Crime
-
റീല്‍സ് എടുക്കുന്നതിനെ ചൊല്ലി തര്‍ക്കം; മാനവീയം വീഥിയില്‍ യുവാവിന് വെട്ടേറ്റു
തിരുവനന്തപുരം: മാനവീയം വീഥിയില്‍ യുവാക്കള്‍ തമ്മില്‍ വീണ്ടും സംഘര്‍ഷം. പുലര്‍ച്ചെയുണ്ടായ സംഘര്‍ഷത്തില്‍ ചെമ്പഴന്തി സ്വദേശി ധനു കൃഷ്ണയ്ക്കു വെട്ടേറ്റു. കഴുത്തിനു ഗുരുതരമായി പരുക്കേറ്റ ധനു കൃഷ്ണ മെഡിക്കല്‍ കോളജില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ആക്രമണം നടത്തിയ ഷെമീര്‍ എന്ന യുവാവിനെയും ഒപ്പമുണ്ടായിരുന്ന പെണ്‍കുട്ടിയെയും പൊലീസ് കസ്റ്റഡിയിലെടുത്തു. റീല്‍സ് എടുക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെയാണ് ആക്രമണമുണ്ടായത്. പുലര്‍ച്ചെ ഒന്നരയോടെ ആയിരുന്നു സംഘര്‍ഷം. എല്ലാവരും മദ്യ ലഹരിയിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. നിരന്തര സംഘര്‍ഷത്തെ തുടര്‍ന്ന് മാനവീയം വീഥിയില്‍ നേരത്തെ പൊലീസ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നെങ്കിലും ഇപ്പോള്‍ അതെല്ലാം അയഞ്ഞ മട്ടാണ്. പൊലീസ് നിയന്ത്രണങ്ങള്‍ കുറഞ്ഞതോടെ ലഹരി സംഘങ്ങള്‍ വീണ്ടും മാനവീയം വീഥി താവളമാക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് ചുമതലയുള്ളതിനാല്‍ കൂടുതല്‍ പൊലീസുകാരെ ഇവിടെ വിന്യസിക്കാന്‍ സാധിക്കുന്നില്ലെന്നാണു പൊലീസിന്റെ നിലപാട്. സിസിടിവി ഇല്ലാത്ത ഭാഗം നോക്കിയാണു സംഘങ്ങള്‍ ഒത്തുചേരുന്നത്. 12 മണിക്കുശേഷം ഇവിടെനിന്നു പിരിഞ്ഞു പോകണമെന്നു നിര്‍ദ്ദേശമുണ്ടെങ്കിലും അതിനു തയാറാകാതെ ഇവിടെത്തുടര്‍ന്ന യുവാക്കളാണ് ഇന്നലത്തെ കുറ്റകൃത്യത്തിന്റെയും പിന്നിലുള്ളത്.
Read More » -
പട്ടാപ്പകല്‍ വീട്ടില്‍ കയറി യുവതിയെ കസേരയില്‍ കെട്ടിയിട്ട് കവര്‍ച്ച; എടപ്പാളില്‍ മോഷ്ടിച്ചത് 15 പവന്‍
മലപ്പുറം: വീട്ടില്‍ കയറി യുവതിയെ കെട്ടിയിട്ട് കവര്‍ച്ച നടത്തിയതായി പരാതി. എടപ്പാള്‍ വട്ടംകുളത്ത് അശോകന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. അശോകന്റെ മരുമകളായ രേഷ്മയെ കസേരയില്‍ കെട്ടിയിട്ട ശേഷം ശരീരത്തില്‍ അണിഞ്ഞിരുന്ന 15 പവന്‍ സ്വര്‍ണം കവര്‍ന്നെന്നാണ് പരാതി. ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു കവര്‍ച്ച നടന്നതെന്നാണ് പരാതിയില്‍ പറയുന്നത്. മാസ്‌കും കണ്ണടയും ധരിച്ചാണ് മോഷ്ടാവ് വീട്ടിലെത്തിയത്. ശേഷം വീട്ടിലേക്ക് അതിക്രമിച്ച് കയറുകയായിരുന്നു. ഈ സമയം മുന്‍വശത്ത് കസേരയില്‍ ഇരിക്കുകയായിരുന്നു രേഷ്മ. രേഷ്മയെ അതേ കസേരയില്‍ കെട്ടിയിട്ട ശേഷം മോഷ്ടാവ് ശരീരത്തിലുണ്ടായിരുന്ന മുഴുവന്‍ സ്വര്‍ണാഭരണങ്ങളും കവര്‍ന്നു. സംഭവം നടക്കുമ്പോള്‍ വീട്ടില്‍ രേഷ്മയുടെ ഭര്‍ത്താവും അമ്മായിയമ്മയും ഉണ്ടായിരുന്നുവെന്നാണ് മൊഴി. എന്നാല്‍ ഇരുവരും ഈ സംഭവങ്ങള്‍ അറിഞ്ഞിരുന്നില്ല. അമ്മായിയമ്മ കുളിക്കുകയായിരുന്നുവെന്നും രേഷ്മയുടെ ഭര്‍ത്താവ് മുകളിലത്തെ നിലയില്‍ ഉറങ്ങുകയായിരുന്നുവെന്നുമാണ് പരാതിയില്‍ പറയുന്നത്. കുളി കഴിഞ്ഞ് പുറത്തുവന്ന അമ്മായിയമ്മയാണ് രേഷ്മയെ കെട്ടിയിട്ട നിലയില്‍ കണ്ടത്. തുടര്‍ന്ന് അമ്മായിയമ്മ തന്നെയാണ് രേഷ്മയെ രക്ഷിച്ചത്. എന്നാല്‍ അതിന് മുന്‍പ് തന്നെ മോഷ്ടാവ്…
Read More » -
അമ്മയെ പ്രഷര്‍കുക്കറിന്റെ അടപ്പുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമം; മണര്‍കാട്ട് യുവാവ് അറസ്റ്റില്‍
കോട്ടയം: വീട്ടുവഴക്കിനെത്തുടര്‍ന്ന് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച അമ്മയെ പ്രഷര്‍കുക്കറിന്റെ അടപ്പുകൊണ്ട് തലയ്ക്കടിച്ച മകന്‍ പിടിയില്‍. വടവാതൂര്‍ പോളശ്ശേരി കൊച്ചുപറമ്പില്‍ വീട്ടില്‍ ഹരികൃഷ്ണന്‍ (26)ആണ് അറസ്റ്റിലായത്. ബുധനാഴ്ച രാവിലെ എട്ടരയോടെ വീടിനുള്ളില്‍വെച്ച് കൈകൊണ്ട് പലതവണ തലയ്ക്ക് ഇടിക്കുകയും കുതറി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ഇവരെ വീട്ടിലിരുന്ന കുക്കറിന്റെ അടപ്പ് ഉപയോഗിച്ച് പലതവണ അടിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പരാതിയെ തുടര്‍ന്ന് മണര്‍കാട് പോലീസ് കേസെടുത്ത് പ്രതിയെ പിടികൂടുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡുചെയ്തു.
Read More » -
വാടകക്കാരിയെ ‘അടിമയാക്കി’ പീഡിപ്പിച്ചത് 16 വര്‍ഷം; വീട്ടമ്മയ്ക്കു ജയിലിനു പുറമെ ‘ശിക്ഷ’യുമായി കോടതി
ലണ്ടന്‍: ഒരു പൗണ്ട് പോലും ശമ്പളം നല്‍കാതെ 16 വര്‍ഷത്തോളം സ്ത്രീയെ വീട്ടുജോലി ചെയ്യിച്ച പ്രതിക്ക് ജയില്‍ ശിക്ഷ തുടരവേ അര്‍ഹമായ ശിക്ഷയും. 16 വര്‍ഷത്തോളം ശമ്പളം നല്‍കാതെ ഇരയെ നിയന്ത്രിച്ച് ജോലി ചെയ്യിച്ച ക്രൂരതയ്ക്ക് സ്വന്തം വീട് വിറ്റ് 200,000 നഷ്ടപരിഹാരം നല്‍കേണ്ടിവന്നു. വെസ്റ്റ് സസെക്സിലെ വര്‍ത്തിങിലുള്ള വീടാണ് ഫര്‍സാന കൗസര്‍ എന്ന സ്ത്രീക്ക് ജയില്‍ ശിക്ഷ തുടരവേ വില്‍ക്കേണ്ടി വന്നത്. പാചകം, വൃത്തിയാക്കല്‍, കുട്ടികളെ നോക്കല്‍ എന്നിങ്ങനെയുള്ള ജോലികളാണ് ഫര്‍സാന കൗസര്‍ ഇരയെ കൊണ്ട് ചെയ്യിപ്പിച്ചിരുന്നത്. ശാരീരികവും, മാനസികവും, സാമ്പത്തികവുമായി ചൂഷണം ചെയ്തതിന് പുറമെ പാസ്പോര്‍ട്ടും, സാമ്പത്തികവും ഫര്‍സാന കൗസറാണ് നിയന്ത്രിച്ചിരുന്നത്. ഇരയുടെ പേരില്‍ ആരംഭിച്ച ബാങ്ക് അക്കൗണ്ടില്‍ നിന്നും ഫര്‍സാന കൗസറാണ് പണം പിന്‍വലിച്ചിരുന്നത്. ഇരയുടെ പേരില്‍ ബെനഫിറ്റുകള്‍ കൈക്കലാക്കി. ഫര്‍സാന കൗസറിന്റെ അമ്മയുടെ ഉടമസ്ഥതയിലുള്ള വീട്ടില്‍ വാടകയ്ക്ക് താമസിക്കാന്‍ എത്തിയതായിരുന്നു ഇരയായ സ്ത്രീ. സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടെന്ന് മനസിലാക്കിയതോടെ ഇരയെ തന്റെ ജോലിക്കാരിയാക്കി മാറ്റിയ ഫര്‍സാന…
Read More » -
മദ്യലഹരിയില്‍ വിമാനത്തില്‍ ‘ഭാര്യ’യെ ആക്രമിച്ചു; ആരോപണം നിഷേധിച്ച് ഗ്ലാമര്‍ മോഡല്‍ സാമന്ത ഫോക്സ്
ലണ്ടന്‍: ഹീത്രൂവില്‍ നിന്ന് മ്യൂണിക്കിലേക്കുള്ള ബ്രിട്ടിഷ് എയര്‍വേയ്സ് വിമാനത്തില്‍ മദ്യപിച്ച് ഭാര്യയെ ആക്രമിച്ചുവെന്ന ആരോപണം ഗ്ലാമര്‍ മോഡലും പോപ്സ്റ്റാറുമായ സാമന്ത ഫോക്സ് (57) നിഷേധിച്ചു. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 3 നാണ് സാമന്ത ഭാര്യ ലിന്‍ഡ ഓള്‍സനെ ആക്രമിച്ചത്. സംഭവത്തെ തുടര്‍ന്ന് വിമാനം നിശ്ചയിച്ച സമയം കഴിഞ്ഞാണ് ടേക്ക് ഓഫ് ചെയ്തത് . കേസില്‍ സാമന്ത ഫോക്സിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റ് ചെയ്ത ഉദ്യോഗസ്ഥയെ മദ്യലഹരിയിലായിരുന്ന സാമന്ത ഭീഷണിപ്പെടുത്തി. അക്‌സ്ബ്രിഡ്ജ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ വേളയില്‍ സാമന്ത ഫോക്സ് മദ്യപിച്ച് വിമാനത്തില്‍ പ്രശ്‌നമുണ്ടാക്കിയതും പൊലീസ് കോണ്‍സ്റ്റബിള്‍ ആഷ്ലി സ്മിത്തിനെ ഭീഷണിപ്പെടുത്തിയതും സമ്മതിച്ചു. അതേസമയം, ഭാര്യ ലിന്‍ഡ ഓള്‍സനെ ആക്രമിച്ചുവെന്ന് കുറ്റം നിഷേധിച്ചു. ഇനി സെപ്റ്റംബര്‍ രണ്ടിന് സാമന്തയെ കോടതിയില്‍ വിചാരണയ്ക്കായി ഹാജരാക്കും.കഴിഞ്ഞ വര്‍ഷം സഹോദരി വനേസ ഹൃദയാഘാതം മൂലം പെട്ടെന്ന് മരണമടഞ്ഞത് സാമന്ത ഫോക്‌സിനെ മാനസികമായി തളര്‍ത്തിയിരുന്നു. മുന്‍ പങ്കാളിയായ മൈറ സ്ട്രാറ്റണ്‍ കാന്‍സര്‍ ബാധിച്ച് മരിച്ച് ഒരു വര്‍ഷത്തിന്…
Read More » -
രാമേശ്വരം കഫേ സ്‌ഫോടനം; മുഖ്യപ്രതികള്‍ കൊല്‍ക്കത്തയില്‍ പിടിയില്‍
ബംഗളൂരു: രാമേശ്വരം കഫേ സ്‌ഫോടനക്കേസില്‍ മുഖ്യപ്രതികള്‍ പിടിയില്‍. പശ്ചിമ ബംഗാളില്‍ നിന്നാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. മുസാഫിര്‍ ഹുസൈന്‍ ഷാസിബ്, അബ്ദുല്‍ മതീന്‍ അഹമ്മദ് താഹ എന്നിവര്‍ പിടിയിലായത്. സ്‌ഫോടനത്തിന്റെ മുഖ്യ ആസൂത്രകരാണ് ഇരുവരും. പ്രതികള്‍ വ്യാജ പേരുകളില്‍ കൊല്‍ക്കത്തയില്‍ കഴിയുകയായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് ഇവരെ കൊല്‍ക്കത്തയില്‍ നിന്ന് എന്‍ഐഎ സംഘം പിടികൂടിയത്. പ്രതികളെ പിടികൂടുന്നതിന് കേരള പൊലീസും എന്‍ഐഎയ്ക്ക് ആവശ്യമായ സഹായം നല്‍കി. പ്രതികളെ പിടികൂടാന്‍ കേരള, കര്‍ണാടക പൊലീസ് സംഘങ്ങളുടെ സജീവസഹകരണം ഉണ്ടായിരുന്നുവെന്ന് എന്‍ഐഎ വ്യക്തമാക്കി.
Read More » -
പത്തുവയസുകാരിയെ അമ്മയുടെ കാമുകന്‍ ബലാത്സംഗം ചെയ്തു; പീഡനവിവരം പുറത്തുപറയാതിരിക്കാന്‍ കുട്ടിയെ ക്രൂരമായി മര്‍ദിച്ച് അമ്മ
ന്യൂഡല്‍ഹി: പത്തുവയസുകാരിയെ അമ്മയുടെ കാമുകന്‍ ആവര്‍ത്തിച്ച് ബലാത്സംഗത്തിനിരയാക്കി. ഇതറിഞ്ഞ മാതാവ് പീഡന വിവരം പുറത്തറിയാതിരിക്കാന്‍ ക്രൂരമായി മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് കുട്ടി വീടുവിട്ടിറങ്ങി. സംഭവത്തില്‍ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പെണ്‍കുട്ടിയുടെ 13 വയസുള്ള സഹോദരനെയും ആണ്‍സുഹൃത്ത് ലൈംഗികമായി ദുരുപയോഗം ചെയ്തിരുന്നു.യുപി ഗസിയാബാദിലാണ് സംഭവം. പീഡനം സഹിക്കാന്‍ കഴിയാതെ ജനുവരി 20ന് ഗസിയാബാദിലെ വീട്ടില്‍ നിന്ന് ഇറങ്ങിയ കുട്ടി ഡല്‍ഹിയിലെ തെരുവുകളില്‍ അലഞ്ഞുതിരിയുകയായിരുന്നുവെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കുട്ടി ഇപ്പോള്‍ ശിശുക്ഷേമ സമിതിയുടെ സംരക്ഷണത്തിലാണ്. പെണ്‍കുട്ടിയുടെ ബലാത്സംഗത്തിനിരയായതായി വൈദ്യപരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. നാല് വര്‍ഷം മുന്‍പാണ് കുട്ടിയുടെ പിതാവ് മരിക്കുന്നത്. അതിനു ശേഷം അമ്മയുടെ മാതാപിതാക്കള്‍ക്കൊപ്പമാണ് പെണ്‍കുട്ടിയും സഹോദരനും താമസിച്ചിരുന്നത്. കഴിഞ്ഞ വര്‍ഷമാണ് ഇവരെ മാതാവ് ഗസിയാബാദിലേക്ക് കൊണ്ടുപോയത്. അമ്മയുടെ സുഹൃത്ത് കുട്ടിയെ പലതവണ ലൈംഗികമായി പീഡിപ്പിക്കുകയും സഹോദരനെ ലൈംഗികമായി ദുരുപയോഗം ചെയ്യുകയും ചെയ്തു. പീഡനത്തെത്തുടര്‍ന്ന് സഹോദരന്‍ നേരത്തെ വീട് വിട്ടുപോയിരുന്നു.അച്ഛന്റെ മരണശേഷം അമ്മ വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ടിരുന്നുവെന്നും പ്രായപൂര്‍ത്തിയാകുമ്പോള്‍ തന്നെയും ഇതിലേക്ക് തള്ളിവിടണമെന്നുമായിരുന്നു അമ്മയുടെ…
Read More » -
കാറില്‍ പിന്തുടര്‍ന്നെത്തി യുവതിയെ അശ്ലീലചേഷ്ടകള്‍ കാട്ടി; തൊടുപുഴയില്‍ പൊലീസുകാരനെതിരെ കേസ്
ഇടുക്കി: റോഡിലൂടെ നടന്നു പോയ യുവതിയെ കാറില്‍ പിന്തുടര്‍ന്നെത്തി തടയാന്‍ ശ്രമിക്കുകയും അശ്ലീലചേഷ്ടകള്‍ കാട്ടുകയും ചെയ്‌തെന്ന പരാതിയില്‍ പൊലീസുകാരന്റെ പേരില്‍ കേസ്. കുളമാവ് പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫിസര്‍ പെരിങ്ങാശേരി സ്വദേശി മര്‍ഫിക്കെതിരെ കരിമണ്ണൂര്‍ പൊലീസാണ് കേസെടുത്തത്. ബുധനാഴ്ച വൈകിട്ട് 6.15ന് ആണു സംഭവം. തൊടുപുഴയില്‍ സ്വകാര്യസ്ഥാപനത്തില്‍ ജോലി ചെയ്യുന്ന യുവതി കരിമണ്ണൂര്‍ പഞ്ചായത്ത് കവലയില്‍ ബസിറങ്ങി വീട്ടിലേക്കു നടന്നുപോയപ്പോള്‍ ദുരനുഭവമുണ്ടായെന്നാണു പരാതി. യുവതിയെ പൊലീസുകാരനും മറ്റൊരാളും കാറില്‍ പിന്തുടര്‍ന്നെന്നും പരാതിയില്‍ പറയുന്നു. മര്‍ഫിക്കെതിരെ വകുപ്പതല നടപടി ഉണ്ടാകുമെന്നാണു സൂചന. ഒപ്പമുണ്ടായിരുന്ന ആളെപ്പറ്റിയും പൊലീസ് അന്വേഷിക്കുന്നുണ്ട്.
Read More » -
പള്ളാത്തുരുത്തി പാലത്തില്‍നിന്ന് യുവാവും യുവതിയും കായലിലേക്ക് ചാടി; തെരച്ചില്‍ ആരംഭിച്ചു
ആലപ്പുഴ: പള്ളാത്തുരുത്തി പാലത്തില്‍ നിന്ന് രണ്ട് പേര്‍ കായലിലേക്ക് ചാടിയതായി റിപ്പോര്‍ട്ടുകള്‍. യുവാവും യുവതിയും പാലത്തില്‍ നിന്ന് ചാടുന്നത് കണ്ടെന്ന് ലോറി ഡ്രൈവര്‍ പറഞ്ഞു. ഡ്രൈവറുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ സ്‌കൂബ ടീമും മുങ്ങല്‍ വിദഗ്ദ്ധരും സ്ഥലത്തെത്തി തെരച്ചില്‍ ആരംഭിച്ചു. അതേസമയം, പാലക്കാട് മണ്ണാര്‍ക്കാട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട മൂന്നാമത്തെയാളും മരിച്ചു. കോട്ടപ്പുറം പുറ്റാനിക്കാട് പുതിയ വീട്ടില്‍ ബാദുഷ (20) ആണ് മരിച്ചത്. ബാദുഷയ്ക്കൊപ്പം അപകടത്തില്‍പ്പെട്ട പാറക്കല്‍ സ്വദേശി റിസ്വാന, ചെറുമല സ്വദേശിനി ദീമ മെഹ്ബ എന്നിവര്‍ ഇന്നലെ മരിച്ചിരുന്നു. ഇന്നലെ വൈകിട്ട് കൂട്ടിലക്കടവ് ചെറുപുഴ പാലത്തിന് സമീപമായിരുന്നു അപകടമുണ്ടായത്. ചെറുപുഴ പാലത്തിന് സമീപം പുതുതായി വാങ്ങിയ തോട്ടത്തിലെത്തിയതായിരുന്നു മൂന്ന് പേരും. തുടര്‍ന്ന് കുളിക്കാനായി പുഴയിലിറങ്ങി. ഒഴുക്കില്‍പ്പെട്ട ഇവരെ നാട്ടുകാരാണ് കരയിലെത്തിച്ചത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്ക് റിസ്വാന മരിച്ചിരുന്നു. ചികിത്സയിലിരിക്കെ രാത്രിയോടെ ദീമ മെഹ്ബയും മരണത്തിന് കീഴടങ്ങി.
Read More » -
പണത്തിനായി ബാലികയെ കൊലപ്പെടുത്തി പ്ലാസ്റ്റിക് കവറിലാക്കി; അയല്‍വാസിയായ യുവാവ് അറസ്റ്റില്‍
ന്യൂഡല്‍ഹി: അയല്‍വീട്ടിലെ 4 വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ യുവാവിനെ അറസ്റ്റ് ചെയ്തു. ഡല്‍ഹി മോത്തി നഗറില്‍ താമസിക്കുന്ന അജിത്കുമാര്‍ (30) ആണു പിടിയിലായത്. വീട്ടുമുറ്റത്തു കളിച്ച് കൊണ്ടിരുന്ന കുട്ടിയെ തട്ടിക്കൊണ്ടു പോയ ശേഷം 5 ലക്ഷം രൂപ മോചന ദ്രവ്യം ആവശ്യപ്പെട്ടു. കുട്ടിയുടെ വീടിനടുത്തുള്ള കടയിലെ ഫോണിലേക്കു വിളിച്ചാണ് പണം ആവശ്യപ്പെട്ടത്. ശേഷം സ്ഥലത്തെത്തിയ ഇയാള്‍ കാണാതായ കുട്ടിക്കു വേണ്ടിയുള്ള തിരച്ചില്‍ സംഘത്തിനൊപ്പം ചേര്‍ന്നു. പണം ആവശ്യപ്പെട്ട് ഇയാള്‍ പലതവണ കടയിലേക്കു ഫോണ്‍ ചെയ്തിരുന്നു. സിം കാര്‍ഡുകള്‍ മാറി ഉപയോഗിച്ചാണു വിളിച്ചത്. പരിസരത്തെ മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ വ്യത്യസ്ത സിം കാര്‍ഡുകള്‍ ഉപയോഗിച്ച് ഒരേ ഫോണില്‍ നിന്നു വിളിച്ചതാണ് അജിത് കുമാറിനെ സംശയിക്കാന്‍ ഇടയാക്കിയത്. പിന്നീട് ചോദ്യം ചെയ്തപ്പോള്‍ ഇയാള്‍ കുറ്റം സമ്മതിച്ചു. കുട്ടിയെ കൊലപ്പെടുത്തി മൃതദേഹം പ്ലാസ്റ്റിക് കവറിലാക്കിയെന്നു പറഞ്ഞു. അജിത്തിന്റെ വീടിനുള്ളില്‍ നിന്നു കുട്ടിയുടെ മൃതദേഹം കണ്ടെത്തി.
Read More »