Crime
-
പട്ടി കടിച്ചതിന് തര്‍ക്കം; അയല്‍വാസിയുടെ വീട്ടില്‍ കയറി അക്രമം, ചോറില്‍ മുള്ളി
കോഴിക്കോട്: മുതുകാട് ചെങ്കോട്ടക്കൊല്ലിയില്‍ വീട്ടില്‍ക്കയറി അക്രമംനടത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍. അമ്പലക്കുന്നേല്‍ ബബീഷിനെ (33) ആണ് പെരുവണ്ണാമൂഴി പോലീസ് അറസ്റ്റുചെയ്തത്. പേരാമ്പ്ര കോടതി ഇയാളെ റിമാന്‍ഡ് ചെയ്തു. 26-ന് രാത്രി ഒമ്പതോടെ സമീപവാസിയായ അമ്പലകുന്നേല്‍ സോമന്റെ വീട്ടിലാണ് അക്രമംനടത്തിയത്. സോമന്‍ വീട്ടിലെ കോലായില്‍ ഉറങ്ങാന്‍ കിടന്നപ്പോള്‍ ബബീഷ് വീട്ടിലേക്ക് അതിക്രമിച്ചു കയറുകയും ഇടിക്കട്ടയും വടിയും ഉപയോഗിച്ച് മര്‍ദിക്കുകയും ചെയ്തുവെന്നാണ് പരാതി. നെറ്റിക്ക് മുറിവേറ്റ സോമനും കുടുംബാംഗങ്ങളും ഓടിരക്ഷപ്പെട്ടപ്പോള്‍ വാതില്‍ ചവിട്ടിപ്പൊളിച്ച് അടുക്കളയില്‍ കയറിയ യുവാവ് ചോറ് പാത്രം നിലത്തിട്ട് ചവിട്ടുകയും ചോറിലേക്ക് മൂത്രമൊഴിക്കുകയും ചെയ്തുവെന്നും പോലീസ് പറഞ്ഞു. ആശുപത്രിയില്‍നിന്ന് രാത്രി തിരിച്ചെത്തിയ സോമനും കുടുംബവും അക്രമം ഭയന്ന് അടുത്തുള്ള വീട്ടിലാണ് കിടന്നുറങ്ങിയത്. ചൊവ്വാഴ്ച രാവിലെ വീട്ടില്‍ തിരിച്ചെത്തിയപ്പോഴും ഇയാള്‍ ഭീഷണിമുഴക്കിയതായും പരാതിയുണ്ട്. പ്രതിയുടെ വീട്ടിലെ പട്ടി അയല്‍വാസിയെ കടിച്ചതുമായി ബന്ധപ്പെട്ട വിഷയമാണ് ആക്രമണത്തിന് കാരണമെന്നും വധശ്രമക്കേസ് ഉള്‍പ്പെടെ രണ്ടുകേസുകളില്‍ക്കൂടി പ്രതിയാണ് ബബീഷെന്നും പോലീസ് പറഞ്ഞു.
Read More » -
ഫോണ്‍ വിളിച്ചാല്‍ എടുക്കില്ലെന്ന് പറഞ്ഞ് മര്‍ദനം; നിലവിളിച്ചുകൊണ്ട് ഇറങ്ങിയോടി യുവാവ്
കൊല്ലം: വീട്ടിലെത്തിയ യുവാവിനെ ക്രൂരമായി മര്‍ദിച്ച കേസില്‍ പ്രതി പിടിയില്‍. കുലശേഖരപുരം, പുന്നകുളം കുറവന്‍ തറ കിഴക്കതില്‍ മുഹമ്മദ് ആഷിഖ് (27) ആണ് പിടിയിലായത്. ഫോണ് വിളിച്ചാല്‍ എടുക്കില്ല എന്നാരോപിച്ച് വീട്ടില്‍ എത്തിയ യുവാവിനെ പ്രതി മാരകായുധം കൊണ്ട് അക്രമിക്കുകയായിരുന്നു. തിങ്കളാഴ്ച ഉച്ചക്ക് ഒരു മണിയോടെയാണ് യുവാവ് ആഷിഖിന്റെ വീട്ടിലെത്തിയത്. പിന്നാലെ പ്രതി ഇയാളെ ഇരുകൈകള്‍ കൊണ്ട് മര്‍ദിച്ചു. തുടര്‍ന്ന് കമ്പി കൊണ്ട് നിര്‍മ്മിച്ച മാരകായുധം കൊണ്ട് യുവാവിന്റെ മുതുകത്തും കൈയിലും അടിക്കുകയുമായിരുന്നു. യുവാവ് നിലവിളിച്ചുകൊണ്ട് ഓടി രക്ഷപ്പെടുകയായിരുന്നു. യുവാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കരുനാ?ഗപ്പള്ളി പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതിയെ പിടികൂടുകയായിരുന്നു. ഇയാള്‍ക്കെതിരെ നിരവധി ക്രമിനല്‍ കേസുകള്‍ നിലവിലുണ്ട്. കരുനാഗപ്പള്ളി പൊലീസ് ഇന്‍സ്പെക്ടര്‍ മോഹിത്തിന്റെ നേതൃത്വത്തില്‍ എസ്.ഐ മാരായ ഷെമീര്‍, ഷിജു, ഷാജിമോന്‍, സജികുമാര്‍ സി.പി.ഓ മാരായ ഷിഹാബ്, കൃഷ്ണകുമാര്‍ എന്നിവരടങ്ങിയ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
Read More » -
ഐസിഐസിഐ ബാങ്കില്‍ വന്‍ തട്ടിപ്പ്; നിക്ഷേപകയുടെ 13.5 കോടി മാനേജര്‍ തട്ടിയെന്ന് പരാതി
ന്യൂഡല്‍ഹി: രാജ്യത്തെ മുന്‍നിര ബാങ്കുകളിലൊന്നായ ഐസിഐസിഐ ബാങ്ക് മാനേജരുടെ നേതൃത്വത്തില്‍ നിക്ഷേപകയുടെ കോടികള്‍ തട്ടിയെന്ന് പരാതി. ഡല്‍ഹി ബ്രാഞ്ചില്‍ നിന്നും മാനേജരുടെ നേതൃത്വത്തിലാണ് ശ്വേത ശര്‍മ എന്ന വനിതയുടെ 13.5 കോടി രൂപയാണ് മാനേജര്‍ തട്ടിയെടുത്തതെന്ന പരാതി ഉയര്‍ന്നിരിക്കുന്നത്. യുഎസിലെ ബാങ്ക് നിക്ഷേപങ്ങളുടെ പലിശ നിരക്ക് തുച്ഛമായതിനാല്‍ 5.5% മുതല്‍ 6% വരെ പലിശ വാഗ്ദാനം ചെയ്തതിന് പിന്നാലെയാണ് ഐ.സി.ഐ.സി.ഐയില്‍ 2016-ല്‍ 13.5 കോടി രൂപ നിക്ഷേപിച്ചത്. പണം നിക്ഷേപിച്ചത്. ഈ കാലയളവിനുള്ളില്‍ അത് 16 കോടി രൂപയായി ഉയര്‍ന്നിട്ടുണ്ടാകുമെന്ന് പ്രതീക്ഷിച്ചെത്തിയ ശ്വേത ശര്‍മ്മ അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് മനസിലാകുന്നത്. നിക്ഷേപിച്ച കാലം മുതല്‍ എല്ലാ മാസവും നിക്ഷേപത്തിന്റെ രേഖകള്‍ ശ്വേതക്ക് മാനേജര്‍ കൃത്യമായി നല്‍കിയിരുന്നു. വ്യാജരേഖകളാണ് ഇത്തരത്തില്‍ തന്നുകൊണ്ടിരുന്നത് എന്ന് മനസിലാക്കുന്നത് പിന്നീടാണ്. ഇതിനൊപ്പം നിക്ഷേപകയായ തന്റെ പേരില്‍ വ്യാജമായുണ്ടാക്കിയ ഇ മെയില്‍ ഐ.ഡിയും മൊബൈല്‍ നമ്പരും ഉപയോഗിച്ചാണ് മാനേജര്‍ പണം പിന്‍വലിച്ചത്. തട്ടിപ്പ് കണ്ടെത്തിയതിന് പിന്നാലെ രണ്ടാഴ്ചയ്ക്കുള്ളില്‍ പ്രശ്‌നം…
Read More » -
മെട്രോ യാത്രക്കാരിയുടെ മാല കവര്‍ന്നു; പൊലീസുകാരന്‍ പിടിയില്‍
ചെന്നൈ: മെട്രോ സ്റ്റേഷനില്‍ വച്ച് യാത്രക്കാരിയുടെ മാല കവര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനെ സഹയാത്രികരും പ്രദേശവാസികളും ചേര്‍ന്ന് പിടികൂടി. ഞായറാഴ്ച വൈകിട്ട് അരുമ്പാക്കം സ്റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥനാണ് യാത്രക്കാരിയുടെ മാല പൊട്ടിച്ച ശേഷം കടന്നുകളയാന്‍ ശ്രമിച്ചത്. യാത്രക്കാരി ബഹളംവച്ചതോടെ മറ്റുള്ളവര്‍ ഇയാളെ പിന്തുടര്‍ന്ന് പിടികൂടി പൊലീസില്‍ ഏല്‍പിക്കുകയായിരുന്നു. ആവഡിയിലെ തമിഴ്‌നാട് സ്‌പെഷല്‍ ബറ്റാലിയനില്‍ (ടിഎസ്പി) കോണ്‍സ്റ്റബിളായ രാജദുരൈയാണ് പിടിയിലായത്. കഴിഞ്ഞ 3 മാസമായി അരുമ്പാക്കത്ത് ജോലി ചെയ്യുന്ന ഇയാള്‍ മുന്‍പ് ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്ന് ചൂളൈമേട് പൊലീസ് പറഞ്ഞു.
Read More » -
കൊച്ചിയിൽ പ്രതികാരക്കൊല, കൊലക്കേസ് പ്രതിയെ കുത്തിക്കൊന്നു; രണ്ടാമതൊരാൾക്ക് ഗുരുതര പരിക്ക്, രാത്രി തന്നെ പ്രതിയെ പൊക്കി പൊലീസ്
എറണാകുളം പള്ളുരുത്തിയിൽ ഗുണ്ടാ സംഘങ്ങൾ ഏറ്റുമുട്ടി കത്തിക്കുത്തിൽ ഒരാൾ കൊല്ലപ്പെട്ടു. കച്ചേരിപ്പടി സ്വദേശി ലാൽജു ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. ലാൽജുവിനെയും ഇയാളുടെ കൂട്ടുകാരനെയും കുത്തിയശേഷം പ്രതിയായ ഫാജിസ് കടന്നുകളഞ്ഞു. ഉടൻ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ലാൽജു മരിച്ചു. പരിക്കേറ്റയാളുടെ നില ഗുരുതരമാണ്. കച്ചേരിപ്പടി സ്വദേശിയായ ഫാജി സിനെ പള്ളുരുത്തിയിലെ ബന്ധുവീട്ടില്‍ നിന്ന് രാത്രി തന്നെ പോലീസ് കസ്റ്റഡിയിലെടുത്തു. കേസില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ എന്ന് അന്വേഷിക്കുന്നു. . സംഭവം പ്രതികാര കൊലയാണെന്നാണ് പൊലീസ് അറിയിച്ചു. 2021 ലെ കുമ്പളങ്ങി ലാസർ കൊലപാതക കേസിലെ രണ്ടാം പ്രതിയാണ് കൊല്ലപ്പെട്ട ലാൽജു. മുമ്പും നിരവധി കേസുകളിൽ ഉൾപ്പെട്ടിട്ടുള്ള ആളാണ് പ്രതി ഫാജിസും.
Read More » -
പൈവളിഗെ കൂട്ടക്കൊലക്കേസ് പ്രതിയെ വെറുതെ വിട്ടു; മാനസിക പ്രശ്നങ്ങളുണ്ടെന്ന വാദം ശരിവെച്ച് കോടതി
കാസര്‍കോട്: മാനസികപ്രശ്നങ്ങളുണ്ടെന്ന വാദം ശരിവച്ച് കൂട്ടക്കൊലക്കേസ് പ്രതിയെ വെറുതെ വിട്ട് കോടതി. പൈവളിഗെ കൂട്ടക്കൊലക്കേസ് പ്രതി ഉദയനെ (44)യാണ് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി വിട്ടയച്ചത്. ഉദയന് മാനസിക പ്രശ്നങ്ങളുണ്ടെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. ഉദയനെ മാനസികാരോഗ്യ കേന്ദ്രത്തിലേക്കു മാറ്റാനും കോടതി ഉത്തരവിട്ടു. 2020 ഓഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം. ബന്ധുക്കളെ തന്നെയാണ് ഉദയന്‍ വെട്ടിക്കൊലപ്പെടുത്തിയത്. കൊലപാതകത്തിനു ശേഷം രക്തംപുരണ്ട മഴുവുമായി കനിയാല ടൗണിലെത്തിയ ഉദയനെ നാട്ടുകാരാണ് പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്. കൊല്ലപ്പെട്ടവരുടെ സഹോദരിയുടെ മകനാണ് കോടതി വെറുതേ വിട്ട പ്രതി ഉദയന്‍. ഒരു സ്ത്രീ ഉള്‍പ്പെടെ സഹോദരങ്ങളായ 4 പേരെയാണ് ഉദയന്‍ മഴുകൊണ്ട് വെട്ടിക്കൊന്നത്. കര്‍ണാടകയോടു ചേര്‍ന്നുള്ള പൈവളികെ ബായര്‍ കനിയാല സുദമ്പളെയിലെ സദാശിവ (55), വിട്ട്ല(75), ബാബു(78), ദേവകി (60) എന്നിവരെയാണ് കൊലപ്പെടുത്തിയത്. നാട്ടുകാര്‍ എത്തിയപ്പോള്‍ 4 പേരുടെയും മൃതദേഹം വീട്ടിനുള്ളില്‍ രക്തത്തില്‍ കുളിച്ചു കിടക്കുകയായിരുന്നു.കൊലപാതകത്തിന് ശേഷം വീട്ടിലെത്തിയപ്പോള്‍ ഉദയന്റെ മാതാവ് ലക്ഷ്മിയുടെ നേര്‍ക്കും മഴു കൊണ്ട് വെട്ടാന്‍…
Read More » -
ടി.പി. വധക്കേസ് പ്രതികള്‍ക്ക് വധശിക്ഷയില്ല; കൃഷ്ണനും ജ്യോതിബാബുവിനും ജീവപര്യന്തം
കൊച്ചി: ടി.പി.ചന്ദ്രശേഖരന്‍ വധക്കേസില്‍ കുറ്റക്കാരെന്നു കണ്ടെത്തിയ പ്രതികളുടെ ശിക്ഷ വര്‍ധിപ്പിക്കാതെ ഹൈക്കോടതി. പ്രതികള്‍ക്കു വധശിക്ഷയില്ലെന്നു ഹൈക്കോടതി വ്യക്തമാക്കി. കെ.കെ.കൃഷ്ണനും ജ്യോതിബാബുവിനും ജീവപര്യന്തം. 1 മുതല്‍ 8 വരെ പ്രതികള്‍ക്കും 11ാം പ്രതിക്കും 20 വര്‍ഷം തടവ്. 20 വര്‍ഷം കഴിയാതെ പ്രതികള്‍ക്ക് ശിക്ഷയില്‍ ഇളവ് നല്‍കരുതെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. ജസ്റ്റിസ് എ.കെ. ജയശങ്കരന്‍ നമ്പ്യാരും ജസ്റ്റിസ് കൗസര്‍ എടപ്പഗത്തും അടങ്ങിയ ബെഞ്ചിന്റേതാണ് വിധി. കേസിലെ ഒന്‍പത് പ്രതികള്‍ക്ക് ശിക്ഷ വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നത്. ഒന്നുമുതല്‍ എട്ടുവരെയുള്ള പ്രതികളുടെയും 11-ാം പ്രതിയുടെയും ശിക്ഷ വര്‍ധിപ്പിക്കണമെന്നായിരുന്നു ആവശ്യം. അതേസമയം, കെ.കെ. കൃഷ്ണന്റെ പ്രസംഗം നടപ്പാക്കുകയാണ് പ്രതികള്‍ ചെയ്തതെന്ന് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. ടി.പി. വധക്കേസില്‍ ശിക്ഷ അനുഭവിക്കുമ്പോഴും ഒന്നു മുതല്‍ ഏഴു വരെ പ്രതികള്‍ക്കെതിരെ കേസുകളുണ്ടായിട്ടുണ്ട്. പ്രതികള്‍ മാനസാന്തരപ്പെടാന്‍ ഒരു സാധ്യതയുമില്ലെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. അതിക്രൂരമായ കൊലപാതകമാണ് നടന്നതെന്നും ഇത് ആസൂത്രിതമാണെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു. പെട്ടെന്നുള്ള വികാരത്തിനു പുറത്ത് നടന്ന കൊലപാതകമല്ല ഇത്.…
Read More » -
ബിജുവും സിബിയും തമ്മില്‍ തെറ്റിയത് സാമ്പത്തിക ഇടപാടില്‍; ഒടുവില്‍ ഇരട്ടക്കുട്ടികളെ പുറത്താക്കി തീകൊളുത്തി
കൊല്ലം: യുവതിയായ വീട്ടമ്മയെ കിടപ്പുമുറിയില്‍ വലിച്ചുകയറ്റി പെട്രോള്‍ ഒഴിച്ചു കത്തിച്ച ശേഷം സുഹൃത്തും തീകൊളുത്തി ജീവനൊടുക്കിയ സംഭവത്തിനു പിന്നില്‍ സാമ്പത്തിക ഇടപാടും. തടിക്കാട് പൂവണത്തും മൂട്ടില്‍ വീട്ടില്‍ ഉദയകുമാറിന്റെ ഭാര്യ സിബി മോള്‍ (37), തടിക്കാട് പാങ്ങലില്‍ വീട്ടില്‍ ബിജു (47) എന്നിവരാണ് സിബിയുടെ വീട്ടിലെ കിടപ്പുമുറിയില്‍ തീപ്പൊള്ളലേറ്റു മരിച്ചത്. സിബിയെ പെട്രോള്‍ ഒഴിച്ചു കത്തിച്ച ശേഷം ബിജു ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നു പൊലീസ് പറയുന്നു. വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമായ ബിജുവുമായി സിബി ഏറെക്കാലമായി സൗഹൃദത്തിലായിരുന്നു. ഇടക്കാലത്ത് സാമ്പത്തിക പ്രശ്‌നങ്ങളെ തുടര്‍ന്ന് ഇരുവരും പിണങ്ങി. പൊലീസില്‍ പരാതിയും ഉണ്ടായിരുന്നു. ബിജുവുമായുള്ള സൗഹൃദത്തില്‍ എതിര്‍പ്പ് ഉണ്ടായിരുന്നതിനാല്‍ ഉദയകുമാറിന്റെ ബന്ധുക്കള്‍ പലരും ഈ കുടുംബവുമായി അകല്‍ച്ചയിലാണ്. രണ്ടു പേരുടെയും മൃതദേഹങ്ങള്‍ കട്ടിലില്‍ കത്തിക്കരിഞ്ഞ നിലയിലാണ്. ഇന്നു പുറത്ത് എത്തിച്ചു പോസ്റ്റ്‌മോര്‍ട്ടം നടത്തും. സ്ഥലത്ത് പൊലീസ് കാവല്‍ ഏര്‍പ്പെടുത്തി. ഇന്നലെ വൈകിട്ട് ആറരയോടെയാണ് നാടിനെ നടുക്കിയ സംഭവം. ഈ സമയം വേലക്കാരി മാത്രമാണ് വീടിന് ഉള്ളില്‍…
Read More » -
കേസുമായി ഒരു ബന്ധവുമില്ലെന്ന് കൊടി സുനി, നിരപരാധികളെന്ന് കിര്‍മാണി മനോജും അനൂപും; ശിക്ഷ വര്‍ധിപ്പിക്കുന്നതില്‍ വിധി നാളെ
കൊച്ചി: ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രതികളുടെ ശിക്ഷ വര്‍ധിപ്പിക്കണമെന്ന ഹര്‍ജിയില്‍ ഹൈക്കോടതി നാളെ വിധി പ്രസ്താവിക്കും. കേസില്‍ പ്രതികളുടെ വാദം കോടതി കേട്ടു. നാളെ രാവിലെ 10.15 ന് മുഴുവന്‍ പ്രതികളും കോടതിയില്‍ ഹാജരാകണമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു. കേസില്‍ പ്രതികളുമായി ബന്ധപ്പെട്ട് മൂന്നു റിപ്പോര്‍ട്ടുകള്‍ കോടതിക്ക് ലഭിച്ചിരുന്നു. പ്രതികള്‍ ശിക്ഷ അനുഭവിച്ച ജയിലുകളിലെ ജയില്‍ സൂപ്രണ്ടിന്റെ റിപ്പോര്‍ട്ട്, പ്രതികളുടെ മാനസികാരോഗ്യവുമായി ബന്ധപ്പെട്ട് മെഡിക്കല്‍ കോളജ് ഡോക്ടര്‍ നല്‍കിയ റിപ്പോര്‍ട്ട്, പ്രതികളുടെ സാമൂഹ്യ സ്വഭാവം സംബന്ധിച്ച റിപ്പോര്‍ട്ട് എന്നിവ കോടതിക്കു കൈമാറി. റിപ്പോര്‍ട്ടുകളുടെ കോപ്പി തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്ന് പ്രതിഭാഗം കോടതിയെ അറിയിച്ചു. ഇതേത്തുടര്‍ന്നാണ് റിപ്പോര്‍ട്ട് പ്രതിഭാഗത്തിന് പരിശോധിക്കുന്നതിനും, ശിക്ഷാവിധിക്കുമായി കേസ് നാളത്തേക്ക് മാറ്റിയതായി കോടതി അറിയിച്ചത്. ജയില്‍ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് പ്രോസിക്യൂഷനും പ്രതിഭാഗത്തിനും നല്‍കാനും കോടതി നിര്‍ദേശിച്ചു. മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള പ്രതി ജ്യോതിബാബു ഒഴികെ 11 പ്രതികളും കോടതിയില്‍ നേരിട്ടു ഹാജരായി. പ്രതി ജ്യോതി ബാബു ഓണ്‍ലൈന്‍ ആയിട്ടാണ്…
Read More » -
അടൂരിലെ ബാറല്‍ സംഘര്‍ഷം; പരിഹരിക്കാനെത്തിയ പൊലീസിന് മര്‍ദനം
പത്തനംതിട്ട: അടൂരില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് മര്‍ദ്ദനമേറ്റു. പറക്കോട് ബാറിലെ സംഘര്‍ഷം പരിഹരിക്കാന്‍ എത്തിയ സിപിഒമാരായ സന്ദീപ് , അജാസ് എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. മര്‍ദനത്തില്‍ നാല് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.അടൂര്‍ സ്വദേശികളായ ഹരി, ദീപു, അനന്ദു, അമല്‍ എന്നിവരാണ് പിടിയിലായത്. ഇന്നലെ രാത്രി ഏഴരയോടെയാണ് സംഭവമുണ്ടാകുന്നത്. ബാറില്‍ സംഘര്‍ഷമുണ്ടെന്നറിഞ്ഞാണ് പൊലീസെത്തിയത്. ഇവരെ ശാന്തരാക്കി പുറത്തിറങ്ങിയ ശേഷമാണ് പ്രതികള്‍ പൊലീസുകാര്‍ക്കെതിരെ കല്ലും വടികളും എറിഞ്ഞത്. മര്‍ദനത്തില്‍ പൊലീസുകാരന്റെ വയറിനും കണ്ണിനും പരിക്ക് പറ്റിയിട്ടുണ്ട്. അതിനിടെ, മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ സൈനികരാ ഇരട്ടസഹോദരങ്ങള്‍ പൊലീസിനെയും ആശുപത്രി ജീവനക്കാരെയും കൈയേറ്റംചെയ്തു. ഹരിപ്പാട് ചിങ്ങോലി സ്വദേശികളായ അനന്തന്‍, ജയന്തന്‍ എന്നിവരാണ് ആശുപത്രിയില്‍ പരാക്രമം കാട്ടിയത്. ഞായറാഴ്ച രാത്രി പത്തുമണിയോടെ സഹോദരങ്ങള്‍ സഞ്ചരിച്ചിരുന്ന വാഹനം ഹരിപ്പാടിന് സമീപത്ത് അപകടത്തില്‍പ്പെട്ടിരുന്നു. പൊലീസ് സ്ഥലത്തെത്തിയപ്പോള്‍ ഇരുവരും മദ്യലഹരിയിലാണെന്ന് ബോധ്യമായി. തുടര്‍ന്ന് ഇരുവരെയും വൈദ്യപരിശോധനയ്ക്കായി ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് ആക്രമണം അഴിച്ചുവിട്ടത്. തുടര്‍ന്ന് ബലംപ്രയോഗിച്ച് പ്രതികളെ കീഴ്‌പ്പെടുത്തുകയായിരുന്നു.
Read More »