ബംഗളുരുവില്‍ വന്‍ കവര്‍ച്ച എടിഎമ്മിലേക്ക് കൊണ്ടുവന്ന ഏഴു കോടി കവര്‍ന്നു കവര്‍ന്നത് കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥരെന്ന വ്യാജേന കൊള്ളയടിച്ചത് തോക്ക് ചൂണ്ടി

ബംഗളൂരു: ബംഗളുരുവില്‍ വന്‍ കവര്‍ച്ച. എടിഎമ്മിലേക്ക് കൊണ്ടുവന്ന ഏഴു കോടി കവര്‍ന്നു. കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥരെന്ന വ്യാജേനയാണ് ആയുധധാരികളായ സംഘം എടിഎമ്മില്‍ നിറയ്ക്കാന്‍ പണം കൊണ്ടുപോകുന്ന വാഹനം തടഞ്ഞ് പണം കൊള്ളയടിച്ചത്. എച്ച്ഡിഎഫ്സി ബാങ്കിന്റെ ജെപി നഗര്‍ ശാഖയില്‍ നിന്ന് പണം കൊണ്ടുപോകുകയായിരുന്ന സിഎംഎസ് ക്യാഷ് വാന്‍ ആണ് ഇന്നോവ കാറിലെത്തിയ കൊള്ള സംഘം തടഞ്ഞത്.
തങ്ങള്‍ കേന്ദ്ര നികുതി വകുപ്പിലെ ജീവനക്കാരാണെന്നും രേഖകള്‍ പരിശോധിക്കണമെന്നും ഇവര്‍ വാഹനത്തിലുണ്ടായിരുന്നവരോടു പറഞ്ഞു. ക്യാഷ് വാനിലെ ജീവനക്കാര്‍ പ്രതികരിക്കുന്നതിന് മുമ്പ്, പ്രതികള്‍ അവരെ ബലം പ്രയോഗിച്ച് ഇന്നോവ കാറിലേക്ക് കയറ്റി. പണവും ഇവര്‍ കൈക്കലാക്കിയെന്നാണ് പറയുന്നത്.
തുടര്‍ന്ന് ഡയറി സര്‍ക്കിളിലെത്തിയപ്പോള്‍ ഇവര്‍ സിഎംഎസ് ജീവനക്കാരെ ഉപേക്ഷിച്ച് പണവുമായി കടന്നുകളയുകയായിരുന്നുവത്രെ.
പ്രതികളെ പിടികൂടാന്‍ സൗത്ത് ഡിവിഷന്‍ പോലീസ് പ്രത്യേക സംഘങ്ങള്‍ രൂപീകരിച്ച് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.





