CrimeNEWS

സിപിഎം-എസ്ഡിപിഐ സംഘട്ടനം; കാട്ടാക്കട ഏരിയ കമ്മിറ്റി ഓഫീസ് ആക്രമിച്ച 5 പേര്‍ പിടിയില്‍

തിരുവനന്തപുരം: സിപിഎം കാട്ടാക്കട ഏരിയ കമ്മിറ്റി ഓഫീസിനു നേരേ ഇന്നലെ രാത്രി ഉണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് അഞ്ചു പേര്‍ പൊലീസ് പിടിയില്‍. പല ക്രിമിനല്‍ കേസുകളിലും പ്രതികളായവരാണ് പിടിയിലായത്. തിങ്കളാഴ്ച രാത്രി 10 മണിയോടെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ 2 ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. ഇവര്‍ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

എസ്ഡിപിഐ പ്രവര്‍ത്തകരാണ് ആക്രമണത്തിനു പിന്നിലെന്ന് സിപിഎം ആരോപിച്ചു. ഇന്നലെ എസ്ഡിപിഐ പ്രവര്‍ത്തകനായ കിള്ളി സ്വദേശി ഹാജയ്ക്ക് ആദ്യം വെട്ടേറ്റിരുന്നു. ഇയാള്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ്. ഇതിനു പിന്നാലെയാണ് സിപിഎം ഓഫീസിനു നേരെ ആക്രമണം നടന്നത്.

Signature-ad

ജനുവരിയില്‍ കിള്ളിയില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകന്റെ വീട് ആക്രമിച്ച കേസിലെ പ്രതിയെ ഇന്നലെ വൈകിട്ട് കിള്ളിയിലെ ടര്‍ഫില്‍ വച്ച് ആക്രമിക്കാന്‍ ശ്രമിച്ചതാണ് സംഭവങ്ങള്‍ക്കു തുടക്കമെന്ന് പൊലീസ് പറഞ്ഞു. വിവരമറിഞ്ഞ് പൊലീസ് എത്തുന്നതിനിടെയാണ് ഹാജയ്ക്ക് വെട്ടേറ്റത്. സംഭവത്തില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകരെയും എസ്ഡിപിഐ പ്രവര്‍ത്തകരെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: