Crime
-
കടയിലെത്തിയ പെണ്‍സുഹൃത്തിനോട് മോശമായി പെരുമാറി; കടക്കാരനെ വണ്ടിയിടിച്ച് കൊല്ലാന്‍ ക്വട്ടേഷന്‍, അറസ്റ്റ്
തിരുവനന്തപുരം: കടയുടമയെ വാഹനമിടിച്ച് വീഴ്ത്തി ആക്രമിച്ച സംഭവത്തില്‍ പ്രതികള്‍ പിടിയില്‍. പെരുമ്പഴുതൂരില്‍ പ്രൊവിഷണല്‍ സ്റ്റോര്‍ നടത്തുന്ന കരിപ്രക്കോണം കൃപാസദനത്തില്‍ രാജന്(60) നേരെയാണ് ആക്രമണമുണ്ടായത്. തൊട്ടടുത്ത കട നടത്തുന്ന വണ്ടന്നൂര്‍ പാരഡൈസ് വീട്ടില്‍ വിനോദ് കുമാര്‍(43) ആണ് ക്വട്ടേഷന്‍ നല്‍കിയത്. കടയിലെത്തിയ തന്റെ പെണ്‍സുഹൃത്തിനോട് രാജന്‍ മോശമായി പെരുമാറിയതില്‍ പ്രകോപിച്ചായിരുന്നു ക്വട്ടേഷന്‍. സംഭവത്തില്‍ ക്വട്ടേഷന്‍ ഏറ്റെടുത്ത കുന്നത്തുകാല്‍, വണ്ടിത്തടം, ആലക്കോട്ടുകോണം, ആന്റണി ഭവനില്‍ മനോജ് എന്നുവിളിക്കുന്ന ആന്റണിയും(33) അറസ്റ്റിലായി. 25000 രൂപയ്ക്കായിരുന്നു ക്വട്ടേഷന്‍. കഴിഞ്ഞമാസം 28-ന് രാത്രി 11.30-ന് വിഷ്ണുപുരത്തിനു സമീപം ആളൊഴിഞ്ഞ സ്ഥലത്താണ് സംഭവം നടന്നത്. കടയടച്ചശേഷം സ്‌കൂട്ടറില്‍ വീട്ടിലേക്കു പോകുകയായിരുന്ന രാജനെ പിന്നില്‍നിന്നും കാറില്‍ പിന്തുടര്‍ന്നെത്തിയ ക്വട്ടേഷന്‍ സംഘം ഇടിച്ചിട്ടു. തുടര്‍ന്ന് വാളും ഇരുമ്പ് പൈപ്പുംകൊണ്ട് ആക്രമിച്ചു. ഈ സമയം രാജന്റെ കടയിലെ ജീവനക്കാരന്‍ പിന്നാലെ വരുകയായിരുന്നു. ആക്രമിക്കുന്നതു കണ്ട് ഇയാള്‍ തടയാന്‍ ശ്രമിക്കുന്നതിനിടെ പ്രതികള്‍ വാള്‍വീശി ഭീഷണിപ്പെടുത്തിയശേഷം കടന്നുകളഞ്ഞു. സിസി ടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ ക്വട്ടേഷന്‍ സംഘത്തിലെ നെടുമങ്ങാട്…
Read More » -
ഭാര്യയെ കുത്തിക്കൊന്നശേഷം വിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമം; ഭര്‍ത്താവ് അറസ്റ്റില്‍
എറണാകുളം: പെരുമ്പാവൂരില്‍ ഭാര്യയെ കുത്തിക്കൊന്ന ശേഷം ഭര്‍ത്താവ് വിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചു. അസം സ്വദേശിനിയായ ഫരീദാ ബീഗമാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് മൊഹര്‍ അലിയെ പൊലീസ് അറസ്റ്റു ചെയ്തു. ഫരീദയെ കുത്തിക്കൊന്ന ശേഷം മൊഹര്‍ അലി സ്വയം കുത്തിപ്പരുക്കേല്‍പ്പിച്ചു. തുടര്‍ന്നു വിഷം കഴിക്കുകയായിരുന്നു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Read More » -
ഖലിസ്ഥാന്‍ ഭീകരന്‍ അര്‍ഷ്ദീപ് ദല്ല കാനഡയില്‍ പിടിയിലെന്ന് സൂചന; നിജ്ജറിന്റെ വിശ്വസ്തന്‍
ന്യൂഡല്‍ഹി: ഹര്‍ദീപ് സിങ് നിജ്ജറിന്റെ വിശ്വസ്തനായിരുന്ന ഖലിസ്ഥാന്‍ ഭീകരന്‍ അര്‍ഷ്ദീപ് ദല്ല കാനഡയില്‍ കസ്റ്റഡിയിലെന്ന് സൂചന. കാനഡയിലുണ്ടായ വെടിവയ്പുമായി ബന്ധപ്പെട്ടാണ് കസ്റ്റഡിയിലായതെന്നാണ് വിവരം. ഒക്ടോബര്‍ 28, 29 തീയതികളിലാണ് വെടിവയ്പുണ്ടായത്. ഹാള്‍ട്ടണ്‍ റീജണല്‍ പൊലീസ് സര്‍വീസ് സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്നതായി കനേഡിയന്‍ ഏജന്‍സി പറഞ്ഞു. കാനഡയുമായുള്ള നയതന്ത്ര ബന്ധത്തില്‍ വിള്ളലുണ്ടായതിനെ തുടര്‍ന്ന് ഇരുരാജ്യങ്ങളും തമ്മില്‍ വിവരകൈമാറ്റം നടക്കുന്നില്ല. അര്‍ഷ്ദീപ് കാനഡയില്‍ ഭാര്യയ്‌ക്കൊപ്പം താമസിക്കുന്നതായാണ് വിവരം. പഞ്ചാബ് പൊലീസ് ഇയാള്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്. കൊലപാതകം ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായ ഇയാള്‍ക്കെതിരെ യുഎപിഎ ചുമത്തിയിരുന്നു.
Read More » -
കുഞ്ഞിന് മുലപ്പാല്‍ കൊടുത്തു കൊണ്ടിരുന്ന യുവതിയുടെ ദൃശ്യം പകര്‍ത്തി; ‘ഒറ്റ ദിവസം കൊണ്ട് 13 കേസില്‍ പ്രതി’യായ യുവാവ് പിടിയില്‍
തിരുവനന്തപുരം: കുഞ്ഞിന് മുലപ്പാല്‍ കൊടുത്തു കൊണ്ടിരുന്ന യുവതിയുടെ ചിത്രവും വീഡിയോ പകര്‍ത്തിയ പ്രതി പിടിയില്‍. കഠിനംകുളം പുതുകുറിച്ചി സ്വദേശി നിശാന്ത് (31) ആണ് പിടിയിലായത്. ശനിയാഴ്ച വെളുപ്പിന് രണ്ടരയ്ക്ക് ആയിരുന്നു സംഭവം. യുവതി കുഞ്ഞിന് മുലപ്പാല്‍ കൊടുക്കുന്ന ദൃശ്യം വീടിന്റെ മതില്‍ ചാടി തുറന്നിട്ടിരുന്ന ജനാല വഴി പ്രതി ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നു. മൊബൈലിന്റെ ഫ്‌ലാഷ് ലൈറ്റ് കണ്ട യുവതി നിലവിളിച്ചതിനെ തുടര്‍ന്ന് പ്രതി ഓടി രക്ഷപ്പെട്ടു. തുടര്‍ന്ന് കഠിനംകുളം പൊലീസില്‍ പരാതി നല്‍കി. സ്ത്രീകള്‍ക്കു മേലുള്ള അതിക്രമത്തിനും പുറമേ ഐടി ആക്ട് വകുപ്പ് പ്രകാരവും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. കഴിഞ്ഞ വര്‍ഷം ഒറ്റ ദിവസം കൊണ്ട് 13 കേസില്‍ പ്രതിയായ ആളാണ് നിഷാന്ത്. കല്ലമ്പലം മുതല്‍ കോട്ടയം കറുകച്ചാല്‍ വരെ പിടിച്ചുപറിയും സ്ത്രീകളെ അതിക്രമിച്ചതിനും നിഷാന്തിനെതിരെ ഒറ്റ ദിവസം കൊണ്ട് 13 കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.ഫോട്ടോയെടുക്കാന്‍ ഉപയോഗിച്ച മൊബൈല്‍ ഫോണും പൊലീസ് കസ്റ്റഡിയില്‍ എടുത്തു. നിരവധി കേസുകളില്‍ പ്രതിയായ നിഷാന്തിനെതിരെ…
Read More » -
എലിവിഷം പുരട്ടിയ തേങ്ങ അബദ്ധത്തില്‍ കഴിച്ചു; ഒന്‍പതാംക്ലാസ് വിദ്യാര്‍ഥിനി മരിച്ചു
ആലപ്പുഴ: എലിവിഷം കലര്‍ന്ന തേങ്ങാകഷ്ണം അബദ്ധത്തില്‍ കഴിച്ച 15-കാരിക്ക് ദാരുണാന്ത്യം. തകഴി സ്വദേശി കല്ലേപ്പുറത്ത് മണിക്കുട്ടിയാണ് മരിച്ചത്. വിഷബാധയെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. തകഴി ഡി.ബി.എച്ച്.എസ്.എസിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് മണിക്കുട്ടി. പെണ്‍കുട്ടി സ്‌കൂളില്‍പോയ സമയത്ത് എലിയെ കൊല്ലാനായി വീട്ടുകാര്‍ തേങ്ങാപ്പൂളില്‍ വിഷം പുരട്ടിവെച്ചിരുന്നു. സ്‌കൂളില്‍നിന്ന് തിരികെയെത്തിയ മണിക്കുട്ടി വിഷമയമുള്ള തേങ്ങാക്കഷ്ണം കഴിക്കുകയായിരുന്നു. ആ സമയത്ത് വീട്ടില്‍ മറ്റാരുമുണ്ടായില്ല. ആദ്യം വണ്ടാനം മെഡിക്കല്‍ കോളേലിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജിലും ചികിത്സിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം സംസ്‌കരിക്കും. അസ്വഭാവികമരണത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്. മരണാനന്തരച്ചടങ്ങുകള്‍ അച്ഛന്റെ ശാസ്താംകോട്ടയിലെ വീട്ടില്‍ നടക്കും.
Read More » -
ഏറ്റുമാനൂരില്‍ കാണാതായ കോളജ് വിദ്യാര്‍ഥിയുടെ മൃതദേഹം മീനച്ചിലാറ്റില്‍നിന്നു കണ്ടെത്തി
കോട്ടയം: ഏറ്റുമാനൂരില്‍നിന്നു കാണാതായ കോളജ് വിദ്യാര്‍ഥിയുടെ മൃതദേഹം മൂന്നു ദിവസത്തിനു ശേഷം മീനച്ചിലാറ്റില്‍ കണ്ടെത്തി. ഏറ്റുമാനൂര്‍ ജനറല്‍ സ്റ്റോഴ്‌സ് ഉടമ നൗഷാദിന്റെ മകന്‍ പാത്താമുട്ടം സെന്റ് ഗിറ്റ്‌സ് കോളജിലെ ഒന്നാം വര്‍ഷം എന്‍ജിനീയറിങ് വിദ്യാര്‍ഥി സുഹൈല്‍ നൗഷാദി(18)ന്റെ മൃതദേഹമാണ് ഇന്ന് രാവിലെ കണ്ടെത്തിയത്. പേരൂരില്‍ മീനച്ചിലാറിന്റെ പൂവത്തുമ്മൂട് കടവിലാണ് മൃതദേഹം പൊങ്ങിയത്. സുഹൈലിനെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. വ്യാഴാഴ്ച വൈകിട്ടാണ് സുഹൈലിനെ കാണാതാവുന്നത്. ഏറ്റുമാനൂരില്‍ ഇറങ്ങേണ്ട സുഹൈല്‍, കോളജ് ബസ്സില്‍ പൂവത്തുമ്മൂട് ഭാഗത്ത് ഇറങ്ങുകയായിരുന്നു. പിന്നീട് സുഹൈലിനെ കുറിച്ച് വിവരങ്ങള്‍ ഒന്നും ലഭിച്ചില്ല. വിദ്യാര്‍ഥി പൂവത്തുമ്മൂട് ഭാഗത്ത് കൂടി നടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിനു ലഭിച്ചിരുന്നു. ഇത് കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആയതിനാല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം തടസപ്പെട്ടിരുന്നു. ബന്ധുക്കള്‍ മൃതദേഹം തിരിച്ചറിഞ്ഞിട്ടുണ്ട്. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക്…
Read More » -
നീറ്റ് പരീക്ഷാര്‍ഥിയെ മാസങ്ങളോളം ബന്ദിയാക്കി പീഡിപ്പിച്ചു; യുപിയില്‍ രണ്ട് അധ്യാപകര്‍ അറസ്റ്റില്‍
ലഖ്‌നൗ: ഉത്തര്‍ പ്രദേശില്‍ നീറ്റ് പരീക്ഷാര്‍ഥിയെ മാസങ്ങളോളം ബലാത്സംഗം ചെയ്ത രണ്ട് അധ്യാപകര്‍ അറസ്റ്റില്‍. കാണ്‍പൂരിലെ കോച്ചിങ് സെന്ററിലെ അധ്യാപകരായ സഹില്‍ സിദ്ദിഖി (32), വികാസ് പോര്‍വാള്‍ (39) എന്നിവരാണ് അറസ്റ്റിലായത്. 2022 ജനുവരിയിലാണ് സംഭവം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയാണ് ക്രൂരമായ പീഡനത്തിന് ഇരയായത്. പീഡനത്തിന് ഇരയാകുമ്പോള്‍ പെണ്‍കുട്ടി പ്രായപൂര്‍ത്തിയായിരുന്നില്ല. മറ്റൊരു വിദ്യാര്‍ത്ഥിനിയെ ഇതേ അധ്യാപകന്‍ ലൈംഗികമായി പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവരുകയും അധ്യാപകന്‍ അറസ്റ്റിലാവുകയും ചെയ്തതിന് പിന്നാലെയാണ് ബന്ദിയാക്കി പീഡിപ്പിച്ചുവെന്ന പരാതിയുമായി വിദ്യാര്‍ത്ഥിനി രംഗത്തെത്തിയത്. ബ്ലാക്ക് മെയില്‍ ചെയ്താണ് വിദ്യാര്‍ത്ഥിനിയെ മാസങ്ങളോളം ബലാത്സംഗത്തിന് ഇരയാക്കിയത്. നീറ്റ് പരീക്ഷാ പരിശീലനത്തിനാണ് വിദ്യാര്‍ത്ഥി കാണ്‍പൂരിലെ സെന്ററില്‍ ജോയിന്‍ ചെയ്തത്. അതിനിടയില്‍ അധ്യാപകനായ സാഹില്‍ സിദ്ദിഖി വീട്ടില്‍ നടത്തുന്ന പാര്‍ട്ടിയിലേക്ക് വിദ്യാര്‍ത്ഥിനിയെ ക്ഷണിച്ചു. എല്ലാ വിദ്യാര്‍ത്ഥികളെയും ക്ഷണിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഫ്ലാറ്റിലെത്തിയപ്പോഴാണ് പെണ്‍കുട്ടി തനിച്ചാണെന്ന് തിരിച്ചറിഞ്ഞത്. മദ്യപിച്ചെത്തിയ സിദ്ദിഖി തന്നെ ബലാത്സംഗം ചെയ്യുകയും ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തതായും പെണ്‍കുട്ടി ആരോപിച്ചു. വീഡിയോ പരസ്യമാക്കുമെന്നും തന്റെ കുടുംബത്തെ…
Read More » -
രാത്രിയില്‍ യുവതിയുടെ വീട്ടിലെത്തി, കൊല്ലത്ത് യുവാവിനെ നഗ്‌നനാക്കി പോസ്റ്റില്‍ കെട്ടിയിട്ട് ക്രൂരമര്‍ദനം; നാലുപേര്‍ അറസ്റ്റില്‍
കൊല്ലം: തെന്മലയില്‍ സദാചാര ഗുണ്ടായിസം. യുവാവിനെ നഗ്‌നനാക്കി പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദിച്ചു. ഇടമണ്‍ സ്വദേശി നിഷാദിനാണ് മര്‍ദനമേറ്റത്. സംഭവത്തില്‍ ഇടമണ്‍ സ്വദേശികളായ രാജീവ്, സുജിത്ത്, സിബിന്‍, അരുണ്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. വ്യാഴം രാത്രിയാണ് സംഭവം. നിഷാദും സുജിത്തും തമ്മില്‍ നാലുവര്‍ഷത്തോളമായി ഒരു സ്ത്രീ വിഷയവുമായി ബന്ധപ്പെട്ട് വ്യക്തിവൈരാഗ്യം ഉണ്ടായിരുന്നു. ഇതുസംബന്ധിച്ച തര്‍ക്കം തുടരുന്നതിനിടെയാണ് യുവാവിനെ അഞ്ചംഗസംഘം കെട്ടിയിട്ട് മര്‍ദിച്ചത്. ഇടമണ്‍ ആനൂരിലുള്ള സ്ത്രീയുടെ വീട്ടില്‍ രാത്രി നിഷാദ് എത്തിയപ്പോള്‍ സുജിത്ത് സംഘവും ചേര്‍ന്ന് ഇയാളെ പിടികൂടി വൈദ്യുതിത്തൂണില്‍ കെട്ടിയിടുകയും മര്‍ദിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. മാരകായുധങ്ങളുമായുള്ള ആക്രമണത്തില്‍ സാരമായി പരിക്കേറ്റ യുവാവ് ആശുപത്രിയില്‍ ചികിസയിലാണ്. കേസുമായി ബന്ധപ്പെട്ട് ഒരാളെ കൂടി പിടികൂടാനുണ്ടെന്ന് പൊലീസ് പറഞ്ഞു.
Read More » -
ഡെപ്യൂട്ടി തഹസീല്‍ദാര്‍ നാടുവിട്ടത് ഭീഷണി ഭയന്ന്, പത്തുലക്ഷം രൂപ തട്ടി; മൂന്ന് പേര്‍ അറസ്റ്റില്‍
മലപ്പുറം: തിരൂര്‍ ഡെപ്യൂട്ടി തഹസീല്‍ദാര്‍ പി ബി ചാലിബിനെ കാണാതായ സംഭവത്തിനു പിന്നില്‍ ബ്ലാക് മെയിലിങ് എന്നു പൊലീസ് കണ്ടെത്തല്‍. പോക്‌സോ കേസില്‍ പെടുത്തി കുടുംബം തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തി ചാലിബില്‍നിന്നു മൂവര്‍ സംഘം പത്തു ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടത്താണി സ്വദേശികളായ ഷെഫീഖ്, ഫൈസല്‍, വെട്ടിച്ചിറ സ്വദേശി അജ്മല്‍ എന്നിവരെ അറസ്റ്റ് ചെയ്തു. തിരൂരില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്. കഴിഞ്ഞ മാസം 16 ആം തീയതി മുതല്‍ 26 ആം തീയതി വരെ പ്രതികള്‍ തഹസീല്‍ദാറില്‍ നിന്ന് പത്തുലക്ഷത്തിലധികം രൂപ തട്ടിയെടുത്തതെന്ന് പൊലീസ് കണ്ടെത്തല്‍. പല ഘട്ടങ്ങളിലായാണ് പ്രതികള്‍ പണം തട്ടിയെടുത്തത്. പിന്നീട് വീണ്ടും പണം തട്ടിയെടുക്കാന്‍ ശ്രമം നടത്തിയപ്പോഴാണ് ചാലിബ് നാട് വിട്ടതെന്നാണ് വിവരം. പോക്സോ കേസില്‍ ഉള്‍പ്പെടുത്തി കുടുംബം തകര്‍ക്കുമെന്ന് പ്രതികള്‍ ചാലിബിനെ ഭീഷണിപ്പെടുത്തിയെന്നും പല ഘട്ടങ്ങളിലായി തുക കൈമാറിയെന്നും പിന്നീടും പണം ആവശ്യപ്പെട്ടപ്പോള്‍ മാനസിക പ്രയാസത്താല്‍ നാടുവിടുകയുമായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ബുധനാഴ്ച…
Read More » -
ആര്യാട്ട് ഭിന്നശേഷിക്കാരനെ കെട്ടിത്തൂക്കിയ ശേഷം പിതാവ് തൂങ്ങിമരിച്ചു
ആലപ്പുഴ: ആര്യാട്ട് ഭിന്നശേഷിക്കാരനായ യുവാവിനെ കെട്ടിത്തൂക്കിയ ശേഷം പിതാവ് തൂങ്ങിമരിച്ചു. മണ്ണഞ്ചേരി പഞ്ചായത്ത് 12-ാം വാര്‍ഡ് ആരാമം തെക്കേപ്പറമ്പില്‍ സുരേഷ് (54) ആണ് മരിച്ചത്. മകന്‍ വിഷ്ണുവിനെ (29) ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജന്മനാ ഭിന്നശേഷിക്കാരനായ വിഷ്ണു കിടപ്പിലായിരുന്നു. ശനിയാഴ്ച രാവിലെ സുരേഷിന്റെ ഭാര്യ ലത പനിക്കു ചികിത്സ തേടി ആശുപത്രിയില്‍ പോയിരുന്നു. തിരിച്ചെത്തിയപ്പോള്‍ വിഷ്ണുവിനെ അടുക്കളയോടു ചേര്‍ന്നുള്ള മുറിയിലെ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തി. കാലുകള്‍ നിലത്തു മുട്ടിയിരുന്നു. മുഖത്തു തട്ടിയപ്പോള്‍ കണ്ണു തുറന്നു. കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിയ നിലയിലായിരുന്നു സുരേഷിന്റെ മൃതദേഹം. കേരള ബെയ്ലേഴ്‌സ് കയര്‍ ഫാക്ടറി ജീവനക്കാരനാണു സുരേഷ്. മണ്ണഞ്ചേരി പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.
Read More »