Crime
-
ഭാര്യാപിതാവിനെ വഞ്ചിച്ച് 107 കോടി തട്ടിയ കേസ്; പ്രതിയുടെ അക്കൗണ്ടുകള്‍ ഇ.ഡി മരവിപ്പിച്ചു, പണം ഭീകരപ്രവര്‍ത്തനത്തിന് വിനിയോഗിച്ചു?
കൊച്ചി: ആലുവയില്‍ ഭാര്യാപിതാവിനെ വഞ്ചിച്ച് 107 കോടി തട്ടിയെടുത്ത കേസില്‍ പ്രതിയുടെ അക്കൗണ്ടുകള്‍ ഇ.ഡി മരവിപ്പിച്ചു. കാസര്‍ഗോഡ് സ്വദേശിയായ വ്യവസായി മുഹമ്മദ് ഹാഫിസിന്റെ അക്കൗണ്ടുകളാണ് മരവിപ്പിച്ചത്. കേരളം ഉള്‍പ്പടെ മൂന്നു സംസ്ഥാനങ്ങളില്‍ നടത്തിയ റെയ്ഡില്‍ ഇ.ഡി. 1.6 കിലോ സ്വര്‍ണം, 12 ലക്ഷം രൂപ, ഏഴ് മൊബൈല്‍ ഫോണുകള്‍ എന്നിവ പിടിച്ചെടുത്തിരുന്നു. അതേസമയം, നേരത്തേ കേസില്‍ ഇ.ഡിയും അന്വേഷണം തുടങ്ങിയിരുന്നു. ഹാഫിസുമായി ബന്ധപ്പെട്ട് ഗോവ, ബംഗളൂരു, കാസര്‍കോട് എന്നിവിടങ്ങളിലെ വീടുകളും ഓഫീസുകളും ഉള്‍പ്പെടെ ഏഴു കേന്ദ്രങ്ങളില്‍ മൂന്നുദിവസം റെയ്ഡ് നടത്തി. തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്ക് പണം വിനിയോഗിച്ചെന്ന സംശയത്തില്‍ കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികളും അന്വേഷണം നടത്തുന്നുണ്ട്. ദുബായില്‍ വ്യവസായിയായ ആലുവ തൈനോത്തില്‍ റോഡില്‍ അബ്ദുള്‍ ലാഹിര്‍ ഹസനില്‍നിന്ന്, മരുമകനായ മുഹമ്മദ് ഹാഫിസ് പലപ്പോഴായി 107 കോടിയോളം രൂപ തട്ടിയെടുത്തെന്നാണ് പരാതി. 2017-ലാണ് ലാഹിര്‍ ഹസന്റെ മകളെ ഹാഫിസ് വിവാഹം കഴിച്ചത്. വിവാഹസമ്മാനമായി 1000 പവന്റെ ആഭരണങ്ങള്‍ നല്‍കിയിരുന്നു. ഇ.ഡിയുടെ പേരുപറഞ്ഞായിരുന്നു തട്ടിപ്പിന്റെ തുടക്കം. തന്റെ…
Read More » -
വിവാഹവാഗ്ദാനം നല്‍കി 14-കാരിയെ തട്ടിക്കൊണ്ടുപോയി; കൂട്ടുകാരിയുടെ അമ്മയും രണ്ടാംഭര്‍ത്താവും പിടിയില്‍
വയനാട്: പനമരത്തുനിന്ന് പതിന്നാലുവയസ്സുകാരി പെണ്‍കുട്ടിയെ കാണാതായ സംഭവത്തില്‍ കൂട്ടുകാരിയുടെ അമ്മയും അറസ്റ്റില്‍. പനമരം സി.കെ ക്വാര്‍ട്ടേഴ്സിലെ താമസക്കാരി തങ്കമ്മ (28) യെയാണ് പനമരം പോലീസ് അറസ്റ്റുചെയ്തത്. പോക്‌സോ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. തങ്കമ്മയുടെ രണ്ടാം ഭര്‍ത്താവ് വിനോദി (29) നെ നേരത്തേ പോലീസ് അറസ്റ്റുചെയ്തിരുന്നു. ഇയാളെയും കോടതി റിമാന്‍ഡ് ചെയ്തിരുന്നു. ഇരുവരും നാടോടികളാണ്. എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയായ കുട്ടിയെ കഴിഞ്ഞ ശനിയാഴ്ചമുതലാണ് കാണാതായത്. രക്ഷിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പനമരം പോലീസ് ടവര്‍ ലൊക്കേഷന്‍ പരിശോധിച്ച് തൃശ്ശൂരിലുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. തൃശ്ശൂര്‍ സിറ്റി പോലീസിന്റെ സഹായത്തോടെയാണ് തൃശ്ശൂര്‍ പാലപ്പെട്ടി വളവ് എന്ന സ്ഥലത്തുവെച്ചാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയോടൊപ്പം കൂട്ടുകാരിയുടെ അമ്മ തങ്കമ്മയും ഇവരുടെ രണ്ടാം ഭര്‍ത്താവ് വിനോദും ഉണ്ടായിരുന്നു. വിവാഹവാഗ്ദാനം നല്‍കി വിനോദാണ് കുട്ടിയെ തൃശ്ശൂരിലേക്ക് കൂട്ടിക്കൊണ്ടുപോയതെന്ന് പോലീസ് പറഞ്ഞു. പെണ്‍കുട്ടിയെ ലൈംഗികപീഡനത്തിന് ഇരയാക്കിയതായും കണ്ടെത്തിയിട്ടുണ്ട്. കുട്ടിയുടെ വീടിനുസമീപത്താണ് തങ്കമ്മയുടെ സഹോദരിയുടെ വീട്. അവിടെ അവര്‍ ഇടയ്ക്കുവന്ന് താമസിക്കാറുണ്ട്. അങ്ങനെയാണ് ഇവര്‍…
Read More » -
ഞെട്ടൽ: രണ്ട് സഹോദരങ്ങളെ കൊലപ്പെടുത്തി രക്തം കുടിച്ചു, മൂന്നാമത്തെ കുട്ടി തലനാരിഴക്ക് രക്ഷപ്പെട്ടു; പ്രതികളിലൊരാൾ പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു
ഉത്തർപ്രദേശിലെ ബദൗണിൽ പ്രായപൂർത്തിയാകാത്ത രണ്ട് സഹോദരങ്ങളെ പ്രലോഭിപ്പിച്ച് കൂട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവം രാജ്യത്തെ ഞെട്ടിച്ചിരിക്കുന്നു. മൂന്നാമത്തെ സഹോദരൻ ഗുരുതരമായി പരുക്കേൽക്കേറ്റ് തലനാരിഴക്കാണ് രക്ഷപെട്ടത്. ഇരട്ടക്കൊലപാതകത്തിലെ മുഖ്യപ്രതി സാജിദ് പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു, അതേസമയം മറ്റൊരു പ്രതി ജാവേദിനായുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്. 14 വയസുള്ള ആയുഷ്, 6 വയസുകാരൻ ഹണി എന്നിവരാണ് മരിച്ചത്. പ്രതികളായ സാജിദും ജാവേദും മരിച്ച കൂട്ടികളുടെ വീടിന് മുമ്പിൽ സലൂൺ നടത്തുകയായിരുന്നു മാർച്ച് 19നാണ് ആയുഷ്, ഹണി എന്നീ രണ്ട് സഹോദരങ്ങൾക്ക് ജീവൻ നഷ്ടപ്പെട്ടത്. സാജിദും ജാവേദും ചേർന്ന് ക്രൂരമായി കഴുത്തറുത്ത് കൊല്ലുകയായിരുന്നു എന്നാണ് പൊലീസ് കണ്ടെത്തിയത്. കഴുത്തിന് ഗുരുതരമായി പരിക്കേറ്റ മറ്റൊരു കുട്ടി ഇപ്പോൾ ആശുപത്രിയിൽ ജീവനുവേണ്ടി പോരാടുന്നു. മൃഗീയമായ ഈ കൊലപാതകത്തെ തുടർന്ന് ഹിന്ദുസംഘടനാ പ്രവർത്തകരും ഇരകളുടെ ബന്ധുക്കളും പ്രതിഷേധവുമായി പൊലീസ് സ്റ്റേഷനിൽ തടിച്ചുകൂടി. കുട്ടികളുടെ കഴുത്ത് അറുത്ത ശേഷം അവരുടെ രക്തം പ്രതികളായ സാജിദും ജാവേദും കുടിക്കുക പോലുമുണ്ടായി എന്ന് ബന്ധുക്കളെ ഉദ്ധരിച്ച്…
Read More » -
പെണ്‍കുട്ടിയെ ആക്രമിച്ചത് തടഞ്ഞ പൊലീസുകാരിക്ക് ക്രൂരമര്‍ദനം; ആശുപത്രിയില്‍ നഴ്‌സിന്റെ മുഖത്ത് ചവിട്ടിയും എസ്.ഐയുടെ കരണത്തടിച്ചും കുടിയന്റെ പരാക്രമം
എറണാകുളം: തൃപ്പൂണിത്തുറയില്‍ ബസ് സ്റ്റോപ്പില്‍ യാത്രക്കാര്‍ നോക്കി നില്‍ക്കെ വനിതാ സിവില്‍ പൊലീസ് ഓഫിസര്‍ക്കു മദ്യപന്റെ ക്രൂര മര്‍ദനം. കസ്റ്റഡിയില്‍ എടുത്ത് ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ നഴ്‌സിന്റെ മുഖത്തു ചവിട്ടി. സമീപത്തുണ്ടായിരുന്ന എസ്‌ഐയെയും അടിച്ചു. സംഭവത്തില്‍ കുരീക്കാട് പാത്രയില്‍ പി.എസ്. മാധവനെ (64) ഹില്‍പാലസ് പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഹില്‍പാലസ് സ്റ്റേഷനിലെ സിപിഒ കടുത്തുരുത്തി ഞാറക്കാലയില്‍ എന്‍.കെ. റെജിമോള്‍ (42), താലൂക്ക് ആശുപത്രി നഴ്‌സിങ് ഓഫിസര്‍ എരൂര്‍ യശോറാം നഗര്‍ അര്‍ജുന്‍ നിവാസില്‍ ജി. ദിവ്യ (35) എന്നിവര്‍ക്കാണു മര്‍ദനമേറ്റത്. ഇന്നലെ വൈകിട്ട് 5.30നു കിഴക്കേക്കോട്ട ബസ് സ്റ്റോപ്പിനു സമീപമുള്ള ഷോപ്പിങ് കോംപ്ലക്‌സിലായിരുന്നു ആദ്യ സംഭവം. മദ്യപിച്ച് വെളിവില്ലാതെ അസഭ്യം പറഞ്ഞു നടന്ന മാധവന്‍ ബസ് സ്റ്റോപ്പിന് സമീപം നിന്ന പെണ്‍കുട്ടികളോട് അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്യുകയായിരുന്നുവെന്നു റെജിമോള്‍ പറഞ്ഞു. ഷോപ്പിങ് കോംപ്ലക്‌സിലേക്കു ഓടിക്കയറിയ ഒരു പെണ്‍കുട്ടിയെ പ്രതി കടന്നുപിടിക്കുകയും ചെയ്തു. ഈ കുട്ടിയുടെ കരച്ചില്‍ കേട്ടാണു ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്കു പോകാന്‍…
Read More » -
രാജീവ് ചന്ദ്രശേഖറിനൊപ്പമുള്ള ഫോട്ടോ മോര്‍ഫ് ചെയ്തത്; ഇ.പിയുടെ ഭാര്യയുടെ പരാതിയില്‍ ഡിസിസി അംഗത്തിനെതിരെ കേസ്
കണ്ണൂര്‍: ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖറുമായി എല്‍.ഡി.എഫ് കണ്‍വീര്‍ ഇ.പി ജയരാജന് ബിസിനസ് ബന്ധം ആരോപിച്ച സംഭവത്തില്‍ കോണ്‍ഗ്രസ് നേതാവിനെതിരെ കേസ്. ഇ പി ജയരാജന്റെ ഭാര്യ പി.കെ ഇന്ദിരയുടെ പരാതിയില്‍ തിരുവനന്തപുരം ഡിസിസി അംഗം ജോസഫ് ഡിക്രൂസിനെതിരെ വളപട്ടണം പോലീസാണ് കേസെടുത്തത്. രാജീവ് ചന്ദ്രശേഖരനൊപ്പം ഇ.പി ജയരാജന്റെ ഭാര്യ ഇരിക്കുന്നതായി ഫോട്ടോ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചുവെന്നാണ് പരാതി. വ്യാജരേഖ ചമയ്ക്കല്‍ കലാപ ശ്രമം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസ്. അതേസമയം, പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ രൂക്ഷവിമര്‍ശനവുമായി ഇ.പി ജയരാജന്‍ രംഗത്തെത്തി. അശ്ലീല വീഡിയോ ഇറക്കുന്നതിന് പ്രശസ്തനാണ് വി.ഡി സതീശന്‍.വൃത്തികെട്ട രാഷ്ട്രീയമാണ് വി.ഡി സതീശന്റേത്. തൃക്കാക്കര ഉപ തെരഞ്ഞെടുപ്പില്‍ ഇടത് സ്ഥാനാര്‍ത്ഥിക്കെതിരെ അശ്ലീല വീഡിയോ ഇറക്കിയത് സതീശനാണ്.ഒരു ഫോട്ടോയില്‍ തന്റെ ഭാര്യയുടെ തലവെട്ടി സ്വപ്ന സുരേഷിന്റെ തല വെച്ച് പ്രചരിപ്പിച്ചത് പ്രതിപക്ഷ നേതാവാണ്.എറണാകുളത്തെ നേതാവിനെയും ഉപയോഗപ്പെടുത്തിയാണ് വ്യാജ നിര്‍മിതി. ഇപ്പോള്‍ ഏതോ ഒരു ഫോട്ടോയുമായി വന്ന് തെളിവുണ്ട് എന്ന്…
Read More » -
ഡോ. ഷഹ്‌നയുടെ ആത്മഹത്യ: റുവൈസിന് പഠനം തുടരാനാകില്ല
കൊച്ചി: തിരുവനന്തപുരം മെഡിക്കല്‍ കോളജ് വിദ്യാര്‍ഥിനി ഡോ.ഷഹ്‌ന ആത്മഹത്യ ചെയ്ത കേസില്‍, പ്രതി ഡോ.ഇ.എ.റുവൈസിന് തിരിച്ചടി. റുവൈസിന് പഠനം തുടരാന്‍ അനുമതി നല്‍കിയ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി. തിരുവനന്തപുരം മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലാണ് ചീഫ് ജസ്റ്റിസ് എ.ജെ.ദേശായി, ജസ്റ്റിസ് വി.ജി.അരുണ്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്. റുവൈസ് സ്ത്രീധനത്തിന്റെ പേരില്‍ വിവാഹത്തില്‍ നിന്ന് പിന്മാറിയതിലുള്ള മനോവിഷമം മൂലം ഡോ. ഷഹ്‌ന ആത്മഹത്യ ചെയ്‌തെന്നാണ് കേസ് കേസില്‍ നേരത്തെ ജാമ്യം ലഭിച്ച റുവൈസ്, പഠനം തുടരാന്‍ അനുവദിക്കണമെന്നും അതിന് സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് പഠനം വിലക്കിയ ആരോഗ്യസര്‍വകലാശാല ഉത്തരവ് ജസ്റ്റിസ് സി.പി.മുഹമ്മദ് നിയാസ് സ്റ്റേ ചെയ്തു. ഈ ഉത്തരവിനെതിരെ പ്രിന്‍സിപ്പല്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കുകയായിരുന്നു. സിംഗിള്‍ ബെഞ്ചിന്റേത് ഇടക്കാല ഉത്തരവാണെങ്കിലും ഫലത്തില്‍ കേസ് തന്നെ അവസാനിക്കുന്ന സ്ഥിതിയാണ് അതുണ്ടാക്കുന്നത് എന്ന് കോടതി പരിഗണിച്ചില്ലെന്ന് ഹര്‍ജിയില്‍ പ്രിന്‍സിപ്പല്‍ ചൂണ്ടിക്കാട്ടി. ജാമ്യം നല്‍കുന്നതും അച്ചടക്ക നടപടിയായി…
Read More » -
വിവാഹനിശ്ചയത്തിനും ‘കാക്കിച്ചട്ടൈ’! പ്രതിശ്രുത വരന്റെ സംശയത്തില്‍ ‘വനിതാ എസ്.ഐ’ കുടുങ്ങി
ഹൈദരാബാദ്: റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ് (ആര്‍.പി.എഫ്) എസ്.ഐ.യായി ആള്‍മാറാട്ടം നടത്തിയ യുവതി അറസ്റ്റില്‍. തെലങ്കാന നര്‍കേട്ട്പള്ളി സ്വദേശി ജഡല മാളവിക(25)യാണ് നല്‍ഗോണ്ട റെയില്‍വേ പോലീസിന്റെ പിടിയിലായത്. വിവാഹനിശ്ചയത്തിന് യൂണിഫോം ധരിച്ചെത്തിയ യുവതിയേക്കുറിച്ച് പ്രതിശ്രുതവരന് തോന്നിയ സംശയമാണ് ആള്‍മാറാട്ടം പുറത്തറിയാന്‍ കാരണമായത്. തുടര്‍ന്ന് റെയില്‍വേ പോലീസ് ‘ഡ്യൂപ്ലിക്കേറ്റ് എസ്.ഐ.’യെ കൈയോടെ പിടികൂടുകയായിരുന്നു. കഴിഞ്ഞ ഒരുവര്‍ഷമായി യുവതി ആള്‍മാറാട്ടം നടത്തുകയാണെന്നും എസ്.ഐ. യൂണിഫോം ധരിച്ച് ആളുകളെ കബളിപ്പിച്ചതായും പോലീസ് പറഞ്ഞു. രസതന്ത്രത്തില്‍ ബിരുദാനന്തര ബിരുദധാരിയായ മാളവിക 2018-ല്‍ ആര്‍.പി.എഫിലേക്കുള്ള എസ്.ഐ. റിക്രൂട്ട്മെന്റില്‍ പങ്കെടുത്തിരുന്നു. എഴുത്തുപരീക്ഷ പാസായെങ്കിലും മെഡിക്കല്‍ ടെസ്റ്റില്‍ ഇവര്‍ പരാജയപ്പെട്ടു. ഇതിനുപിന്നാലെയാണ് എസ്.ഐ.യായി തിരഞ്ഞെടുക്കപ്പെട്ടെന്ന് തെറ്റിദ്ധരിപ്പിച്ച് യുവതി ആള്‍മാറാട്ടം ആരംഭിച്ചത്. 2023-ലാണ് മാളവിക എസ്.ഐ. യൂണിഫോം ധരിച്ച് പൊതുസ്ഥലങ്ങളില്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയത്. കാക്കിയോടുള്ള അടങ്ങാത്ത അഭിനിവേശം കാരണം എവിടെ പോകുമ്പോഴും യൂണിഫോം ധരിക്കുന്നത് യുവതിയുടെ പതിവായിരുന്നു. കുടുംബ ചടങ്ങുകളിലും ക്ഷേത്രത്തില്‍ ദര്‍ശനത്തിന് പോകുമ്പോഴും യാത്രകളിലും മാളവിക എസ്.ഐ. യൂണിഫോമാണ് ധരിച്ചിരുന്നത്. ഇതോടെ യുവതി…
Read More » -
11-കാരിക്ക് നേരേ ലൈംഗികാതിക്രമം; KSEB ഉദ്യോഗസ്ഥനായ രണ്ടാനച്ഛന് 31 വര്‍ഷം തടവ്
എറണാകുളം: പതിനൊന്നു വയസ്സുള്ള പെണ്‍കുട്ടിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥനായ രണ്ടാനച്ഛന് 31 വര്‍ഷം തടവും ഒന്നരലക്ഷം രൂപ പിഴയും ശിക്ഷ. മൂവാറ്റുപുഴ പോക്‌സോ കോടതി ജഡ്ജി പി.വി. അനീഷ് കുമാറാണ് ശിക്ഷ വിധിച്ചത്. വിചാരണ സമയത്ത് ഇരയുടെ അമ്മയും രണ്ട് സഹോദരങ്ങളും കൂറുമാറിയ കേസാണിത്. മറ്റ് സാക്ഷികളുടെ മൊഴിയും പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച തെളിവുകളും രേഖകളും കണക്കിലെടുത്ത കോടതി പ്രതിക്ക് 30 കൊല്ലം കഠിന തടവടക്കമാണ് ശിക്ഷ വിധിച്ചത്. പിഴത്തുക ഇരയ്ക്ക് നഷ്ടപരിഹാരമായി നല്‍കണം. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. പി.ആര്‍. ജമുന ഹാജരായി. സ്റ്റേഷന്‍ ഓഫീസര്‍ ടി.എ. യൂനസ്, എസ്.ഐ. വി.കെ. ശശികുമാര്‍, സിവില്‍ പോലീസ് ഉദ്യോഗസ്ഥരായ സൈനബ, സജനി, വി.എം. രഘുനാഥ് എന്നിവരാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.
Read More » -
കൊയിലാണ്ടി സ്റ്റേഡിയത്തില്‍ യുവാവ് മരിച്ചനിലയില്‍; മൃതദേഹത്തിന് സമീപം ലഹരിമരുന്ന് സിറിഞ്ച്
കോഴിക്കോട്: കൊയിലാണ്ടി സ്റ്റേഡിയത്തില്‍ യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍. കുറുവങ്ങാട് സ്വദേശി അമല്‍ സൂര്യ (25) ആണ് മരിച്ചത്. മൃതദേഹത്തിന് സമീപത്ത് നിന്ന് ലഹരിമരുന്ന് സിറിഞ്ചും കണ്ടെത്തി. ഇന്ന് രാവിലെയാണ് സംഭവം. ലഹരിമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട് യുവാക്കള്‍ ഇവിടെ സ്ഥിരമായി തമ്പടിക്കാറുണ്ടെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. ഇത് കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. അത്തരത്തില്‍ ഒരു സംഘം ചേരല്‍ ഇന്നലെയും നടന്നതായി പൊലീസ് സംശയിക്കുന്നുണ്ട്. അമല്‍ സൂര്യയോടൊപ്പം കൂട്ടുകാരും ഉണ്ടായിരുന്നതായാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇത് കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടക്കുന്നത്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
Read More » -
കളമശ്ശേരിയില്‍ യുവതിയെ നടുറോഡില്‍ കഴുത്തറത്ത് കൊല്ലാന്‍ ശ്രമം്; ഭര്‍ത്താവ് കസ്റ്റഡിയില്‍
കൊച്ചി: കളമശ്ശേരിയില്‍ യുവതിയെ നടുറോഡില്‍ കഴുത്തറത്ത് കൊല്ലാന്‍ ശ്രമം. ഗുരുതരമായി പരിക്കേറ്റ നീനു (26) എന്ന യുവതി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. സഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ ഭര്‍ത്താവ് ആര്‍ഷലിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കൂനന്തായി എകെജി നഗര്‍ റോഡില്‍വെച്ചായിരുന്നു ആക്രമണം. കുടുംബപ്രശ്‌നമാണ് കൊലപാതകശ്രമത്തിന് പിന്നിലെന്നാണ് സൂചന. ആര്‍ഷലിനെ പോലീസ് വിശദമായി ചോദ്യംചെയ്യുകയാണ്. സിസി ടിവി ദൃശ്യങ്ങളടക്കം പരിശോധിക്കുന്നുണ്ട്. ഏഴ് വര്‍ഷം മുന്‍പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. കഴിഞ്ഞ ഒരുവര്‍ഷമായി ഇരുവരും അകന്നുകഴിയുകയായിരുന്നു. ദമ്പതിമാര്‍ക്ക് ഒരു കുഞ്ഞുണ്ട്.
Read More »