CrimeNEWS

മോഷ്ടിച്ച ബൈക്കുമായെത്തി അപകടത്തില്‍പെട്ടു; ബൈക്ക് ഓടയില്‍, കുളത്തില്‍ തിരച്ചില്‍

കോട്ടയം: മോഷ്ടിച്ച ബൈക്കുമായെത്തിയ ആള്‍ റോഡരികിലെ കുളത്തില്‍ വീണെന്ന സംശയത്തെത്തുടര്‍ന്നു പൊലീസും അഗ്‌നിരക്ഷാസേനയും പരിശോധന നടത്തി. പള്ളിക്കത്തോട് ചല്ലോലി കുളത്തില്‍ ശനിയാഴ്ച രാവിലെയാണ് സംഭവം. ഇളംപള്ളി സ്വദേശി പുല്ലാംങ്കതകിടിയില്‍, പാട്ടത്തില്‍ കുട്ടപ്പന്റെ ബൈക്കുമായി പുലര്‍ച്ചെ എത്തിയ മോഷ്ടാവാണ് അപകടത്തില്‍പെട്ടത്. വാഹനം മോഷ്ടിച്ചുവരുന്നതിനിടെ കുളത്തിനും റോഡിനും ഇടയിലുള്ള ഓടയില്‍ വീഴുകയായിരുന്നു.

ഓടയില്‍ മുന്‍വശം കുത്തിനില്‍ക്കുന്ന നിലയില്‍ രാവിലെയാണ് നാട്ടുകാര്‍ വാഹനം കണ്ടത്.ബൈക്ക് യാത്രക്കാരന്‍ കുളത്തില്‍ വീണെന്ന് നാട്ടുകാര്‍ സംശയം പ്രകടിപ്പിച്ചു.പാമ്പാടിയില്‍നിന്ന് അഗ്‌നി രക്ഷാസേനയെത്തി തിരച്ചില്‍ നടത്തിയെങ്കിലും കുളത്തില്‍ ആളെ കണ്ടെത്താനായില്ല. ഇതിനിടെ വാഹനഉടമ പൊലീസിനെ സമീപിച്ചു.ഇതോടെയാണ് ബൈക്ക് മോഷ്ടിച്ചതാണെന്നു സ്ഥിരീകരിച്ചത്. അപകടത്തെത്തുടര്‍ന്നു മോഷ്ടാവ് വാഹനം ഉപേക്ഷിച്ചുകടന്നതാവാമെന്നു പൊലീസ് പറയുന്നു.

Back to top button
error: