Crime

  • ട്രെയിന്‍ സ്ഫോടന പരമ്പര: ലഷ്‌കര്‍ ഭീകരന്‍ ‘ഡോ.ബോംബി’നെ കോടതി വെറുതേവിട്ടു

    ജയ്പുര്‍: 1993-ലെ ട്രെയിന്‍ സ്ഫോടന പരമ്പര കേസില്‍ പ്രധാനപ്രതി അബ്ദുള്‍ കരീം തുണ്ടയെ കോടതി വെറുതെവിട്ടു. രാജസ്ഥാനിലെ പ്രത്യേക ‘ടാഡാ’ കോടതിയാണ് തെളിവുകളുടെ അഭാവത്തില്‍ അബ്ദുള്‍ കരീം തുണ്ടയെ കുറ്റവിമുക്തനാക്കിയത്. അതേസമയം, കേസിലെ മറ്റുപ്രതികളായ അമീനുദ്ദീന്‍, ഇര്‍ഫാന്‍ എന്നിവര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. ഇരുവര്‍ക്കും ജീവപര്യന്തം തടവും ശിക്ഷ വിധിച്ചു. 1993 ഡിസംബര്‍ അഞ്ചിനും ആറിനുമാണ് കോട്ട, കാന്‍പുര്‍, സെക്കന്ദരാബാദ്, സൂറത്ത് എന്നിവിടങ്ങളിലായി വിവിധ ട്രെയിനുകളില്‍ സ്ഫോടനം നടന്നത്. ബാബരി മസ്ജിദ് തകര്‍ത്തതിന്റെ ഒന്നാംവാര്‍ഷിക ദിനത്തില്‍ നടന്ന സ്ഫോടന പരമ്പരയില്‍ രണ്ടുപേര്‍ കൊല്ലപ്പെടുകയും നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഭീകരസംഘടനയായ ലഷ്‌കറെ തൊയിബ അംഗമായ അബ്ദുള്‍ കരീം തുണ്ടയായിരുന്നു സ്ഫോടന പരമ്പര കേസിലെ പ്രധാനപ്രതി. ബോംബ് നിര്‍മാണത്തില്‍ വിദഗ്ധനായ തുണ്ടയെ ‘ഡോ. ബോംബ്’ എന്നാണ് വിശേഷിപ്പിച്ചിരുന്നത്. ബോംബ് നിര്‍മാണത്തിനിടെയുണ്ടായ സ്ഫോടനത്തില്‍ ഇയാളുടെ ഇടതുകൈ നഷ്ടപ്പെട്ടിരുന്നു. രാജ്യത്തെ ഒട്ടേറെ സ്ഫോടനക്കേസുകളില്‍ അബ്ദുള്‍ കരീം തുണ്ട പ്രതിയാണ്. നിലവില്‍ 1996-ലെ സ്ഫോടനക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജീവപര്യന്തം തടവ്…

    Read More »
  • കാര്യവട്ടം ക്യാമ്പസിനുള്ളിലെ അസ്ഥികൂടം; ഡ്രൈവിങ് ലൈസന്‍സ് കണ്ടെത്തി

    തിരുവനന്തപുരം: കാര്യവട്ടം ക്യാമ്പസിനുള്ളിലെ വാട്ടര്‍ ടാങ്കില്‍ അസ്ഥികൂടം കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവ്. അസ്ഥികൂടത്തിന് സമീപത്തുനിന്ന് ഡ്രൈവിങ് ലൈസന്‍സ് കണ്ടെത്തി. തലശ്ശേരി സ്വദേശിയായ 39 വയസ്സുള്ള അവിനാശ് ആനന്ദിന്റെ പേരിലുള്ള ലൈസന്‍സാണ് ലഭിച്ചത്. അസ്ഥികൂടം ഇയാളുടേതാണോ എന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. അസ്ഥികൂടം പുരുഷന്റേതാണെന്ന് നേരത്തേ പൊലീസ് അറിയിച്ചിരുന്നു. വാട്ടര്‍ ടാങ്കിനുള്ളില്‍നിന്ന് ഷര്‍ട്ടും പാന്റും ടൈയ്യും തൊപ്പിയും കണ്ടെത്തിയിരുന്നു. അസ്ഥികൂടം പുറത്തെടുത്ത് ശാസ്ത്രീയ പരിശോധന നടത്തും. വാട്ടര്‍ ടാങ്ക് പൊളിച്ചുമാറ്റാനാണ് തീരുമാനം. ഇന്നലെയാണ് കാര്യവട്ടം ക്യാമ്പസിനുള്ളിലെ ബോട്ടിണി ഡിപ്പാര്‍ട്ട്‌മെന്റിന് സമീപമുള്ള വാട്ടര്‍ ടാങ്കില്‍ നിന്ന് അസ്ഥികൂടം കണ്ടെത്തിയത്. വര്‍ഷങ്ങളായി ഉപയോഗിക്കാതിരുന്ന വാട്ടര്‍ ടാങ്കിനുള്ളിലായിരുന്നു അസ്ഥികൂടം. പൊലീസും ഫയര്‍ഫോഴ്‌സും ഫോറന്‍സിക്കും സംയുക്തമായിട്ടാണ് പരിശോധന നടത്തുന്നത്. അസ്ഥികൂടത്തിന് ഒരു വര്‍ഷത്തിലധികം പഴക്കമുണ്ട്. അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. അസ്ഥികൂടം ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കിയാലേ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരികയെന്ന് പൊലീസ് പറഞ്ഞു. രണ്ടുവര്‍ഷം മുമ്പ് ക്യാമ്പസിനുള്ളിലെ കുറ്റിക്കാട്ടില്‍നിന്നും അസ്ഥികൂടം കണ്ടെത്തിയിരുന്നു.  

    Read More »
  • ക്യാന്‍സര്‍ വീണ്ടും വരുന്നതു തടയാന്‍ 100 രൂപയുടെ ഗുളിക; പ്രതിരോധ മരുന്ന് വികസിപ്പിച്ച് ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട്

    മുംബൈ: ക്യാന്‍സര്‍ വീണ്ടും വരുന്നതു തടയാനുള്ള പ്രതിരോധ മരുന്ന് വികസിപ്പിച്ചെടുത്ത് പ്രമുഖ ക്യാന്‍സര്‍ ഗവേഷണ-ചികിത്സാ കേന്ദ്രമായ മുംബൈയിലെ ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട്. പത്തു വര്‍ഷത്തെ ഗവേഷണത്തിനൊടുവിലാണ് മരുന്ന് വികസിപ്പിച്ചെടുത്തത്. 100 രൂപക്ക് പ്രതിരോധ ഗുളികകള്‍ ലഭ്യമാക്കാനാകുമെന്ന് ടാറ്റ മെമ്മോറിയല്‍ ആശുപത്രിയിലെ സീനിയര്‍ കാന്‍സര്‍ സര്‍ജന്‍ ഡോ രാജേന്ദ്ര ബദ്വെ പറഞ്ഞു. ഇത് രോഗികളില്‍ രണ്ടാം തവണ കാന്‍സര്‍ ഉണ്ടാകുന്നത് തടയുമെന്നും റേഡിയേഷന്‍, കീമോതെറാപ്പി തുടങ്ങിയ ചികിത്സകളുടെ പാര്‍ശ്വഫലങ്ങള്‍ 50 ശതമാനം കുറയ്ക്കുമെന്നും കമ്പനി അവകാശപ്പെടുന്നു. രണ്ടാം തവണ ക്യാന്‍സര്‍ തടയുന്നതിന് ഇത് 30 ശതമാനം ഫലപ്രദമാണ്.പാന്‍ക്രിയാറ്റിക്, ശ്വാസകോശം, വായിലെ അര്‍ബുദം എന്നിവയുടെ ചികിത്സയിലും ഇത് ഫലം ചെയ്യും. കാന്‍സര്‍ വീണ്ടും വരാന്‍ കാരണമാകുന്ന ശരീരത്തിലെ ക്രൊമാറ്റിന്‍ ഘടകങ്ങളെ നശിപ്പിക്കുന്ന പ്രോ ഓക്സിഡന്റ് ഗുളികയാണിത്. റെഡ് വെറേട്രോള്‍, കോപ്പര്‍ സംയുക്തമാണ് ഗുളികയില്‍ അടങ്ങിയിട്ടുള്ളത്. ഗവേഷണത്തിനായി മനുഷ്യരിലെ കാന്‍സര്‍ കോശങ്ങളെ എലികളില്‍ കുത്തിവെച്ച് അത് പ്രോ ഓക്സിഡന്റ് ഉപയോഗിച്ച് പ്രതിരോധിക്കുന്ന പരീക്ഷണം വിജയം കണ്ടു. പാര്‍ശ്വഫലങ്ങള്‍…

    Read More »
  • വെറ്ററിനറി സര്‍വകലാശാലാ വിദ്യാര്‍ഥിയുടെ ദുരൂഹ മരണം; ഒന്നാംപ്രതി അഖില്‍ അറസ്റ്റില്‍

    വയനാട്: പൂക്കോട് വെറ്ററിനറി സര്‍വകലാശാല ക്യാംപസിലെ വിദ്യാര്‍ഥി ജെ.എസ്.സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പ്രധാനപ്രതി പിടിയില്‍. മുഖ്യപ്രതി അഖിലിനെ പാലക്കാട്ടുനിന്നാണു കസ്റ്റഡിയിലെടുത്തത്. 2-ാം വര്‍ഷ ബിവിഎസ്സി വിദ്യാര്‍ഥി തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി ജെ.എസ്.സിദ്ധാര്‍ഥന്‍ (20) ആള്‍ക്കൂട്ട വിചാരണയും ക്രൂരമര്‍ദനവും മാനസിക പീഡനങ്ങളും നേരിട്ടാണു മരിച്ചത്. സിദ്ധാര്‍ഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ എസ്എഫ്‌ഐ യൂണിറ്റ് കമ്മിറ്റിയംഗമടക്കം 6 പേര്‍ കഴിഞ്ഞദിവസം അറസ്റ്റിലായിരുന്നു. എസ്എഫ്‌ഐ യൂണിറ്റ് അംഗം ഇടുക്കി രാമക്കല്‍മേട് സ്വദേശി എസ്.അഭിഷേക് (23), തിരുവനന്തപുരം സ്വദേശികളായ രെഹാന്‍ ബിനോയ് (20), എസ്.ഡി.ആകാശ് (22), ആര്‍.ഡി.ശ്രീഹരി, തൊടുപുഴ സ്വദേശി ഡോണ്‍സ് ഡായ് (23), വയനാട് ബത്തേരി സ്വദേശി ബില്‍ഗേറ്റ്‌സ് ജോഷ്വ (23) എന്നിവരാണു പിടിയിലായത്. ആത്മഹത്യാപ്രേരണ, റാഗിങ്, മര്‍ദനം എന്നീ കുറ്റങ്ങളാണു ചുമത്തിയിരിക്കുന്നത്. വിദ്യാര്‍ഥികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഹോസ്റ്റലില്‍നിന്നു 8 പേരെ പൊലീസ് ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തിയിരുന്നു. ഇവരില്‍ 6 പേരെയാണ് അറസ്റ്റ് ചെയ്തത്. പ്രതികളായ എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറി അമല്‍ ഇസ്ഹാന്‍,…

    Read More »
  • മുഖസാദൃശ്യമുള്ള അശ്‌ളീല വീഡിയോ പ്രചരിക്കുന്നു; പരാതിയുമായി യൂത്ത് കോണ്‍. വനിതാ നേതാവ്

    ആലപ്പുഴ: മുഖസാദൃശ്യമുള്ള വ്യാജ വീഡിയോ പ്രചരിപ്പിക്കുന്നുവെന്ന പരാതിയുമായി യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി മീനു സജീവ് രംഗത്ത്. വിദേശത്തുള്ള വള്ളിക്കുന്ന് സ്വദേശിയുടെ വാട്‌സാപ്പില്‍നിന്നാണ് വീഡയോ വന്നത്. വിദേശത്തുള്ള വ്യക്തിയുടെ ഭാര്യയാണു വീഡിയോ തന്റെ സുഹൃത്തുക്കള്‍ക്ക് അയച്ചുനല്‍കിയതെന്നും മീനു പരാതിയില്‍ പറയുന്നു. ആലപ്പുഴ എസ്പിക്കാണ് മീനു വ്യാജ വിഡിയോ സംബന്ധിച്ച പരാതി നല്‍കിയത്. അശ്ലീല വീഡിയോ തന്റെ വാട്‌സാപ്പില്‍ വള്ളിക്കുന്നം സ്വദേശി അയച്ചതായും മീനു പറയുന്നു. വള്ളിക്കുന്നം പൊലീസിലാണ് മീനു ആദ്യം പരാതി നല്‍കിയത്. എന്നിട്ടും സൈബറിടങ്ങളില്‍ വിഡിയോ പ്രചരിച്ചതിനെ തുടര്‍ന്നാണ് ആലപ്പുഴ ജില്ലാ പൊലീസ് മേധാവിക്കും പരാതി നല്‍കിയത്. ”എന്റെ രൂപസാദൃശ്യമുള്ള ഒരു പെണ്‍കുട്ടിയുടെ അശ്ലീല വീഡിയോ ആണ് വിദേശത്തുനിന്ന് എന്റെ വാട്‌സാപ്പില്‍ വന്നത്. എനിക്കു നേരിട്ട ദുരനുഭവം മറ്റാര്‍ക്കും ഉണ്ടാകരുത്. അതുകൊണ്ടാണു പരസ്യമായി രംഗത്തുവന്നത്. സൈബറിടങ്ങളില്‍ സ്ത്രീകള്‍ ഒരുപാടു പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. ഇതിന്റെ പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമോ മറ്റോ ഉണ്ടോയെന്നു പൊലീസ് അന്വേഷിച്ച് കണ്ടുപിടിക്കേണ്ടതാണ്” -മീനു സജീവ് പറഞ്ഞു.  

    Read More »
  • താനൂരില്‍ നവജാത ശിശുവിനെ മാതാവ് കൊലപ്പെടുത്തിയത് വെള്ളത്തില്‍ മുക്കി; മൃതദേഹം പുറത്തെടുത്തു

    മലപ്പുറം: താനൂരില്‍ മാതാവ് കൊന്ന് കുഴിച്ചുമൂടിയ മൂന്ന് മാസം പ്രായമായ കുഞ്ഞിന്റെ മൃതദേഹം പൊലീസ് പുറത്തെടുത്തു. സംഭവത്തില്‍ കുഞ്ഞിന്റെ മാതാവ് താനൂര്‍ പരിയാപുരം വില്ലേജിലെ ഒട്ടുംപുറം ആണ്ടിപ്പാട്ട് ജുമൈലത്തിനെ (29) കഴിഞ്ഞദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിഞ്ഞ തിങ്കളാഴ്ചയാണ് യുവതി ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. തുടര്‍ന്ന് വീട്ടിലെത്തിയശേഷം കുഞ്ഞിനെ അര്‍ധരാത്രി കൊന്ന് വീട്ടിലെ പറമ്പില്‍ കുഴിച്ചുമൂടിയെന്നാണ് പൊലീസ് പറയുന്നത്. ബക്കറ്റില്‍ വെള്ളം നിറച്ച ശേഷം കുട്ടിയെ മുക്കി കൊല്ലുകയായിരുന്നു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് യുവതിയെ ചോദ്യംചെയ്തപ്പോഴാണ് ദാരുണ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. ആശുപത്രിയില്‍നിന്ന് വീട്ടിലെത്തിയ ഉടന്‍ യുവതി കൃത്യം ചെയ്‌തെന്നാണ് അറിയുന്നത്. ഒരു വര്‍ഷമായി ഭര്‍ത്താവുമായി അകന്നുകഴിയുകയാണ് ജുമൈലത്ത്. കുഞ്ഞ് ജനിച്ചത് പുറത്തറിയാതിരിക്കാനാണ് കടുംകൈ ചെയ്തതെന്നാണ് ഇവരുടെ പ്രാഥമിക മൊഴി. വീട്ടിനടുത്തുള്ള പറമ്പിലാണ് മൃതദേഹം കുഴിച്ചിട്ടതെന്ന് ഇവര്‍ മൊഴി നല്‍കിയിരുന്നു. കുഞ്ഞിന്റെ കൊലപാതകത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഐപിസി 302 പ്രകാരം യുവതിക്കെതിരെ കൊലക്കുറ്റം…

    Read More »
  • സന്ദേശ്ഖാലി സംഘര്‍ഷം; തൃണമൂല്‍ നേതാവ് ഷെയ്ഖ് ഷാജഹാന്‍ അറസ്റ്റില്‍

    കൊല്‍ക്കത്ത: സന്ദേശ്ഖാലി സംഘര്‍ഷത്തിനു കാരണമായ കേസിലെ മുഖ്യപ്രതി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഷെയ്ഖ് ഷാജഹാനെ പൊലീസ് അറസ്റ്റ് ചെയ്തു. സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമം, സന്ദേശ്ഖാലിയിലെ ഭൂമി കൈയേറ്റം തുടങ്ങിയ കേസുകളിലാണ് അറസ്റ്റ്. നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയില്‍നിന്ന് അര്‍ധരാത്രിയോടെയാണ് ഷെയ്ഖ് ഷാജഹാനെ ബംഗാള്‍ പൊലീസിന്റെ പ്രത്യേക സംഘം അറസ്റ്റ് ചെയ്തത്. 55 ദിവസമായി ഒളിവിലായിരുന്നു. കുറച്ചുദിവസങ്ങളായി ഇയാളുടെ നീക്കങ്ങള്‍ നിരീക്ഷിച്ചുവരികയായിരുന്നുവെന്നു മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഷെയ്ഖ് ഷാജഹാനും അനുയായികള്‍ക്കുമെതിരെ ഭൂമി തട്ടിയെടുക്കലും ലൈംഗികാതിക്രമവും ആരോപിച്ച് സന്ദേശ്ഖാലിയിലെ സ്ത്രീകള്‍ രംഗത്തെത്തിയിരുന്നു. ഇതോടെ ജനുവരി അഞ്ചിനു ഇയാള്‍ ഒളിവില്‍ പോയി. 2019ല്‍ മൂന്നു ബിജെപി പ്രവര്‍ത്തകരെ കൊലപ്പെടുത്തിയത് ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ഷെയ്ഖ് ഷാജഹാന്‍. റേഷന്‍ഭൂമി കുംഭകോണങ്ങള്‍, കള്ളപ്പണം വെളുപ്പിക്കല്‍ തുടങ്ങി സംഭവങ്ങളില്‍ ഇ.ഡിയും ഷെയ്ഖ് ഷാജഹാനെതിരെ കേസുകള്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ബംഗാളില്‍ വൈദ്യുതി വകുപ്പ് ജീവനക്കാര്‍ക്കെതിരെ ആക്രമണം നടത്തിയ കേസിലും ഇയാള്‍ പ്രതിയാണ്.

    Read More »
  • വിദ്യാര്‍ഥിനിയെ മര്‍ദിച്ച കേസ്; ഡി.വൈ.എഫ്.ഐ നേതാവിനെ കോളജില്‍നിന്ന് പുറത്താക്കി

    പത്തനംതിട്ട: മൗണ്ട് സിയോണ്‍ ലോ കോളേജില്‍ വിദ്യാര്‍ഥിനിയെ മര്‍ദിച്ച കേസില്‍ ഡി.വൈ.എഫ്.ഐ നേതാവ് ജയ്‌സണെ കോളജില്‍ നിന്ന് പുറത്താക്കി. പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജിന്റേതാണ് നടപടി. സുപ്രീംകോടതി മുന്‍കൂര്‍ ജാമ്യം തള്ളിയിട്ടും ജയ്‌സണെ അറസ്റ്റ് ചെയ്യാത്ത ആറന്മുള പോലീസിനെതിരെ സമരം ചെയ്യുമെന്ന് യൂത്ത് കോണ്‍ഗ്രസ് അറിയിച്ചിരുന്നു. വിദ്യാര്‍ത്ഥിനിയെ മര്‍ദ്ദിച്ച കേസില്‍ പ്രതിയായിട്ടും ഡിവൈഎഫ്‌ഐ നേതാവ് ജയ്‌സണ്‍ ജോസഫിനെ മാനേജ്‌മെന്റ് പുറത്താക്കുന്നില്ലെന്ന് ആരോപിച്ചായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. പരാതിക്കാരിയായ വിദ്യാര്‍ത്ഥിനിയുടെ സംരക്ഷണം കണക്കിലെടുത്ത് ജയ്‌സണെ ഉടനടി കോളേജില്‍ നിന്ന് പുറത്താക്കണം എന്ന ആവശ്യത്തില്‍ പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ്ജിനെ യൂത്ത് കോണ്‍ഗ്രസുകാര്‍ പൂട്ടിയിട്ടിരുന്നു. പ്രതിഷേധം ശക്തമായതോടെ ജയ്‌സണെ പുറത്താക്കുമെന്ന നിലപാടിലേക്ക് മാനേജ്‌മെന്റ് എത്തുകയായിരുന്നു.  

    Read More »
  • മുഖ്യമന്ത്രിക്കെതിരായ ആരോപണം; സ്വപ്നയെ അറസ്റ്റ് ചെയ്യില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

    കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരായ ആരോപണങ്ങളുമായി ബന്ധപ്പെട്ട് സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ അറസ്റ്റ് ചെയ്യില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. മുഖ്യമന്ത്രി പിണറായി വിജയനും മുന്‍ വിദ്യാഭ്യാസ മന്ത്രിയും എംഎല്‍എ കെ ടി ജലീലിനുമെതിരെ പരസ്യമായ ആരോപണങ്ങള്‍ ഉന്നയിച്ചതിനെത്തുടര്‍ന്നുള്ള കേസിലാണ് സ്വപ്ന സുരേഷ് മുന്‍കൂര്‍ ജാമ്യാപേക്ഷ തേടി ഹൈക്കോടതിയെ സമീപിച്ചത്. സര്‍ക്കാര്‍ നിലപാട് അറിയിച്ചതിനെത്തുടര്‍ന്ന് കോടതി ഹര്‍ജി തീര്‍പ്പാക്കി. ഈ കേസുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷിനെ അറസ്റ്റ് ചെയ്യാന്‍ പൊലീസിന് ഉദ്ദേശ്യമില്ലെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ കോടതിയില്‍ വ്യക്തമാക്കി. ഏത് തരത്തിലുള്ള അന്വേഷണവുമായും സഹകരിക്കാന്‍ തയ്യാറാണെന്ന് സ്വപ്നയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ജസ്റ്റിസ് വിജു എബ്രഹാം ആണ് ജാമ്യ ഹര്‍ജി പരിഗണിച്ചത്. കള്ളപ്പണം വെളുപ്പിക്കല്‍, അനധികൃത സാമ്പത്തിക ഇടപാടുകള്‍, നയതന്ത്ര മാര്‍ഗങ്ങളിലൂടെയുള്ള വന്‍തോതിലുള്ള സ്വര്‍ണക്കടത്ത് എന്നിവയില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തിയ അന്വേഷണത്തിന് ശേഷം 2020 ജൂലൈയിലാണ് സ്വപ്ന സുരേഷ് അറസ്റ്റിലായത്. ഒരു വര്‍ഷത്തിലധികം ജയിലില്‍ കിടന്ന ശേഷം 2021 നവംബറില്‍ സ്വപ്ന…

    Read More »
  • വെറ്ററിനറി സര്‍വകലാശാലാ വിദ്യാര്‍ഥിയുടെ മരണം; എസ്എഫ്‌ഐ നേതാക്കളടക്കം 12 പേര്‍ ഒളിവില്‍, 6 പേരെ പിടിയില്‍

    വയനാട്:  പൂക്കോട് വെറ്ററിനറി സര്‍വകലാശാലാ ക്യാംപസില്‍ രണ്ടാം വര്‍ഷ ബിവിഎസ്സി വിദ്യാര്‍ഥി തിരുവനന്തപുരം സ്വദേശി ജെ.എസ്.സിദ്ധാര്‍ഥിനെ (20) ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആറുപേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. നേരത്തേ ഉണ്ടായിരുന്ന 12 പേര്‍ക്കു പുറമേയാണു ആറുപേരെ കൂടി പ്രതിപ്പട്ടികയില്‍ ചേര്‍ത്തത്. ആകെ 18 പ്രതികള്‍ ഉണ്ടെന്നു പൊലീസ് പറഞ്ഞു. എസ്എഫ്‌ഐ നേതാക്കള്‍ അടക്കം 12 പേര്‍ ഇപ്പോഴും ഒളിവില്‍ കഴിയുകയാണ്. ഈ മാസം 18 നാണു ഹോസ്റ്റലിലെ ശുചിമുറിയില്‍ ജീവനൊടുക്കിയ നിലയില്‍ സിദ്ധാര്‍ഥിനെ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയും കോളജ് യൂണിയന്‍ പ്രസിഡന്റും അടക്കം 12 വിദ്യാര്‍ഥികളെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. വിദ്യാര്‍ഥി ക്രൂരമര്‍ദനത്തിനിരയായെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. രണ്ടോ മൂന്നോ ദിവസം പഴക്കമുള്ള നിരവധി മുറിവുകള്‍ ശരീരത്തില്‍ കണ്ടെത്തിയിട്ടുണ്ട്. വടികൊണ്ട് അടിച്ചതിന്റെ പാടുകളുമുണ്ട്. കഴുത്തിലെ മുറിവില്‍ അസ്വാഭാവികതയുണ്ട്. കുരുക്കു മുറുകിയ ഭാഗത്ത് അസാധാരണ മുറിവാണ്. തൂങ്ങിയതാണു മരണകാരണമെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്.    

    Read More »
Back to top button
error: