Crime
-
വഞ്ചിയൂരിയിലെ ‘വീടുകയറി വെടി’യില്‍ ഞെട്ടി േകരളം; യുവതി എത്തിയത് വ്യാജ നമ്പര്‍പ്ലേറ്റ് ഘടിപ്പിച്ച കാറില്‍?
തിരുവനന്തപുരം: വീട്ടില്‍ക്കയറി സ്ത്രീയെ വെടിവെച്ച സംഭവത്തില്‍ അക്രമി സഞ്ചരിച്ച കാറുമായി ബന്ധപ്പെട്ടവിവരങ്ങള്‍ ലഭിച്ചെന്ന് സൂചന. പ്രദേശത്തെ സിസി ടിവി ദൃശ്യങ്ങളടക്കം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അക്രമിയായ യുവതിയെത്തിയ കാറിനെക്കുറിച്ച് വിവരം ലഭിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച കൂടുതല്‍വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. ഞായറാഴ്ച രാവിലെയാണ് വഞ്ചിയൂര്‍ ചെമ്പകശ്ശേരി ‘പങ്കജി’ല്‍ ഷിനിക്ക് എയര്‍പിസ്റ്റള്‍ ഉപയോഗിച്ചുള്ള ആക്രമണത്തില്‍ വെടിയേറ്റത്. കൂറിയര്‍ നല്‍കാനുണ്ടെന്ന് പറഞ്ഞ് വീട്ടിലെത്തിയ യുവതി ഒപ്പിടാന്‍ ആവശ്യപ്പെട്ടതിന് പിന്നാലെ ഷിനിക്ക് നേരേ വെടിയുതിര്‍ക്കുകയായിരുന്നു. മുഖത്തിന് നേരേയാണ് വെടിയുതിര്‍ത്തതെങ്കിലും ഇത് തടുക്കാന്‍ ശ്രമിച്ചതോടെ ഷിനിയുടെ കൈപ്പത്തിയിലാണ് വെടിയേറ്റത്. സംഭവത്തിന് പിന്നാലെ മുഖംമറച്ചെത്തിയ യുവതി ഓടിരക്ഷപ്പെട്ടു. അക്രമിയായ യുവതി എത്തിയത് വ്യാജ നമ്പര്‍പ്ലേറ്റ് ഘടിപ്പിച്ച കാറിലാണെന്ന് സംശയമുണ്ട്. യുവതി വന്ന മാരുതി സെലേറിയോ കാറിന്റെ നമ്പര്‍ ആര്യനാട് സ്വദേശിനിയുടെ സ്വിഫ്റ്റ് കാറിന്റേതായിരുന്നു. ഒരാഴ്ച മുന്‍പ് ഈ വാഹനം കോഴിക്കോട്ടെ കച്ചവടക്കാര്‍ക്ക് വില്‍പ്പന നടത്തിയെന്നായിരുന്നു ആര്യനാട് സ്വദേശിനിയുടെ പ്രതികരണം. കൃത്യമായ ആസൂത്രണത്തിന് ശേഷമാണ് അക്രമി വെടിവെപ്പ് നടത്തിയതെന്നാണ് പോലീസിന്റെ പ്രാഥമികനിഗമനം. നഗരമധ്യത്തില്‍…
Read More » -
രജിസ്റ്റര്‍വിവാഹം ചെയ്ത യുവാവ് ബന്ധമൊഴിയാന്‍ നിര്‍ബന്ധിച്ചെന്ന് പരാതി; ആത്മഹത്യക്ക് ശ്രമിച്ച യുവതി മരിച്ചു
തൃശ്ശൂര്‍: യുവതിയുടെ ആത്മഹത്യ, രജിസ്റ്റര്‍ വിവാഹം ചെയ്ത യുവാവ് ബന്ധമൊഴിയാന്‍ നിര്‍ബന്ധിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത് മൂലമെന്ന് പരാതി. പുതുക്കാട് വടക്കേ തൊറവ് പട്ടത്ത് അശോകന്റെ മകള്‍ അനഘ(25)യാണ് മരിച്ചത്. ഒന്നരമാസം മുന്‍പ് ആത്മഹത്യക്ക് ശ്രമിച്ച അനഘ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ശനിയാഴ്ച വെളുപ്പിന് മരിച്ചു. അനഘയെ രഹസ്യമായി രജിസ്റ്റര്‍ വിവാഹം ചെയ്ത സമീപവാസിയായ പുളിക്കല്‍ ആനന്ദിന്റെയും അമ്മയുടെയും പേരില്‍ പുതുക്കാട് പോലീസ് കേസെടുത്തു. അനഘയും ആനന്ദും ആറുമാസം മുന്‍പാണ് നെല്ലായി സബ് രജിസ്ട്രാര്‍ ഓഫീസില്‍വെച്ച് വിവാഹിതരായത്. ഇതറിയാതെ വീട്ടുകാര്‍ ഇവര്‍ തമ്മിലുള്ള വിവാഹനിശ്ചയവും നടത്തിയിരുന്നു. എന്നാല്‍, വിവാഹനിശ്ചയത്തെത്തുടര്‍ന്ന് അനഘയോടുള്ള ആനന്ദിന്റെ പെരുമാറ്റം മോശമായിത്തുടങ്ങിയെന്നും ആനന്ദും അമ്മയും സ്ത്രീധനം ആവശ്യപ്പെട്ട് നിരന്തരം ഭീഷണിപ്പെടുത്തിയെന്നുമാണ് ആരോപണം. ബിരുദാനന്തര ബിരുദമുള്ള അനഘ പി.എച്ച്ഡി. ചെയ്യുന്നതിനുള്ള തയ്യാറെടുപ്പിലായിരുന്നു. തിരുവനന്തപുരം ടെക്‌നോ പാര്‍ക്കില്‍ ജോലി കിട്ടിയ അനഘയെ ആനന്ദ് ജോലിക്ക് പോകാന്‍ അനുവദിച്ചില്ലെന്നും പറയുന്നു. ആത്മഹത്യശ്രമത്തിനു പിന്നാലെ രജിസ്റ്റര്‍ വിവാഹത്തിന്റെ വിവരമറിഞ്ഞ കുടുംബം ആനന്ദിന്റെ പേരില്‍ പുതുക്കാട്…
Read More » -
കൊല്ലത്ത് ഗര്‍ഭിണിയായ കുതിരയെ കെട്ടിയിട്ട് മര്‍ദിച്ചു, മൂന്ന് പേര്‍ക്കെതിരെ കേസ്
കൊല്ലം: പള്ളിമുക്കില്‍ ഗര്‍ഭിണിയായ കുതിരയെ ക്രൂരമായി ആക്രമിച്ചവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. മൂന്നു പേരെ തിരിച്ചറിഞ്ഞതായും ക്രിമിനല്‍ കേസുകളില്‍ അടക്കം ഉള്‍പ്പെട്ടവരാണ് പ്രതികളെന്നും ഇരവിപുരം പൊലീസ് അറിയിച്ചു. കുതിരയുടെ ഉടമ ഷാനവാസിന്റെ പരാതിയിലാണ് കേസെടുത്തത്. പള്ളിമുക്ക് സ്വദേശി ഷാനവാസിന്റെ ദിയ എന്ന കുതിരയെ ആണ് യുവാക്കള്‍ ക്രൂരമായി മര്‍ദിച്ചത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ ഉടമ ഇരവിപുരം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. അഞ്ചുമാസം ഗര്‍ഭിണിയാണ് കുതിര. പുല്ല് മേയാന്‍ വിട്ടപ്പോഴാണ് യുവാക്കള്‍ ക്രൂരമായി മര്‍ദിച്ചത്. അക്രമത്തില്‍ കുതിരക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. മനുഷ്യനാണെങ്കില്‍ ഈ അടിയേറ്റ് മരണപ്പെട്ടുപോകുമെന്നാണ് ഉടമ പറയുന്നു. സി.സി.ടി.വി പരിശോധിച്ചപ്പോഴാണ് അതിക്രൂരമായ മര്‍ദനമേറ്റതെന്ന് തിരിച്ചറിഞ്ഞതെന്നും പരാതി നല്‍കിയതെന്നും ഉടമ പറയുന്നു.
Read More » -
തിരുവനന്തപുരത്ത് യുവതിക്ക് നേരേ എയര്‍ഗണ്‍ ആക്രമണം; ആക്രമിച്ചത് മുഖംമൂടി ധരിച്ച സ്ത്രീ
തിരുവനന്തപുരം: നഗരത്തെ നടുക്കി സ്ത്രീക്ക് നേരേ വെടിവെപ്പ്. വഞ്ചിയൂര്‍ പടിഞ്ഞാറെക്കോട്ടയിലാണ് സംഭവം. എയര്‍പിസ്റ്റള്‍ ഉപയോഗിച്ച് നടത്തിയ വെടിവെപ്പില്‍ പരിക്കേറ്റ സിനി എന്ന സ്ത്രീയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പടിഞ്ഞാറെക്കോട്ട ചെമ്പകശ്ശേരി റെസിഡന്‍സ് അസോസിയേഷനിലെ സിനിയുടെ വീട്ടില്‍ ഞായറാഴ്ച രാവിലെ 9.30-ഓടെയായിരുന്നു സംഭവം. കൂറിയര്‍ നല്‍കാനെന്ന് പറഞ്ഞ് വീട്ടിലെത്തിയ ഒരു യുവതിയാണ് സിനിക്ക് നേരേ വെടിയുതിര്‍ത്തതെന്നാണ് വിവരം. മാസ്‌ക് ധരിച്ചെത്തിയ യുവതി വെടിയുതിര്‍ത്ത ശേഷം ഓടിരക്ഷപ്പെട്ടു. കൈയ്ക്ക് വെടിയേറ്റ സിനിയെ ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കൂറിയര്‍ നല്‍കാനുണ്ടെന്ന് പറഞ്ഞ് എത്തിയ യുവതി ഇത് കൈപ്പറ്റിയെന്ന് ഒപ്പിടണമെന്ന് സിനിയോട് ആവശ്യപ്പെട്ടിരുന്നു. സിനി പേനയെടുക്കാനായി തിരിഞ്ഞപ്പോഴാണ് അക്രമി എയര്‍പിസ്റ്റള്‍ ഉപയോഗിച്ച് വെടിയുതിര്‍ത്തത്. കൈ കൊണ്ട് പെട്ടെന്ന് തടുക്കാന്‍ ശ്രമിച്ചതിനാല്‍ സിനിയുടെ കൈയ്ക്കാണ് വെടിയേറ്റത്. പരിക്കേറ്റ സിനി കേന്ദ്രസര്‍ക്കാരിന്റെ എന്‍.ആര്‍.എച്ച്.എം. ജീവനക്കാരിയാണ്. സംഭവമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read More » -
നിലമ്പൂര്‍ പോലീസ്സ്റ്റേഷനു മുന്‍പിലൂടെ മണല്‍ കടത്ത്; റീല്‍സുമായി മണല്‍ മാഫിയ
മലപ്പുറം: നിലമ്പൂര്‍ പോലീസ്സ്റ്റേഷനു മുന്‍പിലൂടെ ടിപ്പറില്‍ മണല്‍ കടത്തുന്ന വീഡിയോ ചിത്രീകരിച്ചശേഷം ഇന്‍സ്റ്റാഗ്രാമില്‍ റീല്‍സ് പോസ്റ്റുചെയ്ത് മണല്‍ മാഫിയ. വീഡിയോ പ്രചരിച്ചതോടെ പ്രതികളെ പിടികൂടാനുള്ള ശ്രമത്തിലാണ് നിലമ്പൂര്‍ പോലീസ്. വണ്ടിഭ്രാന്തന്‍ കെ.എല്‍. 71 എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് വിഡിയോ ആദ്യം വന്നത്. ചാലിയാറിന്റെ മമ്പാട് ടാണ കടവില്‍നിന്ന് ജൂലായ് 24-ന് രാത്രിയാണ് നിലമ്പൂര്‍ സ്റ്റേഷനു മുന്‍പിലൂടെ രണ്ടുപേര്‍ മണല്‍ കടത്തിയത്. പോലീസ്സ്റ്റേഷനു മുന്‍പിലൂടെ മണലുമായി ടിപ്പര്‍ കടന്നുപോകുന്ന വീഡിയോ പിന്നീട് സിനിമാ ഡയലോഗുകള്‍കൂടി ചേര്‍ത്ത് റീല്‍സായി പോസ്റ്റ്‌ചെയ്യുകയായിരുന്നു. റീല്‍സ് വിവാദമായതോടെ ഇത് ഇന്‍സ്റ്റഗ്രാം പേജില്‍നിന്ന് നീക്കംചെയ്തിട്ടുണ്ട്. ലോറിയിലുണ്ടായിരുന്ന ആളുകളെയും ടിപ്പറിന്റെ നമ്പറും തിരിച്ചറിയാന്‍കഴിയുന്ന സൂചനകള്‍ റീല്‍സില്‍ ഉണ്ടായിരുന്നില്ല. അഞ്ചുമാസം മുന്‍പ് മമ്പാട് ടൗണ്‍ കടവില്‍ മണല്‍ കോരി തോണിയില്‍ കയറ്റുന്നത് ചിത്രീകരിച്ച റീല്‍സ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ്‌ചെയ്തിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തിയെങ്കിലും ആരെയും പിടികൂടാനായിരുന്നില്ല.
Read More » -
നിരവധി യുഎപിഎ കേസുകളില്‍ പ്രതി; മാവോയിസ്റ്റ് നേതാവ് സോമന്‍ പിടിയില്‍
പാലക്കാട്: മാവോയിസ്റ്റ് നേതാവ് സോമന്‍ പിടിയില്‍. ഇന്നലെ രാത്രിയോടെ ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഭീകരവിരുദ്ധ സേനയാണ് ഇയാളെ പിടികൂടിയത്. കല്‍പ്പറ്റ സ്വദേശി സോമന്‍ മാവോയിസ്റ്റ് നാടുകാണി ദളം കമന്‍ഡാന്റാണ്. പൊലീസിനെ ആക്രമിച്ചതടക്കം നിരവധി യുഎപിഎ കേസുകളില്‍ പ്രതിയാണ് ഇയാള്‍. നേരത്തെ എറണാകുളത്ത് നിന്ന് ഭീകര വിരുദ്ധ സേന പിടികൂടിയ മാവോയിസ്റ്റ് മനോജ് സോമന്റെ സംഘത്തിലെ അംഗമാണ്. ഇയാളില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് സോമനെ പിടികൂടിയത്. 2012 മുതല്‍ കബനി, നാടുകാണി ദളങ്ങളിലെ കമാന്‍ഡന്റായി പ്രവര്‍ത്തിച്ച് വരികയായിരുന്നു. ഇയാളെ കൊച്ചിയിലേക്ക് കൊണ്ടുപോയി.
Read More » -
ഓടയില്‍നിന്ന്! പൊലീസിനെ കണ്ട് ഓടി ഒളിച്ചു; കള്ളനെ പൊക്കിയത് ഫയര്‍ഫോഴ്സ്
ആലപ്പുഴ: വീടുകളില്‍ മോഷണ ശ്രമം നടത്തുന്നതിനിടയില്‍ പൊലീസിനെ കണ്ട് ഓടിയ മോഷ്ടാവ് ഒളിച്ചത് ഓടയില്‍. കായംകുളം റെയില്‍വെ സ്റ്റേഷന്‍ പരിസരത്താണ് സംഭവം. തുടര്‍ന്ന് പൊലീസ് ഫയര്‍ഫോഴ്സിനെ വിവരം അറിയിക്കുകയും ഇയാളെ ഓടയില്‍ നിന്ന് പുറത്തെത്തിക്കുകയും ചെയ്തു. ശനിയാഴ്ച പുലര്‍ച്ചെ അഞ്ച് മണിക്കാണ് സംഭവം. കായംകുളം റെയില്‍വെ സ്റ്റേഷന് സമീപത്തുള്ള ഓടയിലാണ് മോഷ്ടാവ് പൊലീസിന്റെ പിടിയിലാകാതിരിക്കുന്നതിനായിഓടയില്‍ ഒളിച്ചത്. പൊലീസ് അറിയിച്ചതിനെത്തുടര്‍ന്ന് സ്ഥലത്തെത്തിയ ഫയര്‍ ഫോഴ്സ് സംഘം ഓടയുടെ സ്ലാബ് പൊളിച്ചു മാറ്റി. ഇതിനിടയില്‍ മോഷ്ടാവ് വീണ്ടും ഓടയുടെ ഉള്ളിലേക്ക് കയറുകയായിരുന്നു. തുടര്‍ന്ന് ഓക്സിജന്‍ സിലിണ്ടറുടെ സഹായത്തോടെയാണ് ഫയര്‍ഫോഴ്സ് സംഘം ഓടക്കുള്ളില്‍ കയറിയത്. അതിസാഹസികമായാണ് മോഷ്ടാവിനെ പിടികൂടി പൊലീസ് സംഘത്തിന് കൈമാറിയത്. തമിഴ്നാട് സ്വദേശിയായ രാജശേഖരനാണ് മോഷ്ടാവ്. ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ ഹരീഷ് കുമാറിന്റെ നേതൃത്വത്തില്‍ ഫയര്‍ ഓഫീസര്‍മാരായ മുകേഷ്, വിപിന്‍, രാജഗോപാല്‍, ഷിജു ടി സാം, ദിനേശ്, സജിന്‍ എന്നിവരടങ്ങുന്ന സംഘമാണ് മോഷ്ടാവിനെ രക്ഷിച്ച് ഓടയ്ക്കുപുറത്ത് എത്തിച്ചത്.
Read More » -
മൊബൈലില്‍ സിനിമ പകര്‍ത്തുന്ന സംഘം പിടിയില്‍; വലയിലായത് ‘രായന്‍’ പകര്‍ത്തുന്നതിനിടെ
കൊച്ചി: തിയേറ്ററില്‍നിന്ന് പുതിയ സിനിമകള്‍ മൊബൈലില്‍ പകര്‍ത്തി വ്യാജപതിപ്പ് പ്രചരിപ്പിക്കുന്ന തമിഴ്നാട് സ്വദേശികള്‍ പിടിയിലായി. തിരുവനന്തപുരത്തെ തിയേറ്ററില്‍നിന്ന് സിനിമ പകര്‍ത്തുന്നതിനിടെയാണ് തിയേറ്റര്‍ ഉടമകളുടെ സഹായത്തോടെ രണ്ടുപേരെ പിടികൂടിയത്. കാക്കനാട് സൈബര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലായിരുന്നു നടപടി. ‘ഗുരുവായൂരമ്പലനടയില്‍’ ഉള്‍പ്പെടെയുള്ള സിനിമകള്‍ പ്രതികള്‍ മൊബൈല്‍ഫോണില്‍ പകര്‍ത്തി പ്രചരിപ്പിച്ചിരുന്നതായാണ് പോലീസ് പറയുന്നത്. ‘ഗുരുവായൂരമ്പലനടയില്‍’ റിലീസ് ചെയ്ത് രണ്ടാംദിവസം ചിത്രത്തിന്റെ വ്യാജപതിപ്പ് പ്രചരിച്ചിരുന്നു. ട്രെയിനിലിരുന്ന് ചിലര്‍ മൊബൈല്‍ഫോണില്‍ വ്യാജപതിപ്പ് കാണുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. ഇതോടെ നിര്‍മാതാക്കളിലൊരാളായ സുപ്രിയ മേനോനാണ് കാക്കനാട് സൈബര്‍ പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് സൈബര്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് രണ്ടുപേര്‍ വലയിലായത്. തിരുവനന്തപുരത്തെ തിയേറ്ററില്‍നിന്നാണ് ‘ഗുരുവായൂരമ്പലനടയില്‍’ മൊബൈല്‍ഫോണില്‍ പകര്‍ത്തിയതെന്ന് സൈബര്‍ പോലീസിന്റെ അന്വേഷണത്തില്‍ വ്യക്തമായിരുന്നു. തുടര്‍ന്ന് തിയേറ്റര്‍ ഉടമകളുടെ സഹായത്തോടെ നിരീക്ഷണം ശക്തമാക്കുകയും പ്രതികളെ പിടികൂടുകയുമായിരുന്നു. തമിഴ്ചിത്രമായ ‘രായന്‍’ മൊബൈല്‍ഫോണില്‍ പകര്‍ത്തുന്നതിനിടെയാണ് രണ്ടുപേരും പിടിയിലായത്. ഇവരെ കാക്കനാട് സൈബര്‍ സ്റ്റേഷനിലെത്തിച്ച് ചോദ്യംചെയ്തുവരികയാണ്. പ്രതികളില്‍ ഒരാളുടെ അറസ്റ്റ് രേഖപ്പെടുത്തിയതായും പോലീസ് അറിയിച്ചു.
Read More » -
ധന്യ കുഴല്‍പ്പണ ഇടപാട് നടത്തി? ഭര്‍ത്താവിനും പങ്കെന്ന് സംശയം, കുടുംബം ഒളിവില്‍
തൃശൂര്‍: വലപ്പാട് മണപ്പുറം കോംപ്‌ടെക് ആന്‍ഡ് കണ്‍സള്‍ട്ടന്‍സ് ലിമിറ്റഡിന്റെ അക്കൗണ്ടില്‍ നിന്നു 19.94 കോടി രൂപ തട്ടിയെടുത്തെന്ന കേസില്‍ പൊലീസ് പിടിലായ ഉദ്യോഗസ്ഥ കൊല്ലം നെല്ലിമുക്ക് സ്വദേശിനി ധന്യ മോഹന്‍ (40) ഭര്‍ത്താവിന്റെ എന്‍ആര്‍ഐ അക്കൗണ്ടിലേക്ക് പണം കൈമാറിയതായി പൊലീസിനു വിവരം ലഭിച്ചു. കുഴല്‍പ്പണ സംഘങ്ങളുടെ സഹായത്തോടെ പണം വിദേശത്തേക്ക് കൈമാറിയോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. ഇന്ന് പുലര്‍ച്ചെ മൂന്നു മണിക്ക് തൃശൂരിലെത്തിച്ച ധന്യ മോഹനെ പൊലീസ് ചോദ്യം ചെയ്യുകയാണ്. കുടുംബം ഒളിവിലാണ്. ഭര്‍ത്താവിനും പിതാവിനും സംഭവത്തില്‍ പങ്കുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നു. ഇന്നലെ കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലാണ് ധന്യ കീഴടങ്ങിയത്. ധന്യയുടെ ഭര്‍ത്താവ് വിദേശത്തായിരുന്നു. അടുത്തിടെയാണ് നാട്ടിലെത്തിയത്. ഭര്‍ത്താവിന്റെ അക്കൗണ്ടിലേക്ക് 25 ലക്ഷവും പിതാവിന്റെ അക്കൗണ്ടിലേക്ക് 40 ലക്ഷവും ധന്യ കൈമാറിയിട്ടുണ്ട്. ധന്യയുടെ അക്കൗണ്ടില്‍ 80 ലക്ഷം ഉണ്ടായിരുന്നു. ധന്യയുടെ പേരില്‍ 5 അക്കൗണ്ടുകള്‍ ഉള്ളതായി കണ്ടെത്തി. ബാങ്ക് അക്കൗണ്ടുകള്‍ പൊലീസ് പരിശോധിക്കുകയാണ്. ചില ബന്ധുക്കളുടെ പേരില്‍ ധന്യ സ്വത്ത്…
Read More » -
പ്രയണബന്ധം തകര്‍ത്തതിന്റെ കാരണക്കാരിയെന്ന് വിശ്വാസം; കൃതിയെ കൊന്നത് മുറിയില്‍നിന്ന് വലിച്ചിറക്കി കഴുത്തറുത്ത്
ബംഗളൂരു: കോറമംഗലയിലെ പിജി ഹോസ്റ്റലില്‍ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയായ യുവാവിനെ പിടികൂടി പൊലീസ്. കൊലപാതകത്തിന് ശേഷം ഒളിവില്‍ പോയ മധ്യപ്രദേശ് സ്വദേശി അഭിഷേകിനെ രഹസ്യകേന്ദ്രത്തില്‍ നിന്നാണ് ശനിയാഴ്ച പുലര്‍ച്ചെ ബംഗളൂരു പൊലീസ് പിടികൂടിയത്. ജൂലൈ 23ന് രാത്രിയായിരുന്നു യുവാവ് ബിഹാര്‍ സ്വദേശിനിയായ കൃതി കുമാരി (24) യെ കൊലപ്പെടുത്തിയത്. കത്തി ഉപയോഗിച്ച് നിരവധി തവണ കുത്തിയ ശേഷം യുവതിയുടെ കഴുത്തറുക്കുകയായിരുന്നു. ക്രൂരമായ കൊലപാതകത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തു വന്നു. ഹോസ്റ്റലിലെ കെയര്‍ ടേക്കര്‍ രാത്രി ഭക്ഷണം കഴിക്കാന്‍ പുറത്തു പോയ തക്കം നോക്കിയാണ് പ്രതിയായ അഭിഷേക് അകത്തു കയറയിത്. മൂന്നാം നിലയിലെ മുറിക്ക് സമീപത്തു വച്ച് യുവാവും കൃതിയുമായി പിടിവലി നടന്നു. ഇതിനു പിന്നാലെയായിരുന്നു ക്രൂരമായ കൊലപാതകം. രക്തം വാര്‍ന്ന് നിലത്തു വീണ കൃതിയുടെ നിലവിളി കേട്ടാണ് മറ്റു മുറികളിലുണ്ടായിരുന്നവര്‍ സംഭവമറിയുന്നത്. ഇവര്‍ ഉടനെ തന്നെ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. കൃതി സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു. കുറച്ച്…
Read More »