CrimeNEWS

ഒരു വര്‍ഷമായി സസ്‌പെന്‍ഷനില്‍; പൊലീസ് ഉദ്യോഗസ്ഥന്‍ തൂങ്ങിമരിച്ച നിലയില്‍

വയനാട്: സസ്‌പെന്‍ഷനിലായിരുന്ന പൊലീസുകാരന്‍ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍. ബത്തേരി പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫിസര്‍ പട്ടാണിക്കൂപ്പ് മാവേലി പുത്തന്‍പുരയില്‍ ജിന്‍സണ്‍ സണ്ണി (35) ആണ് മരിച്ചത്.

ശനിയാഴ്ച രാത്രിയോടെയാണ് ജിന്‍സണിനെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. 10 വര്‍ഷത്തോളം സര്‍വീസുള്ള ജിന്‍സണ്‍ ഒരു വര്‍ഷമായി സസ്‌പെന്‍ഷനിലാണ്. സസ്‌പെന്‍ഷനുമായി ബന്ധപ്പെട്ട നടപടികള്‍ നീണ്ടുപോകുന്നതിന്റെ നിരാശയാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

Signature-ad

അതേസമയം, കഴിഞ്ഞ ദിവസം ആലപ്പുഴയിലും പൊലീസ് ഉദ്യോഗസ്ഥനെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. പുളിങ്കുന്ന് പൊലീസ് സ്റ്റേഷനിലെ സിപിഒ കാവാലം പഞ്ചായത്ത് ഒന്നാം വാര്‍ഡ് സജീഷ് ഭവനത്തില്‍ സജീഷ് (കണ്ണന്‍ -38) ആണ് മരിച്ചത്. 22 ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. ഭാര്യ രശ്മിയും മക്കളും ഓണത്തിന് പൂച്ചാക്കലിലെ കുടുംബ വീട്ടില്‍ പോയിരിക്കുകയായിരുന്നു.

രശ്മി തിരിച്ചെത്തിയപ്പോഴാണ് വീടിനുള്ളില്‍ സജീഷിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഡിവൈഎസ്പി അടക്കം പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. സാമ്പത്തിക ബാധ്യതയാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. മക്കള്‍: ശ്രീയ, ആര്യന്‍ കൃഷ്ണന്‍.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: