Crime
-
ആന്ധ്രയില്‍ പ്രതിപക്ഷ യുവജനേനതാവിനെ നടുറോഡിലിട്ട് വെട്ടിക്കൊന്നു
അമരാവതി: ആന്ധ്രാപ്രേദശില്‍ വൈഎസ്ആര്‍സിപി പ്രവര്‍ത്തകനെ നടുറോഡിലിട്ട് വെടിക്കൊലപ്പെടുത്തി. ബുധനാഴ്ച രാത്രി 8.30ഓടെ പള്‍നാട് ജില്ലയിലെ തിരക്കേറിയ റോഡില്‍ വച്ചാണ് സംഭവം. ക്രൂരമായ കൊലപാതകത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ യൂത്ത് സെക്രട്ടറിയായ ഷെയ്ഖ് റഷീദാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭരണകക്ഷിയായ തെലുങ്കുദേശം പാര്‍ട്ടിയുടെ പ്രവര്‍ത്തകന്‍ ഷെയ്ഖ് ജീലാനി എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിന് കാരണം മുന്‍വൈരാഗ്യമാണെന്ന് പള്‍നാട് എസ്പി കെ ശ്രീനിവാസ റാവു പറഞ്ഞു. കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ അദ്ദേഹം തള്ളിക്കളഞ്ഞു. എന്നാല്‍, പ്രതി വൈഎസ്ആര്‍സിപിക്കാരാണെന്ന് ടിഡിപി ആരോപിച്ചു. പ്രദേശത്ത് സംഘര്‍ഷം ഉണ്ടാകാതിരിക്കാന്‍ വിനുകൊണ്ടയില്‍ കൂടുതല്‍ സേനയെ വിന്യസിച്ചിട്ടുണ്ട്. സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കി. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.
Read More » -
ആലുവയില്‍ മൂന്ന് പെണ്‍കുട്ടികളെ കാണാതായി
കൊച്ചി: ആലുവയില്‍ മൂന്ന് പെണ്‍കുട്ടികളെ കാണാതായതായി പരാതി. ആലുവ തോട്ടയ്ക്കാട്ടുകരയിലെ നിര്‍ധനരായ പെണ്‍കുട്ടികളെ സംരക്ഷിക്കുന്ന സ്ഥാപനത്തില്‍ നിന്ന് ഇന്ന് പുലര്‍ച്ചയോടെയാണ് പെണ്‍കുട്ടികളെ കാണാതായത്. സ്ഥാപനത്തിലെ അധികൃതര്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. 15, 16, 18 വയസായ കുട്ടികളാണ്. സംഭവത്തില്‍ ആലുവ ഈസ്റ്റ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സിസി ടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പൊലീസ് പരിശോധിച്ച് വരികയാണ്.
Read More » -
മദ്യപാനത്തിനിടെ നോട്ടം ഇഷ്ടമായില്ല; യുവാക്കള്‍ ചുമട്ടുതൊഴിലാളിയുടെ ചെവി അടിച്ചുതകര്‍ത്തു
കൊല്ലം: ബാറിലെ മദ്യപാനത്തിനിടെ തങ്ങളുടെനേരേ നോക്കിയെന്ന കാരണംപറഞ്ഞ് യുവാക്കള്‍ ബിയര്‍ കുപ്പികൊണ്ട് ചുമട്ടുതൊഴിലാളിയുടെ ചെവി അടിച്ചുതകര്‍ത്തു. കര്‍ണപുടം പൊട്ടിപ്പോയ ചുമട്ടുതൊഴിലാളി ജോസ് പ്രകാശിന്റെ ഒരു ചെവിയുടെ കേഴ്‌വി നഷ്ടമായി. സംഭവത്തില്‍ രണ്ട് യുവാക്കളെ ശാസ്താംകോട്ട പോലീസ് അറസ്റ്റ് ചെയ്തു. അരിനല്ലൂര്‍ അരീക്കാവ് ക്ഷേത്രത്തിനു സമീപം ചരുവില്‍ പുത്തന്‍വീട്ടില്‍ അഭിജിത്ത് (22), ശൂരനാട് തെക്ക് ഇഞ്ചക്കാട് പള്ളിയാട്ട് വീട്ടില്‍ അതുല്‍ കൃഷ്ണന്‍ (19) എന്നിവരാണ് പിടിയിലായത്. ശാസ്താംകോട്ടയിലെ ബാറില്‍ കഴിഞ്ഞദിവസം രാത്രിയാണ് സംഭവം നടന്നത്. ജന്മദിനാഘോഷവുമായി ബന്ധപ്പെട്ടാണ് അഞ്ചുപേരടങ്ങിയ യുവസംഘം മദ്യപിക്കാനെത്തിയത്. അഭിമുഖമായ സീറ്റുകളിലിരിക്കുകയായിരുന്നു മര്‍ദനമേറ്റ ജോസും യുവാക്കളും. അവരില്‍ ആരോ അസഭ്യം പറയുന്നതുകേട്ട് ജോസ് നോക്കിയതോടെ യുവാക്കള്‍ പ്രകോപിതരായി. തുടര്‍ന്ന് ബിയര്‍ കുപ്പിയെടുത്ത് ഇരുവരുംചേര്‍ന്ന് ജോസ് പ്രകാശിന്റെ തലയ്ക്ക് അടിച്ചു. തിരിഞ്ഞതോടെ ചെവിയുടെ ഭാഗത്താണ് അടിയേറ്റത്. ശക്തമായ അടിയില്‍ ആഴത്തില്‍ മുറിവേറ്റ് കര്‍ണപുടം പൊട്ടി. ജോസ് പ്രകാശ് ചികിത്സയിലാണ്. സംഭവശേഷം യുവാക്കള്‍ രക്ഷപ്പെട്ടെങ്കിലും പോലീസ് പിന്തുടര്‍ന്ന് പിടിക്കുകയായിരുന്നു.
Read More » -
ജില്ലാ ജയിലിലെ സംഘട്ടനം; പരിക്കേറ്റയാള്‍ വെന്റിലേറ്ററില്‍
കാസര്‍കോട്: കാഞ്ഞങ്ങാട്ടെ ജില്ലാ ജയിലില്‍ ജയില്‍പുള്ളികള്‍ തമ്മിലുണ്ടായ സംഘട്ടനത്തില്‍ പരിക്കേറ്റയാള്‍ ഗുരുതരനിലയില്‍ വെന്റിലേറ്ററില്‍. ചുമരില്‍ തലയിടിച്ച് വീണ് പരിക്കേറ്റ കാസര്‍കോട് ബേള കാറ്റത്തങ്ങാടി പെരിയടുക്കത്തെ ബി.എസ് മനുവിനെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ചൊവ്വാഴ്ചയാണ് സംഭവം. മനുവിനെ തള്ളിയിട്ട സംഭവത്തില്‍ മൈലാട്ടി പൂവഞ്ചാലിലെ ശരണിനെതിരെ ഹൊസ്ദുര്‍ഗ് പൊലീസ് വധശ്രമത്തിന് കേസെടുത്തു. പോക്‌സോ കേസ് പ്രതിയാണിയാള്‍. ജയില്‍ സൂപ്രണ്ട് വിനീത് വി പിള്ളയുടെ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
Read More » -
കോട്ടയത്തേയ്ക്ക് യാത്ര തിരിച്ചത് ഡെങ്കി ബാധിച്ച മകളെ കാണാന്‍; ബസില്‍ മര്‍ദനമേറ്റ തൊടുപുഴക്കാരന്റെ ഇടതുകാല്‍ മുറിച്ചു മാറ്റി
കോട്ടയം: ഡെങ്കിപ്പനി ബാധിച്ച മകളെ കാണാന്‍ ഹൈദരാബാദില്‍നിന്നു കോട്ടയത്തേക്കു ബസില്‍ വരവേ സേലത്തുവച്ച് പരുക്കേറ്റ നിലയില്‍ കണ്ടെത്തിയ തൊടുപുഴ സ്വദേശിക്കു ബസില്‍ ക്രൂരമായി മര്‍ദനമേറ്റെന്നു പരാതി. പരുക്കേറ്റ തൊടുപുഴ കരിമണ്ണൂര്‍ മുളപ്പുറം നെല്ലിക്കാത്തടത്തില്‍ ആന്റണിയുടെ (42) നില ഗുരുതരമായി തുടരുകയാണ്. കഴിഞ്ഞ ദിവസം ഇടതുകാല്‍ മുറിച്ചു മാറ്റി. അണുബാധ കൂടിയാല്‍ വലത്തേകാലും മുറിച്ചുമാറ്റണമെന്നാണ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി അധികൃതര്‍ നല്‍കുന്ന സൂചന. വാരിയെല്ലുകള്‍ക്കു പരുക്കേറ്റിട്ടുമുണ്ട്. ഇപ്പോഴും അബോധാവസ്ഥയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. മൊഴി രേഖപ്പെടുത്തിയാലേ സംഭവം വ്യക്തമാകൂവെന്നു കരിമണ്ണൂര്‍ പൊലീസ് പറഞ്ഞു. ആന്റണിയുടെ മൊബൈല്‍ ഫോണ്‍ തമിഴ്‌നാട് സ്വദേശിയായ മറ്റൊരാളുടെ പക്കലായിരുന്നുവെന്നും ഇയാള്‍ ആന്റണിക്കൊപ്പം ബസിലുണ്ടായിരുന്നുവെന്നും ഭാര്യ ജോണ്‍സി പറയുന്നു. ബസിനുള്ളിലുണ്ടായ തര്‍ക്കത്തെത്തുടര്‍ന്നു ജീവനക്കാര്‍ ആന്റണിയെ ക്രൂരമായി മര്‍ദിച്ചെന്നു തമിഴ്‌നാട് സ്വദേശി ഫോണിലൂടെ വെളിപ്പെടുത്തിയെന്നാണു ജോണ്‍സി പറയുന്നത്. വെല്‍ഡിങ് ജോലിക്കാരനായ ആന്റണിക്കു ഹൈദരാബാദിലാണു ജോലി.
Read More » -
പ്രകോപനമില്ലാതെ തുറിച്ചുനോക്കി; ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ്
ലഖ്‌നൗ: തന്നെ തുറിച്ച് നോക്കിയ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. ഉത്തര്‍പ്രദേശിലെ ജഹാഗീരാബാദില്‍ കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം. മഞ്ചു ദേവി എന്ന യുവതിയെ കൊലപ്പെടുത്തിയതിന് 32 കാരനായ ഭര്‍ത്താവ് സച്ചിന്‍ വാത്മീകി റിമാന്‍ഡിലായി. കോര്‍പ്പറേഷനില്‍ കരാര്‍ വ്യവസ്ഥയില്‍ ശുചീകരണ തൊഴിലാളികളായി ജോലി ചെയ്യുകയായിരുന്നു ഇരുവരും. ജോലി കഴിഞ്ഞ് വീട്ടിലെത്തിയ ഇവര്‍ക്കൊപ്പം അഞ്ച് വയസ്സുള്ള മകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. വീട്ടിലെ മറ്റു ജോലികള്‍ ചെയ്യുന്നതിനിടെ മഞ്ചു ഒരു പ്രകോപനവുമില്ലാതെ തുറിച്ചു നോക്കിയെന്നും ഇതിനെ തുടര്‍ന്ന് ദേഷ്യം വന്ന താന്‍ മഞ്ചുവിനെ കൊലപ്പെടുത്തുകയായിരുന്നു എന്നും പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയ സച്ചിന്‍ പറഞ്ഞു. കുറച്ച് കാലമായി തന്റെ ഭാര്യക്ക് ഇടയ്ക്കിടെ ഫോണ്‍ കോള്‍ വരുമായിരുന്നു എന്നും അവിഹിത ബന്ധമുള്ളതായി സംശയമുണ്ടായിരുന്നതായും സച്ചിന്‍ പൊലീസിനോട് പറഞ്ഞു. അഞ്ച് വയസ്സുള്ള കുഞ്ഞിന്റെ മുമ്പില്‍വെച്ചാണ് കൊല നടത്തിയതെന്നും സച്ചിന്‍ പറഞ്ഞു. ഈ കുട്ടിയെ കൂടാതെ ഇവര്‍ക്ക് മറ്റ് രണ്ട് പെണ്‍മക്കള്‍ കൂടിയുണ്ട്. സംഭവ സമയം ഇവര്‍…
Read More » -
ഉത്തരാഖണ്ഡില്‍ ക്രിസ്ത്യന്‍ പ്രാര്‍ഥനാ ചടങ്ങില്‍ ഇരച്ചുകയറി ആക്രമണം; കുരിശുരൂപം തകര്‍ത്തു
ഡെഹ്‌റാഡൂണ്‍: ഉത്തരാഖണ്ഡില്‍ ക്രിസ്ത്യന്‍ പ്രാര്‍ഥനാ ചടങ്ങില്‍ ആള്‍ക്കൂട്ടത്തിന്റെ ആക്രമണം. ചടങ്ങില്‍ പങ്കെടുത്ത സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള വിശ്വാസികളെ അക്രമികള്‍ മര്‍ദിക്കുകയും മുറിയില്‍ സ്ഥാപിച്ചിരുന്ന കുരിശ് തകര്‍ക്കുകയും ചെയ്തു. മതപരിവര്‍ത്തനം നടക്കുന്നുവെന്ന് ആരോപിച്ചായിരുന്നു ആക്രമണം. ഡെഹ്‌റാഡൂണ്‍ നഗരത്തോട് ചേര്‍ന്നുള്ള നെഹ്റു കോളനിയിലെ ഒരു വീട്ടില്‍ ഞായറാഴ്ച പ്രാര്‍ഥന നടക്കുന്നതിനിടെയാണ് സംഭവം. വീട്ടിലേക്ക് അതിക്രമിച്ചു കയറി അക്രമം അഴിച്ചുവിടുകയായിരുന്നു. സംഭവത്തില്‍ 11 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. കലാപമുണ്ടാക്കല്‍, അതിക്രമിച്ചുകയറല്‍, മതവികാരം വ്രണപ്പെടുത്തല്‍, കലാപമുണ്ടാക്കല്‍, ഭീഷണി തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. എന്നാല്‍, ഇതുവരെയും ഒരാളെയും അറസ്റ്റ് ചെയ്തിട്ടില്ല. വൈദികനായ രാജേഷ് ഭൂമിയുടെയും ഭാര്യ ദീക്ഷ പോളിന്റെയും വീട്ടിലാണ് ആക്രമണം നടന്നത്. എല്ലാ ഞായറാഴ്ചയും ഇവരുടെ വീട്ടില്‍ പ്രാര്‍ഥനാ ചടങ്ങുകള്‍ നടക്കാറുണ്ട്. വീടിന്റെ പുറത്ത് ബഹളമുണ്ടാക്കുന്നത് കേട്ട് വാതില്‍ തുറന്നപ്പോഴാണ് അക്രമികള്‍ ഇരച്ചുകയറിയതെന്നാണ് ദീക്ഷാ പോള്‍ പ്രതികരിച്ചത്. എന്തു പ്രശ്നമുണ്ടെങ്കിലും ഇരുന്ന് സംസാരിച്ചു പരിഹാരം കണ്ടെത്താമെന്ന് പറഞ്ഞുനോക്കിയെങ്കിലും ഇവര്‍ കേള്‍ക്കാന്‍ കൂട്ടാക്കിയില്ല. തുടര്‍ന്നായിരുന്നു അതിക്രമമെന്നും ദീക്ഷ വെളിപ്പെടുത്തി.…
Read More » -
മക്കളുടെ വിവാഹം നിശ്ചയിച്ചത് രണ്ടു മാസം മുന്‍പ്; പെണ്ണിന്റെ അമ്മയ്‌ക്കൊപ്പം ചെറുക്കന്റെ അച്ഛന്‍ ഒളിച്ചോടി
ലഖ്‌നൗ: വിവാഹനിശ്ചയം കഴിഞ്ഞ യുവതിയുടെ മാതാവും പ്രതിശ്രുത വരന്റെ പിതാവും ഒളിച്ചോടിയെന്ന് പരാതി. ഉത്തര്‍പ്രദേശിലെ കസ്ഗഞ്ചിലാണ് സംഭവം. മക്കള്‍ തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞ് രണ്ടുമാസത്തിന് ശേഷമാണ് ഇരുവരും ഒളിച്ചോടിയത്. സംഭവത്തില്‍ സ്ത്രീയുടെ ഭര്‍ത്താവിന്റെ പരാതിയില്‍ ഷക്കീല്‍ എന്നയാള്‍ക്കെതിരേ പോലീസ് കേസെടുത്തു. ഷക്കീലിന്റെ മകനും ഗഞ്ച്ദുന്ദ്വാര സ്വദേശിനിയായ യുവതിയും തമ്മിലുള്ള വിവാഹം രണ്ടുമാസം മുന്‍പാണ് നിശ്ചയിച്ചത്. വിവാഹനിശ്ചയം കഴിഞ്ഞതിന് പിന്നാലെ ഷക്കീലും ഭാവിമരുമകളുടെ മാതാവും തമ്മില്‍ ഫോണിലൂടെ സൗഹൃദം ആരംഭിച്ചെന്നാണ് പോലീസ് പറയുന്നത്. ഇരുവരും തമ്മില്‍ രഹസ്യമായാണ് ഫോണ്‍വഴി ബന്ധപ്പെട്ടിരുന്നത്. തുടര്‍ന്ന് ജൂണ്‍ മൂന്നാം തീയതി മുതലാണ് രണ്ടുപേരെയും കാണാതായത്. ഇരുവരെയും കാണാതായതോടെ ബന്ധുക്കള്‍ വ്യാപകമായ തിരച്ചില്‍ നടത്തിയിരുന്നു. എന്നാല്‍, ഒരുമാസം കഴിഞ്ഞിട്ടും ഭാര്യയെയും ഭാവിമരുമകന്റെ പിതാവിനെയും കണ്ടെത്താന്‍ കഴിയാതിരുന്നതോടെയാണ് ഒളിച്ചോടിയ സ്ത്രീയുടെ ഭര്‍ത്താവ് പോലീസിനെ സമീപിച്ചത്. സംഭവത്തില്‍ ഷക്കീലിനെതിരേ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തതായി പോലീസ് അറിയിച്ചു. കാണാതായ സ്ത്രീ ഷക്കീലിനൊപ്പം സ്വന്തം ഇഷ്ടപ്രകാരം പോയതാണെന്നാണ് പ്രാഥമികാന്വേഷണത്തിലെ കണ്ടെത്തലെന്നും ഇവരെക്കുറിച്ച് ചില സൂചനകള്‍…
Read More » -
അഭിമന്യു വധക്കേസ്: 6 വര്‍ഷം കഴിഞ്ഞിട്ടും വിചാരണ തുടങ്ങിയില്ല
കൊച്ചി: മഹാരാജാസ് കോളജ് വിദ്യാര്‍ഥി എം.അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിന്റെ വിചാരണ നടപടികള്‍ വീണ്ടും വൈകുന്നു. കഴിഞ്ഞ ദിവസം എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കേസ് പരിഗണിച്ചെങ്കിലും പ്രതിഭാഗം അഭിഭാഷകന്‍ രോഗബാധിതനായതിനാല്‍ കേസ് ഈ മാസം 27ലേക്കു മാറ്റി. കുറ്റകൃത്യം റിപ്പോര്‍ട്ട് ചെയ്ത് 6 വര്‍ഷം കഴിഞ്ഞു. 