Crime

  • കൊച്ചിയിലേത് ലഹരി പാര്‍ട്ടി തന്നെ; ഓംപ്രകാശ് താമസിച്ച മുറിയില്‍ കൊക്കെയ്ന്‍ സാന്നിധ്യം, സ്ഥിരീകരിച്ച് ഫൊറന്‍സിക് റിപ്പോര്‍ട്ട്

    കൊച്ചി: ഗുണ്ടാ നേതാവ് ഓംപ്രകാശ് പ്രതിയായ ലഹരിക്കേസില്‍ കൊക്കെയ്ന്‍ സാന്നിധ്യം സ്ഥിരീകരിച്ച് ഫൊറന്‍സിക് പരിശോധനാ റിപ്പോര്‍ട്ട്. കൊച്ചിയില്‍ നടന്നത് ലഹരി പാര്‍ട്ടിയെന്ന് സ്ഥിരീകരിക്കും വിധമാണ് റിപ്പോര്‍ട്ട്. ഇയാള്‍ താമസിച്ചിരുന്ന ഹോട്ടല്‍ മുറിയില്‍ കൊക്കെയ്ന്‍ സാന്നിധ്യം ഫൊറന്‍സിക് പരിശോധനാ റിപ്പോര്‍ട്ടില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. കേസില്‍ ശാസ്ത്രീയ പരിശോധനാ ഫലം ലഭിക്കാത്തതിനാല്‍ ഹോട്ടലില്‍ കൊക്കെയിനിന്റെ സാന്നിധ്യം സ്ഥിരീകരിക്കാന്‍ കഴിയാത്തത് കേസില്‍ പൊലീസിന് വലിയ വെല്ലുവിളിയായിരുന്നു. എന്നാല്‍ ഹോട്ടലിലെ മുറിയില്‍ വളരെ കുറഞ്ഞ അളവില്‍ മാത്രമാണ് കൊക്കെയ്ന്‍ സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്. കൊക്കെയ്ന്‍ ഉപയോഗിച്ചതായി തെളിയിക്കാനാകാത്തതിനെ തുടര്‍ന്നാണ് എറണാകുളം മജിസ്‌ട്രേറ്റ് കോടതി ഓം പ്രകാശിന് ജാമ്യം അനുവദിച്ചിരുന്നത്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഓം പ്രകാശിന്റെ ജാമ്യം റദ്ദാക്കാന്‍ പൊലീസ് കോടതിയില്‍ അപേക്ഷ നല്‍കും. ലഹരിപ്പാര്‍ട്ടി നടന്ന മുറിയിലേക്ക് താരങ്ങളായ ശ്രീനാഥ് ഭാസിയും പ്രയാഗ മാര്‍ട്ടിനും എത്തിയിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.  

    Read More »
  • ബന്ധുക്കളുമായി പിതാവിന് സ്വത്ത് തര്‍ക്കം; 13 കാരിയെ സ്‌കൂളിന് പുറത്ത് വച്ച് വിഷം കുടിപ്പിച്ചു

    ലഖ്‌നൗ: 13 കാരിയായ മകളെ സ്‌കൂളിന് പുറത്ത് വച്ച് വിഷം നിര്‍ബന്ധിച്ച് കഴിപ്പിച്ച അജ്ഞാതര്‍ക്കെതിരെ കേസ്. ബന്ധുക്കളുമായി കുട്ടിയുടെ പിതാവിന് സ്വത്ത് തര്‍ക്കം നിലനില്‍ക്കുന്നതിനിടെയാണ് ഈ സംഭവം അരങ്ങേറിയത്. ഉത്തര്‍ പ്രദേശിലെ പിലിഭിത്തിലാണ് സംഭവം. സ്‌കൂളിന് പുറത്ത് വച്ചാണ് ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയത്. ഗജ്റൌല പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ദേവിപുര ഗ്രാമത്തിലാണ് സംഭവം. ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ അവശ നിലയില്‍ കണ്ടെത്തിയതിന് പിന്നാലെ അധ്യാപകരാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൃത്യ സമയത്ത് ചികിത്സ ലഭ്യമായതോടെ 13വയസുകാരിയുടെ ആരോഗ്യ നില മെച്ചപ്പെട്ടിരുന്നു. തുടര്‍ന്നാണ് സംഭവങ്ങള്‍ പെണ്‍കുട്ടി വിശദമാക്കിയത്. പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ അജ്ഞാതരായ മൂന്ന് പുരുഷന്മാര്‍ക്കെതിരെയാണ് പൊലീസ് കേസ് എടുത്തത്. പെണ്‍കുട്ടിയുടെ പിതാവിന്റെ സഹോദരനാണ് സംഭവത്തിന് പിന്നിലെന്നാണ് കുട്ടിയുടെ അമ്മാവന്‍ ആരോപിക്കുന്നത്. കൃഷി സ്ഥലത്തേച്ചൊല്ലി സഹോദരങ്ങള്‍ക്കിടയില്‍ തര്‍ക്കം നില നിന്നിരുന്നുവെന്നാണ് കുട്ടിയുടെ അമ്മാവന്‍ ആരോപിക്കുന്നത്. സംഭവത്തില്‍ നാലംഗ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. സ്‌കൂള്‍ പരിസരത്തെ സിസിടിവികള്‍…

    Read More »
  • ആറ് പോക്‌സോ കേസുകള്‍: ഒളിവില്‍ കഴിയുകയായിരുന്ന അധ്യാപകന്‍ അറസ്റ്റില്‍

    തിരുവനന്തപുരം: പോക്‌സോ കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍. തിരുവനന്തപുരം ശാന്തിവിള ന്യൂ യു.പി സ്‌കൂളിലെ അധ്യാപകന്‍ ബിനോജ് കൃഷ്ണയാണ് അറസ്റ്റിലായത്. വിദ്യാര്‍ഥികളുടെ രക്ഷിതാക്കളുടെ പരാതിയില്‍ നേമം പോലീസിന്റേതാണ് നടപടി. സ്‌കൂളില്‍ നടത്തിയ കൗണ്‍സിലിങ്ങിലാണ് അധ്യാപകനെതിരെ കുട്ടികള്‍ വെളിപ്പെടുത്തല്‍ നടത്തിയത്. രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയതോടെ അധ്യാപകന്‍ ഒളിവില്‍പ്പോയി. ബിനോജിനെതിരെ ആറ് പോക്‌സോ കേസുകളാണ് ചുമത്തിയിരിക്കുന്നത്. ഒരാഴ്ചയായി ഒളിവില്‍ കഴിയുകയായിരുന്ന ബിനോജിനെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചുനടത്തിയ അന്വേഷണത്തിനൊടുവില്‍ തിരുവനന്തപുരത്തെ ഒരു ലോഡ്ജില്‍ നിന്നുമാണ് തിങ്കളാഴ്ച പോലീസ് കസ്റ്റഡിയിലെടുത്തത്. പിടികൂടുമെന്ന് മനസ്സിലായതോടെ അധ്യാപകന്‍ ആത്മഹത്യക്ക് ശ്രമിച്ചു. ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം അധ്യാപകനെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.

    Read More »
  • നടിമാര്‍ക്കൊപ്പം കിടപ്പറ പങ്കിടാമെന്ന് പ്രലോഭനം; പ്രവാസികളുടെ പണം തട്ടിയ യുവാവ് പിടിയില്‍

    കൊച്ചി: പ്രമുഖ സിനിമാ നടിമാര്‍ വിദേശത്ത് വരുന്നുണ്ടെന്നും അവരോടൊപ്പം യാത്ര ചെയ്യാനും കിടപ്പറ പങ്കിടാനും സൗകര്യം ഒരുക്കാമെന്നും വിശ്വസിപ്പിച്ച് വിദേശ മലയാളികളില്‍നിന്നും ലക്ഷങ്ങള്‍ തട്ടിയെടുത്ത പ്രതി പിടിയില്‍. കടവന്ത്രയില്‍ ‘ലാ നയ്ല്‍’ സ്ഥാപന ഉടമയും കലൂര്‍ എളമക്കരയില്‍ താമസിക്കുന്ന കൊല്ലം സ്വദേശിയുമായ ശ്യാംമോഹനനെ (38) ആണ് കൊച്ചി സൈബര്‍ പൊലീസ് പിടികൂടിയത്. സോഷ്യല്‍ മീഡിയയില്‍ എസ്‌കോര്‍ട്ട് സര്‍വീസ് എന്ന പേരില്‍ പരസ്യം നല്‍കിയാണ് തട്ടിപ്പിന് തുടക്കം. ഈ പരസ്യം കാണുന്നവര്‍ പ്രതിയുടെ ഫോണ്‍ നമ്പറില്‍ വിളിക്കുകയും പിന്നീട് കച്ചവടം ഉറപ്പിക്കുകയുമാണ് രീതി. നടിമാരുടെ വിദേശ പ്രോഗ്രാമുകളുടെ ലിസ്റ്റ് എടുക്കുകയും ആ ദിവസങ്ങളില്‍ വിദേശ മലയാളികള്‍ക്ക് നടിയോടൊപ്പം ചെലവഴിക്കാന്‍ അവസരം ഒരുക്കാമെന്നും വിശ്വസിപ്പിച്ച് പണം തട്ടിയെടുക്കുകയായിരുന്നു. നിരവധി നടിമാരുടെ പേരുകളില്‍ പ്രതി തട്ടിപ്പ് നടത്തിയിട്ടുണ്ടന്ന് സൈബര്‍ പൊലീസ് വ്യക്തമാക്കി. രണ്ട് പ്രമുഖ നടിമാര്‍ നല്‍കിയ പരാതിയിലാണ് നടപടി. സമാനമായ കേസില്‍ മറ്റൊരു പ്രതിയെ കഴിഞ്ഞദിവസം പാലക്കാട് അട്ടപ്പാടിയില്‍നിന്നും സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

    Read More »
  • ഭാര്യയെ തേടി ഭര്‍ത്താവ് നെട്ടോട്ടം, ഒടുവിൽ  കണ്ടെത്തിയത് കിടന്നുറങ്ങിയ സോഫയുടെ ഉള്ളില്‍ ഒടിച്ചു മടക്കിയ മൃതദേഹം

       പൂനെയിലെ ക്യാബ് ഡ്രൈവറായ  ഉമേഷിൻ്റെ ഭാര്യ സ്വപ്നാലിയെ (24) കാണാതായത് ഈ നവംബര്‍ 7 ന്. ഒരു യാത്രക്കാരനുമായി  ബീഡ് എന്ന സ്ഥലത്ത് പോയ ഉമേഷ് അന്ന് രാവിലെ 10 മണിക്ക് സ്വപ്നാലിയെ ഫോണില്‍ വിളിച്ചു സംസാരിച്ചു. ഇതിനുശേഷം സ്വപ്നാലിയുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ലെന്ന് ഉമേഷ് പറയുന്നു. പിറ്റേന്നു സ്വപ്നാലിയെ വിളിച്ചപ്പോള്‍ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. ഭാര്യയെക്കുറിച്ചുള്ള വിവരം ലഭിക്കാതെ വന്നതോടെ ഉമേഷ് ഒരു സുഹൃത്തിനോട് അന്വേഷിക്കാന്‍ ആവശ്യപ്പെട്ടു. ഇയാള്‍ വീട്ടിലെത്തി നോക്കിയെങ്കിലും സ്വപ്നാലിയെ കണ്ടില്ല. 8 ന് തിരിച്ചെത്തിയ ഉമേഷ് ഭാര്യയെ തേടി ഏറെ അലഞ്ഞു. ബൈക്കില്‍ കറങ്ങി തെരുവുകളിലും അന്വേഷിച്ചു. സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും വീടുകളില്‍ പോയി നോക്കി. എന്നാല്‍ ഒരു വിവരവും ലഭിച്ചില്ല. ശനിയാഴ്ച രാവിലെയാണ് സ്വപ്നാലിയുടെ ചില വിലപിടിപ്പുള്ള വസ്തുക്കള്‍ കാണാനില്ലെന്ന വിവരം ഉമേഷിന്റെ ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ അയാള്‍ താന്‍ കിടന്ന സോഫകം ബെഡ് തുറന്ന്  പരിശോധിച്ചു. അപ്പോഴാണ് സ്വപ്നാലിയുടെ മൃതദേഹം അതിനുള്ളിൽ കണ്ടെത്തിയത്. കഴുത്തുഞെരിച്ചാണ്…

    Read More »
  • 5 വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ രണ്ടാനച്ഛന് തുക്കു കയർ

            5 വയസ്സുകാരിയായ പെൺകുഞ്ഞിനെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ കുട്ടിയുടെ രണ്ടാനച്ഛന് വധശിക്ഷ വിധിച്ച് കോടതി. തമിഴ്നാട് രാജപാളയം സ്വദേശിയും കുട്ടിയുടെ അമ്മയുടെ രണ്ടാം ഭർത്താവുമായ അലക്സ് പാണ്ഡ്യനാണ് (26) പത്തനംതിട്ട അഡീഷനൽ സെഷൻസ് കോടതി (ഒന്ന്) ജഡ്ജി എസ്. ജയകുമാർ ജോൺ വധശിക്ഷ വിധിച്ചത്. പ്രതിക്കെതിരെ ചുമത്തിയിട്ടുള്ള കൊലപാതകം, പീഡനം, ക്രൂരമായ മർദ്ദനം, പോക്സോ, ജുവനൈൽ ജസ്റ്റിസ് ആക്ട് ഉൾപ്പെടെ 16 വകുപ്പുകളിൽ ഇയാൾ കുറ്റക്കാരനാണെന്ന് നവംബർ 5ന് കോടതി വിധിച്ചിരുന്നു. തമിഴ്നാട് സ്വദേശികളായ ഇവർ കഴിഞ്ഞിരുന്നത് കുമ്പഴയിൽ വാടകവീട്ടിലാണ്. യുവതിയുടെ ആദ്യ വിവാഹത്തിലെ കുഞ്ഞിനെയാണ് അലക്സ് പാണ്ഡ്യൻ ക്രൂരമായി കൊലപ്പെടുത്തിയത്. 2021 ഏപ്രിൽ 5ന് കുമ്പഴയിലെ വാടകവീട്ടിൽ വച്ചായിരുന്നു കൊലപാതകം. കുഞ്ഞിന്റെ ശരീരത്തിൽ 67 മുറിവുകളുണ്ടെന്നു പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തിയിരുന്നു. 2021 ജൂലൈ 5ന് പൊലീസ് കുറ്റപത്രം സമർപ്പിച്ചു. തമിഴ്‌നാട്ടിൽ വച്ചും ഇയാൾ കുട്ടിയെ ഉപദ്രവിച്ച കാര്യം അന്വേഷണത്തിൽ കണ്ടെത്തി. കുഞ്ഞിൻ്റെ ദേഹത്ത് ഒട്ടേറെ മുറിവുകളോടെ വീട്ടിൽവച്ച്…

    Read More »
  • പുരാവസ്തുവകുപ്പില്‍ എല്‍.ഡി. ക്ലാര്‍ക്കായി ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പ്രതി പിടിയില്‍

    ആലപ്പുഴ: പുരാവസ്തുവകുപ്പില്‍ എല്‍.ഡി. ക്ലാര്‍ക്ക് തസ്തികയില്‍ ജോലി വാഗ്ദാനംചെയ്തു പണം തട്ടിയ ആള്‍ പിടിയില്‍. കരുനാഗപ്പള്ളി കല്ലേലി ഭാഗത്ത് ബിനീഷ് ഭവനില്‍ വി. ബിജു(40)വിനെയാണ് ചെങ്ങന്നൂര്‍ പോലീസ് അറസ്റ്റുചെയ്തത്. കൊഴുവല്ലൂര്‍ സ്വദേശി ഉല്ലാസാണ് തട്ടിപ്പിന് ഇരയായത്. ജോലി വാഗ്ദാനംചെയ്ത് ഉല്ലാസില്‍ നിന്നും 1.30 ലക്ഷം രൂപ വാങ്ങിയശേഷം ഇയാള്‍ മുങ്ങുക ആയിരുന്നു. സമാനരീതിയില്‍ മറ്റു പലരില്‍നിന്നും ലക്ഷങ്ങള്‍ വാങ്ങിയെന്നാണു വിവരം. ഒരു മന്ത്രിയുമായും പേഴ്സണല്‍ സ്റ്റാഫുമായും ബന്ധമുണ്ടെന്നു വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പെന്നു പോലീസ് പറഞ്ഞു. കരുനാഗപ്പള്ളിയിലെ വീട്ടില്‍നിന്ന് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇവിടത്തെ സ്റ്റേഷന്‍പരിധിയില്‍ രണ്ടു തട്ടിപ്പുകേസുണ്ട്. ടി.വി. ചാനലിന്റെ വ്യാജ തിരിച്ചറിയല്‍ കാര്‍ഡുണ്ടാക്കി കബളിപ്പിച്ചിരുന്നതായും പോലീസ് പറഞ്ഞു. ഇയാള്‍ കരുനാഗപ്പള്ളി കേന്ദ്രീകരിച്ച് യു ട്യൂബ് ചാനല്‍ തുടങ്ങിയിട്ടുണ്ട്.

    Read More »
  • 20 ലക്ഷത്തിന്റെ ക്വട്ടേഷന്‍ തുക നല്‍കിയില്ല; പൊലീസിന്റെ ‘സഹായം തേടി’ കൊലക്കേസ് പ്രതി

    ലഖ്നൗ: ഒരു വര്‍ഷം പഴക്കമുള്ള യുവ അഭിഭാഷകയുടെ കൊലക്കേസ്. കൊലയ്ക്കു പിന്നാലെ പിടിയിലായത് വിവാഹമോചിതനായ ഭര്‍ത്താവും കുടുംബവും. ദിവസങ്ങള്‍ക്കുശേഷം കൃത്യം നിര്‍വഹിച്ച പ്രതികള്‍ അറസ്റ്റിലാകുന്നു. ഇവര്‍ ആരോപണമുന മറ്റു രണ്ടുപേരിലേക്കു വഴിതിരിച്ചുവിട്ടതോടെ മുന്‍ ഭര്‍ത്താവും കുടുംബവും ജയില്‍മോചിതരാകുന്നു. എന്നാല്‍, ഒരു വര്‍ഷം കഴിഞ്ഞ് പ്രതികള്‍ പുറത്തിറങ്ങിയതോടെയാണ് കേസില്‍ ട്വിസ്റ്റ് സംഭവിക്കുന്നത്. ക്വട്ടേഷന്‍ കൊലയ്ക്കു പിന്നിലെ യഥാര്‍ഥ ‘വില്ലന്മാര്‍’ യുവതിയുടെ മുന്‍ ഭര്‍ത്താവും കുടുംബവും തന്നെയാണെന്ന് പ്രതി പൊലീസിനോട് സമ്മതിക്കുന്നു. ക്വട്ടേഷനില്‍ വാഗ്ദാനം ചെയ്ത 20 ലക്ഷം പൂര്‍ണമായി നല്‍കാതിരുന്നതാണത്രെ ഇയാളെ വെളിപ്പെടുത്തലിലേക്കു നയിച്ചത്. അഭിഭാഷകയായ അഞ്ജലി ഗാര്‍ഗിന്റെ കൊലക്കേസിലാണ് ഒരു വര്‍ഷത്തിനുശേഷം പൊലീസ് വീണ്ടും പുനരന്വേഷണത്തിലേക്കു നീങ്ങുന്നത്. ഉത്തര്‍പ്രദേശിലെ മീറത്ത് സ്വദേശിയാണ് അഞ്ജലി. 2023 ജൂണ്‍ ഏഴിനാണ് രണ്ടംഗ സംഘം ഇവരെ വെടിവച്ചു കൊല്ലുന്നത്. പാല്‍ വാങ്ങി വീട്ടിലേക്കു മടങ്ങുംവഴിയായിരുന്നു സംഭവം. സംഭവത്തിനു പിന്നാലെ യുവതിയുമായി പിരിഞ്ഞു കഴിയുന്ന ഭര്‍ത്താവ് നിതിന്‍ ഗുപ്തയെയും ഭര്‍തൃ മാതാപിതാക്കളെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അഞ്ജലിയും…

    Read More »
  • അസം യുവതിയെ റോഡിലിട്ട് കുത്തിക്കൊന്നു; വയറ്റില്‍ കുത്തിയും വിഷം കഴിച്ചും കാമുകന്റെ ആത്മഹത്യാശ്രമം

    എറണാകുളം: അസം സ്വദേശിനിയായ യുവതി റോഡില്‍ കുത്തേറ്റുമരിച്ചു. പെരുമ്പാവൂര്‍ മുടിക്കലിലെ പ്ലൈവുഡ് ഫാക്ടറി തൊഴിലാളിയായ ഫാരിദ ബീഗം (27) ആണ് കൊല്ലപ്പെട്ടത്. യുവതിയുമായി അടുപ്പത്തിലായിരുന്ന അസം സ്വദേശി മഹര്‍ അലി (23) യെ സ്വയം കുത്തിപ്പരിക്കേല്‍പ്പിച്ചും വിഷം ഉള്ളില്‍ച്ചെന്നനിലയിലും പോലീസ് കണ്ടെത്തി. ഇയാളെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാവിലെ 10.45-ന് മുടിക്കല്‍ ചിറയന്‍പാടം തണല്‍പരിവാര്‍ സംഘടനയുടെ ഓഫീസിനുസമീപമാണ് സംഭവം. ജോലിസ്ഥലത്തേക്കുപോയ യുവതിയെ യുവാവ് പിന്നാലെ ഓടിയെത്തി കുത്തിവീഴ്ത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. നെഞ്ചിനുപിന്നില്‍ കുത്തേറ്റുവീണ യുവതി സംഭവസ്ഥലത്തുതന്നെ മരിച്ചു. യുവതിയെ ആക്രമിച്ചശേഷം മഹര്‍ അലി സ്വയം വയറ്റില്‍ കുത്തുകയും കൈയില്‍ കരുതിയിരുന്ന വിഷം കുടിക്കുകയും ചെയ്തു. നാട്ടുകാര്‍ അറിയിച്ചതനുസരിച്ച് പോലീസെത്തിയാണ് ഇയാളെ ആശുപത്രിയില്‍ കൊണ്ടുപോയത്. യുവാവിന്റെ പരിക്ക് സാരമുള്ളതല്ലെന്നാണ് നിഗമനം. യുവതിയുടെ ഭര്‍ത്താവ് രണ്ടുകൊല്ലം മുന്‍പ് മരിച്ചതാണ്. ഇതിനുശേഷം പ്ലൈവുഡ് ഫാക്ടറിയില്‍ തൊഴിലാളിയായ മഹര്‍ അലിയുമായി അടുപ്പത്തിലായി. അടുത്തിടെ ഇരുവരും അസമില്‍ പോയിരുന്നു. ഒരാഴ്ച മുന്‍പ് യുവതി കേരളത്തില്‍ തിരിച്ചെത്തി. മഹര്‍…

    Read More »
  • ഗുണ്ടകളെ ബഹുമാനിക്കാന്‍ പഠിക്കടോ! ഹോണടിച്ചത് ഇഷ്ടപ്പെടാതെ മര്‍ദ്ദിച്ചത് ആരെയെന്ന് ശരിക്കും ‘അറിഞ്ഞു’

    തിരുവനന്തപുരം: ഹോണടിച്ചതില്‍ ഇഷ്ടപ്പെടാതിരുന്നതിന് പൊലീസ് ഉദ്യോഗസ്ഥനെ മര്‍ദ്ദിച്ച രണ്ട് ഗുണ്ടകളെ പൊലീസ് അറസ്റ്റ് ചെയ്തു. പെരുമാതുറ സ്വദേശി ഷാനിഫര്‍ (32), പുതുക്കുറിച്ചി സ്വദേശി ജോഷി ജെറാള്‍ഡ് (28) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. സിറ്റി പൊലീസ് ക്രൈംബ്രാഞ്ച് ഓഫീസിലെ പൊലീസ് ഉദ്യോഗസ്ഥനായ ഷെമീറിനെയാണ് മര്‍ദ്ദിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് 2.30ന് ഷമീര്‍ പുതുക്കുറിച്ചിയിലുള്ള വീട്ടിലേക്ക് പോകവെയാണ് സംഭവം. ഷമീര്‍ സഞ്ചരിച്ച വാഹനം ഹോണടിച്ചത് മുന്നിലൂടെ ബൈക്കില്‍ പോവുകയായിരുന്ന പ്രതികള്‍ ചോദ്യംചെയ്യുകയും മര്‍ദ്ദിക്കുകയുമായിരുന്നെന്ന് കഠിനംകുളം പൊലീസ് പറഞ്ഞു. ഞങ്ങള്‍ ഈ പ്രദേശത്തെ അറിയപ്പെടുന്ന ഗുണ്ടകളാണ്, ഞങ്ങളുടെ പിന്നില്‍വന്ന് ഹോണടിക്കാന്‍ നീ ആരെടാ എന്ന് ചോദിച്ചുകൊണ്ടായിരുന്നു മര്‍ദ്ദനം. പ്രതികള്‍ വാഹനത്തില്‍ സൂക്ഷിച്ചിരുന്ന കത്തിയെടുത്ത് ഷമീറിനെ കുത്താന്‍ ശ്രമിക്കുകയും മുഖത്തിടിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്‌തെന്ന് പരാതിയില്‍ പറയുന്നു. വധശ്രമം ഉള്‍പ്പെടെയുള്ള കേസുകള്‍ ചുമത്തിയാണ് പ്രതികളെ അറസ്റ്റുചെയ്തത്. കഠിനംകുളം സ്റ്റേഷനിലെ ഗുണ്ടാ ലിസ്റ്റില്‍പ്പെട്ട ഷാനിഫര്‍ പതിനെട്ടോളം കേസുകളിലെ പ്രതിയാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.    

    Read More »
Back to top button
error: