Crime
-
കുമളിയില്‍ പെട്രോളിംഗിനിടെ എസ്.ഐക്ക് മര്‍ദനമേറ്റു; സ്ഥിരം ക്രിമിനലായ പ്രതി ഒളിവില്‍
ഇടുക്കി: കുമളിയില്‍ രാത്രി പെട്രോളിംഗിനിടെ എസ്.ഐക്ക് മര്‍ദനമേറ്റു. കുമളി പൊലീസ് സ്റ്റേഷനിലെ എസ്.ഐ ഷെഹീര്‍ ഷാക്കാണ് മര്‍ദനമേറ്റത്. റോസാപ്പൂക്കണ്ടം സ്വദേശി ബാബുവാണ് മര്‍ദിച്ചത്. ചെവിക്ക് പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുമളി ടൗണിന് സമീപം ഇരു വിഭാഗങ്ങള്‍ തമ്മില്‍ വാക്കേറ്റവും കയ്യാങ്കളിയും നടക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പെട്രോളിംഗിലുണ്ടായിരുന്ന എസ്.ഐ യും സംഘവും റോസപ്പൂക്കണ്ടത്ത് എത്തിയത്. പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ശരീരമാസകലം ചോരയുമായി നിന്ന ബാബുവിനെ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിക്കുന്നതിനിടെ അപ്രതീക്ഷിതമായി എസ്.ഐയെ ആക്രമിക്കുകയായിരുന്നു. ചെവിക്കും തലക്കും പരിക്കേറ്റ ഷെഹീര്‍ ഷായെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എസ്.ഐയെ അക്രമിച്ച ബാബുവിനെതിരെ പൊലീസ് കേസെടുത്തു. നിരവധി കേസുകളില്‍ പ്രതിയായ ഇയാള്‍ ഒളിവിലാണ്.
Read More » -
മയക്കുമരുന്ന് കേസിലെ പ്രതികള്‍ക്ക് 12 വര്‍ഷം തടവ്
കോഴിക്കോട്: 300 ഗ്രാം മാരക മയക്കു മരുന്നായ മെത്താഫിറ്റമിന്‍ കര്‍ണാടകത്തില്‍ നിന്നും കേരളത്തിലേക്ക് കടത്തവെ, ഇരിട്ടി കൂട്ടുപുഴയില്‍ വച്ച് ഇരിട്ടി പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ സുനില്‍കുമാര്‍, DANSAF SQUAD അംഗങ്ങളോട് ഒരുമിച്ച് നടത്തിയ വാഹന പരിശോധനയില്‍ പ്രതികളായ ഉളിയില്‍ സ്വദേശി ജസീര്‍ എസ്. എം (42), നരയന്‍ പാറ സ്വദേശി സമീര്‍ പി കെ (39)എന്നിവരെ അറസ്റ്റ് ചെയ്യുകയും ഇരിട്ടി പോലീസ് സ്റ്റേഷന്‍ cr.no.988/22 u/s 22(c) of NDPS ACT ആയി കേസ് രജിസ്റ്റര്‍ ചെയ്തു്, ഇരിട്ടി പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ കെ ജെ വിനോയ് അന്വേഷണം നടത്തുകയും ചെയ്ത കേസില്‍ NDPS VATAKARA കോടതി പ്രതികളെ കുറ്റക്കാര് എന്ന് കണ്ടെത്തി 12 വര്‍ഷം തടവും ഒന്നര ലക്ഷം പിഴയും നല്‍കി ശിക്ഷിച്ച വിധിച്ചു. കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവിയായിരുന്ന R. മഹേഷ് IPS ന്റെ മേല്‍നോട്ടത്തില്‍ നാര്‍ കോട്ടിക് സെല്‍ DYSP വി രമേശന്റെ നേതൃത്വത്തിലുള്ള…
Read More » -
ട്രെയിനുകള്‍ക്ക് നേരേ നിരന്തരം കല്ലേറ്; അരൂരില്‍ 18-കാരന്‍ അറസ്റ്റില്‍
ആലപ്പുഴ: തീരദേശ റെയില്‍പ്പാതയില്‍ ഓടുന്ന ട്രെയിനുകള്‍ക്കു നേരേ കല്ലെറിഞ്ഞ കേസില്‍ യുവാവിനെ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് അറസ്റ്റ് ചെയ്തു. അരൂര്‍ എടമന്‍ ഹൗസില്‍ സ്വദേശി മീരജ് മധു (18) വിനെയാണ് പിടികൂടിയത്. അരൂര്‍ മേഖലയില്‍ നിരന്തരമായി ട്രെയിനുകള്‍ക്കു നേരേ കല്ലേറ് നടന്നിരുന്നു. ഫെബ്രുവരി മൂന്നിന് ആലപ്പി-ചെന്നൈ എക്സ്പ്രസിനു നേരേ കല്ലേറുണ്ടായി. തിങ്കളാഴ്ച സന്ധ്യയോടെ ജനശതാബ്ദി, നേത്രാവതി എക്സ്പ്രസ് ട്രെയിനുകള്‍ക്കു നേരേയും കല്ലേറ് നടന്നു. ഈ സംഭവങ്ങളില്‍ യാത്രക്കാര്‍ക്ക് പരിക്കേറ്റില്ലെങ്കിലും ജനശതാബ്ദിയുടെ ചില്ല് പൊട്ടി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്. എറണാകുളം സൗത്ത് ആര്‍.പി.എഫ്. ഇന്‍സ്പെക്ടര്‍ വേണു, അസിസ്റ്റന്റ് ഇന്‍സ്പെക്ടര്‍ പ്രജിത്ത് രാജ്, കോണ്‍സ്റ്റബിള്‍ അജയഘോഷ് എന്നിവരാണ് അന്വേഷണത്തിന് നേതൃത്വം നല്‍കിയത്. ആലപ്പുഴ കോടതി പ്രതിയെ റിമാന്‍ഡ് ചെയ്തു.
Read More » -
പ്രസവത്തിനിടെ യുവതിയുടെ മരണം: ഭര്‍ത്താവ് നയാസിന്റെ ആദ്യ ഭാര്യയെ പ്രതിചേര്‍ത്തു
തിരുവനന്തപുരം: നേമത്ത് വീട്ടിലെ പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ ഒന്നാം പ്രതിയും ഭര്‍ത്താവുമായ നയാസിന്റെ ആദ്യ ഭാര്യയെ പ്രതിചേര്‍ത്തു. വീട്ടില്‍ പ്രസവിക്കാന്‍ പ്രേരിപ്പിച്ചെന്നു ചൂണ്ടിക്കാട്ടി ആദ്യ ഭാര്യ റീജിനയെ രണ്ടാം പ്രതിയാക്കിയാണ് കേസെടുത്തത്. ഇവര്‍ നിലവില്‍ ഒളിവിലാണുള്ളത്. ഷെമീറ ബീവിയും കുഞ്ഞുമാണ് പ്രസവത്തിനു പിന്നാലെ മരിച്ചത്. സംഭവത്തില്‍ അക്യുപങ്ചര്‍ ചികിത്സകനായ വെഞ്ഞാറമൂട് സ്വദേശി ശിഹാബുദ്ദീനെ നേമം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഷെമീറയ്ക്ക് ആശുപത്രിയില്‍ ആധുനിക ചികിത്സ നല്‍കാതിരുന്നതില്‍ ശിഹാബുദ്ദീനുകൂടി പങ്കുണ്ടെന്ന കണ്ടെത്തലിനെത്തുടര്‍ന്നാണു നടപടി. കേസില്‍ നയാസിനെ കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. മനഃപൂര്‍വമല്ലാത്ത നരഹത്യ, സ്ത്രീയുടെ സമ്മതമില്ലാതെ ഗര്‍ഭം അലസിപ്പിക്കല്‍, ഗര്‍ഭം അലസിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ ചെയ്ത പ്രവൃത്തി മൂലമുള്ള മരണം എന്നീ കുറ്റങ്ങളാണ് നയാസിനും ശിഹാബുദ്ദീനുമെതിരെ ചുമത്തിയിരിക്കുന്നത്. അറസ്റ്റ് ഭയന്ന് എറണാകുളത്തേക്ക് കടന്ന ഇയാളെ നേമം പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ശിഹാബുദ്ദീന്‍ ഷെമീറയെ അക്യുപങ്ചര്‍ ചികിത്സയ്ക്ക് വിധേയയാക്കിയിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ശിഹാബുദ്ദീന്റെ ചികിത്സ സംബന്ധിച്ച കാര്യങ്ങളില്‍ കൂടുതല്‍ അന്വേഷണം ആവശ്യമാണെന്ന്…
Read More » -
രാഷ്ട്രീയ സംഘര്‍ഷങ്ങളില്‍ സഹായിച്ചില്ല, നിരന്തരം അവഗണച്ചു; സത്യനാഥന്‍ വധത്തില്‍ പ്രതിയുടെ മൊഴി
കോഴിക്കോട്: കൊയിലാണ്ടിയില്‍ സി.പി.എം നേതാവ് സത്യനാഥന്റെ കൊലപാതകത്തിനു പിന്നില്‍ രാഷ്ട്രീയ സംഘര്‍ഷങ്ങളില്‍ സഹായിക്കാത്തതിലെ വിരോധമാണെന്നു മൊഴി. സഹായിക്കുന്നതിനു പകരം നിരന്തരം അവഗണിച്ചുവെന്നും കുറ്റപ്പെടുത്തിയെന്നും പ്രതി അഭിലാഷ് അന്വേഷണ സംഘത്തിനു മൊഴിനല്‍കി. കോഴിക്കോട് റൂറല്‍ എസ്.പിയുടെ നേതൃത്വത്തില്‍ കൊലപാതകത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. സത്യനാഥനെ കൊല്ലാന്‍ ഉപയോഗിച്ച ആയുധം പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മൂര്‍ച്ചയുള്ള കറുത്ത പിടിയുള്ള കത്തിയാണ് ക്ഷേത്രത്തിന് തൊട്ടടുത്ത പറമ്പില്‍നിന്ന് കണ്ടെത്തിയത്. പേരാമ്പ്ര, വടകര ഡിവൈ.എസ്.പിമാരടക്കം 14 പേരാണ് റൂറല്‍ എസ്.പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിലുള്ളത്. വ്യാഴാഴ്ച രാത്രി 10നാണ് സി.പി.എം കൊയിലാണ്ടി സെന്‍ട്രല്‍ ലോക്കല്‍ സെക്രട്ടറി പുളിയോറ വയലില്‍ സത്യനാഥന്‍ കൊല്ലപ്പെട്ടത്. മുത്താമ്പി ചെറിയപുറം ക്ഷേത്രത്തിന് സമീപത്തായിരുന്നു സംഭവം. പെരുവട്ടൂരിലെ ചെറിയപ്പുറം ക്ഷേത്രത്തില്‍ ഗാനമേള നടക്കുന്നതിനിടെയാണ് ആക്രമണം നടന്നത്. ശരീരത്തില്‍ നാലിലധികം സ്ഥലത്ത് വെട്ടേറ്റ മുറിവുകളുണ്ടായിരുന്നു. സംഭവത്തിനു പിന്നാലെ പ്രതി പിടിയിലാകുകയും ചെയ്തിരുന്നു. ഇന്നലെ ചോദ്യംചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിക്കുകയും ചെയ്തിട്ടുണ്ട്.
Read More » -
പള്ളി കോംമ്പൗണ്ടില്‍ ബൈക്ക് റെയിസിംഗ് ചോദ്യം ചെയ്തു; വികാരിക്ക് സാമൂഹിക വിരുദ്ധ സംഘത്തിന്റെ മര്‍ദനം
കോട്ടയം: പള്ളി കോംപൗണ്ടിലെ ബൈക്ക് റെയിസിംഗ് ചോദ്യം ചെയ്ത വൈദികനെ ആക്രമിച്ച് സാമൂഹിക വിരുദ്ധ സംഘം. പൂഞ്ഞാര്‍ സെന്റ് മേരീസ് ഫൊറോനാ പള്ളിയിലാണ് സംഭവം. 6യുവാക്കള്‍ പോലീസ് കസ്റ്റഡിയില്‍. പള്ളിയില്‍ കൂട്ടമണിയടിച്ചതോടെ ഇടവക ജനം ഉള്‍പ്പെടെ വലിയ ആള്‍ക്കൂട്ടം പള്ളിയില്‍ എത്തി. പരിക്കേറ്റ അസിസ്റ്റന്റ് വികാരി ഫാ ജോസഫ് ആറ്റുചാലിനെ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചു. ഇടവകയ്ക്ക് പുറത്ത് നിന്നുള്ള ഒരുസംഘം യുവാക്കളാണ് പള്ളിമുറ്റത്ത് അക്രമം കാട്ടിയത്. എട്ടോളം കാറുകളും അഞ്ച് ബൈക്കുകളിലുമായാണ് സംഘം എത്തിയത്. ഇതിനുമുമ്പും ഇത്തരം സംഭവങ്ങള്‍ ഉണ്ടാവുകയും മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നെങ്കിലും ഇന്ന് പതിവില്‍ കൂടുതല്‍ ആളുകള്‍ എത്തുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് പാലാ ഡിവൈഎസ്പി കെ സദന്‍ സ്ഥലത്തെത്തി. നിരവധി ആളുകളും പള്ളിമുറ്റത്തെത്തി. ദേവാലയത്തില്‍ ചടങ്ങുകള്‍ നടക്കുന്നതിനിടയിലാണ് സാമൂഹ്യ വിരുദ്ധര്‍ കുരിശും തൊട്ടിയില്‍ റേയ്‌സിംഗ് നടത്തിയത്.
Read More » -
കണ്ണൂരില്‍നിന്നു ജയില്‍ചാടിയ ലഹരിക്കേസ് പ്രതി തമിഴ്നാട്ടില്‍ പിടിയില്‍; ടാറ്റൂ കലാകാരിയായ കാമുകിയും അറസ്റ്റില്‍
കണ്ണൂര്‍: സെന്‍ട്രല്‍ ജയില്‍ അധികൃതരെ കബളിപ്പിച്ച് ജയില്‍ ചാടിയ തടവുകാരന്‍ 40 ദിവസത്തിനു ശേഷം പിടിയില്‍. കൊയ്യോട് ചെമ്പിലോട്ടെ ടി.സി.ഹര്‍ഷാദ് (34) ആണ് പിടിയിലായത്. ഹര്‍ഷാദിനു താമസ സൗകര്യമൊരുക്കിയ കാമുകി തമിഴ്‌നാട് ശിവഗംഗ സ്വദേശി അപ്‌സരയേയും (21) ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്തു. ശിവഗംഗയിലെ കാരക്കൊടി ഭാരതിപുരത്തെ വീട്ടില്‍ കഴിഞ്ഞു വരികയായിരുന്നു ഇരുവരും. ഹര്‍ഷാദിനെ ജയില്‍ ചാടാന്‍ സൗകര്യമൊരുക്കിയ റിസ്വാനെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഇരുവരുടെ താമസസ്ഥലത്തെക്കുറിച്ചു വിവരം ലഭിച്ചത്. ജയില്‍ ചാട്ടത്തിന് ശേഷം ഹര്‍ഷാദ് ആദ്യം ബംഗളൂരിലെത്തുകയായിരുന്നു. ഇതോടെ അപ്‌സരയും ബംഗളൂരുവിലെത്തി. പിന്നീട് ഇരുവരും ഒന്നിച്ച് നേപ്പാള്‍ അതിര്‍ത്തി വരെയും ഡല്‍ഹിയിലും എത്തി താമസിച്ചതായി മൊബൈല്‍ ടവര്‍ ലോക്കേഷന്‍ പരിശോധയില്‍ കണ്ടെത്തി. പിന്നീടാണ് തമിഴ്‌നാട്ടിലേക്ക് എത്തിയത്. തമിഴ്‌നാട്ടില്‍ എത്തിയതില്‍ പിന്നെ മൊബൈല്‍ ഫോണോ എടിഎമ്മോ ഇവര്‍ ഉപയോഗിച്ചില്ല. അപ്‌സരയാണ് ഭാരതിപുരത്ത് വീട് വാടകയ്ക്ക് എടുത്തിരുന്നത്. തമിഴ്‌നാട്ടില്‍ എത്തിയ ആദ്യ നാളില്‍ ശിവഗംഗയില്‍ അപ്‌സരയും ഹര്‍ഷാദും സബ് കലക്ടറുടെ ഫ്‌ലാറ്റ് വാടകയ്ക്ക്…
Read More » -
ബൈക്കിന് സൈഡ് നല്‍കിയില്ലെന്ന് ആരോപണം; കുസാറ്റ് അധ്യാപകന്റെ കുടുംബത്തെ കാര്‍ തടഞ്ഞ് ആക്രമിച്ചു
മലപ്പുറം: ബൈക്കിലെത്തിയ രണ്ടംഗ സംഘം കുസാറ്റിലെ അധ്യാപകനെയും കുടുംബത്തെയും കാര്‍ തടഞ്ഞു നിര്‍ത്തി ആക്രമിച്ചു. ഭാര്യയ്ക്കും കുഞ്ഞിനും പരുക്ക്. ചില്ല് അടിച്ചു തകര്‍ത്തു. 2 പേര്‍ അറസ്റ്റില്‍. തിരൂര്‍- ചമ്രവട്ടം റോഡില്‍ വ്യാഴാഴ്ച രാത്രി 10.45നാണ് സംഭവം. കുസാറ്റിലെ അസി. പ്രഫസര്‍ നൗഫല്‍, ഭാര്യ രാജഗിരി ആശുപത്രിയിലെ ഡോ. ഷഹര്‍ബാനു, 2 മക്കള്‍ എന്നിവരാണ് കാറിലുണ്ടായിരുന്നത്. പൊന്നാനി ഈശ്വരമംഗലം സ്വദേശികളായ പുഴവക്കത്ത് പറമ്പില്‍ അനീഷ് (35), വള്ളിക്കാട്ടു വളപ്പില്‍ ബിനീഷ് (35) എന്നിവരാണ് അറസ്റ്റിലായത്. കുടുംബം കാറില്‍ കൊച്ചിയില്‍നിന്നു കോഴിക്കോട് ഭാഗത്തേക്കു പോവുകയായിരുന്നു. പൊന്നാനിയില്‍ വച്ച് സൈഡ് നല്‍കിയില്ലെന്ന് ആരോപിച്ച് രണ്ടംഗ സംഘം ബൈക്കില്‍ ഇവരെ പിന്തുടര്‍ന്നു. 7 കിലോമീറ്റര്‍ കൂടി കഴിഞ്ഞപ്പോള്‍ ഗതാഗതക്കുരുക്കില്‍ വച്ച് കാറിനു മുന്നിലേക്ക് ചാടി വീണാണ് ആക്രമണം നടത്തിയത്. ഉടന്‍ നാട്ടുകാര്‍ ഇടപെട്ട് അക്രമികളെ തടഞ്ഞുവയ്ക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് എത്തി അറസ്റ്റ് ചെയ്തു. ഇന്ന് കോടതിയില്‍ ഹാജരാക്കും. കുടുംബം മറ്റൊരു വാഹനത്തില്‍ കയറിയാണ് പോയത്.
Read More » -
16കാരനുമായി സൗഹൃദമുണ്ടാക്കി വീട്ടില്‍ക്കൊണ്ടുപോയി പീഡനം; രണ്ട് ട്രാന്‍സ് വിമന് ജീവപര്യന്തം തടവ്
ചെന്നൈ: സേലത്ത് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ രണ്ട് ട്രാന്‍സ് വിമന് ജീവപര്യന്തം തടവ്. ഹോട്ടല്‍ ജീവനക്കാരനായ 16 കാരനെ പീഡിപ്പിച്ച കേസില്‍ ഗായത്രി, മുല്ല എന്നിവരാണ് ശിക്ഷിക്കപ്പെട്ടത്. കല്ലുകടൈ സ്വദേശികളായ ഗായത്രിയും മുല്ലയും സേലത്തെ എടഗണശാലയിലെ ഹോട്ടലില്‍ ജോലി ചെയ്യുന്ന പതിനാറുകാരനുമായി സൗഹൃദത്തിലായി. 2022 ജൂലൈയ് 14ന് ഇരുവരും ചേര്‍ന്ന് കുട്ടിയെ വീട്ടിലേക്ക് വിളിച്ചുകൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. കുട്ടി പിന്നീട് മാതാപിതാക്കളോട് സംഭവം വെളിപ്പെടുത്തി. അവര്‍ മഗുഡന്‍ചാവടി പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. തുടര്‍ന്ന് ഗായത്രിയെയും മുല്ലയെയും അറസ്റ്റ് ചെയ്തു. പോക്സോ നിയമ പ്രകാരം പ്രത്യേക കോടതിയില്‍ വിചാരണ നടത്തി. ഗായത്രിയും മുല്ലയും കുറ്റക്കാരാണെന്ന് കണ്ടെത്തിയ കോടതി ജീവപര്യന്തം തടവുശിക്ഷയും 3,000 രൂപ പിഴയും ശിക്ഷ വിധിച്ചു.
Read More » -
താന്‍ പരമഗുരു, എല്ലാം കരാട്ടെയുടെ ഭാഗമാണെന്ന് പറഞ്ഞ് പീഡനം; സിദ്ദിഖ് അലി ‘ഉഡായിപ്പിന്റെ ഉസ്താദ്’
മലപ്പുറം: വാഴക്കാട് 17 വയസുകാരിയുടെ മരണത്തിന് കാരണക്കാരനായ കരാട്ടെ അധ്യാപകന്‍ സിദ്ദിഖ് അലി നിരവധി പെണ്‍കുട്ടികളെ പീഡിപ്പിച്ചിട്ടുണ്ടെന്ന് ആരോപണം. കുട്ടികളുടെ സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിക്കുന്നത് പതിവാണെന്ന് പീഡനത്തിന് ഇരയായ കുട്ടി മാധ്യമങ്ങളോടു പറഞ്ഞു. താന്‍ പരമഗുരുവാണെന്നും എല്ലാം കരാട്ടെയുടെ ഭാഗമാണെന്നും പറഞ്ഞാണ് പീഡനമെന്നും പെണ്‍കുട്ടി പറഞ്ഞു. ”ഞാന്‍ പതിനഞ്ചാം വയസിലാണ് അവിടെ ചേരുന്നത്. കൊറോണ ആയതുകൊണ്ട് സ്‌കൂളില്ലായിരുന്നു. കൊറോണ ആണെങ്കിലും ബെല്‍റ്റ് എടുക്കണമെങ്കില്‍ വാഴക്കാട് ഊര്‍ക്കടവിലുള്ള ക്ലാസില്‍ ചെല്ലണമെന്ന് പറഞ്ഞിരുന്നു. അങ്ങനെയാണ് അവിടെ എത്തിപ്പെടുന്നത്. പരമഗുരു എന്താണെന്നാണ് ആദ്യം പഠിപ്പിച്ചത്. അത് ബോര്‍ഡില്‍ എഴുതിവച്ചിട്ടുണ്ടായിരുന്നു. പരമഗുരു എന്ന് പറഞ്ഞാല്‍ നമ്മുടെ മനസിലുള്ള കാര്യങ്ങള്‍ പറയാതെ അറിയാന്‍ കഴിയുന്നൊരാള്‍ എന്നാണ്. ഈ പരമഗുരുവിന്റെ സാന്നിധ്യമുണ്ടായാല്‍ മാത്രമേ ജീവിതത്തില്‍ വിജയിക്കാന്‍ സാധിക്കൂ. അര്‍പ്പണ മനോഭാവമുള്ളവര്‍ക്ക് മാത്രമേ പരമഗുരുവിന്റെ സാന്നിധ്യം കിട്ടൂ. ഇത് പറഞ്ഞുവിശ്വസിപ്പിച്ചാണ് ആദ്യം കരാട്ടെ ക്ലാസില്‍ ചേര്‍ക്കുന്നത്. പരമഗുരുവാണ് ..അദ്ദേഹത്തിന്റെ സാന്നിധ്യമുണ്ടെങ്കില്‍ മാത്രമേ വിജയിക്കാന്‍ സാധിക്കൂ എന്നായിരുന്നു നമ്മുടെ മനസില്‍..ചെറിയ പ്രായത്തില്‍ അങ്ങനെ…
Read More »