Crime

  • ഭര്‍ത്താവിന്റെ ആദ്യഭാര്യയിലെ മകന്‍ ലൈംഗികമായി പീഡിപ്പിച്ചു; പരാതിയുമായി റിട്ട. IAS ഉദ്യോഗസ്ഥന്റെ ഭാര്യ

    ലഖ്നൗ: ഭര്‍ത്താവിന്റെ ആദ്യഭാര്യയിലെ മകനും ഇയാളുടെ കൂട്ടാളിയും ചേര്‍ന്ന് ലൈംഗികമായി പീഡിപ്പിച്ചതായി റിട്ട. ഐ.എ.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യയുടെ പരാതി. ജമ്മു കശ്മീര്‍ കേഡറിലെ റിട്ട. ഐ.എ.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യയായ ഉത്തര്‍പ്രദേശ് സ്വദേശിനിയാണ് പീഡനപരാതിയുമായി പോലീസിനെ സമീപിച്ചത്. സംഭവത്തില്‍ ഉത്തര്‍പ്രദേശിലെ ഗാസിപൂര്‍ പോലീസ് കേസെടുത്തു. ജമ്മു കശ്മീരിലെ വീട്ടില്‍വെച്ചാണ് ഭര്‍ത്താവിന്റെ ആദ്യബന്ധത്തിലെ മകനും കൂട്ടാളിയും പീഡിപ്പിച്ചതെന്നാണ് പരാതിയില്‍ പറയുന്നത്. വീട്ടില്‍ ദിവസങ്ങളോളം ബന്ദിയാക്കിയതായും നിരന്തരം ഉപദ്രവിച്ചിരുന്നതായും സ്ത്രീയുടെ പരാതിയില്‍ പറയുന്നുണ്ട്. അനാഥയായ പരാതിക്കാരിയും ജമ്മു കശ്മീരിലെ റിട്ട. ഐ.എ.എസ്. ഉദ്യോഗസ്ഥനും 2020-ലാണ് വിവാഹിതരായത്. വിവാഹത്തിന് പിന്നാലെ ഭര്‍ത്താവിന്റെ ആദ്യഭാര്യയും മകനും മകളും നിരന്തരം ഉപദ്രവിച്ചിരുന്നതായാണ് ആരോപണം. വര്‍ഷങ്ങളോളം ഉപദ്രവം തുടര്‍ന്നു. കഴിഞ്ഞ ഏപ്രില്‍ 11 മുതല്‍ 14-ാം തീയതി വരെ ഒരു മുറിയില്‍ പൂട്ടിയിടുകയും പട്ടിണിക്കിടുകയുംചെയ്തു. ഭര്‍ത്താവിന്റെ ആദ്യബന്ധത്തിലെ മകന്‍ മൊബൈല്‍ഫോണ്‍ കൈക്കലാക്കി. ഇതിനുശേഷമാണ് ഇയാളും കൂട്ടാളിയും ചേര്‍ന്ന് ലൈംഗികമായി പീഡിപ്പിച്ചതെന്നും ഒട്ടേറെ തവണ കരഞ്ഞുപറഞ്ഞതിന് ശേഷമാണ് ഇവര്‍ തന്നെ വിട്ടയച്ചതെന്നും പരാതിയിലുണ്ട്.…

    Read More »
  • കാപ്പാ കേസ് പ്രതിക്കൊപ്പം സിപിഎമ്മില്‍ ചേര്‍ന്നയാള്‍ കഞ്ചാവുമായി പിടിയില്‍

    പത്തനംതിട്ട: കാപ്പാ കേസ് പ്രതി ശരണ്‍ ചന്ദ്രനൊപ്പം അടുത്തിടെ സിപിഎമ്മില്‍ ചേര്‍ന്നയാളെ കഞ്ചാവുമായി എക്‌സൈസ് സംഘം പിടികൂടി. പത്തനംതിട്ട മൈലാടുംപാറ സ്വദേശി യദു കൃഷ്ണനാണ് പിടിയിലായത്. ഇയാളുടെ കൈയ്യില്‍ നിന്ന് 2 ഗ്രാം കഞ്ചാവാണ് എക്‌സൈസ് സംഘം കണ്ടെടുത്തത്. ഇയാള്‍ക്കെതിരെ കേസെടുത്ത എക്‌സൈസ് സംഘം പ്രതിയെ ജാമ്യത്തില്‍ വിട്ടു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കാപ്പാ കേസ് പ്രതിയായ ശരണ്‍ ചന്ദ്രനൊപ്പം യദു കൃഷ്ണനടക്കം 62 പേര്‍ സിപിഎമ്മില്‍ ചേര്‍ന്നത്. പത്തനംതിട്ട സിപിഎം ജില്ലാ സെക്രട്ടറി കെപി ഉദയഭാനുവാണ് ഇവരെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്. നേരത്തെ ബിജെപി പ്രവര്‍ത്തകരായിരുന്നവരാണ് സിപിഎമ്മില്‍ ചേര്‍ന്നത്. ഇവരില്‍ ശരണ്‍ ചന്ദ്രനെതിരെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ ആക്രമിച്ചതിനടക്കം കേസുണ്ട്. നിരന്തരം ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യപ്പെട്ട പ്രതിക്കെതിരെ കാപ്പാ കേസ് ചുമത്തിയിരുന്നെങ്കിലും പിന്നീട് ഇയാള്‍ വീണ്ടും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടതോടെയാണ് അറസ്റ്റ് ചെയ്ത് റിമാന്റിലാക്കിയത്. ഹൈക്കോടതിയില്‍ നിന്ന് ജാമ്യം നേടി പുറത്തിറങ്ങിയ ശേഷമാണ് ശരണ്‍ ചന്ദ്രനടക്കമുള്ളവര്‍ സിപിഎമ്മില്‍ ചേര്‍ന്നത്. ഇയാള്‍ക്കെതിരെ നിലവില്‍ കാപ്പാ കേസില്ല…

    Read More »
  • പൂച്ചാക്കലില്‍ നടുറോഡില്‍ ദലിത് പെണ്‍കുട്ടിക്ക് മര്‍ദനം; രണ്ട് പ്രതികള്‍ അറസ്റ്റില്‍

    ആലപ്പുഴ: പൂച്ചാക്കലില്‍ നടുറോഡില്‍ ദലിത് പെണ്‍കുട്ടിയെ മര്‍ദിച്ച കേസില്‍ രണ്ട് പ്രതികള്‍ അറസ്റ്റില്‍. ഒന്നാം പ്രതി ഷൈജു, സഹോദരന്‍ രണ്ടാം പ്രതി ശൈലേഷ് എന്നിവരാണ് ഇന്ന് രാവിലെ അറസ്റ്റിലായത്. വിഷയം ഇന്ന് പ്രതിപക്ഷം സഭയില്‍ ഉന്നയിച്ചിരുന്നു. രണ്ടുദിവസം മുന്‍പാണ് പെണ്‍കുട്ടിയെ പ്രതികള്‍ നടുറോഡിലിട്ട് മര്‍ദിച്ചത്. പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുത്തില്ലെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. സി.പി.എം അനുഭാവികളായ പ്രതികളെ പൊലീസ് സംരക്ഷിക്കുകയാണെന്നായിരുന്നു ആരോപണം. എന്നാല്‍ പെണ്‍കുട്ടി ആക്രമിച്ചെന്ന പ്രതികളുടെ പരാതിയില്‍ പൊലീസ് കേസെടുക്കുകയും അന്വേഷണം നടത്തുകയും ചെയ്തിരുന്നു. സ്ത്രീകള്‍ക്കെതിരെയുള്ള അക്രമത്തെക്കുറിച്ച് ഇന്ന് പ്രതിപക്ഷം സഭയില്‍ ഉന്നയിച്ചിരുന്നു. സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനമാണ് പ്രതിപക്ഷം ഉന്നയിച്ചത്. ഇതിനെത്തുടര്‍ന്നാണ് രാവിലെ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത്.

    Read More »
  • കാമുകിയെ വെട്ടിക്കൊന്ന് കീഴടങ്ങാന്‍ സ്‌റ്റേഷനിലേക്ക് പോയി; വഴിക്ക് മുന്‍വൈരാഗ്യമുള്ളയാളെയും കൊലപ്പെടുത്തി!

    ചെന്നൈ: രണ്ടുപേരെ വെട്ടിക്കൊന്നശേഷം കര്‍ഷകത്തൊഴിലാളി പോലീസില്‍ കീഴടങ്ങി. ആദ്യത്തെ കൊലപാതകം നടത്തി കീഴടങ്ങാന്‍ പോകുമ്പോഴാണ് രണ്ടാമത്തെ കൊലനടത്തിയത്. തിരുച്ചിറപ്പള്ളിയിലെ മുസിരിയിലാണ് സംഭവം. എം. ഗീത (44), രമേഷ് (55) എന്നിവരാണ് കൊല്ലപ്പെട്ടത്. ബാലചന്ദ്രന്‍ (64) ആണ് സംഭവത്തില്‍ കീഴടങ്ങിയത്. ബാലചന്ദ്രനും അയല്‍ഗ്രാമത്തിലെ ഗീതയും തമ്മില്‍ അടുപ്പത്തിലായിരുന്നെന്ന് പോലീസ് പറഞ്ഞു. ഇടയ്ക്ക് ബാലചന്ദ്രനുമായി ഗീത പിണങ്ങി. പലതവണ ശ്രമിച്ചിട്ടും സംസാരിക്കാന്‍ തയ്യാറായില്ല. പ്രകോപിതനായ ബാലചന്ദ്രന്‍ അരിവാളുമായിചെന്ന് ഗീതയെ വെട്ടിക്കൊല്ലുകയായിരുന്നു. ഇരു ചക്രവാഹനത്തില്‍ സ്ഥലംവിട്ട ബാലചന്ദ്രന്‍ വഴിയില്‍വെച്ച് മുന്‍ വൈരാഗ്യമുള്ള രമേഷി (55)നെ കണ്ടു. രമേഷിനെയും വെട്ടിക്കൊന്നശേഷം ജംബുനാഥപുരം പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. കൊലക്കേസില്‍ എന്തായാലും ജയിലിലാവുമെന്നും ഒരു കൊല കൂടി നടത്തിയാലും ശിക്ഷ അതുതന്നെയാവും എന്നതുകൊണ്ടാണ് രമേഷിനെയും വെട്ടിക്കൊന്നതെന്നാണ് ബാലചന്ദ്രന്‍ പറയുന്നത്.

    Read More »
  • പത്തനംതിട്ടയില്‍നിന്ന് സൈബര്‍ തട്ടിപ്പുകാര്‍ കൊണ്ടു പോയത് എട്ടു കോടി; തിരിച്ചു പിടിച്ചത് രണ്ടു ലക്ഷം മാത്രം

    പത്തനംതിട്ട: സൈബര്‍ ലോകത്തെ നവീനരീതികളിലുള്ള തട്ടിപ്പുകള്‍ ഉള്‍പ്പെടെ എല്ലാത്തരം തട്ടിപ്പുകള്‍ക്കെതിരെയും ജനങ്ങള്‍ ജാഗരൂകരായിരിക്കണമെന്ന് ജില്ലാ പോലീസ് മേധാവി വി അജിത് ഐ പി എസ്. സൈബര്‍ ലോകത്തെ പുതിയതരം തട്ടിപ്പുകളെ സംബന്ധിച്ച് നടത്തിയ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉയര്‍ന്ന പോലീസുദ്യോഗസ്ഥന്‍ ചമഞ്ഞു യൂണിഫോമില്‍ പ്രത്യക്ഷപ്പെട്ട് വീഡിയോ കോളിലൂടെ തട്ടിപ്പുകള്‍ നടത്തുന്നത് ഉള്‍പ്പെടെയുള്ള സംഭവങ്ങള്‍ രാജ്യത്ത് വര്‍ദ്ധിച്ചു വരുന്നതിന്റെ പശ്ചാത്തലത്തിലാണ് ജില്ലാ പോലീസിന്റെ മുന്നറിയിപ്പ്. ഇത്തരത്തിലുള്ളതുള്‍പ്പെടെ എല്ലാത്തരം സൈബര്‍ തട്ടിപ്പുകളെ സംബന്ധിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കുകയും, അവരെ രക്ഷിക്കുകയും ഉദ്ദേശിച്ചാണ് മുന്നറിയിപ്പ് എന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു. ജില്ലയിലും ഇത്തരത്തില്‍ ഒരുപാടുപേര്‍ കബളിപ്പിക്കപ്പെടുന്നുതും പണം നഷ്ടപ്പെടുന്നതുമായ സംഭവങ്ങള്‍ ഉണ്ടാകുന്നുണ്ട്. ഉന്നതസ്ഥാനങ്ങളില്‍ ജോലിചെയ്യുന്നവര്‍ ഉള്‍പ്പെടെയുള്ളവര്‍ ഇരകളുടെ കൂട്ടത്തിലുണ്ട്. നിയമപാലകനായ പോലീസ് ഓഫീസറുടെ പ്രൊഫൈല്‍ ചിത്രത്തോടുകൂടിയ ഫോണ്‍ നമ്പരില്‍ വിളിച്ച്, യൂണിഫോമില്‍ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട് കുറ്റവാളികള്‍ ആളുകളെ ബന്ധപ്പെട്ടു നടത്തുന്ന തട്ടിപ്പുകളാണ് സൈബര്‍ ലോകത്ത് ഏറ്റവും പുതിയത്. ബന്ധപ്പെടുന്ന ആളുകളെ വിശ്വസിപ്പിക്കുന്നതിനായി സിബിഐ, എന്‍ സി…

    Read More »
  • മാങ്കാട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ലാപ്‌ടോപ്പ് മോഷണം; പൂര്‍വ വിദ്യാര്‍ഥികളായ രണ്ടു യുവാക്കള്‍ പിടിയില്‍

    പത്തനംതിട്ട: കോന്നി മാങ്കോട് ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഓഫീസ് മുറിയില്‍ സൂക്ഷിച്ചിരുന്ന ലാപ്‌ടോപ്പുകള്‍ മോഷ്ടിച്ച സംഭവത്തില്‍ രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. മാങ്കോട് തന്‍സീര്‍ മന്‍സില്‍ തന്‍സീര്‍, രജനി വിലാസത്തില്‍ ബിഥുന്‍ എന്നിവരാണ് പിടിയിലായത്. ഇരുവരും സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ത്ഥികളാണ്. ഇവരുടെ പക്കല്‍ നിന്നും നാല് ലാപ്‌ടോപ്പുകളും കണ്ടെത്തിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട ഒരാളെ കൂടി പിടികൂടുവാനും രണ്ട് ലാപ്‌ടോപ്പുകള്‍ കൂടി കണ്ടെത്താനും ഉണ്ട് . സ്‌കൂളിലെ അലമാരയില്‍ നിന്നും 6 ലാപ്‌ടോപ്പുകളാണ് നഷ്ടപ്പെട്ടത്. കഴിഞ്ഞമാസം 28ന് സ്‌കൂളിന്റെ കമ്പ്യൂട്ടര്‍ ലാബിന്റെ പൂട്ട് പൊളിച്ച് നിലയില്‍ കണ്ടെത്തിയിരുന്നു. പോലീസ് സ്‌കൂളില്‍ പരിശോധന നടത്തിയപ്പോള്‍ സാധനങ്ങള്‍ ഒന്നും നഷ്ടപ്പെട്ടില്ല എന്നാണ് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞിരുന്നത്. എന്നാല്‍ കഴിഞ്ഞ വ്യാഴാഴ്ച 6 ലാപ്‌ടോപ്പുകള്‍ കാണാതായി ചൂണ്ടിക്കാട്ടി സ്‌കൂള്‍ അധികൃതര്‍ കൂടല്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. സ്‌കൂളിലെ പൂട്ടിയിട്ടിരുന്ന അലമാരയുടെ താക്കോല്‍ പോലീസ് പരിശോധന നടത്തുമ്പോള്‍ സ്‌കൂളില്‍ തന്നെയുണ്ടായിരുന്നു . താക്കോല്‍ ഉപയോഗിച്ച് അലമാര തുറന്ന്…

    Read More »
  • വീടിന്റെ മുന്‍ഭാഗത്തെ റോഡില്‍ വിറകിട്ടത് ചോദ്യം ചെയ്തു; കറുകച്ചാലില്‍ ഭിന്നശേഷിക്കാരന് അയല്‍വാസികളുടെ ക്രൂരമര്‍ദനം

    കോട്ടയം: ഭിന്നശേഷിക്കാരനായ യുവാവിന് നേരെ അയല്‍വാസികളുടെ ക്രൂരമര്‍ദനം. കങ്ങഴ സ്വദേശി ജോപ്പനാണ് മര്‍ദനമേറ്റത്. സംഭവത്തില്‍ അയല്‍വാസികളായ ദമ്പതികള്‍ക്കെതിരെ കറുകച്ചാല്‍ പൊലീസ് കേസെടുത്തു. കഴിഞ്ഞ തിങ്കളാഴ്ച രാവിലെ എട്ടു മണിയോടെയായിരുന്നു സംഭവം. അയല്‍വാസികള്‍ തന്റെ വീടിന്റെ മുന്‍ഭാഗത്തായി റോഡില്‍ വിറകു കൊണ്ടിട്ടത് ജോപ്പന്‍ ചോദ്യം ചെയ്തു. ഇതേത്തുടര്‍ന്നായിരുന്നു ഭിന്നശേഷിക്കാരനായ ജോപ്പനെ ക്രൂരമായി മര്‍ദിച്ചത്. കങ്ങഴ കാരമല സ്വദേശികളായ അന്‍വര്‍, ഭാര്യ ഫാത്തിമ, മകന്‍ ഷൗക്കത്ത് എന്നിവരാണ് പ്രതികള്‍. അന്‍വറും ഫാത്തിമയും യുവാവിനെ മര്‍ദിക്കുന്നത് കണ്ടെത്തിയ മകന്‍ ഷൗക്കത്ത് ചൂരല്‍ കൊണ്ട് യുവാവിനെ തലങ്ങും വിലങ്ങും അടിച്ചു. ശരീരമാസകലം പരിക്കേറ്റ ജോപ്പന്റെ ഇടതു കൈ പൊട്ടി. പാമ്പാടി സര്‍ക്കാര്‍ ആശുപത്രിയില്‍ ജോപ്പന്‍ ചികിത്സ തേടിയിരുന്നു. ദേഹോപദ്രവം ഏല്‍പ്പിക്കല്‍, സംഘം ചേര്‍ന്നുള്ള മര്‍ദനം , ഭിന്നശേഷിക്കാരന്റെ അവകാശങ്ങള്‍ക്ക് നേരെയുള്ള കടന്നുകയറ്റം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് പ്രതികള്‍ക്ക് എതിരായി കേസെടുത്തിരിക്കുന്നത്. ഇവരുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്ന് കറുകച്ചാല്‍ പൊലീസ് അറിയിച്ചു.

    Read More »
  • മാനസികവെല്ലുവിളി നേരിടുന്ന വിദ്യാര്‍ഥിയെ പീഡിപ്പിച്ചു; രണ്ട് പോക്‌സോ കേസില്‍ പ്രതിയായ യുവാവ് പിടിയില്‍

    കാസര്‍ഗോഡ്: ബഡ്‌സ് സ്‌കൂളിലെ മാനസിക വെല്ലുവിളി നേരിടുന്ന വിദ്യാര്‍ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസില്‍ രണ്ട് പോക്സോ കേസില്‍ പ്രതിയായ യുവാവ് പോലീസ് പിടിയില്‍. മുളിയാര്‍ പൊവ്വല്‍ സ്വദേശി സാദിഖ്(24)നെയാണ് ആദൂര്‍ എസ്.ഐ: കെ. വിനോദ്കുമാറും സംഘവും പിടികൂടിയത്. 2022-ല്‍ ആദൂര്‍ പോലീസ് രജിസ്റ്റര്‍ചെയ്ത രണ്ട് പോക്സോ കേസുകളില്‍ പ്രതിയാണ് സാദിഖ്. ചെങ്കളയില്‍ വാടക ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന 20 കാരനെയാണ് പീഡനത്തിന് ഇരയാക്കിയത്. സ്‌കൂളില്‍ പോകുന്നതിനായി ബസ് കാത്തുനില്‍ക്കുമ്പോള്‍ ബൈക്കിലെത്തിയ സിദ്ദീഖ് പിറകിലിരുത്തി കൊണ്ടുപോയി ബീഡി നല്‍കി ഉപദ്രവിച്ചെന്നാണ് കുട്ടി രക്ഷിതാക്കളോട് പറഞ്ഞത്. ആറ് മാസം മുമ്പാണ് ആദ്യം ഉപദ്രവിച്ചത്. പീന്നീട് പല ദിവസങ്ങളിലും ആവര്‍ത്തിച്ചു. വിദ്യാര്‍ഥിയുടെ രക്ഷിതാക്കള്‍ ബഡ്സ് സ്‌കൂള്‍ പ്രഥമാധ്യാപികയ്ക്ക് നല്‍കിയ പരാതിയാണ് ആദൂര്‍ പോലീസിന് കൈമാറിത്.

    Read More »
  • ‘ബണ്ടി ചോര്‍’ എത്തിയെന്ന് സംശയം; ആലപ്പുഴയില്‍ ജാഗ്രതാ നിര്‍ദേശം

    ആലപ്പുഴ: കുപ്രസിദ്ധ മോഷ്ടാവ് ദേവിന്ദര്‍ സിങ് എന്ന ബണ്ടി ചോര്‍ (54) ജില്ലയില്‍ എത്തിയെന്നു സംശയം. വണ്ടാനത്തെ ബാറില്‍ ബണ്ടി ചോറിനോടു രൂപസാദൃശ്യമുള്ളയാള്‍ എത്തിയതായി സിസിടിവി ദൃശ്യത്തിലാണു വ്യക്തമായത്. എടിഎമ്മുകളിലും അടച്ചിട്ട വീടുകളിലും ധനകാര്യ സ്ഥാപനങ്ങളിലും മറ്റും നിരീക്ഷണം നടത്തണമെന്ന് എല്ലാ സ്റ്റേഷനുകള്‍ക്കും ജില്ലാ പൊലീസ് മേധാവി നിര്‍ദേശം നല്‍കി. ഹോട്ടലുകളില്‍ പരിശോധന നടത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. സിസിടിവി ദൃശ്യവും പൊലീസ് പുറത്തുവിട്ടു. തിങ്കളാഴ്ചയാണ് ഇയാള്‍ ബാറിലെത്തിയത്. മുഴുക്കൈ ടീഷര്‍ട്ട് ധരിച്ചയാള്‍ ബീയര്‍ കുടിക്കുന്ന ദൃശ്യങ്ങളാണു ബാറില്‍ നിന്നു ലഭിച്ചത്. പുറത്തു ബാഗ് തൂക്കിയിട്ടുണ്ട്. അതേ ടേബിളില്‍ രണ്ടുപേര്‍ കൂടിയുണ്ടെന്നും വീഡിയോയില്‍ കാണാം. ഇയാള്‍ അമ്പലപ്പുഴ ഭാഗത്തുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. ജനങ്ങളും ജാഗ്രത പാലിക്കണമെന്നും എന്തെങ്കിലും വിവരം കിട്ടിയാല്‍ അറിയിക്കണമെന്നും പൊലീസ് നിര്‍ദേശിച്ചു. 2013ലാണ് ബണ്ടി ചോര്‍ കേരള പൊലീസിന്റെ വലയിലായത്. അതിസുരക്ഷാ സംവിധാനങ്ങള്‍ മറികടന്നു തിരുവനന്തപുരം നഗരത്തിലെ വീടിനുള്ളില്‍ കയറി മോഷണം നടത്തിയത് ഏറെ ചര്‍ച്ചയായി. 28 ലക്ഷം രൂപ വിലവരുന്ന…

    Read More »
  • കൊല്ലത്ത് സഹപാഠിയെ മര്‍ദിച്ച നാല് പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ക്ക് സസ്‌പെന്‍ഷന്‍

    കൊല്ലം: അഞ്ചലില്‍ സഹപാഠിയെ മര്‍ദിച്ച നാല് പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ക്ക് സസ്‌പെന്‍ഷന്‍. മര്‍ദിച്ച മൂന്നു പേരെയും ദൃശ്യങ്ങള്‍ പകര്‍ത്തിയ ആളിനെയുമാണ് സസ്‌പെന്‍ഡ് ചെയ്തത്. തിങ്കളാഴ്ച വൈകിട്ടാണ് അഞ്ചല്‍ വെസ്റ്റ് കല്ലട ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളാണ് സഹപാഠിയെ ക്രൂരമായി തല്ലിച്ചതച്ചത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും ഇന്നലെ പുറത്ത് വന്നിരുന്നു. സ്‌കൂളിന് സമീപത്ത് വെച്ചായിരുന്നു ആക്രമണം നടന്നത്. സഹപാഠിയെ ചീത്തവിളിച്ചു എന്നാരോപിച്ചായിരുന്നു മര്‍ദനം. ഒപ്പമുണ്ടായിരുന്ന സുഹൃത്താണ് വീഡിയോ ചിത്രീകരിച്ചത്. സംഭവത്തില്‍ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ വിദ്യാര്‍ഥികളെ സ്‌കൂള്‍ സസ്‌പെന്‍ഡ് ചെയ്തത്.  

    Read More »
Back to top button
error: