CrimeNEWS

കിടക്ക് 140 വര്‍ഷം അകത്ത്! എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് കഠിന തടവും ഒന്‍പത് ലക്ഷം പിഴയും

മലപ്പുറം: പോക്സോ കേസില്‍ പ്രതിക്ക് 140 വര്‍ഷം കഠിന തടവ്. എട്ടു വയസ്സുകാരിയെ പീഡനത്തിന് ഇരയാക്കിയ കേസിലാണ് ശിക്ഷ. പ്രതിക്ക് 9,75,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. മഞ്ചേരി അതിവേഗ പ്രത്യേക പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. പെണ്‍കുട്ടിയുടെ ബന്ധുവായ പ്രതി രണ്ടു വര്‍ഷമാണ് കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്.

നേരത്തേ, പത്തുവയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 110 വര്‍ഷം തടവുശിക്ഷ വിധിച്ചിരുന്നു. കരാട്ടെ അധ്യാപകനായ കോട്ടയം മുണ്ടക്കയം സ്വദേശി പിപി മോഹനനെയാണ് ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് കോടതി ശിക്ഷിച്ചത്. പ്രതി 2.75 ലക്ഷം രൂപ പിഴ ഒടുക്കണമെന്നും കോടതി ഉത്തരവിട്ടു.

Signature-ad

2023 ലായിരുന്നു ആസ്പദമായ സംഭവം നടന്നത്. മുണ്ടക്കയം പൊലീസ് സ്റ്റേഷന്‍ എസ്എച്ച്ഒ ആയിരുന്ന ഷൈന്‍ കുമാറാണ് പ്രതിയെ അറസ്റ്റ് ചെയ്ത് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചത്.

 

Back to top button
error: