Crime
-
സുഹൃത്തുക്കള്‍ക്ക് മുന്നില്‍ തുണിയുരിയാന്‍ ആവശ്യം, ക്രൂരമര്‍ദനം; പൈലറ്റിനെതിരെ ഭാര്യയുടെ പരാതി
അഹമ്മദാബാദ്: ഭര്‍ത്താവിനെതിരെ ഗുരുതര ആരോപണങ്ങളുന്നയിച്ച് ഡെഹ്‌റാഡൂണ്‍ സ്വദേശിനിയായ യുവതിയുടെ പരാതി. സുഹൃത്തുക്കളുടെ മുന്നില്‍ വെച്ച് ഭര്‍ത്താവ് വിവസ്ത്രയാകാന്‍ ആവശ്യപ്പെട്ടുവെന്ന് ഇവര്‍ പരാതിയില്‍ പറയുന്നു. തന്നെ ഗാര്‍ഹികപീഡനത്തിന് ഇരയാക്കിയതായും 35-കാരിയുടെ പരാതി. അദലജ് പോലീസ് സ്റ്റേഷനിലാണ് പരാതി സമര്‍പ്പിച്ചിരിക്കുന്നത്. സിനിമാ മേഖലയിലെ വി.എഫ്.എക്‌സ് ആര്‍ടിസ്റ്റാണ് പരാതിക്കാരിയായ യുവതി. അന്താരാഷ്ട്ര വിമാനക്കമ്പനിയിലെ പൈലറ്റാണ് ഇവരുടെ ഭര്‍ത്താവ്. രണ്ട് പേരും ഡെഹ്‌റാഡൂണ്‍ സ്വദേശികളാണ്. എട്ട് വര്‍ഷമായി ഇരുവരും തമ്മില്‍ പരിചയപ്പെട്ടിട്ട്. വിവാഹിതരായിട്ട് അഞ്ച് വര്‍ഷവും. ദമ്പതികള്‍ ആദ്യം കൊല്‍ക്കത്തയിലേക്കും പിന്നീട് മുംബൈയിലേക്കും മാറിയതായാണ് പരാതിയിലെന്ന് പോലീസ് പറഞ്ഞു. മുംബൈയില്‍ വെച്ച് ഭര്‍ത്താവ് സുഹൃത്തുക്കളെ സ്ഥിരമായി പാര്‍ട്ടിക്ക് വിളിക്കാറുണ്ടായിരുന്നു. ഇവിടെ വെച്ച് ട്രൂത്ത് ഓര്‍ ഡെയര്‍ കളിക്കുകയും അതിനിടയില്‍ സുഹൃത്തുക്കളുടെ മുന്നില്‍ വെച്ച് വസ്ത്രം ഉപേക്ഷിക്കാന്‍ ഭര്‍ത്താവ് ആവശ്യപ്പെടുകയായിരുന്നു. വിസ്സമതിച്ചതോടെ യുവതിയെ ഇയാള്‍ മര്‍ദിച്ചതായും പരാതിയില്‍ പറയുന്നതായി പോലീസ് കൂട്ടിച്ചേര്‍ത്തു.
Read More » -
ചികിത്സയ്ക്കിടെ പെണ്‍കുട്ടിയെ പീഡിപ്പിച്ചു; കോഴിക്കോട് ഫിസിയോ തെറപ്പിസ്റ്റിനെ സസ്പെന്‍ഡ് ചെയ്തു
കോഴിക്കോട്: ബീച്ച് ആശുപത്രിയില്‍ ചികിത്സയ്ക്കിടെ പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന് ആരോപണം ഉയര്‍ന്ന ഫിസിയോ തെറപ്പിസ്റ്റിനെ സസ്പെന്‍ഡ് ചെയ്തു. കോഴിക്കോട് ഗവ. ബീച്ച് ആശുപത്രിയിലെ ഫിസിയോ തെറപ്പിസ്റ്റ് ബി മഹേന്ദ്രന്‍ നായരെയാണ് സസ്പെന്‍ഡ് ചെയ്തത്. പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിന് പിന്നാലെയാണ് നടപടി. ബുധനാഴ്ച ആശുപത്രിയില്‍ ഫിസിയോതെറപ്പിക്കു എത്തിയ പെണ്‍കുട്ടിയെ ചികിത്സയ്ക്കിടയില്‍ പീഡിപ്പിച്ചതായാണ് പരാതി. സംഭവത്തില്‍ വെള്ളയില്‍ പൊലീസ് ആരോഗ്യ പ്രവര്‍ത്തകനെതിരെ കേസെടുത്തിരുന്നു. ഒരു മാസമായി പെണ്‍കുട്ടി ആശുപത്രിയില്‍ ഫിസിയോതെറപ്പിക്ക് എത്തുന്നുണ്ട്. ആരോഗ്യ പ്രവര്‍ത്തകയാണ് ചികിത്സ നടത്തുന്നത്. ബുധനാഴ്ച എത്തിയപ്പോള്‍ ഇവര്‍ മറ്റൊരാള്‍ക്കു ചികിത്സ നടത്തുകയായിരുന്നു. ജീവനക്കാരനാണ് അന്ന് ചികിത്സ നല്‍കിയത്. ഇതിനിടയില്‍ പീഡിപ്പിച്ചുവെന്നാണ് പരാതി. കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ പെണ്‍കുട്ടിക്ക് പീഡനം; ഫിസിയോതെറപ്പിസ്റ്റിനെതിരേ കേസ് ഇന്നലെ വീണ്ടും പെണ്‍കുട്ടി ചികിത്സയ്ക്കെത്തിയപ്പോള്‍ ആരോഗ്യ പ്രവര്‍ത്തകയെ സംഭവം അറിയിച്ചു. തുടര്‍ന്നു ആശുപത്രി അധികൃതര്‍ പൊലീസില്‍ വിവരം നല്‍കുകയായിരുന്നു. പൊലീസ് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. പ്രതി അടുത്ത കാലത്താണ് മറ്റു ജില്ലയില്‍ നിന്നു ബീച്ച് ആശുപത്രിയില്‍…
Read More » -
വിമാനയാത്രക്കിടെ ശരീരത്തില്‍ തടവി; ജിന്‍ഡാല്‍ സ്റ്റീല്‍ സി.ഇ.ഒയ്‌ക്കെതിരേ യുവതി
ന്യൂഡല്‍ഹി: വിമാനയാത്രയ്ക്കിടെ ജിന്‍ഡാല്‍ സ്റ്റീല്‍ ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ദിനേശ് കുമാര്‍ സരോഗി ലൈംഗികാതിക്രമം നടത്തിയതായി യുവതിയുടെ പരാതി. താന്‍ നേരിട്ട അനുഭവം യുവതി എക്സിലൂടെ പങ്കുവെച്ചു. ബോസ്റ്റണ്‍ യാത്രയ്ക്കിടെ കൊല്‍ക്കത്ത- അബുദാബി ഇത്തിഹാദ് കണക്ഷന്‍ വിമാനത്തിലാണ് സംഭവം നടന്നതെന്ന് യുവതി പറയുന്നു. ‘ഒരു വ്യവസായിയുടെ അടുത്താണ് ഞാന്‍ ഇരുന്നത്. അയാള്‍ക്ക് ഏകദേശം 65 വയസ്സ് ഉണ്ടായിരിക്കണം, അയാള്‍ ഇപ്പോള്‍ ഒമാനിലാണ് താമസിക്കുന്നത്, പതിവായി യാത്രചെയ്യാറുണ്ടെന്ന് എന്നോട് പറഞ്ഞു. അയാള്‍ എന്നോട് സംസാരിച്ചുതുടങ്ങി, ഞങ്ങളുടെ കുടുംബവേരുകളും മറ്റും. വളരെ സാധാരണമായ സംഭാഷണമായിരുന്നു അത്. അദ്ദേഹം രാജസ്ഥാനിലെ ചുരു സ്വദേശിയാണ്, രണ്ട് ആണ്‍മക്കളും വിവാഹിതരായി യുഎസില്‍ സ്ഥിരതാമസമാക്കിയിട്ടുണ്ട്. സംഭാഷണം എന്റെ ഹോബികള്‍ എന്താണെന്നതിലേക്ക് നീങ്ങി. ഞാന്‍ സിനിമ ആസ്വദിക്കാറുണ്ടോ എന്ന് അദ്ദേഹം ചോദിച്ചു, തീര്‍ച്ചയായും, എനിക്കിഷ്ടമാണെന്ന് പറഞ്ഞു. തന്റെ ഫോണില്‍ ചില സിനിമാ ക്ലിപ്പുകള്‍ ഉണ്ടെന്ന് അയാള്‍ എന്നോട് പറഞ്ഞു. തുടര്‍ന്ന് എന്നെ അശ്ലീല ദൃശ്യങ്ങള്‍ കാണിക്കാന്‍ ഫോണും ഇയര്‍ഫോണും ഊരി!’,…
Read More » -
നിത്യവൃത്തിക്ക് വകയില്ലാത്ത യുവതിയോട് കൈക്കൂലി; ഡോക്ടര്‍ക്കെതിരെ അന്വേഷണം
ആലപ്പുഴ: നിത്യവൃത്തിയ്ക്ക് പോലും വകയില്ലാത്ത നിര്‍ദ്ധനയുവതിയുടെ ഓപ്പറേഷന്‍ നടത്താന്‍ നാലായിരത്തി അഞ്ഞൂറ് രൂപ കൈക്കൂലി ചോദിച്ച കായംകുളം സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍ക്കെതിരെ അന്വേഷണം നടത്താന്‍ ആരോഗ്യ വകുപ്പ് മന്ത്രിയുടെ നിര്‍ദ്ദേശം. ഗൈനക്കോളജിസ്റ്റ് ഡോ.മിനി സേവ്യറിനെതിരെ അന്വേഷണം നടത്തി അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാനാണ് കായംകുളം ഐകൃജംഗ്ഷന്‍ സ്വദേശി മാജിദയുടെ പരാതിയിന്‍മേല്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. ഗര്‍ഭപാത്രം നീക്കംചെയ്യുന്ന ശസ്ത്രക്രിയക്ക് മൂവായിരം രൂപ തനിക്കും അനസ്‌തേഷ്യ നല്‍കുന്ന ഡോക്ടര്‍ക്ക് ആയിരത്തി അഞ്ഞൂറ് രൂപയും വേണമെന്ന് ഡോ.മിനി ആവശ്യപ്പെട്ടതായി മാജിത പറഞ്ഞു. നിരവധി ആരോഗ്യ പ്രശ്‌നങ്ങളാല്‍ വീര്‍പ്പുമുട്ടുന്ന മാജിത നാട്ടുകാരുടെ സഹായം കൊണ്ടാണ് ജീവിക്കുന്നത്. രണ്ട് മാസം മുന്‍പ് രക്തസ്രാവത്തെ തുടര്‍ന്നാണ് ഡോക്ടറെ കാണാനെത്തിയത്. എന്നാല്‍ തുടര്‍ പരിശോധനകള്‍ വീട്ടിലാക്കി. ഓരോ തവണയും കാണുമ്പോള്‍ ഡോക്ടര്‍ക്ക് 300 രൂപ വീതം നല്‍കി. വെള്ളിയാഴ്ച ഓപ്പറേഷന്‍ നിശ്ചയിച്ചപ്പോഴാണ് നാലായിരത്തി അഞ്ഞൂറ് രൂപകൂടി നല്‍കണമെന്ന് ആവശ്യപ്പെട്ടത്. തനിക്ക് ഒപ്പം ഓപ്പറേഷന്‍ നിശ്ചയിച്ചവരെല്ലാം പണം കൊടുക്കാന്‍ തയ്യാറാണ്…
Read More » -
ഹോട്ടലില്‍ എത്തിയ സ്ത്രീകളോട് അസഭ്യം പറഞ്ഞത് ചോദ്യംചെയ്തു; ജീവനക്കാരനെ മര്‍ദ്ദിച്ച് അവശനാക്കി
തിരുവനന്തപുരം: ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയെ സ്ത്രീകളോട് അസഭ്യം പറഞ്ഞത് ചോദ്യം ചെയ്ത ജീവനക്കാരനുനേരെ ക്രൂരമര്‍ദ്ദനം. സംഭവത്തില്‍ മൂന്ന് പേര്‍ക്കെതിരെ വട്ടിയൂര്‍ക്കാവ് പൊലീസ് കേസെടുത്തു. കാഞ്ഞിരംപാറ മഞ്ചാടിമുക്കിലാണ് അച്ഛനും മകളും ചേര്‍ന്ന് ജീവനക്കാരനെ മര്‍ദ്ദിച്ച് അവശനാക്കിയത്. മഞ്ചാടിമുക്കിലെ ലക്ഷ്മി ഫുഡ് കോര്‍ട്ടില്‍ വച്ചായിരുന്നു ആക്രമണം. ഹോട്ടലില്‍ സ്ത്രീകളടക്കമുളളവര്‍ ഭക്ഷണം കഴിക്കുന്നതിനിടെയാണ് സമീപത്ത് കരിക്ക് കച്ചവടം നടത്തിയിരുന്ന നെട്ടയം സ്വദേശി രമേശന്‍ അസഭ്യം പറഞ്ഞത്. ഇത് കേട്ട ഹോട്ടല്‍ ജീവനക്കാരനായ അജി ചോദ്യം ചെയ്യുകയായിരുന്നു. രമേശന്‍ പ്രകോപനം തുടര്‍ന്നതോടെ അജി ഇയാളെ കടയില്‍ നിന്നും തളളിമാറ്റുകയായിരുന്നു. ഇതോടെ രമേശന്റെ മകളും കുറച്ചുപേരും സംഭവസ്ഥലത്തെത്തി അജിയെ മര്‍ദ്ദിച്ചു. സംഭവത്തില്‍ രമേശനെ വട്ടിയൂര്‍ക്കാവ് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളുടെ മക്കളും ബന്ധുക്കളുമാണ് അജിയെ ആക്രമിച്ചതെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവര്‍ ഒളിവിലാണെന്നാണ് പൊലീസ് അറിയിച്ചത്. ആക്രമണത്തില്‍ അജിയുടെ തലയിലും മുഖത്തും വാരിയെല്ലിലും പരുക്കേറ്റിട്ടുണ്ട്. പ്രതികള്‍ മുന്‍പും വധശ്രമ കേസിലടക്കം പ്രതികളാണെന്നാണ് പൊലീസ് പറയുന്നത്.
Read More » -
എസ്.ഐയുടെ വെടിയേറ്റ് കോണ്‍സ്റ്റബിള്‍ കൊല്ലപ്പെട്ടു; അബദ്ധത്തിലെന്ന പൊലീസ് വാദം തള്ളി കുടുംബം
ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ സബ് ഇന്‍സ്‌പെക്ടറുടെ വെടിയേറ്റ് പൊലീസ് കോണ്‍സ്റ്റബിള്‍ കൊല്ലപ്പെട്ടു. അലിഗഢിലെ പൊലീസ് കോണ്‍സ്റ്റബിള്‍ മുഹമ്മദ് യാക്കൂബ് ആണ് മരിച്ചത്. എസ്.ഐ: രാജീവ് കുമാര്‍ ജാമായ തോക്ക് ശരിയാക്കുന്നതിനിടെ അബദ്ധത്തില്‍ വെടിപൊട്ടുകയായിരുന്നെന്നും ബുള്ളറ്റ് അദ്ദേഹത്തിന്റെ വയറിന്റെ ഒരുവശം തുളച്ച് നേരെ യാക്കൂബിന്റെ തലയില്‍ പതിച്ചെന്നുമാണ് പൊലീസ് വിശദീകരണം. കഴിഞ്ഞദിവസം രാത്രിയായിരുന്നു സംഭവം. അനധികൃത കന്നുകാലിക്കടത്തുകാരെ പിടിക്കാനുള്ള സ്‌പെഷ്യല്‍ ഓപറേഷന്‍സ് ഗ്രൂപ്പിന്റെ ഭാഗമായിരുന്നു ഇരുവരും. റെയ്ഡിനിടെ സംഘത്തില്‍പ്പെട്ട ഇന്‍സ്‌പെക്ടര്‍ അസ്ഹര്‍ ഹുസൈന്റെ സര്‍വീസ് പിസ്റ്റള്‍ ജാമാവുകയും ഇത് എസ്.ഐ രാജീവ് കുമാര്‍ ശരിയാക്കാന്‍ ശ്രമിക്കുകയുമായിരുന്നു. ഇതിനിടെ അബദ്ധത്തില്‍ വെടിപൊട്ടിയാണ് അപകടുണ്ടായതെന്നാണ് യു.പി പൊലീസ് പറയുന്നത്. തലയ്ക്കു വെടിയേറ്റ കോണ്‍സ്റ്റബിള്‍ ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു. വയറിനു പരിക്കേറ്റ എസ്.ഐ രാജീവ് ചികിത്സിയിലാണ്. അതേസമയം, അപകടവുമായി ബന്ധപ്പെട്ട് യു.പി പൊലീസിന്റെ വാദം തള്ളുകയാണ് യാക്കൂബിന്റെ കുടുംബം. പൊലീസ് പറയുന്നത് വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് യാക്കൂബിന്റെ പിതാവ് മാധ്യമങ്ങളോട് പ്രതികരിച്ചു. യാക്കൂബിന് വെടിയേറ്റ നെറ്റിയുടെ മധ്യഭാഗത്തേക്ക് വിരല്‍ ചൂണ്ടി, ‘വെടിയുണ്ട…
Read More » -
കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ പെണ്‍കുട്ടിക്ക് പീഡനം; ഫിസിയോതെറപ്പിസ്റ്റിനെതിരേ കേസ്
കോഴിക്കോട്: ഗവ. ബീച്ച് ജനറല്‍ ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ പെണ്‍കുട്ടിയെ ആരോഗ്യ പ്രവര്‍ത്തകന്‍ പീഡിപ്പിച്ചതായി പരാതി. ബുധനാഴ്ച ആശുപത്രിയില്‍ ഫിസിയോതെറപ്പിക്ക് എത്തിയ പെണ്‍കുട്ടിയെ ചികിത്സയ്ക്കിടയില്‍ പീഡിപ്പിച്ചതായാണ് പറയുന്നത്. വെള്ളയില്‍ പൊലീസ് ആരോഗ്യ പ്രവര്‍ത്തകനെതിരെ കേസെടുത്തു. ഒരു മാസമായി പെണ്‍കുട്ടി ആശുപത്രിയില്‍ ഫിസിയോതെറപ്പിക്ക് എത്തുന്നുണ്ട്. ആരോഗ്യ പ്രവര്‍ത്തകയാണ് ചികിത്സ നടത്തുന്നത്. ബുധനാഴ്ച എത്തിയപ്പോള്‍ ഇവര്‍ മറ്റൊരാള്‍ക്കു ചികിത്സ നടത്തുകയായിരുന്നു. ജീവനക്കാരനാണ് അന്ന് ചികിത്സ നല്‍കിയത്. ഇതിനിടയില്‍ പീഡിപ്പിച്ചുവെന്നാണ് പരാതി. ഇന്നലെ വീണ്ടും പെണ്‍കുട്ടി ചികിത്സയ്ക്കെത്തിയപ്പോള്‍ ആരോഗ്യ പ്രവര്‍ത്തകയെ സംഭവം അറിയിച്ചു. തുടര്‍ന്നു ആശുപത്രി അധികൃതര്‍ പൊലീസില്‍ വിവരം നല്‍കുകയായിരുന്നു. പൊലീസ് പെണ്‍കുട്ടിയില്‍ നിന്നു വിവരങ്ങള്‍ ശേഖരിച്ചു അന്വേഷണം തുടങ്ങി. പ്രതി അടുത്ത കാലത്താണ് മറ്റു ജില്ലയില്‍ നിന്നു ബീച്ച് ആശുപത്രിയില്‍ എത്തിയത്.
Read More » -
ആലുവയില്‍നിന്ന് കാണാതായ മൂന്നു പെണ്‍കുട്ടികളെയും തൃശൂരില്‍ കണ്ടെത്തി
തൃശൂര്‍: ആലുവയിലെ സംരക്ഷണ കേന്ദ്രത്തില്‍നിന്ന് കാണാതായ മൂന്ന് പെണ്‍കുട്ടികളെയും കണ്ടെത്തി. തൃശൂര്‍ പുതുക്കാട് കെഎസ്ആര്‍ടിസി ബസില്‍ വച്ചാണ് പൊലീസ് ഇവരെ കണ്ടെത്തിയത്. ആലുവ തോട്ടക്കാട്ടുകരയിലെ നിര്‍ധന പെണ്‍കുട്ടികളെ സംരക്ഷിക്കുന്ന സ്ഥാപനത്തില്‍ നിന്നാണ് വ്യാഴാഴ്ച പുലര്‍ച്ചെയാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ കാണാതായത്. 15നും 18നും ഇടയില്‍ പ്രായമുള്ളവരായിരുന്നു കുട്ടികള്‍. ഇവര്‍ സ്വമേധയാ പോയതാണെന്നാണ് സൂചന. പെണ്‍കുട്ടികളുമായി പൊലീസ് സംഘം ആലുവയിലേക്ക് തിരിച്ചു. സ്ഥാപനത്തിലെ അധികൃതര്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പൊലീസ് പരിശോധിച്ചിരുന്നു.
Read More » -
നല്ല ബെസ്റ്റ് കുടുംബം! അച്ഛന്‍ ഖേദ്കര്‍ക്ക് അഴിമതിക്കേസില്‍ രണ്ടുവട്ടം സസ്പെന്‍ഷന്‍, തോക്ക് ചൂണ്ടിയ കേസില്‍ അമ്മ അകത്ത്
മുംബൈ: വിവാദ ഐ.എ.എസ് ട്രെയ്നി, പൂജ ഖേദ്കറിന്റെ അച്ഛന്‍ ദിലീപ് ഖേദ്കറിനെ അഴിമതിക്കേസില്‍ സസ്പെന്‍ഡ് ചെയ്തത് രണ്ടുവട്ടം. കര്‍ഷകരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ പ്രതിയായ ഇയാള്‍ നിലവില്‍ ഒളിവിലാണ്. ഈ കേസില്‍ പ്രതിയായ ദിലീപിന്റെ ഭാര്യ മനോരമയെ പുണെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. വ്യാഴാഴ്ച രാവിലെയാണ് റായ്ഗഢിലെ ലോഡ്ജില്‍നിന്ന് ഇവരെ കസ്റ്റഡിയിലെടുത്തത്. 2023ല്‍ മഹാരാഷ്ട്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ഡയറക്ടര്‍ സ്ഥാനത്ത് നിന്നു ദിലീപിന്റെ രാജി ചോദിച്ചുവാങ്ങുകായിരുന്നു. വരുമാനത്തിനും അപ്പുറം സ്വത്തുണ്ടെന്ന പരാതിയെ തുടര്‍ന്ന് പൂനെ അഴിമതി വിരുദ്ധ ബ്യൂറോയും ഇയാള്‍ക്കെതിരെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 2018ലും 2020ലും ആണ് ദിലീപ് ഖേദ്കര്‍ സസ്പെന്‍ഷന്‍ നേരിട്ടത്. 2015ല്‍ 300 ചെറുകിട വ്യവസായികളെങ്കിലും ദിലീപ് ഖേദ്കറിനെതിരെ പരാതി ഉന്നയിച്ചതായാണ് എന്‍.ഡി.ഡി.വി റിപ്പോര്‍ട്ട് ചെയ്യുന്നത്. അനാവശ്യ കാര്യങ്ങള്‍ പറഞ്ഞ് ദിലീപ് പണം ഈടാക്കിയെന്ന് ചൂണ്ടിക്കാണിച്ചാണ് വ്യാപാരികള്‍ പരാതി നല്‍കിയിരുന്നത്. 2018ല്‍ ദിലീപ് ഖേദ്കര്‍ കോലാപ്പൂരില്‍ റീജിയണല്‍ ഓഫീസറായി ജോലി ചെയ്യവെ, വൈദ്യുതിയും ജലവിതരണവും പുനഃസ്ഥാപിക്കാന്‍…
Read More » -
സഹപ്രവര്‍ത്തകരുടെ മാനസികപീഡനം, ബോഡിഷെയ്മിങ്; ബാങ്ക് ജീവനക്കാരി ജീവനൊടുക്കി
ന്യൂഡല്‍ഹി: ബാങ്ക് ജീവനക്കാരിയുടെ ആത്മഹത്യയ്ക്ക് കാരണം ജോലിസ്ഥലത്തെ മാനസികപീഡനമെന്ന് പോലീസ്. ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് സ്വദേശി ശിവാനി ത്യാഗി(27) ജീവനൊടുക്കിയ സംഭവത്തിലാണ് പോലീസിന്റെ വെളിപ്പെടുത്തല്‍. ജോലിസ്ഥലത്ത് സഹപ്രവര്‍ത്തകരുടെ ബോഡിഷെയ്മിങ്ങും കളിയാക്കലുകളും മാനസികപീഡനവും സഹിക്കവയ്യാതെയാണ് യുവതി ജീവനൊടുക്കിയതെന്നാണ് പോലീസ് പറയുന്നത്. ആറുമാസത്തോളമായി സഹപ്രവര്‍ത്തകരുടെ ഉപദ്രവം തുടരുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. ഗാസിയാബാദ് സ്വദേശിയായ ശിവാനി നോയിഡയിലെ ആക്സിസ് ബാങ്ക് ശാഖയില്‍ കസ്റ്റമര്‍ റിലേഷന്‍ഷിപ്പ് മാനേജരായിരുന്നു ശിവാനി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് യുവതിയെ ഗാസിയാബാദിലെ വീട്ടില്‍ ജീവനൊടുക്കിയനിലയില്‍ കണ്ടെത്തിയത്. സംഭവത്തിന് പിന്നാലെ യുവതിയുടെ മുറിയില്‍നിന്ന് ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തിരുന്നു. താന്‍ നേരിട്ട പീഡനങ്ങളെക്കുറിച്ച് ശിവാനി കുറിപ്പില്‍ വിശദീകരിച്ചിരുന്നതായാണ് പോലീസ് പറയുന്നത്. സഹപ്രവര്‍ത്തകരായ അഞ്ചുപേരുടെ പേരുകള്‍ ആത്മഹത്യാക്കുറിപ്പില്‍ സൂചിപ്പിച്ചിട്ടുണ്ട്. ഇവര്‍ക്ക് വധശിക്ഷ നല്‍കണമെന്നും ശിവാനി കുറിപ്പിലെഴുതിയിരുന്നു. ഓഫീസിലെ പീഡനം സംബന്ധിച്ച് ശിവാനി ആദ്യം വെളിപ്പെടുത്തിയിരുന്നില്ലെന്നാണ് കുടുംബാംഗങ്ങള്‍ പറയുന്നത്. ഉപദ്രവം തുടര്‍ന്നതോടെ പിന്നീട് ഇതേക്കുറിച്ച് കുടുംബാംഗങ്ങളോട് തുറന്നുപറഞ്ഞു. ശിവാനിയുടെ സഹപ്രവര്‍ത്തകയായ ഒരു യുവതി സ്ഥിരമായി അവരെ പരിഹസിച്ചിരുന്നതായാണ് സഹോദരന്‍ ഗൗരവിന്റെ ആരോപണം. ശിവാനിയുടെ…
Read More »