Crime

  • നടിയുടെ ലൈംഗിക പീഡന പരാതി; മുകേഷിനെ ചോദ്യംചെയ്യുന്നു, ഹാജരായത് അഭിഭാഷകനൊപ്പം

    കൊച്ചി: ലൈംഗിക അതിക്രമ കേസില്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരായി നടനും എംഎല്‍എയുമായ മുകേഷ്. ചൊവ്വാഴ്ച രാവിലെ 10.15ഓടെ അഭിഭാഷകനൊപ്പമാണ് മുകേഷ് പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായത്. വടക്കാഞ്ചേരി പോലീസും മരട് പോലീസും രജിസ്റ്റര്‍ ചെയ്ത രണ്ട് കേസുകളാണ് മുകേഷിനെതിരേ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഈ കേസുകളിലാണ് ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നത്. കേസില്‍ നേരത്തെ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. അതിനാല്‍ അറസ്റ്റ് നടപടികള്‍ ഉണ്ടാകില്ല. ലൈംഗിക പീഡന പരാതികളിന്മേല്‍ നേരത്തെ തന്നെ പരാതിക്കാരികളുടെ വിശദമായ മൊഴിയടക്കം പ്രത്യേക അന്വേഷണസംഘം ശേഖരിച്ചിരുന്നു. കൂടാതെ പ്രാഥമിക വിവരശേഖരണവും അന്വേഷണസംഘം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികളെ ചോദ്യം ചെയ്യുന്ന നടപടിയിലേക്ക് കടക്കുന്നത്. അതേസമയം, മുന്‍കൂര്‍ ജാമ്യം നല്‍കിക്കൊണ്ടുള്ള ഹര്‍ജിയില്‍ പരാതിക്കാരിയുടെ മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്ന് കോടതി നിരീക്ഷിച്ചിരുന്നു. ആലുവ സ്വദേശിയായ യുവതിയാണ് മുകേഷ്, മണിയന്‍പിള്ള രാജു, അഡ്വ. ചന്ദ്രശേഖര്‍ അടക്കമുള്ള ഏഴ് പേര്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് പരാതി ഉന്നയിച്ചത്. 2009-ലാണ് സംഭവം നടന്നതെന്നാണ്…

    Read More »
  • സിദ്ദിഖിന് തിരിച്ചടി; ലൈംഗിക അതിക്രമ കേസില്‍ മുന്‍കൂര്‍ ജാമ്യമില്ല, അറസ്റ്റ് ഉടന്‍?

    കൊച്ചി: ലൈംഗികാതിക്രമ കേസില്‍ നടന്‍ സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി തള്ളി. ജസ്റ്റിസ് സി.എസ്. ഡയസ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. ഇതോടെ കേസില്‍ അറസ്റ്റ് ഉടന്‍ ഉണ്ടായേക്കുമെന്നാണ് വിവരം. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി നേരത്തെ വാദം കേട്ടിരുന്നെങ്കിലും വിധി പറയുന്നത് മാറ്റിവെക്കുകയായിരുന്നു. നേരത്തെ സമാന ആരോപണങ്ങള്‍ നേരിട്ട ഹര്‍ജിക്കാര്‍ക്ക് ഹൈക്കോടതി നേരത്തേ ജാമ്യം അനുവദിച്ചിരുന്നു. പരാതിക്കാരിയായ യുവനടി, സിദ്ദിഖിനെതിരേ ബലാത്സംഗ ആരോപണം മുന്‍പ് ഉന്നയിച്ചിട്ടില്ലെന്നും പരാതി അടിസ്ഥാനമില്ലാത്തതാണെന്നും ഹര്‍ജിക്കാരനായി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ബി. രാമന്‍പിള്ള വാദിച്ചു. 2012-ലാണ് സംഭവം നടന്നുവെന്ന് ആരോപിക്കുന്നത്. സൂക്ഷ്മമായി തയാറാക്കിയ കഥയാണ് പരാതിക്കാരി ഉയര്‍ത്തിയതെന്നാണ് സിദ്ദീഖിന്റെ ആരോപണം. എന്നാല്‍, പല വസ്തുതകളും സിദ്ദിഖ് മറച്ചുവെക്കുകയാണെന്നും ഇരുവരും മസ്‌ക്കറ്റ് ഹോട്ടലില്‍ എത്തിയതിന് തെളിവുണ്ടെന്നും സര്‍ക്കാരിനായി ഹാജരായ അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി. നാരായണന്‍ കോടതിയില്‍ വാദം ഉന്നയിച്ചിരുന്നു. സിനിമയുടെ സ്‌ക്രീനിംഗുമായി ബന്ധപ്പെട്ട തെളിവുകളും ഇരുവരും സംഭവ ദിവസം മസ്‌കറ്റ് ഹോട്ടലില്‍ എത്തിയതിന്റേയും തെളിവുകള്‍ അന്വേഷണ സംഘത്തിന്…

    Read More »
  • തമിഴ്‌നാട്ടില്‍ വീണ്ടും ഏറ്റുമുട്ടല്‍ കൊല; ആംസ്‌ട്രോങ് വധക്കേസിലെ ഒരു പ്രതികൂടി കൊല്ലപ്പെട്ടു

    ചെന്നൈ: തമിഴ്‌നാട്ടില്‍ വീണ്ടും ഏറ്റുമുട്ടല്‍ കൊല. ബിഎസ്പി സംസ്ഥാന അധ്യക്ഷന്‍ ആംസ്‌ട്രോങ് വധക്കേസിലെ പ്രതി സീസിങ് രാജയാണ് കൊല്ലപ്പെട്ടത്. രണ്ടര മാസത്തിനിടെ തമിഴ്‌നാട്ടിലെ മൂന്നാമത്തെ ഏറ്റുമുട്ടല്‍ കൊലയാണിത്. ആന്ധ്രാപ്രദേശിലെ കടപ്പയില്‍ നിന്ന് ഇന്നലെയാണ് സീസിങ് രാജ പിടിയിലായത്. നീലങ്കരൈയില്‍ തെളിവെടുപ്പിന് എത്തിച്ചപ്പോള്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ വെടിയുതിര്‍ത്തു എന്നാണ് പൊലീസ് ഭാഷ്യം. വയറിനും നെഞ്ചിലും വെടിയേറ്റ സീസിങ് രാജയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. ഇതോടെ ആംസ്ട്രോങ് കൊലക്കേസില്‍ അറസ്റ്റിലായവരില്‍ രണ്ടാമത്തെ പ്രതിയാണ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുന്നത്. നേരത്തെ ഡല്‍ഹിയില്‍ നിന്ന് അറസ്റ്റിലായ തിരുവെങ്കിടവും ഏറ്റുമുട്ടലില്‍ മരിച്ചിരുന്നു. ഇതിന് പിന്നാലെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ കുപ്രസിദ്ധ ഗുണ്ടാനേതാവ് കാക്കത്തോപ്പ് ബാലാജിയും പൊലീസ് ഏറ്റുമുട്ടലിലാണ് കൊല്ലപ്പെട്ടത്. പേരംബൂരില്‍ ജൂലൈ അഞ്ചിന് ആംസ്‌ട്രോങ് കൊലചെയ്യപ്പെട്ടതിന് പിന്നാലെ ചെന്നൈ കമ്മീഷണറായി ചുമതലയേറ്റ എന്‍.അരുണ്‍ ഗുണ്ടകളോട് കര്‍ശന നിലപാടാണ് സ്വീകരിച്ചത്. ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ തുടരുന്നതിനെതിരെ രൂക്ഷമായ വിമര്‍ശനം ഉയരുന്നുണ്ട്.

    Read More »
  • നഗ്‌നചിത്രങ്ങള്‍ പകര്‍ത്തി വര്‍ഷങ്ങളോളം വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു; ആളൂരില്‍ ട്യൂഷന്‍ സെന്റര്‍ ഉടമ അറസ്റ്റില്‍

    തൃശൂര്‍: ആളൂരില്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ ട്യൂഷന്‍ അദ്ധ്യാപകന്‍ അറസ്റ്റില്‍. ഭീഷണിപ്പെടുത്തി നഗ്‌ന ചിത്രങ്ങള്‍ പകര്‍ത്തിയെന്ന പരാതിയില്‍ വെള്ളാഞ്ചിറ സ്വദേശി ശരത്തിനെയാണ് (28) പൊലീസ് അറസ്റ്ര് ചെയ്തത്. മൂന്ന് ട്യൂഷന്‍ സെന്ററുകളുടെ ഉടമയാണ് ഇയാള്‍. സുഹൃത്തിനോടായിരുന്നു പെണ്‍കുട്ടി പീഡന വിവരം ആദ്യം പറഞ്ഞത്. പിന്നീട് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. മൂന്ന് വര്‍ഷമായി ഭീഷണിപ്പെടുത്തി ലൈംഗികമായി ഉപദ്രവിച്ചു എന്നാണ് പരാതിയിലുള്ളത്. നഗ്‌ന ചിത്രങ്ങള്‍ ശരത്തിന്റെ കൈവശം ഉള്ളതിനാലാണ് പെണ്‍കുട്ടി പരാതി നല്‍കാതിരുന്നത്. ആരോടെങ്കിലും പറഞ്ഞാല്‍ ചിത്രങ്ങള്‍ പുറത്തുവിടുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തിയിരുന്നു. പെണ്‍കുട്ടിയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ നിയന്ത്രിച്ചിരുന്നതും ശരത്താണ്. പിടിയിലാകുന്നതിന് മുമ്പ് ഫോണില്‍ നിന്ന് പെണ്‍കുട്ടിയുടെ ചിത്രങ്ങള്‍ ഇയാള്‍ ഡിലീറ്റ് ചെയ്തിരുന്നു. തെളിവുകള്‍ ശേഖരിക്കാനായി ഫോണ്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. കുട്ടി പ്ലസ്ടുവിന് പഠിക്കുമ്പോഴാണ് പീഡനം തുടങ്ങിയത്. പിന്നീട് കുട്ടി കടുത്ത മാനസിക സംഘര്‍ഷത്തിലായി. എഞ്ചിനീയറിംഗ് പഠനത്തിനായി പോയപ്പോഴാണ് അവിടെയുള്ള സുഹൃത്തിനോട് കാര്യം പറഞ്ഞത്. തുടര്‍ന്ന് സുഹൃത്തിന്റെ സഹായത്തോടെയാണ് പരാതി നല്‍കിയത്.

    Read More »
  • ആ ദിവസം സിദ്ധിഖ് കഴിച്ചത് ചോറും മീന്‍ കറിയും തൈരും തന്നെ; നടനെതിരെ കൂടുതല്‍ തെളിവുകള്‍

    കൊച്ചി: നടന്‍ സിദ്ധിഖിന് എതിരെയുള്ള ലൈം?ഗിക അതിക്രമ പരാതിയില്‍ അന്വേഷണ സംഘത്തിന് കൂടുതല്‍ തെളിവുകള്‍ ലഭിച്ചെന്ന് സൂചന. ഒന്നര മാസം നീണ്ട അന്വേഷണത്തിനിടെ പരാതിക്കാരിയുടെ മൊഴി ശരിവെക്കുന്ന തരത്തിലുള്ള തെളിവുകളാണ് പ്രത്യേകസംഘത്തിന് ലഭിച്ചത്. 2016 ജനുവരി 28നാണ് സംഭവം നടന്നതെന്നാണ് നടിയുടെ ആരോപണം. മാസ്‌കറ്റ് ഹോട്ടലിലെ 101 ഡി നമ്പര്‍ മുറിയില്‍ വച്ച് പീഡിപ്പിച്ചു എന്നാണ് മൊഴി. ഗ്ലാസ് ജനലിന്റെ കര്‍ട്ടന്‍ മാറ്റി പുറത്തേക്ക് നോക്കിയാല്‍ സ്വിമ്മിങ് പൂള്‍ കാണാമെന്നും യുവതി പറഞ്ഞിരുന്നു. തെളിവെടുപ്പില്‍ അന്വേഷണ സംഘം ഇത് സ്ഥിരീകരിച്ചു. ചോറും മീന്‍ കറിയും തൈരുമാണ് സിദ്ധിഖ് കഴിച്ചത് എന്ന യുവതിയുടെ മൊഴി ശരിവെക്കുന്ന രേഖകളും ഹോട്ടലില്‍ നിന്ന് ലഭിച്ചു. അച്ഛനും അമ്മയും ഒരു കൂട്ടുകാരിയും ചേര്‍ന്നാണ് തന്നെ ഹോട്ടലില്‍ എത്തിച്ചത് എന്ന മൊഴി മൂവരും ശരിവെച്ചു. ജനുവരി 27 രാത്രി 12 മണിക്ക് മുറിയെടുത്ത സിദ്ധിഖ് പിറ്റേന്ന് വൈകിട്ട് അഞ്ച് വരെ ഹോട്ടലില്‍ ഉണ്ടായിരുന്നെന്നും രേഖകളില്‍ നിന്ന് വ്യക്തമാണ്. പീഡനം…

    Read More »
  • ‘കിഷ്‌കിന്ധാകാണ്ഡം’! യു.പിയില്‍ ആറുവയസുകാരിയെ പീഡനത്തില്‍നിന്ന് രക്ഷിച്ച് കുരങ്ങന്‍മാര്‍

    ലഖ്‌നൗ: ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച യുവാവില്‍നിന്ന് തന്നെ രക്ഷപ്പെടുത്തിയത് കുരങ്ങുകളെന്ന് ആറ് വയസുകാരി. ഉത്തര്‍പ്രദേശിലെ ബാഘ്പതിലാണ് സംഭവം. കുരങ്ങുകള്‍ തന്നെ രക്ഷിച്ചുവെന്ന് യു.കെ.ജി. വിദ്യാര്‍ഥിനിയായ കുട്ടി പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. ഇതോടെ കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിച്ച യുവാവ് ഒളിവില്‍ പോയി. ബാഘ്പതിലെ ദൗല ഗ്രാമത്തില്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം നടന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. യുവാവ് കുട്ടിയെ ആളൊഴിഞ്ഞ വീട്ടിലേക്ക് കൊണ്ടുപോയി. തുടര്‍ന്ന് കുട്ടിയുടെ വസ്ത്രങ്ങളഴിച്ച് ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചു. പെട്ടെന്ന് അവിടെക്ക് കുരങ്ങന്മാരുടെ കൂട്ടം ഇരച്ചെത്തി ആക്രമണം ആരംഭിച്ചത്. ഇതോടെ ഇയാള്‍ കുട്ടിയെ അവിടെ ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ബലാത്സംഗത്തില്‍ നിന്ന് രക്ഷപ്പെട്ട കുട്ടി വീട്ടിലേക്ക് ഓടിപ്പോകുകയും മാതാപിതാക്കളോട് സംഭവിച്ച കാര്യങ്ങള്‍ പറയുകയും ചെയ്തു. കുട്ടിയുടെ കുടുംബം ഉടന്‍ പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. പ്രതിക്കെതിരെ പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരം കേസെടുത്തു. ഇയാളെ കണ്ടെത്താനായി ഊര്‍ജ്ജിതമായ തിരച്ചിലാണ് നടക്കുന്നത്. യുവാവ് കുട്ടിയെ കൊണ്ടുപോകുന്നത് ഗ്രാമത്തിലെ വിവിധ…

    Read More »
  • ബെവ്കോയില്‍നിന്ന് പട്ടാപ്പകല്‍ കുപ്പിയെടുത്തോടി; പൊലീസുകാരനെ കൈയോടെ പിടികൂടി ജീവനക്കാര്‍

    എറണാകുളം: പട്ടാപ്പകല്‍ പണം നല്‍കാതെ ബെവ്കോ വില്‍പ്പനശാലയില്‍ നിന്ന് മദ്യക്കുപ്പി എടുത്തോടിയ പൊലീസുകാരന്‍ പിടിയില്‍. കളമശേരി എആര്‍ ക്യാമ്പിലെ ഡ്രൈവര്‍ കെകെ ഗോപിയാണ് പൊലീസിന്റെ പിടിയിലായത്. എറണാകുളം പട്ടിമറ്റത്താണ് സംഭവം. ഇന്നലെ രാവിലെയാണ് സംഭവം. മദ്യക്കുപ്പി എടുത്ത ശേഷം കൗണ്ടറിലുണ്ടായിരുന്ന സ്ത്രീയോട് മോശമായി സംസാരിച്ചു. പണം നല്‍കണമെന്ന് അവര്‍ പറഞ്ഞതോടെ കുപ്പിയുമെടുത്ത് ഇയാള്‍ ഓടുകയായിരുന്നു. വാതില്‍ക്കല്‍ തടയാന്‍ ശ്രമിച്ച ജീവനക്കാരിയെ തള്ളി മാറ്റുകയും ചെയ്തു. ഇതിനിടെ ബെവ്കോയിലെ ഡോര്‍ തകര്‍ന്നുവീഴുന്നതും വീഡിയോയില്‍ കാണാം. പിന്നീട് ജീവനക്കാര്‍ ഇയാളെ തടഞ്ഞുവയ്ക്കുകയും മദ്യക്കുപ്പി തിരികെ വാങ്ങുകയുമായിരുന്നു. ബെവ്കോ ജീവനക്കാരുടെ പരാതിയില്‍, പട്ടിമറ്റത്തെ വീട്ടിലെത്തിയാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. ബെവ്കോയിലെത്തിയ സമയത്ത് ഇയാള്‍ മദ്യപിച്ചിരുന്നതായും ജീവനക്കാര്‍ പറയുന്നു. സ്ത്രീയെ ആക്രമിച്ചതുള്‍പ്പെടയാണ് ഇയാള്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നത്. കെകെ ഗോപിക്കെതിരെ വകുപ്പുതല നടപടി കൂടി ഉണ്ടായേക്കും.

    Read More »
  • ഒരു വര്‍ഷമായി സസ്‌പെന്‍ഷനില്‍; പൊലീസ് ഉദ്യോഗസ്ഥന്‍ തൂങ്ങിമരിച്ച നിലയില്‍

    വയനാട്: സസ്‌പെന്‍ഷനിലായിരുന്ന പൊലീസുകാരന്‍ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍. ബത്തേരി പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫിസര്‍ പട്ടാണിക്കൂപ്പ് മാവേലി പുത്തന്‍പുരയില്‍ ജിന്‍സണ്‍ സണ്ണി (35) ആണ് മരിച്ചത്. ശനിയാഴ്ച രാത്രിയോടെയാണ് ജിന്‍സണിനെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. 10 വര്‍ഷത്തോളം സര്‍വീസുള്ള ജിന്‍സണ്‍ ഒരു വര്‍ഷമായി സസ്‌പെന്‍ഷനിലാണ്. സസ്‌പെന്‍ഷനുമായി ബന്ധപ്പെട്ട നടപടികള്‍ നീണ്ടുപോകുന്നതിന്റെ നിരാശയാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു. അതേസമയം, കഴിഞ്ഞ ദിവസം ആലപ്പുഴയിലും പൊലീസ് ഉദ്യോഗസ്ഥനെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. പുളിങ്കുന്ന് പൊലീസ് സ്റ്റേഷനിലെ സിപിഒ കാവാലം പഞ്ചായത്ത് ഒന്നാം വാര്‍ഡ് സജീഷ് ഭവനത്തില്‍ സജീഷ് (കണ്ണന്‍ -38) ആണ് മരിച്ചത്. 22 ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. ഭാര്യ രശ്മിയും മക്കളും ഓണത്തിന് പൂച്ചാക്കലിലെ കുടുംബ വീട്ടില്‍ പോയിരിക്കുകയായിരുന്നു. രശ്മി തിരിച്ചെത്തിയപ്പോഴാണ് വീടിനുള്ളില്‍ സജീഷിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഡിവൈഎസ്പി അടക്കം പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. സാമ്പത്തിക ബാധ്യതയാകാം മരണകാരണമെന്നാണ് പ്രാഥമിക…

    Read More »
  • മദ്യം കഴിക്കാന്‍ അജ്മല്‍ പ്രേരിപ്പിച്ചെന്ന് ശ്രീക്കുട്ടി, മദ്യം വാങ്ങിയത് ശ്രീക്കുട്ടി പറഞ്ഞിട്ടെന്ന് അജ്മല്‍

    കൊല്ലം: മൈനാഗപ്പള്ളി ആനുര്‍ക്കാവില്‍ തിരുവോണ ദിവസം വീട്ടമ്മയെ കാര്‍ കയറ്റിക്കൊന്ന കേസിലെ പ്രതികളായ അജ്മലും ഡോ. ശ്രീക്കുട്ടിയും പൊലീസ് കസ്റ്റഡി കാലാവധിയില്‍ നല്‍കിയത് പരസ്പര വിരുദ്ധമായ മൊഴികള്‍. മദ്യം കഴിക്കാന്‍ അജ്മല്‍ പ്രേരിപ്പിച്ചെന്നും സമ്മര്‍ദ്ദത്തെത്തുടര്‍ന്നാണ് കഴിച്ചതെന്നും ശ്രീക്കുട്ടി മൊഴി നല്‍കി. എന്നാല്‍ ശ്രീക്കുട്ടി ആവശ്യപ്പെട്ടതു പ്രകാരമാണ് മദ്യം വാങ്ങി നല്‍കിയത് എന്നായിരുന്നു അജ്മലിന്റെ മൊഴി. പക്ഷേ, സംഭവം നടന്നതിന്റെ തലേദിവസം ഇരുവരും താമസിച്ച കരുനാഗപ്പള്ളിയിലെ ഹോട്ടല്‍ മുറിയില്‍ വച്ച്, രാസ ലഹരി ഉപയോഗിച്ചതിന്റെ ട്യൂബുകള്‍ വരെ പൊലീസിന് ലഭിച്ചിരുന്നു. പ്രതികളുടെ വൈദ്യ പരിശോധനാഫലത്തിലും രാസ ലഹരി ഉപയോഗിച്ചതായി തെളിഞ്ഞു. പരസ്പരവിരുദ്ധമായ മൊഴികള്‍ രക്ഷപ്പെടാനുള്ള തന്ത്രത്തിന്റെ ഭാഗമാണെന്ന വിലയിരുത്തലിലാണ് അന്വേഷണസംഘം. ശ്രീക്കുട്ടി അജ്മലിനെ തള്ളിപ്പറയുമ്പോള്‍ നിരപരാധിത്വം കണക്കിലെടുത്ത് വേഗം ജാമ്യം ലഭിക്കാന്‍ സാദ്ധ്യതയുണ്ട്. പുറത്തിറങ്ങിയ ശേഷം അജ്മലിനു വേണ്ടി രംഗത്തിറങ്ങുകയെന്നതാവാം ശ്രീക്കുട്ടിയുടെ ലക്ഷ്യമെന്നും നിയമവിദഗ്ദ്ധര്‍ പറയുന്നു. അപകടത്തിനിടെ കാര്‍ മുന്നോട്ടെടുക്കുമ്പോള്‍, വീട്ടമ്മ വാഹനത്തിന്റെ അടിയിലാണെന്ന് കണ്ടിരുന്നില്ലെന്നാണ് അജ്മല്‍ പൊലീസിനോടു പറഞ്ഞത്. നാട്ടുകാര്‍ അസഭ്യം…

    Read More »
  • കളിക്കിടെ മകന് ചുവപ്പ് കാര്‍ഡ്; കുട്ടികള്‍ക്കുനേരെ വടിവാള്‍വീശി ലീഗ് നേതാവിന്റെ മകന്‍

    എറണാകുളം: ഫുട്ബോള്‍ കളിക്കിടെയുണ്ടായ തര്‍ക്കത്തിന് പിന്നാലെ വടിവാള്‍ വീശിയ സംഭവത്തില്‍ ലീഗ് നേതാവിന്റെ മകന്‍ അറസ്റ്റില്‍. മൂവാറ്റുപുഴ സ്വദേശി ഹാരിസാണ് വടിവാളുമായെത്തി കുട്ടികള്‍ക്ക് നേരെ ഭീഷണി മുഴക്കിയത് എന്നാണ് പോലീസ് പറയുന്നത്. ഹാരിസിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മുസ്ലിം ലീഗ് നേതാവ് പി.എം അമീര്‍ അലിയുടെ മകനാണ് ഹാരിസ്. അണ്ടര്‍ 17 ഫുട്ബോള്‍ മത്സരത്തിനിടെയാണ് സംഭവം. ഫുട്ബോള്‍ മത്സരത്തില്‍ ഹാരിസിന്റെ മകനുമുണ്ടായിരുന്നു. എന്നാല്‍ മത്സരത്തിനിടയില്‍ ഹാരിസിന്റെ മകന് ചുവപ്പ് കാര്‍ഡ് കിട്ടി. തുടര്‍ന്ന് കളിക്കളത്തില്‍ നിന്ന് പുറത്തുപോവേണ്ടിയും വന്നു. ഇതേത്തുടര്‍ന്നുണ്ടായ തര്‍ക്കമാണ് സംഭവത്തിലേക്ക് നയിച്ചത്. ചുവപ്പ് കാര്‍ഡ് കിട്ടിയത് ചോദ്യം ചെയ്യാനായി ഹാരിസ് മൈതാനത്തെത്തുകയും കുട്ടികള്‍ക്ക് നേരെ വടിവാള്‍ വീശുകയുമായിരുന്നു. ഹാരിസിന്റെ മകന്‍ ഓരാളെ പിടിച്ച് തള്ളുകയും ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. തങ്ങളെ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായി കുട്ടികള്‍ പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് ഹാരിസിനെ കസ്റ്റഡിയിലെടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.    

    Read More »
Back to top button
error: