Crime
-
സുരക്ഷാ പരിശോധനയ്ക്കിടെ സിഐഎസ്എഫ് ഉദ്യോഗസ്ഥന്റെ മുഖത്തടിച്ചു; സ്‌പൈസ് ജെറ്റ് ജീവനക്കാരി അറസ്റ്റില്‍
ജയ്പുര്‍: വിമാനത്താവളത്തില്‍ സുരക്ഷാ പരിശോധനയ്ക്കിടെ സിഐഎസ്എഫ് ഉദ്യോഗസ്ഥന്റെ മുഖത്തടിച്ചതിനു സ്‌പൈസ് ജെറ്റ് ജീവനക്കാരിയെ അറസ്റ്റ് ചെയ്തു. പുലര്‍ച്ചെ 4 മണിയോടെ ജയ്പുര്‍ വിമാനത്താവളത്തിലെ ‘വെഹിക്കിള്‍ ഗേറ്റ്’ വഴി അനുമതിയില്ലാതെ കടക്കാന്‍ ശ്രമിച്ചതു തടഞ്ഞ എഎസ്‌ഐയെയാണ് എയര്‍ലൈനിലെ ഫുഡ് സൂപ്പര്‍വൈസറായ യുവതി അടിച്ചത്. ആവശ്യമായ തിരിച്ചറിയല്‍ രേഖകളുണ്ടായിട്ടും യുവതിയോട് ഉദ്യോഗസ്ഥന്‍ അപമര്യാദയായി പെരുമാറുകയും ഡ്യൂട്ടി സമയത്തിനുശേഷം വീട്ടിലെത്തി കാണാന്‍ ആവശ്യപ്പെടുകയും ചെയ്തതായി സ്‌പൈസ് ജെറ്റ് അധികൃതര്‍ പ്രതികരിച്ചു. ഉദ്യോഗസ്ഥനെ നിയമപരമായി നേരിടുമെന്നും സ്‌പൈസ് ജെറ്റ് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. നാലു സഹപ്രവര്‍ത്തകര്‍ക്കൊപ്പം വിമാനത്താവളത്തില്‍ അതിക്രമിച്ചു കടക്കാന്‍ ശ്രമിച്ചു എന്നാരോപിച്ചാണ് എഎസ്‌ഐ ഗിരിരാജ് പ്രസാദ് യുവതിയെ തടഞ്ഞത്. സുരക്ഷാ പരിശോധനയ്ക്കു ഹാജരാകാനും ആവശ്യപ്പെട്ടു. വനിതാ ഉദ്യോഗസ്ഥരില്ലാത്തതിനാല്‍ സുരക്ഷാ പരിശോധനയ്ക്ക് യുവതി തയാറായില്ല. എസ്‌ഐയുടെ ആവശ്യപ്രകാരം വനിതാ ഉദ്യോഗസ്ഥ എത്തുന്നതിനു മുന്‍പു തന്നെ ഇവര്‍ ഗിരിരാജ് പ്രസാദിന്റെ മുഖത്തടിച്ചു. യുവതിയുടെ പക്കല്‍ ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി നല്‍കിയ കൃത്യമായ രേഖകളുണ്ടായിരുന്നുവെന്ന് സ്‌പൈസ് ജെറ്റ് വ്യക്തമാക്കി.…
Read More » -
പീഡിപ്പിച്ചത് എട്ട് കുട്ടികളെ, ദൃശ്യം പകര്‍ത്തി വിറ്റു; പി.എച്ച്.ഡിക്കാരനായ 35-കാരന് അഞ്ച് ജീവപര്യന്തം
ചെന്നൈ: കുട്ടികളെ പീഡിപ്പിച്ച് അശ്ലീലചിത്രങ്ങള്‍ പകര്‍ത്തി ഇന്റര്‍നെറ്റില്‍ പ്രചരിപ്പിച്ച യുവാവിന് അഞ്ച് ജീവപര്യന്തം തടവുശിക്ഷ. പിഎച്ച്.ഡി. പൂര്‍ത്തിയാക്കിയ വിക്ടര്‍ ജെയിംസ് രാജയ്ക്കാ(35)ണ് തഞ്ചാവൂരിലെ പ്രത്യേക പോക്സോ കോടതി ശിക്ഷ വിധിച്ചത്. കൂടാതെ 6.54 ലക്ഷം രൂപ പിഴയടയ്ക്കാനും ചൂഷണത്തിനിരയായവര്‍ക്ക് നാലു ലക്ഷം രൂപവീതം നല്‍കാനും കോടതി ഉത്തരവിട്ടു. കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി സി.ബി.ഐ. കുറ്റപത്രം സമര്‍പ്പിച്ച് 14 മാസത്തിനുശേഷമാണ് വിധി. അഞ്ചിനും 18-നും ഇടയിലുള്ള എട്ട് കുട്ടികളെ വിക്ടര്‍ ജെയിംസ് രാജ പീഡിപ്പിച്ചതായാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി വെബ്സൈറ്റുകള്‍ക്കു വിറ്റ് പണമുണ്ടാക്കി. ഇരകളില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഉണ്ടായിരുന്നു. കുട്ടികളെ പരസ്പരം ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ പ്രേരിപ്പിച്ചതായും വ്യക്തമായി. ഇന്റര്‍പോളിന്റെ സഹായത്തോടെയാണ് സി.ബി.ഐ. സംഘം ഇന്റര്‍നാഷണല്‍ ചൈല്‍ഡ് സെക്ഷ്വല്‍ എക്സ്‌പ്ലോയിറ്റേഷന്‍ (ഐ.സി.എസ്.ഇ.) ഡേറ്റാബേസില്‍നിന്ന് കുട്ടികളുടെ അശ്ലീലചിത്രങ്ങളും വീഡിയോകളും കണ്ടെടുത്തത്. തഞ്ചാവൂരില്‍വെച്ച് 2023 മാര്‍ച്ച് 16-ന് വിക്ടര്‍ ജെയിംസ് രാജയെ അറസ്റ്റ് ചെയ്തു. ലൈംഗികാതിക്രമം, ഭീഷണിപ്പെടുത്തല്‍, ഡിജിറ്റല്‍ റെക്കോഡിങ് വകുപ്പുകളില്‍ കേസെടുത്തു. 2023 മേയ്…
Read More » -
രണ്ട് കുട്ടികളുടെ അമ്മ, ഇന്‍കം ടാക്‌സ് ഉദ്യോഗസ്ഥ ചമഞ്ഞ് ഹണി ട്രാപ്പ്; ലക്ഷങ്ങള്‍ തട്ടി, യുവതിക്കെതിരെ പരാതി
കാസര്‍കോട്: ഇന്‍കം ടാക്‌സ് ഉദ്യോഗസ്ഥ ചമഞ്ഞ് യുവാക്കളെ ഹണി ട്രാപ്പില്‍ കുടുക്കി ലക്ഷങ്ങള്‍ തട്ടിയതായി പരാതി. ചെമ്മനാട് സ്വദേശി ശ്രുതി ചന്ദ്രശേഖരനെതിരെയാണ് പുല്ലൂര്‍ സ്വദേശിയായ യുവാവ് പരാതി നല്‍കിയത്. യുവതി ഇയാളില്‍ നിന്നും ആറ് ലക്ഷം രൂപയോളം തട്ടിയെന്നും പണം തിരികെ ചോദിച്ചപ്പോള്‍ പീഡനക്കേസില്‍ കുടുക്കിയെന്നും യുവാവ് പരാതിയില്‍ പറഞ്ഞു. മംഗലാപുരത്ത് യുവതി നല്‍കിയ പീഡനക്കേസില്‍ 28 ദിവസം യുവാവ് ജയിലില്‍ കഴിഞ്ഞതായും പരാതിയില്‍ പറയുന്നു. സൗഹൃദം സ്ഥാപിച്ച് സ്വര്‍ണ്ണവും പണവും തട്ടുന്നതാണ് ശ്രുതിയുടെ രീതി. ഇന്‍കം ടാക്‌സ് ഉദ്യോഗസ്ഥ ചമഞ്ഞാണ് യുവതി പലരെയും തട്ടിപ്പിനിരയാക്കിയത്. ഇതിനായി വ്യാജ ഐഡി കാര്‍ഡും യുവതി നിര്‍മ്മിച്ചിരുന്നു. പൊയിനാച്ചി സ്വദേശിയായ യുവാവും സമാനമായ രീതിയില്‍ ശ്രുതിയുടെ തട്ടിപ്പിന് ഇരയായി. രണ്ട് കുട്ടികളുടെ അമ്മയാണ് ശ്രുതി. എന്നാല്‍ വിവാഹം കഴിച്ചതോ കുട്ടികള്‍ ഉള്ളതോ വെളിപ്പെടുത്താതെയാണ് യുവാക്കളുമായി സൗഹൃദം സ്ഥാപിക്കുന്നത്. യുവതിക്കെതിരെ ജാമ്യമില്ല വകുപ്പുകള്‍ ചുമത്തി കേസെടുത്തു. എന്നാല്‍, ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.
Read More » -
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു; മൂന്ന് മലയാളികളടക്കം അഞ്ചുപേര്‍ അറസ്റ്റില്‍
ബംഗളൂരു: കര്‍ണാടകയിലെ കുട്ടയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ മൂന്ന് മലയാളികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ പിടിയിലായി. വയനാട് തോല്‍പ്പെട്ടി സ്വദേശികളായ രാഹുല്‍(21), മനു(25), സന്ദീപ്(27), കര്‍ണാടക നത്തംഗള സ്വദേശികളായ നവീന്ദ്ര(24), അക്ഷയ്(27) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞദിവസമായിരുന്നു കേസിനാസ്പദമായ സംഭവം. പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളെയാണ് പ്രതികള്‍ കാറില്‍ തട്ടിക്കൊണ്ടുപോയത്. ഇതില്‍ ഒരു പെണ്‍കുട്ടിയെ അഞ്ചുപേരും ചേര്‍ന്ന് കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നു. ലിഫ്റ്റ് നല്‍കാമെന്ന് പറഞ്ഞാണ് പ്രതികള്‍ പെണ്‍കുട്ടികളെ കാറില്‍ കയറ്റിയത്. പിന്നാലെ ഇവരുമായി നത്തംഗളയിലെ കാപ്പിത്തോട്ടത്തിലേക്ക് പോയി. ഇവിടെവെച്ച് ഒരു പെണ്‍കുട്ടിയെ പ്രതികള്‍ ബലാത്സംഗത്തിനിരയാക്കി. പിന്നാലെ രണ്ടാമത്തെ പെണ്‍കുട്ടിയെയും പീഡിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പെണ്‍കുട്ടി ഇവരില്‍നിന്ന് ഓടിരക്ഷപ്പെട്ടു. തുടര്‍ന്ന് പെണ്‍കുട്ടി നാട്ടുകാരെ വിവരമറിയിച്ചു. നാട്ടുകാര്‍ വിവരമറിഞ്ഞ് ഓടിയെത്തിയതോടെ പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചു. ഇവരുടെ കാര്‍ നാട്ടുകാര്‍ തടഞ്ഞിട്ടതോടെ പെണ്‍കുട്ടിയെ ഉപേക്ഷിച്ച് പ്രതികള്‍ കടന്നുകളയുകയായിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് അഞ്ചുപേരെയും പിടികൂടിയത്.
Read More » -
ഇംഗ്ലണ്ടിനെ നടുക്കി മൂന്ന് കൊലപാതകം: ബിബിസി അവതാരകന്റെ ഭാര്യയും മക്കളേയും വകവരുത്തിയത് ഇളയ മകളുടെ മുന്‍കാമുകന്‍
ലണ്ടന്‍: ക്രോസ്ബോ ഉപയോഗിച്ച് മൂന്ന് കൊലപാതകങ്ങള്‍ നടത്തി എന്ന് ആരോപിക്കപ്പെടുന്ന യുവാവിനെ പോലീസ് പിടികൂടി. എന്‍ഫീല്‍ഡിലെ ഹില്ലി ഫീല്‍ഡ് ഭാഗത്തെ സെമിത്തേരിയില്‍നിന്ന് ഇന്നലെ ഉച്ചക്കാണ് പോലീസും പാരാമെഡിക്‌സും കെയ്ല്‍ ക്ലിഫോര്‍ഡ് എന്ന 26 കാരനെ പിടികൂടിയത്. അയാള്‍ക്ക് വൈദ്യ സഹായം നല്‍കിയതായും, ഒരു സ്ട്രെച്ചറില്‍ കിടത്തി ആംബുലന്‍സിലാണ് കൊണ്ടു പോയതെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു. ഇയാളെ പിന്നീട് റോയല്‍ ലണ്ടന്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. പോലീസിന്റെ ഭാഗത്തു നിന്നും വെടിയുതിര്‍ത്തിട്ടില്ല എന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. എന്നാല്‍, പ്രതിയുടെ ശരീരത്തിലുള്ള പരിക്കുകള്‍ക്കാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുള്ളതെന്നും അവര്‍ പറഞ്ഞു. പരിക്കേറ്റ ഒരു വ്യക്തിയെ പ്രഥമ ശുശ്രൂഷകള്‍ നല്‍കി ആശുപത്രിയില്‍ എത്തിച്ചതായി ആംബുലന്‍സ് സര്‍വീസും സ്ഥിരീകരിച്ചിട്ടുണ്ട്. കരോള്‍ ഹണ്ട് എന്ന 61 കാരിയുടെയും അവരുടെ മക്കളായ ഹന്നന്റെയും ലൂസിയുടെയും കൊലപാതകത്തിലെ പിടികിട്ടാപുള്ളിയായി പോലീസ് പ്രഖ്യാപിച്ചതിനു പിന്നാലെ വ്യാപകമായ അന്വേഷണമായിരുന്നു ക്ലിഫോര്‍ഡിന് വേണ്ടി നടത്തിയിരുന്നത്. കൊല്ലപ്പെട്ട ലൂസിയുടെ മുന്‍ കാമുകനായിരുന്നു മുന്‍ സൈനികന്‍ കൂടിയായ ക്ലിഫോര്‍ഡ്. ബി ബി സിയുടെ…
Read More » -
സ്ത്രീധനത്തില്‍ 40 പവന്‍ കുറഞ്ഞു; കെട്ടിന്റെ ആറാം നാള്‍ മുതല്‍ ക്രൂരമര്‍ദനം, പ്രതികളെ പിടികൂടാതെ പൊലീസ്
മലപ്പുറം: വേങ്ങരയില്‍ സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍തൃവീട്ടില്‍ നവവധുവിന് ക്രൂര മര്‍ദനമെന്ന് പരാതി. വിവാഹം കഴിഞ്ഞ് ആറാം ദിവസം മുതല്‍ ഭര്‍ത്താവ് മുഹമ്മദ് ഫായിസ് ക്രൂരമായി മര്‍ദിച്ചിരുന്നതായി യുവതി പറയുന്നു. സ്ത്രീധനത്തിന്റെ പേരിലും പരപുരുഷ ബന്ധമുണ്ടെന്ന സംശത്തിന്റെ പേരിലുമായിരുന്നു മര്‍ദനം. മെയ് രണ്ടിനായിരുന്നു യുവതിയും ഫായിസും തമ്മിലുള്ള വിവാഹം. ഉപദ്രവം കൂടിയതോടെ മെയ് 22ന് സ്വന്തം വീട്ടിലേക്ക് മടങ്ങിയ യുവതി 23ന് മലപ്പുറം വനിത പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. പരാതിയില്‍ ഭര്‍ത്താവ് മുഹമ്മദ് ഫായിസ്, മുഹമ്മദിന്റെ മതാപിതാക്കളായ സീനത്ത്, സെയ്തലവി എന്നിവരെയും പ്രതി ചേര്‍ത്ത് കേസെടുത്ത് കേസ് വേങ്ങര പൊലീസിന് കൈമാറിയെങ്കില്‍ ഇതുവരെ പ്രതികളെ പിടികൂടാനായിട്ടില്ലെന്ന് യുവതി പറയുന്നു. വിവാഹസമ്മാനമായി നല്‍കിയ 50 പവര്‍ സ്വര്‍ണം കുറഞ്ഞു പോയെന്നും 25 പവന്‍ അധികമായി വേണമെന്നും പറഞ്ഞായിരുന്നു മര്‍ദനം. മര്‍ദന വിവരം പുറത്തു പറഞ്ഞാല്‍ സ്വകാര്യ ചിത്രങ്ങള്‍ പുറത്തുവിടുമെന്നും ആത്മഹത്യ ചെയ്യുമെന്നും യുവതിയെ ഭര്‍ത്താവ് ഭീഷണിപ്പെടുത്തിയിരുന്നു. മൊബൈല്‍ ഫോണ്‍ ചാര്‍ജറിന്റെ വയര്‍ ഉപയോഗിച്ചും…
Read More » -
കയറിപ്പിടിക്കാന്‍ ശ്രമിച്ചത് മറിയം റഷീദ എതിര്‍ത്തു; ചാരക്കേസ് സി.ഐയുടെ ‘കൊതിക്കെറുവിന്റെ’ ഉല്‍പ്പന്നം
തിരുവനന്തപുരം: ഐ.എസ്.ആര്‍.ഒ. ചാരക്കേസിന് പിന്നില്‍ ഗൂഢാലോചന നടത്തിയത് അന്നത്തെ സ്‌പെഷ്യല്‍ബ്രാഞ്ച് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സ്മാര്‍ട്ട് വിജയന്‍ എന്ന എസ്. വിജയനാണെന്ന ആരോപണവുമായി സി.ബി.ഐ കുറ്റപത്രം. ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലാണിക്കാര്യം പറയുന്നത്. മാലിവനിത മറിയം റഷീദയെ വിജയന്‍ കടന്നുപിടിക്കാന്‍ ശ്രമിച്ചത് അവര്‍ എതിര്‍ത്തതാണ് ഗൂഢാലോചനയിലേക്ക് നീങ്ങിയതെന്നാണ് സി.ബി.ഐ. കണ്ടെത്തല്‍. 1994 ഒക്ടോബര്‍ 10-ന് തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണര്‍ ഓഫീസിലെത്തിയ മറിയം റഷീദ, ഫൗസിയ ഹസ്സന്‍ എന്നിവരുടെ പാസ്‌പോര്‍ട്ടും ടിക്കറ്റും സ്‌പെഷ്യല്‍ബ്രാഞ്ച് സി.ഐ. ആയിരുന്ന വിജയന്‍ വാങ്ങിവെച്ചു. രണ്ടുദിവസത്തിനുശേഷം വിജയന്‍ മറിയം റഷീദ താമസിച്ച ഹോട്ടലിലെത്തി അവരെ കടന്നുപിടിക്കാന്‍ ശ്രമിച്ചു. ഇത് അവര്‍ എതിര്‍ത്തു. അവിടെനിന്ന് മടങ്ങിയ വിജയന്‍ അവര്‍ എല്‍.പി.എസ്.സിയിലെ ശാസ്ത്രജ്ഞനുമായി നിരന്തരം ബന്ധപ്പെടുന്നുവെന്ന് മനസ്സിലാക്കി. ഇക്കാര്യം സിറ്റി പോലീസ് കമ്മിഷണര്‍ ആയിരുന്ന ആര്‍. രാജീവനെയും എസ്.ഐ.ബി. അസിസ്റ്റന്റ് ഡയറക്ടറായ ആര്‍.ബി. ശ്രീകുമാറിനെയും അറിയിച്ചു. ഒക്ടോബര്‍ 17-വരെ വിസയും ടിക്കറ്റും മടക്കിനല്‍കാതെ അവരെ തടഞ്ഞുെവച്ച വിജയന്‍ ഫോറിനേഴ്‌സ്…
Read More » -
തെളിവെടുപ്പിനിടെ രക്ഷപ്പെടാന്‍ ശ്രമം; ‘ചഡ്ഡി ഗ്യാങ്ങി’നെ വെടിവെച്ച് കീഴ്പ്പെടുത്തി
മംഗളൂരു: തെളിവെടുപ്പിന് കൊണ്ടുപോയപ്പോള്‍ രക്ഷപ്പെടാന്‍ ശ്രമിച്ച കുപ്രസിദ്ധ കവര്‍ച്ചാസംഘത്തിലെ രണ്ടുപേരെ വെടിവെച്ച് കീഴ്പ്പെടുത്തി മംഗളൂരു പൊലീസ്. പിടികിട്ടാപ്പുള്ളികളും മാധ്യപ്രദേശ് സ്വദേശികളുമായ രാജു സിംഗ്വാനിയ, ബാലി എന്നിവരെയാണ് പൊലീസ് കാലിന് വെടിവെച്ച് കീഴ്‌പ്പെടുത്തിയത്. തെളിവെടുപ്പിന് കൊണ്ടുപോയപ്പോള്‍ പൊലീസുകാരെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു പ്രതികള്‍. ഉടനെ പൊലീസ് വെടിയുതിര്‍ക്കുകയായിരുന്നു. ആദ്യം ആകാശത്തേക്ക് വെടിയുതിര്‍ത്ത് മുന്നറിയിപ്പ് കൊടുത്ത പൊലീസ് പിന്നാലെ ഓടി മുട്ടിന് താഴെ വെടിവെച്ചാണ് പ്രതികളെ കീഴ്‌പ്പെടുത്തിയതെന്ന് മംഗളൂരു സിറ്റി പൊലീസ് കമ്മീഷണര്‍ അനുപം അഗര്‍വാള്‍ പറഞ്ഞു. അതേസമയം പരിക്കേറ്റ പ്രതികള്‍ അപകടനില തരണം ചെയ്തിട്ടുണ്ട്. ഇവര്‍ ചികിത്സയിലാണ്. പരിക്കേറ്റ പൊലീസുകാരും ചികിത്സയിലാണ്. മംഗളൂരുവിലെ വീട്ടില്‍ കവര്‍ച്ചനടത്തി 13 ലക്ഷം മൂല്യംവരുന്ന വജ്രവും സ്വര്‍ണാഭരണങ്ങളും വാച്ചുമായി രക്ഷപ്പെടാന്‍ ശ്രമിക്കവെയാണ് ചഡ്ഡി ഗ്യാങ്ങിനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. മോഷണ ശേഷം ആ വീട്ടിലെ കാറില്‍ കയറിയാണ് സംഘം പോയത്. ഇതിനിടെയിലാണ് അറസ്റ്റിലാകുന്നത്. ഈ കേസില്‍ തെളിവെടുപ്പിന് കൊണ്ടുവരുന്നതിനിടെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. അതേസമയം കര്‍ണാടക, മധ്യപ്രദേശ്,…
Read More » -
അശ്ലീലഗ്രൂപ്പുകളില്‍ ചിത്രങ്ങള്‍ പ്രചരിപ്പിച്ചു; മുന്‍ SFI പ്രവര്‍ത്തകനെതിരേ 9 പെണ്‍കുട്ടികള്‍കൂടി പരാതിനല്‍കി
കൊച്ചി: പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ സാമൂഹികമാധ്യമങ്ങളിലെ അശ്ലീലഗ്രൂപ്പുകളില്‍ പ്രചരിപ്പിച്ച സംഭവത്തില്‍ മുന്‍ എസ്.എഫ്.ഐ. പ്രവര്‍ത്തകനെതിരേ കൂട്ടപ്പരാതി. കാലടി വട്ടപ്പറമ്പ് മാടശ്ശേരി എസ്. രോഹിത്തി(25)നെതിരെയാണ് ഒമ്പത് പെണ്‍കുട്ടികള്‍കൂടി പരാതിനല്‍കിയത്. ഇതില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരുപെണ്‍കുട്ടിയും ഉള്‍പ്പെടും. നേരത്തെ രോഹിത്ത് പഠിച്ചിരുന്ന കോളേജിലെ ഒരു വിദ്യാര്‍ഥിനി നല്‍കിയ പരാതിയില്‍ ഇയാള്‍ക്കെതിരേ പോലീസ് കേസെടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടയക്കുകയുംചെയ്തിരുന്നു. ഇയാളുടെ രണ്ട് മൊബൈല്‍ഫോണുകളും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിനുപിന്നാലെയാണ് കൂടുതല്‍ പെണ്‍കുട്ടികള്‍ പരാതിയുമായി പോലീസിനെ സമീപിച്ചത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഉള്‍പ്പെടെ പരാതി നല്‍കിയതിനാല്‍ രോഹിത്തിനെതിരേ ജാമ്യമില്ലാ വകുപ്പകളടക്കം ചുമത്തി കേസെടുത്തേക്കും. രോഹിത്ത് നേരത്തെ പഠിച്ചിരുന്ന കോളേജിലെ വിദ്യാര്‍ഥിനികളുടെ ചിത്രങ്ങളാണ് സാമൂഹികമാധ്യമങ്ങളിലെ അശ്ലീലഗ്രൂപ്പുകളില്‍ മോശം കമന്റുകളോടെ പ്രചരിപ്പിച്ചിരുന്നത്. ഏകദേശം ഇരുപതോളം വിദ്യാര്‍ഥിനികളുടെ ചിത്രങ്ങള്‍ ഇത്തരത്തില്‍ പ്രചരിച്ചിരുന്നു. എസ്.എഫ്.ഐ. പ്രവര്‍ത്തകനായിരുന്ന രോഹിത്ത്, കഴിഞ്ഞ കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പ് കാലത്ത് പ്രചാരണത്തിന്റെ ചിത്രങ്ങള്‍ പകര്‍ത്തിയിരുന്നതായാണ് പറയുന്നത്. ഈസമയത്ത് പെണ്‍കുട്ടികളുടെ ചിത്രങ്ങളും പകര്‍ത്തി ഇവ പിന്നീട് അശ്ലീലച്ചുവയുള്ള കമന്റുകളോടെ പലഗ്രൂപ്പുകളിലും പ്രചരിപ്പിക്കുകയായിരുന്നു. വ്യാജ ഫെയ്‌സ്ബുക്ക്…
Read More » -
കഞ്ചാവും വലിക്കാനുള്ള ഉപകരണവും യദുവില്‍നിന്ന് കണ്ടെടുത്തു; സിപിഎമ്മിനെ തള്ളി എക്‌സൈസ്
പത്തനംതിട്ട: പാര്‍ട്ടിയില്‍ ചേര്‍ന്ന യുവാവിനെ കഞ്ചാവുമായി പിടികൂടിയ സംഭവത്തില്‍ സിപിഎം വാദം പൊളിച്ച് എക്‌സൈസ് വകുപ്പിന്റെ റിപ്പോര്‍ട്ട്. യദുകൃഷ്ണനില്‍നിന്നു കഞ്ചാവും വലിക്കാന്‍ ഉപയോഗിക്കുന്ന ഉപകരണവും കണ്ടെടുത്തു എന്നാണ് എക്‌സൈസ് പറയുന്നത്. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് എക്‌സൈസ് വിഭാഗം ഉന്നത ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. യുവമോര്‍ച്ച ബന്ധമുള്ള ഉദ്യോഗസ്ഥര്‍ കള്ളക്കേസ് എടുത്തു എന്നായിരുന്നു സിപിഎം ആരോപണം. കോന്നി മൈലാടുംപാറ സ്വദേശി യദുകൃഷ്ണനെയാണ് കഞ്ചാവുമായി എക്സൈസ് തിങ്കളാഴ്ച പിടികൂടിയത്. രണ്ട് ഗ്രാം കഞ്ചാവാണ് പിടികൂടിയതെന്ന് എക്സൈസ് അറിയിച്ചിരുന്നു. എന്നാല്‍ കഞ്ചാവുമായി യദുകൃഷ്ണനെ എക്സൈസ് പിടികൂടിയിട്ടില്ല എന്നായിരുന്നു സിപിഎമ്മിന്റെ ആദ്യ വാദം. യദുകൃഷ്ണനെ കഞ്ചാവ് കേസില്‍ കുടുക്കാന്‍ ഗൂഢാലോചന നടന്നുവെന്നും അസീസ് എന്ന എക്സൈസ് ഉദ്യോഗസ്ഥനാണ് പിന്നിലെന്നും സിപിഎം നേതൃത്വം പറഞ്ഞിരുന്നു. സിപിഎമ്മിലേക്ക് 62 പേര്‍ ചേര്‍ന്നത് ബിജെപിക്ക് ക്ഷീണമായി. ബിജെപി വിട്ടുപോകുന്നവര്‍ക്കുള്ള മുന്നറിയിപ്പാണ് കഞ്ചാവ് കേസില്‍ പെടുത്തും എന്നതെന്നും സിപിഎം നേതൃത്വം ആരോപിച്ചു. കഞ്ചാവ് തന്റെ കൈവശം ഉണ്ടായിരുന്നില്ലെന്നു പാര്‍ട്ടി നേതൃത്വത്തെ യദുകൃഷ്ണന്‍ അറിയിച്ചതായും സിപിഎം…
Read More »