Crime

  • അതിക്രൂരം: ചേർത്തലയിൽ ഭാര്യയെ നടുറോഡിൽ ഭർത്താവ് കുത്തിക്കൊന്നു

    ചേര്‍ത്തല പള്ളിപ്പുറത്ത് ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു. ചേന്നംപള്ളിപ്പുറം പഞ്ചായത്ത് 16-ാം വാര്‍ഡില്‍ വലിയവെളി അമ്പിളിയാണ് മരിച്ചത്. ഇന്നലെ (ശനി) രാത്രി 7 മണിയോടെയാണ് സംഭവം. തിരുനല്ലൂര്‍ സഹകരണ സംഘത്തിലെ കളക്ഷന്‍ ഏജന്റാണ് അമ്പിളി. സ്‌കൂട്ടറില്‍ വരുമ്പോൾ പള്ളിച്ചന്തക്ക് സമീപം വെച്ചാണ് ഭര്‍ത്താവ് രാജേഷ് അമ്പിളിയെ കുത്തിയത്. ഗുരുതരമായി പരിക്കേറ്റ അമ്പിളിയെ ചേര്‍ത്തല കെ.വി. എം. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല ഇരുവരും തമ്മില്‍ കഴിഞ്ഞ ദിവസം വഴക്കുണ്ടായിരുന്നു. അമ്പിളിയെ കൊലപ്പെടുത്തിയ ശേഷം രാജേഷ് ഓടി രക്ഷപ്പെട്ടു. ജലഗതാഗത വകുപ്പ് ജീവനക്കാരനാണ് രാജേഷ്. മക്കള്‍: രാജലക്ഷ്മി, രാഹുല്‍.

    Read More »
  • ബത്തേരി കോടതിയില്‍ പോപ്പര്‍ട്ടി റൂമില്‍ മോഷണം; വിരലടയാള വിദഗ്ദരും ഡോഗ് സ്‌ക്വാഡുമെത്തി, അന്വേഷണം

    സുല്‍ത്താന്‍ബത്തേരി: വയനാട് കോടതിയില്‍ കയറി മോഷണം നടത്തി കള്ളന്മാര്‍. ബത്തേരി മുന്‍സിഫ് മജിസ്ട്രേറ്റ് കോടതി രണ്ടിലാണ് മോഷണം നടന്നത്. കോടതിയില്‍ കയറി മുറിയുടെ പൂട്ട് പൊളിച്ചാണ് മോഷണം നടന്നിരിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. കോടതി സമുച്ചയത്തിനുള്ളിലെ പ്രോപ്പര്‍ട്ടി റൂം കുത്തി തുറന്നാണ് കള്ളന്മാര്‍ മോഷണം നടത്തിയതെന്ന് പൊലീസ് അറിയിച്ചു. രാവിലെ ജീവനക്കാരെത്തിയപ്പോഴാണ് മോഷണ വിവരം പുറത്തറിയുന്നത്. വിരലടയാള വിദഗ്ദരും ഡോഗ് സ്‌ക്വാഡും പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുകയാമെന്ന് പൊലീസ് അറിയിച്ചു.

    Read More »
  • വാഹനമിടിച്ച് വയോധിക മരിച്ച സംഭവം; നിര്‍ത്താതെപോയ കാര്‍ അഞ്ച് മാസത്തിനുശേഷം കണ്ടെത്തി

    കോട്ടയം: വാഹനമിടിച്ച് വയോധിക മരിച്ച സംഭവത്തില്‍ നിര്‍ത്താതെ പോയ കാര്‍ അഞ്ച് മാസത്തിനു ശേഷം കണ്ടെത്തി. ഹൈദരാബാദില്‍നിന്ന് മുണ്ടക്കയം പോലീസാണ് എര്‍ട്ടിഗ കാര്‍ കണ്ടെത്തിയത്. വാഹനം ഓടിച്ച ദിനേശ് റെഡ്ഡിയെ പോലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 15-ന് കോരുത്തോട് പനക്കച്ചിറയിലായിരുന്നു അപകടം. എണ്‍പത്തിയെട്ടുകാരി തങ്കമ്മയാണ് ശബരിമല തീര്‍ഥാടകരുടെ വാഹനമിടിച്ച് മരിച്ചത്. വാഹന നമ്പര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് വാഹനം പിടികൂടാന്‍ സഹായകരമായത്.

    Read More »
  • തലസ്ഥാനത്ത് വീണ്ടും ഗുണ്ടാ ആക്രമണം, യുവാവിന്റെ മുഖത്ത് കുത്തേറ്റു; നാലംഗ സംഘം പിടിയില്‍

    തിരുവനന്തപുരം: വഞ്ചിയൂര്‍ചിറക്കുളം കോളനിയില്‍ അക്രമിസംഘം യുവാവിനെ ആക്രമിച്ചു. ആക്രമണത്തിനു പിന്നാലെ മാരകായുധങ്ങളുമായി വാഹനത്തില്‍ എത്തിയ സംഘം പിടിയിലായി. കാഞ്ഞിരംപാറ കരിത്തോട് ലെയ്ന്‍ ചാമവിള അരുണ്‍(30), കമലേശ്വരം പെരുനെല്ലി പുതുവല്‍ പുത്തന്‍വീട്ടില്‍ ആനന്ദ്(30), മെഡിക്കല്‍ കോളേജ് മഞ്ചാട് മഞ്ഞടിക്കുന്നില്‍ സിബിന്‍ (30), കാഞ്ഞിരംപാറ പഴവിള പുത്തന്‍വീട്ടില്‍ ആരോമല്‍(30) എന്നിവരെയാണ് വഞ്ചിയൂര്‍ പൊലീസ് പിടികൂടിയത്. ഇരുമ്പുവാളുകള്‍, കത്തികള്‍ എന്നിവ വാഹനത്തില്‍നിന്നു കണ്ടെടുത്തു. കഴിഞ്ഞ ദിവസം രാത്രി വഞ്ചിയൂര്‍ ചിറക്കുളം കോളനി ടി.സി. 27/2146ല്‍ സുധി(22)നാണ് ആക്രമണത്തില്‍ പരിക്കേറ്റത്. കണ്ണിനു കുത്തേറ്റ് സുധിന്‍ മെഡിക്കല്‍ കോളജില്‍ ചികിത്സ തേടി. ചിറക്കുളം സ്വദേശികളായ അഞ്ചുപേര്‍ക്കെതിരേ വഞ്ചിയൂര്‍ പൊലീസ് കേസെടുത്തു. സുധിന്റെ മുഖത്താണ് കുത്തിയത്. പൊലീസ് എത്തുന്നതിനു മുമ്പ് പ്രതികള്‍ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. സ്ഥലത്തെ ലഹരിസംഘമാണ് സുധിനെ ആക്രമിച്ചതെന്നു കുടുംബം പറയുന്നു. ഈ ആക്രമണത്തിനു പിന്നാലെയാണ് മാരകായുധങ്ങളുമായി കാറിലെത്തിയ നാലംഗസംഘത്തെ പിടികൂടിയത്. ഇവര്‍ സുധിനും സംഘത്തിനും നേരേയുള്ള ആക്രണത്തിനു പ്രതികാരം ചെയ്യാനെത്തിയതാണന്നാണ് പൊലീസ് പറയുന്നത്. സുധിന്റെ വീട്ടില്‍ എത്തിയ…

    Read More »
  • കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന്‍ കസ്റ്റഡിയില്‍നിന്ന് കടന്നു; സംഭവം കോടതിയില്‍ ഹാജരാക്കി മടങ്ങവേ

    തൃശ്ശൂര്‍: കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന്‍ പോലീസ് കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെട്ടു. വിയ്യൂര്‍ അതിസുരക്ഷാ ജയില്‍ പരിസരത്തുനിന്നാണ് ഇയാള്‍ ഓടി രക്ഷപ്പെട്ടത്. നിരവധി മോഷണക്കേസുകളില്‍ പ്രതിയാണ്. തമിഴ്നാട് ആലംകുളം സ്വദേശിയാണ് ബാലമുരുകന്‍. വെള്ളിയാഴ്ച രാത്രിയാണ് ബാലമുരുകന്‍ രക്ഷപ്പെട്ടത്. തമിഴ്നാട്ടിലെ പെരിയ കോടതിയില്‍ ഹാജരാക്കി തമിഴ്നാട് പോലീസ് തിരികെ ഇയാളെ വിയ്യൂര്‍ അതിസുരക്ഷാ ജയിലില്‍ എത്തിക്കുന്നതിനിടെ ആയിരുന്നു സംഭവം. ബാലമുരുകനെ വാനില്‍ ഇരുത്തി, പ്രതിയെ തിരിച്ചെത്തിച്ചിട്ടുണ്ട് എന്നറിയിക്കാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ ജയിലിനകത്തേക്ക് പോയപ്പോഴായിരുന്നു ഇയാള്‍ കടന്നുകളഞ്ഞത്. വാനില്‍നിന്ന് ഇറങ്ങി ഓടുകയായിരുന്നു. ജയില്‍ വളപ്പിലേക്ക് കടന്നിരുന്നതിനാല്‍ ഈ സമയം ഇയാളെ വിലങ്ങ് ധരിപ്പിച്ചിട്ടുണ്ടായിരുന്നില്ല. ബാലമുരുകന്റെ പിന്നാലെ പോലീസും ഓടിയെങ്കിലും ഇയാളെ പിടികൂടാന്‍ കഴിഞ്ഞില്ല. നാല്‍പ്പതോളം മോഷണക്കേസുകളിലെ പ്രതിയാണ് ഇയാള്‍. മോഷ്ടിക്കുന്നതിനിടെ ആളുകളെ ആക്രമിക്കുന്ന രീതിയുമുണ്ടെന്ന് പോലീസ് പറഞ്ഞു. അതിനാല്‍ത്തന്നെ പോലീസ് ബാലമുരുകന്റെ രക്ഷപ്പെടലിനെ അതീവഗൗരവത്തോടെയാണ് കാണുന്നത്. വെള്ളിയാഴ്ച രാത്രി മുതല്‍ തൃശ്ശൂര്‍ നഗരത്തില്‍ വ്യാപക തിരച്ചില്‍ നടത്തുന്നുണ്ട്.  

    Read More »
  • അടവ് മുടങ്ങിയ കാര്‍ പിടിച്ചെടുത്ത് ഉടമയെ മര്‍ദിച്ചു; പൊലീസുകാരന് സസ്പെന്‍ഷന്‍, ഒളിവില്‍

    കൊച്ചി: സ്വകാര്യ ധനകാര്യസ്ഥാപനത്തില്‍ നിന്നെടുത്ത വായ്പയുടെ അടവ് മുടങ്ങിയതിന് കാര്‍ പിടിച്ചെടുക്കുകയും ഉടമയെ മര്‍ദിക്കുകയും ചെയ്ത സിവില്‍ പൊലീസ് ഓഫീസര്‍ക്ക് സസ്പെന്‍ഷന്‍. എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനിലെ സിപിഒ ഉമേഷിനെയാണ് ഡിസിപി കെഎസ് സുദര്‍ശന്‍ സസ്പെന്‍ഡ് ചെയ്തത്. കഴിഞ്ഞ പതിമൂന്നിനാണ് സേനയ്ക്ക് നാണക്കേട് ഉണ്ടാക്കിയ സംഭവമുണ്ടായത്. മര്‍ദനമേറ്റ ഓണ്‍ലൈന്‍ ടാക്സി സര്‍വീസ് നടത്തുന്ന, കാര്‍ ഉടമ കണ്ണൂര്‍ മാടായി സ്വദേശി ഷാഹില്‍ (20) സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയതോടെയാണ് സംഭവം വിവാദമായത്. തുടര്‍ന്ന് അനധികൃതമായി വാഹനം പിടിച്ചെടുത്തതിനും മര്‍ദിച്ചതിനും ഉമേഷിന്റെ പേരില്‍ നോര്‍ത്ത് പൊലീസ് കേസ് എടുത്തു. ഉമേഷിന്റെ സഹോദരന്‍ ജോലി ചെയ്തിരുന്ന ധനകാര്യ സ്ഥാപനത്തില്‍ നിന്നാണ് ഷാഹില്‍ വായ്പയെടുത്ത് കാര്‍ വാങ്ങിയത്. അതിന്റെ അടവ് മുടങ്ങിയതോടെ ഉമേഷിന്റെ നേതൃത്വത്തില്‍ കാര്‍ പിടിച്ചെടുക്കുകയായിരുന്നെന്ന് ഡിസിപി വ്യക്തമാക്കി. ഷാഹിലിനെ സ്റ്റേഷനില്‍വച്ച് മര്‍ദിക്കുകയും ചെയ്തു. ഉമേഷ് ഒളിവിലാണെന്ന് പൊലീസ് അധികൃതര്‍ അറിയിച്ചു.  

    Read More »
  • അഭിനയിക്കാനെന്ന പേരില്‍ മലയാളി മോഡലിനെ വിളിച്ചുവരുത്തി; പീഡനശ്രമത്തിന് പരസ്യ ഏജന്റ് അറസ്റ്റില്‍

    ചെന്നൈ: പരസ്യചിത്രത്തില്‍ അഭിനയിക്കാന്‍ എന്ന് പറഞ്ഞ് വിളിച്ചു വരുത്തിയ ശേഷം മലയാളിയായ മോഡലിനെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് പരസ്യ ഏജന്റ് സിദ്ധാര്‍ത്ഥ് പിടിയില്‍. എറണാകുളം സ്വദേശിയായ യുവതിയെയാണ് ഹോട്ടല്‍ മുറിയില്‍ വച്ച് സിദ്ധാര്‍ത്ഥ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ചെന്നൈ റോയപ്പെട്ട പൊലീസാണ് യുവതിയുടെ പരാതിയില്‍ കേസെടുത്തത്. ഇംഗ്ലണ്ടില്‍ ചിത്രീകരിക്കുന്ന പരസ്യചിത്രത്തില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നല്‍കിയാണ് യുവതിയെ ഹോട്ടല്‍ മുറിയിലേക്ക് വിളിച്ചു വരുത്തിയത്. മുറിയിലെത്തിയ തന്നെ സിദ്ധാര്‍ത്ഥ് കടന്നു പിടിക്കാന്‍ ശ്രമിച്ചെന്ന് യുവതി പരാതിയില്‍ പറയുന്നു. മുറിയില്‍ നിന്ന് ഇറങ്ങിയോടിയ യുവതി ഹോട്ടല്‍ ജീവനക്കാരെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഹോട്ടല്‍ ജീവനക്കാര്‍ വിവരം പൊലീസില്‍ അറിയിച്ചു. അതേസമയം, നെയ്യാറ്റിന്‍കരയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഒരാളെ മാരായമുട്ടം പൊലീസ് അറസ്റ്റ് ചെയ്തു. മാരായമുട്ടം സ്വദേശി പത്മകുമാറിനെയാണ് (60) പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ട് മാസം മുമ്പാണ് കേസിനാസ്പദമായ സംഭവം. വീട്ടില്‍ ഒറ്റയ്ക്കായിരുന്ന പെണ്‍കുട്ടിയെ ആളൊഴിഞ്ഞ പുരയിടത്തില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന്…

    Read More »
  • കാമുകിയെ കൊന്ന് മൃതദേഹം സ്യൂട്ട്കേസിലാക്കി; മണാലി ഹോട്ടലിലെ അരുംകൊലയില്‍ പ്രതി പിടിയില്‍

    ഷിംല: ഹിമാചല്‍ പ്രദേശിലെ മണാലിയില്‍ പെണ്‍സുഹൃത്തിനെ കൊലപ്പെടുത്തി മൃതദേഹം സ്യൂട്ട്കേസിലാക്കി രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവ് അറസ്റ്റിലായി. ഹരിയാണ പല്‍വാല്‍ സ്വദേശിയായ വിനോദിനെ(23)യാണ് മണിക്കൂറുകള്‍ക്കുള്ളില്‍ പോലീസ് പിടികൂടിയത്. ചൊവ്വാഴ്ച മണാലി സിവില്‍ ആശുപത്രിക്ക് സമീപത്തെ ഹോട്ടലില്‍വെച്ചാണ് പെണ്‍സുഹൃത്തായ ശീതള്‍ കൗശലി(26)നെ പ്രതി കൊലപ്പെടുത്തിയത്. ഇതിനുശേഷം മണാലിയില്‍നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ ബജൗരയ്ക്ക് സമീപത്തുനിന്ന് പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. കൊല്ലപ്പെട്ട ശീതള്‍ മധ്യപ്രദേശിലെ ഭോപ്പാല്‍ സ്വദേശിയാണ്. കഴിഞ്ഞ മൂന്നുവര്‍ഷമായി വിനോദും ശീതളും അടുപ്പത്തിലായിരുന്നു. മേയ് 13-നാണ് ഇരുവരും മണാലിയിലെത്തി സ്വകാര്യഹോട്ടലില്‍ മുറിയെടുത്തത്. 15-ന് രാത്രി 7.30-ഓടെ വിനോദ് ചെക്ക്ഔട്ടിനായി റിസ്പഷനിലെത്തി. യാത്രയ്ക്കായി ഇയാള്‍ ടാക്സിയും വിളിച്ചുവരുത്തിയിരുന്നു. അതേസമയം, യുവാവിനൊപ്പം യുവതിയെ കാണാത്തതിനാല്‍ ഹോട്ടല്‍ ജീവനക്കാര്‍ക്ക് സംശയമായി. യുവാവിന്റെ കൈയില്‍ വലിയ സ്യൂട്ട്കേസുണ്ടായിരുന്നതും സംശയത്തിനിടയാക്കി. കൂടെയുണ്ടായിരുന്ന യുവതി എവിടെയാണെന്ന് ചോദിച്ചപ്പോള്‍ അവര്‍ ലേയിലേക്ക് പോയെന്നായിരുന്നു പ്രതിയുടെ മറുപടി. ഇതിനിടെ, സ്യൂട്ട്കേസ് കാറിന്റെ ഡിക്കിയില്‍വെയ്ക്കാന്‍ ശ്രമിച്ചപ്പോള്‍ ഇതിന്റെ അമിതഭാരം ഡ്രൈവറും ശ്രദ്ധിച്ചു. സ്യൂട്ട്കേസ് ഡിക്കിയില്‍വെക്കാന്‍ കഴിയാതിരുന്നതോടെ ഇതില്‍ എന്താണെന്ന്…

    Read More »
  • രാഹുല്‍ ‘ജര്‍മനല്ല’, തനി നാടന്‍; അമ്മയ്ക്കും സഹോദരിക്കുമെതിരെ സ്ത്രീധനപീഡനക്കുറ്റം ചുമത്തും

    കോഴിക്കോട്: പന്തീരാങ്കാവില്‍ നവവധുവിനെ ക്രൂരമായി മര്‍ദിച്ച ഭര്‍ത്താവ് രാഹുല്‍ പി.ഗോപാലിന്റെ അമ്മയ്ക്കും സഹോദരിക്കുമെതിരെ സ്ത്രീധനപീഡനക്കുറ്റം ചുമത്തും. യുവതിയുടെ മൊഴി ഞെട്ടിക്കുന്നതാണെന്നും, ക്രൂരമായ പീഡനമാണ് ഉണ്ടായതെന്നും പൊലീസ് പറയുന്നു. രാഹുലിന്റെ അമ്മയ്ക്കും സഹോദരിക്കും ചോദ്യം ചെയ്യലിനു ഹാജരാകാന്‍ നോട്ടിസ് നല്‍കിയെങ്കിലും ഇരുവരും ഹാജരായിട്ടില്ല. പൊലീസ് വീണ്ടും നോട്ടീസ് നല്‍കും. രാഹുലിന്റെ അമ്മ ഉഷാകുമാരി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. പെണ്‍കുട്ടി കഴിഞ്ഞ ദിവസം നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് അവരെ ചോദ്യം ചെയ്യുന്നത്. വിവാഹം കഴിഞ്ഞു വീട്ടിലെത്തിയ തന്നെ രാഹുല്‍ നിര്‍ബന്ധിച്ചു മദ്യം കുടിപ്പിച്ചുവെന്നും, ഉഷാകുമാരിയും സുഹൃത്തായ രാജേഷും കൂടെയുണ്ടായിരുന്നുവെന്നും മൊഴിയില്‍ പറയുന്നു. വീട്ടിലെ സിസിടിവി ക്യാമറകളുടെ ഹാര്‍ഡ് ഡിസ്‌ക് പൊലീസ് കസ്റ്റഡിയിലെടുത്തു. രാഹുല്‍ ജര്‍മനിയിലേക്കു കടന്നതായി വധുവിന്റെ കുടുംബം ആരോപിച്ചിരുന്നെങ്കിലും അവിടെ എത്തിയതു സംബന്ധിച്ച് ഇന്റര്‍പോളില്‍ നിന്ന് ഇതുവരെ സ്ഥിരീകരണം ലഭിച്ചിട്ടില്ല. അതേസമയം, രാഹുലിനു ജര്‍മന്‍ പൗരത്വമുണ്ടെന്ന അമ്മയുടെ വാദം തെറ്റാണെന്നു പൊലീസ് സ്ഥിരീകരിച്ചു. രാഹുലിനു നിലവില്‍ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് തന്നെയാണുള്ളതെന്നു…

    Read More »
  • 11കാരിയെ പ്രണയം നടിച്ച് പലതവണ ബലാത്സംഗംചെയ്തു; 25-കാരന് 58 വര്‍ഷം കഠിന തടവ്

    കോഴിക്കോട്: പതിനൊന്നുവയസ്സുകാരിയായ പെണ്‍കുട്ടിയെ പ്രണയം നടിച്ച് ഒട്ടേറെത്തവണ ബലാത്സംഗം ചെയ്ത കേസില്‍ കന്യാകുമാരി മാര്‍ത്താണ്ഡം സ്വദേശി വളവിലായി രതീഷ് (25)നെ 58 വര്‍ഷം കഠിനതടവിനും ഒരുലക്ഷം രൂപ പിഴയടയ്ക്കാനും നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി എം. സുഹൈബ് ശിക്ഷവിധിച്ചു. 2020 ഒക്ടോബര്‍ മുതല്‍ 2021 ഫെബ്രുവരിവരെയുള്ള ദിവസങ്ങളിലായാണ് സംഭവം. നരിപ്പറ്റ ഗ്രാമപ്പഞ്ചായത്തിലെ കമ്പനിമുക്ക് എന്ന സ്ഥലത്തെ വാടക വീട്ടില്‍ താമസിക്കുന്നതിനിടയിലാണ് പ്രതി പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചത്. പെണ്‍കുട്ടിയും കുടുംബവും തൊട്ടടുത്ത പ്രദേശമായ പാതിരപ്പറ്റയിലെ വാടകവീട്ടിലായിരുന്നു താമസം. ഈ സമയത്ത് പ്രണയം നടിച്ച് കുട്ടിയെ ക്രൂരമായ ലൈംഗികാതിക്രമത്തിനും ബലാത്സംഗത്തിനും ഇരയാക്കിയെന്നാണ് കേസ്. സംഭവമറിഞ്ഞ സാമൂഹികപ്രവര്‍ത്തകരും നാട്ടുകാരും കുട്ടിയെ രക്ഷപ്പെടുത്തി ബാലികാസദനത്തിലേക്കയച്ചു. അവിടെനിന്ന് കോഴിക്കോട് ചെല്‍ഡ് വെല്‍ഫെയര്‍ അധികൃതര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കുറ്റ്യാടി പോലീസ് കേസെടുത്തു. ഒളിവില്‍പ്പോയ പ്രതിയെ കന്യാകുമാരിയില്‍വെച്ച് പോലീസ് അറസ്റ്റുചെയ്തു. കുറ്റ്യാടി പോലീസ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചു. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ മനോജ് അരൂര്‍ ഹാജരായി.

    Read More »
Back to top button
error: