Crime

  • മദ്യലഹരിയില്‍ വാഹനമോടിച്ച് അപകടമുണ്ടാക്കി; സൈനികരായ ഇരട്ടകള്‍ പോലീസിനെയും ഡോക്ടറെയും ആക്രമിച്ചു

    ആലപ്പുഴ: മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ ഇരട്ടസഹോദരങ്ങള്‍ പോലീസിനെയും ആശുപത്രി ജീവനക്കാരെയും കൈയേറ്റംചെയ്തു. ഹരിപ്പാട് ചിങ്ങോലി സ്വദേശികളായ അനന്തന്‍, ജയന്തന്‍ എന്നിവരാണ് ആശുപത്രിയില്‍ പരാക്രമം കാട്ടിയത്. ഇരുവരും സൈനികരാണ്. ഞായറാഴ്ച രാത്രി പത്തുമണിയോടെ സഹോദരങ്ങള്‍ സഞ്ചരിച്ചിരുന്ന വാഹനം ഹരിപ്പാടിന് സമീപത്ത് അപകടത്തില്‍പ്പെട്ടിരുന്നു. പോലീസ് സ്ഥലത്തെത്തിയപ്പോള്‍ ഇരുവരും മദ്യലഹരിയിലാണെന്ന് ബോധ്യമായി. തുടര്‍ന്ന് ഇരുവരെയും വൈദ്യപരിശോധനയ്ക്കായി ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് പോലീസിനെയും ആശുപത്രി ജീവനക്കാരെയും ആക്രമിച്ചത്. ഇതിന്റെ ദൃശ്യങ്ങളും പോലീസ് പുറത്തുവിട്ടിട്ടുണ്ട്. ആശുപത്രിയില്‍വെച്ച് പോലീസിനെ അസഭ്യംപറഞ്ഞ പ്രതികള്‍, പോലീസുകാരെ കൈയേറ്റം ചെയ്യുകയായിരുന്നു. ആശുപത്രിയിലെ ഡോക്ടറെ പിടിച്ചുതള്ളുകയുംചെയ്തു. തുടര്‍ന്ന് പോലീസുകാര്‍ ബലംപ്രയോഗിച്ചാണ് പ്രതികളെ കീഴ്പ്പെടുത്തി പോലീസ് വാഹനത്തിലാക്കിയത്. സംഭവത്തില്‍ രണ്ടുപേര്‍ക്കെതിരേ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ട്. പ്രതികളെ തിങ്കളാഴ്ച ഉച്ചയോടെ കോടതിയില്‍ ഹാജരാക്കും.  

    Read More »
  • ആത്മഹത്യചെയ്യാന്‍ യുവാവ് മദ്യത്തില്‍ സയനൈഡ് കലര്‍ത്തി; ‘എടുത്തടിച്ച്’ സഹോദരന്റെ സുഹൃത്ത് മരിച്ചു

    ചെന്നൈ: ആത്മഹത്യ ചെയ്യാനായി യുവാവ് സയനൈഡ് കലര്‍ത്തി ഒളിപ്പിച്ചുവച്ച മദ്യം എടുത്തുകുടിച്ച് സഹോദരന്റെ സുഹൃത്ത് മരിച്ചു! മദ്യം കഴിച്ച സഹോദരനും ഗുരുതരാവസ്ഥയില്‍ ചികില്‍സയിലാണ്. സേലം മുള്ളുവടി ഗേറ്റിനു സമീപമാണ് സംഭവം. മുള്ളുവടി ഗേറ്റിനു സമീപം മക്കാന്‍ സ്ട്രീറ്റില്‍ താമസിക്കുന്ന വെള്ളിപ്പണിക്കാരനായ തസീര്‍ ഹുസൈന്‍ എന്നയാളാണ് ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ച് മദ്യത്തില്‍ സയനൈഡ് കലക്കിവച്ചത്. മദ്യപാനവുമായി ബന്ധപ്പെട്ട് കുടുംബ വഴക്കിനു പിന്നാലെ ഭാര്യ വീടുവിട്ട് സ്വന്തം വീട്ടിലേക്കു പോയതിന്റെ വിഷമത്തിലാണ് തസീര്‍ ഹുസൈന്‍ മദ്യത്തില്‍ സയനൈഡ് കലര്‍ത്തി ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചത്. സയൈനഡ് കലര്‍ത്തിയ മദ്യം വീട്ടിലെ കബോഡിലാണ് സൂക്ഷിച്ചിരുന്നത്. അതിനിടെ, തസീറിന്റെ സഹോദരന്‍ സദ്ദാം ഹുസൈന്‍ അവിചാരിതമായാണ് കബോഡില്‍ സൂക്ഷിച്ചിരുന്ന മദ്യം കണ്ടത്. സുഹൃത്തായ അസയ്നെ വിളിച്ചുവരുത്തി ഇരുവരും ചേര്‍ന്ന് മദ്യപിക്കുകയായിരുന്നു. അല്‍പസമയത്തിനുള്ളില്‍ ഇരുവരും കുഴഞ്ഞുവീണു, വിവരമറിഞ്ഞ് പൊലീസെത്തി ഇരുവരെയും സേലം ഗവ. മെഡിക്കല്‍ കോളജിലേക്കു മാറ്റി. അവിടെവച്ച് അസയ്ന്‍ മരണത്തിനു കീഴടങ്ങി. സദ്ദാം ഹുസൈന്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. മദ്യത്തില്‍…

    Read More »
  • സംഘര്‍ഷം അന്വേഷിക്കാന്‍ എത്തി; കൊല്ലത്ത് പൊലീസ് സംഘത്തെ ആക്രമിച്ച് ലഹരി മാഫിയ

    കൊല്ലം: സംഘര്‍ഷം അന്വേഷിക്കാന്‍ എത്തിയ പൊലീസ് സംഘത്തിനു നേരെ ലഹരി മാഫിയയുടെ ആക്രമണം. സംഭവത്തില്‍ നാല് പൊലീസുകാര്‍ക്ക് പരിക്ക്. കുണ്ടറ കൂനംവിള ജങ്ഷനിലാണ് അക്രമം. സംഭവത്തില്‍ പ്രതികളായ നാല് പേരെ പൊലീസ് സാഹസികമായി പിടികൂടി. നാലംഗ സംഘം ഏറ്റുമുട്ടുന്നതായി പരാതി ലഭിച്ചതിനു പിന്നാലെയാണ് പൊലീസുകാര്‍ അന്വേഷിക്കാന്‍ എത്തിയത്. ഇവരെ പിടികൂടി ജീപ്പില്‍ കയറ്റുന്നതിനിടെ ആക്രമിക്കുകയായിരുന്നു. പേരിനാട് മംഗഴികത്ത് വീട്ടില്‍ അഭിലാഷ്, കുഴിയം ലക്ഷ്മി വിലാസത്തില്‍ ചന്തു നായര്‍, സനേഷ്, അനൂപ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സംഘത്തിലെ മറ്റൊരു പ്രതി രക്ഷപ്പെട്ടു. കുണ്ടറ എസ്ഐ എസ് സുജിത്, എഎസ്ഐ എന്‍ സുധീന്ദ്ര ബാബു, സിപിഓമാരായ ജോര്‍ജ് ജെയിംസ്, എ സുനില്‍ എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. നാല് പേരെയും കുണ്ടറ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

    Read More »
  • ടിപി വധക്കേസ് പ്രതികളെ ഹൈക്കോടതിയില്‍ എത്തിച്ചു; ജ്യോതി ബാബുവിനെ ഹാജരാക്കിയില്ല

    കൊച്ചി: ടി.പി.ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികളെ ഹൈക്കോടതിയില്‍ എത്തിച്ചു. ആരോഗ്യപ്രശ്‌നങ്ങളുള്ള ജ്യോതി ബാബു ഒഴികെയുള്ള പ്രതികളെയാണ് ഹാജരാക്കിയത്. ജ്യോതി ബാബുവിന് മൂന്നുമണിക്ക് ഡയാലിസിസ് നടത്തേണ്ടതുണ്ട്. ആരോഗ്യപ്രശ്‌നം ജയില്‍ സൂപ്രണ്ട് ഹൈക്കോടതിയെ അറിയിക്കും. പ്രതികളുടെ ശിക്ഷ വര്‍ധിപ്പിക്കണമോ എന്നതില്‍ വാദം കേള്‍ക്കാനാണ് പ്രതികളെ ഹാജരാക്കുന്നത്. ശിക്ഷിക്കപ്പെട്ട പ്രതികളുടെ അപ്പീല്‍ തള്ളിയ ഹൈക്കോടതി രണ്ട് പ്രതികള്‍ കൂടി കുറ്റക്കാരാണെന്നു കഴിഞ്ഞയാഴ്ച കണ്ടെത്തിയിരുന്നു. കെ.കെ.കൃഷ്ണന്‍, ജ്യോതി ബാബു എന്നിവരെ വെറുതെ വിട്ട വിചാരണക്കോടതി നടപടിയാണ് കോടതി റദ്ദാക്കിയത്. പ്രതികളായ എം.സി. അനൂപ്, കിര്‍മാണി മനോജ്, കൊടി സുനി, ടി. കെ. രജീഷ്, മുഹമ്മദ് ഷാഫി, അണ്ണന്‍ സിജിത്ത്, കെ. ഷിനോജ്, കെ. സി. രാമചന്ദ്രന്‍, ട്രൗസര്‍ മനോജ്, സിപിഎം പാനൂര്‍ ഏരിയ കമ്മിറ്റിയംഗമായിരുന്ന പി. കെ. കുഞ്ഞനന്തന്‍, വായപ്പടച്ചി റഫീഖ് എന്നീ പ്രതികള്‍ക്കു ജീവപര്യന്തം തടവും മറ്റൊരു പ്രതിയായ ലംബു പ്രദീപനു 3 വര്‍ഷം കഠിന തടവും വിചാരണക്കോടതി 2014ല്‍ ശിക്ഷ വിധിച്ചിരുന്നു. കുഞ്ഞനന്തന്‍ ജയില്‍ ശിക്ഷ…

    Read More »
  • കുണ്ടറയില്‍ സ്ഥാനാര്‍ത്ഥി, ഉന്നത ബന്ധങ്ങള്‍! ജോലി വാഗ്ദാനംചെയ്ത് ഒന്‍പത് ലക്ഷം തട്ടിയ കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

    പത്തനംതിട്ട: ആരോഗ്യവകുപ്പില്‍ ജോലി വാഗ്ദാനം ചെയ്ത് വ്യാജ നിയമന ഉത്തരവ് തയ്യാറാക്കി അടൂര്‍ മലമേക്കര സ്വദേശിനിയില്‍ നിന്ന് ഒന്‍പത് ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കേസില്‍ അറസ്റ്റിലായ രണ്ടും മൂന്നും പ്രതികളായ നൂറനാട് വില്ലേജില്‍ ഐരാണിക്കുടി ചെറുമുഖ രോഹിണി നിലയം അയ്യപ്പദാസ് കുറുപ്പും സഹോദരന്‍ മുരുകദാസ് കുറുപ്പുമാണ് 2021 മാര്‍ച്ചില്‍ പരാതിക്കാരിക്ക് വിനോദ് ബാഹുലേയനെ പരിചയപ്പെടുത്തിയത് എന്ന് പൊലീസ് പറയുന്നു. കൊല്ലം വെള്ളിമണ്‍ വിനോദ് ഭവനില്‍ വിനോദ് ആണ് കേസിലെ ഒന്നാം പ്രതി. കേസില്‍ ഇതുവരെ മൂന്ന് പ്രതികളെയാണ് അടൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഉന്നത ബന്ധങ്ങള്‍ ഉള്ളയാളാണെന്നും പൊതുപ്രവര്‍ത്തകന്‍ ആണെന്നും നിയമസഭാ തെരഞ്ഞെടുപ്പില്‍ കുണ്ടറയില്‍ സ്ഥാനാര്‍ത്ഥിയായിരുന്നെന്നും പറഞ്ഞാണ് രണ്ടും മൂന്നും പ്രതികള്‍ പരാതിക്കാരിയെ വിനോദിനെ പരിചയപ്പെടുത്തിയത്. മാത്രമല്ല, ഒരുപാട് പേര്‍ക്ക് ജോലി വാങ്ങി നല്‍കിയിട്ടുണ്ടെന്നും മറ്റും പറഞ്ഞു വിശ്വസിപ്പിച്ച് പരാതിക്കാരിയില്‍ നിന്ന് പണം കൈപ്പറ്റി. അതിനുശേഷം വിനോദ് ബാഹുലേയന്‍ പരാതിക്കാരിക്ക് മാവേലിക്കര താലൂക്ക് ആശുപത്രിയില്‍ ക്ലര്‍ക്കായി…

    Read More »
  • വിദ്യാര്‍ഥിനിയുടെ ദേഹത്ത് തട്ടിയത് ചോദ്യംചെയ്തു; കരണത്തടിച്ചും കത്തിവീശിയും യുവാക്കളുടെ പരാക്രമം

    ഇടുക്കി: നഗരമധ്യത്തിലെ റസ്റ്ററന്റില്‍ ഭക്ഷണം കഴിക്കാനെത്തിയ കോളജ് വിദ്യാര്‍ഥിനിയെ അപമാനിക്കുകയും കരണത്തടിക്കുകയും ചെയ്തതായി പരാതി. ഒപ്പമുണ്ടായിരുന്ന സഹപാഠികള്‍ക്കും മര്‍ദനമേറ്റു. നാലു പേര്‍ക്കെതിരെ കേസെടുത്തതായി തൊടുപുഴ പൊലീസ് അറിയിച്ചു. വെള്ളിയാഴ്ച വൈകിട്ട് 5.30-ഓടെ തൊടുപുഴ മങ്ങാട്ടുകവലയിലാണ് സംഭവം. മൂവാറ്റുപുഴയിലെ കോളജില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ തൊടുപുഴയില്‍ വടംവലി മത്സരത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു. ഇവരില്‍ വിദ്യാര്‍ഥിനിയും മൂന്ന് സഹപാഠികളും മങ്ങാട്ടുകവലയിലെ റസ്റ്ററന്റില്‍ ഭക്ഷണം കഴിക്കാനെത്തി. റസ്റ്ററന്റിലുണ്ടായിരുന്ന നാലു യുവാക്കളില്‍ ഒരാള്‍ പെണ്‍കുട്ടിയുടെ ദേഹത്ത് തട്ടി. പെണ്‍കുട്ടി പ്രതികരിച്ചതോടെ യുവാക്കള്‍ അസഭ്യം പറഞ്ഞെന്നും കരണത്തടിച്ചെന്നും പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. യുവാക്കളില്‍ ഒരാള്‍ കത്തി വീശിയപ്പോള്‍ ഒരു വിദ്യാര്‍ഥിയുടെ മൂക്കിനു മുറിവേല്‍ക്കുകയും ചെയ്തു. പ്രതികളില്‍ ഒരാള്‍ ഒട്ടേറെ കേസുകളില്‍ ഉള്‍പ്പെട്ട ഗുണ്ടയും കാപ്പ നിയമപ്രകാരം ജയിലില്‍ കഴിഞ്ഞയാളാണെന്നും സൂചനയുണ്ട്. അക്രമത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

    Read More »
  • വൈദികനെ വാഹനം ഇടിപ്പിച്ച സംഭവത്തില്‍ 27 പേര്‍ അറസ്റ്റില്‍; വിദ്വേഷപ്രചരണത്തിനും കേസ്

    കോട്ടയം: പൂഞ്ഞാര്‍ സെയ്ന്റ് മേരിസ് ഫൊറോനാ പള്ളി സഹവികാരി ഫാ. ജോസഫ് ആറ്റുച്ചാലിനെ വാഹനം ഇടിപ്പിച്ച കേസില്‍ 27 പേര്‍ അറസ്റ്റില്‍. സംഭവവുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളില്‍ മതവിദ്വേഷം പ്രചരിപ്പിച്ച രണ്ടുപേര്‍ക്കെതിരേ കോട്ടയം സൈബര്‍ പോലീസും കേസ് രജിസ്റ്റര്‍ചെയ്തു. വൈദികനെ ആക്രമിച്ചവര്‍ക്കെതിരേ പ്രതിഷേധമുയര്‍ത്തിയ, കണ്ടാല്‍ അറിയാവുന്ന അഞ്ച് പേര്‍ക്കെതിരേയും ഈരാറ്റുപേട്ട പോലീസ് കേസ് എടുത്തു. വാഹനം ഇടിപ്പിച്ച കേസില്‍ അറസ്റ്റിലായ 27 പേരില്‍ 10 പേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. വാഹനം ഇടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. അറസ്റ്റിലായവരുടെ പേരുകള്‍ പോലീസ് വെളിപ്പെടുത്തിയിട്ടില്ല. സാമൂഹിക മാധ്യമങ്ങളിലൂടെ മതവിദ്വേഷം പ്രചരിപ്പിച്ചതിന് ജാമ്യമില്ലാ വകുപ്പുപ്രകാരം കോട്ടയം സൈബര്‍ പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. എല്ലാ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും പോലീസിന്റെ നിരീക്ഷണത്തിലാണ്. സാമൂഹിക മാധ്യമങ്ങള്‍ വഴി വിദ്വേഷപരമായ തരത്തില്‍ പോസ്റ്റുകളും, കമന്റുകളും പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് സൈബര്‍ പോലീസ് അറിയിച്ചു. ഈരാറ്റുപേട്ട സ്റ്റേഷനിലെ സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥനെ മര്‍ദ്ദിച്ചുവെന്ന പരാതിയിലാണ് പ്രതിഷേധക്കാര്‍ക്കെതിരേ ജാമ്യമില്ലാക്കുറ്റം…

    Read More »
  • കടുത്തുരുത്തിയില്‍ പെണ്‍കുട്ടിയെ ബലമായി ബൈക്കില്‍ കയറ്റി കൊണ്ടുപോയി; യുവാവ് അറസ്റ്റില്‍

    കോട്ടയം: പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പൂഴിക്കോല്‍ ലക്ഷംവീട് കോളനിയില്‍ കൊടുംന്തല അഖില്‍ കെ.അജിയെ(23) ആണു കടുത്തുരുത്തി പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളും സുഹൃത്തും ചേര്‍ന്നു പത്താം തീയതി കടുത്തുരുത്തി സ്വദേശിനിയായ പെണ്‍കുട്ടിയെ വഴിയില്‍ വച്ചു ബലമായി ബൈക്കില്‍ കയറ്റി തട്ടിക്കൊണ്ടു പോവുകയായിരുന്നു. പരാതിയെ തുടര്‍ന്നു കടുത്തുരുത്തി പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തു നടത്തിയ തിരച്ചിലില്‍ ഇയാളെ പിടികൂടുകയുമായിരുന്നു. കടുത്തുരുത്തി സ്റ്റേഷനില്‍ നിരവധി ക്രിമിനല്‍ കേസുകള്‍ ഇയാള്‍ക്കു നിലവിലുണ്ടെന്നു പൊലീസ് അറിയിച്ചു. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

    Read More »
  • വിവാഹിതനായ അധ്യാപകനോട് പ്രണയം, നിരസിച്ചതോടെ പക; മോര്‍ഫ് ചെയ്ത നഗ്‌നചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിച്ച യുവതി അറസ്റ്റില്‍

    ഹൈദരാബാദ്: യുപിഎസ്‌സി പരിശീലനകേന്ദ്രത്തിലെ അധ്യാപകന്റെ മോര്‍ഫ് ചെയ്ത നഗ്‌നവീഡിയോകളും ചിത്രങ്ങളും പ്രചരിപ്പിച്ചതിന് യുവതി അറസ്റ്റില്‍. ഹൈദരാബാദിലാണ് സംഭവം. യുവതിയുടെ അധ്യാപകനും തെലങ്കാന ഹോക്കോടതിയില്‍ അഭിഭാഷകനുമായ യുവാവിന്റെ നഗ്‌നചിത്രമാണ് യുവതി പ്രചരിപ്പിച്ചത്. യുവതിക്ക് അധ്യാപകനോട് പ്രണയം തോന്നിയിരുന്നു. യുവതി ഇത് അധ്യാപകനെ അറിയിക്കുകയും ചെയ്തു. എന്നാല്‍, വിവാഹിതനായ അധ്യാപകന്‍ വിദ്യാര്‍ത്ഥിയുടെ പ്രണയം നിരസിക്കുകയായിരുന്നു. ഇതില്‍ പക തോന്നിയിട്ടാണത്രെ അധ്യാപകന്റെ വ്യാജ നഗ്‌നവീഡിയോയും ചിത്രങ്ങളും യുവതി പ്രചരിപ്പിച്ചത്. വിവിധ സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമുകളില്‍ പ്രചരിപ്പിച്ച ദൃശ്യങ്ങളില്‍ അധ്യാപകന്റെ പതിനൊന്നും രണ്ടും വയസുള്ള കുട്ടികളുടെ ചിത്രങ്ങള്‍ വരെ പെടുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. മാസങ്ങള്‍ക്ക് മുമ്പാണ് യുവതി ഇയാള്‍ ഫാക്കല്‍റ്റി മെമ്പറായ പരിശീലനകേന്ദ്രത്തില്‍ എത്തുന്നത്. അധ്യാപകനോട് പ്രണയം തോന്നിയ യുവതി അത് അയാളെ അറിയിക്കുകയും ചെയ്തു. എന്നാല്‍, താന്‍ വിവാഹിതനാണ് എന്നു പറഞ്ഞ് അധ്യാപകന്‍ യുവതിയെ അവഗണിക്കുകയായിരുന്നു. ഇതില്‍ ദേഷ്യം തോന്നിയ യുവതി വിവിധ സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമുകളില്‍ നിന്നും അധ്യാപകന്റെയും കുടുംബത്തിന്റെയും ചിത്രങ്ങള്‍ എടുത്തു.…

    Read More »
  • വിവാഹവാഗ്ദാനം നല്‍കി ബന്ധുവിനെ 13 കൊല്ലം പീഡിപ്പിച്ചു; ഛത്തീസ്ഗഡി നടന്‍ അറസ്റ്റില്‍

    റായ്പുര്‍: വിവാഹവാഗ്ദാനം നല്‍കി വര്‍ഷങ്ങളോളം പീഡിപ്പിച്ചുവെന്ന അടുത്തബന്ധുവിന്റെ പരാതിയില്‍ നടനും സംവിധായകനും നിര്‍മാതാവുമായ മനോജ് രജ്പുതിനെ പോലീസ് അറസ്റ്റ് ചെയ്തു. 13 വര്‍ഷമായി പീഡിപ്പിക്കുന്നുവെന്ന, 29 കാരിയുടെ പരാതിയിലാണ് ഛത്തീസ്ഗഡില്‍നിന്നുള്ള സിനിമാ പ്രവര്‍ത്തകനായ മനോജിനെ ശനിയാഴ്ച അറസ്റ്റ് ചെയ്തത്. ഫെബ്രുവരി 22-നാണ് യുവതി, ഓള്‍ഡ് ഭിലായ് റെയില്‍വേ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. 2011 മുതല്‍ വിവാഹവാഗ്ദാനം നല്‍കി ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. മനോജ് വിവാഹവാഗ്ദാനം ലംഘിച്ചതിനെ തുടര്‍ന്നാണ് യുവതി പോലീസിനെ സമീപിച്ചത്. ബലാത്സംഗം, ഭീഷണിപ്പെടുത്തല്‍, പോക്‌സോ, നിയമപ്രകാരമുള്ള വകുപ്പുകള്‍ പ്രകാരമാണ് രജ്പുതിനെതിരെ കേസെടുത്തത്. എന്നാല്‍, ലൈംഗികചൂഷണം ആരംഭിച്ചതായി ആരോപിക്കപ്പെടുന്ന സമയത്ത് (2011) പോക്‌സോ നിയമം നിലവില്ലായിരുന്നത് ചൂണ്ടിക്കാട്ടി ഇതുപ്രകാരമുള്ള വകുപ്പുകള്‍ മനോജിനെ ഹാജരാക്കിയ കോടതി ഒഴിവാക്കി.

    Read More »
Back to top button
error: