Crime

  • കൊയിലാണ്ടിയില്‍ വിദ്യാര്‍ഥിയെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചതായി പരാതി

    കോഴിക്കോട്: കൊയിലാണ്ടിയിലും വിദ്യാര്‍ഥിയെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചതായി പരാതി. കൊയിലാണ്ടി ആര്‍ ശങ്കര്‍ എസ്എന്‍ഡിപി കോളേജ് രണ്ടാം വര്‍ഷ വിദ്യാര്‍ഥി അമലിനാണ് മര്‍ദനമേറ്റത്. റാഗിങ്ങുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് 25 ഓളം എസ്എഫ്‌ഐക്കാര്‍ ചേര്‍ന്ന് മര്‍ദിച്ചുവെന്ന് അമല്‍ പറയുന്നു. അമല്‍ ആശുപത്രിയില്‍ നിന്ന് വീട്ടിലെത്തിയ ശേഷമാണ് മര്‍ദനമാണെന്ന വിവരം പുറത്തറിഞ്ഞതെന്നും കുടുംബം പറഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് മര്‍ദനമുണ്ടായത്. ആദ്യം കോളജിനുള്ളില്‍ വെച്ചും പിന്നീട് പുറത്ത് വെച്ചുമാണ് മര്‍ദിച്ചത്. മൂക്കിനും മുഖത്തിനും ഗുരതരമായി പരിക്കേറ്റ അമലിനെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ തന്നെയാണ് ആശുപത്രിയിലെത്തിച്ചത്. ബൈക്കപകടത്തില്‍ പരിക്കേറ്റതാണെന്നാണ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഡോക്ടര്‍മാരോട് പറഞ്ഞതെന്നും പരാതിയിലുണ്ട്. തുടര്‍ന്ന് വീട്ടിലെത്തിയപ്പോഴാണ് മര്‍ദനമേറ്റതിനെക്കുറിച്ച് പറയുന്നത്. എന്നാല്‍ ഇന്നലെയാണ് മര്‍ദനത്തെക്കുറിച്ച് പരാതി ലഭിച്ചതെന്നും അടുത്ത ദിവസം ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുമെന്നും കോളജ് അധികൃതര്‍ അറിയിച്ചു.

    Read More »
  • പാറപൊട്ടിച്ച് കടത്തിയതില്‍ സംഘര്‍ഷം; വീട്ടുകാര്‍ക്ക് നേരെ നാട്ടുകാരുടെ കല്ലേറ്

    പത്തനംതിട്ട: മലയാലപ്പുഴയില്‍ അനകൃത പാറപൊട്ടിക്കലിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ പാറപൊട്ടിച്ച് കടത്തിയ വീട്ടുകാരും നാട്ടുകാരും തമ്മില്‍ സംഘര്‍ഷം. ഉത്സവപ്പിരിവ് കൊടുക്കാത്തതിന്റെ വിരോധമാണ് സംഘര്‍ഷത്തിന് പിന്നിലെന്നാണ് വീട്ടുകാരുടെ വിശദീകരണം. താഴം സ്വദേശി അരുണ്‍ദാസിന്റെ വീട് നേരെയാണ് നാട്ടുകാരുടെ കല്ലെറിഞ്ഞത്. സംഭവത്തില്‍ മലയാലപ്പുഴ പൊലീസ് അന്വേഷണം തുടങ്ങി. വീട്ടുകാരും പരാതിക്കാരും സിപിഎം പ്രവര്‍ത്തകരാണ്. സിപിഎം പത്തനംതിട്ട ജില്ലാ നേതൃത്വവും സ്ഥലത്തെത്തി ഇരുകൂട്ടരുമായി ചര്‍ച്ച നടത്തി. വീടിന് പിന്നിലെ പാറപൊട്ടിക്കലാണ് പ്രശ്‌നമായത്. മണ്ണും പാറയും കടത്തിയ വാഹനങ്ങള്‍ പൊലീസ് പിടിച്ചെടുത്തതോടെ പരാതിക്കാരും വീട്ടുകാരുമായി സംഘര്‍ഷമായി. ഒരു കുഞ്ഞിന് നേരെ വീട്ടുകാര്‍ മാരകായുധം എറിഞ്ഞെന്നും ഇവര്‍ പൊതുശല്യമാണെന്നും നാട്ടുകാര്‍ ആരോപിച്ചു. അതേസമയം, ക്ഷേത്ര ഉത്സവത്തിന് രണ്ടുലക്ഷം രൂപ പിരിവ് കൊടുക്കാത്തതാണ് സംഘര്‍ഷത്തിന് കാരണം എന്നാണ് വീട്ടുകാരന്റെ വാദം. എതിര്‍പ്പു വന്നതോടെ സിപിഎമ്മിന് പരാതി നല്‍കിയെന്നും ജില്ലാ സെക്രട്ടറി അടക്കം ഇടപെട്ടു എന്നും വീട്ടുകാര്‍ പറയുന്നു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പൊലീസ് നിരീക്ഷണത്തിലായിരുന്നു പ്രദേശം. അതിനിടെയാണ് കുഞ്ഞിനെ ആക്രമിക്കാന്‍ ശ്രമിച്ചതെന്നും…

    Read More »
  • സിദ്ധാര്‍ഥന്‍ മരിച്ച ദിവസം ഉച്ചമുതല്‍ വിസി ക്യാംപസില്‍; മൃതദേഹം പൊലീസ് എത്തുന്നതിനു മുന്‍പേ അഴിച്ച് പ്രതികള്‍

    വയനാട്: കേരള വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ മരണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സിദ്ധാര്‍ഥന്‍ മരിച്ച ദിവസം ഉച്ചമുതല്‍ വിസി ഡോ. എം.ആര്‍. ശശീന്ദ്രനാഥ് ക്യാംപസിലുണ്ടായിരുന്നതായി പൊലീസ് റിപ്പോര്‍ട്ട്. മരണവിവരം അറിഞ്ഞിട്ടും അക്കാര്യം അന്വേഷിക്കാന്‍ വിസി തയാറായില്ല. മാനേജ്‌മെന്റ് കൗണ്‍സില്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അഭിമുഖങ്ങള്‍ നടത്തുകയായിരുന്നു അദ്ദേഹം. അഭിമുഖം കഴിഞ്ഞ് ഫെബ്രുവരി 21നാണ് വിസി ക്യാംപസില്‍ നിന്നു പോയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സിദ്ധാര്‍ഥന്റെ മൃതദേഹം പൊലീസ് എത്തുന്നതിനു മുന്‍പുതന്നെ അഴിച്ചതായും റിപ്പോര്‍ട്ട് ഉണ്ട്. ശൗചാലയത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ മൃതദേഹം അഴിച്ചത് പ്രതികള്‍ തന്നെയാണ്. മര്‍ദന വിവരം വീട്ടില്‍ അറിയിക്കാതിരിക്കാന്‍ സിദ്ധാര്‍ഥന്റെ ഫോണും പ്രതികള്‍ പിടിച്ചു വച്ചിരുന്നു. ഫോണ്‍ തിരികെ നല്‍കിയത് 18ന് രാവിലെയാണെന്നും പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. തൂങ്ങിയ നിലയില്‍ കണ്ടെത്തുന്നതിനു മുന്‍പ് 16ന് ഉച്ചയോടെയാണു വീട്ടുകാര്‍ സിദ്ധാര്‍ഥനെ ഫോണില്‍ ബന്ധപ്പെടുന്നത്. പിന്നീടു പലതവണ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. 17നും ഫോണില്‍ കിട്ടിയില്ല. സഹപാഠികളിലൊരാളെ വിളിച്ചപ്പോള്‍ കുഴപ്പമൊന്നുമില്ലെന്നും സിദ്ധാര്‍ഥന്‍ കിടക്കുകയാണെന്നും…

    Read More »
  • ഭക്ഷണം ഉണ്ടാക്കാന്‍ സഹായിച്ച 15 കാരനെ പീഡിപ്പിക്കാന്‍ ശ്രമം; പാചകക്കാരന്‍ അറസ്റ്റില്‍

    കാസര്‍ക്കോട്: ഉത്സവ സ്ഥലത്തു പാചകത്തിനു സഹായിയായി നിന്ന ആണ്‍കുട്ടിയെ വീട്ടില്‍ കൊണ്ടു പോയി പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. 15കാരന്‍ നല്‍കിയ പരാതിയില്‍ പള്ളഞ്ചി നിടുകുഴിയില്‍ സതീശനെ പൊലീസ് അറസ്റ്റ് ചെയ്തു. ആദൂര്‍ പൊലീസ് പോക്‌സോ കേസ് ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ആദൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നടന്ന ഒറ്റക്കോലത്തിനു ഭക്ഷണം പാകം ചെയ്യാന്‍ എത്തിയതായിരുന്നു സതീശന്‍. പരാതിക്കാരനായ കുട്ടിയടക്കമുള്ളവര്‍ ഭക്ഷണം പാകം ചെയ്യുന്നതിനു സഹായിക്കാന്‍ ഇവിടെയുണ്ടായിരുന്നു. ഭക്ഷണം പാകം ചെയ്ത ശേഷം സതീശന്‍ മറ്റൊരു ക്ഷേത്രത്തിലെ ഉത്സവത്തിനു കൂടി പോകാനുണ്ടെന്നു വിശ്വസിപ്പിച്ചു സ്വന്തം വീട്ടിലേക്ക് കൊണ്ടു പോയി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് 15കാരന്റെ പരാതിയില്‍ പറയുന്നത്. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.

    Read More »
  • രാമശ്വരം കഫേ സ്‌ഫോടനം: കൈയില്‍ ബാഗുമായി യുവാവ്, പ്രതിയെന്നു സംശയിക്കുന്നയാളുടെ ദൃശ്യം പുറത്ത്

    ബംഗളുരു: കുന്ദഹള്ളിയിലുള്ള രാമശ്വരം കഫേയിലുണ്ടായ ബോംബ് സ്ഫോടനത്തില്‍ പങ്കുണ്ടെന്നു സംശയിക്കുന്നയാളുടെ സിസിടിവി ദൃശ്യം പുറത്ത്. ബാഗുമായി വരുന്ന ഇയാള്‍ കഫേയുടെ പരിസരത്ത് നില്‍ക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. കണ്ണടയും മാസ്‌ക്കും തൊപ്പിയും ധരിച്ച ഇയാള്‍ ഒരു പ്ലേറ്റ് ഇഡലിയുമായി കഫേയ്ക്കുള്ളിലൂടെ പോകുന്നതും സിസിടിവിയില്‍ വ്യക്തമായി പതിഞ്ഞിട്ടുണ്ട്. കൈയ്യിലുണ്ടായിരുന്ന ബാഗ് കഫേയുടെ ഉള്ളില്‍വെച്ച ശേഷം സ്‌ഫോടനം നടക്കുന്നതിന് മുമ്പ് ഇയാള്‍ ഇവിടുന്ന് പോയെന്നാണ് പോലീസ് പറയുന്നത്. ഇയാള്‍ക്കൊപ്പം കണ്ട മറ്റൊരാളായ ചോദ്യംചെയ്തുവരികയാണ്. ബോംബ് സ്ഫോടനത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. തിരക്കേറിയ ഉച്ചഭക്ഷണ സമയത്ത് ഒരു മണിയോട് കൂടി പെട്ടെന്ന് പൊട്ടിത്തെറിയുണ്ടാകുന്നതും നിരവധിയാളുകള്‍ ജീവനും കൊണ്ട് ഓടുന്നതും ഒരു സ്ത്രീ നിലത്തുവീണു കിടക്കുന്നതുമാണ് ദൃശ്യങ്ങളിലുണ്ടായിരുന്നത്. കഫേയുടെ കൗണ്ടറില്‍ സ്ഥാപിച്ച സിസിടിവി ദൃശ്യങ്ങളില്‍ ഒഴിഞ്ഞ മേശക്കായി കാത്തുനില്‍ക്കുന്ന ആളുകളെയും പ്ലേറ്റുകള്‍ എടുത്തുകൊണ്ട് വരുന്ന ജീവനക്കാരുമാണ് ആദ്യം കാണിക്കുന്നത്. പിന്നാലെ സ്ഫോടനം ഉണ്ടാകുന്നതും പുക മാറി ദൃശ്യം ചെറുതായി വ്യക്തമാകുമ്പോള്‍ ഒരു സ്ത്രീ നിലത്തുവീണു കിടക്കുന്നതുമാണ് കാണിക്കുന്നത്. ഇവര്‍…

    Read More »
  • സിദ്ധാര്‍ഥന്റെ ദുരൂഹമരണം: മുഖ്യപ്രതികളായ സിന്‍ജോയും കാശിനാഥനും പിടിയില്‍

    കൊല്ലം: പൂക്കോട് വെറ്ററിനറി സര്‍വകലാശാലാ ക്യാംപസിലെ വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ മരണത്തിലെ മുഖ്യപ്രതികളായ രണ്ടു പേര്‍ പിടിയില്‍. കൊല്ലം ഓടനാവട്ടം സ്വദേശിയായ സിന്‍ജോ ജോണ്‍സണ്‍ (21), കാശിനാഥന്‍ എന്നിവരാണ് പിടിയിലായത്. ഇന്നു പുലര്‍ച്ചെ കരുനാഗപ്പള്ളിയിലെ ബന്ധുവീട്ടില്‍നിന്നാണ് സിന്‍ജോയെ പിടികൂടിയത്. കാശിനാഥന്‍ പൊലീസില്‍ കീഴടങ്ങുകയായിരുന്നു. ഇവരെ പൊലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്. സിന്‍ജോയ്ക്കും കാശിനാഥനും ഉള്‍പ്പെടെ പിടിലാകാനുള്ള നാല് പേര്‍ക്കെതിരെ പൊലീസ് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. ഇതോടെ കേസില്‍ 13 പേര്‍ പിടിയിലായി. ക്യാംപസില്‍ സിദ്ധാര്‍ഥനെതിരായ എല്ലാ അക്രമങ്ങള്‍ക്കും നേതൃത്വം നല്‍കിയത് എസ്എഫ് ഐയുടെ യൂണിറ്റ് ഭാരവാഹിയായ സിന്‍ജോ ജോണ്‍സണ്‍ ആണെന്ന് സിദ്ധാര്‍ഥന്റെ പിതാവ് ടി.ജയപ്രകാശ് പറഞ്ഞിരുന്നു. ഇന്നലെ വീട്ടിലെത്തിയ എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് അനുശ്രീയോട് മകനെ ഏറ്റവും കൂടുതല്‍ ഉപദ്രവിച്ചത് സിന്‍ജോയാണെന്നും ജയപ്രകാശ് പറഞ്ഞു. കഴിഞ്ഞദിവസം കീഴടങ്ങിയ കോളജ് യൂണിയന്‍ പ്രസിഡന്റ് കെ.അരുണ്‍ (23), എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറി അമല്‍ ഇഹ്‌സാന്‍ (23), കോളജ് യൂണിയന്‍ അംഗം എന്‍.ആസിഫ്ഖാന്‍(25), മലപ്പുറം സ്വദേശിയായ അമീന്‍…

    Read More »
  • സിദ്ധാര്‍ത്ഥന്റെ വീടിനു മുന്നിലെ സിപിഎം ബോര്‍ഡ് താഴേക്ക്; എസ്എഫ്‌ഐ കൊന്നതെന്ന ബോര്‍ഡുമായി കെഎസ്‌യു

    തിരുവനന്തപുരം: വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിയായിരുന്ന സിദ്ധാര്‍ത്ഥന്റെ വീടിന് മുന്നില്‍ സിപിഎം സ്ഥാപിച്ച ബോര്‍ഡ് എടുത്തു മാറ്റി. ‘എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ സിദ്ധാര്‍ത്ഥനെ കൊന്നവരെ നിയമത്തിനു മുന്നില്‍ കൊണ്ട് വരിക’ എന്നായിരുന്നു ഫ്‌ലെക്‌സ് ബോര്‍ഡിലുണ്ടായിരുന്നത്. എന്നാല്‍ ഈ ബോര്‍ഡിനെതിരെ സിദ്ധാര്‍ത്ഥന്റെ കുടുംബം രംഗത്തെത്തിയിരുന്നു. വിമര്‍ശനങ്ങള്‍ക്കിടെ കെഎസ്‌യു അവരുടെ ഫ്‌ലെക്‌സ് ബോര്‍ഡുമായി എത്തി. ‘എസ്എഫ്‌ഐ കൊന്നതാണ്’ എന്നെഴുതിയ ബോര്‍ഡാണ് കെഎസ്‌യു സ്ഥാപിച്ചത്. അതേസമയം, സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ 12 വിദ്യാര്‍ത്ഥികള്‍ക്കെതിരെ കൂടി നടപടിയെടുക്കും. 10 വിദ്യാര്‍ത്ഥികളെ ഒരു വര്‍ഷത്തേക്ക് വിലക്കി. ഇവര്‍ക്ക് ക്ലാസില്‍ പങ്കെടുക്കാനും പരീക്ഷ എഴുതാനും സാധിക്കില്ല. പ്രതികള്‍ ഭീഷണിപ്പെടുത്തിയപ്പോള്‍ മര്‍ദിച്ചവരാണ് ഇവരെന്നാണ് വിവരം. മറ്റ് രണ്ട് പേരെ ഒരു വര്‍ഷത്തേക്ക് ഇന്റേണല്‍ പരീക്ഷ എഴുതുന്നതില്‍ നിന്ന് വിലക്കി. മര്‍ദനമേറ്റതായി കണ്ടിട്ടും ആശുപത്രിയില്‍ എത്തിക്കാത്തതിലാണ് നടപടി. ഈ 12 വിദ്യാര്‍ത്ഥികളേയും ഹോസ്റ്റലില്‍ നിന്ന് പുറത്താക്കി. ഹോസ്റ്റലിലെ വിദ്യാര്‍ത്ഥികള്‍ക്കെതിരെയും ശിക്ഷയുണ്ട്. അക്രമം നോക്കി നിന്ന മുഴുവന്‍ പേരെയും ഏഴ് ദിവസം കോളേജില്‍ നിന്ന് സസ്‌പെന്റ്…

    Read More »
  • പരാതി എത്തിയത് സിദ്ധാര്‍ഥ് മരിച്ച ദിവസം; പെണ്‍കുട്ടിയുടെ ആരോപണത്തില്‍ ദുരൂഹത

    വയനാട്: പൂക്കോട് വെറ്ററിനറി കോളജില്‍ മരിച്ച സിദ്ധാര്‍ഥിനെതിരെ പെണ്‍കുട്ടി നല്‍കിയെന്നു പറയുന്ന പരാതിയില്‍ ദുരൂഹത. പെണ്‍കുട്ടിയുടെ പേരില്‍ കോളജില്‍ പരാതി എത്തിയത് സിദ്ധാര്‍ഥ് മരിച്ച ദിവസമാണ്. പരാതി ആഭ്യന്തര പരാതി പരിഹാര കമ്മിറ്റിക്ക് നല്‍കിയത് ഈ മാസം 20നുമായിരുന്നു. ഫെബ്രുവരി 18നാണ് ഹോസ്റ്റലിലെ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ സിദ്ധാര്‍ഥിന്റെ മൃതദേഹം കണ്ടെത്തിയത്. ഇതിനുശേഷം 20നും 26നും ഇന്റേണല്‍ കമ്മിറ്റി ചേര്‍ന്നിരുന്നു. പെണ്‍കുട്ടിയെ നിര്‍ബന്ധിച്ചു പരാതി നല്‍കിയതാണെന്ന് ആരോപണം ഉയരുന്നുണ്ട്. മോശമായി പെരുമാറിയെന്നാണു പരാതിയുള്ളത്. അതേസമയം, യുവാവിന്റെ മരണത്തില്‍ കോളജ് അധികൃതരുടെ ഭാഗത്ത് ഗുരുതര വീഴ്ച സംഭവിച്ചതായി ആരോപണം ഉയരുന്നുണ്ട്. ആള്‍ക്കൂട്ട വിചാരണയും ക്രൂരമര്‍ദനവുമെല്ലാം നടന്നിട്ടും ഇതേക്കുറിച്ച് ആഭ്യന്തര അന്വേഷണം നടന്നില്ല. പൊലീസ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതോടെയാണ് അധികൃതര്‍ ഇടപെട്ടത്. ഹോസ്റ്റല്‍ വാര്‍ഡന്റെ ചുമതലയുള്ള ഡീന്‍ എം.കെ നാരായണനെ വെറ്ററിനറി സര്‍വകലാശാല വി.സി സംരക്ഷിക്കുന്നതായും ആക്ഷേപമുയരുന്നുണ്ട്. സംഭവത്തില്‍ എസ്.എഫ്.ഐ യൂനിറ്റ് ഭാരവാഹികള്‍ ഉള്‍പ്പെടെ പത്തുപേര്‍ അറസ്റ്റിലായിട്ടുണ്ട്. ഏഴുപേര്‍ ഒളിവിലാണ്. ഒരാള്‍ പൊലീസ് കസ്റ്റഡിയിലുമുണ്ട്. കേസില്‍…

    Read More »
  • സിദ്ധാര്‍ത്ഥന്റെ മരണം: ആറു പേര്‍ക്ക് കൂടി സസ്പെന്‍ഷന്‍; ഡീനിനോട് വിശദീകരണം തേടി

    കല്‍പ്പറ്റ: പൂക്കോട് വെറ്ററിനറി കോളജിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് ആറു പേര്‍ക്ക് കൂടി സസ്പെന്‍ഷന്‍. കേസില്‍ ആദ്യം അറസ്റ്റിലായ ആറുപേരെയാണ് സര്‍വകലാശാല സസ്പെന്‍ഡ് ചെയ്തത്. 12 വിദ്യാര്‍ത്ഥികളെ ഫെബ്രുവരി 22 ന് സസ്പെന്‍ഡ് ചെയ്തിരുന്നു. ഇതോടെ കേസില്‍ പ്രതികളായ 18 വിദ്യാര്‍ത്ഥികളും സസ്പെന്‍ഷനിലായി. സംഭവത്തില്‍ കോളജ് ഡീനിനോട് സര്‍വകലാശാല രജിസ്ട്രാര്‍ വിശദീകരണം തേടി. മര്‍ദ്ദന വിവരം അറിയാന്‍ വൈകിയതിലാണ് കോളജ് ഡീന്‍ ഡോ. എംകെ നാരായണനോട് വിശദീകരണം തേടിയത്. സംഭവം അറിഞ്ഞില്ലെന്നാണ് ഡീന്‍ ഡോ. നാരായണന്‍ വിശദീകരണം നല്‍കിയത്. അറിഞ്ഞയുടന്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുത്തുവെന്നും ഡീന്‍ അറിയിച്ചു. കോളജ് കാമ്പസില്‍ ഇത്തരം മര്‍ദ്ദനങ്ങള്‍ പതിവാണെന്ന വിദ്യാര്‍ത്ഥികളുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ സുരക്ഷാ ജീവനക്കാരെ നിയമിക്കാന്‍ സര്‍വകലാശാല തീരുമാനിച്ചു. സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ കോളജ് അധികൃതര്‍ക്ക് വീഴ്ചയുണ്ടായിട്ടുണ്ടെങ്കില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് പ്രോ വൈസ് ചാന്‍സലര്‍ കൂടിയായ മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു. സിദ്ധാര്‍ത്ഥന്റെ മരണം യഥാസമയം വീട്ടുകാരെ അറിയിക്കുന്നതില്‍ ഡീനിന് വീഴ്ച പറ്റി.…

    Read More »
  • ജന്മദിനാഘോഷത്തിനിടെ ക്യാമറയുടെ ബാറ്ററി തീര്‍ന്നു; വീഡിയോഗ്രാഫറുടെ വായിലേക്ക് വെടിയുതിര്‍ത്ത് ക്രൂരത

    പട്‌ന: ജന്മദിനാഘോഷം ചിത്രീകരിക്കുന്നതിനിടെ ക്യാമറയുടെ ബാറ്ററി തീര്‍ന്നുപോയതിനെ തുടര്‍ന്ന് വീഡിയോഗ്രാഫിറെ വെടിവെച്ചു കൊന്നു. അതീവഗുരുതരാവസ്ഥയിലായ യുവാവിനെ ആശുപത്രിയുടെ മുന്നില്‍ കൊണ്ടുപോയി ഉപേക്ഷിക്കുകയായിരുന്നു. ആശുപത്രി ജീവനക്കാര്‍ ഓടിയെത്തിയാണ് അകത്തേക്ക് കൊണ്ടുപോയി ചികിത്സ നല്‍കിയത്. എന്നാല്‍ അധികം വൈകുന്നതിന് മുമ്പ് മരണം സംഭവിക്കുകയായിരുന്നു. ബിഹാറിലെ ധര്‍ബംഗ ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. സുശീല്‍ കുമാര്‍ സഹ്നി എന്ന 22 വയസുകാരനെ അതേ ഗ്രാമത്തില്‍ തന്നെയുള്ള രാകേഷ് സഹ്നി എന്നയാള്‍ തന്റെ മകളുടെ ജന്മദിനാഘോഷം വീഡിയോയില്‍ പകര്‍ത്തുന്നതിന് വിളിച്ചിരുന്നു. എന്നാല്‍ പരിപാടിക്കിടെ ക്യാമറയുടെ ബാറ്ററി തീര്‍ന്നുപോയതിനാല്‍ സുശീലിന് മുഴുവന്‍ ചിത്രീകരിക്കാനായില്ല. കുപിതനായ രാകേഷ് യുവാവിനെ അസഭ്യം പറയുകയും തൊട്ടുപിന്നാലെ തോക്കെടുത്ത് വായിലേക്ക് നിറയൊഴിക്കുകയുമായിരുന്നു. പിന്നീട് രാകേഷും സുഹൃത്തുക്കളും ചേര്‍ന്ന് ഇയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഗേറ്റിന് സമീപം ഉപേക്ഷിച്ച ശേഷം ഇവരെല്ലാം രക്ഷപ്പെടുകയും ചെയ്തു. ആശുപത്രി ജീവനക്കാര്‍ ഓടിയെത്തിയാണ് എമര്‍ജന്‍സി റൂമിലേക്ക് കൊണ്ടുപോയതും ചികിത്സ നല്‍കിയതും. എന്നാല്‍ ചികിത്സക്കിടെ മരണം സംഭവിക്കുകയായിരുന്നു. തൊട്ടുപിന്നാലെ രോഷാകുലരായ നാട്ടുകാര്‍ പ്രദേശത്തെ…

    Read More »
Back to top button
error: