മുംബൈ: നടിയും മോഡലുമായ നൂര്‍ മാളബിക ദാസിനെ മുംബൈ ലോഖണ്ഡവാലയിലെ ഫ്‌ലാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. മൃതദേഹം അഴുകിയ അവസ്ഥയിലായിരുന്നെന്ന് പൊലീസ് പറഞ്ഞു. മരണത്തില്‍ ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നും സിനിമാ പ്രവര്‍ത്തകരുടെ കൂട്ടായ്മ ആവശ്യപ്പെട്ടു. എന്നാല്‍ ആത്മഹത്യയാണെന്നാണ് പൊലീസ് നിഗമനം.
ഫ്‌ലാറ്റില്‍ നിന്നും ദുര്‍ഗന്ധമുണ്ടായതില്‍ സംശയം തോന്നിയ തൊട്ടടുത്ത ഫ്‌ലാറ്റിലെ താമസക്കാര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് വാതിലിന്റെ പൂട്ട് പൊളിച്ച് അകത്തുകയറിയ പൊലീസാണ് മൃതദേഹം കണ്ടെത്തിയത്.
വിഷയത്തില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്നും സിനിമാ പ്രവര്‍ത്തകര്‍ക്കിടയില്‍ ആത്മഹത്യകളുടെ എണ്ണം വര്‍ധിക്കുന്നതിന്റെ കാരണം കണ്ടെത്തണമെന്നും ഓള്‍ ഇന്ത്യന്‍ സിനി വര്‍ക്കേഴ്സ് അസോസിയേഷന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡയോടും ആഭ്യന്തരമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനോടും ആവശ്യപ്പെട്ടു. വെബ്സീരീസായ ‘ദ് ട്രയലി’ലും ഏതാനും ഹിന്ദി ചിത്രങ്ങളിലും നൂര്‍ മാളബിക അഭിനയിച്ചിട്ടുണ്ട്.