Crime

  • ഭാര്യയെ ഭീഷണിപ്പെടുത്തി പെണ്‍കുട്ടിയെ പീഡിപ്പിച്ചു, തുടര്‍ന്നത് നാലു വര്‍ഷം; ദമ്പതിമാര്‍ അറസ്റ്റില്‍

    തിരുവനന്തപുരം: പതിനഞ്ചു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ദമ്പതിമാര്‍ അറസ്റ്റില്‍. ആറ്റിങ്ങല്‍ ഇളമ്പ പാലത്തിന് സമീപം ബിന്ദു ഭവന്‍ വീട്ടില്‍ ശരത് (28), ഭാര്യ മുദാക്കല്‍ പൊയ്മുക്ക് കാട്ടുചന്ത നന്ദനം വീട്ടില്‍ നന്ദ (24) എന്നിവരെയാണ് ആറ്റിങ്ങല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. നാലുവര്‍ഷമായി ബാലികയെ പീഡിപ്പിച്ചുവരുന്നതായാണ് കേസ്. ആറ്റിങ്ങല്‍ മുദാക്കല്‍ പൊയ്കമുക്ക് സ്വദേശിനിയായ വിദ്യാര്‍ഥിനിയാണ് പീഡനത്തിന് ഇരയായത്. പെണ്‍കുട്ടി സ്‌കൂളില്‍ വിഷമിച്ചിരിക്കുന്നതു കണ്ട അധ്യാപിക സ്‌കൂള്‍ കൗണ്‍സിലറെ കൊണ്ട് കൗണ്‍സിലിങ് നടത്തിയതില്‍ നിന്നാണ് പീഡന വിവരം പുറത്തു വന്നത്. തുടര്‍ന്ന് ഇവര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തില്‍ പ്രതികളെ റിമാന്‍ഡ് ചെയ്തു. നന്ദയുടെ സഹായത്തോടെയാണ് ശരത് ബാലികയെ പീഡിപ്പിച്ചത്. നന്ദയ്ക്കു മറ്റൊരാളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച ശരത് തനിക്കൊപ്പം തുടര്‍ന്ന് താമസിക്കണമെങ്കില്‍ പെണ്‍കുട്ടിയെ ഉപദ്രവിക്കാന്‍ സഹായിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഭീഷണിക്ക് വഴങ്ങിയ നന്ദ പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് വീട്ടിലെത്തിച്ചു. 2021 ഏപ്രില്‍ മുതല്‍ 2022 ഫെബ്രുവരി വരെയുള്ള പല സമയങ്ങളിലാണ് പെണ്‍കുട്ടി പീഡനത്തിനിരയായതെന്ന് പൊലീസ് പറഞ്ഞു.…

    Read More »
  • സരിത പണം പലിശയ്ക്ക് കൊടുത്തിരുന്നു; ഇരുനില ആഡംബര വീടിന് മാസ വാടക ഇരുപതിനായിരം

    കൊല്ലം: ബിഎസ്എന്‍എല്‍ മുന്‍ ഉദ്യോഗസ്ഥന്‍ കൈരളി നഗര്‍ കുളിര്‍മയില്‍ സി.പാപ്പച്ചനെ (82) ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ചു കാറിടിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതികളുടെ ബാങ്ക് ഇടപാട് രേഖകള്‍ ഉള്‍പ്പെടെയുളള അന്വേഷണ സംഘം പിടിച്ചെടുത്തു. ആദ്യ നാലു പ്രതികളുടെ വീട്ടില്‍ ഒരേ സമയത്തായിരുന്നു പരിശോധന. ഒന്നാം പ്രതി അനിമോന്‍, രണ്ടാം പ്രതി മാഹിന്‍, മൂന്നാം പ്രതി സരിത, നാലാം പ്രതി കെ.പി. അനൂപ് എന്നിവരുടെ വീടുകളിലായിരുന്നു റെയ്ഡ്. രണ്ടുമണിക്കൂറോളം നീണ്ട പരിശോധനയില്‍ ബാങ്ക് രേഖകളും കേസുമായി ബന്ധപ്പെടുന്ന മറ്റു വിവരങ്ങളും ലഭിച്ചിട്ടുണ്ട്. ഹാഷിഫിന്റെ വീട്ടില്‍ പിന്നീടാണ് എത്തിയത്. ഞായറാഴ്ച ഉച്ചയ്ക്ക് ഒരുമണിക്കുശേഷമാണ് അഞ്ച് പ്രതികളുടെയും വീടുകളില്‍ പോലീസ് പരിശോധന നടത്തിയത്. സരിത വാടകയ്ക്കു താമസിച്ചിരുന്ന തേവള്ളി മൃഗാശുപത്രിക്കു സമീപം കാവില്‍ ഹൗസില്‍ ഒന്നരയോടെയാണ് പോലീസ് എത്തിയത്. ഒന്നിലേറെ എയര്‍ കണ്ടിഷണറുകള്‍ പ്രവര്‍ത്തിപ്പിച്ചിരുന്ന ഇരുനില ആഡംബരവീടിന് മാസം ഇരുപതിനായിരത്തിലേറെ രൂപ വാടക ലഭിക്കുന്നതായി വീട്ടുടമസ്ഥന്‍ പറഞ്ഞു. സരിത ബാങ്കുകളില്‍ പണം നിക്ഷേപിച്ചതിന്റെ രേഖകള്‍ പോലീസ് പരിശോധിച്ചു.…

    Read More »
  • പോസ്റ്റ് ഓഫീസ് നിക്ഷേപ തട്ടിപ്പ് കേസ്; സിപിഎം വനിത നേതാവ് അറസ്റ്റില്‍

    കൊല്ലം: പോസ്റ്റ് ഓഫീസ് നിക്ഷേപ തട്ടിപ്പ് കേസില്‍ സിപിഎം വനിത നേതാവ് അറസ്റ്റില്‍. സിപിഎം ആശ്രാമം ബ്രാഞ്ച് കമ്മറ്റിയംഗവും ഉളിയക്കോവില്‍ സ്വദേശിയുമായ ഷൈലജയാണ് അറസ്റ്റിലായത്. പോസ്റ്റ് ഓഫീസ് മഹിളാ പ്രധാന്‍ ഏജന്റായി പ്രവര്‍ത്തിക്കുകയായിരുന്നു ഷൈലജ. 2017 മുതല്‍ 2022 നിക്ഷേപകരില്‍ നിന്ന് സമാഹരിച്ച തുക പോസ്റ്റ് ഓഫീസില്‍ നിക്ഷേപിച്ചില്ല. നിക്ഷേപകര്‍ തുക മടക്കി വാങ്ങാന്‍ എത്തിയപ്പോഴാണ് തട്ടിപ്പ് മനസ്സിലാക്കുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ അതീവ രഹസ്യമായിട്ടാണ് പൊലീസ് കേസന്വേഷിച്ചതും പ്രതിയെ പിടികൂടിയതും.  

    Read More »
  • പൂച്ചാക്കലെ നവജാത ശിശുവിന്റെ മരണം: മാതാവും കാമുകനും റിമാന്‍ഡില്‍

    ആലപ്പുഴ: തകഴിയില്‍ നവജാത ശിശുവിന്റെ മരണത്തില്‍ അറസ്റ്റിലായ മാതാവും കാമുകനും റിമാന്‍ഡില്‍. യുവതി പൊലീസ് കാവലില്‍ ആശുപത്രിയില്‍ തുടരും. കസ്റ്റഡിയിലുണ്ടായിരുന്ന മൂന്ന് പേരില്‍ യുവതിയെയും കാമുകന്‍ തോമസ് ജോസഫിനെയുമാണ് റിമാന്‍ഡ് ചെയ്തതത്. തോമസാണ് കുഞ്ഞിനെ മറവ് ചെയ്തത്. 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്യാനാണ് പൊലീസ് നീക്കം. മൃതദേഹം മറവ് ചെയ്യാന്‍ സഹായിച്ച സുഹൃത്ത് അശോക് ജോസഫ് കസ്റ്റഡിയിലുണ്ട്. അതേസമയം, കുഞ്ഞിന്റ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ആലപ്പുഴ മെഡിക്കല്‍ കോളജില്‍ പൂര്‍ത്തിയായി. ഇന്നലെയാണ് രക്തസ്രാവം ഉണ്ടായതിനെ തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ യുവതി ചികിത്സ തേടിയെത്തിയത്. സ്ത്രീയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ സ്വകാര്യ ആശുപത്രിയാണ് വിവരം പൊലീസിനെ അറിയിച്ചത്. തുടര്‍ന്ന്, പൊലീസിന്റെ ചോദ്യം ചെയ്യലില്‍ യുവതി ഒരു കുഞ്ഞിന് ജന്മം നല്‍കിയതായി സമ്മതിച്ചു. കുഞ്ഞിനെ കാമുകന് കൈമാറിയെന്നും യുവതി പറഞ്ഞു. കുഞ്ഞിന്റെ മൃതദേഹം യുവതി തകഴി കുന്നുമ്മ സ്വദേശിയായ കാമുകനാണ് കൈമാറിയത്. ഇയാള്‍ സുഹൃത്തിനൊപ്പം ചേര്‍ന്ന്…

    Read More »
  • മകള്‍ ഒളിച്ചോടിയതിന്റെ പ്രതികാരം; കാമുകന്റെ സഹോദരിയെ കൂട്ടബലാത്സംഗംചെയ്ത് അച്ഛന്റെയും കൂട്ടാളികളുടെയും

    ചണ്ഡീഗഡ്: മകള്‍ ഒളിച്ചോടിയതിന്റെ പ്രതികാരത്തില്‍ അച്ഛന്‍ ഉള്‍പ്പെടെയുള്ളവര്‍ കാമുകന്റെ സഹോദരിയെ കൂട്ടബലാത്സംഗം ചെയ്തു. പഞ്ചാബിലെ ലുധിയാന സ്വദേശിനിയും രണ്ടു കുട്ടികളുടെ അമ്മയുമായ യുവതിയാണ് ക്രൂരതയ്ക്കിരയായത്. സംഭവത്തില്‍ ഉത്തര്‍പ്രദേശിലെ ഗോരഖ്പുര്‍ സ്വദേശികളായ രവീന്ദര്‍ സിങ്, സഹോദരന്‍ വരീന്ദര്‍ സിങ്, മകന്‍ അമാന്‍ സിങ്, ഇവരുടെ കൂട്ടാളി സന്തോഷ് സിങ് എന്നിവര്‍ക്കെതിരേ ലുധിയാന ടിബ്ബ റോഡ് പോലീസ് കേസെടുത്തു. മുഖ്യപ്രതിയായ രവീന്ദര്‍ സിങ്ങിന്റെ മകള്‍ ലുധിയാന സ്വദേശിയായ കാമുകനൊപ്പം ഒളിച്ചോടിയിരുന്നു. ഇതിന്റെ പ്രതികാരത്തിലാണ് മകളുടെ കാമുകന്റെ സഹോദരിയെ രവീന്ദര്‍ ഉള്‍പ്പെടെയുള്ളവര്‍ കൂട്ടബലാത്സംഗംചെയ്തത്. ഇതിന്റെ വീഡിയോ പ്രതികള്‍ മൊബൈല്‍ഫോണില്‍ പകര്‍ത്തുകയുംചെയ്തു. കഴിഞ്ഞ ഏപ്രിലിലാണ് രവീന്ദറിന്റെ മകള്‍ ലുധിയാന സ്വദേശിയായ യുവാവിനൊപ്പം ഒളിച്ചോടിയത്. തുടര്‍ന്ന് മകളെ തിരക്കിയാണ് രവീന്ദറും കൂട്ടുപ്രതികളും ലുധിയാനയിലെ യുവാവിന്റെ വീട്ടിലെത്തിയത്. മകളെയും കാമുകനെയും ഇവിടെ കണ്ടെത്താന്‍ കഴിയാതിരുന്നതോടെ രവീന്ദറും കൂട്ടാളികളും യുവാവിന്റെ സഹോദരിയെ കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നു. പോലീസില്‍ പരാതിപ്പെട്ടാല്‍ വീഡിയോ പ്രചരിപ്പിക്കുമെന്നും പ്രതികള്‍ ഭീഷണിപ്പെടുത്തി. മേയ് ഒന്നാം തീയതി യുവതിയുടെ ലുധിയാനയിലെ വീട്ടില്‍വെച്ചായിരുന്നു സംഭവം.…

    Read More »
  • മയിലിനെ കറിവെച്ച് വീഡിയോ പങ്കുവെച്ചു; തെലങ്കാനയില്‍ യൂട്യൂബര്‍ അറസ്റ്റില്‍

    ഹൈദരാബാദ്: തെലങ്കാനയിലെ സിര്‍സില്ലയില്‍ ‘മയില്‍ കറി’ തയ്യാറാക്കി കഴിക്കുന്നതിന്റെ വീഡിയോ പങ്കുവെച്ച യൂട്യൂബര്‍ അറസ്റ്റില്‍. ദേശീയ പക്ഷിയായ മയിലിനെ കറിവച്ച സംഭവത്തില്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു. ഇതേതുടര്‍ന്നാണ് അറസ്റ്റ്. യൂട്യൂബര്‍ കോടം പ്രണയ് കുമാറാണ് അറസ്റ്റിലായത്. ഇയാള്‍ അനധികൃത വന്യജീവി ഉപഭോഗം പ്രോത്സാഹിപ്പിക്കുന്നുവെന്നാണ് ആളുകള്‍ ആരോപിച്ചത്. സംഭവം വിവാദമായതോടെ കുമാറിന്റെ യൂട്യൂബ് ചാനലില്‍നിന്ന് വീഡിയോ നീക്കം ചെയ്തു. വനംവകുപ്പ് കുമാറിനെ പിടികൂടി ‘മയില്‍ക്കറി’ പാകം ചെയ്ത് വീഡിയോ ചിത്രീകരിച്ച സ്ഥലം പരിശോധിച്ചു. വന്യജീവി സംരക്ഷണ നിയമപ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ഒരു സംരക്ഷിത ജീവിയെ കൊല്ലുന്നതിനെ വീഡിയോ പ്രോത്സാഹിപ്പിക്കുന്നെന്ന് അധികൃതര്‍ ആരോപിച്ചു. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വീഡിയോയുടെ നിയമസാധുത അന്വേഷിക്കുകയും ഫോറന്‍സിക് പരിശോധനയ്ക്കായി സാമ്പിളുകള്‍ ശേഖരിക്കുകയും ചെയ്തു. യൂട്യൂബറുടെ രക്തസാമ്പിളുകളും കറിയുടെ ഭാഗങ്ങളും പരിശോധനയ്ക്ക് അയച്ചു. പരിശോധനയില്‍ മയിലിന്റെ ഇറച്ചിയാണെന്ന് തെളിഞ്ഞാല്‍ നടപടിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു.

    Read More »
  • ഭര്‍ത്താവ് കാര്‍ വിറ്റതില്‍ തര്‍ക്കം; യുവതിയുടെ നേതൃത്വത്തില്‍ 20 അംഗസംഘം വീടുകയറി തല്ലി

    കോഴിക്കോട്: താമരശ്ശേരിയില്‍ വീട്ടില്‍ കയറി ആക്രമണം നടത്തിയ സംഭവത്തില്‍ എട്ട് പേര്‍ അറസ്റ്റില്‍. നാല് വാഹനങ്ങളും കസ്റ്റഡിയിലുണ്ട്. ആക്രമണത്തിന് നേതൃത്വം നല്‍കിയ സ്ത്രീയ്ക്ക് പോലീസ് നോട്ടീസ് നല്‍കി. 21 പേര്‍ക്കെതിരെ സംഭവത്തില്‍ കേസെടുത്തു. എരവന്നൂര്‍ സ്വദേശികളായ റുഷൈദ് മുഹമ്മദ്, അബ്ദുള്‍ റഹീസ്, പി.സി.പാലം സ്വദേശികളായ അബ്ദുള്‍ സലാം, ഷഹാന, ഷബീര്‍ മുഹമ്മദ്, നരിക്കുനി സ്വദേശികളായ സാജിദ്, റംഷിദ്, നാഫിദ്, ഷക്കീര്‍ ഹുസൈന്‍ തുടങ്ങിയവരാണ് കേസിലെ പ്രതികള്‍. ചുങ്കം കലറക്കാംപൊയില്‍ അഷ്റഫിന്റെ പരാതിയിലാണ് നടപടി. വാഹനവില്പനയുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നാണ് ഞായറാഴ്ച ഉച്ചയോടെ അക്രമണമുണ്ടായത്. അഷ്റഫിന്റെ വീട്ടിലെത്തിയ 20-ലധികം പേരുള്ള സംഘമാണ് ആക്രമണം നടത്തിയത്. നാല് കാറുകളിലും ബൈക്കുകളിലുമായിട്ടായിരുന്നു ഈ സംഘം എത്തിയത്. അക്രമണത്തില്‍ വീട്ടുടമ ഉള്‍പ്പെടെ നാല് പേര്‍ക്ക് പരിക്കേറ്റിരുന്നു. പരിക്കേറ്റവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രതിയായ ഷഹാനയുടെ ഉടമസ്ഥതയിലുള്ള കാര്‍ ഇവരറിയാതെ ഭര്‍ത്താവ് വിറ്റുവെന്നാണ് പറയുന്നത്. കാര്‍ വാങ്ങുന്നതിന് അഷ്റഫ് അഡ്വാന്‍സും നല്‍കി. എന്നാല്‍, രജിസ്ട്രേഷന്‍ നടപടികള്‍ നടന്നിരുന്നില്ല. ഈ വിവരം…

    Read More »
  • പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിയെ പീഡിപ്പിച്ചെന്ന് ആരോപണം; അധ്യാപകന്‍ ആള്‍ക്കൂട്ട മര്‍ദനത്തില്‍ മരിച്ചു

    അഗര്‍ത്തല: ത്രിപുരയിലെ ഉദയ്പൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്നാരോപിച്ച് ഒരു സംഘം ആളുകള്‍ മര്‍ദിച്ച അധ്യാപകന്‍ മരിച്ചു. ആള്‍ക്കൂട്ട മര്‍ദനത്തിന് രണ്ട് ദിവസം ശേഷം ഞായറാഴ്ചയാണ് അധ്യാപകന്‍ മരിച്ചത്. സംഭവത്തില്‍ ത്രിപുര പൊലീസ് കേസെടുത്തു. ട്യൂഷന്‍ ക്ലാസിലെത്തിയ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്നാരോപിച്ച് ഓഗസ്റ്റ് എട്ടിന് അഭിജിത്ത് ദേയ് (40) എന്നയാള്‍ അറസ്റ്റിലായതായി പൊലീസ് പറഞ്ഞു. ആള്‍ക്കൂട്ടം മര്‍ദിച്ചതിന് ശേഷമാണ് ഇയാളെ ഏരിയ പൊലീസ് സ്റ്റേഷനില്‍ ഏല്‍പ്പിച്ചത്. പോക്‌സോ പ്രകാരം ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഓഗസ്റ്റ് 8 ന് അറസ്റ്റിലായ ഇയാളെ പ്രദേശത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് കോടതി ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. അധ്യാപികനേറ്റ പരിക്കാണ് മരണകാരണം എന്നാരോപിച്ച് കുടുംബാംഗങ്ങള്‍ പൊലീസില്‍ പരാതി നല്‍കി. ഒരു കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തി. റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം മാത്രമേ മരണകാരണത്തെക്കുറിച്ച് പറയാന്‍ കഴിയൂവെന്ന് പൊലീസ് അറിയിച്ചു.

    Read More »
  • മകള്‍ പ്രണയത്തിലായിരുന്നു, ഗര്‍ഭിണിയാണെന്ന് അറിഞ്ഞില്ല; കുഞ്ഞിനെ കൊന്നതോ, ഉത്തരമറിയാന്‍ കാത്തിരിപ്പ്

    ആലപ്പുഴ: തകഴിയില്‍ കുഴിച്ചുമൂടിയ നവജാതശിശുവിന്റെ മൃതദേഹം പുറത്തെടുത്ത് മോര്‍ച്ചറിയിലേക്കു മാറ്റിയെങ്കിലും മരണകാരണമറിയാന്‍ പോസ്റ്റുമോര്‍ട്ടം കഴിയുംവരെ കാത്തിരിക്കണം. ജനിച്ചപ്പോള്‍ത്തന്നെ കുഞ്ഞു മരിച്ചോ…അതോ കൊന്നതാണോ…ആണെങ്കില്‍ ആര്…എവിടെവെച്ച്… പോലീസ് ഉത്തരം തേടുന്നു. ബുധനാഴ്ച പുലര്‍ച്ചെ 1.30-നാണ് പൂച്ചാക്കലിലെ വീട്ടില്‍ മുറിയില്‍വെച്ച് യുവതി പ്രസവിച്ചത്. അച്ഛനുമമ്മയും സഹോദരനും വീട്ടിലുണ്ടായിരുന്നു. കുഞ്ഞിന്റെ കരച്ചില്‍ ആരും കേട്ടിരുന്നില്ലേയെന്ന സംശയവും ബാക്കി. അതേസമയം, മകളുടെ പ്രണയബന്ധം അറിയാമായിരുന്നെന്നും വിവാഹത്തിന് ഇരുവീട്ടുകാരും സമ്മതിച്ചിരുന്നതാണെന്നും യുവതിയുടെ അമ്മ. മകള്‍ ഗര്‍ഭിണിയായിരുന്നത് അറിഞ്ഞില്ലെന്നും ലക്ഷണങ്ങളുണ്ടായിരുന്നില്ലെന്നും അവര്‍ പറഞ്ഞു. തകഴിയില്‍ നവജാതശിശുവിന്റെ മൃതദേഹം കുഴിച്ചിട്ടതായ വാര്‍ത്തയെത്തുടര്‍ന്ന് ജില്ലാ ശിശുസംരക്ഷണയൂണിറ്റിലെ സാമൂഹികപ്രവര്‍ത്തകയാണ് അമ്മയുടെ മൊഴിയെടുത്തത്. ജയ്പുരില്‍നിന്നു ഫൊറന്‍സിക് സയന്‍സില്‍ ഡിഗ്രിയെടുത്തശേഷം തിരുവനന്തപുരത്ത് സ്റ്റേറ്റ് ലാബില്‍ ജോലിചെയ്യുകയായിരുന്നു യുവതി. കാമുകന്‍ തകഴിയിലുള്ളതാണെന്നും ജയ്പുരില്‍ ഹോട്ടല്‍ മാനേജ്മെന്റ പഠിച്ചിരുന്നെന്നും തുടര്‍ന്ന്, അമ്പലപ്പുഴയില്‍ ജലഅതോറിറ്റിയില്‍ ജോലിനോക്കിയിരുന്നതാണെന്നും അവര്‍ പറഞ്ഞു. ഗര്‍ഭത്തിന്റേതായ ലക്ഷണങ്ങളൊന്നും മകളിലുണ്ടായിരുന്നില്ല. വയറുവേദനയെത്തുടര്‍ന്ന് കുത്തിവെപ്പെടുത്തിരുന്നു. തുടര്‍ന്ന്, രാവിലെ രക്തസ്രാവം കണ്ടതോടെയാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. സ്‌കാനിങ്ങില്‍ പ്രസവം നടന്നതായി സൂചനയുള്ളതായി ഡോക്ടര്‍…

    Read More »
  • വനിതാ ഡോക്ടറെ പീഡിപ്പിച്ച് കൊന്ന പ്രതി അശ്ലീല വീഡിയോകള്‍ക്ക് അടിമ; തെളിവ് നശിപ്പിക്കാന്‍ വസ്ത്രം അലക്കി

    കൊല്‍ക്കത്ത: ആര്‍.ജി.കാര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി സഞ്ജയ് റോയ് കൃത്യത്തിന് ശേഷം വസ്ത്രങ്ങള്‍ അലക്കിയതായി പൊലീസ്. വെള്ളിയാഴ്ച പുലര്‍ച്ചെ കൃത്യം നടത്തിയ ശേഷം ഇയാള്‍ താമസിച്ചിരുന്ന സ്ഥലത്തേക്ക് മടങ്ങിയതായി പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. തുടര്‍ന്ന് മദ്യലഹരിയില്‍ ഉറങ്ങി. ഉറക്കമുണര്‍ന്ന ശേഷം തെളിവ് നശിപ്പിക്കാനായാണ് തന്റെ വസ്ത്രം കഴുകിയതെന്ന് ചോദ്യം ചെയ്യലിനിടെ പ്രതി സമ്മതിക്കുകയായിരുന്നു. സംഭവത്തില്‍ നിര്‍ണായക തെളിവായ പ്രതിയുടെ ഷൂസും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ രക്തക്കറ ഉള്ളതായാണ് ഫൊറന്‍സിക് പരിശോധനയില്‍ കണ്ടെത്തിയത്. അതേസമയം, പ്രതിയായ സഞ്ജയ് റോയ് അശ്ലീല വീഡിയോകള്‍ സ്ഥിരമായി കണ്ടിരുന്നതായി പൊലീസ് പറയുന്നത്. ഇയാളുടെ മൊബൈല്‍ ഫോണില്‍ നിന്ന് നിരവധി അശ്ലീല വീഡിയോകളും കണ്ടെടുത്തിട്ടുണ്ട്. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചതായി കൊല്‍ക്കത്ത പൊലീസ് അറിയിച്ചു. കേസ് അന്വേഷിക്കുന്ന കൊല്‍ക്കത്ത പൊലീസിന്റെ എസ്‌ഐടി സംഘം ഞായറാഴ്ച ഫൊറന്‍സിക് യൂണിറ്റിനൊപ്പം ആശുപത്രിയിലെ സെമിനാര്‍ ഹാളില്‍ നിന്ന് സാംപിളുകള്‍ ശേഖരിച്ചിരുന്നു. ആശുപത്രിയിലെ…

    Read More »
Back to top button
error: