Crime

  • വജ്രവ്യാപാരിയെ കൊല്ലത്തേക്കു വിളിച്ചുവരുത്തി പിടിച്ചുപറി; 5 പേര്‍ കൂടി കസ്റ്റഡിയില്‍

    മലപ്പുറം: വജ്രവ്യാപാരിയെ ലോഡ്ജിലേക്കു വിളിച്ചുവരുത്തി ആക്രമിച്ച് വജ്രങ്ങളും സ്വര്‍ണവും തട്ടിയെടുത്ത സംഭവത്തില്‍ 5 പേരെക്കൂടി പിടികൂടി. എടപ്പാള്‍- പട്ടാമ്പി റോഡിലെ ലോഡ്ജില്‍നിന്നാണ് പ്രതികളെ പിടികൂടിയത്. ഇവരില്‍നിന്ന് കോടികള്‍ വിലമതിക്കുന്ന വജ്രക്കല്ലുകളും സ്വര്‍ണവും കണ്ടെടുത്തു. കഴിഞ്ഞദിവസം കൊല്ലത്തുവച്ചാണു വജ്രവ്യാപാരിയില്‍നിന്ന് സ്വര്‍ണവും വജ്രവും തട്ടിയെടുത്തത്. കവര്‍ച്ചാസംഘത്തിലെ ഫൈസല്‍, നിജാദ്, അഫ്‌സല്‍, സൈതാലി, അജിത് എന്നിവരെയാണു കൊല്ലം ഈസ്റ്റ് പൊലീസ് സിഐ: ഹരിലാലിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഇവരുടെ കൂടെ ഉണ്ടായിരുന്ന ബാദുഷ ഓടി രക്ഷപ്പെട്ടു. കൊല്ലം പള്ളിത്തോട്ടം എച്ച് ആന്‍ഡ് സി കോളനിനിവാസികളാണ് പിടിയിലായവര്‍. തൃശൂര്‍ സ്വദേശിയായ വജ്രവ്യാപാരി സുരേഷ് കുമാറിനെ കൊല്ലത്തേക്കു വജ്രം വാങ്ങാന്‍ എന്ന വ്യാജേന വിളിച്ചുവരുത്തി കയ്യിലുണ്ടായിരുന്ന രണ്ട് വജ്രങ്ങളും സ്വര്‍ണവും പ്രതികള്‍ തട്ടിയെടുത്തു കടന്നു കളയുകയായിരുന്നു. ആക്രമണത്തിനു സഹായിച്ച 5 പ്രതികളെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. അവരില്‍നിന്ന് ഒരു വജ്രം പിടിച്ചെടുത്തു. തുടര്‍ന്നുണ്ടായ അനേഷണത്തിലാണു ബാക്കി ആറു പ്രതികള്‍ എടപ്പാളില്‍ ഉണ്ടെന്നറിഞ്ഞത്. തുടര്‍ന്നു ചങ്ങരംകുളം പൊലീസിന്റെ സഹായത്തോടെ…

    Read More »
  • വിവാഹം കഴിക്കാന്‍ പണം നല്‍കാത്തതിൻ്റെ പേരിൽ ഇടുക്കിയിൽ മകൻ ജീവനോടെ അച്ഛനെ തീ കൊളുത്തി കൊലപ്പെടുത്തി, പ്രതി അറസ്റ്റി

       ഇടുക്കി ജില്ലയിലെ മാങ്കുളം  50-ാം മൈലില്‍ കത്തിക്കരിഞ്ഞ നിലയില്‍ വയോധികന്റെ മൃതദേഹം കണ്ടെത്തിയത് ഇന്നലെ രാത്രി 9 മണിയോടെയാണ്. പാറേക്കുടിയില്‍ തങ്കച്ചന്‍ അയ്യപ്പൻ (60) ആണ് മരിച്ചത്. നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്.    മകൻ ബിബനുമായി തങ്കച്ചന് ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു എന്ന് സംഭവ സ്ഥലത്തെത്തിയ പൊലീസ് മനസിലാക്കി. ബിബന്‍ ഇന്നലെ വൈകീട്ടോടെ വീട്ടില്‍ വരികയും അച്ഛനുമായി വഴക്ക് ഉണ്ടാക്കുയും ചെയ്തു എന്ന് നാട്ടുകാര്‍ മൊഴി നൽകി. സംഭവത്തിന് പിന്നാലെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് ഒളിവില്‍ പോയ മകനെ പൊലീസ് പിടി കുടി ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തറിഞ്ഞത്. വിവാഹം കഴിക്കാന്‍ പണം നല്‍കാത്തതിന്റെ വൈരാഗ്യത്തിൽ അച്ഛനെ കൊലപ്പെടുത്തിയതായി ബിബിൻ പൊലീസിനോട് സമ്മതിച്ചു. തലയ്ക്കടിച്ച് വീഴ്ത്തിയ ശേഷം ജീവനോടെ തീവെച്ച് കൊലപ്പെടുത്തുകയായിരുന്നുവത്രേ. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻ്റു ചെയ്തു.

    Read More »
  • ആശുപത്രിയിലേക്ക് ഓട്ടം വിളിച്ചു; കൊച്ചിയില്‍ വനിതാ ഓട്ടോ ഡ്രൈവര്‍ക്ക് യുവാക്കളുടെ ക്രൂരമര്‍ദനം

    കൊച്ചി: വൈപ്പിന്‍ ഞാറക്കലില്‍ വനിത ഓട്ടോ ഡ്രൈവര്‍ക്ക് ക്രൂരമര്‍ദനം. വൈപ്പിന്‍ പള്ളത്താംകുളങ്ങര സ്വദേശി ജയക്കാണ് മര്‍ദനമേറ്റത്. ഇന്നലെ വൈകുന്നേരമാണ് സംഭവം. ആശുപത്രിയിലേക്ക് ഓട്ടം വിളിച്ച മൂന്നുപേരാണ് മര്‍ദിച്ചത്. സംഭവത്തില്‍ ഞാറക്കല്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഒരാളെത്തി ആശുപത്രിയില്‍ പോകണമെന്ന് പറഞ്ഞാണ് ഓട്ടോ വിളിച്ചത്. ഓട്ടോ കുറച്ചുദുരം മുന്നോട്ടുപോയപ്പോള്‍ രണ്ടുപേര്‍ കൂടി ഓട്ടോയില്‍ കയറുകയായിരുന്നു. ഞങ്ങളുടെ വണ്ടി ബിച്ചിലാണെന്നും അവിടെക്ക് പോകാമെന്ന് പറഞ്ഞു. ഓട്ടോ ബീച്ചിലേക്ക് കൊണ്ടുപോകുകയും അവിടെ പോയി നോക്കിയപ്പോള്‍ വണ്ടി ഒന്നും കണ്ടില്ല. കുറച്ചു ദൂരം പോകാമെന്ന് പറഞ്ഞു. വെളിച്ചമില്ലാത്ത സ്ഥലം കാണിച്ചിട്ട് അവിടെയാണ് വണ്ടിയെന്ന് അങ്ങോട്ടേക്ക് പോവാമെന്ന് പറഞ്ഞപ്പോള്‍ ജയ പറ്റില്ലെന്ന് പറഞ്ഞു. അവിടെവച്ച് യുവാക്കള്‍ മര്‍ദിക്കുകയുമായിരുന്നു. നിലവിളി കേട്ട് ഓടി വന്ന നാട്ടുകാരും പൊലീസും ചേര്‍ന്നാണ് ഹോസ്പിറ്റലില്‍ എത്തിച്ചതെന്ന് ജയയുടെ സഹോദരി ജാക്വല പറഞ്ഞു. ക്രൂരമായ മര്‍ദനത്തില്‍ ജയയുടെ വാരിയെല്ലിനും നട്ടെല്ലിനും സാരമായി പരിക്കേറ്റിട്ടുണ്ട്. യുവതി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. യുവതിക്ക് സംസാരിക്കാന്‍ പോലും ബുദ്ധിമുട്ടുണ്ടെന്ന്…

    Read More »
  • തൃശൂര്‍ കോണ്‍ഗ്രസിലെ കൂട്ടയടി: ഡിസിസി സെക്രട്ടറിയുടെ വീടിന് നേരെ ആക്രമണം

    തൃശൂര്‍: ഡിസിസി സെക്രട്ടറിയും കെ മുരളീധരന്റെ അനുയായിയുമായ സജീവന്‍ കുരിയച്ചിറയുടെ വീടിന് നേരെ ആക്രമണം. വീടിന്റെ ജനല്‍ ചില്ലുകള്‍ അടിച്ചു തകര്‍ത്തു. ഡിസിസി ഓഫീസ് സംഘര്‍ഷത്തില്‍ ഡിസിസി പ്രസിഡന്റിന്റെ നേതൃത്വത്തില്‍ തന്നെ ആക്രമിച്ചതായി സജീവന്‍ കുരിയച്ചിറ നേരത്തെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. രാത്രി ഒമ്പത് മണിയോടെയാണ് വീടിന് നേരെ അക്രമമുണ്ടായത്. രാത്രിയില്‍ വലിയ ബഹളം കേട്ടപ്പോഴാണ് സംഭവം അറിയുന്നതെന്ന് സജീവന്റെ അമ്മ പറഞ്ഞു. ജനല്‍ ചില്ലകളും ചെടിച്ചട്ടികളും തകര്‍ത്ത നിലയിലാണ്. കഴിഞ്ഞ ദിവസം തൃശൂര്‍ ഡിസിസി ഓഫീസിലെ സംഘര്‍ഷത്തില്‍ പ്രസിഡന്റ് ജോസ് വള്ളൂര്‍ അടക്കം 20 പേര്‍ക്കെതിരെ കേസെടുത്തിരുന്നു. പൊതുസമൂഹത്തില്‍ പാര്‍ട്ടിക്ക് അവമതിപ്പ് ഉണ്ടാക്കുന്ന രീതിയില്‍ പ്രവര്‍ത്തിച്ച ജില്ലാ ഭാരവാഹികളായ സജീവന്‍ കുരിയച്ചിറ, എം.എല്‍.ബേബി എന്നിവരെ അന്വേഷണ വിധേയമായി പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു. അതേസമയം, തൃശൂരിലെ തിരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്ചാത്തലത്തില്‍ ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂരിന്റെ രാജി കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ എം.പി.വിന്‍സെന്റിന്റെ…

    Read More »
  • ഇന്‍ഫോപാര്‍ക്ക് സ്റ്റേഷനിലെ പൊലീസുകാരനെ തൂങ്ങിമരിച്ച നിലയില്‍

    എറണാകുളം: ഇന്‍ഫോപാര്‍ക്ക് പൊലീസ് സ്റ്റേഷനിലെ പൊലീസുകാരനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. സിപിഒ മധു (48) ആണ് മരിച്ചത്. തൃക്കുന്നപ്പുഴ മഹാദേവി കാടുള്ള വീട്ടില്‍ ഇന്ന് രാവിലെയാണ് മധുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. സിപിഒ ആയ ഇദ്ദേഹം നാലു മാസമായി മെഡിക്കല്‍ ലീവിലായിരുന്നു. മൂന്നു മാസമായി ഭാര്യയുമായി പിണങ്ങിക്കഴിയുകയായിരുന്നു. കുടുംബപ്രശ്ങ്ങളാണ് കാരണമെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.  

    Read More »
  • ഭര്‍ത്താവിന്റെ ചികിത്സയ്ക്കു വാങ്ങിയ പണത്തിന്റെ അഞ്ചിരട്ടി പലിശയായി നല്‍കി; പുനലൂരിലെ വനിതാ മോര്‍ച്ച നേതാവിന്റെ ആത്മഹത്യ ബ്ലേഡ് മാഫിയ ഭീഷണിമൂലം

    കൊല്ലം: പുനലൂരില്‍ ബിജെപിയുടെ പ്രാദേശിക വനിതാ നേതാവ് ആത്മഹത്യ ചെയ്തത് ബ്ലേഡ് മാഫിയയുടെ ഭീഷണിയെ തുടര്‍ന്നെന്ന് ബന്ധുക്കളുടെ ആരോപണം. പുനലൂര്‍ ശാസ്താംകോണം സ്വദേശിനി ഗ്രീഷ്മ കൃഷ്ണനാണ് വീട്ടിനുള്ളില്‍ തൂങ്ങിമരിച്ചത്. കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലൂടെയാണ് ഇവര്‍ കടന്നു പോയിരുന്നത്. ഭര്‍ത്താവിന്റെ ചികിത്സയ്ക്കായി വന്ന കടം വീട്ടുന്നതിന് വേണ്ടിയാണ് ഗ്രീഷ്മ പണം പലിശയ്ക്ക് കടം വാങ്ങിയിരുന്നു. ഇത് തിരികെ കൊടുക്കാന്‍ കഴിയാതെ വന്നതോടെ ഭീഷണി പതിവായതും ആത്മഹത്യ ചെയ്യേണ്ട അവസ്ഥയില്‍ കാര്യങ്ങള്‍ എത്തിയതും. പണം ചോദിച്ച് വഴിയില്‍ വെച്ചും വീട്ടിലെത്തിയും പലിശക്കാര്‍ ഗ്രീഷ്മയെ ഭീഷണിപ്പെടുത്തുന്നുണ്ടെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. മഹിളാമോര്‍ച്ച പുനലൂര്‍ മണ്ഡലം സെക്രട്ടറിയായ ഗ്രീഷ്മ, കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ശാസ്താംകോണം വാര്‍ഡിലെ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്നു. ഭര്‍ത്താവിന്റെ ചികിത്സയ്ക്കായി ഗ്രീഷ്മ പ്രദേശവാസിയായ പലിശക്കാരനില്‍ നിന്നും 15,000 രൂപ വായ്പ വാങ്ങിയിരുന്നു. ഇത് വീട്ടുന്നതിനു മാത്രം 5 ഇരട്ടി തുക പലിശ ഇനത്തില്‍ നല്‍കി. പണം തിരികെ ചോദിച്ച് പലിശക്കാര്‍ വഴിയില്‍ തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തി. മരണ ദിവസവും…

    Read More »
  • കാമുകിയായ നടിക്ക് അശ്ലീല സന്ദേശം അയച്ചയാളെ കൊലപ്പെടുത്തി; കന്നഡ സൂപ്പര്‍താരം ദര്‍ശന്‍ അറസ്റ്റില്‍

    ബംഗളൂരു: കന്നഡ സൂപ്പര്‍ താരം ദര്‍ശനെ കൊലക്കേസില്‍ അറസ്റ്റില്‍. രേണുകാ സ്വാമി എന്നയാളുടെ മൃതദേഹം കാമാക്ഷിപാളയില്‍ കണ്ടെത്തിയ കേസിലാണ് അറസ്റ്റ്. ദര്‍ശനുമായി അടുപ്പമുള്ള നടി പവിത്ര ഗൗഡയ്ക്ക് അശ്ലീല സന്ദേശം അയച്ചതിന്റെ പേരിലാണ് കൊലപാതകമെന്നാണ് പോലീസ് പറയുന്നത്. ഈ മാസം എട്ടിനാണ് ചിത്രദുര്‍ഗ സ്വദേശിയായ രേണുകാ സ്വാമി കൊലചെയ്യപ്പെട്ടതെന്നാണ് പോലീസ് പറയുന്നത്. ഒന്‍പതിന് കാമാക്ഷിപാളയത്തെ ഓടയില്‍നിന്ന് ഇയാളുടെ മൃതദേഹം കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച മൈസൂരുവിലെ ഫാംഹൗസില്‍ വെച്ചാണ് ദര്‍ശനെ പോലീസ് ചോദ്യംചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തത്. 47-കാരനായ നടന് കേസില്‍ ബന്ധമുണ്ടെന്ന സംശയത്തേത്തുടര്‍ന്നാണ് ഈ നടപടിയെന്ന് ഡിസിപി നേരത്തേ അറിയിച്ചിരുന്നു. കാമാക്ഷിപാളയത്ത് അജ്ഞാത മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തിവരവേ തിങ്കളാഴ്ച ഗിരിനഗറില്‍നിന്നുള്ള മൂന്നുപേര്‍ പോലീസിനുമുന്നില്‍ കീഴടങ്ങി. തങ്ങളാണ് ഈ മരണത്തിനുപിന്നിലെന്ന് ഇവര്‍ അവകാശപ്പെട്ടു. സാമ്പത്തിക ഇടപാടിനേക്കുറിച്ചുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും ഇവര്‍ പോലീസിനോട് പറഞ്ഞിരുന്നു. തുടര്‍ന്ന് നടത്തിയ വിശദമായ ചോദ്യംചെയ്യലിലാണ് മരിച്ചത് രേണുകാ സ്വാമി എന്നയാളാണെന്നും അതിനുപിന്നിലെ യഥാര്‍ത്ഥ കാരണവും…

    Read More »
  • മകന്‍ അനുസരണക്കേട് കാട്ടുന്നു, ജോലിക്ക് പോകാനാകുന്നില്ല; ഒന്‍പതുവയസുകാരനെ അമ്മ കഴുത്തുഞെരിച്ചു കൊന്നു

    അഗര്‍ത്തല: മകന്‍ സ്ഥിരമായി അനുസരണക്കേട് കാട്ടുന്നുവെന്ന് ആരോപിച്ച് അമ്മ 9 വയസുകാരനെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി. തിങ്കളാഴ്ച വൈകിട്ട് ത്രിപുര അഗര്‍ത്തലയിലെ ജോയ്‌നഗറിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. മാതാവ് സുപ്രഭ ബാല്‍ കുറ്റം സമ്മതിച്ചു. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കെട്ടിട നിര്‍മാണ തൊഴിലാളിയായ സുപ്രഭയെ ഭര്‍ത്താവ് ഉപേക്ഷിച്ചുപോയതാണ്. മകള്‍ വിവാഹിതയാണെന്നും താനും മകനും ഒറ്റക്കാണ് താമസിക്കുന്നതെന്നും സുപ്രഭ പറയുന്നു. മകന്‍ രാജ്ദീപിന്റെ മോശം സ്വഭാവം തനിക്ക് സഹിക്കാനാവുന്നതിലപ്പുറമാണെന്നും കുട്ടിക്ക് മോഷണസ്വഭാവമുണ്ടായിരുന്നതായും പഠിക്കാന്‍ താല്‍പര്യമുണ്ടായിരുന്നില്ലെന്നും അമ്മ പറഞ്ഞു. കുട്ടിയുടെ ഈ സ്വഭാവം കാരണം സമാധാനത്തോടെ ജോലിക്ക് പോകാന്‍ സാധിച്ചിരുന്നില്ലെന്നും സുപ്രഭ കൂട്ടിച്ചേര്‍ത്തു. കുട്ടിയെ കൊന്നുവെന്നും ജയിലില്‍ പോകാന്‍ തയ്യാറാണെന്നും അവര്‍ വ്യക്തമാക്കി. കൊലപാതകത്തിന് ഉപയോഗിച്ചതെന്ന് പറയപ്പെടുന്ന ഒരു കഷണം കയറും മുളവടിയും ഇവരുടെ വീട്ടില്‍ നിന്ന് പൊലീസ് കണ്ടെടുത്തു.  

    Read More »
  • മകള്‍ ഭര്‍തൃവീട്ടുകാരുടെ കസ്റ്റഡിയില്‍, ഈ തിരിച്ചടി പ്രതീക്ഷിച്ചില്ല, രാഹുല്‍ മകളെ സ്വാധീനിച്ചിരിക്കാം; പന്തീരാങ്കാവ് കേസിലെ യുവതിയുടെ പിതാവ്

    കോഴിക്കോട്/കൊച്ചി: പന്തീരങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ മകളെ കാണാതായതായി വടക്കേക്കര പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്ന് പരാതിക്കാരിയുടെ പിതാവ്. രാഹുലിനെതിരേ പരാതിനല്‍കാന്‍ മകളെ നിര്‍ബന്ധിക്കുകയോ സമ്മര്‍ദ്ദം ചെലുത്തുകയോ ചെയ്തിട്ടില്ല. മകള്‍ ഭര്‍തൃവീട്ടുകാരുടെ കസ്റ്റഡിയിലാണ്. തങ്ങള്‍ക്കെതിരെ മകള്‍ പറയുന്നത് ഭര്‍തൃവീട്ടുകാരുടെ സമ്മര്‍ദത്തിലാണെന്നും പിതാവ് ഹരിദാസന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇക്കഴിഞ്ഞ മൂന്നാം തീയതിയാണ് മകള്‍ തിരുവനന്തപുരത്തെ ഓഫീസിലേക്കെന്നുപറഞ്ഞ് വീട്ടില്‍നിന്ന് പോയത്. അതിനുശേഷം എട്ടാം തീയതിവരെ മകളുമായി ഫോണില്‍ സംസാരിച്ചിരുന്നു. എന്നാല്‍, ഞായറാഴ്ചയും തിങ്കളാഴ്ചയും വിളിച്ചിട്ട് കിട്ടിയില്ല. തുടര്‍ന്ന് അവള്‍ ജോലിചെയ്യുന്ന കമ്പനിയുടെ മാനേജരുമായി ബന്ധപ്പെട്ടപ്പോള്‍ മൂന്നാം തീയതി മുതല്‍ 21-ാം തീയതി വരെ മകള്‍ അവധിക്ക് അപേക്ഷിച്ചിട്ടുണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞത്. തുടര്‍ന്ന് മകളെ കാണാനില്ലെന്ന് പരാതി നല്‍കി. കേസില്‍ മകളുടെ ഭാഗത്തുനിന്ന് ഇങ്ങനെയൊരു തിരിച്ചടി ഒരിക്കലും പ്രതീക്ഷിച്ചില്ലെന്നും പിടിക്കപ്പെടുമെന്നായപ്പോള്‍ രാഹുല്‍ മകളെ സ്വാധീനിച്ചതായിരിക്കാമെന്നും യുവതിയുടെ പിതാവ് ആരോപിച്ചു. ”അയാം ദി സോറി… കുറേ നുണ പറഞ്ഞു, രാഹുലേട്ടനെ മിസ് ചെയ്യുന്നു”! പന്തീരാങ്കാവ് കേസില്‍ യുവതിയുടെ വെളിപ്പെടുത്തല്‍ രാഹുലിന്റെ…

    Read More »
  • മാങ്കുളത്ത് വയോധികന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍; ഫോണ്‍ ഓഫാക്കി ഒളിവില്‍ പോയ മകന്‍ കസ്റ്റഡിയില്‍?

    ഇടുക്കി: മാങ്കുളം അമ്പതാംമൈലില്‍ കത്തിക്കരിഞ്ഞ നിലയില്‍ വയോധികന്റെ മൃതദേഹം കണ്ടെത്തി. അമ്പതാമൈല്‍ പാറേക്കുടി തങ്കച്ചന്‍ (60) ആണ് മരിച്ചത്. കൊലപാതകമെന്ന സംശയത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ രാത്രി എട്ടുമണിയോടെയാണ് തങ്കച്ചനെ മരിച്ച നിലയില്‍ നാട്ടുകാര്‍ കണ്ടെത്തിയത്. മൃതദേഹം കത്തിക്കരിഞ്ഞ നിലയിലായിരുന്നു. മകനുമായി തങ്കച്ചന് ചില പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. മകന്‍ ഇന്നലെ വൈകീട്ടോടെ വീട്ടില്‍ വരികയും അച്ഛനുമായി ചില പ്രശ്നങ്ങള്‍ ഉണ്ടായതായുമാണ് നാട്ടുകാര്‍ പറയുന്നത്. സംഭവസ്ഥലത്ത് എത്തിയ പൊലീസ് തെല്‍വ് ശേഖരണം നടത്തി. സംഭവത്തിന് പിന്നാലെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് ഒളിവില്‍ പോയ മകന്‍ കസ്റ്റഡിയിലുണ്ടെന്നാണ് സൂചന. മകനെ പൊലീസ് ചോദ്യം ചെയ്ത് വരുന്നതായാണ് വിവരം.  

    Read More »
Back to top button
error: