Crime

  • ബിഹാറില്‍ നഴ്‌സറിക്കാരന്‍ തോക്കുമായെത്തി വെടിയുതിര്‍ത്തു; മൂന്നാം ക്ലാസുകാരന് പരുക്ക്

    പട്‌ന: ബിഹാറില്‍ ക്ലാസില്‍ തോക്കുമായെത്തി നഴ്‌സറി വിദ്യാര്‍ഥി നടത്തിയ വെടിവയ്പ്പില്‍ മൂന്നാം ക്ലാസുകാരനായ വിദ്യാര്‍ഥിക്ക് പരിക്കേറ്റു. സുപോല്‍ ജില്ലയിലെ ലാല്‍പട്ടിയിലാണ് ഞെട്ടിക്കുന്ന സംഭവം. ബുധനാഴ്ച രാവിലെ സെന്‍്‌റ് ജോവാന്‍ ബോര്‍ഡിങ് സ്‌കൂളിലാണ് അഞ്ച് വയസുകാരന്‍ തോക്കുമായി ക്ലാസിലെത്തിയത്. ബാഗിലൊളിപ്പിച്ച നിലയിലായിരുന്നു തോക്ക്. തുടര്‍ന്ന് ഇതെടുത്ത് മൂന്നാം ക്ലാസുകാരനു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. 10 വയസുകാരന്റെ കൈയിലാണ് വെടിയേറ്റത്- പൊലീസ് സൂപ്രണ്ട് ശൈശവ് യാദവ് പറഞ്ഞു. പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഞ്ച് വയസുകാരനായ കുട്ടിക്ക് എവിടെനിന്ന് തോക്ക് കിട്ടിയെന്നും അതെങ്ങനെ സ്‌കൂളിലേക്ക് കൊണ്ടുവന്നെന്നും കണ്ടെത്താന്‍ ശ്രമിക്കുകയാണ്’- യാദവ് പറഞ്ഞു. ‘വിദ്യാര്‍ഥികളുടെ ബാഗുകള്‍ പതിവായി പരിശോധിക്കാന്‍ ജില്ലയിലുടനീളമുള്ള സ്‌കൂളുകളോട് ഞങ്ങള്‍ ആവശ്യപ്പെടുന്നു. സംഭവം രക്ഷിതാക്കളില്‍ ഏറെ ഉത്കണ്ഠ ഉളവാക്കിയിട്ടുണ്ട്’- എസ്.പി കൂട്ടിച്ചേര്‍ത്തു.

    Read More »
  • സുജിത്ത് അകലാനുള്ള കാരണം ഭാര്യയെന്ന വിശ്വാസം; വഞ്ചിയൂരിലേത് ഭര്‍തൃകാമുകിയുടെ പ്രതികാരം

    തിരുവനന്തപുരം: വഞ്ചിയൂരില്‍ വീട്ടമ്മയെ വീട്ടിലെത്തി എയര്‍ഗണ്‍ കൊണ്ട് വെടിവച്ച സംഭവത്തില്‍ വനിതാ ഡോക്ടര്‍ ദീപ്തിമോള്‍ ജോസി(37)നെ അറസ്റ്റ് ചെയ്തതിന് പിന്നാലെ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. കോട്ടയം സ്വദേശിനിയായ ദീപ്തി കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെ പള്‍മനോളജിസ്റ്റാണ്. പ്രതിയുടെ ഭര്‍ത്താവും ഡോക്ടറാണ്. ആക്രമിക്കപ്പെട്ട ഷിനിയുടെ ഭര്‍ത്താവ് സുജിത്തും ദീപ്തിയുമായി അടുപ്പത്തിലായിരുന്നു. ഒന്നരവര്‍ഷം മുന്‍പ് കൊല്ലത്തെ മറ്റൊരു ആശുപത്രിയില്‍ ഇവര്‍ ഒന്നിച്ച് ജോലി ചെയ്തിരുന്നു. ആ സമയത്തുണ്ടായ അടുപ്പമാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. അടുത്തിടെ ഈ സൗഹൃദം തകര്‍ന്നു. ഷിനിയാണ് ബന്ധത്തിന് തടസമെന്ന് മനസിലായതോടെ കൊല്ലാന്‍ ശ്രമിക്കുകയാണെന്ന് പ്രതി മൊഴി നല്‍കിയതായി റിപ്പോര്‍ട്ടുകളുണ്ട്. ദിവസങ്ങളോളം നീണ്ട തയ്യാറെടുപ്പിനു ശേഷമായിരുന്നു പ്രതി കൃത്യം നടത്താന്‍ എത്തിയത്. തൊട്ടടുത്തു നിന്നു വെടിയുതിര്‍ത്താല്‍ കൊലപ്പെടുത്താമെന്നു കരുതിയാണ് കുറിയര്‍ നല്‍കാനെന്ന വ്യാജേന എത്തിയത്. സുജീത്തിന്റെ വീട് ദീപ്തിക്കു നേരത്തേ അറിയാമായിരുന്നു. പിടിയിലായതോടെ പൊട്ടിക്കരഞ്ഞ ദീപ്തി ഏറെ നേരത്തിനു ശേഷമാണ് ചോദ്യം ചെയ്യലിനോട് സഹകരിച്ചത്. ദേഷ്യവും സങ്കടവും നിറഞ്ഞ മാനസികാവസ്ഥയിലായിരുന്നു ഡോക്ടറുടെ മറുപടികള്‍. മുഖംമറച്ച്…

    Read More »
  • വഞ്ചിയൂരില്‍ യുവതിയെ വെടിവെച്ച സംഭവം; ഡോക്ടറായ യുവതി അറസ്റ്റില്‍

    തിരുവനന്തപുരം: എയര്‍ ഗണ്‍ ഉപയോഗിച്ച് യുവതിയെ വെടിവെച്ച കേസില്‍ പ്രതി അറസ്റ്റില്‍. കൊല്ലം സ്വദേശിയായ ഡോ. ദീപ്തിയെ ആണ് വഞ്ചിയൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെ വനിതാ ഡോക്ടറാണ് ഇവര്‍. ആശുപത്രിയില്‍നിന്ന് ഇവരെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. വെടിയേറ്റ ഷിനിയോടുള്ള വ്യക്തി വൈരാഗ്യമാണ് ആക്രമണത്തിന് കാരണമായതെന്നും പ്രതി പൊലീസിനോട് സമ്മതിച്ചു. രണ്ടുദിവസം മുമ്പാണ് വഞ്ചിയൂര്‍ വള്ളക്കടവ് പങ്കജില്‍ ഷിനിയെന്ന യുവതിയെ ദീപ്തി എയര്‍ഗണ്‍ ഉപയോഗിച്ച് വെടിവെച്ചത്. കൊറിയര്‍ നല്‍കാനുണ്ട് എന്ന വ്യാജേനെ എത്തിയാണ് ഷിനിയെ ആക്രമിച്ചത്. കൊറിയര്‍ കൈപ്പറ്റിയെന്ന് ഒപ്പിടണമെന്ന് ഷിനിയോട് ആവശ്യപ്പെടുകയും ഷിനി പേനയെടുക്കാനായി തിരിഞ്ഞപ്പോള്‍ എയര്‍ ഗണ്‍ ഉപയോഗിച്ച് വെടിയുതിര്‍ക്കുകയുമായിരുന്നു. കൈ കൊണ്ട് പെട്ടെന്ന് തടുക്കാന്‍ ശ്രമിച്ചതിനാല്‍ ഷിനിയുടെ കൈയ്ക്കാണ് വെടിയേറ്റത്. കേന്ദ്രസര്‍ക്കാരിന്റെ എന്‍.ആര്‍.എച്ച്.എം. ജീവനക്കാരിയാണ് ഷിനി. സംഭവത്തിന് ശേഷം കടന്നുകളഞ്ഞ ദീപ്തി ഉപയോഗിച്ചത് വ്യാജ നമ്പര്‍പ്ലേറ്റ് ഘടിപ്പിച്ച കാറായിരുന്നു. ആര്യനാട് സ്വദേശിനി ആഴ്ചകള്‍ക്ക് മുന്‍പ് വില്‍പ്പന നടത്തിയ മറ്റൊരു കാറിന്റെ നമ്പറാണ് വാഹനത്തില്‍ ഉപയോഗിച്ചിരുന്നത്.…

    Read More »
  • ഓണ്‍ലൈന്‍ തട്ടിപ്പില്‍ തിരുവനന്തപുരത്തെ അഭിഭാഷകന് നഷ്ടമായത് ഒരുകോടി രൂപ

    തിരുവനന്തപുരം: ഓണ്‍ലൈന്‍ തട്ടിപ്പില്‍ തലസ്ഥാനത്തെ അഭിഭാഷകന് ഒരു കോടി രൂപ നഷ്ടമായി. അഭിഭാഷകനായ ശാസ്തമംഗലം അജിത്കുമാറിന്റെ പണമാണ് നഷ്ടമായത്. ഓഹരിവിപണിയിലെ നിക്ഷേപത്തിന്റെ മറവിലാണ് പണം തട്ടിയത്. സൈബര്‍ തട്ടിപ്പ് കേസുകളില്‍ കോടതികളില്‍ ഹാജരാകുന്ന അഭിഭാഷകനാണ് ശാസ്തമംഗലം അജിത്കുമാര്‍. സൈബര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

    Read More »
  • രാത്രി മോഷണം നടത്തിയശേഷം നാട്ടില്‍ പോകാന്‍ പോലീസിനോട് പണം ചോദിച്ച തമിഴ്നാട്ടുകാരന്‍ പിടിയില്‍

    ഇടുക്കി: കടയില്‍ മോഷണം നടത്തിയ ശേഷം നാട്ടില്‍ പോകാന്‍ പോലീസിനോട് പണം ചോദിച്ച തമിഴ്നാട് സ്വദേശി പിടിയില്‍. തൊടുപുഴയിലെ വസ്ത്രവ്യാപാര സ്ഥാപനത്തില്‍ മോഷണം നടത്തിയ വില്ലുപുരം വിരിയൂര്‍ പഴയന്നൂര്‍ കോളനി ഹൗസ് നമ്പര്‍ 24-ല്‍ രാധാകൃഷ്ണനെ (59) യാണ് തൊടുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്. സ്ഥാപനത്തിന്റെ വാതിലിന്റെ പൂട്ട് തകര്‍ത്ത് അകത്തു കടന്ന ഇയാള്‍ 2 ലക്ഷം രൂപയാണ് കവര്‍ന്നത്. തുടര്‍ന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് പൊലീസിന്റെ മുന്നില്‍പെട്ടത്. 23 ന് രാത്രി പന്ത്രണ്ടോടെ കോതായിക്കുന്ന് റോഡില്‍ വസ്ത്രങ്ങള്‍ വില്‍ക്കുന്ന സ്ഥാപനത്തിലാണ് ഇയാള്‍ മോഷണം നടത്തിയത്. ചില്ലു വാതിലിന്റെ പൂട്ട് തകര്‍ത്ത് അകത്ത് കയറിയ ഇയാള്‍ സ്ഥാപനത്തില്‍ സൂക്ഷിച്ചിരുന്ന 2,06,030 രൂപ മോഷ്ടിച്ചു. മോഷണത്തിനു ശേഷം നടന്നുവരികയായിരുന്ന ഇയാള്‍ വെങ്ങല്ലൂര്‍ ഷാപ്പുപടിയില്‍ പൊലീസ് പട്രോള്‍ സംഘത്തെ കണ്ട് തിരികെ പോകാന്‍ ശ്രമിച്ചു. ഇതോടെ എസ്ഐ കെ.ഇ.നജീബ് സിപിഒമാരായ ബേസില്‍, നഹാസ്, രതീഷ് എന്നിവരടങ്ങുന്ന സംഘം ഇയാളെ തടഞ്ഞ് നിര്‍ത്തി കാര്യം അന്വേഷിച്ചു. ഏഴല്ലൂരില്‍…

    Read More »
  • അമേരിക്കന്‍ വനിത വനത്തില്‍ കെട്ടിയിട്ട നിലയില്‍; ആധാര്‍ കാര്‍ഡില്‍ തമിഴ്നാട് അഡ്രസ്

    മുംബൈ: യു.എസ് വനിതയെ മഹാരാഷ്ട്രയിലെ വനത്തിനുള്ളില്‍ മരത്തില്‍ ചങ്ങലകൊണ്ട് ബന്ധിച്ച നിലയില്‍ കണ്ടെത്തി. 50 വയസുകാരിയായ സ്ത്രീയ സിന്ധുദുര്‍ഗ് ജില്ലയിലെ വനത്തിലാണ് കണ്ടെത്തിയത്. ശനിയാഴ്ച വൈകിട്ട് വനത്തില്‍നിന്ന് സ്ത്രീയുടെ കരച്ചില്‍ കേട്ട സോനുര്‍ലി ഗ്രാമത്തിലെ ആട്ടിടയനാണ് പൊലീസില്‍ വിവരമറിയിച്ചത്. പൊലീസ് യുവതിയെ ആദ്യം സിന്ധുദുര്‍ഗിലെ സാവന്ത് വാഡി താലൂക്കിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ച് പ്രഥമ ശുശ്രൂഷ നല്‍കി. തുടര്‍ന്ന് കൂടുതല്‍ ചികിത്സക്കായി സിന്ധുദര്‍ഗി ഓറോസിലേക്ക് മാറ്റി. യു.എസ് പാസ്പോര്‍ട്ടിന്റെ കോപ്പിയും തമിഴ്നാട് അഡ്രസിലുള്ള ആധാര്‍ കാര്‍ഡും ഇവരില്‍നിന്ന് കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. രേഖകളില്‍നിന്ന് സ്ത്രീയുടെ പേര് ലളിത കായി എന്നാണെന്ന് കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ 10 വര്‍ഷമായി ലളിത കായി ഇന്ത്യയിലാണ് താമസിക്കുന്നതെന്ന് പൊലീസിന്റെ പ്രാഥമിക പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. കുടുംബ വഴക്കിനെ തുടര്‍ന്ന് തമിഴ്നാട് സ്വദേശിയായ ഭര്‍ത്താവാണ് സ്ത്രീയെ വനത്തില്‍ കെട്ടിയിട്ടതെന്നാണ് പൊലീസിന് ലഭിച്ച വിവരം. ദിവസങ്ങളായി ഭക്ഷണം ലഭിക്കാത്തതിനാല്‍ അവരുടെ ആരോഗ്യനില വഷളായിട്ടുണ്ട്. മൊഴി രേഖപ്പെടുത്താന്‍ പറ്റാത്ത സാഹചര്യമായതിനാല്‍ ആരോഗ്യനില മെച്ചപ്പെട്ട…

    Read More »
  • താനൂരില്‍ 15-കാരനെ കഞ്ചാവ് വലിപ്പിച്ച് ലൈംഗികമായി പീഡിപ്പിച്ചു; രണ്ടുപേര്‍ അറസ്റ്റില്‍

    മലപ്പുറം: പതിനഞ്ചു വയസ്സുള്ള ആണ്‍കുട്ടിയെ സ്‌കൂട്ടറില്‍ കയറ്റിക്കൊണ്ടുപോയി പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ പ്രതികളെ താനൂര്‍ പോലീസ് സാഹസികമായി പിടികൂടി. കോര്‍മാന്‍ കടപ്പുറം കുഞ്ഞിച്ചിന്റെ പുരക്കല്‍ നവാസ്(32), കോര്‍മന്‍ കടപ്പുറം പൗരകത്ത് സഫീര്‍(36) എന്നിവരാണ് പിടിയിലായത്. ശനിയാഴ്ച താനൂരിലേക്ക് നടന്നുപോവുകയായിരുന്ന കുട്ടിയെ താനൂരില്‍ ഇറക്കിത്തരാം എന്നു പറഞ്ഞ് സ്‌കൂട്ടറില്‍ കയറ്റി കൊണ്ടുപോവുകയായിരുന്നു. വഴിയില്‍നിന്ന് മറ്റൊരാളും കയറി . പിന്നീട് ഒഴിഞ്ഞപറമ്പില്‍ കൊണ്ടുപോയി കഞ്ചാവ് വലിക്കാന്‍ നിര്‍ബന്ധിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നുവെന്ന് കുട്ടി മൊഴി നല്‍കി. ലഹരിയിലായിരുന്ന പ്രതികള്‍ പിന്നീട് വേറെയും സ്ഥലങ്ങളില്‍ കുട്ടിയെ കൊണ്ടുപോയി പീഡിപ്പിച്ച് ഉപേക്ഷിക്കുകയായിരുന്നു. നവാസിന്റെ പേരില്‍ കഞ്ചാവ് വില്പന, കൊലപാതകശ്രമം ഉള്‍പ്പെടെ നിരവധി കേസുകള്‍ നിലവിലുണ്ട്. സി.സി.ടി.വി.കളും, ഫോണും കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.

    Read More »
  • ആക്രിസാധനങ്ങള്‍ ഇറക്കുന്നതിടയില്‍ സ്ഫോടനം: കശ്മീരില്‍ നാല് പേര്‍ കൊല്ലപ്പെട്ടു

    ശ്രീനഗര്‍: ജമ്മുകശ്മീരിലെ ബാരാമുള്ളയിലെ സോപോറിലുണ്ടായ സ്ഫോടനത്തെത്തുടര്‍ന്ന് നാല് പേര്‍ കൊല്ലപ്പെട്ടു. ആക്രിക്കടയില്‍ സാധനങ്ങളിറക്കുന്നതിടെയാണ് സ്ഫോടനം ഉണ്ടായത്. ബാരാമുള്ളയിലെ ആക്രിക്കടയിലാണ് സ്ഫോടനം ഉണ്ടായത്. നസീര്‍ അഹമ്മദ് നദ്റൂ, അസം അഷ്റഫ് മിര്‍, ആദില്‍ റാഷിദ് ഭട്ട്, അബ്ദുല്‍ റാഷിദ് ഭട്ട് എന്നിവരാണ് മരിച്ചത്. മരിച്ച നാല് പേരും സോപോര്‍ സ്വദേശികളാണ്. പരിക്കേറ്റവരെ എസ്‌കെഐഎംസ് പ്രവേശിപ്പിച്ചു. സ്ഫോടനത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ നാല് വര്‍ഷമായി ഈ മേഖലയില്‍ യാതൊരു തരത്തിലുള്ള ആക്രമണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടായിരുന്നില്ല. അന്തരിച്ച കശ്മീര്‍ വിഘടനവാദി നേതാവ് സയ്യിദ് അലി ഗീലാനിയുടെ രാഷ്ട്രീയ ശക്തികേന്ദ്രം കൂടിയായിരുന്നു ഈ പ്രദേശം.  

    Read More »
  • നാട്ടിലേക്കുള്ള യാത്ര മുടങ്ങി; മലപ്പുറം സ്വദേശി വിമാനത്താവളത്തിലെ കെട്ടിടത്തില്‍നിന്ന് ചാടിമരിച്ചു

    മലപ്പുറം: ആനമങ്ങാട് പാലോളിപ്പറമ്പ് സ്വദേശി സൗദി അറേബ്യയിലെ ദമാം വിമാനത്താവളത്തിലെ കെട്ടിടത്തില്‍നിന്ന് ചാടി മരിച്ചു. മാണിക്കത്തൊടി മുഹമ്മദ് ഷിഹാബ് (39) ആണ് മരിച്ചത്. ഞായറാഴ്ചയായിരുന്നു സംഭവം. ഉച്ചയോടെ നാട്ടിലേക്കുള്ള വിമാനത്തില്‍ അവധിക്ക് വരുന്നതിനായാണ് ശിഹാബ് വിമാനത്താവളത്തിലെത്തിയത്. എന്നാല്‍ എമിഗ്രേഷന്‍ വിഭാഗത്തിലെ പാസ്പോര്‍ട്ട് പരിശോധനയില്‍ സാങ്കേതിക പ്രശ്നത്തെത്തുടര്‍ന്ന് യാത്രചെയ്യാന്‍ സാധിക്കാത്ത സാഹചര്യമുണ്ടായി. ഇതിനു പിന്നാലെ വിമാനത്താവളത്തിലെ കെട്ടിടത്തില്‍നിന്ന് ചാടുകയായിരുന്നുവെന്നാണ് വിവരം. വരുന്നത് നാട്ടില്‍ അറിയിച്ചിരുന്നു. 17 വര്‍ഷത്തോളമായി പ്രവാസിയായ ഷിഹാബ് ഭാര്യയ്ക്കും രണ്ടു മക്കള്‍ക്കുമൊപ്പം ദമാമിലായിരുന്നു താമസിച്ചിരുന്നത്. ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞ മാസം 23-ന് നാട്ടില്‍ വന്നിരുന്നു. മൂന്നാഴ്ച മുന്‍പ് മാത്രമാണ് മടങ്ങിയത്. പിതാവ്: പരേതനായ കുഞ്ഞാലന്‍. മാതാവ്: പരേതയായ സഫിയ. ഭാര്യ: സഫ്റീന തോട്ടേക്കാട്. മക്കള്‍: സന്‍ഹ സഫിയ, ഷഹ്സാന്‍. സഹോദരങ്ങള്‍: ഫൗസിയ, ഫസീന. നിയമനടപടികള്‍ പൂര്‍ത്തിയാക്കിയശേഷം മൃതദേഹം നാട്ടിലെത്തിക്കും.

    Read More »
  • യുവതിക്കു നേരെ വെടിയുതിര്‍ത്ത സംഭവം: ആക്രമണം നടത്തിയ സ്ത്രീയെ തിരിച്ചറിഞ്ഞു

    തിരുവനന്തപുരം: വഞ്ചിയൂരിലെ വീട്ടില്‍ കുറിയര്‍ നല്‍കാനെന്ന വ്യാജേന മുഖം മറച്ച് എത്തി നാഷനല്‍ ഹെല്‍ത്ത് മിഷന്‍ ഉദ്യോഗസ്ഥ ഷിനിയെ എയര്‍ പിസ്റ്റള്‍ കൊണ്ട് വെടിവച്ചു പരുക്കേല്‍പിച്ച കേസില്‍, ആക്രമണം നടത്തിയ സ്ത്രീയെ പൊലീസ് തിരിച്ചറിഞ്ഞു. നിരീക്ഷണ ക്യാമറയില്‍ നിന്നു ലഭിച്ച ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതിയെ കണ്ടെത്തിയതെന്നാണു സൂചന. ദൃശ്യങ്ങള്‍ ഷിനിയെ കാണിച്ച് പൊലീസ് ഇതു ഉറപ്പുവരുത്തുകയും ചെയ്തു. ഈ സ്ത്രീ കാറില്‍ സഞ്ചരിക്കുന്ന ദൃശ്യവും കാറില്‍ നിന്നു പുറത്തിറങ്ങി നില്‍ക്കുന്ന ദൃശ്യവും നാവായിക്കുളം, കല്ലമ്പലം എന്നിവിടങ്ങളിലെ നിരീക്ഷണ ക്യാമറകളില്‍ നിന്നാണ് പൊലീസിനു ലഭിച്ചത്. പ്രതി കൊല്ലം കരുനാഗപ്പള്ളി സ്വദേശിയാണെന്നു സംശയമുണ്ടെങ്കിലും ഇതു സ്ഥിരീകരിക്കാറായിട്ടില്ലെന്നും ഷിനിയോടുള്ള വ്യക്തി വൈരാഗ്യമാണ് ആക്രമണത്തിനു കാരണമെന്നും പൊലീസ് പറഞ്ഞു. ഞായര്‍ രാവിലെ എട്ടരയോടെയായിരുന്നു ആക്രമണം. പാല്‍ക്കുളങ്ങര ചെമ്പകശേരി ലെയ്‌നിലെ വീട്ടില്‍ കുറിയര്‍ നല്‍കാനെന്ന പേരിലാണ് ഒരു സ്ത്രീ മുഖം മറച്ച് എത്തിയത്. ഷിനിക്കു കുറിയര്‍ ഉണ്ടെന്നും റജിസ്റ്റേഡ് ആയതിനാല്‍ അവര്‍ തന്നെ ഒപ്പിട്ടു വാങ്ങണമെന്നും ഷിനിയുടെ ഭര്‍ത്താവിന്റെ…

    Read More »
Back to top button
error: