Crime
-
കലോത്സവത്തിനിടെ സിന്‍ഡിക്കേറ്റ് അംഗം വിദ്യാര്‍ഥിനിയെ കയറപ്പിടിച്ചു; കുസാറ്റില്‍ ആഭ്യന്തര അന്വേഷണം തുടങ്ങി
കൊച്ചി: കുസാറ്റ് കലോത്സവത്തിനിടെ സിന്‍ഡിക്കേറ്റ് അംഗം വിദ്യാര്‍ഥിനിയെ കടന്നു പിടിച്ച സംഭവത്തില്‍ സര്‍വകലാശാല ആഭ്യന്തര അന്വേഷണം തുടങ്ങി. സംഭവത്തിന് ദൃക്സാക്ഷിയായ സെക്യൂരിറ്റി ഓഫീസറോടും കലോത്സവത്തിന്റെ കോഡിനേറ്റര്‍ കെ.കെ ഗിരീഷ്‌കുമാറിനോടും വി.സി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ഗിരീഷ് കുമാറിനെ കലോത്സവത്തിന്റെ കോഡിനേറ്റര്‍ സ്ഥാനത്ത് നിന്ന് മാറ്റി. ഹിന്ദി വകുപ്പിലെ ഡോ. ബിന്ദുവിനാണ് കലോത്സവത്തിന്റെ പുതിയ ചുമതല. സ്ത്രീകളുടെ പരാതികള്‍ പരിശോധിക്കുന്ന ആഭ്യന്തര പരാതി പരിഹാര സെല്ലിന്റെ ചുമതലയുളള അധ്യാപികയോട് സംഭവം പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാനും വിസി ആവശ്യപ്പെട്ടിട്ടുണ്ട്. എസ്.എഫ്.ഐ പ്രവര്‍ത്തകയായ ഇര ഔദ്യോഗികമായി പരാതി നല്‍കിയിട്ടില്ല. സംഭവത്തിന് സാക്ഷിയായ അധ്യാപകരും ജീവനക്കാരും പ്രശ്നം ഒതുക്കിത്തീര്‍ക്കാനാണ് ശ്രമിക്കുന്നത്. ആരോപണ വിധേയനായ സിന്‍ഡിക്കേറ്റ് അംഗം ഇന്ന് കാമ്പസില്‍ എത്തിയിട്ടുണ്ട്. കാമ്പസിലുള്ള സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ അടിയന്തര യോഗം ചേര്‍ന്നു. വിവാദ ജീവനക്കാരനും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. ആരോപണ വിധേയനായ ജീവനക്കാരന്റേത് അനധികൃത നിയമനമാണെന്ന് നേരത്തേ ആരോപണമുണ്ട്. സംസ്ഥാനത്തെ ഒരു മന്ത്രിയുമായി അടുത്ത ബന്ധമുള്ളയാളാണ് ആരോപണ വിധേയനായ ജീവനക്കാരന്‍.അതിനിടെ സര്‍വകലാശാല ഭരണകാര്യാലയത്തിലേക്ക്…
Read More » -
കര്‍ണാടകയില്‍ വിദ്യാര്‍ഥിനികള്‍ക്ക് നേരേ ആസിഡ് ആക്രമണം; മലയാളി വിദ്യാര്‍ഥി കസ്റ്റഡിയില്‍
മംഗളൂരു: കര്‍ണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിലെ കോളേജില്‍ വിദ്യാര്‍ഥിനികള്‍ക്ക് നേരേ മലയാളി യുവാവിന്റെ ആസിഡ് ആക്രമണം. കഡബയിലെ സര്‍ക്കാര്‍ പി.യു. കോളേജിലെ മൂന്നുവിദ്യാര്‍ഥിനികള്‍ക്ക് നേരേയാണ് ആസിഡ് ആക്രമണമുണ്ടായത്. സംഭവത്തില്‍ അബിന്‍(23) എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച രാവിലെയായിരുന്നു കോളേജില്‍വെച്ച് വിദ്യാര്‍ഥിനികള്‍ക്ക് നേരേ ആക്രമണമുണ്ടായത്. വിദ്യാര്‍ഥിനികള്‍ പരീക്ഷയ്ക്കായി ഹാളില്‍ പ്രവേശിക്കാനിരിക്കെ അക്രമി ഇവരുടെ മുഖത്തേക്ക് ആസിഡൊഴിച്ചെന്നാണ് വിവരം. അനില സിബി, അര്‍ച്ചന, അമൃത എന്നീ വിദ്യാര്‍ഥിനികള്‍ക്കാണ് പൊള്ളലേറ്റത്. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്. മൂന്നുവിദ്യാര്‍ഥിനികളെയും കഡബയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരെ വിദഗ്ധ ചികിത്സയ്ക്കായി ഉടന്‍തന്നെ മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റും. പോലീസ് കസ്റ്റഡിയിലെടുത്ത അബിന്‍ മലപ്പുറം നിലമ്പൂര്‍ സ്വദേശിയാണെന്നാണ് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. ഇയാള്‍ എം.ബി.എ. വിദ്യാര്‍ഥിയാണ്. പ്രണയപ്പകയാണ് ആസിഡ് ആക്രമണത്തിന് കാരണമായതെന്നാണ് സൂചന. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ഥിനിയും മലയാളിയാണെന്നാണ് വിവരം.
Read More » -
”മകന്റെ ചോരകൊണ്ട് ഹോസ്റ്റല്‍ മുറിയില്‍ എസ്എഫ്ഐ സിന്ദാബാദെന്ന് എഴുതിച്ചു”! ആരോപണവുമായി മുന്‍ പിടിഎ പ്രസിഡന്റ്
വയനാട്:പൂക്കോട് വെറ്റിനറി സര്‍വകലാശാലയിലെ എസ്എഫ്ഐക്കെതിരെ ഗുരുതര ആരോപണവുമായി മുന്‍ പിടിഎ പ്രസിഡന്റ് കുഞ്ഞാമു. ക്യാമ്പസില്‍ എസ്എഫ്ഐക്ക് കോടതി മുറിയുണ്ടെന്നും എസ്എഫ്ഐ അല്ലാത്തവര്‍ക്ക് കോളേജില്‍ പ്രവര്‍ത്തിക്കാന്‍ അനുമതിയില്ലെന്നും മുന്‍ പിടിഎ പ്രസിഡന്റ് ആരോപിച്ചു. കെഎസ്യു അടക്കമുള്ള മറ്റു വിദ്യാര്‍ഥി സംഘടനകള്‍ ക്യാമ്പസില്‍ ഉണ്ടാകാന്‍ പാടില്ലെന്നാണ് എസ്എഫ്ഐ നിലപാടെന്നും എസ്എഫ്ഐയുടെ ക്രൂരതയുടെ ഇരയാണ് താനെന്നും വെളിപ്പെടുത്തി. ഹോസ്റ്റല്‍ മുറിയില്‍ തന്റെ മകന്റെ ചോരകൊണ്ട് എസ്എഫ്ഐ സിന്ദാബാദെന്ന് എഴുതിച്ചുവെന്നും ഭീഷണിപ്പെടുത്തി എസ്എഫ്ഐ അംഗത്വം എടുപ്പിച്ചുവെന്നും കുഞ്ഞാമു പറഞ്ഞു. പ്രതികരിച്ചാല്‍ മകന്റെ വിദ്യാഭ്യാസം ഇല്ലാതാകുമെന്ന് കരുതി മിണ്ടാതിരുന്നുവെന്നും വ്യക്തമാക്കി. റാഗിംഗ് ചെയ്തതിനെ തുടര്‍ന്ന് സിദ്ധാര്‍ഥന്‍ മരിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെയാണ് മുന്‍ പിടിഎ പ്രസിഡന്റിന്റെ ആരോപണം വരുന്നത്. അതേസമയം, പൂക്കോട് വെറ്റിനറി സര്‍വകലാശാലാ വിദ്യാര്‍ഥി സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ ക്രിമിനല്‍ ഗൂഢാലോചനാ കുറ്റം ചുമത്താനൊരുങ്ങുകയാണ് പൊലീസ്. ഗൂഢാലോചനയ്ക്ക് വ്യക്തമായ തെളിവുകള്‍ അന്വേഷണത്തില്‍ ലഭിച്ചതായും മര്‍ദനത്തിന് പിന്നില്‍ വ്യക്തമായ ആസൂത്രണമുണ്ടെന്നും പൊലീസ് അറിയിച്ചു. വീട്ടിലേക്ക് പോയ സിദ്ധാര്‍ത്ഥനെ വിളിച്ചുവരുത്തിയത് ഗൂഢാലോചനയുടെ ഭാഗമായിരുന്നുവെന്നും…
Read More » -
ഡോക്ടറുടെ കാമവെറിക്ക് ഇരയായത് 93 രോഗികള്‍; ജനരോഷത്തില്‍ വധശിക്ഷ വിധിച്ച് േകാടതി
കയ്‌റോ: 93 രോഗികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഈജിപ്ഷ്യന്‍ ഡോക്ടറെ തൂക്കി കൊല്ലാന്‍ വിധിച്ച് കോടതി. രാജ്യത്തെ ഞെട്ടിച്ച കേസിലാണ് ഈജിപ്തിലെ ക്രിമിനല്‍ കോടതി വിധി പ്രസ്താവിച്ചത്. ഈജിപ്തിലെ ഗ്രാന്‍ഡ് മുഫ്തിയുമായി കൂടിയാലോചിച്ച ശേഷമാണ് കോടതി വധശിക്ഷ വിധിച്ചത്. കയ്റോയിലെ ശുബ്രയ്ക്ക് സമീപം ക്ലിനിക്ക് നടത്തിയിരുന്ന ഡോക്ടര്‍ക്കെതിരെ ഒരു സ്ത്രീ പരാതി നല്‍കിയതോടെയാണ് ഞെട്ടിക്കുന്ന പീഡനങ്ങളുടെ കഥ പുറത്തായത്. ഗര്‍ഭച്ഛിദ്രം നടത്തുന്നതിന് പകരമായി ഡോക്ടര്‍ തന്നെ ലൈംഗിക പീഡനത്തിനായി ഇരയാക്കിയെന്നാണ് സ്ത്രീ ആരോപിച്ചത്. തുടര്‍ന്നുള്ള അന്വേഷണത്തില്‍ ക്ലിനിക്കില്‍ ലൈംഗിക ദുരുപയോഗം നടത്തിയതിനുള്ള തെളിവ് കിട്ടി. സാമ്പത്തിക നേട്ടത്തിനായി ഗര്‍ഭച്ഛിദ്രം നടത്തിയ ഡോക്ടര്‍ പദവി ദുരുപയോഗം ചെയ്തിരുന്നു. ലൈംഗിക പീഡനത്തിന് പുറമെ രോഗികളെ ബ്ലാക്ക് മെയില്‍ ചെയ്യുകയും ചെയ്തുവെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. ക്ലിനിക്കില്‍ നിന്നുള്ള നിരീക്ഷണ ദൃശ്യങ്ങളാണ് രോഗികളെ ഡോക്ടര്‍ പീഡിപ്പിച്ചതായിട്ടുള്ള തെളിവുകള്‍ കണ്ടെത്താന്‍ സഹായിച്ചത്. ചില ഇരകള്‍ ഡോക്ടറുമായുള്ള ബന്ധത്തിന് സമ്മതിച്ചു. മറ്റുള്ളവരെ ഡോക്ടര്‍ മരുന്ന് നല്‍കി മയക്കിയതിന് ശേഷം പീഡനത്തിന്…
Read More » -
കൊല്ലത്ത് ആണ്‍കുട്ടികള്‍ക്ക് പ്രകൃതിവിരുദ്ധ പീഡനം; കബഡി അധ്യാപകനും ടാപ്പിംഗ് തൊഴിലാളിയും പിടിയില്‍
കൊല്ലം: കൊല്ലത്ത് ആണ്‍കുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ പ്രതികള്‍ പിടിയില്‍. ഏരൂരിലും ചിതറയിലും ആയി രണ്ട് പ്രതികളെയാണ് പൊലീസ് പിടികൂടി. ഏരൂര്‍ ഈച്ചംകുഴി സ്വദേശി അനില്‍കുമാറി(41)നെയാണ് ഏരൂര്‍ പോലീസ് പിടികൂടിയത്. കബഡി അധ്യാപകനായ അനില്‍കുമാര്‍ പരിശീലിപ്പിക്കുന്ന വിദ്യാര്‍ഥിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയി പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി എന്നാണ് പൊലീസിന് ലഭിച്ച പരാതി. ഇയാള്‍ കുട്ടിയെ മദ്യം നല്‍കാന്‍ ശ്രമിക്കുകയും ചെയ്തുവെന്നും പോലീസ് കണ്ടെത്തി. കുട്ടി സഹപാഠിയോട് വിവരം പറഞ്ഞു. തുടര്‍ന്ന് പോലീസില്‍ അറിയിക്കുകയും ചെയ്തു. അനില്‍കുമാറിന് എതിരെ പോക്സോ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്തു. പത്തനംതിട്ട ചന്ദനപ്പള്ളി സ്വദേശി മോഹനനെ(61) ചിതറ പൊലീസാണ് പോക്സോ കേസില്‍ അറസ്റ്റ് ചെയ്തത്. റബ്ബര്‍ ടാപ്പിംഗ് തൊഴിലാളിയായിരുന്ന മോഹനന്‍ 10 വയസ്സുള്ള ആണ്‍കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ സംഭവത്തിലാണ് അറസ്റ്റിലായത്. 2022 ജനുവരിയില്‍ ആയിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. കടയില്‍ പോയി മടങ്ങിയ 10 വയസുകാരനെ ആളൊഴിഞ്ഞ റബ്ബര്‍ പുരയിടത്തില്‍ വച്ച് പീഡിപ്പിക്കുകയായിരുന്നു എന്നാണ് പരാതി. രണ്ടുവര്‍ഷമായി…
Read More » -
തിരുവനന്തപുരത്ത് അഭിഭാഷകന്‍ വീട്ടില്‍ മരിച്ചനിലയില്‍; ജൂനിയര്‍ അഭിഭാഷകര്‍ക്കെതിരേ കുറിപ്പ്
തിരുവനന്തപുരം: അഭിഭാഷകനെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. വാമനപുരം സ്വദേശിയും ആറ്റിങ്ങല്‍ ബാറിലെ അഭിഭാഷകനുമായ വി.എസ്. അനിലിനെയാണ് തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെ വാമനപുരത്തെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. അഭിഭാഷകരുടെ വാട്സാപ്പ് ഗ്രൂപ്പില്‍ ആത്മഹത്യാക്കുറിപ്പ് പോസ്റ്റ് ചെയ്ത ശേഷമായിരുന്നു അനിലിന്റെ മരണം. ഗ്രൂപ്പില്‍ കുറിപ്പ് കണ്ട സഹപ്രവര്‍ത്തകര്‍ ബന്ധുക്കളെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ടൂറിസം വകുപ്പില്‍നിന്ന് ഡെപ്യൂട്ടി ഡയറക്ടറായി വിരമിച്ചശേഷം അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുകയായിരുന്നു അനില്‍. വീട്ടില്‍ ഒറ്റയ്ക്കായിരുന്നു താമസം. രണ്ട് ജൂനിയര്‍ അഭിഭാഷകരുടെ അധിക്ഷേപത്തില്‍ മനംനൊന്താണ് ആത്മഹത്യചെയ്യുന്നതെന്നാണ് അനിലിന്റെ കുറിപ്പില്‍ ആരോപിക്കുന്നത്. ”ആദ്യമായും അവസാനമായുമാണ് ഞാന്‍ ഈ ഗ്രൂപ്പില്‍ കുറിക്കുന്നത്. ജീവിതം അവസാനിപ്പിക്കാന്‍ പോകുന്ന ഒരാളുടെ കുറിപ്പാണ്. (അവിടെയും പരാജയപ്പെടരുതേ എന്ന് പ്രാര്‍ത്ഥിക്കുന്നു ) മറ്റൊരാള്‍ക്കും ഈ അനുഭവം വരാതിരിക്കാനാണ് ഈ മെസ്സേജ്.എന്റെ പേര് അനില്‍ വി.എസ്. ജൂനിയര്‍ അഡ്വക്കേറ്റ് ആണ്. ഒരേ ഓഫീസിലെ രണ്ട് ജൂനിയര്‍ അഡ്വക്കേറ്റ്സിന്റെ ഹരാസ്മെന്റും അതുമൂലമുണ്ടായ അപമാനവും താങ്ങാതെ…
Read More » -
പേട്ടയില്‍ രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസ്: പ്രതി കൊല്ലത്ത് പിടിയില്‍
തിരുവനന്തപുരം: പേട്ടയില്‍ രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പ്രതി കൊല്ലത്ത് പിടിയില്‍. പേട്ട പൊലീസാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. തിരുവനന്തപുരം ഡി.സി.പി നിധിന്‍ രാജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. ആറ് മണിക്ക് കമ്മീഷണര്‍ മാധ്യമങ്ങളെ കാണും. ഫെബ്രുവരി 19ന് പുലര്‍ച്ചെയാണ് നാടോടി ദമ്പതികളായ ഹൈദരാബാദ് സ്വദേശികളുടെ മകളെ കാണാതായത്. സഹോദരങ്ങള്‍ക്കൊപ്പം ഉറങ്ങിക്കിടന്ന രണ്ടു വയസുകാരിയെ കാണാതാകുകയായിരുന്നു. രണ്ടുപേര്‍ ചേര്‍ന്നാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നാണു സംശയിച്ചിരുന്നത്.
Read More » -
സോഡാ കുടിക്കാനെന്ന വ്യാജേനെയെത്തി; കടുത്തുരുത്തിയില്‍ വയോധികയുടെ മാല പൊട്ടിച്ചുകടന്ന പ്രതി പിടിയില്‍
കോട്ടയം: കടുത്തുരുത്തിയില്‍ വയോധികയുടെ മാല പൊട്ടിച്ചുകടന്ന പ്രതി പിടിയില്‍. തലയോലപറമ്പ് സ്വദേശി പുളിക്കല്‍ ബിജോ പി ജോസാണ് അറസ്റ്റിലായത്. സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കടുത്തുരുത്തി പൊലീസ് കുടുക്കിയത്. കഴിഞ്ഞ വ്യാഴ്ചയാണ് സംഭവം. കടുത്തുരുത്തി അമ്പാട്ട് കാവ് ഭഗവതി ക്ഷേത്രത്തിന് സമീപം കട നടത്തുന്ന പുത്തന്‍പുരയില്‍ സുമതിയമ്മയുടെ ഒന്നര പവന്‍ തൂക്കമുള്ള സ്വര്‍ണമാലയാണ് ബിജോ കവര്‍ന്നത്. കടയില്‍ സോഡാ കുടിക്കാനെന്ന വ്യാജേനെയെത്തിയ ഇയാള്‍ സുമതിമ്മയുടെ മാല പൊട്ടിച്ചു സ്‌കൂട്ടറില്‍ കടന്നു കളയുകയായിരുന്നു. തൊപ്പിയും കണ്ണടയും മാസ്‌കും ധരിച്ചിച്ചാണ് ഇയാള്‍ എത്തിയത്. സോഡ കുടിച്ച ശേഷം സെല്‍ഫിയെടുക്കാമെന്ന് പറഞ്ഞത് വയോധിക നിരസിച്ചു. ഇതിനിടെ മാല പൊട്ടിക്കുകയായിരുന്നു. കഴിഞ്ഞമാസം 24ന് വിദേശത്ത് പോകുകയാണെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിങ്ങിയ ഇയാള്‍ വൈക്കത്ത് ലോഡ്ജില്‍ മുറിയെടുത്ത് താമസിച്ചു. ഇതിനിടെയാണ് കൃത്യം നടത്തിയതെന്ന് കടുത്തുരുത്തി പൊലീസ് വ്യക്തമാക്കി.
Read More » -
വിവാഹം നിശ്ചയിച്ചിട്ടും പ്രതിശ്രുത വധു മിണ്ടിയില്ല; ജീവനൊടുക്കി യുവാവ്
ഗാന്ധിനഗര്‍: വിവാഹ നിശ്ചയത്തിന് ശേഷം പ്രതിശ്രുത വധു സംസാരിക്കാത്തതില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി. ഗുജറാത്തിലെ ആനന്ദ് ജില്ലയിലെ നാപാഡ് സ്വദേശി സമീര്‍ റാത്തോടയാണ് വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത് . വഡോദരയിലെ നന്ദേശരിയിലാണ് സംഭവം. സംഭവത്തില്‍ വഡോദരയിലെ ജവഹര്‍ നഗര്‍ പൊലീസ് കേസെടുത്തു. പ്രതിശ്രുത വധു തന്നോട് സംസാരിക്കാത്തതില്‍ ഇയാള്‍ അസ്വസ്ഥനായിരുന്നുവെന്ന് സുഹൃത്തിന് അയച്ച സന്ദേശത്തില്‍ നിന്ന് കണ്ടെത്തി. 23 കാരനായ സമീര്‍ വഡോദരയിലെ കോയാലി ഗ്രാമത്തില്‍ അമ്മാവനോടൊപ്പമാണ് താമസം. ഗേറ്റ് സൂപ്പര്‍വൈസറായി ജോലി ചെയ്യുകയായിരുന്നു. വെള്ളിയാഴ്ച ഇയാളെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ നന്ദേസരി ജി.ഐ.ഡി.സിക്ക് സമീപം മൃതദേഹം കണ്ടെത്തി. പൊലീസ് അന്വേഷണത്തില്‍ മൃതദേഹം സമീറിന്റേതാണെന്ന് സ്ഥിരീകരിച്ചു. മൃതദേഹത്തിന്റെ സമീപത്തുനിന്ന് തോക്കും കണ്ടെത്തി. സംഭവത്തില്‍ സമീറിന്റെ വീട്ടുകാരെ ചോദ്യം ചെയ്തു. സമീറിന്റെ മൊബൈലും പരിശോധിച്ചു. പ്രാഥമിക പരിശോധനയില്‍ ആത്മഹത്യയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. അഞ്ച് ദിവസം മുമ്പാണ് സമീറിന്റെ വിവാഹ നിശ്ചയം നടന്നത്. എന്നാല്‍, പ്രതിശ്രുത വധു ഇയാളോട് സംസാരിക്കാന്‍ തയാറായിരുന്നില്ല.…
Read More » -
സിദ്ധാര്‍ത്ഥന്റെ മരണം; ഡീനിനേയും അസി. വാര്‍ഡനെയും സസ്പെന്‍ഡ് ചെയ്യാന്‍ നിര്‍ദേശം
തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളജിലെ വിദ്യാര്‍ത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട് ഡീനിനേയും അസിസ്റ്റന്റ് വാര്‍ഡനെയും സസ്പെന്‍ഡ് ചെയ്യാന്‍ നിര്‍ദേശം. സര്‍വകലാശാല പ്രോ ചാന്‍സലര്‍ കൂടിയായ മന്ത്രി ജെ ചിഞ്ചുറാണിയാണ് നിര്‍ദേശം നല്‍കിയത്. ഡീനിന്റെ ഭാഗത്ത് വീഴ്ച സംഭവിച്ചു. വാര്‍ഡന്‍ എന്ന നിലയില്‍ ഡീന്‍ ഹോസ്റ്റലില്‍ ഉണ്ടാകണമായിരുന്നുവെന്ന് മന്ത്രി ചിഞ്ചുറാണി പറഞ്ഞു. ഡീന്‍ ഉത്തരവാദിത്തം നിര്‍വഹിച്ചില്ല. ജീവനക്കാരുടെ കുറവിനെപ്പറ്റി ഡീന്‍ പറയേണ്ട കാര്യമില്ല. ഡീന്‍ ഡീനിന്റെ ചുമതല നിര്‍വഹിക്കുകയാണ് ചെയ്യേണ്ടത്. എന്നാല്‍ അതുണ്ടായില്ല. സിദ്ധാര്‍ത്ഥന്റെ മരണത്തിലേക്ക് നയിച്ച മര്‍ദ്ദനത്തിന്റെ പശ്ചാത്തലത്തില്‍ ഹോസ്റ്റലില്‍ സിസിടിവി നിരീക്ഷണം ഏര്‍പ്പെടുത്തുമെന്നും മന്ത്രി ചിഞ്ചുറാണി അറിയിച്ചു. അതിനിടെ, സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്തു വന്നു. പൂക്കോട് സര്‍വകലാശാല ഹോസ്റ്റലില്‍ നിലവിലുള്ള അലിഖിത നിയമം അനുസരിച്ചാണ് സിദ്ധാര്‍ത്ഥന്റെ വിചാരണ നടപ്പാക്കിയതെന്ന് പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട് പറയുന്നു. ഹോസ്റ്റല്‍ അന്തേവാസികളുടെ പൊതു മധ്യത്തില്‍ അര്‍ധ നഗ്‌നനാക്കി പരസ്യ വിചാരണ നടത്തുകയായിരുന്നു. അടിവസ്ത്രം മാത്രമിട്ട് മര്‍ദ്ദിച്ചു. മര്‍ദ്ദനത്തിന് ബെല്‍റ്റും വയറും കേബിളുകളും…
Read More »