CrimeNEWS

ഡോണ ഗര്‍ഭഛിദ്രത്തിനു ശ്രമിച്ചു, അലസിയെന്നു കരുതി; പരാജയപ്പെട്ടതോടെ രഹസ്യ പ്രസവം

ആലപ്പുഴ: തകഴിയില്‍ നവജാത ശിശുവിന്റെ മരണവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കുഞ്ഞിന്റെ അമ്മ പാണാവള്ളി പഞ്ചായത്ത് 13-ാം വാര്‍ഡ് ആനമൂട്ടില്‍ച്ചിറ ഡോണ ജോജി (22) നേരത്തേ ഗര്‍ഭഛിദ്രത്തിനു ശ്രമിച്ചെന്ന് റിപ്പോര്‍ട്ട്. അതു പരാജയപ്പെട്ടപ്പോഴാണ്, രഹസ്യമായി പ്രസവിച്ച ശേഷം ബാക്കി തീരുമാനിക്കാം എന്നതിലേക്കു ഡോണയും കുഞ്ഞിന്റെ അച്ഛനായ തോമസ് ജോസഫും എത്തിയത്. ഗര്‍ഭഛിദ്രത്തിനു ഗുളിക കഴിച്ചെന്നും ഗര്‍ഭം അലസിയെന്നാണു കരുതിയതെന്നും ഇവര്‍ പൊലീസിനോടു പറഞ്ഞു.

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള ഡോണ പൊലീസ് നിരീക്ഷണത്തിലാണ്. കൂടുതല്‍ ചോദ്യം ചെയ്യാനായി പൊലീസ് കസ്റ്റഡി അപേക്ഷ നല്‍കും. ഇരുവരുടെയും ഫോണ്‍വിളി വിവരങ്ങള്‍ കോടതിയുടെ അനുവാദത്തോടെ പരിശോധിക്കാനും ആലോചിക്കുന്നു. ജനിച്ചു മണിക്കൂറുകള്‍ കഴിഞ്ഞാണ് കുഞ്ഞിനെ പോളിത്തീന്‍ കവറിലാക്കി ഡോണ കൊടുത്തുവിട്ടത്. കുഞ്ഞിനെ പാലൂട്ടിയതായി സൂചനയില്ല. അപ്പോള്‍ ജീവനുണ്ടായിരുന്നെന്നും ജനിച്ചപ്പോള്‍ കരഞ്ഞെന്നും പിന്നെ കരഞ്ഞില്ലെന്നുമാണു ഡോണ നല്‍കിയ മൊഴി. പക്ഷേ മരിച്ചിരുന്നുവെന്നാണ് തോമസിന്റെ മൊഴി.

Signature-ad

ഡോണാ ജോജി കഴിഞ്ഞ ഏഴാം തീയതി പുലര്‍ച്ചെയായിരുന്നു വീട്ടില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. തുടര്‍ന്ന് കുഞ്ഞിനെ വീടിന്റെ സണ്‍ഷേഡില്‍ ഒളിപ്പിച്ചു. ശേഷം കുഞ്ഞിനെ കാമുകനെ ഏല്‍പ്പിക്കുകയായിരുന്നു. തോമസ് ജോസഫും സുഹൃത്ത് അശോക് ജോസഫും ചേര്‍ന്നാണ് കുഞ്ഞിന്റെ മൃതദേഹം കുഴിച്ചുമൂടിയത്.

Back to top button
error: