
കോഴിക്കോട്: കൊയിലാണ്ടിയിലും വിദ്യാര്‍ഥിയെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചതായി പരാതി. കൊയിലാണ്ടി ആര് ശങ്കര്‍ എസ്എന്‍ഡിപി കോളേജ് രണ്ടാം വര്‍ഷ വിദ്യാര്‍ഥി അമലിനാണ് മര്‍ദനമേറ്റത്. റാഗിങ്ങുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് 25 ഓളം എസ്എഫ്ഐക്കാര്‍ ചേര്‍ന്ന് മര്‍ദിച്ചുവെന്ന് അമല്‍ പറയുന്നു. അമല്‍ ആശുപത്രിയില്‍ നിന്ന് വീട്ടിലെത്തിയ ശേഷമാണ് മര്‍ദനമാണെന്ന വിവരം പുറത്തറിഞ്ഞതെന്നും കുടുംബം പറഞ്ഞു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് മര്‍ദനമുണ്ടായത്. ആദ്യം കോളജിനുള്ളില്‍ വെച്ചും പിന്നീട് പുറത്ത് വെച്ചുമാണ് മര്‍ദിച്ചത്. മൂക്കിനും മുഖത്തിനും ഗുരതരമായി പരിക്കേറ്റ അമലിനെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ തന്നെയാണ് ആശുപത്രിയിലെത്തിച്ചത്. ബൈക്കപകടത്തില്‍ പരിക്കേറ്റതാണെന്നാണ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഡോക്ടര്‍മാരോട് പറഞ്ഞതെന്നും പരാതിയിലുണ്ട്. തുടര്‍ന്ന് വീട്ടിലെത്തിയപ്പോഴാണ് മര്‍ദനമേറ്റതിനെക്കുറിച്ച് പറയുന്നത്. എന്നാല്‍ ഇന്നലെയാണ് മര്‍ദനത്തെക്കുറിച്ച് പരാതി ലഭിച്ചതെന്നും അടുത്ത ദിവസം ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുമെന്നും കോളജ് അധികൃതര്‍ അറിയിച്ചു.