2018 സെപ്റ്റംബര്‍ 26നു കുറ്റപത്രം സമര്‍പ്പിച്ചിട്ടും കുറ്റപത്രം വായിച്ചു സാക്ഷി വിസ്താരത്തിനുള്ള തീയതി നിശ്ചയിക്കാന്‍ കഴിഞ്ഞിട്ടില്ല. സാക്ഷി വിസ്താരം തുടങ്ങുമ്പോഴാണു പ്രോസിക്യൂഷന്റെ യഥാര്‍ഥ വെല്ലുവിളി. കേസിലെ നിര്‍ണായക സാക്ഷികളായ 25 പേര്‍ മഹാരാജാസ് കോളജ് വിദ്യാര്‍ഥികളാണ്. ഇവരില്‍ പലരും മറ്റു ജില്ലകളില്‍ നിന്നുള്ളവരാണ്. എല്ലാവരും തന്നെ പഠനം പൂര്‍ത്തിയാക്കി കോളജ് വിട്ടു. ഉപരിപഠനത്തിനും ജോലിക്കുമായി ചിലര്‍ വിദേശത്തേക്കും പോയി. ഇവരെ കണ്ടെത്തി സമന്‍സ് നല്‍കാന്‍ പോലും ബുദ്ധിമുട്ടാണ്. കേസിലാകെ 125 സാക്ഷികളുണ്ട്. ഇവരില്‍ പലരെയും സ്വാധീനിക്കാന്‍ പ്രതിഭാഗം ശ്രമിക്കുന്നതായി സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും പൊലീസ് നടപടി സ്വീകരിച്ചിട്ടില്ല. ഇതിനെല്ലാം പുറമേയാണു വിചാരണക്കോടതിയുടെ സേഫ്…
Read More » -
ശ്രീലങ്കന്‍ ക്രിക്കറ്റ് താരം വെടിയേറ്റ് മരിച്ചു; കൊല്ലപ്പെട്ടത് മുന്‍ അണ്ടര്‍ 19 ടീം ക്യാപ്റ്റന്‍ ധമ്മിക നിരോഷണ
കൊളംബോ: ശ്രീലങ്കന്‍ മുന്‍ അണ്ടര്‍ 19 ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ധമ്മിക നിരോഷണ വെടിയേറ്റ് മരിച്ചു. അമ്പലംഗോഡയിലെ കണ്ട മാവതയിലെ വസതിയില്‍ ചൊവ്വാഴ്ച രാത്രിയാണ് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച സംഭവം. സംഭവം നടക്കുമ്പോള്‍ നിരോഷണ ഭാര്യയ്ക്കും രണ്ട് കുട്ടികള്‍ക്കുമൊപ്പം വീട്ടിലായിരുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 12 ബോറുള്ള തോക്കുപയോഗിച്ചാണ് അക്രമി വെടിവെച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അക്രമിയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. കളിക്കുന്ന കാലത്ത് ശ്രീലങ്കയിലെ മികച്ച പേസ് ബൗളിംഗ് ഓള്‍റൗണ്ടര്‍മാരില്‍ ഒരാളായാണ് ധമ്മിക നിരോഷണ അറിയപ്പെട്ടിരുന്നത്. അണ്ടര്‍ 19 കാലഘട്ടത്തില്‍ ശ്രീലങ്കന്‍ താരങ്ങളായ ഫര്‍വേസ് മഹറൂഫ്, ഏയ്ഞ്ചലോ മാത്യൂസ്, ഉപുല്‍ തരംഗ എന്നിവരുള്‍പ്പെട്ട അണ്ടര്‍ 19 ടീമിനെ നയിച്ചത് ധമ്മിക നിരോഷണ ആയിരുന്നു. ശ്രീലങ്കയുടെ ഭാവി വാഗ്ദാനമായിരുന്നിട്ടും 20-ാം വയസ്സില്‍ കായികരംഗത്ത് നിന്ന് വിരമിച്ച നിരോഷണ ആരാധകരെ ഞെട്ടിച്ചിരുന്നു. 2004ലാണ് ധമ്മിക നിരോഷണ അവസാനമായി മത്സര ക്രിക്കറ്റ് കളിച്ചത്. 2001 നും 2004 നും ഇടയില്‍ ഗാലെ ക്രിക്കറ്റ് ക്ലബിനായി…
Read More »