CrimeNEWS

തിമിംഗല ഛര്‍ദ്ദി പിടികൂടിയ സംഭവം; ലക്ഷദ്വീപ് എംപിയുടെ ബന്ധു പിടിയില്‍

കൊച്ചി: തിമിംഗല ഛര്‍ദി (ആംബര്‍ഗ്രിസ്) പിടികൂടിയ കേസില്‍ ലക്ഷദ്വീപ് എംപിയുടെ ബന്ധു പിടിയില്‍. കോണ്‍ഗ്രസ് എംപി മുഹമ്മദ് ഹംദുള്ള സയീദിന്റെ അടുത്ത ബന്ധു മുഹമ്മദ് ഇഷാഖ് (31) ആണ് നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് വെള്ളിയാഴ്ച പിടിയിലായത്. കഴിഞ്ഞ ദിവസം ലക്ഷദ്വീപ് പൊലീസുകാരായ മുഹമ്മദ് നൗഷാദ് ഖാന്‍, ബി.എം ജാഫര്‍ എന്നിവരും പിടിയിലായിരുന്നു. കടവന്ത്ര പൊലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.

ലക്ഷദ്വീപ് ഗസ്റ്റ് ഹൗസില്‍ നിന്നാണ് കഴിഞ്ഞ ദിവസം തിമിംഗല ഛര്‍ദി പിടികൂടിയത്. മുഹമ്മദ് ഇഷാഖ് ഒരാളെ ഏല്‍പ്പിക്കാന്‍ ആണെന്ന് പറഞ്ഞ് ഒരു കവര്‍ നല്‍കിയിരുന്നെന്നും ഇതില്‍ തിമിംഗല ഛര്‍ദിയാണെന്ന് അറിയില്ലായിരുന്നുവെന്നാണ് ഇവര്‍ പൊലീസിന് മൊഴി നല്‍കിയത്. വെള്ളിയാഴ്ച പാക്കറ്റ് വാങ്ങാന്‍ ഒരാള്‍ വരുമെന്നും അയാള്‍ക്ക് കൈമാറണമെന്നും മാത്രമാണ് ഇഷാഖ് നിര്‍ദേശം നല്‍കിയിരുന്നതെന്നും ഇവര്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കിയിരുന്നു.

Signature-ad

ലക്ഷദ്വീപ് തീരത്തു നിന്നാണ് തിമിംഗല ഛര്‍ദി ലഭിച്ചതെന്നും എറണാകുളത്തുള്ള വ്യക്തിക്ക് വില്‍ക്കാന്‍ കൊണ്ടുവന്നതാണെന്നും ചോദ്യം ചെയ്യലില്‍ ഇഷാഖ് പറഞ്ഞു. ഇയാളെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. ഉന്നര്‍ ഉള്‍പ്പെടെ നിരവധി പേര്‍ സംഘത്തിലുള്ളതായി പൊലീസ് സംശയിക്കുന്നു. അറേബ്യന്‍ സുഗന്ധ നിര്‍മ്മാണത്തിലെ അമൂല്യമായ അസംസ്‌കൃത വസ്തുവാണ് ആംബര്‍ഗ്രിസ്. സുഗന്ധം ദീര്‍ഘനേരം നിലനില്‍ക്കാനാണ് ഇത് ഉപയോഗിക്കുന്നത്. വംശനാശം നേരിടുന്ന എണ്ണ തിമിംഗല (സ്പേം വെയ്ല്‍) ത്തില്‍ നിന്നാണ് ഇത് ലഭിക്കുന്നത്.

 

 

Back to top button
error: