Crime
-
പാലക്കാട് അമ്മ മരിച്ചതറിഞ്ഞ് മകന്‍ ജീവനൊടുക്കി
പാലക്കാട്: കോട്ടായിയില്‍ അമ്മ മരിച്ചതറിഞ്ഞ് മകന്‍ ജീവനൊടുക്കി. അമ്മ അസുഖ ബാധിതയായിരുന്നു. പാലക്കാട് കോട്ടായിയില്‍ പല്ലൂര്‍ കാവിലാണ് അമ്മയെയും മകനെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. ചിന്ന (75), മകന്‍ ഗുരുവായൂരപ്പന്‍ (40) എന്നിവരെയാണ് രാവിലെ ഏഴോടെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അമ്മ വീട്ടിലും മകന്‍ വീടിനു സമീപത്തെ വളപ്പിലെ മരത്തിലും തൂങ്ങി മരിച്ച നിലയിലായിരുന്നു. അമ്മ ചിന്ന മൂന്നു ദിവസമായി പനി ബാധിച്ച് കോട്ടായിയിലെ സ്വകാര്യ ക്ലിനിക്കില്‍ ചികിത്സയിലായിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ ചിന്നയുടെ മരണകാരണം വ്യക്തമാകൂ എന്ന് പൊലീസ് പറഞ്ഞു. വിരലടയാള വിദഗ്ധര്‍ സ്ഥലത്തെത്തി.
Read More » -
പൊലീസ് സ്റ്റേഷന് മുന്‍പിലൂടെ ടിപ്പറില്‍ മണല്‍ കടത്തുന്ന റീല്‍സ്; ബിരുദ വിദ്യാര്‍ത്ഥി ഉള്‍പ്പെടെ ഏഴ് പേര്‍ അറസ്റ്റില്‍
മലപ്പുറം: നിലമ്പൂര്‍ പൊലീസ് സ്റ്റേഷന് മുന്നിലൂടെ ടിപ്പറില്‍ മണല്‍ കടത്തുന്ന ദൃശ്യം ചിത്രീകരിച്ച് റീലിസിലൂടെ പൊലീസിനെ വെല്ലുവിളിച്ച സംഭവത്തില്‍ മറുപടി റീലുമായി പൊലീസ്.റീല്‍സിന് പിന്നാലെ ഏഴ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ശാമില്‍ ഷാന്‍, മര്‍വാന്‍, അമീന്‍, അല്‍ത്താഫ്, മുഹമ്മദ് സവാദ്, അബ്ദുല്‍ മജീദ്, സഹീര്‍ എന്നിവര്‍ ആണ് അറസ്റ്റിലായത്. പ്രതികളെ പിടികൂടി സ്റ്റേഷനില്‍ എത്തിക്കുന്നതും മണല്‍ കടത്തിയ ടിപ്പര്‍ ലോറി കസ്റ്റഡിയില്‍ എടുത്തതും ഉള്‍പ്പെടെയുള്ള രംഗങ്ങള്‍ ചേര്‍ത്ത് പൊലീസ് റീലും പങ്കുവച്ചു. നിലമ്പൂര്‍ പൊലീസ് സ്റ്റേഷന് മുന്നിലൂടെ അനധികൃതമായി മണല്‍ കടത്തുന്ന ഈ റീല്‍ ആണ് മാസ് ബിജിഎം ഇട്ട് ഇന്‍സ്റ്റഗ്രാമില്‍ വൈറല്‍ ആയത്. ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം പൊലീസ് മണല്‍ കടത്തുകാരെ തപ്പി പൊലീസ് ഇറങ്ങി. മമ്പാട് സ്വദേശികളായ ഏഴ് പേരെയും പൊക്കി. എല്ലാം ചിത്രീകരിച്ചു പൊലീസും റീല്‍സ് ഇറക്കുകയായിരുന്നു. ശാമില്‍ഷാന്റെ ഉടമസ്ഥയില്‍ ഉള്ള ലോറിയില്‍ മണല്‍ കടത്തുമ്പോള്‍ ലോറിയില്‍ ഉണ്ടായിരുന്ന ബിരുദ വിദ്യാര്‍ത്ഥി അമീന്‍ ആണ്…
Read More » -
ന്യൂയോര്‍ക്കിലെ പാര്‍ക്കില്‍ വെടിവെപ്പ്; ഒരാള്‍ കൊല്ലപ്പെട്ടു, ആറുപേര്‍ക്ക് പരിക്ക്
ന്യൂയോര്‍ക്ക്: നഗരത്തിലെ പാര്‍ക്കിലുണ്ടായ വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ ആറ് പേര്‍ക്ക് പരിക്കേറ്റു. ന്യൂയോര്‍ക്കിലെ റോച്ചസ്റ്റര്‍ സിറ്റിയിലെ മേപ്പിള്‍വുഡ് പാര്‍ക്കിലാണ് വെടിവെപ്പുണ്ടായത്. പ്രാദേശിക സമയം ഞായറാഴ്ച വൈകിട്ട് ആറുമണിയോടെയായിരുന്നു സംഭവം. നിരവധിപേര്‍ പാര്‍ക്കിലുണ്ടായിരുന്ന സമയത്താണ് വെടിവെപ്പ് നടന്നത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയപ്പോള്‍ ഒട്ടേറെപ്പേരെ വെടിയേറ്റനിലയില്‍ കണ്ടെത്തിയെന്നായിരുന്നു പോലീസിന്റെ പ്രതികരണം. വെടിവെപ്പിന് പിന്നാലെ നിരവധി പേര്‍ സംഭവസ്ഥലത്തുനിന്ന് ഓടിരക്ഷപ്പെടുകയുംചെയ്തു. സ്വകാര്യവാഹനങ്ങളിലും ആംബുലന്‍സുകളിലുമാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. ഇരുപത് വയസ്സ് പ്രായം തോന്നിക്കുന്നയാളാണ് വെടിയേറ്റ് കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. ഇയാളുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. വെടിവെപ്പ് നടത്തിയത് ആരാണെന്നും ഇതുവരെ വ്യക്തമല്ല.
Read More » -
മലയാളി ഡ്രൈവര്‍ തമിഴ്‌നാട്ടില്‍ കുത്തേറ്റ് മരിച്ചു; മരിച്ചത് നെടുമ്പാശേരി മേക്കാട് സ്വദേശി
ബംഗളൂരു: മലയാളി ലോറി ഡ്രൈവര്‍ തമിഴ്‌നാട്ടില്‍ കുത്തേറ്റു മരിച്ചു. ബംഗളൂരുവില്‍നിന്ന് മടങ്ങുകയായിരുന്ന നെടുമ്പാശേരി മേക്കാട് സ്വദേശി ഏലിയാസ് തമിഴ്‌നാട് കൃഷ്ണഗിരിയിലാണ് കുത്തേറ്റ് മരിച്ചത്. ഞായറാഴ്ച രാത്രി 9 മണിയോടെയാണ് കൊലപാതകം നടന്നതെന്നാണ് കൃഷ്ണഗിരി പൊലീസ് അറിയിച്ചത്. കഴിഞ്ഞ ആഴ്ചയാണ് ഏലിയാസ് വീട്ടുപകരണങ്ങളുമായി ലോറിയില്‍ ബംഗളൂരുവിലേക്ക് പോയത്. അവിടെ നിന്ന് മടങ്ങുമ്പോഴാണ് സംഭവം. പണം തട്ടാനുള്ള ശ്രമത്തിനിടെയാണ് കൊലപാതകം നടന്നതെന്നാണ് സൂചന. ഏലിയാസിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കൃഷ്ണഗിരിയിലെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. അന്വേഷണം ഊര്‍ജിതമാക്കിയതായി കൃഷ്ണഗിരി പൊലീസ് അറിയിച്ചു.
Read More » -
അലക്കിനിടെ വീട്ടമ്മയുടെ കണ്ണില്‍ മുളകുപൊടി തേച്ച് മാലപൊട്ടിക്കാന്‍ ശ്രമം; അയല്‍വാസിയായ യുവതി പിടിയില്‍
തൃശ്ശൂര്‍: വീട്ടുമുറ്റത്തെ അലക്കുകല്ലില്‍ വസ്ത്രങ്ങള്‍ കഴുകവേ വീട്ടമ്മയുടെ കണ്ണില്‍ മുളകുപൊടി തേച്ച് മാല പൊട്ടിക്കാന്‍ ശ്രമം. ചെന്ത്രാപ്പിന്നി ചാമക്കാല രാജീവ് റോഡില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. കൊച്ചിക്കാട്ട് സത്യഭാമയുടെ മൂന്നേമുക്കാല്‍ പവന്റെ മാലയാണ് പിന്നിലൂടെ പതുങ്ങിവന്ന യുവതി പൊട്ടിച്ചത്. എന്നാല്‍, മുളകുപൊടി ലക്ഷ്യം മാറി നെറ്റിയില്‍ വീണതിനാല്‍ ആളെ തിരിച്ചറിഞ്ഞ വീട്ടമ്മ ഒച്ചവെച്ചതോടെ യുവതി മാല ഉപേക്ഷിച്ച് രക്ഷപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് അയല്‍വാസിയായ തലാശ്ശേരി സുബിത(മാളു-34)യെ കയ്പമംഗലം പോലീസ് അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു. കയ്പമംഗലം എസ്.ഐ. സൂരജിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തി ഇവരെ അറസ്റ്റ് ചെയ്തത്. അതേസമയം, മുളങ്കുന്നത്തുകാവ് ഇ.എസ്.ഐ. ആശുപത്രിയില്‍ രോഗിയുടെ സ്വര്‍ണമാല മോഷ്ടിച്ച സ്ത്രീയെ മെഡിക്കല്‍ കോളേജ് പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് പുതുനഗരം സ്വദേശിനി വിജയകുമാരി(58)യാണ് അറസ്റ്റിലായത്. ഒരാഴ്ചമുന്‍പായിരുന്നു സംഭവം. മറ്റൊരു രോഗിയുടെ കൂട്ടിരിപ്പുകാരിയായിട്ടായിരുന്നു പ്രതി ആശുപത്രിയിലെത്തിയത്. അടുത്തുള്ള രോഗിയുടെ മാലയാണ് മോഷ്ടിച്ചത്. സംഭവത്തിനുശേഷം ആശുപത്രി വിട്ട സ്ത്രീയെ വീട്ടില്‍നിന്നാണ് പിടികൂടിയത്.
Read More » -
വെടിവച്ച സ്ത്രീ മുന്‍പും വന്നിരുന്നു, ഞായറാഴ്ച എത്തിയത് ഷിനി വീട്ടിലുണ്ടെന്ന് അറിഞ്ഞ്; വഞ്ചിയൂര്‍ ആക്രമണത്തിനു പിന്നില്‍ വ്യക്തിവൈരാഗ്യം
തിരുവനന്തപുരം: വഞ്ചിയൂരില്‍ നാഷനല്‍ ഹെല്‍ത്ത് മിഷന്‍ ഉദ്യോഗസ്ഥയ്ക്കു നേരെ എയര്‍ഗണ്‍ ഉപയോഗിച്ചുള്ള ആക്രമണത്തിനു കാരണം വെടിയേറ്റ ഷിനിയോടോ, കുടുംബത്തോടോ ഉള്ള വ്യക്തിവൈരാഗ്യമാണെന്ന നിഗമനത്തില്‍ പൊലീസ്. ഷിനി വീട്ടിലുണ്ടെന്ന് അറിഞ്ഞാണ് ഞായറാഴ്ച രാവിലെ ആക്രമണത്തിനു തിരഞ്ഞെടുത്തത്. ആക്രമിച്ച സ്ത്രീ വഞ്ചിയൂരുളള വീടും പരിസരവും മനസ്സിലാക്കാന്‍ മുന്‍പും എത്തിയിരുന്നതായി പൊലീസ് സംശയിക്കുന്നു. പ്രതിക്കായി വിവിധ സംഘങ്ങളായി തിരിഞ്ഞാണ് പൊലീസ് അന്വേഷണം. സഞ്ചരിച്ച കാറിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഇന്നലെ പുറത്തുവന്നിരുന്നു. വെടിവച്ചതിനു ശേഷം കാര്‍ ആറ്റിങ്ങല്‍ ഭാഗത്തേക്കാണ് സഞ്ചരിച്ചത്. വ്യാജ നമ്പര്‍ പ്ലേറ്റ് ഉപയോഗിച്ചായിരുന്നു യാത്ര. പറണ്ടോട് സ്വദേശി മാസങ്ങള്‍ക്ക് മുന്‍പ് കോഴിക്കോടുള്ള വ്യക്തിക്ക് വിറ്റ കാറിന്റെ നമ്പറാണ് അക്രമിയുടെ കാറില്‍ പതിച്ചിരുന്നത്. സിസിടിവി ദൃശ്യങ്ങളുടെയും വീട്ടുകാരുടെ മൊഴിയുടെയും അടിസ്ഥാനത്തിലാണ് പ്രതിക്കായുള്ള തിരച്ചില്‍. ആരാണ് വന്നതെന്നോ എന്തുദ്ദേശ്യത്തിലായിരുന്നു അതിക്രമമെന്നോ അറിയില്ലെന്നാണ് ഷിനിയുടെ കുടുംബം ആവര്‍ത്തിക്കുന്നത്. സിറ്റി പൊലീസ് കമ്മിഷണര്‍ അടക്കം സ്ഥലത്തെത്തി സാഹചര്യം വിലയിരുത്തി. കൈയ്ക്ക് നിസ്സാര പരുക്ക് മാത്രമാണ് ഷിനിക്ക് ഉള്ളത്. കുറിയര്‍ നല്‍കാനെന്ന…
Read More » -
ഡി.ജെ. പാര്‍ട്ടിക്ക് മയക്കുമരുന്ന്, സ്ത്രീയുള്‍പ്പെടെ നാലുപേര്‍ പിടിയില്‍; പാര്‍ട്ടിയില്‍ പങ്കെടുത്തത് നൂറോളംപേര്‍
കൊച്ചി: ഡി.ജെ. പാര്‍ട്ടിക്കായി മയക്കുമരുന്നെത്തിച്ച ഒരു സ്ത്രീയുള്‍പ്പെടെ മൂന്നുപേര്‍ എക്സൈസിന്റെ പിടിയിലായി. കൊല്ലം സ്വദേശിനി സുജിമോള്‍, കലൂര്‍ സ്വദേശി ജിനദേവ്, പള്ളുരുത്തി സ്വദേശികളായ ഹയാസ്, അരുണ്‍ എന്നിവരെയാണ് എക്സൈസിന്റെ ജില്ലാ സ്പെഷ്യല്‍ സ്‌ക്വാഡ് പിടികൂടിയത്. ഞായറാഴ്ച രാവിലെ 10 മുതല്‍ നൂറോളം പേരെ പങ്കെടുപ്പിച്ചാണ് അത്താണിയിലെ ഹോട്ടലില്‍ പാര്‍ട്ടി നടത്തിവന്നത്. രഹസ്യവിവരത്തെ തുടര്‍ന്ന് രാവിലെ മുതല്‍തന്നെ എക്സൈസ് സംഘം ഹോട്ടല്‍ പരിസരത്ത് നിലയുറപ്പിച്ചിരുന്നു. ഡി.ജെ. പാര്‍ട്ടിയില്‍ പങ്കെടുക്കുന്നവര്‍ക്കായി മയക്കുമരുന്നുമായി കാറില്‍ എത്തിയപ്പോഴാണ് നാലംഗ സംഘത്തെ പിടികൂടിയത്. എം.ഡി.എം.എ. ഗുളികകള്‍, കഞ്ചാവ്, ഹാഷിഷ് എന്നിവയാണ് ഇവരില്‍നിന്നും കണ്ടെടുത്തത്. എക്സൈസ് റെയ്ഡ് നടത്തിയതറിഞ്ഞ് പിന്നാലെ പൊലീസ് സംഘമെത്തി. ഡി.ജെ. പാര്‍ട്ടിയില്‍ പങ്കെടുത്തവര്‍ക്കിടയില്‍ പരിശോധന നടത്തി. അതേസമയം, 1.66 ഗ്രാം എം.ഡി.എം.എയുമായി ആലുവയില്‍ മൂന്നുപേര്‍ പിടിയിലായി. കോട്ടപ്പുറം ആലങ്ങാട് തമീം മന്‍സിലില്‍ മുഹമ്മദ് തമീം (26), കോട്ടപ്പുറം മുതിരംപറമ്പില്‍ ഹാഫിസ് (23), ആലങ്ങാട് ചെങ്ങനാലിപ്പള്ളം അക്ബര്‍ ഷാ (19) എന്നിവരെയാണ് റൂറല്‍ ജില്ലാ ഡാന്‍സാഫ് ടീമും…
Read More » -
തമിഴ്‌നാട്ടില്‍ 24 മണിക്കൂറിനിടെ 3 കൊലപാതകം; മരിച്ചത് ബിജെപി, അണ്ണാ ഡിഎംകെ പ്രവര്‍ത്തകര്‍
ചെന്നൈ: തമിഴ്‌നാടിനെ വീണ്ടും അശാന്തിയിലാക്കി രാഷ്ട്രീയ കൊലപാതകങ്ങള്‍ തുടര്‍ക്കഥയാകുന്നു. ബിഎസ്പി സംസ്ഥാന അധ്യക്ഷന്‍ ആംസ്‌ട്രോങ്ങിന്റെ കൊലപാതകം നടന്ന് ഒരു മാസം തികയും മുന്‍പാണ് തമിഴ്‌നാട്ടിലെ വിവിധ ഇടങ്ങളിലായി ശനിയാഴ്ച 3 കൊലപാതകങ്ങള്‍ കൂടി നടന്നത്. ഇതില്‍ രണ്ടെണ്ണത്തിന് രാഷ്ട്രീയ ബന്ധമുണ്ടെന്നാണ് സൂചന. തമിഴ്നാട്ടിലെ ശിവഗംഗയിലാണ് ആദ്യത്തെ കൊലപാതകം. ബിജെപി ജില്ലാ സെക്രട്ടറി സെല്‍വകുമാറിനെ ശനിയാഴ്ച രാത്രിയോടെ ഒരു സംഘം ആളുകള്‍ ചേര്‍ന്ന് വെട്ടിക്കൊല്ലുകയായിരുന്നു. സെല്‍വകുമാറിന്റെ ഉടമസ്ഥതയിലുള്ള ഇഷ്ടിക ചൂളയില്‍നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു സംഘം ചേര്‍ന്നുള്ള ആക്രമണം. വടിവാള്‍ ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തിയ ശേഷം സെല്‍വകുമാറിനെ റോഡരികില്‍ ഉപേക്ഷിച്ച് അക്രമികള്‍ കടന്നുകളഞ്ഞു. കൊലപാതകത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. തമിഴ്നാട് കൊലപാതകങ്ങളുടെ തലസ്ഥാനമായെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.അണ്ണാമലൈ ആരോപിച്ചത്. കൊലപാതകത്തിനു രാഷ്ട്രീയ പശ്ചാത്തലമില്ലെന്ന് ശിവഗംഗ എംപി കാര്‍ത്തി ചിദംബരം പറഞ്ഞു. മേഖലയില്‍ വന്‍ പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. അതിനിടെ, കടലൂരിനു സമീപം അജ്ഞാതര്‍ ചേര്‍ന്ന് അണ്ണാ ഡിഎംകെ പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തി. അണ്ണാ ഡിഎംകെയുടെ തിരുപ്പാപുലിയൂര്‍…
Read More » -
36 വര്‍ഷത്തെ ഒളിവ് ജീവിതം; മാല മോഷണക്കേസില്‍ കള്ളന്‍ ‘അമ്പിളി’ പിടിയില്‍
തിരുവനന്തപുരം: മോഷണ കേസിലെ പ്രതി 36 വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയില്‍. മാല മോഷണ കേസില്‍ പിടിയിലായ ശേഷം ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെയാണ് 36 വര്‍ഷങ്ങള്‍ക്ക് ശേഷം പാറശ്ശാല പൊലീസ് പിടികൂടിയത്. പാപ്പനംകോട് അരുവാക്കോട് മിനി ഹൗസില്‍ അമ്പിളി എന്ന് വിളിക്കുന്ന സന്തോഷ് (57)നെയാണ് പിടികൂടിയത്. 1988 ല്‍ ഉദിയന്‍കുളങ്ങര സ്റ്റാന്‍ലി ആശുപത്രിയിലെ ജീവനക്കാരിയായ ലളിതാഭായിയുടെ കഴുത്തില്‍ കിടന്ന ഒന്നര പവന്‍ മാല പൊട്ടിച്ചെടുത്ത കേസില്‍ റിമാന്റിലായിരുന്ന പ്രതി ജാമ്യമെടുത്ത് പുറത്തിറങ്ങിയശേഷം നാടുവിട്ടു. പാറശ്ശാല പൊലീസ് പലതവണ അന്വേഷണം നടത്തിയെങ്കിലും ഇയാളെ കണ്ടെത്താനായിരുന്നില്ല. വിവിധ പൊലീസ് സ്റ്റേഷനുകളിലായി അന്‍പതോളം മോഷണ കേസ്സില്‍ ഈയാള്‍ പ്രതിയാണെന്നാണ് പൊലീസ് വിശദമാക്കുന്നത്. പാറശ്ശാല എസ്എച്ച്ഒ: സജി എസ്എസ് ന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Read More » -
വഞ്ചിയൂരിയിലെ ‘വീടുകയറി വെടി’യില്‍ ഞെട്ടി േകരളം; യുവതി എത്തിയത് വ്യാജ നമ്പര്‍പ്ലേറ്റ് ഘടിപ്പിച്ച കാറില്‍?
തിരുവനന്തപുരം: വീട്ടില്‍ക്കയറി സ്ത്രീയെ വെടിവെച്ച സംഭവത്തില്‍ അക്രമി സഞ്ചരിച്ച കാറുമായി ബന്ധപ്പെട്ടവിവരങ്ങള്‍ ലഭിച്ചെന്ന് സൂചന. പ്രദേശത്തെ സിസി ടിവി ദൃശ്യങ്ങളടക്കം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അക്രമിയായ യുവതിയെത്തിയ കാറിനെക്കുറിച്ച് വിവരം ലഭിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച കൂടുതല്‍വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. ഞായറാഴ്ച രാവിലെയാണ് വഞ്ചിയൂര്‍ ചെമ്പകശ്ശേരി ‘പങ്കജി’ല്‍ ഷിനിക്ക് എയര്‍പിസ്റ്റള്‍ ഉപയോഗിച്ചുള്ള ആക്രമണത്തില്‍ വെടിയേറ്റത്. കൂറിയര്‍ നല്‍കാനുണ്ടെന്ന് പറഞ്ഞ് വീട്ടിലെത്തിയ യുവതി ഒപ്പിടാന്‍ ആവശ്യപ്പെട്ടതിന് പിന്നാലെ ഷിനിക്ക് നേരേ വെടിയുതിര്‍ക്കുകയായിരുന്നു. മുഖത്തിന് നേരേയാണ് വെടിയുതിര്‍ത്തതെങ്കിലും ഇത് തടുക്കാന്‍ ശ്രമിച്ചതോടെ ഷിനിയുടെ കൈപ്പത്തിയിലാണ് വെടിയേറ്റത്. സംഭവത്തിന് പിന്നാലെ മുഖംമറച്ചെത്തിയ യുവതി ഓടിരക്ഷപ്പെട്ടു. അക്രമിയായ യുവതി എത്തിയത് വ്യാജ നമ്പര്‍പ്ലേറ്റ് ഘടിപ്പിച്ച കാറിലാണെന്ന് സംശയമുണ്ട്. യുവതി വന്ന മാരുതി സെലേറിയോ കാറിന്റെ നമ്പര്‍ ആര്യനാട് സ്വദേശിനിയുടെ സ്വിഫ്റ്റ് കാറിന്റേതായിരുന്നു. ഒരാഴ്ച മുന്‍പ് ഈ വാഹനം കോഴിക്കോട്ടെ കച്ചവടക്കാര്‍ക്ക് വില്‍പ്പന നടത്തിയെന്നായിരുന്നു ആര്യനാട് സ്വദേശിനിയുടെ പ്രതികരണം. കൃത്യമായ ആസൂത്രണത്തിന് ശേഷമാണ് അക്രമി വെടിവെപ്പ് നടത്തിയതെന്നാണ് പോലീസിന്റെ പ്രാഥമികനിഗമനം. നഗരമധ്യത്തില്‍…
Read More »