CrimeNEWS

കാണാതായ 21കാരിയുടെ മൃതദേഹം അയല്‍വാസിയുടെ പൂട്ടിയിട്ട മുറിയില്‍; പീഡനത്തിനിരയായെന്ന് സംശയം

ചണ്ഡീഗഡ്: പഞ്ചാബില്‍ കാണാതായ 21 വയസ്സുകാരിയുടെ മൃതദേഹം അഴുകിയ നിലയില്‍ മൂന്നുദിവസത്തിനു ശേഷം കണ്ടെത്തി. അയല്‍വാസിയുടെ പൂട്ടിയിട്ട വീട്ടിലെ മുറിയില്‍ നിന്നാണ് യുവതിയുടെ മൃതദേഹം കണ്ടെടുത്തത്. ലുധിയാനയിലെ ആസാദ് നഗറിലാണ് സംഭവം. യുവതി ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു. സംഭവത്തില്‍ അയല്‍വാസിയായ വിശ്വനാഥിന്റെ പേരില്‍ കൊലക്കുറ്റത്തിന് പൊലീസ് കേസെടുത്തു. യുവതിയെ കാണാതായ ദിവസം മുതല്‍ ഇയാള്‍ ഒളിവിലാണ്.

യുവതിയുടെ മൃതദേഹത്തില്‍ പുറമേയ്ക്ക് പരുക്കുകള്‍ ഒന്നും കാണാനില്ലെന്നും പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മാത്രമെ മരണകാരണം പറയാന്‍ കഴിയൂവെന്നും പൊലീസ് അറിയിച്ചു. കഴിഞ്ഞ 5 വര്‍ഷമായി യുവതിയുടെ കുടുംബം ആസാദ് നഗറില്‍ വാടകയ്ക്ക് താമസിക്കുകയാണ്. ഇവരുടെ തൊട്ടടുത്ത മുറിയിലാണ് വിശ്വനാഥ് താമസിച്ചിരുന്നത്. ഇയാള്‍ ഫഗ്വാരയിലെ ഒരു ട്രാന്‍സ്പോര്‍ട്ട് കമ്പനി ജീവനക്കാരനാണെന്നാണ് പറഞ്ഞിരുന്നതെന്നും യുവതിയുടെ പിതാവ് പറഞ്ഞു.

Back to top button
error: