തുടര്‍ന്ന് കല്ല് കൊണ്ടുള്ള വിഗ്രഹം ഉപയോഗിച്ച് കുട്ടിയെ ആക്രമിച്ചതായി പൊലീസ് പറയുന്നു. കൊലയ്ക്ക് പിന്നില്‍ സൈക്കോപാത്ത് ആകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പൊലീസ് അന്വേഷണം ആരംഭിച്ചു. ഹൂഗ്ലി ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. വെള്ളിയാഴ്ച വൈകീട്ട് വീട്ടിലെ മുറിയില്‍ ഇരുന്ന് പഠിക്കുന്ന സമയത്താണ് സ്നേഹാങ്ഷൂ ശര്‍മ്മയെ ആക്രമിച്ചത്. സംഭവത്തില്‍ പൂള്‍ കാര്‍ ഡ്രൈവറെ അടക്കം ചോദ്യം ചെയ്തു. സ്‌കൂളിലേക്ക് സ്ഥിരമായി പോകുന്ന കാറിന്റെ ഡ്രൈവറെയാണ് ചോദ്യം ചെയ്തത്. കഴിഞ്ഞയാഴ്ച പൂള്‍ കാറില്‍ യാത്ര ചെയ്യുമ്പോള്‍ മകന് മര്‍ദ്ദമേറ്റതായി അച്ഛന്‍ പറയുന്നു. കൊലപാതകത്തിന് പിന്നില്‍ വ്യക്തിപരമായ കാരണങ്ങള്‍ ആകാമെന്നാണ് പൊലീസ് പറയുന്നത്. വീട്ടില്‍ കുട്ടി ഒറ്റയ്ക്ക് ആയിരുന്ന സമയത്താണ് ആക്രമണം ഉണ്ടായത്. സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന അച്ഛന്‍ വീട്ടിലേക്ക് വരുന്ന സമയത്താണ് കൊലപാതകം നടന്നത്. അമ്മ തൊട്ടടുത്തുള്ള…
Read More » -
ബലാത്സംഗത്തിനിരയായ യുവതിയുടെ മൊഴി രേഖപ്പെടുത്തുന്നതിനിടെ ലൈംഗികാതിക്രമം; ത്രിപുര ജഡ്ജിക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
അഗര്‍ത്തല: ബലാത്സംഗത്തിനിരയായ യുവതിയുടെ മൊഴി രേഖപ്പെടുത്തുന്നതിനിടെ ജഡ്ജി അതിജീവിതയെ ലൈംഗികമായി ദുരുപയോഗം ചെയ്തതായി പരാതി. ചേംബറില്‍ വച്ച് മജിസ്‌ട്രേറ്റ് പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. ത്രിപുര ജഡ്ജിക്കെതിരായ ലൈംഗികാരോപണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടുണ്ട്. ധലായ് ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് ജഡ്ജി ഗൗതം സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതി ആരോപണത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി മുതിര്‍ന്ന അഭിഭാഷകന്‍ ഞായറാഴ്ച പറഞ്ഞു. ബലാത്സംഗവുമായി ബന്ധപ്പെട്ട് തന്റെ മൊഴി രേഖപ്പെടുത്താന്‍ ഫെബ്രുവരി 16ന് കമാല്‍പൂര്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന്റെ ചേംബറില്‍ പോയപ്പോഴാണ് ലൈംഗികാതിക്രമത്തിന് ഇരയായതെന്ന് യുവതി ആരോപിച്ചു. അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് ജഡ്ജി കമാല്‍പൂരിനെതിരെയാണ് പരാതി. ”ഫെബ്രുവരി 16-ന് എന്റെ മൊഴി രേഖപ്പെടുത്താന്‍ ഞാന്‍ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന്റെ ചേംബറില്‍ പോയി. ഞാന്‍ സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ ജഡ്ജി എന്നെ മോശമായി സ്പര്‍ശിച്ചു. ഞാന്‍ ചേംബറില്‍ നിന്നും പുറത്തേക്കിറങ്ങി സംഭവത്തെക്കുറിച്ച് അഭിഭാഷകരെയും എന്റെ ഭര്‍ത്താവിനെയും അറിയിച്ചു” യുവതി പറയുന്നു. സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവ് കമാല്‍പൂര്‍ ബാര്‍ അസോസിയേഷനില്‍…
Read More » -
മുണ്ടക്കയത്ത് കിടപ്പുമുറിയില്‍ തീപടര്‍ന്ന് വയോധിക മരിച്ചു
കോട്ടയം: കിടപ്പുമുറിയില്‍ തീപടര്‍ന്ന് വയോധിക മരിച്ചു. വേലനിലം കന്യന്‍കാട്ട് സരോജിനി മാധവനാണ് (80) മരിച്ചത്. തിങ്കളാഴ്ച വെളുപ്പിന് ഒന്നോടെ മുറിക്കുള്ളില്‍ നിന്ന് തീയും പുകയും ഉയരുന്നത് കണ്ടാണ് വീട്ടുകാര്‍ ഉണര്‍ന്നത്. വിവരമറിഞ്ഞ് എത്തിയ അയല്‍വാസികളും വീട്ടുകാരും ചേര്‍ന്ന് മുറിക്കുള്ളിലെ തീ അണച്ചെങ്കിലും സരോജിനിയെ രക്ഷിക്കാനായില്ല. മുറിക്കുള്ളില്‍ പ്രവര്‍ത്തിച്ചിരുന്ന ഫാനില്‍നിന്ന് ഷോര്‍ട്ട് സര്‍ക്യൂട്ട്മൂലം തീപടര്‍ന്നതാണെന്നാണ് പ്രാഥമിക നിഗമനം. മുണ്ടക്കയം പോലീസ് പ്രാഥമിക നടപടികള്‍ സ്വീകരിച്ചു.
Read More »