Crime
-
അമ്മയുടെ മരണത്തിന് യുവാവിന്റെ പ്രതികാരം; ജാരനെയും കുടുംബത്തെയും കൊന്ന് കത്തിച്ചു
ചെന്നൈ: കടലൂരില്‍ ഒരുകുടുംബത്തിലെ മൂന്നുപേരെ വെട്ടിക്കൊന്ന് കത്തിച്ചത് തന്റെ അമ്മയുടെ മരണത്തിനുള്ള പ്രതികാരമായിരുന്നെന്ന് അറസ്റ്റിലായ യുവാവ് പോലീസിന് മൊഴിനല്‍കി. കരമണിക്കുപ്പം സ്വദേശി ശങ്കര്‍ ആനന്ദ് (21) ആണ് പിടിയിലായത്. കൊലയ്ക്ക് കൂട്ടുനിന്നതിന് സുഹൃത്ത് ഷാഹുല്‍ അഹമ്മദും (20) അറസ്റ്റിലായിട്ടുണ്ട്. ശങ്കറിന്റെ അയല്‍വാസിയും ഐടി ജീവനക്കാരനുമായ സുതന്‍ കുമാര്‍, അമ്മ കമലേശ്വരി, അനുജന്‍ നിശാന്ത് എന്നിവരെയാണ് കത്തിക്കരിഞ്ഞനിലയില്‍ വീട്ടില്‍ കണ്ടെത്തിയത്. അയല്‍വീടുകളില്‍നടത്തിയ അന്വേഷണത്തിലാണ് ശങ്കറിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. ശങ്കറിന്റെ അമ്മ ഈവര്‍ഷം ജനുവരിയില്‍ ട്രെയിനിനു മുന്നില്‍ച്ചാടി മരിച്ചിരുന്നു. സുതന്‍ കുമാറുമായി ഇവര്‍ക്ക് രഹസ്യബന്ധമുണ്ടായിരുന്നെന്നും അതാണ് ആത്മഹത്യയിലേക്കു നയിച്ചതെന്നും പോലീസ് പറയുന്നു. അമ്മയുടെ മരണത്തിന് കാരണക്കാരന്‍ സുതന്‍ ആണെന്നതുകൊണ്ടാണ് കൊലപാതകം ആസൂത്രണംചെയ്തതെന്ന് ശങ്കര്‍ പറഞ്ഞു. കഴിഞ്ഞ 12-ന് രാത്രിയാണ് സുതന്‍കുമാറിനെയും കുടുംബാംഗങ്ങളെയും ശങ്കര്‍ വെട്ടിക്കൊന്നത്. 14-നാണ് മൃതദേഹങ്ങള്‍ കത്തിച്ചത്. കൊലനടത്തുന്നതിനിടെ ശങ്കറിന്റെ കൈവിരല്‍ അറ്റുപോയിരുന്നു. വീട്ടില്‍ ചോരപ്പാടുകള്‍ കണ്ടതും ശങ്കര്‍ സ്ഥലംവിട്ടതുമാണ് പോലീസിന് അന്വേഷണത്തിന് തുമ്പായത്. രണ്ടുതവണ വിവാഹമോചനംനേടിയ ആളാണ് കൊല്ലപ്പെട്ട സുതന്‍കുമാറെന്ന് പോലീസ്…
Read More » -
ഒളിഞ്ഞുനോട്ടക്കാരനെ പിടിക്കാന്‍ വാട്സാപ് ഗ്രൂപ്പ്; ഒടുവില്‍ കുടുങ്ങിയത് അഡ്മിന്‍!
കോഴിക്കോട്: വീടുകളില്‍ രാത്രി ആരോ ഒളിഞ്ഞുനോക്കുന്നതായി പരാതി വ്യാപകമായതോടെ നാട്ടുകാര്‍ തിരച്ചിലിന് വാട്സാപ് ഗ്രൂപ്പ് രൂപീകരിച്ചു. ദിവസങ്ങള്‍ നീണ്ട തിരച്ചിലില്‍ സിസി ടിവിയില്‍ ആള്‍ കുടുങ്ങിയപ്പോള്‍ നാട്ടുകാര്‍ ഞെട്ടി. ഒളിഞ്ഞുനോക്കുന്നയാളെ പിടിക്കാന്‍ രൂപീകരിച്ച വാട്സാപ് ഗ്രൂപ്പിന്റെ അഡ്മിനായിരുന്നു വീഡിയോയില്‍. ആര്‍ക്കും പരാതിയില്ലാത്തതിനാല്‍ പൊലീസ് കേസെടുത്തിട്ടില്ല. കോഴിക്കോട് കൊരങ്ങാടാണ് സംഭവം നടന്നത്. രാത്രി എത്തുന്നയാള്‍ വീടുകളുടെ മതില്‍ ചാടിക്കടന്ന് കിടപ്പു മുറിയില്‍ ഒളിഞ്ഞു നോക്കും. രാത്രി കാലത്തെ ശല്യം സഹിക്കാനാകാതെ വന്നതോടെയാണ് പ്രദേശവാസികള്‍ സംഘടിച്ച് തിരച്ചില്‍ ആരംഭിച്ചത്. തിരച്ചില്‍ ഏകോപിപ്പിക്കുന്നതിന് വാട്സാപ് ഗ്രൂപ്പും രൂപീകരിച്ചു. രാത്രി സമയത്ത് ചിലര്‍ കാവലിരുന്നു. ഏറെ ദിവസം അന്വേഷിച്ചെങ്കിലും ആളെ കിട്ടിയില്ല. ഒടുവില്‍ സിസി ടിവിയില്‍ ദൃശ്യം പതിഞ്ഞു. വീഡിയോ പരിശോധിച്ചപ്പോഴാണ് നാട്ടുകാര്‍ ഞെട്ടിയത്. തിരച്ചിലിന് നേതൃത്വം നല്‍കുന്ന യുവാവാണ് ദൃശ്യത്തില്‍. വാട്സാപ് ഗ്രൂപ്പിന്റെ അഡ്മിനും ഇയാള്‍തന്നെ. ഗ്രൂപ്പ് വഴി നടക്കുന്ന ചര്‍ച്ചകള്‍ മനസിലാക്കിയാണ് ഇയാള്‍ ഓരോ വീടുകളില്‍ കയറിയിരുന്നത്. തിരച്ചില്‍ സ്ഥലം മനസ്സിലാക്കിയെങ്കിലും വീട്ടില്‍ സിസിടിവിയുള്ളത്…
Read More » -
കാഞ്ഞിരപ്പള്ളി രൂപതയുടെ പേര് ദുരുപയോഗിച്ച് ഇസ്രയേലില്‍ തൊഴില്‍ വാഗ്ദാനംചെയ്ത് തട്ടിപ്പ്
ഇടുക്കി: കാഞ്ഞിരപ്പള്ളി രൂപതയുടെ പേര് ദുരുപയോഗം ചെയ്ത് ഇസ്രയേലിലേക്ക് നഴ്സിങ് ജോലി വാഗ്ദാനംചെയ്ത് തട്ടിപ്പ് നടത്തിയ കേസില്‍ കട്ടപ്പന പോലീസ് കേസെടുത്തു. കാഞ്ചിയാറില്‍ താമസിക്കുന്ന തങ്കമണി സ്വദേശിയായ പ്രിന്‍സ് മൂലേച്ചാലിനെതിരേയാണ് വഞ്ചനക്കുറ്റത്തിന് കട്ടപ്പന പോലീസ് കേസെടുത്തത്. ഇയാള്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു. എത്ര പേര്‍ തട്ടിപ്പിന് ഇരയായി, എത്ര രൂപ തട്ടിയെടുത്തു തുടങ്ങിയ കാര്യങ്ങള്‍ പോലീസ് അന്വേഷിക്കുകയാണ്. കട്ടപ്പന പള്ളിക്കവല കേന്ദ്രമാക്കി ഗ്ലോബല്‍ എജുക്കേഷന്‍ ട്രസ്റ്റ് എന്ന സ്ഥാപനമാണ് തട്ടിപ്പ് നടത്തിയത്. നഴ്സിങ് പഠിച്ചവര്‍ക്ക് ഒന്നരലക്ഷം രൂപ ശമ്പളത്തില്‍ ഇസ്രയേലില്‍ കെയര്‍ വിസ വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. കാഞ്ഞിരപ്പള്ളി രൂപതയുടെ മേല്‍നോട്ടത്തിലാണ് റിക്രൂട്ടിങ് എന്നും ഏജന്‍സിയെ റിക്രൂട്ട്മെന്റ് ചുമതല ഏല്‍പ്പിച്ചിരിക്കുകയാണെന്നും തട്ടിപ്പുകാര്‍ തെറ്റിദ്ധരിപ്പിച്ചിരുന്നു. 10 ലക്ഷം രൂപയാണ് റിക്രൂട്ട്മെന്റിനായി ഇവര്‍ ഉദ്യോഗാര്‍ഥികളോട് ആവശ്യപ്പെട്ടത്. രൂപതയുടെ പേരില്‍ തട്ടിപ്പിന് ശ്രമിക്കുന്നുവെന്ന പരാതി, കാഞ്ഞിരപ്പള്ളി രൂപതയും നല്‍കിയിട്ടുണ്ട്.
Read More » -
അശ്ലീല വീഡിയോ കാണിച്ചശേഷം കയറിപ്പിടിച്ചു; ജിന്‍ഡാല്‍ സി.ഇ.ഒയുടെ വിമാനത്തിലെ പരാക്രമം ഇങ്ങനെ…
കൊല്‍ക്കത്ത: വിമാനത്തില്‍ വച്ച് ജിന്‍ഡാല്‍ ഗ്രൂപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനില്‍ നിന്നും ലൈംഗികാതിക്രമം നേരിട്ടെന്ന പരാതിയുമായി യുവതി. അടുത്ത സീറ്റിലിരുന്ന ദിനേശ് കുമാര്‍ സരോഗി എന്നയാള്‍ അശ്ലീല വീഡിയോ കാണിച്ചശേഷം തന്നെ കയറിപ്പിടിക്കുകയായിരുന്നുവെന്നാണ് യുവതിയുടെ പരാതി. കൊല്‍ക്കത്തയില്‍ നിന്ന് അബുദാബിയിലേക്കുള്ള ഇത്തിഹാദ് വിമാനത്തില്‍ വച്ചാണ് സംഭവം. തനിക്ക് നേരിട്ട ദുരനുഭവത്തെക്കുറിച്ച് എക്‌സിലൂടെയാണ് 28കാരിയുടെ വെളിപ്പെടുത്തല്‍. കൊല്‍ക്കത്ത പൊലീസിന് രേഖാമൂലം പരാതി നല്‍കിയതായും യുവതി വ്യക്തമാക്കി.” ജിന്‍ഡാല്‍ സിഇഒയായ ദിനേശ് കെ.സരോഗി വിമാനത്തില്‍ എന്റെ തൊട്ടടുത്ത സീറ്റിലാണ് ഇരുന്നത്. ഏകദേശം 65 വയസ് അദ്ദേഹത്തിനുണ്ടായിരിക്കണം. ഒമാനിലാണ് താമസിക്കുന്നതെന്നും പതിവായി യാത്ര ചെയ്യാറുണ്ടെന്നും അദ്ദേഹം എന്നോട് പറഞ്ഞു. കുടുംബ വിശേഷങ്ങള്‍ പറഞ്ഞുകൊണ്ട് ഒരു സാധാരണ സംഭാഷണം. അദ്ദേഹത്തിന്റെ രണ്ട് ആണ്‍മക്കള്‍ യു.എസിലാണ് താമസിക്കുന്നത്. തുടര്‍ന്ന് എന്റെ ഹോബിയെക്കുറിച്ചായി അദ്ദേഹത്തിന്റെ ചോദ്യം. സിനിമകള്‍ കാണാറുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഇഷ്ടമാണെന്ന് ഞാന്‍ മറുപടി പറഞ്ഞു. തന്റെ ഫോണില്‍ സിനിമാ ക്ലിപ്പുകള്‍ ഉണ്ടെന്ന് പറഞ്ഞ് അദ്ദേഹത്തിന്റെ ഫോണും ഇയര്‍ഫോണും എനിക്കുനേരെ…
Read More » -
കള്ളപ്പണം വെളുപ്പിക്കല്‍ കേസ്; ഹരിയാണയിലെ കോണ്‍ഗ്രസ് എം.എല്‍.എയെ അറസ്റ്റില്‍
ചണ്ഡീഗഢ്: അനധികൃത ഖനനവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഹരിയാണ സോനിപത് മണ്ഡലത്തിലെ കോണ്‍ഗ്രസ് എം.എല്‍.എയായ സുരേന്ദ്ര പന്‍വാറിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. ശനിയാഴ്ചയാണ് ഇ.ഡി. അറസ്റ്റ് ചെയ്തത്. ഖനി വ്യവസായി കൂടിയായ പന്‍വാറിന്റെ വീട്ടില്‍ ജനുവരിയില്‍ ഇ.ഡി. പരിശോധന നടത്തിയിരുന്നു. സുരേന്ദ്ര പന്‍വാറിന്റെയും കൂട്ടാളികളുടെയും വീട്ടിലാണ് ഇ.ഡി. പരിശോധന നടത്തിയത്. ഇന്ത്യന്‍ നാഷണല്‍ ലോക് ദള്‍ പാര്‍ട്ടിയുടെ (ഐ.എന്‍.എല്‍.ഡി) മുന്‍ എം.എല്‍.എ. ദില്‍ബാഗ് സിങ്ങിന്റെയും ഇയാളുടെ കൂട്ടാളികളുടെയും വീട്ടിലും ഇ.ഡി. റെയ്ഡ് നടത്തി. ജനുവരിയില്‍ ഇ.ഡി. ഉദ്യോഗസ്ഥരടങ്ങുന്ന സംഘം സുരേന്ദ്ര പന്‍വാറിന്റെ വീട്ടില്‍നിന്ന് 300 കോടി രൂപയുടെ കറന്‍സിയും പിടിച്ചെടുത്തിരുന്നു. കൂടാതെ 300 തോക്കുകളും നൂറിലേറെ മദ്യക്കുപ്പികളും അഞ്ച് കിലോഗ്രാമോളമുള്ള സ്വര്‍ണ ബിസ്‌കറ്റുകളും ഇവിടെനിന്ന് പിടിച്ചെടുത്തു. പരിശോധനാ സമയത്ത് വീട്ടിലുണ്ടായിരുന്ന എം.എല്‍.എയുടെ കുടുംബാംഗങ്ങളുടെയും ജീവനക്കാരുടെയും ഫോണുകളും ഇ.ഡി. പിടിച്ചെടുത്തു. യമുനാനഗര്‍, സോനിപത്, മൊഹാലി, ഫരീദാബാദ്, ചണ്ഡീഗഢ്, കര്‍നാല്‍ എന്നിവിടങ്ങളിലെ 20 കേന്ദ്രങ്ങളിലാണ് ജനുവരിയില്‍ ഇ.ഡി. പരിശോധന നടത്തിയത്. ദേശീയ…
Read More » -
ട്രെയിനില്‍ സ്ത്രീകളെ ശല്യം ചെയ്യുന്നത് ചോദ്യം ചെയ്തു; യാത്രക്കാരന് കുത്തേറ്റു
കോഴിക്കോട്: ആലപ്പുഴ-കണ്ണൂര്‍ എക്സിക്യൂട്ടീവ് എക്സ്പ്രസില്‍ (16307) യാത്രക്കാരനു കുത്തേറ്റു. കോച്ചിനുള്ളില്‍ സ്ത്രീകളെ ശല്യംചെയ്തത് ചോദ്യംചെയ്തപ്പോഴാണ് സ്‌ക്രൂഡ്രൈവര്‍ കൊണ്ട് നെറ്റിയില്‍ കുത്തേറ്റത്. വെള്ളിയാഴ്ച രാത്രി 11.25ന് പയ്യോളിക്കും വടകരയ്ക്കും ഇടയില്‍ ട്രെയിനിന്റെ ജനറല്‍ കോച്ചിലായിരുന്നു സംഭവം. ശല്യംചെയ്ത യാത്രക്കാരനോട് മാറിനില്‍ക്കാന്‍ സ്ത്രീകള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇയാള്‍ ഇത് അനുസരിച്ചില്ല. മാറിനില്‍ക്കാനായി അടുത്തുണ്ടായിരുന്ന യാത്രക്കാരനും ഇയാളോട് സംസാരിച്ചു. ഇതോടെയാണ് ഇയാള്‍ സ്‌ക്രൂഡ്രൈവറെടുത്ത് കുത്തിയത്. വടകര സ്റ്റേഷനില്‍ വച്ച് ആര്‍പിഎഫ് അക്രമിയെ കസ്റ്റഡിയിലെടുത്തു. വടകരയില്‍ ഇറക്കി ഇയാളെ ചോദ്യം ചെയ്‌തെങ്കിലും ആര്‍ക്കും പരാതിയില്ലാത്തതിനെ തുടര്‍ന്ന് വിവരങ്ങള്‍ ശേഖരിച്ചശേഷം വിട്ടയച്ചു. മദ്യലഹരിയിലായിരുന്നു അക്രമിയെന്ന് യാത്രക്കാര്‍ പറഞ്ഞു.
Read More » -
അട്ടപ്പാടിയില്‍ കാണാതായ പോലീസുകാരന്‍ ഉള്‍പ്പടെ ആദിവാസി യുവാക്കളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി
പാലക്കാട്: അട്ടപ്പാടിയില്‍ കാണാതായ യുവാക്കളുടെ മൃതദേഹം കണ്ടെത്തി. പൊലീസ് ഉദ്യോഗസ്ഥനായ മുരുകന്‍, കാക്കന്‍ എന്നിവരുടെ മൃതദേഹങ്ങളാണ് ചെമ്പുവട്ടക്കാട്ട് വരഗയാര്‍ പുഴക്കരികില്‍നിന്നു കണ്ടെത്തിയത്. നാലു ദിവസം മുന്‍പാണ് ഇരുവരെയും കാണാതായത്. അട്ടപ്പാടിയിലെ പുതൂര്‍ സ്വദേശികളാണ് ഇവര്‍. സ്വര്‍ണഗദ്ദയില്‍നിന്ന് മേലെ ഭൂതിയാര്‍ ഊരിലേക്ക് യാത്ര ചെയ്യുന്നതിനിടെ പുഴയില്‍ അകപ്പെട്ടതാകാമെന്നാണ് നിഗമനം. വരഗയാര്‍ പുഴ മുറിച്ചുകടന്നുവേണം സ്വര്‍ണഗദ്ദയില്‍നിന്ന് ഇവരുടെ ഊരിലെത്താന്‍. കഴിഞ്ഞ ദിവസങ്ങളില്‍ അട്ടപ്പാടിയില്‍ കനത്ത മഴ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വരഗയാര്‍ പുഴയില്‍ ശക്തമായ ഒഴുക്കുള്ള സമയത്താകും ഇവര്‍ പുഴ മുറിച്ചുകടക്കാന്‍ ശ്രമിച്ചതെന്നാണു കരുതുന്നത്.
Read More » -
ആപ്പ് ഉപയോഗിച്ച് മുഖ്യമന്ത്രിയുടെ പേരില്‍ വ്യാജ രേഖ; 63 ലക്ഷം തട്ടിയ യുവാവ് പിടിയില്‍
പാലക്കാട്: മുഖ്യമന്ത്രിയുടെയും പൊതുമരാമത്തു മന്ത്രിയുടെയും പേരില്‍ വ്യാജ രേഖകള്‍ ചമച്ച് തട്ടിപ്പ് നടത്തിയ പ്രതി പിടിയില്‍. കുലുക്കല്ലൂര്‍ സ്വദേശി ആനന്ദിനെ (39) ആണ് പട്ടാമ്പി പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ വീട്ടില്‍ നിന്ന് വ്യാജ രേഖകള്‍ ഉണ്ടാക്കാന്‍ ഉപയോഗിച്ച ഉപകരണങ്ങള്‍ പൊലീസ് കണ്ടെടുത്തു. മുതുതല സ്വദേശിയായ കിഷോറില്‍ നിന്ന് കച്ചവട ആവശ്യത്തിനെന്ന് പറഞ്ഞ് പല തവണയായി ഇയാള്‍ 63 ലക്ഷം രൂപ വാങ്ങിയിരുന്നു. ഇത് തിരികെ ചോ?ദിച്ചപ്പോള്‍ സര്‍ക്കാരില്‍ നിന്ന് തനിക്ക് 64 കോടി രൂപ കിട്ടാനുണ്ടെന്ന് പറഞ്ഞ് കബളിപ്പിച്ചു. തെളിവിനായി മുഖ്യമന്ത്രിയും ഉന്നത ഉദ്യോഗസ്ഥരും ഒപ്പിട്ടെന്ന വ്യാജ രേഖകള്‍ ഇയാള്‍ കിഷോറിനെ കാണിച്ചിരുന്നു. കൂടാതെ നടപടികള്‍ വേഗത്തിലാക്കാന്‍ പൊതുമരാമത്തു മന്ത്രിക്ക് പേയ് ടിഎം വഴി 98,000 രൂപ അയച്ചു കൊടുത്തതിന്റെ സ്‌ക്രീന്‍ഷോട്ടും ആനന്ദ് കിഷോറിന് കൈമാറിയിരുന്നു. സംശയം തോന്നിയ കിഷോര്‍ പട്ടാമ്പി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതി ലഭിച്ചയുടന്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും പാലക്കാട് ജില്ലാ പൊലീസ് മേധാവി…
Read More » -
വീട്ടിലേക്ക് പോകാന്‍ ബസ് കിട്ടിയില്ല; നിര്‍ത്തിയിട്ട KSRTC ബസുമായി കടന്ന യുവാവ് അറസ്റ്റില്‍
കൊല്ലം: വീട്ടിലേക്കുപോകാന്‍ ബസ് കിട്ടാത്തതിനെത്തുടര്‍ന്ന് നിര്‍ത്തിയിട്ടിരുന്ന കെ.എസ്.ആര്‍.ടി.സി. ബസുമായി കടന്ന യുവാവ് അറസ്റ്റില്‍. തെന്മല ഉറുകുന്ന് ഒറ്റക്കല്‍ ആര്യാഭവനില്‍ ബിനീഷാ(23)ണ് അറസ്റ്റിലായത്. വ്യാഴാഴ്ച അര്‍ധരാത്രിയിലാണ് സംഭവം. ഡിപ്പോയ്ക്ക് സമീപത്തായി ദേശീയപാതയോരത്ത് നിര്‍ത്തിയിട്ടിരുന്ന ബസാണ് ഓടിച്ചുകൊണ്ടുപോയത്. പ്രതി ലോറി ഡ്രൈവറാണെന്നും മദ്യലഹരിയിലായിരുന്നുവെന്നും പോലീസ് പറഞ്ഞു. ഡിപ്പോയ്ക്ക് 150 മീറ്റര്‍ കിഴക്കുമാറി ടി.ബി. ജങ്ഷനില്‍ വാഹനപരിശോധന നടത്തിയ ഹൈവേ പോലീസ് ഹെഡ്ലൈറ്റുകള്‍ തെളിക്കാതെ ദേശീയപാതയിലൂടെ ബസ് വരുന്നതുകണ്ട് സംശയംതോന്നി കൈകാണിച്ച് നിര്‍ത്തുകയായിരുന്നു. ബസില്‍നിന്നിറങ്ങി രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവിനെ പിന്തുടര്‍ന്നാണ് പിടികൂടിയത്. ബസ് മോഷണം പോയതായി രാത്രിതന്നെ കെ.എസ്.ആര്‍.ടി.സി. സ്റ്റേഷന്‍ മാസ്റ്റര്‍ പോലീസില്‍ പരാതി നല്‍കുകയും ചെയ്തു.
Read More » -
ചീത്തവിളിച്ചത് ചോദ്യംചെയ്തതിന് വീട് കയറി ആക്രമണം; കോട്ടയത്ത് ആറ് പേര്‍ അറസ്റ്റില്‍
കോട്ടയം: ചീത്തവിളിച്ചത് ചോദ്യംചെയ്തതിന് വടിവാളും മാരകായുധങ്ങളുമായി വീട് ആക്രമിച്ച് യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ ആറ് പ്രതികള്‍ അറസ്റ്റില്‍. അയ്മനം ചിറ്റക്കാട്ട് കോളനിയില്‍ കല്ലുങ്കല്‍ വീട്ടില്‍ രാജീവ് ബൈജു (23), നാഗമ്പടം പനയക്കഴിപ്പ് കോളനി കൊല്ലംപറമ്പില്‍ വീട്ടില്‍ ആദര്‍ശ് സന്തോഷ് (24), അയ്മനം മാങ്കീഴേപ്പടി വീട്ടില്‍ വിനീത് സഞ്ജയന്‍ (37), അയ്മനം ഐക്കരമാലില്‍ വീട്ടില്‍ മിഥുന്‍ ലാല്‍ (21), കുറുപ്പന്തറ വള്ളികാഞ്ഞിരം വീട്ടില്‍ സുധീഷ് (28), പുതുപ്പള്ളി തച്ചുകുന്ന് വെട്ടിമറ്റം വീട്ടില്‍ വിശ്വജിത്ത് (24) എന്നിവരെയാണ് പോലീസ് അറസ്റ്റുചെയ്തത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ അയ്മനം മാലിയില്‍ ആല്‍ബി മാത്യു(21)വിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീട്ടില്‍ അതിക്രമിച്ചുകയറി മര്‍ദിക്കുകയും, കമ്പിവടിയും വടിവാളും ഉപയോഗിച്ച് ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. രണ്ടാഴ്ച മുന്‍പ് അറസ്റ്റിലായ പ്രതി രാജീവ് ബൈജു ആല്‍ബിയെ വീടിനു സമീപം ചീത്തവിളിച്ചു. ഇത് യുവാവ് ചോദ്യംചെയ്തതാണ് ആക്രമണത്തിന് കാരണം. കോട്ടയം വെസ്റ്റ് പോലീസ് കേസെടുത്ത് ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള…
Read More »