Crime
-
സൂര്യഗ്രഹണത്തിന് ലോകാവസാനമെന്ന് ഭയന്നു; ഭര്‍ത്താവിനെ കുത്തിയും കുട്ടികളെ കാറില്‍ നിന്നെറിഞ്ഞും കൊന്ന് യുവതി
ലോസ് ആഞ്ചലസ്: സൂര്യഗ്രഹണം ഭയന്ന് ഭര്‍ത്താവിനെ കുത്തിക്കൊന്നും കുട്ടികളെ ഓടുന്ന കാറില്‍ നിന്നെറിഞ്ഞും യുവതി. ലോസ് ആഞ്ചലസിലാണ് സംഭവം. 34കാരിയും സമൂഹമാധ്യമങ്ങളില്‍ ജ്യോതിഷവിഷയങ്ങള്‍ ചെയ്യുന്ന ഇന്‍ഫ്ലുവെന്‍സറുമായ, ഡാനിയേല്‍ ചെര്‍ക്കിയാഹ് ജോണ്‍സണ്‍ ആണ് ഭര്‍ത്താവിനെ കുത്തിക്കൊല്ലുകയും കുഞ്ഞുങ്ങളെ കാറില്‍ നിന്നെറിയുകയും ചെയ്തത്. രണ്ട് കുഞ്ഞുങ്ങളില്‍ ഒരാള്‍ മരണത്തിന് കീഴടങ്ങുകയും ഒരാള്‍ ഗുരുതര പരിക്കുകളോടെ രക്ഷപ്പെടുകയും ചെയ്തു. കുഞ്ഞുങ്ങളെ എറിഞ്ഞതിന് പിന്നാലെ യുവതി 160 കിലോമീറ്റര്‍ വേഗതയില്‍ കാര്‍ മരത്തിലിടിപ്പിച്ച് ജീവനൊടുക്കാനും ശ്രമിച്ചു. സൂര്യഗ്രഹണത്തെക്കുറിച്ച് ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ തന്റെ സമൂഹമാധ്യമ അക്കൗണ്ടില്‍ ‘ആത്മീയ യുദ്ധം’ എന്നായിരുന്നു ഡാനിയേല്‍ കുറിച്ചിരുന്നത്. ഗ്രഹണം ലോകാവസാനത്തിന്റെ ലക്ഷണമാണെന്ന് ഇവര്‍ അടിയുറച്ച് വിശ്വസിച്ചിരുന്നു. ഗ്രഹണത്തിന്റെ മണിക്കൂറുകള്‍ക്ക് മുമ്പാണ് ഇവര്‍ ആക്രമണപരമ്പര അഴിച്ചുവിട്ടത്. പങ്കാളിയായ ജേലന്‍ അലന്‍ ചേനിയുമായി സംഭവത്തിന് മുമ്പ് ഡാനിയേല്‍ തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു. തുടര്‍ന്ന് പങ്കാളിയെ കുത്തിക്കൊലപ്പെടുത്തിയ ഇവര്‍ എട്ടുമാസമുള്ള കുഞ്ഞിനെയും ഒമ്പതുവയസുള്ള കുട്ടിയേയും കൂട്ടി കാറില്‍ ദേശീയപാത 405ലേക്ക് കടക്കുകയായിരുന്നു. അതിവേഗത്തില്‍ ദേശീയപാതയില്‍ സഞ്ചരിച്ചുകൊണ്ടിരിക്കെയാണ് ഇവര്‍…
Read More » -
ഗുണ്ടാതലവനെ വെട്ടിക്കൊന്ന കേസ്; രണ്ടുപേര്‍ കൂടി കസ്റ്റഡിയില്‍
എറണാകുളം: ചെങ്ങമനാട് ഗുണ്ടാത്തലവന്റെ കൊലപാതകത്തില്‍ രണ്ടുപേരെ കൂടി പൊലീസ് കസ്റ്റഡിയില്‍ എടുത്തു.കുറുമശ്ശേരി സ്വദേശികളായ സതീഷ്, സിന്റോ എന്നിവയാണ് കസ്റ്റഡിയില്‍ എടുത്തത്. നേരത്തെ കസ്റ്റഡിയിലെടുത്ത രണ്ടുപേരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിരുന്നു. നിതിന്‍, ദീപക് എന്നിവരെയാണ് ചെങ്ങമനാട് പൊലീസ് നേരത്തെ കസ്റ്റഡിയിലെടുത്തത്. തുരുത്തിശ്ശേരി സ്വദേശി വിനു വിക്രമന്‍ (35) ആണ് ഇന്നലെ പുലര്‍ച്ചെ കൊല്ലപ്പെട്ടത്. ഗില്ലാപ്പി ബിനോയ് വധക്കേസ് ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് വിനു. കുറുമശ്ശേരി സ്വകാര്യ ആശുപത്രിക്ക് മുന്നില്‍വെച്ചാണ് വിനു വിക്രമനെ കൊലപ്പെടുത്തിയത്. റോഡില്‍ വച്ച് ക്രൂരമായി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കുപ്രസിദ്ധ ഗുണ്ടാ നേതാവായിരുന്ന ഗിലാപ്പി ബിനോയിയുടെ അത്താണി സിറ്റി ബോയ്‌സ് എന്ന ഗുണ്ടാ സംഘത്തിലെ പ്രധാനിയായിരുന്നു വിനു. പിന്നീട് ബിനോയിയുമായി തെറ്റിപ്പിരിഞ്ഞ വിനു 2019 ല്‍ ബിനോയിയെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ബാര്‍ ഹോട്ടല്‍ ഉടമസ്ഥരെ ഭീഷണിപ്പെടുത്തി ഗുണ്ടാപിരിവ് നടത്തിയതിനും പാടം നികത്തിയതിനും മയക്കുമരുന്ന് കൈവശംവെച്ചതിനുമുടക്കം ഒട്ടേറെ കേസുകളില്‍ പ്രതിയാണ് വിനു. ഗുണ്ടാപ്പകയാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് നിഗമനം.
Read More » -
കാറില്‍ മയക്കുമരുന്ന് വെച്ച് ദമ്പതിമാരെ കുടുക്കാന്‍ ശ്രമിച്ച സംഭവം; ഒരാള്‍കൂടി അറസ്റ്റില്‍
വയനാട്: കാറില്‍ മാരക മയക്കുമരുന്നായ എം.ഡി.എം.എ വെച്ച് ദമ്പതിമാരെ കേസില്‍ കുടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ഒരാളെകൂടി അറസ്റ്റ് ചെയ്തു. ചീരാല്‍ കവിയില്‍ വീട്ടില്‍ കെ.ജെ. ജോബിനെയാണ് ബത്തേരി ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഒ ബൈജു കെ. ജോസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. മുന്‍ ഭാര്യയോടുള്ള വിരോധം മൂലം കാറില്‍ എം.ഡി.എം.എ വെക്കാന്‍ ആളെ നിയോഗിച്ച മുഖ്യപ്രതി ചീരാല്‍ സ്വദേശിയായ കുണ്ടുവായില്‍ ബാദുഷ (25)യെയും 10,000 രൂപ വാങ്ങി കാറില്‍ എം.ഡി.എം.എ വെച്ച ബാദുഷയുടെ സുഹൃത്തായ ചീരാല്‍ കുടുക്കി പുത്തന്‍പുരക്കല്‍ പി.എം. മോന്‍സി(30)യെയും പോലീസ് പിടികൂടിയിരുന്നു. ഇരുവരേയും കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതില്‍ നിന്നാണ് ജോബിന്റെ പങ്ക് വ്യക്തമായത്. ചീരാലില്‍ നടന്ന ഗൂഢാലോചനയില്‍ പങ്കാളിയാകുകയും ദമ്പതികളെ ഫോണില്‍ വിളിച്ച് മൂന്നാംമൈലില്‍ എത്തിക്കുകയും ചെയ്തയാളാണ് ജോബിന്‍. പിടിയിലായ മൂന്ന് പേരും അയല്‍വാസികളും സുഹൃത്തുക്കളുമാണ്. മാര്‍ച്ച് 17-ന് വൈകിട്ടാണ് സംഭവം. അമ്പലവയല്‍ സ്വദേശികളായ ദമ്പതികള്‍ വില്‍പനക്കായി ഒ.എല്‍.എക്സിലിട്ട കാര്‍ ടെസ്റ്റ് ഡ്രൈവ് ചെയ്യാനെന്ന പേരില്‍ വാങ്ങി ഡ്രൈവര്‍ സീറ്റിന്റെ…
Read More » -
അനധികൃതമായി സൂക്ഷിച്ച മദ്യം പിടിച്ചെടുത്ത സംഭവം; ‘അമ്പുക്ക’യ്‌ക്കെതിരെ നടപടിക്ക് നിര്‍ദേശം
കൊച്ചി: പി.വി.അന്‍വര്‍ എംഎല്‍എയ്ക്ക് വീണ്ടും നിയമക്കുരുക്ക്. അന്‍വറിന്റെ ഉടമസ്ഥതയില്‍ ആലുവയിലുള്ള കെട്ടിടത്തില്‍ അനധികൃതമായി സൂക്ഷിച്ച മദ്യം പിടിച്ചെടുത്തിട്ടും കേസെടുക്കാതിരുന്ന നടപടിയില്‍ ഹൈക്കോടതി ഇടപെടല്‍. കേസെടുക്കാതിരുന്ന വിഷയത്തില്‍ നാലാഴ്ചയ്ക്കുള്ളില്‍ പരിശോധിച്ച് ഉചിതമായ നടപടി സ്വീകരിക്കാനാണ് സംസ്ഥാന ആഭ്യന്തര സെക്രട്ടറിക്ക് ജസ്റ്റിസ് കെ.ബാബുവിന്റെ നിര്‍ദേശം. ആലുവ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ 2018 ഡിസംബര്‍ എട്ടിന് മലേക്കപ്പടിയിലുള്ള ‘ജോയി മാത്യു ക്ലബ്’ എന്ന കെട്ടിടത്തില്‍ പരിശോധന നടത്തിയിരുന്നു. ഇവിടെ ഈ സമയത്ത് ‘ഡിജെ പാര്‍ട്ടി’ നടന്നിരുന്നു എന്നും കെട്ടിടത്തില്‍ ബാര്‍ സംവിധാനങ്ങള്‍ സജ്ജീകരിച്ച് മദ്യം വിളമ്പുന്നുണ്ടായിരുന്നു എന്നും പരാതിക്കാരനായ മലപ്പുറം സ്വദേശി കെ.വി.ഷാജി പറയുന്നു. ഈ പാര്‍ട്ടിയില്‍ പങ്കെടുത്തവര്‍ ലഹരി ഉപയോഗിച്ചിരുന്നുവെന്നും പരാതിക്കാരന്‍ ആരോപിച്ചു. അന്‍വറിന്റെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. അലി അക്ബര്‍ എന്നയാളാണ് നടത്തിപ്പുകാരന്‍. 19 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യവും 6.5 ലിറ്റര്‍ ബിയറുമാണ് ഇവിടെനിന്ന് പിടിച്ചെടുത്തത്. മദ്യം സൂക്ഷിക്കാനും വില്‍ക്കാനും കെട്ടിടത്തിന്റെ ഉടമസ്ഥനും നടത്തിപ്പുകാരനും അനുമതി നല്‍കിയത് അബ്കാരി നിയമത്തിന്റെ ലംഘനമാണ് എന്നായിരുന്നു…
Read More » -
യാത്രക്കാര്‍ക്കൊപ്പം ‘കിടന്നുറങ്ങി’ മോഷണം നടത്തുന്ന ഫോണ്‍ മോഷ്ടാവ് പിടിയില്‍
ലഖ്‌നൗ: റെയില്‍വേ സ്റ്റേഷനിലെ കാത്തിരിപ്പുമുറിയില്‍ കിടന്നുറങ്ങുന്ന യാത്രക്കാര്‍ക്കൊപ്പം കിടന്ന് മോഷണം നടത്തിയ യുവാവ് അറസ്റ്റില്‍. ഇരുപത്തിയൊന്നുകാരനായ അവിനാഷ് സിങ്ങിനെയാണ് ഉത്തര്‍പ്രദേശിലെ മഥുര റെയില്‍വേ പൊലീസ് അറസ്റ്റുചെയ്തത്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി പഴ്‌സും മൊബൈല്‍ ഫോണുമടക്കം വിലപിടിപ്പുള്ള വസ്തുക്കള്‍ മോഷണം പോകുന്നതായി മഥുര റെയില്‍വേ പൊലീസിന് പതിവായി പരാതി ലഭിച്ചിരുന്നു. മോഷണം റെയില്‍വേ സ്റ്റേഷന്‍ കേന്ദ്രീകരിച്ചതായതിനാല്‍ മോഷ്ടാവിനെ പിടികൂടാന്‍ സിസിടിവി പരിശോധിക്കാന്‍ റെയില്‍വേ പൊലീസ് തീരുമാനിച്ചു. ഇതിനായി സ്റ്റേഷനിലെ പലഭാഗത്തെയും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നതിനിടയിലാണ് കാത്തിരിപ്പുമുറിയില്‍ യാത്രക്കാര്‍ക്കൊപ്പം ‘കിടന്നുറങ്ങി മോഷണം നടത്തുന്ന’ കള്ളനെ ഇവര്‍ കണ്ടെത്തിയത്. കാത്തിരിപ്പുമുറിയില്‍ തറയില്‍ നിരന്നുകിടക്കുന്ന യാത്രക്കാര്‍ക്കൊപ്പം ഉറക്കം നടിച്ചു കിടക്കുന്ന മോഷ്ടാവ് എല്ലാവരും ഉറങ്ങിയെന്ന് ഉറപ്പാക്കിയതിന് ശേഷം സമീപത്ത് കിടന്നുറങ്ങുന്ന ആളുടെ പോക്കറ്റില്‍ നിന്ന് കിടന്നുകൊണ്ടുതന്നെ കൈനീട്ടി മൊബൈല്‍ ഫോണ്‍ കവരുന്ന ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. ഒന്നുരണ്ടു ശ്രമങ്ങള്‍ക്ക് ശേഷമാണ് യാത്രക്കാരനെ ഉണര്‍ത്താതെ മോഷ്ടാവ് ഫോണ്‍ കൈക്കലാക്കുന്നത്. തന്റെ ഉദ്യമത്തില്‍ വിജയിച്ച മോഷ്ടാവ് തുടര്‍ന്ന് തുടര്‍ന്ന് യാത്രക്കാരന് സമീപം…
Read More » -
മല്ലപ്പള്ളിയില്‍ വൃദ്ധ ദമ്പതികള്‍ പൊള്ളലേറ്റ് മരിച്ചു; വീട്ടിലെ ഗ്യാസ് സിലിണ്ടര്‍ തുറന്നുവച്ച നിലയില്‍
പത്തനംതിട്ട: മല്ലപ്പള്ളിയില്‍ വൃദ്ധദമ്പതികളെ പൊള്ളലേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി. കൊച്ചരപ്പ് സ്വദേശി സി.ടി വര്‍ഗീസ് (78), ഭാര്യ അന്നമ്മ വര്‍ഗീസ് (73) എന്നിവരാണ് മരിച്ചത്. പാചക വാതകത്തിന് തീപിടിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് രാവിലെയായിരുന്നു സംഭവം. വീട്ടിലെ ഗ്യാസ് സിലിണ്ടര്‍ തുറന്നുവച്ചനിലയിലായിരുന്നു. വീട്ടില്‍ വര്‍ഗീസും അന്നമ്മയും മാത്രമായിരുന്നു താമസം. അന്നമ്മയുടെ മൃതദേഹം വീടിനുള്ളിലും വര്‍ഗീസിന്റേത് പുറത്ത് കുളിമുറിയിലുമാണ് കണ്ടെത്തിയത്. ഗ്യാസ് സിലിണ്ടര്‍ തുറന്നുവച്ചതിനാല്‍ ആത്മഹത്യയാണെന്ന് സംശയമുണ്ട്. എന്നാല്‍, ഇവര്‍ക്ക് സാമ്പത്തിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നില്ലെന്നാണ് നാട്ടുകാര്‍ നല്‍കുന്ന സൂചന. തീപിടിത്തത്തില്‍ വീടിനുള്ളിലെ വസ്തുക്കളും ജനല്‍ച്ചില്ലുകളുമൊക്കെ തകര്‍ന്നിട്ടുണ്ട്. കീഴ്വായ്പൂര്‍ പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് കൊണ്ടുപോകും. ഫോറന്‍സിക് വിദഗ്ദ്ധരും സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്. അതേസമയം, സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്നും പൊലീസ് അറിയിച്ചു. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മാത്രമേ സംഭവത്തില്‍ കൂടുതല്‍ വ്യക്തത വരികയുള്ളൂ. വര്‍ഗീസിന്റെ സഹോദരന്‍ ഇവരുടെ വീടിന് സമീപമാണ് താമസിക്കുന്നത്. അന്നമ്മയേയും…
Read More » -
കാമുകനൊപ്പം ഒളിച്ചോടാന്‍ രണ്ടുമക്കളെ കൊലപ്പെടുത്തി യുവതി; കുറ്റം ഭര്‍ത്താവിന് മേല്‍ ചുമത്താനും ശ്രമം
മുംബൈ: കാമുകനൊപ്പം പോകാന്‍ രണ്ട് മക്കളെ കൊലപ്പെടുത്തിയ യുവതി അറസ്റ്റിലായി. മഹാരാഷ്ട്രയിലെ റായ്ഗഡ് സ്വദേശിയും 25കാരിയുമായ ശീതള്‍ പോള്‍ ആണ് അറസ്റ്റിലായത്. വിവാഹത്തിന് മുമ്പ് താന്‍ പ്രണയത്തിലായിരുന്നയാളുമായി ഒളിച്ചോടാന്‍ വേണ്ടിയായിരുന്നു യുവതി കൊടുംക്രൂരത ചെയ്തത്. കാമുകനൊപ്പം ജീവിക്കുന്നതിന് കുട്ടികള്‍ തടസമാകുമെന്ന് കണ്ടാണ് അവരെ ഒഴിവാക്കാന്‍ തീരുമാനിച്ചതെന്നാണ് യുവതി പൊലീസിനോട് പറഞ്ഞത്. കുറ്റം ഭര്‍ത്താവിന് മേല്‍ കെട്ടിവയ്ക്കാന്‍ യുവതി ശ്രമിച്ചിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. കഴിഞ്ഞമാസം 31നാണ് കുട്ടികളെ ശീതള്‍ കൊലപ്പെടുത്തിയത്. വീട്ടിനുള്ളില്‍ അബോധാവസ്ഥയില്‍ കണ്ട കുട്ടികളെ പിതാവ് സദാനന്ദ് പോള്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. മരണത്തില്‍ സംശയം പ്രകടിപ്പിച്ച ഡോക്ടര്‍മാര്‍ പൊലീസിനെ വിവരം അറിയിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ക്രൂരകൊലപാതകം പുറത്തറിഞ്ഞത്. അന്വേഷണത്തിന്റെ ഭാഗമായി ശീതളിനെയും സദാനന്ദിനെയും പൊലീസ് ചോദ്യം ചെയ്‌തെങ്കിലും ഒരു വിവരവും ലഭിച്ചില്ല. സംഭവദിവസം കുട്ടികള്‍ക്ക് മധുരപലഹാരങ്ങള്‍ നല്‍കിയശേഷമാണ് വീടിനടുത്തുള്ള ചന്തയിലേക്ക് താന്‍ പോയതെന്ന് സദാനന്ദ് പൊലീസിനോട് പറഞ്ഞു. ചന്തയില്‍ നിന്ന് തിരിച്ചെത്തുമ്പോള്‍ ഭാര്യ വീടിന് മുന്നിലുണ്ടായിരുന്നു എന്നും…
Read More » -
ഒളിവിലായിരുന്ന നടന്‍ മരിച്ചനിലയില്‍; മൃതദേഹം കണ്ടത് വനപ്രദേശത്ത്
ന്യൂയോര്‍ക്ക്: അമേരിക്കന്‍ നടന്‍ കോള്‍ ബ്രിങ്സ് പ്ലെന്റി (27) ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നടനെ കാണാനില്ലെന്ന് കുടുംബം പരാതി നല്‍കി നാല് ദിവസത്തിനു ശേഷമാണ് കാടിനുള്ളില്‍ മൃതദേഹം കണ്ടെത്തിയത്. 1923 ടിവി സീരീസിലെ നടനാണ്. കന്‍സാസിലാണ് മൃതദേഹം കണ്ടെത്തിയത്. പ്രദേശത്ത് അജ്ഞാത വാഹനം കണ്ടതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വനത്തില്‍ കാറും നടന്റെ മൃതദേഹവും കണ്ടത്. നടന്റെ ബന്ധു ആണ് താരത്തെ കാണാനില്ലെന്നും കണ്ടെത്താന്‍ സഹായിക്കണം എന്നു പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ കുറിപ്പ് പങ്കുവച്ചത്. മാര്‍ച്ച് 31 നാണ് താരത്തെ അവസാനമായി കാണുന്നത്. ഗാര്‍ഹിക പീഡനക്കേസില്‍ പ്രതിയായ കോള്‍ ബ്രിങ്സ് പ്ലെന്റിയെ പൊലീസ് തെരയുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. നടനെ കാണാതായ ദിവസമാണ് ഒരു അപ്പാര്‍ട്ട്മെന്റില്‍ നിന്ന് യുവതിയുടെ കരച്ചില്‍ കേട്ടു എന്ന് പറഞ്ഞ് പൊലീസിന് കോള്‍ വരുന്നത്. സംഭവസ്ഥലത്ത് എത്തിയപ്പോഴേക്കും പ്രതി രക്ഷപ്പെട്ടിരുന്നു. കാമറയില്‍ കോള്‍ ഡ്രൈവ് ചെയ്ത് പോകുന്നത് പതിഞ്ഞിരുന്നു. തുടര്‍ന്ന് ഇയാള്‍ക്കെതിരെ…
Read More » -
പാനൂര്‍ സ്ഫോടനത്തില്‍ സി.പി.എം പ്രതിരോധത്തില്‍; ബോംബ് നിര്‍മാണം തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്
കണ്ണൂര്‍: പാനൂര്‍ സ്ഫോടനത്തില്‍ സി.പി.എമ്മിനെ പ്രതിരോധത്തിലാക്കി റിമാന്‍ഡ് റിപ്പോര്‍ട്ട് . ബോംബ് നിര്‍മ്മിച്ചത് ലോക്‌സഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. സായൂജ്, അമല്‍ ബാബു എന്നിവരുടെ റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് പരാമര്‍ശം. കേസിലെ 12 പ്രതികളും സി.പി.എം പ്രവര്‍ത്തകരെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. പാനൂരില്‍ ബോംബ് നിര്‍മാണത്തിനിടെയുണ്ടായ സ്ഫോടനത്തില്‍ ഒരാള്‍ മരിക്കുകയും മറ്റൊരാള്‍ക്ക് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സ്ഫോടനത്തില്‍ പാര്‍ട്ടിക്ക് ബന്ധമില്ലെന്നാണ് സി.പി.എം, ഡി.വൈ.എഫ്.ഐ നേതാക്കള്‍ തുടക്കം മുതല്‍ പറയുന്നത്. അതേസമയം, കേസില്‍ അറസ്റ്റിലായവരെല്ലാം ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരാണ്. സ്ഫോടനത്തില്‍ കൊല്ലപ്പെട്ടയാളുടെ വീട് സി.പി.എം പാനൂര്‍ ഏരിയാ കമ്മിറ്റി നേതാക്കള്‍ സന്ദര്‍ശിച്ചിരുന്നു. മാനുഷിക പരിഗണവെച്ചാണ് സന്ദര്‍ശിച്ചത് എന്നായിരുന്നു ഇതില്‍ മുഖ്യമന്ത്രിയുടെ പ്രതികരണം.
Read More » -
എരുമപ്പെട്ടിയില്‍ മൂന്ന് കുട്ടികളുമായി യുവതി കിണറ്റില്‍ ചാടി; രണ്ട് കുട്ടികള്‍ മരിച്ചു
തൃശൂര്‍: എരുമപ്പെട്ടി വെള്ളാറ്റഞ്ഞൂരില്‍ മൂന്ന് കുട്ടികളുമായി യുവതി കിണറ്റില്‍ ചാടി. രണ്ടു കുട്ടികള്‍ മരിച്ചു. വെള്ളാറ്റഞ്ഞൂര്‍ പൂന്തിരുത്തില്‍ വീട്ടില്‍ അഭിജയ് (7) ആദിദേവ് (6) എന്നിവരാണ് മരിച്ചത്. മാതാവ് സയന (29), ഒന്നര വയസ്സുള്ള മകള്‍ ആഗ്‌നിക എന്നിവര്‍ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ചൊവ്വാഴ്ച ഉച്ചക്ക് രണ്ടു മണിയോടെയായിരുന്നു സംഭവം. മരിച്ച കുട്ടികളില്‍ ഒരാളുടെ മൃതദേഹം വെള്ളറക്കാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലും ഒരാളുടെ മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലും സൂക്ഷിച്ചിരിക്കുകയാണ്. എരുമപ്പെട്ടി സബ് ഇന്‍സ്‌പെക്ടര്‍ മഹേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്ത് എത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. കുന്നംകുളം അഗ്‌നി രക്ഷാസേന സ്റ്റേഷന്‍ ഓഫീസര്‍ ബി. വൈശാഖിന്റെ നേതൃത്വത്തിലുള്ള അഗ്‌നി രക്ഷാസേനാസംഘം സ്ഥലത്തെത്തി. നാട്ടുകാരും അഗ്‌നി രക്ഷാസേന ഉദ്യോഗസ്ഥരും ചേര്‍ന്ന് ഏറെനേരത്തെ പരിശ്രമത്തിനോടുവിലാണ് നാലുപേരെയും കിണറ്റില്‍നിന്നും പുറത്തെത്തിച്ചത്.
Read More »