CrimeNEWS

പ്രായപൂര്‍ത്തിയാകുമ്പോള്‍ വിവാഹമെന്ന് വാഗ്ദാനം; 13-കാരിയുടെ നഗ്‌നചിത്രങ്ങള്‍ കൈക്കലാക്കിയ ആള്‍ അറസ്റ്റില്‍

പത്തനംതിട്ട: പതിമൂന്നുകാരിയെ പരിചയപ്പെട്ടശേഷം തന്റെ ഫോട്ടോകളും അശ്ലീല വീഡിയോകളും അയച്ചുകൊടുക്കുകയും കുട്ടിയുടെ നഗ്‌നഫോട്ടോകള്‍ നിര്‍ബന്ധിച്ച് കൈവശപ്പെടുത്തുകയും ചെയ്‌തെന്ന കേസിലെ പ്രതിയെ കോയിപ്രം പോലീസ് പിടികൂടി. കൊല്ലം ചണ്ണപ്പേട്ട സ്വദേശിയും ഇപ്പോള്‍ മംഗലാപുരത്ത് എംഎസ്സി. വിദ്യാര്‍ഥിയുമായ സ്റ്റെബിന്‍ ഷിബു (22) വാണ് പിടിയിലായത്.

എട്ടാംക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയെ 2023 മേയില്‍ പരിചയപ്പെടുകയും തുടര്‍ന്ന് ഫോണിലൂടെ ബന്ധം സ്ഥാപിക്കുകയും ചെയ്തു. ഇന്‍സ്റ്റഗ്രാം, വാട്‌സാപ്പ്, സ്‌നാപ്പ് ചാറ്റ് എന്നിവയിലൂടെ തുടര്‍ച്ചയായി സംസാരിച്ചു. പ്രായപൂര്‍ത്തിയാകുമ്പോള്‍ വിവാഹം കഴിച്ചുകൊള്ളാം എന്ന് വാക്ക് കൊടുത്താണ് ഫോട്ടോകള്‍ വാങ്ങിയത്. കുട്ടി കരയുന്നതുകണ്ട് വീട്ടുകാര്‍ തിരക്കിയപ്പോഴാണ് വിവരങ്ങള്‍ ബോധ്യപ്പെട്ടത്. യുവാവിന്റെ ശല്യം സഹിക്കവയ്യാതെ വീട്ടുകാര്‍ കോയിപ്രം പോലീസിനെ സമീപിക്കുകയായിരുന്നു. ഇയാളെ കോടതി റിമാന്‍ഡുചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: