CrimeNEWS

ഫോണിലൂടെ പരിചയപ്പെട്ട ആള്‍ക്ക് വീട്ടമ്മ നല്‍കിയത് ഒരു കോടി; മുങ്ങിയ പ്രതിയെ പൊക്കി

കൊച്ചി: വീട്ടമ്മയെ പറ്റിച്ച് ഒരു കോടിയോളം രൂപ തട്ടിയ കേസിലെ പ്രധാന പ്രതി പിടിയില്‍. ഗുജറാത്ത് സ്വദേശി വിജയ് സോന്‍ഖറിനെയാണ് എറണാകുളം റൂറല്‍ പൊലീസ് സാഹസികമായി പിടികൂടിയത്. ഓണ്‍ലൈന്‍ ട്രേഡിംഗിലൂടെ ലക്ഷങ്ങള്‍ ലാഭം വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. ഓണ്‍ലൈന്‍ തട്ടിപ്പ് കേസുകളിലെ പ്രധാനകണ്ണിയാണ് അഹമ്മാബാദില്‍ നിന്ന് പിടിയിലായ സോന്‍ഖര്‍.

സാമൂഹിക മാദ്ധ്യങ്ങളിലൂടെ പരിചയപ്പെട്ട ശേഷം ഓണ്‍ലൈന്‍ ട്രേഡിംഗിലൂടെ ലക്ഷങ്ങള്‍ ലാഭം ഉണ്ടാകാമെന്ന് പറഞ്ഞ് പണം കൈക്കലാക്കുന്നതാണ് തട്ടിപ്പ് രീതി. മാസങ്ങള്‍ക്ക് മുന്‍പാണ് തട്ടിപ്പ് സംഘം കൊച്ചിയിലെ വീട്ടമ്മയെ പരിചയപ്പെടുന്നത്. ഓണ്‍ലൈന്‍ നിക്ഷേപത്തിന് വലിയ ലാഭമായിരുന്നു വാഗ്ദാനം. ആദ്യം നിക്ഷേപിച്ച തുകയ്ക്ക് ലാഭവിഹിതമെന്ന രീതിയില്‍ കുറച്ച് തുക നല്‍കി.

Signature-ad

പിന്നാലെ വീട്ടമ്മ കൂടുതല്‍ തുക തട്ടിപ്പ് സംഘം ആവശ്യപ്പെട്ട വിവിധ അക്കൗണ്ടുകളിലേക്ക് നിക്ഷേപിക്കുകയായിരുന്നു. നിക്ഷേപിച്ച പണത്തിന് വന്‍ ലാഭം സാമൂഹികമാദ്ധ്യമത്തിലെ പേജുകളില്‍ പ്രദര്‍ശിപ്പിച്ചു. ഇങ്ങനെ ഒരു കോടി ഇരുപത്തിയഞ്ച് ലക്ഷം രൂപയാണ് വീട്ടമ്മ നല്‍കിയത്. ഒടുവില്‍ പണം തിരികെ എടുക്കാന്‍ ശ്രമിച്ചപ്പോഴാണ് അമളി മനസിലായത്. പിന്നാലെ തട്ടിപ്പ് സംഘം അപ്രത്യക്ഷരായി. ബന്ധപ്പെട്ടിരുന്ന ഫോണ്‍നമ്പറും പ്രവര്‍ത്തന രഹിതമായി. ഇതോടെയാണ് വീട്ടമ്മ പൊലീസില്‍ പരാതി നല്‍കിയത്. ദിവസങ്ങള്‍ നീണ്ട പൊലീസിന്റെ ശ്രമങ്ങള്‍ക്കൊടുവിലാണ് പ്രതിയെ പിടിക്കാനായത്.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: