Crime

  • ബ്രഹ്‌മമഗലംകാരിയെ നാടുകടത്തി; വിദേശത്ത് ജോലി വാഗ്ദാനംചെയ്തു ലക്ഷങ്ങള്‍ തട്ടി

    കോട്ടയം: ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവതിയെ കാപപ്രകാരം ജില്ലയില്‍നിന്ന് ഒന്‍പത് മാസത്തേയ്ക്ക് നാടുകടത്തി. ചെമ്പ് ബ്രഹ്‌മമംഗലം മണിയന്‍കുന്നേല്‍ വീട്ടില്‍ അഞ്ജന ആര്‍.പണിക്കരെ (36) യാണ് നാടുകടത്തിയത്. വിദേശ ജോലി വാഗ്ദാനംചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത ഒട്ടേറെ ക്രിമിനല്‍ കേസുകള്‍ ഇവര്‍ക്കെതിരേ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു. തലയോലപ്പറമ്പ്, ഏറ്റുമാനൂര്‍, പെരുമ്പാവൂര്‍, മൂവാറ്റുപുഴ, കോടനാട്, എടത്വ, കീഴ്വായ്പൂര്, കരിങ്കുന്നം, പയ്യന്നൂര്‍ സ്റ്റേഷനുകളില്‍ ഇവര്‍ക്കെതിരേ കേസുണ്ട്.

    Read More »
  • പെണ്‍കുട്ടിയുടെ കൈ പിടിച്ച് ‘ഐ ലവ് യു’ പറഞ്ഞു, ചെക്കന് രണ്ടു വര്‍ഷം തടവ്

    മുംബൈ: പതിനാലുകാരിയുടെ കൈപിടിച്ച് പ്രണയാഭ്യാര്‍ഥന നടത്തിയ യുവാവിന് രണ്ടുവര്‍ഷം തടവ്. മുംബൈയിലെ പ്രത്യേക പോക്‌സോ കോടതിയാണ് 24 വയസ്സുകാരനു രണ്ടുവര്‍ഷം തടവുവിധിച്ചത്. 2019ലാണ് കേസിനാസ്പദമായ സംഭവം. വീടിനടുത്തുള്ള കടയില്‍നിന്ന് സാധനങ്ങള്‍ വാങ്ങി മടങ്ങുകയായിരുന്ന പെണ്‍കുട്ടിയെ പ്രതിയായ യുവാവ് തടഞ്ഞുനിര്‍ത്തുകയും കൈയില്‍ പിടിച്ച് പ്രണയാഭ്യാര്‍ഥന നടത്തിയെന്നുമാണ് പെണ്‍കുട്ടിയുടെ അമ്മ പൊലീസിനു നല്‍കിയ പരാതിയില്‍ പറയുന്നത്. പ്രതിയായ യുവാവിന് അന്ന് 19 വയസ്സായിരുന്നു. സംഭവത്തെത്തുടര്‍ന്ന് ഭയന്ന പെണ്‍കുട്ടി കരഞ്ഞുകൊണ്ട് വീട്ടിലെത്തി വിവരം പറഞ്ഞുവെന്നും അമ്മയുടെ പരാതിയില്‍ പറയുന്നു. പെണ്‍കുട്ടിയെ തടഞ്ഞുനിര്‍ത്തി യുവാവ് പറഞ്ഞ വാക്കുകള്‍ കുട്ടിയുടെ മാനത്തെ ഹനിക്കുന്നതാണെന്ന് ശിക്ഷ വിധിച്ച പോക്‌സോ കോടതി ജഡ്ജി അശ്വിനി ലോഖണ്ഡെ നിരീക്ഷിച്ചു. സംഭവം ചോദിക്കാന്‍ പോയ പെണ്‍കുട്ടിയുടെ അമ്മയെ ‘നിങ്ങള്‍ എന്തുവേണമെങ്കിലും ചെയ്‌തോളൂ’ എന്നു പറഞ്ഞു പ്രതി ഭീഷണിപ്പെടുത്തിയെന്നും ജഡ്ജി വിധിന്യായത്തില്‍ പറഞ്ഞു. ക്രിമിനല്‍ നിയമപ്രകാരമാണ് യുവാവിന് തടവുശിക്ഷ വിധിച്ചത്. അതേസമയം യുവാവിനെതിരെ പോക്‌സോ വകുപ്പുകള്‍ ചുമത്താന്‍ കോടതി തയാറായില്ല.

