Crime
-
സ്റ്റേഷന്‍ മാസ്റ്റര്‍ പത്ത് ലക്ഷം, എന്‍ജിനീയര്‍ 12 ലക്ഷം; റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത് നാലുകോടിയുടെ തട്ടിപ്പ്
കണ്ണൂര്‍: റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത് കണ്ണൂരില്‍ നാലു കോടിയുടെ തട്ടിപ്പ്. കണ്ണൂര്‍ ജില്ലയില്‍ മാത്രം 14 പരാതികളുണ്ട്. 12 ലക്ഷം രൂപ വരെ നഷ്ടപ്പെട്ടവരുണ്ട്. റെയില്‍വേയില്‍ വിവിധ തസ്തികകളില്‍ ജോലി വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തിയത്. ജില്ലയില്‍ നാല് പോലീസ് സ്റ്റേഷനുകളില്‍ തട്ടിപ്പു സംബന്ധിച്ച് സ് രജിസ്റ്റര്‍ചെയ്തു. 35 ലക്ഷം രൂപ നഷ്ടപ്പെട്ടതായി ഒരു ഉദ്യോഗാര്‍ഥി പയ്യന്നൂര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. കോഴിക്കോട് ജില്ലയില്‍ നാലുപേര്‍ ഇത്തരത്തില്‍ തട്ടിപ്പിനിരയായിട്ടുണ്ട്. ഇവര്‍ ഇതുവരെ പരാതി നല്‍കിയിട്ടില്ല. തലശ്ശേരി, പയ്യന്നൂര്‍, ചക്കരക്കല്ല്, പിണറായി എന്നീ പോലീസ് സ്റ്റേഷനുകളിലാണ് തട്ടിപ്പ് സംബന്ധിച്ച് കേസ് രജിസ്റ്റര്‍ ചെയ്തത്. കൊമേഴ്ഷ്യല്‍ ക്ലാര്‍ക്ക് ജോലി ശരിയാക്കി തരാമെന്നു പറഞ്ഞ് റെയില്‍വേയുടെ വ്യാജരേഖ ചമച്ച് രണ്ടുപേരില്‍നിന്ന് 36.5 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചെന്നാണ് തലശ്ശേരി പോലീസില്‍ ലഭിച്ച പരാതി. ഇതില്‍ ശശി, ശരത്ത്, ഗീതാറാണി എന്നിവര്‍ക്കെതിരെ തലശ്ശേരി പോലീസ് കേസെടുത്തു. 2023 നവംബര്‍ 17-ന് തലശ്ശേരി റെയില്‍വേ സ്റ്റേഷനില്‍നിന്നും ചെന്നൈയില്‍നിന്നും…
Read More » -
MDMA യുമായി നാലു യുവാക്കള്‍ തളിപ്പറമ്പില്‍ പിടിയില്‍
കണ്ണൂര്‍: MDMA യുമായി കാറില്‍ വരികയായിരുന്ന നാല് വടകര സ്വദേശികള്‍ തളിപ്പറമ്പില്‍ പിടിയിലായി. കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ഹേമലത. എം IPS ന്റെ കീഴിലുള്ള ലഹരി വിരുദ്ധ സ്‌ക്വാഡും തളിപ്പറമ്പ് എസ്. ഐ മാരായ ദിനേശന്‍ കൊതേരി, സതീശന്‍ കെ. വി എന്നിവരുടെ നേതൃത്വത്തില്‍ ഉള്ള തളിപ്പറമ്പ് പോലീസും സംയുക്തമായി നടത്തിയ നടത്തിയ വാഹന പരിശോധനയില്‍ ആണ് പ്രതികള്‍ പിടിയിലായത്. നര്‍കോട്ടിക് സെല്‍ DYSP പി. കെ ധനഞ്ജയ ബാബുവിന്റെ മേല്‍നോട്ടത്തില്‍ കണ്ണൂര്‍ റൂറല്‍ ജില്ലകളുടെ വിവിധ സ്ഥലങ്ങളില്‍ ശക്തമായ വാഹന പരിശോധനയാണ് കഴിഞ്ഞ ആഴ്ച്ചകളില്‍ നടത്തി വരുന്നത്.ഇന്നലെ രാത്രി 10:30 നു മന്നയില്‍ സയ്യിദ് നഗര്‍ അള്ളാംകുളം റോഡില്‍ വെച്ചാണ് 11.507 ഗ്രാം MDMA യുമായി വടകര സ്വദേശികളായ കുഞ്ഞിപ്പള്ളിയിലെ എം. പി ശരത് (26),ചോറോട് ഈസ്റ്റ്ലെ പി. സി നഹ്നാസ് (23),പയ്യോളിയിലെ ഇ എം ഇസ്മായില്‍ (21), വടകരയിലെ പി വി മുഹമ്മദ് ഷനില്‍ (22)…
Read More » -
ശ്രദ്ധിക്കെണ്ടെ അമ്പാനേ! ജയിലിലുള്ള PFI നേതാക്കളെ സന്ദര്‍ശിച്ചവരുടെ വിവരങ്ങള്‍ പരിശോധിച്ച് ഐ.ബി
ന്യൂഡല്‍ഹി: പോപ്പുലര്‍ ഫ്രണ്ടിനെതിരെ പോലീസും കേന്ദ്ര ഏജന്‍സികളും ഫയല്‍ ചെയ്ത കേസുകളുടെ സ്ഥിതിഗതി വിലയിരുത്തി ഇന്റലിജന്‍സ് ബ്യൂറോ (ഐബി) യോഗം. 2022 സെപ്റ്റംബര്‍ മുതല്‍ ഫയല്‍ ചെയ്ത കേസുകളാണ് ഐബി വിളിച്ചു ചേര്‍ത്ത സ്റ്റാന്‍ഡിങ് ഫോക്കസ് ഗ്രൂപ്പിന്റെയും (എസ്എഫ്ജി) പോലീസിന്റെയും എന്‍ഐഎയുടെയും യോഗത്തില്‍ വിലയിരുത്തിയത്. ജയിലില്‍ കഴിയുന്ന പിഎഫ്‌ഐ നേതാക്കളെ സന്ദര്‍ശിച്ചവരുടെ വിവരങ്ങള്‍, ഒളിവിലുള്ളവരോ രാജ്യം വിട്ടുപോയവരോ ആയ നേതാക്കളെ അറസ്റ്റ് ചെയ്യാനുള്ള ശ്രമങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ യോ?ഗം ചര്‍ച്ച ചെയ്തതായാണ് വിവരം. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങള്‍ക്കിടയില്‍ എന്‍ഐഎ പിഎഫ്‌ഐ നേതാക്കള്‍ക്കെതിരെ നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് തെളിവുകള്‍ ശേഖരിക്കുന്നതിനായി ബിഹാര്‍, യുപി, പഞ്ചാബ്, ഗോവ, തമിഴ്‌നാട്, കര്‍ണാടക, കേരള സംസ്ഥാനങ്ങളില്‍ പരിശോധനകള്‍ നടത്തുകയും ചെയ്തിരുന്നു.
Read More » -
ജീവിതം ആസ്വദിക്കാന്‍ പണം വേണം, പണത്തിന് മോഷണം നടത്തണം! കുടുംബസമേതം ലോഡ്ജില്‍ മുറിയെടുത്ത് ഓപ്പറേഷന്‍; പകല്‍ നാട്ടിലിറങ്ങി കവര്‍ച്ച, പ്രതി പിടിയില്‍
കണ്ണൂര്‍: തളിപ്പറമ്പ് ആന്തൂര്‍കാവിന് സമീപം ചെനാല്‍ തങ്കമണിയുടെ വീട് കുത്തിത്തുറന്ന് 2.80 ലക്ഷം രൂപയും ഒന്നേമുക്കാല്‍ പവനും കവര്‍ന്ന കേസിലെ പ്രതി കന്യാകുമാരി സ്വദേശി കണ്ടല്‍ ഹൗസിലെ പി. ഉമേഷിനെ (ഉമേഷ് റെഡ്ഡി-47) പോലീസ് അറസ്റ്റുചെയ്തു. പ്രതിയില്‍നിന്ന് 70,000 രൂപ കണ്ടെടുത്തു. കുടുംബസമേതം ലോഡ്ജുകളില്‍ താമസിച്ച് മോഷണം നടത്തുന്നതാണ് ഇയാളുടെ രീതിയെന്ന് പോലീസ് പറഞ്ഞു. വ്യാഴാഴ്ച പകലാണ് വീട് കുത്തിത്തുറന്ന് പണവും ആഭരണങ്ങളും കവര്‍ന്നത്. തുടര്‍ന്ന് പോലീസിന്റെ പ്രത്യേക സംഘം അന്വേഷണമാരംഭിച്ചു. ആന്തൂര്‍കാവിന് സമീപത്തെ സി.സി. ടി.വികള്‍ പരിശോധിച്ചു. ഇതില്‍നിന്ന് ലഭിച്ച ചിത്രം പോലീസ് ഉദ്യോഗസ്ഥര്‍ക്കിടയിലെ വാട്‌സാപ്പ് ഗ്രൂപ്പുകളിലെത്തി. തുടര്‍ന്നാണ് ഉമേഷിനെ തിരിച്ചറിഞ്ഞത്. പ്രതി കണ്ണൂര്‍ തോട്ടടയിലെ ഒരു റിസോര്‍ട്ടിലുണ്ടെന്ന വിവരത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ എസ്.ഐ. ദിനേശന്‍ കൊതേരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റുചെയ്തത്. പോലീസ് പറയുന്നതിങ്ങനെ: കവര്‍ച്ചയ്ക്ക് രണ്ടുദിവസം മുന്‍പ് കുടുംബത്തോടൊപ്പം പറശ്ശിനിക്കടവിലെത്തിയ പ്രതി ലോഡ്ജിലാണ് താമസിച്ചത്. ഇലക്ട്രോണിക്‌സ് സാധനങ്ങള്‍ അറ്റകുറ്റപ്പണി നടത്താനെന്ന വ്യാജേനയാണ് കവര്‍ച്ച നടത്താനുള്ള വീട് കണ്ടുവെക്കുക. തങ്കമണിയുടെ…
Read More » -
തമിഴത്തികളെ ദുബായിലെത്തിച്ച് പെണ്‍വാണിഭം, ഇരയായത് സിനിമ-സീരിയല്‍ നടിമാര്‍ അടക്കം 50-ഓളം പേര്‍; മലപ്പുറം സ്വദേശിയായ ക്ലബ് ഉടമ അറസ്റ്റില്‍
ചെന്നൈ: ജോലി വാഗ്ദാനംചെയ്ത് തമിഴ് യുവതികളെ ദുബായില്‍ പെണ്‍വാണിഭത്തിനിരയാക്കിയെന്ന കേസില്‍ അറസ്റ്റിലായ മലയാളിയെ ഗുണ്ടാനിയമം ചുമത്തി ജയിലിലടച്ചു. സിനിമ, സീരിയല്‍ നടിമാര്‍ ഉള്‍പ്പെടെ 50-ഓളംപേര്‍ ഇവരുടെ വലയില്‍ക്കുരുങ്ങിയിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. ദുബായില്‍ ദില്‍റുബ എന്നപേരില്‍ ക്ലബ്ബ് നടത്തുന്ന മലപ്പുറം സ്വദേശി മുസ്തഫ പുത്തന്‍കോട്ടിനെ(56)യാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്ന് അറസ്റ്റുചെയ്ത് ചെന്നൈയിലെത്തിച്ചത്. ചെന്നൈ പോലീസ് കമ്മിഷണര്‍ എ. അരുണിന്റെ ഉത്തരവുപ്രകാരം ഇയാളെ ഗുണ്ടാനിയമംചുമത്തി തടങ്കലിലിട്ടു. ദുബായില്‍നിന്നു രക്ഷപ്പെട്ട് ചെന്നൈയിലെത്തിയ യുവതി നല്‍കിയ പരാതിയില്‍ തമിഴ്‌നാട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പെണ്‍വാണിഭസംഘത്തെക്കുറിച്ച് വിവരം ലഭിച്ചത്. സംഘത്തിന്റെ ഇടനിലക്കാരായ മടിപ്പാക്കം സ്വദേശി എം. പ്രകാശ് രാജ് (24), തെങ്കാശി സ്വദേശി കെ. ജയകുമാര്‍ (40), തൊരൈപ്പാക്കം സ്വദേശി എ. ആഫിയ (24) എന്നിവരെ നേരത്തേ പിടികൂടിയിരുന്നു. ഇവരില്‍നിന്നു കിട്ടിയ വിവരമനുസരിച്ചാണ് മുസ്തഫയ്ക്കെതിരേ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. ഗള്‍ഫ് രാജ്യങ്ങളില്‍ ഹോട്ടലുകളില്‍ ജോലി വാഗ്ദാനംചെയ്തും നൃത്തപരിപാടിക്ക് വന്‍തുക പ്രതിഫലം വാഗ്ദാനംചെയ്തുമാണ് ഇവര്‍ പെണ്‍കുട്ടികളെ കടത്തുന്നത്. ദുബായിലെത്തുന്നവര്‍ക്ക് പഞ്ചനക്ഷത്ര ഹോട്ടലുകളിലെ…
Read More » -
പോക്സോ കേസുകള്‍ കൂടുതല്‍ മലപ്പുറത്ത്; ആറുമാസത്തിനിടെ 241 എണ്ണം
മലപ്പുറം: സംസ്ഥാനത്ത് ഈ വര്‍ഷം ജൂണ്‍ വരെയുള്ള കണക്ക് പ്രകാരം ഏറ്റവും കൂടുതല്‍ പോക്സോ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ജില്ലയായി മലപ്പുറം. ആറ് മാസത്തിനിടെ റിപ്പോര്‍ട്ട് ചെയ്തത് 241 പോക്സോ കേസുകളെന്ന് ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഈ വര്‍ഷം ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള കണക്കാണിത്. ജനുവരി – 43, ഫെബ്രുവരി – 39, മാര്‍ച്ച് – 40, ഏപ്രില്‍ – 35, മേയ് – 46, ജൂണ്‍ – 38 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 2,180 പോക്‌സോ കേസുകളാണ് സംസ്ഥാനത്ത് ഈ വര്‍ഷം ജൂണ്‍ വരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം 499 പോക്സോ കേസുകളാണ് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തത്. 2022, 2021 വര്‍ഷങ്ങളില്‍ കേസുകളുടെ എണ്ണം യഥാക്രമം 526, 462 എന്നിങ്ങനെയായിരുന്നു. അയല്‍വാസികളില്‍ നിന്നും ബന്ധുക്കളില്‍ നിന്നും നേരിടുന്ന അതിക്രമം, പ്രണയബന്ധങ്ങളില്‍ അകപ്പെട്ട് സംഭവിക്കുന്ന ലൈംഗികാതിക്രമം, പ്രകൃതിവിരുദ്ധ പീഡനം എന്നിവയാണ് കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. പോക്സോ…
Read More » -
മോഷ്ടിച്ച ബൈക്കുമായെത്തി അപകടത്തില്‍പെട്ടു; ബൈക്ക് ഓടയില്‍, കുളത്തില്‍ തിരച്ചില്‍
കോട്ടയം: മോഷ്ടിച്ച ബൈക്കുമായെത്തിയ ആള്‍ റോഡരികിലെ കുളത്തില്‍ വീണെന്ന സംശയത്തെത്തുടര്‍ന്നു പൊലീസും അഗ്‌നിരക്ഷാസേനയും പരിശോധന നടത്തി. പള്ളിക്കത്തോട് ചല്ലോലി കുളത്തില്‍ ശനിയാഴ്ച രാവിലെയാണ് സംഭവം. ഇളംപള്ളി സ്വദേശി പുല്ലാംങ്കതകിടിയില്‍, പാട്ടത്തില്‍ കുട്ടപ്പന്റെ ബൈക്കുമായി പുലര്‍ച്ചെ എത്തിയ മോഷ്ടാവാണ് അപകടത്തില്‍പെട്ടത്. വാഹനം മോഷ്ടിച്ചുവരുന്നതിനിടെ കുളത്തിനും റോഡിനും ഇടയിലുള്ള ഓടയില്‍ വീഴുകയായിരുന്നു. ഓടയില്‍ മുന്‍വശം കുത്തിനില്‍ക്കുന്ന നിലയില്‍ രാവിലെയാണ് നാട്ടുകാര്‍ വാഹനം കണ്ടത്.ബൈക്ക് യാത്രക്കാരന്‍ കുളത്തില്‍ വീണെന്ന് നാട്ടുകാര്‍ സംശയം പ്രകടിപ്പിച്ചു.പാമ്പാടിയില്‍നിന്ന് അഗ്‌നി രക്ഷാസേനയെത്തി തിരച്ചില്‍ നടത്തിയെങ്കിലും കുളത്തില്‍ ആളെ കണ്ടെത്താനായില്ല. ഇതിനിടെ വാഹനഉടമ പൊലീസിനെ സമീപിച്ചു.ഇതോടെയാണ് ബൈക്ക് മോഷ്ടിച്ചതാണെന്നു സ്ഥിരീകരിച്ചത്. അപകടത്തെത്തുടര്‍ന്നു മോഷ്ടാവ് വാഹനം ഉപേക്ഷിച്ചുകടന്നതാവാമെന്നു പൊലീസ് പറയുന്നു.
Read More » -
പൂജാ ഖേദ്കറുടെ ഫോണ്‍ സ്വിച്ച് ഓഫ്; ദുബൈയിലേക്ക് കടന്നെന്ന് സൂചന
മുംബൈ: വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി യു.പി.എസ്.സി പരീക്ഷ എഴുതിയെന്ന ആരോപണത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഐഎഎസ് റദ്ദാക്കിയ പൂജ ഖേദ്കര്‍ ദുബൈയിലേക്ക് കടന്നതായി സൂചന. മുന്‍കൂര്‍ ജാമ്യാപേക്ഷ ഡല്‍ഹി കോടതി തള്ളിയതിന് പിന്നാലെയാണ് ഇവര്‍ വിദേശത്തേക്ക് കടന്നത്. ഇവരുടെ ഫോണ്‍ സ്വിച്ച് ഓഫാണ്. ആഗസ്റ്റ് ഒന്നിനാണ് ഇവരുടെ ജാമ്യാപേക്ഷ ഡല്‍ഹി പാട്യാല ഹൗസ് കോടതി പരിഗണിച്ചിരുന്നത്. കേസില്‍ വിശദമായ വാദം കേട്ട കോടതി ആരോപണങ്ങള്‍ ഗൗരവതരമാണെന്ന് ചൂണ്ടിക്കാട്ടി ജാമ്യം നിരാകരിക്കുകയായിരുന്നു. വിശദമായ അന്വേഷണത്തിലും കോടതി ഉത്തരവിട്ടിരുന്നു. താന്‍ നിരപരാധിയാണ് എന്നും എഫ്ഐആര്‍ റദ്ദാക്കണമെന്നുമായിരുന്നു ഇവരുടെ ആവശ്യം. സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ ജൂലൈ 23ന് മൊസൂറിയിലെ ലാല്‍ ബഹദൂര്‍ ശാസ്ത്രി നാഷണല്‍ അക്കാദമി ഓഫ് അഡ്മിനിസ്ട്രേഷനില്‍ പരിശീലനത്തിന് ഹാജരാകാന്‍ പൂജയോട് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇവര്‍ എത്തിയില്ല. ദിവസങ്ങള്‍ക്കകം യുപിഎസ്സി പൂജയുടെ പ്രൊവിഷണല്‍ സ്ഥാനാര്‍ഥിത്വം റദ്ദാക്കി. ഭാവി പരീക്ഷകളില്‍ നിന്ന് വിലക്കുകയും ചെയ്തു. അതിനിടെ, ഭൂമി തര്‍ക്കവുമായി ബന്ധപ്പെട്ട് കര്‍ഷകനു നേരെ തോക്ക് ചൂണ്ടിയ സംഭവത്തില്‍ പൂജയുടെ…
Read More » -
യുവാവിനെ ജീവനോടെ കുഴിച്ചിട്ടു, രക്ഷകരായെത്തിയത് തെരുവുനായ്ക്കള്‍
ലഖ്‌നൗ: നാലുപേര്‍ചേര്‍ന്ന് മര്‍ദിച്ച് അവശനാക്കി ജീവനോടെ മണ്ണില്‍ കുഴിച്ചിട്ട യുവാവിനു രക്ഷകരായെത്തിയത് തെരുവുനായ്ക്കള്‍. ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ ജൂലൈ 18-നാണ് സംഭവം. വസ്തുതര്‍ക്കത്തെത്തുടര്‍ന്ന് തന്നെ മര്‍ദിക്കുകയും മരിച്ചെന്നുകരുതി മണ്ണില്‍ കുഴിച്ചുമൂടുകയുമായിരുന്നെന്ന് രൂപ് കിഷോര്‍ (24) പറഞ്ഞു. അവിടെയെത്തിയ തെരുവുനായ്ക്കൂട്ടം കുഴിച്ചിട്ട സ്ഥലം മാന്തിത്തുരന്നതാണ് രക്ഷയായതെന്ന് കിഷോര്‍ പറഞ്ഞു. നായ്ക്കള്‍ കടിച്ചതോടെ ബോധം തിരിച്ചുകിട്ടുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാരോട് സഹായം അഭ്യര്‍ഥിച്ച കിഷോറിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മകനെ വീട്ടില്‍നിന്ന് ബലമായി പിടിച്ചുകൊണ്ടുപോവുകയായിരുന്നെന്ന് കിഷോറിന്റെ അമ്മ പറഞ്ഞു. നാലുപേര്‍ക്കെതിരേ പരാതിലഭിച്ചതായും സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണെന്നും ആഗ്ര പോലീസ് പറഞ്ഞു.
Read More » -
പൊലീസ് എത്തുന്നതിന് മുന്‍പ് ജീവനൊടുക്കാന്‍ തയാറെടുപ്പ് നടത്തി; വെളിപ്പെടുത്തി വെടിവച്ച വനിതാ ഡോക്ടര്‍
തിരുവനന്തപുരം: വഞ്ചിയൂരില്‍ നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ഉദ്യോഗസ്ഥ ഷിനിയെ വെടിവെച്ച കേസിലെ പ്രതിയായ വനിതാ ഡോക്ടര്‍ പൊലീസ് തന്നെ അന്വേഷിച്ച് എത്തുന്നതിന് മുന്നേ ജീവനൊടുക്കാന്‍ ഒരുങ്ങിയതായി വെളിപ്പെടുത്തി. അന്വേഷണം തന്നിലേക്ക് തിരിയുന്നില്ല എന്ന് മനസിലാക്കിയതിനെത്തുടര്‍ന്നാണ് പ്രതി ഡ്യൂട്ടിക്ക് ഹാജരായത്. ഷിനിയുടെ ഭര്‍ത്താവ് സുജിത്ത് പ്രതിയെ ഫോണ്‍ ചെയ്തിരുന്നു. സംഭവത്തെക്കുറിച്ചുള്ള സുജിത്തിന്റെ ആവര്‍ത്തിച്ചുള്ള ചോദ്യത്തിന് ഒന്നും അറിയില്ല എന്നാണ് പ്രതി മറുപടി നല്‍കിയത്. സുജിത്തിന്റെ ഫോണ്‍ വന്നതിനു ശേഷമാണ് അന്വേഷണം തന്നിലേക്ക് തിരിയുമെന്ന തോന്നലുണ്ടായതും പൊലീസ് അന്വേഷിച്ച് എത്തുന്നതിന് മുന്‍പ് ജീവനൊടുക്കാന്‍ ഒരുങ്ങിയതെന്നുമാണ് പ്രതി പൊലീസിനോട് പറഞ്ഞത്. ഓണ്‍ലൈന്‍ വഴി വെടിവെക്കാനുള്ള എയര്‍ പിസ്റ്റള്‍ വാങ്ങിയതും വ്യക്തമായ ആസൂത്രണത്തോടെയാണെന്നും പ്രതി വെളിപ്പെടുത്തി. ഒരു വട്ടം ലോഡ് ചെയ്ത് വെടിയുതിര്‍ക്കാവുന്ന തോക്കിന് പകരം തുടരെ വെടിയുതിര്‍ക്കാവുന്ന എയര്‍ പിസ്റ്റലിനേക്കുറിച്ച് ഓണ്‍ലൈനില്‍ നോക്കി മനസിലാക്കുകയും അത്തരമൊന്ന് ഓഡര്‍ ചെയ്ത് വരുത്തുകയുമായുന്നു. കൃത്യം കഴിഞ്ഞ് 1.10 മണിക്കൂര്‍ കൊണ്ട് തിരുവനന്തപുരത്തുനിന്ന് കൊല്ലത്തേക്കെത്തിയ പ്രതി രക്ഷപെടാനുള്ള നീക്കങ്ങളും മുന്‍കൂട്ടി…
Read More »