വാഷിങ്ടന്‍: യുഎസിലെ ഇന്‍ഡ്യാന സംസ്ഥാനത്തെ ഇന്‍ഡ്യാനപ്പൊലിസില്‍ ഇന്ത്യന്‍ വംശജന്‍ ഭാര്യയുടെ കണ്‍മുന്നില്‍ റോഡില്‍ വെടിയേറ്റു മരിച്ചു. ആഗ്ര സ്വദേശി ഗവിന്‍ ദസോര്‍ (29) ആണു കൊല്ലപ്പെട്ടത്. മെക്‌സിക്കോക്കാരിയായ വിവിയാന സമോറയുമായി ദസോറിന്റെ വിവാഹം കഴിഞ്ഞ മാസം 29ന് ആയിരുന്നു. റോഡില്‍ ട്രക്ക് ഡ്രൈവറുമായുണ്ടായ വാക്കുതര്‍ക്കമാണു വെടിവയ്പിനിടയാക്കിയതെന്നു പൊലീസ് പറഞ്ഞു.
കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു സംഭവം. കാറില്‍ ഭാര്യയുമൊത്ത് പോകുകയായിരുന്ന ദസോര്‍ കാറില്‍ നിന്നിറങ്ങി ട്രക്ക് ഡ്രൈവറുടെ അടുത്തേക്കു തോക്കുമായി ആക്രോശിച്ചുകൊണ്ടു പോകുന്നതിന്റെയും ഡോര്‍ തുറക്കാന്‍ ശ്രമിക്കുന്നതിനിടെ ട്രക്ക് ഡ്രൈവര്‍ വെടിവയ്ക്കുന്നതിന്റെയും വിഡിയോ ലഭ്യമായിട്ടുണ്ട്. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും ആത്മരക്ഷാര്‍ഥമാണു വെടിയുതിര്‍ത്തതെന്ന നിഗമനത്തില്‍ വിട്ടയച്ചു.