    Read More »
  • എംബിബിഎസ് വിദ്യാര്‍ത്ഥിനിയുടെ മരണം; സഹപാഠിയെ പൊലീസ് കസ്റ്റഡിയിലെടുത്തു

    മുംബൈ: മഹാരാഷ്ട്രയില്‍ കെട്ടിടത്തില്‍ നിന്ന് വീണ് 21 വയസുകാരി മരിച്ച സംഭവത്തില്‍ സഹപാഠി അറസ്റ്റില്‍. കൃഷ്ണ വിശ്വ വിദ്യാലയത്തില്‍ എംബിബിഎസ് വിദ്യാര്‍ത്ഥിനിയായിരുന്ന പെണ്‍കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് ഒപ്പം പഠിച്ചിരുന്ന ധ്രുവ് ചിക്കാര എന്ന യുവാവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇരുവരും തമ്മില്‍ അടുപ്പത്തിലായിരുന്നുവെന്നും പിന്നീട് ചില പ്രശ്‌നങ്ങളുണ്ടായതായും പൊലീസ് കണ്ടെത്തി. ഇതിന് പിന്നാലെയായിരുന്നു അറസ്റ്റ്. മഹാരാഷ്ട്ര സത്താറയിലെ താമസിച്ചിരുന്ന അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് താഴേക്ക് വീണാണ് പെണ്‍കുട്ടി മരിച്ചത്. സംഭവ ദിവസം യുവാവ് അവിടെ എത്തിയിരുന്നതായും ഇരുവരും തമ്മില്‍ തര്‍ക്കവും വാഗ്വാദവും ഉണ്ടായതായും പൊലീസ് കണ്ടെത്തി. മുമ്പും ഒരുമിച്ച് പഠിച്ചിരുന്ന ഇരുവരും കഴിഞ്ഞ രണ്ട് വര്‍ഷമായി പ്രണയത്തിലായിരുന്നുവെന്നാണ് വിവരം. പിന്നീട് ഇവര്‍ക്കിടയില്‍ ചില പ്രശ്‌നങ്ങളുണ്ടായി. ഫ്‌ലാറ്റില്‍ വച്ചുള്ള തര്‍ക്കത്തിനിടെ യുവാവ് പെണ്‍കുട്ടിയെ താഴേക്ക് തള്ളിയിടുകയായിരുന്നു. മല്‍പ്പിടുത്തത്തിനിടെ യുവാവിന്റെ ശരീരത്തിലും ചെറിയ മുറിവുകളുണ്ടായിരുന്നു. ഇതും പൊലീസിന് നിര്‍ണായക തെളിവായി. പെണ്‍കുട്ടിയുടെ അമ്മയാണ് യുവാവിനെതിരെ പൊലീസില്‍ പരാതി നല്‍കിയത്. ഇയാള്‍ തന്റെ മകളെ ഉപദ്രവിക്കാറുണ്ടായിരുന്നെന്നും മറ്റ്…

    Read More »
  • ബലപ്രയോഗത്തിലൂടെ നിരവധി തവണ പീഡിപ്പിച്ചു, പീഡനം പാരിപ്പള്ളിയിലും കൊല്ലത്തും; സുജിത്ത് മാലി ദ്വീപിലേക്ക് കടന്നുത് വനിതാ ഡോക്ടറെ ഒഴിവാക്കാന്‍

    തിരുവനന്തപുരം: കൂറിയര്‍ നല്‍കാനെന്ന വ്യാജേന വീട്ടിലെത്തി സ്ത്രീയെ വെടിവെച്ച വനിതാ ഡോക്ടര്‍ നല്‍കിയ പീഡന പരാതി കൊല്ലം സിറ്റി പോലീസിനു കൈമാറി. വെടിയേറ്റ സ്ത്രീയുടെ ഭര്‍ത്താവ് സുജിത്ത് പീഡിപ്പിച്ചെന്നാണ് ഡോക്ടറുടെ പരാതി. പാരിപ്പള്ളിയിലും കൊല്ലത്തുംവെച്ച് പീഡിപ്പിച്ചെന്നായിരുന്നു ചോദ്യം ചെയ്യലിനിടെ ഡോക്ടറുടെ വെളിപ്പെടുത്തല്‍. കുറ്റകൃത്യം നടന്നത് കൊല്ലം പോലീസിന്റെ പരിധിയിലായതിനാലാണ് കേസ് അന്വേഷണം കൈമാറിയത്. വെടിവയ്പ് കേസില്‍ തിങ്കളാഴ്ച വഞ്ചിയൂര്‍ പോലീസ് വനിതാ ഡോക്ടറെ കസ്റ്റഡിയില്‍ വാങ്ങും. എറണാകുളം, കോട്ടയം, കൊല്ലം, കുറ്റകൃത്യം നടന്ന ഷിനിയുടെ പാല്‍ക്കുളങ്ങരയിലെ വീട് എന്നിവിടങ്ങളിലെത്തിച്ച് തെളിവെടുക്കണം. വെടിവയ്ക്കാനുപയോഗിച്ച തോക്കും കണ്ടെടുക്കേണ്ടതുണ്ട്. ഇത് കൊല്ലത്തെ ഇവരുടെ ക്വാര്‍ട്ടേഴ്സിലുണ്ടാവുമെന്നാണ് കരുതുന്നത്. കാറിന്റെ വ്യാജ നമ്പരുണ്ടാക്കിയത് സംബന്ധിച്ചും തെളിവുകള്‍ ശേഖരിക്കണം. 2021ല്‍ പാരിപ്പള്ളിയിലും കൊല്ലത്തും വെച്ച് ബലപ്രയോഗത്തിലൂടെ പീഡിപ്പിച്ചെന്നാണ്, ചോദ്യംചെയ്യലിനിടെ വനിതാ ഡോക്ടര്‍ പോലീസിനോടു പറഞ്ഞത്. വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നും തുടര്‍ന്ന് സുജിത്ത് മാലദ്വീപിലേക്ക് കടന്നുകളഞ്ഞെന്നും വനിതാ ഡോക്ടറുടെ മൊഴിയിലുണ്ട്. ഇക്കാലയളവില്‍ വനിതാ ഡോക്ടറും സുജിത്തും കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ഒരുമിച്ചു…

    Read More »
  • യുവമോര്‍ച്ച സംസ്ഥാന നേതാക്കളുടെ നേതൃത്വത്തില്‍ പെണ്‍വാണിഭമെന്ന് പരാതി; കച്ചവടം വിവാഹിതയായ ബി.ജെ.പി പ്രവര്‍ത്തകയെ ഉപയോഗിച്ച്, അശ്ലീല ചിത്രങ്ങളും ദൃശ്യങ്ങളും ഭര്‍ത്താവിന് അയച്ചുകൊടുത്ത് അഞ്ച് ലക്ഷം ആവശ്യപ്പെട്ടു

    കൊല്ലം: യുവമോര്‍ച്ച സംസ്ഥാന നേതാക്കളുടെ നേതൃത്വത്തില്‍ വിവാഹിതയായ ബി.ജെ.പി പ്രവര്‍ത്തകയെ ഉപയോഗിച്ച് പെണ്‍വാണിഭം നടത്തിയതായി പരാതി. ബി.ജെ.പി പ്രവര്‍ത്തകയുമൊത്തുള്ള അശ്ലീല ചിത്രങ്ങളും ദൃശ്യങ്ങളും ഭര്‍ത്താവിന് അയച്ചുകൊടുത്ത് യുവമോര്‍ച്ച നേതാക്കള്‍ അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ടതായും കൊല്ലം ഈസ്റ്റ് സ്റ്റേഷനില്‍ പരാതി ലഭിച്ചു. ബി.ജെ.പി പ്രവര്‍ത്തകയുടെ ഭര്‍ത്താവിന്റെ പരാതി ഇങ്ങനെ: പാര്‍ട്ടി പ്രവര്‍ത്തനത്തിനിടയില്‍ സൗഹൃദം സ്ഥാപിച്ചാണ് യുവമോര്‍ച്ച മുന്‍ ജില്ലാ ഭാരവാഹികള്‍ കൂടിയായ നേതാക്കള്‍ തന്റെ ഭാര്യയെ വലയിലാക്കിയത്. യുവമോര്‍ച്ച നേതാക്കളുടെ സുഹൃത്തായ യുവാവ് തന്റെ ഭാര്യയെ പ്രണയം നടിച്ച് വശത്താക്കി. രണ്ടാഴ്ച മുമ്പ് തന്റെ ഭാര്യയുമായി യുവമോര്‍ച്ച നേതാക്കള്‍ മൂന്നാറില്‍ പോയി ഹോട്ടലില്‍ രണ്ട് ദിവസം തങ്ങി. അവിടെ വച്ച് പകര്‍ത്തിയ അശ്ലീല ചിത്രങ്ങളില്‍ ചിലത് തനിക്ക് അയച്ചുതന്നുവെന്നും അഞ്ച് ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ വീഡിയോ ദൃശ്യങ്ങള്‍ നവമാദ്ധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്നും പറഞ്ഞു. പലപ്പോഴായി വിദേശത്തായിരുന്ന തന്റെ കൈയില്‍ നിന്ന് ഭാര്യയെ ഉപയോഗിച്ച് ലക്ഷങ്ങള്‍ ചോര്‍ത്തിയെടുത്തു. പാര്‍ട്ടി പരിപാടിയെന്ന് തന്നെ വിശ്വസിപ്പിച്ച് ഭാര്യയെ…

    Read More »
  • മോഷ്ടിച്ച സ്‌കൂട്ടറില്‍ കറങ്ങിനടന്ന് മോഷണം; ഇതര സംസ്ഥാനക്കാരായ കമിതാക്കള്‍ പിടിയില്‍

    തിരുവനന്തപുരം: ക്ഷേത്രദര്‍ശനത്തിനെന്ന പേരില്‍ നഗരത്തിലെത്തി മോഷ്ടിച്ച സ്‌കൂട്ടറില്‍ കറങ്ങിനടന്ന് നിരവധി മോഷണം നടത്തിയ കാമുകിയും കാമുകനും പിടിയില്‍. ബാംഗ്ലൂര്‍ ഇലഹങ്ക സ്വദേശി പ്രകാശ്(31), ഇയാളുടെ കാമുകി പശ്ചിമ ബംഗാള്‍ സ്വദേശി ശാശ്വതി പത്ര (22) എന്നിവരെയാണ് തമ്പാനൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. പദ്മനാഭസ്വാമി ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് ഇവര്‍ തമ്പാനൂര്‍ സ്റ്റേഷന്‍ പരിധിയിലെ പാര്‍ത്ഥാസ് ടെക്‌സ്റ്റെയില്‍സിന് സമീപമുള്ള ന്യൂറോണ്‍ സ്റ്റിച്ചിംഗ് സെന്റര്‍ ജീവനക്കാരന്റെ സ്‌കൂട്ടര്‍ മോഷ്ടിച്ച് അതില്‍ കറങ്ങിയായിരുന്നു മറ്റു മോഷണങ്ങള്‍ നടത്തിയത്. കരമന സ്റ്റേഷന്‍ പരിധിയിലെ മൈജി ഷോറൂമില്‍ നിന്ന് ഒരു സി.സി ടിവി ക്യാമറ മോഷ്ടിച്ചു,ക്യൂ.ആര്‍.എസിന്റെ ഷോറൂമില്‍ കയറിയെങ്കിലും ഒന്നും കവര്‍ന്നില്ല. പിന്നീട് വഞ്ചിയൂര്‍ സ്റ്റേഷന്‍ പരിധിയിലെ മാളില്‍ നിന്ന് ടാബ് മോഷ്ടിച്ചു. ഇവരുടെ ബാഗ് പരിശോധിച്ചപ്പോള്‍ 1,10,000 രൂപ വിലവരുന്ന സാംസങ് മൊബൈല്‍ ഫോണ്‍, ക്യാമറയുള്ള എഫ്.എം റേഡിയോ, വിലപിടിപ്പുള്ള ബ്ലാക്ക് മെറ്റല്‍ ഡിസൈന്‍ സാധനങ്ങള്‍ എന്നിവ പൊലീസ് കണ്ടെടുത്തു. ഇതെല്ലാം മോഷ്ടിച്ചതാണെന്ന് തമ്പാനൂര്‍ പൊലീസ് പറഞ്ഞു.…

    Read More »
  • മകളുടെ വിയോഗം ജീവിതം താളംതെറ്റിച്ചു; പറമ്പില്‍ ചിതയൊരുക്കി വീട്ടമ്മ ജീവനൊടുക്കി

    തൃശ്ശൂര്‍: മകള്‍ മരിച്ച ദുഃഖത്തില്‍ കഴിഞ്ഞിരുന്ന വീട്ടമ്മ വീട്ടുപറമ്പില്‍ ചിതയൊരുക്കി ജീവനൊടുക്കി. തൃത്തല്ലൂര്‍ ഏഴാംകല്ല് കോഴിശ്ശേരി പരേതനായ രമേശിന്റെ ഭാര്യ ഷൈനി (52)യാണ് മരിച്ചത്. ഒരു വര്‍ഷം മുമ്പ് ഇളയ മകള്‍ കൃഷ്ണ (25) വിശാഖപട്ടണത്ത് മരിച്ചിരുന്നു. അതിന് ശേഷം കഠിനമായ മാനസിക പ്രയാസത്തിലായിരുന്നു ഷൈനി. ദുബായിലായിരുന്ന മൂത്ത മകള്‍ ബിലു ചൊവ്വാഴ്ച പുലര്‍ച്ചെ എത്തിയപ്പോള്‍ വീടിന്റെ മുന്‍ വാതിലില്‍ താക്കോല്‍ വെച്ച സ്ഥലം കാണിച്ച് കുറിപ്പ് ഒട്ടിച്ച് വെച്ചിരുന്നു. വീടിനകത്ത് ആത്മഹത്യാ കുറിപ്പുകള്‍ കണ്ടു. ഇതോടെ അയല്‍ക്കാരെ വിളിച്ചു. തിരച്ചിലിനിടയിലാണ് മതിലിന് സമീപം പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് മറച്ചത് ശ്രദ്ധയില്‍പ്പെട്ടത്. ഇതിനകത്ത് കത്തിക്കരിഞ്ഞ നിലയില്‍ ഷൈനിയുടെ മൃതദേഹം കണ്ടെത്തി. പൂര്‍ണമായും കത്തിത്തീര്‍ന്ന നിലയിലായിരുന്നു മൃതദേഹം. തിങ്കളാഴ്ച സന്ധ്യയ്ക്ക് ഷൈനിയുടെ വീട്ടുപറമ്പില്‍നിന്ന് സമീപവാസികള്‍ തീ കണ്ടിരുന്നു. മകള്‍ വരുന്നത് മൂലം പറമ്പ് വൃത്തിയാക്കി കത്തിക്കുന്നതാണെന്നാണ് അവര്‍ കരുതിയത്.

    Read More »
  • ഏറ്റുമാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ യുവാവ് ട്രെയിന്‍ തട്ടി മരിച്ചനിലയില്‍

    കോട്ടയം: ഏറ്റുമാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ യുവാവ് ട്രെയിന്‍ തട്ടി മരിച്ചനിലയില്‍. ആത്മഹത്യ ആണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മരിച്ചയാളെ തിരിച്ചറിഞ്ഞില്ല. അപകടത്തെ തുടര്‍ന്ന് 10 മിനിറ്റോളം ട്രെയിന്‍ നിര്‍ത്തിയിട്ടു. രാവിലെ 8.15 ന് ഏറ്റുമാനൂരിലെ പഴയ റെയിവേ സ്റ്റേഷനിലായിരുന്നു സംഭവം. ചെന്നൈ മെയിലാണ് തട്ടിയത്. ട്രെയിന്‍ എത്തിയപ്പോള്‍ ഇയാള്‍ ട്രാക്കില്‍ കയറി നില്‍ക്കുകയായിരുന്നു എന്ന് ലോക്കോ പൈലറ്റ് പൊലീസിന് മൊഴി നല്‍കി. ട്രെയിനിടിച്ച യുവാവ് തല്‍ക്ഷണം മരിച്ചു. റെയില്‍വേ പൊലീസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു. മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. വിവരമറിഞ്ഞ് ഏറ്റുമാനൂര്‍ പൊലീസ് സ്ഥലത്ത് എത്തി. മൃതദേഹത്തിന് അരികില്‍നിന്ന് ഒരു എടിഎം കാര്‍ഡ് ലഭിച്ചിട്ടുണ്ട്. ഇതില്‍ അനില്‍കുമാര്‍ എന്നാണ് എഴുതിയിരിക്കുന്നത്. ഇത് മരിച്ചയാളുടേതാണെന്നു സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.

    Read More »
  • പീഡിപ്പിച്ചതിലുള്ള പ്രതികാരം കൊണ്ടെന്ന് മൊഴി; വെടിയേറ്റ സ്ത്രീയുടെ ഭര്‍ത്താവിനെതിരെ ബലാത്സംഗക്കേസ്

    തിരുവനന്തപുരം: പടിഞ്ഞാറേക്കോട്ടയില്‍ വെടിയേറ്റ ഷിനിയുടെ ഭര്‍ത്താവ് സുജിത്തിനെതിരെ ബലാത്സംഗത്തിന് കേസെടുത്തു. കേസിലെ പ്രതിയായ വനിതാ ഡോക്ടര്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്. തന്നെ പീഡിപ്പിച്ചതിലുള്ള പ്രതികാരമായാണ് സുജിത്തിന്റെ വീട്ടില്‍ കയറി ഭാര്യയെ ആക്രമിച്ചതെന്നാണ് മൊഴി. കഴിഞ്ഞ ഞായറാഴ്ച രാവിലെയാണ് തലസ്ഥാനത്തെ ഞെട്ടിച്ചുകൊണ്ട് പടിഞ്ഞാറേക്കോട്ടയിലെ വീട്ടില്‍ കയറി ഷിനിയെ വെടിവച്ചത്. മുഖം മറച്ചെത്തിയ വനിതാ ഡോക്ടര്‍ ആമസോണ്‍ കൊറിയര്‍ നല്‍കാന്‍ വന്നതാണെന്നായിരുന്നു പറഞ്ഞത്. തുടര്‍ന്ന് ഷിനിയെ വെടിവച്ച ശേഷം അവിടെനിന്ന് കടന്നുകളഞ്ഞു. വന്ന കാറിന്റെ നമ്പറും വ്യാജമായിരുന്നു. തെറ്റിദ്ധരിപ്പിക്കാനായി പുറകില്‍ എല്‍ ബോര്‍ഡും പതിപ്പിച്ചിരുന്നു. ഒരു മണിക്കൂറും 10 മിനിറ്റും കൊണ്ടാണ് ഈ കാര്‍ കൊല്ലത്തെത്തിയതെന്ന് കണ്ടെത്തി. സില്‍വര്‍ കളറിലുള്ള കാര്‍ ആയൂരിലുള്ള പ്രതിയുടെ ഭര്‍ത്താവിന്റെ വീട്ടില്‍ കണ്ടെത്തിയതും നിര്‍ണായകമായി. ഇവരുടെ ഭര്‍ത്താവിന്റെ അച്ഛന്റെ പേരിലുള്ള കാറായിരുന്നു ഇത്. ആരെയും സംശയമില്ലെന്നും ആര്‍ക്കും തന്നോട് വിരോധമുണ്ടാകില്ലെന്നുമായിരുന്നു വെടിയേറ്റ ഷിനിയുടെ മൊഴി. എന്നാല്‍ ഇത് പൊലീസ് വിശ്വസിച്ചില്ല. തുടര്‍ന്ന് ഷിനിയുടെയും സുജിത്തിന്റെയും പ്രതിയുടെയുമെല്ലാം ഫോണ്‍…

    Read More »
  • 15 ക്ഷേത്രങ്ങളില്‍നിന്നും കവര്‍ന്നത് അഞ്ച് ലക്ഷത്തിന്റെ സാധനങ്ങള്‍; മോഷ്ടാവിനെ പിടികൂടിയത് നാടകീയമായി

    തിരുവനന്തപുരം: തലസ്ഥാനത്തെ പതിനഞ്ചോളം ക്ഷേത്രങ്ങളില്‍ നിന്ന് അഞ്ച് ലക്ഷം രൂപയുടെ നിലവിളക്കുകളും സ്വര്‍ണാഭരണങ്ങളും പൂജാപാത്രങ്ങളും മോഷ്ടിച്ച കേസിലെ മുഖ്യപ്രതി അറസ്റ്റില്‍. നെടുമങ്ങാട് തച്ചേരിക്കോണത്ത് വീട്ടില്‍ ജിബിനാണ്(29) പിടിയിലായത്. പുത്തന്‍പാലം ഇരയനാട് സ്വദേശിയായ യുവതിയുടെ ആക്ടീവ സ്‌കൂട്ടര്‍ മോഷ്ടിച്ച് വ്യാജനമ്പര്‍ പതിച്ച് അടുത്ത മോഷണത്തിന് തയ്യാറെടുപ്പുകള്‍ നടത്തുന്നതിനിടയിലായിരുന്നു അന്വേഷണസംഘം ഇയാളെ പിടികൂടിയത്. വട്ടപ്പാറ വേങ്കോട് ഭാഗത്തുവച്ചാണ് പ്രതി പിടിയിലായത്. കഴിഞ്ഞ മാസം ഏഴിന് കൊഞ്ചിറ അയിരവല്ലി തമ്പുരാന്‍ ക്ഷേത്രത്തില്‍നിന്ന് രണ്ട് ലക്ഷം രൂപ വിലമതിക്കുന്ന നിലവിളക്കുകളും പൂജാപാത്രങ്ങളും ആഭരണങ്ങളും ജിബിന്‍ മോഷ്ടിച്ചിരുന്നു. തൊട്ടടുത്ത ദിവസം തന്നെ പെരുംകൂര്‍ തമ്പുരാന്‍ ക്ഷേത്രത്തില്‍നിന്ന് ഒരു ലക്ഷം രൂപയുടെ അമ്പതോളം വിളക്കുകളും കവര്‍ന്നു. ജൂണ്‍ 15ന് ഒഴുകുപാറ വലിയ ആയിരവല്ലി ക്ഷേത്രത്തില്‍ നിന്നും വിളക്കുകളും പൂജാപാത്രങ്ങളുമായി കടന്നുകളയുകയായിരുന്നു. പിന്നാലെ വെമ്പായം ഊരുട്ടമ്പലം ദേവി ക്ഷേത്രത്തില്‍ നിന്ന് ഒന്നരലക്ഷം രൂപ വിലമതിക്കുന്ന നിലവിളക്കുകളും തട്ടുവിളക്കുകളും കവര്‍ന്നു. ജിബിന്‍ ക്ഷേത്രങ്ങളിലെ കാണിക്കവഞ്ചികളില്‍നിന്നും പണം മോഷ്ടിച്ചിട്ടുണ്ട്. നെടുമങ്ങാട് പൂവത്തൂര്‍ മണ്ടക്കാട് അമ്മന്‍ദേവി…

    Read More »
Back to top button
error: