Breaking NewsCrimeIndiaKeralaLead NewsLocalNEWSNewsthen Specialpolitics

ശബരിമല സ്വര്‍ണക്കൊള്ളക്കേസ് ; സ്വര്‍ണപ്പാളികളുടെ സാമ്പിളുകള്‍ ഇന്ന് കോടതിയില്‍ ഹാജരാക്കും ; സാമ്പിള്‍ ശേഖരിച്ചത് പത്തുമണിക്കൂറിലേറെ സമയമെടുത്ത് ; വാസുവിനെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ അപേക്ഷ നല്‍കും

 

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസുമായി ബന്ധപ്പെട്ട് ശേഖരിച്ച സ്വര്‍ണപ്പാളികളുടെ സാമ്പിളുകള്‍ ഫോറന്‍സിക് പരിശോധനക്കായി എസ്‌ഐടി ഇന്ന് കോടതിയില്‍ ഹാജരാക്കും. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സന്നിധാനത്തെ ശാസ്ത്രീയ പരിശോധന പൂര്‍ത്തിയാക്കി സാമ്പിളുകള്‍ ശേഖരിച്ചത്.
കട്ടിളപ്പാളികളിലും ശ്രീകോവിലിന് ചുറ്റുമുള്ള സ്വര്‍ണം പൂശിയ പാളികളില്‍ നിന്നും സാമ്പിളുകള്‍ ശേഖരിച്ചു. സോപാനത്തെ പാളികള്‍ തിരികെ സ്ഥാപിച്ചു. ഏകദേശം പത്ത് മണിക്കൂറോളമാണ് പരിശോധന നടത്തിയത്. കാലപ്പഴക്കം പരിശോധിക്കുന്നത് പാളികള്‍ വ്യാജമാണോ എന്ന് അറിയുന്നതില്‍ നിര്‍ണായകമാണ്.
അതേസമയം, കേസില്‍ റിമാന്‍ഡിലുള്ള മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍. വാസുവിനെ ചോദ്യംചെയ്യലിനായി കസ്റ്റഡിയില്‍ വിട്ടുകിട്ടുന്നതിനായി എസ്‌ഐടി കൊല്ലം വിജിലന്‍സ് കോടതിയില്‍ അപേക്ഷ നല്‍കും.

Back to top button
error: