Crime
-
ബ്ലൂടൂത്ത് സ്പീക്കറിനുള്ളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമം; നെടുമ്പാശ്ശേരിയില്‍ 168 പവന്‍ സ്വര്‍ണം പിടികൂടി
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. റിയാദില്‍ നിന്നും ബഹറൈന്‍ വഴി നെടുമ്പാശ്ശേരിയിലെത്തിയ മലപ്പുറം സ്വദേശിയായ യാത്രക്കാരനില്‍ നിന്നും 168 പവന്‍ സ്വര്‍ണം പിടികൂടി. സിലിണ്ടര്‍ ആകൃതിയിലുള്ള സ്വര്‍ണം ബ്ലൂ ടൂത്ത് സ്പീക്കറിനുള്ളില്‍ ഒളിപ്പിച്ചാണ് കടത്താന്‍ ശ്രമിച്ചത്. പിടിച്ചെടുത്ത സ്വര്‍ണത്തിന് വിപണിയില്‍ ഏകദേശം ഒരു കോടി രൂപ വിലവരുമെന്ന് അധികൃതര്‍ സൂചിപ്പിച്ചു.
Read More » -
ഹരിപ്പാടുകാരിയായ വിദ്യാര്‍ഥിനിയെ ഖരഗ്പുര്‍ IIT-യില്‍ മരിച്ച നിലയില്‍ കണ്ടെത്തി
കൊല്‍ക്കത്ത: മലയാളി വിദ്യാര്‍ഥിനിയെ ഖരഗ്പുര്‍ ഐ.ഐ.ടിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ ഹരിപ്പാട് സ്വദേശിനി ദേവിക പിള്ള(21)യെയാണ് തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. ബയോസയന്‍സ് ആന്‍ഡ് ബയോടെക്‌നോളജി മൂന്നാംവര്‍ഷ വിദ്യാര്‍ഥിയാണ്. സ്ഥാപനത്തിലെ സരോജിനി നായിഡു/ഇന്ദിരാഗാന്ധി ഹാള്‍ പരിസരത്ത് തൂങ്ങിമരിച്ച നിലയിലായിരുന്നു വിദ്യാര്‍ഥിനിയുടെ മൃതദേഹമെന്ന് ഐഐടി ഖര?ഗ്പുര്‍ അറിയിച്ചു. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്. അന്വേഷണത്തോട് സ്ഥാപന അധികാരികള്‍ പൂര്‍ണമായും സഹകരിക്കും. 8.37 സി.ജി.പി.എയുള്ള പഠനത്തില്‍ മിടുക്കിയായ വിദ്യാര്‍ഥിനിയായിരുന്നു ദേവിക. നിലവില്‍ ബയോസയന്‍സ് ആന്‍ഡ് ബയോടെക്‌നോളജി വിഭാഗത്തിലെ പ്രൊഫസറുടെ കീഴില്‍ സമ്മര്‍ ഇന്റേണ്‍ഷിപ്പ് നടത്തുകയായിരുന്നുവെന്നും വിദ്യാഭ്യാസ സ്ഥാപനം പ്രസ്താവനയില്‍ അറിയിച്ചു. വിദ്യാര്‍ഥിനിയുടെ ബന്ധുക്കള്‍ ഖരഗ്പുരിലെ ആശുപത്രിലെത്തി മൃതദേഹം ഏറ്റുവാങ്ങി കേരളത്തില്‍ തിരിച്ചെത്തിയിട്ടുണ്ട്. ചൊവ്വാഴ്ച വൈകീട്ട് മൃതദേഹം സംസ്‌കരിക്കുമെന്നാണ് വിവരം. അന്വേഷണം പൂര്‍ത്തിയായാല്‍ മാത്രമേ മരണകാരണം വ്യക്തമാകൂ എന്നാണ് പോലീസ് പറയുന്നത്. എന്നാല്‍, ജീവനൊടുക്കാന്‍ തക്കതായ യാതൊരു പ്രശ്‌നങ്ങളും ദേവികയ്ക്ക് ഇല്ലായിരുന്നു എന്നാണ് ബന്ധുക്കള്‍ പറയുന്നത്.
Read More » -
രാത്രിയിലെത്തി പട്ടുപാവാട വിരിച്ചിട്ട് പോകും; സാമൂഹ്യ വിരുദ്ധരുടെ വിളയാട്ടത്തില്‍ മാണിക്കല്‍
തിരുവനന്തപുരം: സാമൂഹ്യ വിരുദ്ധരുടെ വിളയാട്ടത്തില്‍ പൊറുതിമുട്ടി വെഞ്ഞാറമൂട്ടിലെ മാണിക്കല്‍ പഞ്ചായത്ത് നിവാസികള്‍. പ്രദേശത്തെ വീടുകളില്‍ രാത്രിയെത്തി പട്ടുപാവാട വിരിച്ച് ഭീതി പരത്തിയും അലമാര കുത്തിത്തുറന്നുമൊക്കെ ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണിവര്‍. സ്ത്രീകള്‍ താമസിക്കുന്ന വീടുകളിലാണ് രാത്രികാലങ്ങളില്‍ അജ്ഞാതരെത്തി ബുദ്ധിമുട്ടുണ്ടാക്കുന്നത്. മൂന്നു മാസം മുമ്പാണ് പ്രശ്നങ്ങളുടെ ആരംഭം. രാത്രികാലങ്ങളില്‍ രണ്ടോ മൂന്നോ പേര്‍ ഇരുചക്ര വാഹനത്തിലെത്തി, പ്രദേശത്തെ വീടുകളില്‍ പച്ചയും ചുവപ്പും നിറത്തിലുള്ള പട്ടുപാവാടകള്‍ വിരിക്കും. 15 വയസ്സിന് മുകളില്‍ പ്രായമുള്ള പെണ്‍കുട്ടികളും സ്ത്രീകളും താമസിക്കുന്ന വീടുകളിലാണ് പട്ടുപാവാടകള്‍ സ്ഥിരമായി പ്രത്യക്ഷപ്പെടുന്നത്. വീടുകള്‍ കുത്തി തുറന്നും അലമാരികളില്‍ ഇരിക്കുന്ന വസ്ത്രങ്ങള്‍ പുറത്തെടുത്തിട്ടും ഇവര്‍ ഭീതി പരത്താറുണ്ട്. സംഭവത്തില്‍ ബന്ധമുണ്ടെന്ന് കരുതുന്ന ആളുടെ വാഹനം കഴിഞ്ഞ ദിവസം നാട്ടുകാര്‍ പിടികൂടി വെഞ്ഞാറമൂട് പൊലീസില്‍ ഏല്‍പ്പിച്ചിരുന്നു. എന്നാല്‍ പൊലീസ് ഒരുതരത്തിലുള്ള നടപടിയും സ്വീകരിച്ചില്ലെന്ന് നാട്ടുകാര്‍ പറയുന്നു. ഇതേത്തുടര്‍ന്ന് ആഭ്യന്തരമന്ത്രിക്കും പോലീസിലെ ഉന്നത അധികാരികള്‍ക്ക് പരാതി നല്‍കാനുള്ള തീരുമാനത്തിലാണ് നാട്ടുകാര്‍
Read More » -
അയല്‍വാസികളായ ദമ്പതികള്‍ തമ്മില്‍ വഴക്ക്; തടയാന്‍ ചെന്നയാള്‍ കുഴഞ്ഞു വീണു മരിച്ചു
ആലപ്പുഴ: വിവാഹ നിശ്ചയം കഴിഞ്ഞ വീട്ടില്‍ അയല്‍വാസികളായ ദമ്പതികള്‍ തമ്മിലുണ്ടായ വഴക്കില്‍ തടസം പിടിക്കാനെത്തിയ ഗൃഹനാഥന്‍ കുഴഞ്ഞു വീണു മരിച്ചു. പള്ളിപ്പാട് വടക്കേക്കര കിഴക്ക് ശ്യാം നിവാസില്‍ മോഹനന്‍ (60) ആണ് മരിച്ചത്. മരിച്ച മോഹന്റെ മകളുടെ വിവാഹ നിശ്ചയ ചടങ്ങ് ഇന്നലെ രാവിലെ ആയിരുന്നു. ചടങ്ങില്‍ ഭക്ഷണം തയ്യാറാക്കിയത് അയല്‍വീട്ടിലെ ചന്ദ്രന്‍ എന്നയാളുടെ ഭാര്യ ലളിതയും കൂട്ടരുമായിരുന്നു. വൈകുന്നേരത്തോടെ ചന്ദ്രന്‍ ഇവിടെയെത്തിയ ചന്ദ്രന്‍ ലളിതയുമായി വാക്കുതര്‍ക്കമുണ്ടായി. കസേരയെടുത്ത് ലളിതയെ അടിക്കുന്ന തടസം പിടിക്കാന്‍ എത്തിയപ്പോഴാണ് മോഹന്‍ കുഴഞ്ഞു വീണത്. ഉടന്‍ ഹരിപ്പാട് ഗവ. ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിക്കുകയായിരുന്നു. ആന്‍ജിയോ പ്ലാസ്റ്റി കഴിഞ്ഞ് വീട്ടില്‍ വിശ്രമത്തിലായിരുന്നു മോഹന്‍. ശരീരത്തില്‍ അക്രമം ഏറ്റതിന്റെ പാടുകള്‍ ഒന്നും ഇല്ലെന്നും പൊലീസ് പറഞ്ഞു. ചന്ദ്രനെ ഹരിപ്പാട് പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഷീലയാണ് മോഹനന്റെ ഭാര്യ. മക്കള്‍: ശ്യാം, ശ്യാമിലി.
Read More » -
ഒന്നര വയസുള്ള കുഞ്ഞിന് ബലമായി സിഗരറ്റും മദ്യവും നല്‍കുന്ന അമ്മ; ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്
ഗുവാഹത്തി: അസ്സമില്‍ നിന്നും പുറത്തുവന്ന ഒരു വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുകയാണ്. സ്വന്തം അമ്മ തന്നെ 20 മാസം പ്രായമുള്ള പിഞ്ചുകുഞ്ഞിനെക്കൊണ്ട് ബലമായി സിഗരറ്റ് വലിപ്പിക്കുന്നതാണ് വീഡിയോയിലുള്ളത്. സില്‍ച്ചാറിലെ ചെങ്കുരിയിലാണ് ഞെട്ടിക്കുന്ന സംഭവം. സംഭവുമായി ബന്ധപ്പെട്ട് ചിത്രങ്ങള്‍ സഹിതം പ്രാദേശിക ചൈല്‍ഡ് ഹെല്‍പ്പ് ലൈന്‍ സെല്ലിന് പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് ഇതിനെക്കുറിച്ച് പുറംലോകമറിയുന്നത്. പരാതി ലഭിച്ചയുടന്‍ യുവതിയുടെ വീട്ടിലെത്തിയ പൊലീസ് കുട്ടിയെ രക്ഷപ്പെടുത്തുകയും അമ്മയെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുക്കുകയും ചെയ്തു. കുഞ്ഞിന് അമ്മ മദ്യം നല്‍കിയതായും പരാതിയുണ്ട്. നിലവില്‍ അമ്മയും കുഞ്ഞും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ (സിഡബ്ല്യുസി) കസ്റ്റഡിയിലാണെന്നും സമഗ്രമായ അന്വേഷണത്തിന് ശേഷം തെളിവുകള്‍ പരിശോധിച്ച് അമ്മയെ ചോദ്യം ചെയ്ത് ഉചിതമായ നടപടികള്‍ കൈക്കൊള്ളുമെന്നാണ് റിപ്പോര്‍ട്ട്. നിരവധി ഉപയോക്താക്കളാണ് അമ്മക്കെതിരെ രംഗത്തെത്തിയത്. യുവതിക്ക് കടുത്ത ശിക്ഷ നല്‍കണമെന്നും കുഞ്ഞിനെ ദത്ത് നല്‍കണമെന്നും ആവശ്യപ്പെട്ടു. ‘സ്നേഹമുള്ളതും ഉത്തരവാദിത്തമുള്ളതുമായ ഒരു കുടുംബത്തിന് കുട്ടിയെ ദത്ത് നല്‍കണം! അവര്‍ക്ക് ഒരു അമ്മയാകാനുള്ള യോഗ്യതയില്ല. വിദേശ രാജ്യങ്ങളില്‍…
Read More » -
കായംകുളത്ത് മദ്യലഹരിയില്‍ യുവാവിനെ സഹോദരന്‍ കുത്തിക്കൊന്നു
ആലപ്പുഴ: കായംകുളത്ത് മദ്യലഹരിയില്‍ യുവാവിനെ സഹോദരന്‍ കുത്തിക്കൊന്നു. രണ്ടാംകുറ്റി ദേശത്തിനകം ലക്ഷം വീട് കോളനിയില്‍ സാദിഖ് (38) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി ഒന്‍പതു മണിയോടെ മദ്യപിച്ചെത്തിയ ഷാജഹാനും സഹോദരന്‍ സാദിഖും തമ്മില്‍ വാക്കേറ്റമുണ്ടായി. പ്രകോപിതനായ ഷാജഹാന്‍ സഹോദരനെ കത്തി കൊണ്ട് കുത്തുകയായിരുന്നു. ആക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ സാദിഖിനെ ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയോടെ മരിച്ചു. ഷാജഹാനെ പൊലീസ് അറസ്റ്റു ചെയ്തു.
Read More » -
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാരന്റെ അക്രമം; മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് പരിക്ക്
കണ്ണൂര്‍: സെന്‍ട്രല്‍ ജയിലില്‍ തടവുകാരന്റെ അക്രമത്തില്‍ മൂന്ന് ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. ഖലീല്‍ റഹ്‌മാന്‍, മഹേഷ്, അര്‍ജുന്‍ എന്നീ ഉദ്യോഗസ്ഥര്‍ക്കാണ് പരിക്കേറ്റത്. ഇന്നലെ രാത്രി പന്ത്രണ്ട് മണിയോട് കൂടിയായിരുന്നു സംഭവം. കാസര്‍കോട് ജയിലില്‍ നിന്ന് കണ്ണൂരിലേക്ക് മാറ്റിയ അഹമ്മദ് റാഷിദ് എന്ന പ്രതിയാണ് ആക്രമിച്ചത്. കാസര്‍കോട് ജയിലില്‍ അറ്റകുറ്റപണികള്‍ നടക്കുന്നതിനാലാണ് ഇയാളെ കണ്ണൂരിലേക്ക് താല്‍ക്കാലികമായി മാറ്റിയത്. പുതിയ ബ്ലോക്കിലേക്ക് മാറ്റുന്നതിനിടെ ഇയാള്‍ ഉദ്യോഗസ്ഥരെ മുഷ്ടി ചുരുട്ടി മര്‍ദിക്കുകയായിരുന്നു. സംഭവത്തില്‍ ടൗണ്‍ പൊലീസ് കേസെടുത്തു.
Read More » -
മകള്‍ക്ക് പെരുന്നാള്‍ സമ്മാനവുമായെത്തിയ പിതാവിന് ഭാരയവീട്ടുകാരുടെ ക്രൂരമര്‍ദനം; ‘അമ്മോസന്‍’ കസ്റ്റഡിയില്‍
തൃശൂര്‍: ചേലക്കരയില്‍ മകള്‍ക്ക് പെരുന്നാള്‍ സമ്മാനവുമായെത്തിയ പിതാവിന് ക്രൂരമര്‍ദനം. ചേലക്കോട് സ്വദേശി സുലൈമാനാണ് ഭാര്യയുടെയും കുടുംബത്തിന്റെയും മര്‍ദനമേറ്റത്. സുലൈമാന്റെ പരാതിയില്‍ ഭാര്യാപിതാവ് മൊയ്തുവിനെ ചേലക്കര പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ വൈകുന്നേരം അഞ്ചുമണിയോടെയായിരുന്നു സംഭവം. നാലുമാസത്തോളമായി ഭാര്യ റെസീയുമായി വേര്‍പിരിഞ്ഞു കഴിയുന്ന സുലൈമാന്‍ മകള്‍ക്ക് പെരുന്നാള്‍ വസ്ത്രവുമായി ആണ് ഭാര്യ വീട്ടില്‍ എത്തിയത്. വീടിനു പുറത്തുനിന്ന് മകളുമായി സംസാരിച്ചുകൊണ്ടിരുന്ന സുലൈമാനുമായി ഭാര്യാപിതാവ് മൊയ്തു വാക്കു തര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. പിന്നീടത് കയ്യാങ്കളിയിലേക്ക് മാറുകയായിരുന്നു. മൊയ്തുവിനൊപ്പം സുലൈമാന്റെ ഭാര്യ റെസിയയും ഭാര്യാ മാതാവ് സഫിയയും മര്‍ദനത്തില്‍ പങ്കാളികളായി. മുളവടിയും ഇരുമ്പ് കമ്പിയും ഉപയോഗിച്ചുള്ള മര്‍ദനത്തില്‍ സുലൈമാന്റെ തലയ്ക്കും കൈ കാലുകള്‍ക്കും ഗുരുതര പരിക്കേറ്റു. സുലൈമാന്റെ പരാതിയില്‍ ഭാര്യയുടെ പിതാവിനെതിരെ വധശ്രമത്തിന് കേസെടുത്ത് ചേലക്കര പൊലീസ് കസ്റ്റഡിയിലെടുത്തു. സുലൈമാന്റെ ഭാര്യ റസിയ്ക്കും ഉമ്മ സഫിയക്കുമെതിരേയും പൊലീസ് കേസെടുത്തിട്ടുണ്ട്. സുലൈമാന്‍ വീട്ടില്‍ കയറി അതിക്രമം കാണിച്ചെന്ന് ചൂണ്ടിക്കാട്ടി ഭാര്യവീട്ടുകാരും പൊലീസില്‍ പരാതി നല്‍കി.
Read More » -
തുണി മടക്കിവെയ്ക്കാന്‍ വൈകി; പത്തു വയസ്സുകാരിയെ പിതാവ് മര്‍ദിച്ച് തോളെല്ലൊടിച്ചു
കൊല്ലം: തുണി മടക്കിവെയ്ക്കാന്‍ വൈകിയെന്നാരോപിച്ച് കൊല്ലത്ത് പത്ത് വയസ്സുകാരിയെ ക്രൂരമായി മര്‍ദിച്ച് തോളെല്ലൊടിച്ച് പിതാവ്. കൊല്ലം കുണ്ടറയിലാണ് സംഭവം. വീട്ടിലിരുന്ന് മദ്യപിക്കുന്നതിനിടെയാണ് ഇയാള്‍ കുട്ടിയെ ക്രൂരമായി മര്‍ദിച്ചത്. കേരളപുരം സ്വദേശിയായ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. രണ്ട് ദിവസം മുമ്പാണ് സംഭവമുണ്ടായത്. സുഹൃത്തുക്കള്‍ക്കൊപ്പം വീട്ടിലെത്തി ഇയാള്‍ മദ്യപിക്കുന്നതിനിടെ, കട്ടിലില്‍ കിടന്നിരുന്ന തുണി മടക്കിവെയ്ക്കാന്‍ മകളോട് ആവശ്യപ്പെട്ടു. തുണിമടക്കിവെയ്ക്കാന്‍ വൈകിയെന്ന് പറഞ്ഞായിരുന്നു ക്രൂരമര്‍ദനം. കുട്ടിയുടെ തോളെല്ലും കൈയും ഒടിഞ്ഞിട്ടുണ്ട്. കഴുത്തിന്റെ ഭാഗങ്ങളിലും മുറിവേറ്റ പാടുകളുണ്ട്. തലയും മുഖവും വാതിലില്‍ ഇടിച്ചുവെന്നും തോളില്‍ ചവിട്ടിയെന്നും കുട്ടി പറഞ്ഞു. കുട്ടിയുടെ അമ്മ ജോലിയ്ക്ക് പോയ സമയത്താണ് ക്രൂരമര്‍ദനം അരങ്ങേറിയത്. സംഭവസമയം കുട്ടിയും അനിയത്തിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വീണതിനെ തുടര്‍ന്നാണ് കുട്ടിക്ക് പരിക്കേറ്റതെന്നാണ് തന്നോട് പറഞ്ഞതെന്ന് കുട്ടിയുടെ അമ്മ പറഞ്ഞു. ആശുപത്രിയില്‍ കാണിച്ച് തിരിച്ച് വീട്ടിലെത്തിയപ്പോഴാണ് തന്നെ അച്ഛന്‍ മര്‍ദിച്ചതാണെന്ന് കുട്ടി അമ്മയോട് പറയുന്നത്. ഭാര്യാപിതാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് മകളെ മര്‍ദിച്ചത്. ആ കേസിലെ സാക്ഷിയാണ്…
Read More » -
കോട്ടയം മെഡിക്കല്‍ കോളജിനു സമീപം വീട് കുത്തിത്തുറന്ന് മോഷണം; 20 പവന്‍ സ്വര്‍ണം കവര്‍ന്നു
കോട്ടയം: മെഡിക്കല്‍ കോളജിനു സമീപം ചെമ്മനംപടിയില്‍ വീട് കുത്തിത്തുറന്ന് 20 പവന്‍ മോഷ്ടിച്ചു. ഗാന്ധിനഗര്‍ ചെമ്മനംപടിയില്‍ ആലപ്പാട്ട് ചന്ദ്രന്റെ വീട്ടിലാണ് കഴിഞ്ഞ ദിവസം മോഷണം നടന്നത്. വീട്ടുകാര്‍ മൂന്നാറില്‍ മകന്റെ വീട്ടില്‍ പോയ സമയത്തായിരുന്നു സംഭവം. ഇന്നു രാവിലെ വീട്ടുകാര്‍ മടങ്ങിയെത്തിയപ്പോള്‍ വീട് കുത്തിത്തുറന്ന നിലയിലായിരുന്നു. രണ്ടു നില വീടിന്റെ മുന്‍ വാതിലിലെ ഒരു പാളി ഇളക്കി മാറ്റിയാണ് മോഷ്ടാവ് ഉള്ളില്‍ കടന്നത്. അലമാരയില്‍ സൂക്ഷിച്ച സ്വര്‍ണമാണ് മോഷണം പോയത്. വീടിനുള്ളില്‍ സാധനങ്ങള്‍ വാരി വലിച്ചിട്ട നിലയിലാണ്. ലാപ്‌ടോപ്പോ മറ്റ് സാധനങ്ങളോ മോഷ്ടിച്ചിട്ടില്ല. ഗാന്ധിനഗര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധരടക്കം സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു.
Read More »